ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ അധിക്ഷേപിക്കുക, ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റ് ആണ്, എല്ലാ വ്യവസായങ്ങള്‍ക്കുമുള്ള നടപ്പുരീതി സിനിമയ്ക്കില്ല, റിമ കല്ലിങ്കല്‍ തുറന്നുപറയുന്നു

ആളുകള്‍ തന്നെ ചന്തപ്പെണ്ണ് എന്നുവിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കല്‍. ഏറ്റവും നന്നായി ജോലിചെയ്യുന്നവരെയാണ് ആളുകള്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും സിനിമാ താരം പറഞ്ഞു. സൂര്യാ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏല്ലാ വ്യവസായങ്ങള്‍ക്കും ഒരു നടപ്പ് രീതിയുണ്ട്. എന്നാല്‍ ഇത്രയും വലിയ സിനിമാ വ്യവസായത്തിന് അതില്ല. അതിനാല്‍ സിനിമാ വ്യവസായത്തിന് പ്രാക്ടീസ് മാന്വല്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഡബ്ല്യുസിസി. സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താനും ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള നടത്താന്‍ പദ്ധതിയുണ്ടെന്നും റിമാ കല്ലിങ്കല്‍ വ്യക്തമാക്കി. സ്ത്രീപക്ഷ സിനിമകള്‍ക്ക് ഡബ്ല്യുസിസി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും, ഡബ്ല്യുസ.സിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും റിമ പറഞ്ഞു. മലയാള സിനിമാ വ്യവസായത്തെ ശക്തമായി നിരീക്ഷിക്കുകയും, മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയായിരിക്കും ഡബ്ല്യു.സി.സി എന്നും റിമ പറഞ്ഞു. കുലസ്ത്രീകള്‍ ഫെമിനിച്ചികള്‍ എന്ന ടാഗുകളോട് എനിക്ക് പ്രശ്നമുണ്ട്. ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍…

Read More

കഥ, തിരക്കഥ: കാമുകൻ, സൂപ്പര്‍ ക്ലൈമാക്‌സൊരുക്കി പോലീസ്

നി​ര​വ​ധി ഒ​ളി​ച്ചോ​ട്ട​ങ്ങ​ള്‍ നാ​ട്ടി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​മി​താ​ക്ക​ളെ അ​വ​സാ​നം പോ​ലീ​സ് വ​ല​യി​ലാ​ക്കാ​റു​മു​ണ്ട്. അ​വ​ര്‍ എ​വി​ടെ​യാ​ണെ​ങ്കി​ലും പ​രാ​തി ല​ഭി​ച്ച​ കേ​സു​ക​ളി​ല്‍ താമസിയാതെ തു​മ്പു​ണ്ടാ​കാ​റു​മു​ണ്ട്. ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ളെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് പോ​ലീ​സി​നെ സം​ബ​ന്ധി​ച്ച​ിടത്തോ​ളം അ​ത്ര​ വ​ലി​യ ജോ​ലി​യു​മ​ല്ല. എ​ന്നാ​ല്‍ കേ​ര​ള പോ​ലീ​സി​നെ മു​ള്‍​മു​ന​യി​ൽ നിർത്തി​യ ഒ​രു ഒ​ളി​ച്ചോ​ട്ട​ക്ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മി​ക​വി​ന്‍റെ ട്രെ​ന്‍​ഡിം​ഗ് ലി​സ്റ്റിലു​ള്ള​ത്. കേ​ര​ള പോ​ലീ​സി​നെ​യും ക​ര്‍​ണാ​ട​ക​പോ​ലീ​സി​നെ​യും ചു​റ്റി​ച്ച കാ​മു​ക​നെ​യും (ഇ​യാ​ള്‍​ക്ക് ഭാ​ര്യ​യും കു​ട്ടി​യും ഉ​ണ്ടേ…) കാ​മു​കി​യെ​യും പോ​ലീ​സ് പൊ​ക്കി​യ ക​ഥ സി​നി​മാ​ക്ക​ഥ​ക​ളെ വെ​ല്ലു​ന്ന​താ​ണ്.​ പ​ക്ഷെ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല പോ​ലീ​സി​നി​ത്. ആ​ദ്യം തി​രോ​ധാ​ന​മാ​യി എ​ടു​ത്ത കേ​സ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഒ​ളി​ച്ചോ​ട്ട​മാ​യി. ആ​ദ്യം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത് യു​വാ​വ് മു​ങ്ങി. പി​ന്നാ​ലെ യു​വ​തി​യും.​കോ​ഴി​ക്കോ​ടു​നി​ന്നും മു​ങ്ങി​യ കാ​മു​കി​യെ​യും കാ​മു​ക​നെ​യും പോ​ലീ​സ് പൊ​ക്കി​യ​ത് മു​ംബൈ​യി​ല്‍ നി​ന്ന്. സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ട്വി​സ്റ്റും സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സും കേ​ട്ട് നാ​ട്ടു​കാ​ര്‍ പോ​ലും ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ്. നാട്ടിൽനിന്ന് ഒന്നിച്ച് ഒ​ളി​ച്ചോ​ടി​യി​ല്ല,…

