തൊടുപുഴ: ഞെട്ടിക്കുന്ന കൊലപാതകങ്ങൾ ഇടുക്കിയെ നടുക്കിയ വർഷമാണ് കടന്നു പോയത്. നാടിനെ ഞെട്ടിച്ച വണ്ണപ്പുറം കന്പകക്കാനം കൂട്ടക്കൊല ഉൾപ്പെടെ 12 മാസത്തിനിടയിൽ ജില്ലയിൽ കൊല്ലപ്പെട്ടത് 21 പേരാണ്. ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയതു മുതൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ദാരുണ സംഭവങ്ങൾ വരെ ജില്ലയിലുണ്ടായി. കൊല്ലപ്പെട്ടതിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വണ്ണപ്പുറം കന്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയതാണ് ജില്ലയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം. കന്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ(52), ഭാര്യ സുശീല(50), മക്കളായ ആർഷ(50), അർജുൻ (18) എന്നിവരാണ് മരിച്ചത്. ജൂലൈ 29നു നടന്ന സംഭവം ഓഗസ്റ്റ് ഒന്നിനാണ് പുറത്തറിയുന്നത്. സംഭവത്തിൽ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി തേവർകുഴിയിൽ അനീഷ്, കൂട്ടാളി തൊടുപുഴ കീരികോട് സാലിഭവനിൽ ലിബീഷ് എന്നിവരും ഇവരുടെ രണ്ട ് സഹായികളുമാണ് പോലീസ് പിടിയിലായത്.…
Read MoreCategory: RD Special
വീണ്ടും കോപ്പിയടിക്ക് പിടിക്കപ്പെട്ട് ദീപടീച്ചര്‍!! ഇത്തവണ അടിച്ചുമാറ്റിയത് സ്വന്തം വിദ്യാര്‍ഥിനിയുടെ വരികള്‍, തെളിവുസഹിതം പൂര്‍വവിദ്യാര്‍ഥിനി രംഗത്തെത്തിയതോടെ വരികള്‍ മാറ്റി ദീപ തടിതപ്പി, പുതിയ സംഭവം ഇങ്ങനെ
യുവ കവി എസ്.കലേഷിന്റെ കവിതാ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ആരോപണം. കേരള വര്‍മ്മ കോളേജിലെ പൂര്‍വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള വര്‍മയിലെതന്നെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫേസ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി. 2015ല്‍ കേരള വര്‍മ കോളേജില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിന് അനുകൂലമായി കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് അതേ കോളേജില്‍ അധ്യാപികയായ ദീപ നിശാന്തിനെ പ്രശസ്തയാക്കിയത്. പിന്നീട് ഓര്‍മക്കുറിപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയയായി. എന്നാല്‍ ദീപയുടെ പല എഴുത്തുകളും മറ്റുള്ളവരുടെ പകര്‍ത്തിയെടുത്തതാണെന്ന വസ്തുത പുറത്തു വന്നതോടെ ഇടതുസംഘടനകളും ഇവരെ പല…
Read Moreലാലേട്ടൻ നൽകിയ ഉറപ്പിന്റെ ഉപകാരസ്‌മരണയായിരുന്നു ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം സ്‌റ്റുഡിയോയിൽ കുത്തിയിരുന്നത്, ഷമ്മി തിലകന് പറയാനേറെയുണ്ട്
തന്റെ അച്ഛനോട് കാണിച്ച അനീതിക്ക് താരസംഘടനയായ അമ്മ പ്രായശ്‌ചിത്തം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസമെന്ന് നടൻ ഷമ്മി തിലകൻ. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ നിന്ന് യുവനടൻ ധ്രുവനെ പുറത്താക്കിയതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം ഷമ്മി ഫേസ്ബുക്ക് പോസ്‌റ്റിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന ചർച്ചയിലാണ് തിലകൻ- അമ്മ വിഷയം താരം വീണ്ടും ഉയർത്തിയത്. തന്റെ പിതാവിനോട് കാണിച്ച അനീതിക്ക് പരിഹാരമുണ്ടാകുമെന്ന് അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലാലേട്ടൻ തനിക്ക് വാക്കു തന്നിരുന്നതാണ്. ആ ഉറപ്പിനുള്ള ഉപകാര സ്‌മരണയെന്നോണമാണ് ഒടിയൻ സിനിമയിൽ പ്രതിനായകന് ശബ്‌ദം കൊടുക്കാൻ പ്രതിഫല ഇച്ഛയില്ലാതെ ഒരു മാസത്തോളം സ്‌റ്റുഡിയോയിൽ കുത്തിയിരുന്നതെന്നും ഷമ്മി പറയുന്നു. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം ലാലേട്ടന്റെ കൈയിലാണെന്നും താരം കൂട്ടിച്ചേർത്തു.
