ബാബുരാജ് തന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ നായക വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ ശ്രദ്ധ നേടിയില്ല. എന്നാല്‍ ചിത്രത്തിന്റെ ഡിവിഡി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ കൂദാശയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൂദാശയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ബാബു രാജ്. ബാബുരാജിന്റെ വാക്കുകള്‍: ‘ഇരുപത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ട് എന്നെ വിളിച്ചിരുന്നു ചിത്രം തിയേറ്ററില്‍ പോയി കാണാത്തതിന് സങ്കടം പ്രകടിപ്പിക്കുകയും ചെയ്തു. കൂദാശ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ അധികം കിട്ടിയിരുന്നില്ല. കിട്ടിയ തിയേറ്ററില്‍ ആകെ ഒന്നോ രണ്ടോ ഷോ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ഒരുപാട് പേരെ വിളിച്ച് തിയേറ്റര്‍ ശരിയാക്കാന്‍…
Read MoreCategory: RD Special
സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങള്‍ അക്കാര്യം മാതാപിതാക്കളോട് തുറന്നു പറയും ! തന്റെ ലൈംഗികജീവിതത്തെക്കുറിച്ച് ബോംബ് പൊട്ടിച്ച് ഹാര്‍ദിക് പാണ്ഡ്യ…
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തിലും അത്ര പിറകിലല്ല. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള തുറന്നു പറച്ചിലാണ് ഇത്തവണ താരത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. ഹാര്‍ദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് ഹാര്‍ദിക് ബോംബ് പൊട്ടിച്ചത്. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളില്‍ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ല. ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹര്‍ദിക്ക് പറഞ്ഞു. ആഫ്രിക്കന്‍ സംസ്‌കാരം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട് അവരുടെ സ്‌റ്റെലും ഫാഷനും എന്നെ…
Read Moreഎനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്, അത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും ഞാന്‍ വീട്ടില്‍ പറയും, അവര്‍ അതൊന്നും എന്നോടു ചോദിക്കാറില്ല, അഭിമുഖം നല്കി പുലിവാലു പിടിച്ച് ഹര്‍ദിക്കും രാഹുലും
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ കെ.എല്‍. രാഹുലിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഒരു അഭിമുഖമാണ് ക്രിക്കറ്റിനേക്കാള്‍ ഹിറ്റായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കോഫി വിത്ത് കരണ്‍ ഷോയിലാണ് ഇരുവരും തങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് ഊളിയിട്ടത്. ലൈംഗികജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞ ഇരുവര്‍ക്കുമെതിരേ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ഇരമ്പുകയാണ്. ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാര്‍ദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരണ്‍ ജോഹറും ഞെട്ടി. തനിക്ക് നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു. രാഹുല്‍ പറഞ്ഞ അനുഭവം ഇങ്ങനെ- 18 വയസ്സുള്ളപ്പോള്‍ റൂമില്‍ നിന്ന് അമ്മ ഗര്‍ഭനിരോധന ഉറ കണ്ടെത്തിയ രസകരമായ സംഭവം രാഹുല്‍ ഓര്‍ത്തെടുത്തു. റൂമില്‍ എന്തോ വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലാണ് കോണ്ടം കണ്ടത്.…