Read More

ദിലീപിനേയും അലൻസിയറിനേയും ഒഴിവാക്കി, സിനിമയെ സിനിമയായി മാത്രം കാണാനാകില്ലെന്ന് സിനിമ പാരഡിസോ ക്ലബ്, ഫേസ്ബുക്കിലെ സിനിമക്കൂട്ടായ്മയുടെ തീരുമാനത്തിന് പിന്തുണയുമായി ആരാധകരും

ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫേസ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ അറിയിച്ചു. ഇരുവരും ഭാഗമായ സിനിമകൾ ഒഴിവാക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി. ഡിയര്‍ സിപിസിയന്‍സ്, സീ പി സി സിനി അവാര്‍ഡ്സ് പോളിങ് ആരംഭിക്കാന്‍ വൈകുന്നതിന് ആദ്യം തന്നെ ക്ഷമചോദിക്കുന്നു. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരംതന്നെ പോളിംഗ് സൈറ്റ് ഏവര്‍ക്കുമായി തുറക്കുന്നതാണ് .അതിനുമുന്‍പ് നിര്‍ണായകമായ ഒരു വിഷയത്തില്‍ സീ.പി.സിയുടെ നിലപാട് പ്രസ്താവിക്കാനുദ്ദേശിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ സീ പി സി  അവാര്‍ഡ്‌സ് ആരംഭിക്കുന്നത് മലയാള സിനിമയെ ,അതിന്റെ വിവിധ മേഖലകളെ കൂടുതല്‍ കാര്യക്ഷമമായി വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ മലയാളസിനിമയില്‍…

Read More

നല്ലൊന്താരം പശുവിനെ ആലപ്പുഴയ്ക്ക് സമ്മാനിച്ച് പൃഥ്വിരാജ്, അഭിനയം മാത്രമല്ല തന്റെ ജോലിയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് മലയാളത്തിന്റെ പ്രിയനടന്‍, ആ പശുവിനെ പൃഥ്വി നല്കിയതിനു പിന്നിലെ വലിയ കഥയിങ്ങനെ