Read Moreപണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദം, അല്ലേടാ…?: ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞത്
എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും നടന്‍ മമ്മൂട്ടിയും തമ്മില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ നടത്തിയ സംഭാഷണം ശ്രദ്ധ നേടുന്നു. ഇന്നത്തെ സാമൂഹിക അവസ്ഥയെ ആശങ്കയോടെ നോക്കി കാണുന്ന സംഭാഷണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. വൈപ്പിനിലെ എടവനക്കാട്ട് കായല്‍ക്കരയിലെ സെറ്റില്‍ വെച്ചു ഇരവരും നടത്തിയ സംഭാഷണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പങ്കുവെച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്- വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു: ‘സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?’ ‘അതെ.’ ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു. ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി. കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍…
Read Moreഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്, സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്, നിങ്ങള്‍ എന്തിനെന്റെ സ്വകാര്യ ജീവിതം ചികയുന്നു, പൊട്ടിത്തെറിച്ച് നടി ആര്യ
ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ കാരണം സഹികെട്ട് നടി ആര്യ അക്കാര്യം വെളിപ്പെടുത്തി. താനും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇനിയും ഇക്കാര്യം ചോദിച്ച് ശല്യപ്പെടുത്തരുതെന്നും ആര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഞാനൊരു സിംഗിള്‍ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്. എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈലുകള്‍ ബ്ലോക്ക്…
Read Moreതെങ്ങു കയറാന്‍ തൊഴിലാളിയെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഇയാളുമായി ബന്ധപ്പെടാം..! കല്ലെടുത്ത് തേങ്ങയ്ക്ക് ഉന്നം വെച്ച് ഒറ്റ ഏറ്.. ദേ കിടക്കുന്നു തേങ്ങ കാല്‍ ചുവട്ടില്‍, വൈറല്‍ വീഡിയോ
സ്‌കൂളിലൊക്കെ പോകുമ്പോള്‍ കുട്ടികള്‍ കല്ലെടുത്ത് മാങ്ങ എറിഞ്ഞ് വീഴ്ത്തുന്നത് കണ്ടിട്ടില്ലേ.. പഴയകാലത്തിലേക്ക് എല്ലാവരും ഒന്നു പോയോ.. എന്നാല്‍ ഇതാ ഈ വീടിയോ ഒന്നു കണ്ടുനോക്കൂ. കല്ലെറിയുന്ന വീഡിയോ ആണ് പക്ഷെ വീഴുന്നത് മാങ്ങയല്ല തേങ്ങയാണ്. ‘ബല്ലാത്ത ഉന്നമായി പോയിട്ടാ..’ എന്നേ തോന്നൂ പഴയകാലത്തിലേക്കല്ല, അമ്പരന്ന് പോകും ഇത് കണ്ടാല്‍. കല്ലു കൊണ്ട് ഉന്നം പിടിച്ച് തെങ്ങിന്റെ മുകളിലേക്ക് ഒറ്റയേറ്, ദേ വീഴുന്നു നല്ല പാകമായ ഒരു തേങ്ങ. അതും ചെറുപ്പക്കാരന്റെ കാല്‍ച്ചുവട്ടില്‍ തന്നെ. സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് ഈ വീഡിയോ. തെങ്ങു കയറാന്‍ തൊഴിലാളിയെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഇയാളുമായി ബന്ധപ്പെടാമെന്ന രസികന്‍ കമന്റുകളുമായി ടിക്ടോക് ആരാധകരും രംഗത്തുണ്ട്. എന്നാല്‍ സംഭവം അബദ്ധമാണോ അതോ ഉടായിപ്പാണോ എന്ന് വ്യക്തമല്ല, എന്തായാലും തേങ്ങകാരണം യുവാവും ഹീറോ ആയി…
Read Moreആ സമയത്ത് ഞാന്‍ ഡിപ്രഷന്റെ വക്കിലായി, മരിക്കണമെന്ന് പോലും തോന്നി, പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു, ജീവിതത്തിലെ മോശം ദിനങ്ങളെപ്പറ്റി സ്വാസിക