Read Moreആലപ്പാടെന്ന ഗ്രാമത്തെ രക്ഷിക്കാമോ? വോട്ടുബാങ്കൊന്നുമല്ല പ്രളയകാലത്ത് കേരളത്തെ രക്ഷിക്കാനോടിയെത്തിയ മത്സ്യത്തൊഴിലാളികളാണ് അപേക്ഷിക്കുന്നത്, ഒരു ഗ്രാമത്തിന്റെ നിലവിളി കേള്‍ക്കാതെ സര്‍ക്കാര്‍
കൊല്ലം ജില്ലയിലെ ആലപ്പാടെന്ന ഗ്രാമം പതിയെ ലോകത്തിന്റെ വേദനയാകുകയാണ്. സര്‍ക്കാരും മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുമ്പോഴും സോഷ്യല്‍മീഡിയ ഒരു ഗ്രാമത്തിന്റെ വേദനകളെ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് തീരദേശത്ത് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനമാണ് ഇപ്പോള്‍ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത് ലിമിറ്റഡ് (ഐആര്‍ഇഎല്‍) ഉം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) ഉം തീരദേശഗ്രാമങ്ങളില്‍ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍. കൊല്ലം നീണ്ടകര മുതല്‍ കായംകുളം വരെ 23 കി.മീ. നീളത്തില്‍ കിടക്കുന്ന കടല്‍ത്തീരത്തെ മണലില്‍ 1925-കളില്‍ത്തന്നെ വലിയ തോതിലുള്ള ധാതുമണല്‍ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദേശീയരും സ്വദേശീയരുമായ വ്യവസായികളുടെ കണ്ണ് ഇരുജില്ലകളിലെയും തീരദേശ മേഖലകളിലായിരുന്നു. ഏതാണ്ട് 1950 കാലയളവില്‍ത്തന്നെ വിദേശ കമ്പനികള്‍ തീരദേശമേഖലകളിലേക്ക് ഖനന പ്രവര്‍ത്തനങ്ങളുമായെത്തി. പ്രാദേശിക…
Read Moreഒന്നും രണ്ടുമല്ല എട്ടു ലക്ഷത്തിന്റെ സെറ്റായിരുന്നു പെട്രോളൊഴിച്ച് കത്തിച്ചത്!! സ്‌കൂള്‍ കത്തിതീരുന്നതിന് മുമ്പെങ്കിലും ഓടിച്ചെല്ലുമോയെന്ന് സംവിധായകന്‍; പാപ്പി അപ്പച്ചായുടെ സെറ്റില്‍ ഉണ്ടായ രസകരമായ സംഭവം വിവരിച്ച് ധര്‍മജന്‍
മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളിലൊരാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രി രംഗത്തുനിന്നും എത്തിയതുകൊണ്ട് ഏതുറോളും അനായാസം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ധര്‍മജന് സാധിക്കും. ഇപ്പോഴിറങ്ങുന്ന മുന്‍നിര നായകന്മാരുടെ സിനിമകളിലെല്ലാം താരത്തിന് ഒരു വേഷമുണ്ടാകും. തന്റെ ആദ്യ സിനിമകളിലൊന്നായ പാപ്പി അപ്പച്ച എന്ന സിനിമയിലെ ഒരു രസകരമായ സംഭവം അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പങ്കുവച്ചു. പാപ്പി അപ്പച്ചയുടെ പ്രധാന സീനുകളിലൊന്ന് എടുക്കുന്ന ദിവസം. ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് സെറ്റിലെത്തി. അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത്. ഓടിക്കേണ്ടത് പഴയ വില്ലീസ് ജീപ്പ്. ഇന്നോവ രണ്ടുതിരി തിരിച്ചാമതിയെങ്കില്‍ ഇത് പതിനാറു തിരി തിരിക്കണം. ആ സിനിമയില്‍ പല സീനുകളിലും എന്നോട് വണ്ടിയെടുക്കടാ എന്നു പറയുന്ന ഡയലോഗ് ഉണ്ട്. എന്റെ ഡ്രൈവിംഗിന്റെ ഗുണം കൊണ്ടാണോന്നറിയില്ല അത് വണ്ടിയില്‍ കേറടാ എന്നാക്കേണ്ടിവന്നു. ആ സിനിമയില്‍ സ്‌കൂള്‍ കത്തുന്നൊരു സീനുണ്ട്. അതിലേക്കു ജീപ് ഓടിച്ചു കയറ്റണം.…