ഐ ആം ഫോര്‍ ആലപ്പിയുടെ വിജയഗാഥ തുടരുന്നു. പ്രളയത്തില്‍ കറവപ്പശുക്കളെ നഷ്ടപ്പെട്ട പ്രളയബാധിതരായ രണ്ടുപേര്‍ക്കുകൂടി ഡൊണേറ്റ് എ കാറ്റില്‍ പദ്ധതി പ്രകാരം പശുക്കളെ വിതരണം ചെയ്തു. സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ സാന്നിധ്യത്തില്‍ ആലപ്പുഴ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരത്തുനടന്ന ചടങ്ങില്‍ ചലച്ചിത്രതാരം മല്ലിക സുകുമാരന്‍ പശുക്കളെ വിതരണം ചെയ്തു. പൃഥ്വിരാജും ആന്ധ്രപ്രദേശ് റൂറല്‍ ഡവലപ്‌മെന്റ് ട്രസ്റ്റുമാണ് പശുക്കളെ സംഭാവനയായി നല്‍കിയത്. വെളിയനാട് ബ്ലോക്കിലെ മറിയാമ്മ ചാക്കോ, ആര്യാട് ബ്ലോക്കിലെ നിഷാദ് എന്നിവര്‍ക്കാണ് കറവപ്പശുക്കളെ വിതരണം ചെയ്തത്. ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസസമിതിയുടെ നേതൃത്വത്തില്‍ ഡൊണേറ്റ് എ കാറ്റില്‍ പരിപാടിയുടെ 15ാം ഘട്ട വിതരണ ഉദ്ഘാടനമായിരുന്നു ഇത്. ഇതോടെ ജില്ലയിലെ 74 കര്‍ഷകര്‍ക്കാണ് വിവിധ ദാതാക്കളുടെ സഹായത്തോടെ പശുക്കളെ വിതരണം ചെയ്തത്. പദ്ധതി പ്രകാരം 133 ക്ഷീര കര്‍ഷകര്‍ക്ക് കറവപ്പശുക്കളെ ലഭിക്കും. ചടങ്ങില്‍ ക്ഷീര…

Read More

തിരക്കഥ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ കടപ്പെട്ടവനാണ് നടന്‍, എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ പൃഥ്വിരാജിന്റെ ആ നിലപാടിനോട് തനിയ്ക്ക് യോജിപ്പില്ല; തുറന്നു പറഞ്ഞ് ടൊവിനോ

നിലപാടുകളുള്ള അഭിനേതാവെന്നാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ ടൊവീനോയ്ക്ക് ഇപ്പോള്‍ വെച്ചടി വെച്ചടി കയറ്റമാണ്. പ്രളയകാലത്ത് ഒരു അഭിനേതാവിന് സമൂഹത്തിനുവേണ്ടി എന്തൊക്കെ ചെയ്യാമെന്നും അദേഹം കാണിച്ചുതന്നു. ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ. സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനോട് യോജിപ്പില്ലെന്നാണ് നടന്‍ പറയുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ കടപ്പെട്ടവനാണ് നടനെന്നും അതിന്റെ പേരില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ടൊവീനോ പറയുന്നു. പൃഥ്വിരാജില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കലും ഒരു പോലുള്ള ആളുകളല്ല. എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ സിനിമയെ സ്നേഹിക്കുന്ന കാര്യത്തില്‍ സമാനതകളുണ്ട്. സ്ത്രീവിരുദ്ധമെന്നു തോന്നാവുന്ന ഡയലോഗു പോലും സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനോട് യോജിപ്പില്ല. തിരക്കഥ ആവശ്യപ്പെടുന്ന എന്തും നടന്‍ ചെയ്യണം. അതിനു നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല’. ടൊവീനോ…

Read More

ഒരു സിനിമയില്‍ ചുരുങ്ങിയത് 20 ചുംബനം; മതിയായി, ചുംബനത്തില്‍ നിന്നും വിരമിച്ചെന്ന് ഇമ്രാന്‍ ഹാഷ്മി, ചുംബിച്ച് മതിയായി, എന്റെ വേദന ആരറിയാന്‍, 17 വര്‍ഷം നിങ്ങളൊന്ന് ചെയ്തു നോക്ക്!!