മലയാള സിനിമയിലെ പുതിയ താരോദയമാണ് സ്വാസിക. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ സീത എന്ന സീരിയലിലൂടെ പ്രേക്ഷക മനസ് കീഴടക്കി. എന്നാല്‍ സിനിമകള്‍ ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നാണ് സ്വാസിക പറയുന്നത്. ‘സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പിന്നീട് തമിഴില്‍ മൂന്ന് സിനിമകള്‍ കൂടി ചെയ്തു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനുശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും…
Read Moreഒരു ട്യൂണ മത്സ്യം വിറ്റുപോയത് 31 ലക്ഷം ഡോളറിന്!! ലേലത്തില്‍ പിടിച്ചത് ട്യൂണ രാജാവെന്നറിയപ്പെടുന്ന കിയോഷി കിമുറ, പുതുവത്സരത്തിലെ ഒരു മീന്‍ വില്പന കഥയിങ്ങനെ
പുതുവത്സരത്തോട് അനുബന്ധിച്ചു ടോക്കിയോയിലെ മത്സ്യമാര്‍ക്കറ്റില്‍ നടന്ന ലേലത്തിന്‍ ഭീമന്‍ ട്യൂണ വിറ്റുപോയത് 31 ലക്ഷം ഡോളറിന്. സുഷി മത്സ്യവിഭവം വില്‍ക്കുന്നറസ്റ്ററന്റുകള്‍ നടത്തി പ്രസിദ്ധ നായ കിയോഷി കിമുറയാണ് വാങ്ങിയത്. എല്ലാ വര്‍ഷവും ലേലത്തില്‍ പങ്കെടുത്ത് ഏറ്റവും വലിയ ട്യൂണയെ വാങ്ങുന്ന ഇദ്ദേഹം ‘ട്യൂണ രാജാവ്’ എന്നാണറിയപ്പെടുന്നത്. ബ്ലൂഫിന്‍ ഇനത്തില്‍പ്പെട്ട ട്യൂ ണയ്ക്ക് 278 കിലോ തൂക്കമുണ്ട്. സാധാരണ 60,000 ഡോളര്‍വരെ ഇതിനു വില ലഭിക്കാം. വംശനാശഭീഷണി നേരിടുന്ന ഈ മത്സ്യ ത്തിന്റെ ലഭ്യത ഇപ്പോള്‍ കുറവാണ്. 2013ലെ പുതുവത്സരത്തിലെ ലേലത്തില്‍ കിമുറ ടൂണ വാങ്ങിയത് 14 ലക്ഷം ഡോളറിനായിരുന്നു.
Read Moreകിരീടത്തിലെ കീരിക്കാടന്‍ ജോസ് പ്രശസ്തനാക്കി, ഒടുവില്‍ ജീവിതവും തകര്‍ത്തു, ചതിച്ചത് അസൂയക്കാരും മേലുദ്യേഗസ്ഥരും, ജോലി തിരികെ കിട്ടിയത് 20 വര്‍ഷത്തിനുശേഷം, കിരീടത്തിലെ വില്ലന്റെ ജീവിതകഥ ഇങ്ങനെ
കിരീടത്തിലെ വില്ലനായ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് എന്ന നടനെ ലോകം അറിയുന്നത്. അത്ര മികച്ച അഭിനയമാണ് അദേഹം കിരീടത്തില്‍ നടത്തിയത്. ആരാധകര്‍ എന്നും ഭയത്തോടെ ഓര്‍ത്തെടുക്കുന്ന കിരീടത്തിലെ വില്ലന്‍വേഷം മോഹന്‍രാജിന് പക്ഷേ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് മോഹന്‍രാജ് കിരീടത്തില്‍ അഭിനയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെയേ സിനിമയില്‍ അഭിനയിക്കാനാകൂ. അതൊന്നും ചെയ്യാതെയാണ് അദ്ദേഹം കിരീടത്തിലും പിന്നീടുള്ള സിനിമകളിലും അഭിനയിച്ചത്. സര്‍ക്കാരിന്റെ അനുവാദം വാങ്ങാതിരുന്നത് മോഹന്‍രാജിന് പിന്നീട് വിനയായി. സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. ചില മേലുദ്യോഗസ്ഥരുടെ അസൂയയും പ്രതികാര മനോഭാവവുമാണ് നടപടിക്ക് കാരണമായതെന്ന് മോഹന്‍രാജ് പറയുന്നു. തുടര്‍ന്ന് നീണ്ട ഇരുപത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് ജോലി തിരികെ ലഭിച്ചത്. പക്ഷെ അത്രയും കാലത്തെ സര്‍വിസ് നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കൂടിയായപ്പോള്‍…
Read Moreഅയാളില്‍ നിന്നുണ്ടായ പോലൊരു അനുഭവം വേറെ ആരില്‍ നിന്നുമില്ല, ശ്രുതി പറയുന്നു
തമിഴ് സൂപ്പര്‍താരം അര്‍ജുനെതിരേ മീ ടു ആരോപണം ഉന്നയിച്ച ശ്രുതി ഹരിഹരന്‍ വിടാനുള്ള ഭാവമില്ലെന്നു തോന്നുന്നു. താന്‍ സിനിമലോകത്തു നിന്നും ഏറ്റവും മോശം അനുഭവം നേരിടേണ്ടിവന്നത് അര്‍ജുനില്‍ നിന്നായിരുന്നെന്ന് ശ്രുതി പറയുന്നു. ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നതിന് മുന്‍പ് ഒരുപാട് നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരില്‍ നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി. ഇതെന്റെ വ്യക്തപരമായ അനുഭവമാണെന്നും മൂന്നാമത് ഒരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്നും ശ്രുതി പറഞ്ഞു. റിഹേഴ്സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമാണ് ശ്രുതി അന്ന് വെളിപ്പെടുത്തിയത്.
Read More