Read Moreപഴയ മൊബൈല്‍ ഫോണുമായി നിറകണ്ണുകളോടെ അടുത്തു വന്ന വൃദ്ധയ്ക്ക് തണലായി ഡെലിവറി ബോയ്, മനുഷത്വം മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി വിളിച്ചുപറഞ്ഞ് യുവാവ്, വൈറല്‍ കുറിപ്പ്
ഒരു യുവാവ് ചെയ്ത ചെറിയൊരു നന്മയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഈ സംഭവം നടക്കുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ്. കൊച്ചു മകന്റെ ചികിത്സയ്ക്ക് പണം തികയാതെ എന്തു ചെയ്യണമെന്ന് അറിയാതെ കണ്ണീരോടെ നടന്ന ഒരു വൃദ്ധയ്ക്ക് തുണയായത് സാധാരണക്കാരനായ ഒരു ഡെലിവറി ബോയ് ആണ്. ഫ്ളിപ്കാര്‍ട്ട് ഡെലിവറി ബോയ് ആയ ഷംനാസ് തന്നെയാണ് ഈ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ വലിയ ഉദ്യോഗമോ പണമോ പ്രശസ്തിയോ ഒന്നും വേണ്ട എന്നാണ് ഷ്ംനാസ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: ഇന്നലെ ഫ്ളിപ്കാര്‍ട്ടിന്റെ ഒരു ഡെലിവെറിയുമായി തൊടുപുഴയിലെ ഒരു ഹോസ്പിറ്റലില്‍ ചെന്നു.. കസ്റ്റമറിന്റെ കൈയില്‍ നിന്ന് കാശും വാങ്ങി ഇറങ്ങുമ്പോഴാണ് മധ്യവയസ്‌കയായ ഒരു ‘അമ്മ റിസപ്ഷന് മുന്നില്‍ ഇരിക്കുന്ന എല്ലാവരുടെയും മുന്നില്‍ ഒരു മൊബൈല്‍ ഫോണുമായി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.. പത്രത്തില്‍ മുഴുകി ഇരിക്കുന്ന മുതിര്‍ന്നവരും മൊബൈലില്‍…
Read Moreബുദ്ധന്റെ പുനര്‍ജന്മം എന്ന് അവകാശം, ലൈംഗികാതിക്രമം ഉള്‍പ്പടെ നിരവധി പരാതികള്‍ , അവസാനം ആള്‍ദൈവത്തെ കുടുക്കാന്‍ പൊലീസ്
ഭക്തര്‍ തുടര്‍ച്ചയായി കാണാതായതിന് പിന്നാലെ നേപ്പാള്‍ ആത്മീയ ആചാര്യനും ആള്‍ദൈവവുമായ ബുദ്ധ ബോയിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. രാം ബഹാദുര്‍ ബോംജാനെതിരേയാണ് കാഠ്മണ്ഡു പോലീസ് അന്വേഷണം തൂടങ്ങിയത്. ബുദ്ധന്റെ പുനര്‍ജന്മം ആണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. നാല് കുടുംബങ്ങളെ ബഹദൂറിന്റെ ആശ്രമങ്ങളില്‍ നിന്നും കാണാതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് എത്തിയിരുന്നു. ഇയാള്‍ക്ക് എതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 2005ല്‍ നേപ്പാളിലെ ഘോരവനത്തില്‍ നിര്‍ജീവാവസ്ഥയില്‍ ഭക്ഷണവും വെള്ളവും ഉറക്കവും ഇല്ലാതെ ഇയാള്‍ ധ്യാനത്തില്‍ ആയിരുന്നുവെന്നും ആണ് ഭക്തര്‍ വിശ്വസിക്കുന്നത്.
Read Moreഎന്തിനാണ് നടി മയൂരി ആത്മഹത്യ ചെയ്തത്, ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ പോകുന്നുവെന്ന കത്തുമാത്രം ബാക്കി, പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കെ ജീവിതം അവസാനിപ്പിച്ച മയൂരിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത്?