സിനിമയിലെ ചുംബനവീരനാണ് ഇമ്രാന്‍ ഹാഷ്മി. ക്യാമറ ടെക്‌നിക്ക് ഉപയോഗിച്ച് താരങ്ങള്‍ ചുംബിക്കുന്ന കാലത്താണ് പ്രണയരംഗങ്ങളില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചും ലിപ് ലോക്കുമൊക്കെയായി ഇമ്രാന്‍ ഹാഷ്മി ഞെട്ടിച്ചത്. എന്നാല്‍ സിനിമയില്‍ വന്ന കാലം മുതല്‍ തലയില്‍ ചാര്‍ത്തപ്പെട്ട ആ പേര് നീക്കാന്‍ ഒരുങ്ങുകയാണ് ഹാഷ്മി. അതിന്റെ ഭാഗമായി ചുംബനങ്ങളില്‍ നിന്നും താന്‍ വിരമിച്ചെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ‘ചുംബിച്ച് മതിയായി, എന്റെ വേദന ആരറിയാന്‍. 17 വര്‍ഷം നിങ്ങളൊന്ന് ചെയ്തു നോക്ക്. ഒരു സിനിമയില്‍ ചുരുങ്ങിയത് 20 ചുംബനരംഗങ്ങള്‍ കാണും’, ഹാഷ്മി വ്യക്തമാക്കി. അത്തരം രംഗങ്ങളോട് എതിര്‍പ്പില്ല. ഒരു തരത്തില്‍ ഹിറ്റ് സിനിമകള്‍ ഇവ സമ്മാനിക്കുകയും ചെയ്തു. പക്ഷെ അഭിനേതാക്കള്‍ക്ക് ലേബല്‍ ചാര്‍ത്തപ്പെടും. മറ്റാര്‍ക്കും ലഭിക്കാത്ത അതിശയിപ്പിക്കുന്ന വിളിപ്പേരാണ് തനിക്ക് ലഭിച്ചത്, താരം പറയുന്നു. ഏതെങ്കിലും തരത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാല്‍ അതില്‍ നിന്നും പിന്‍മാറ്റം ബുദ്ധിമുട്ടാണ്. ഒരൊറ്റ ദിവസം കൊണ്ട്…

Read More

എന്റെ അശ്ലീലചിത്രങ്ങള്‍ പുറത്തുവിട്ടത് ചില ഞരമ്പ് രോഗികളാണ്, ഞാന്‍ അക്കാര്യത്തില്‍ നിരപരാധി, ചാര്‍ളിയില്‍ പാര്‍വതിക്ക് പകരം ദുല്‍ഖറിന്റെ നായികയാകേണ്ടിയിരുന്നത് ഞാനാണ്, നടി മാധുരി മനസുതുറക്കുന്നു

മലയാളത്തില്‍ ഹിറ്റായ ജോസഫ് എന്ന ജോജു ജോര്‍ജ് നായകനായ ചിത്രത്തില്‍ നായികയായി വന്നത് മാധുരിയാണ്. മികച്ച പ്രകടനമാണ് ഈ നടി പുറത്തെടുത്തത്. എന്നാല്‍ ഇപ്പോള്‍ മാധുരിയുടെ ചില ഹോട്ട് ചിത്രങ്ങള്‍ പുറത്തുവന്നതോടെ മാധുരി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടാ..’- മാധുരി പറയുന്നു. ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്‌ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി ചോദിക്കുന്നു. ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്ന…

Read More

ചപ്പാത്തി ചോദിച്ചപ്പോള്‍ അപ്പുറത്ത് ചോറു കാണും വേണമെങ്കില്‍ പോയി എടുത്തു കഴിക്കടാ എന്നായിരുന്നു മറുപടി; സിനിമയിലെത്തി എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്, സിനിമയില്‍ നേരിടേണ്ടിവന്ന അധിക്ഷേപങ്ങളെപ്പറ്റി ടൊവീനോ

സിനിമയില്‍ എത്തിയ സമയത്തും തുടര്‍ന്നും പലരും തന്നെ അപമാനിച്ചിട്ടുണ്ടെന്ന് യുവനടന്‍ ടൊവീനോ തോമസ്. മലയാള സിനിമക്ക് പറ്റിയ മുഖമല്ല എന്നുപോലും പറഞ്ഞവരുണ്ടെന്നും ടൊവിനോ മനോരമ ന്യൂസ് നേരെ ചൊവ്വെയില്‍ പറഞ്ഞു. ‘സിനിമ എന്നതുതന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാളസിനിമക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കില്‍ പണം വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വീട്ടില്‍ വലിയ താത്പര്യമുണ്ടായിട്ടല്ല സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്, കയ്യില്‍ പണമില്ല എന്നുപറഞ്ഞപ്പോള്‍ എത്ര തരാന്‍ പറ്റും എന്ന് ചോദിച്ചവരുണ്ട്.’ ‘ഒടുവില്‍ സിനിമയില്‍ മുഖം കാണിക്കാന്‍ പറ്റി. മുഖം കാണിച്ചശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍, ‘അപ്പുറത്ത്…

Read More

പിന്നണി ഗായകര്‍ വെറും പണിക്കാരാണെന്നാണ് വിചാരമെങ്കില്‍ സംവിധായകര്‍ തന്നെ പാടി പ്രശസ്തമാക്കട്ടെ, ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി എന്തിന്; ഇളയരാജയ്ക്കെതിരെ ആഞ്ഞടിച്ച് യേശുദാസ് രംഗത്ത്

ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തില്‍ ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ജെ യേശുദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസ് തുറന്നു പറഞ്ഞത്. ഒരു ഗാനം എന്ന് ഒരു കൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാകുന്നതാണ്, പിന്നെ എങ്ങിനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കുക. എ്ന്ന് യേശുദാസ് ചോദിക്കുന്നു. വിദേശങ്ങളില്‍ ഒരു ഗാനം എഴുതുന്നതും സംഗീതം നല്‍കുന്നതും ആലപിക്കുന്നതുമെല്ലാം ഒരു വ്യക്തി തന്നെയാണ്. എന്നാല്‍ നമ്മുടെ കാര്യം ഇങ്ങിനെയല്ല. സംഗീത സംവിധായകനെ കൂടാതെ എഴുത്തുകാരും ഗായകരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാമുണ്ട്. ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണ് പിന്നെ എങ്ങിനെ ഒരാളുടെ മാത്രം സൃഷ്ടിയാകും. ഗായകനില്ലാതെ ഗാനം പ്രശസ്തമാകില്ല. ഇനി ഗായകര്‍ വെറും പണിക്കാരാണെന്നാണ് മനസ്സിലെ വിചാരമെങ്കില്‍ തനിയെ ഗാനം പാടി പ്രശസ്തമാക്കട്ടെ. താന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാറില്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

Read More

മറന്നുവച്ച പാസ്പോര്‍ട്ടുമായി ‘ആനവണ്ടി’ തിരികെ എയർപോർട്ടിലേക്ക് പാഞ്ഞു: പ്രവാസിയുടെ യാത്ര മുടങ്ങാതെ കാത്ത കെഎസ്ആർടിസി ജീവനക്കാർക്ക് നിറഞ്ഞ കൈയ്യടി

ബസില്‍ പാസ്പോർട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന്  തിരികെ എയർപോർട്ടിലെത്തി അത് തിരിച്ചു നൽകി കെഎസ്ആർടിസി ജീവനക്കാർ.  കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴി എറണാകുളത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന Jn 412 KURTC ലോഫ്‌ളോർ വോൾവോ ബസും ജീവനക്കാരുമാണ് ഒരു പ്രവാസിയുടെ രക്ഷയ്ക്കെത്തിയത്. കോഴിക്കോട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി തിരികെ ഹൈവേയിലെത്തി യാത്ര തുടരുകയായിരുന്നു ബസ്. ഇതിനിടെയാണ് പാസ്പോർട്ട് അടങ്ങിയ കിറ്റ് ശ്രദ്ധയില്‍പ്പെടുന്നത്.  ഗൾഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരൻ മറന്നുവച്ചതായിരുന്നു അത്. യാത്രക്കാരോട് സംസാരിച്ച ശേഷം ഉടന്‍ തന്നെ ബസുമായി  തിരികെ എയർപോർട്ടിലെത്തി കിറ്റ് കൈമാറിയാണ് കെഎസ്ആര്‍ടിസിയും ജീവനക്കാരായ  കൃഷ്ണദാസും നിസാറും ഇപ്പോള്‍ ജനഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബസ്സിലെ യാത്രക്കാരനായിരുന്ന അനീഷ് അഷറഫ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യാത്രക്കാരന് ബാഗ് തിരികെ നൽകുന്നതിൽ അനീഷും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.…

Read More