ഇന്ത്യന്‍ സിനിമാലോകത്ത് ആത്മഹത്യകള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. സില്‍ക്ക് സ്മിത, ഉദയ് കിരണ്‍, വിജി, പ്രത്യുഷ, ശിഖ ജോഷി തുടങ്ങിയവര്‍ ഉദാഹരണം. ഇത്തരത്തില്‍ സിനിമാലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു മയൂരി എന്ന നടിയുടെ അപ്രതീക്ഷിത മരണം. തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് കാലെടുത്തു വച്ചതേയുണ്ടായിരുന്നുള്ളു ശാലിനി എന്ന മയൂരി. സ്വപ്നതുല്യമായ ചലച്ചിത്രലോകത്തെ അടുത്തറിയുന്നതിന് മുമ്പ് ജീവിതത്തില്‍ നിന്നു തന്നെ പടിയിറങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു ഈ കലാകാരി. 1983ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച മയൂരി എട്ടാം ക്ലാസ് വരെ ബംഗളൂരുവിലാണ് പഠിച്ചത്. പിന്നീട് കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറി. ചെന്നൈയിലെ എതിരാജ് കോളജില്‍ അവസാനവര്‍ഷ ബിഎ ഇക്കണോമിക്സിന് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ സര്‍വ്വഭൗമയില്‍ അഭിനയിച്ചത്. ആ സമയങ്ങളിലൊക്കെ സിനിമയോടും ജീവിതത്തോടും വളരെയധികം അഭിനിവേശവും താത്പര്യവും പുലര്‍ത്തിയിരുന്ന ആളാണ് മയൂരി. അഭിനയ ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അവളുടെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ടിരുന്ന ഉത്സാഹം തുളുമ്പുന്ന വാക്കുകള്‍ അതിന് ഉദാഹരണമാണ്.…
Read Moreറൂമിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു, മാമിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല’; ‘ഐറ’യുടെ സെറ്റില്‍ നയന്‍താരയ്ക്ക് സംഭവിച്ചത്
മലയാളത്തില്‍ നിന്നും തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറിയ നയന്‍താര തമിഴ് മക്കളുടെ ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ്. അഭിനയത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും താരജാഡയില്ലാത്ത പെരുമാറ്റവും കൊണ്ട് തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നയന്‍സിന് അതിവേഗം സാധിച്ചു. വിജയ വാഴ്ചക്കിടയില്‍ ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയത്തകര്‍ച്ച നയന്‍സിനെ ഒന്ന് പിറകോട്ട് വലിച്ചെങ്കിലും. സിനിമാ ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് തകര്‍പ്പന്‍ തിരിച്ചു വരവാണ് നയന്‍സ് നടത്തിയത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയന്‍താര. നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ‘ഐറ’. ഇതിന്റെ സെറ്റില്‍ വിശ്രമമില്ലാതെ അഭിനയിച്ചതിനാല്‍ നയന്‍താരയ്ക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐറയുടെ കൊറിയോഗ്രാഫര്‍ വിജി മാസ്റ്റര്‍. ‘സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നയന്‍ മാമിന് വയ്യാതായത്. നയന്‍ മാം മേക്കപ്പിനായി പോയ കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കോള്‍ വന്നു. നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്നും…
Read Moreമത്തി മലയാളിയെ കരയിച്ചേക്കും, കടലിനെ ചുട്ടുപൊള്ളിക്കുന്ന എല്‍നിനോ പ്രതിഭാസം ശക്തമാകുന്നു, മത്തി തീരം വിടുന്നു, കടലിലെ സ്ഥിതി മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടി, പഠനത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും സുലഭമായി കിട്ടുന്നതുമായ മത്സ്യമാണ് മത്തി. എന്നാല്‍ മലയാളികളുടെ മത്തിയോടുള്ള പ്രിയത്തിന് തിരിച്ചടി നല്‍കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പുറത്തു വിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കേരള തീരത്തു മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥാപനം സൂചിപ്പിക്കുന്നത്. സമുദ്രജലത്തിന് ചൂടേറുന്ന എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. ഇന്ത്യന്‍ തീരങ്ങളില്‍ എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നതു കേരള തീരത്താണ്. കഴിഞ്ഞ 60 വര്‍ഷത്തെ മത്തി ഉല്‍പാദനം പഠനവിധേയമാക്കിയതില്‍ നിന്ന് കേരള തീരത്തെ മത്തിലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നത് എല്‍നിനോ ആണെന്നാണ് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗത്തിന്റെ നിഗമനം. എല്‍നിനോ മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദന പ്രക്രിയയെയും സാരമായി ബാധിക്കുമെന്നും ഈ സമയത്ത് കേരള തീരങ്ങളില്‍ നിന്ന് മത്തി ചെറിയ തോതില്‍ മറ്റു തീരങ്ങളിലേക്കു പലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍…
Read More