മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സംവിധായകന്‍ മേജര്‍ രവി. നെഗറ്റീവ് പ്രചരണങ്ങള്‍ കൊണ്ട് ഒരു ചലച്ചിത്രത്തെ പരാജയപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ കഥാപാത്രമാവാന്‍ മോഹന്‍ലാല്‍ അനുഭവിച്ച വേദനയെങ്കിലും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമക്ക് ഉണ്ടായി വന്‍ പ്രമോഷനായിരിക്കാം ചില പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. അത് കാരണം പ്രേക്ഷകര്‍ക്ക് അല്‍പം അമിത പ്രതീക്ഷയുണ്ടായിരുന്നു. ഒടിയന്‍ ഒരു ക്ലാസ് ഫിലിം ആണെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിക്കുന്നു. കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. ഒടിയന്‍ ചിത്രം കണ്ടെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മേജര്‍ രവി പറഞ്ഞു. മോഹന്‍ലാലും ടീമും മികച്ച ഒരു സിനിമയാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read MoreCategory: RD Special
റെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, കൊച്ചിയില്‍ അക്രമികള്‍ വെടിവയ്ക്കാന്‍ ശ്രമിച്ച ലീന മരിയ പോളിന്റെ കഥ
ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ യുവതിയാണ് ലീന മരിയ പോള്‍. തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ തട്ടിപ്പുകാരുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു സുകേശ് ചന്ദ്രശേഖരനെന്ന തട്ടിപ്പുകാരനുമായി പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. സിനിമയില്‍ തിളങ്ങാനുള്ള യാത്രയ്ക്കിടയിലാണ് സുകേഷിനെ കണ്ടുമുട്ടുന്നതും. ചില തമിഴ് ചിത്രങ്ങളില്‍ മുഖം കാണിക്കാനായെങ്കിലും നായികയെന്ന നിലയിലെത്താനായില്ല. വ്യാജരേഖ കൊടുത്ത് തമിഴ്നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസിലും…
Read Moreസുന്ദരനല്ലാത്ത ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ ഭാര്യയ്ക്ക് വയ്യ ! അവള്‍ക്ക് വേണ്ടത് സുന്ദരനായ ഡോക്ടറിന്റെ ബീജത്തിലുള്ള കൃത്രിമഗര്‍ഭം; ഒരു ഭര്‍ത്താവിന്റെ ചങ്കുതകര്‍ക്കുന്ന കുറിപ്പ് വൈറലാവുന്നു…
ഭര്‍ത്താവ് സുന്ദരനല്ലെന്നു പറഞ്ഞ് ഭാര്യ മറ്റൊരുത്തന്റെ ബീജം സ്വീകരിച്ച് ഗര്‍ഭിണിയാകാന്‍ ആഗ്രഹിച്ചാല്‍ ആ ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്തായിരിക്കും. ഇത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. പേരുവെളിപ്പെടുത്താത്ത ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പല പോസ്റ്റുകളായിട്ടാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സുന്ദരനല്ലെന്ന് ഭാര്യയ്ക്ക് തോന്നുന്നതിനാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും സൗന്ദര്യം കാണില്ലെന്നും അങ്ങിനെ വന്നാല്‍ ഭാവിയില്‍ അവര്‍ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളായി മാറുമെന്നുമാണ് ഭാര്യയുടെ കണ്ടെത്തല്‍. സുന്ദരനായ ഒരാളില്‍ നിന്നും ബീജം സ്വീകരിച്ച് കൃത്രിമഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകില്ലെന്നും നല്ല സൗന്ദര്യവും സ്മാര്‍ട്ട്നെസ്സും കുട്ടികള്‍ക്കുണ്ടായാല്‍ താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക പ്രശ്നം ഭാവിയില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നുമാണ് യുവതിയുടെ കണ്ടെത്തല്‍. ബീജദാതാവായി ഭാര്യ കണ്ടെത്തിയതാകട്ടെ തന്റെ പഴയ കാമുകനും സുന്ദരനുമായ ഡോക്ടറെ. മൂന്ന് വര്‍ഷമായി ഇയാളുമായി വീണ്ടും പ്രണയത്തിലായിരിക്കുന്ന ഭാര്യ തന്നെ ഭംഗിയായി വഞ്ചിച്ചു കൊണ്ടിരിക്കുക…
Read Moreവൈറ്റ് കോളര്‍ ജോലി മാത്രം തേടുന്നവര്‍ കണ്ടുപഠിക്കണം റോബിനെ, മേലധികാരികളുടെ വിരട്ടലോ ടാര്‍ജറ്റുകളുടെ സമ്മര്‍ദമോ ഇല്ല, 15 സെന്റ് സ്ഥലത്ത് വിഷരഹിത മീന്‍കൃഷി നടത്തുന്ന അറക്കുളത്തെ യുവാവിന്റെ കഥ
വിഷാംശം കലര്‍ന്ന മത്സ്യത്തെ തീന്‍മേശയില്‍ നിന്നും അകറ്റുന്നതിനായി വിഷരഹിത വളര്‍ത്തു മത്സ്യങ്ങളുമായി റോബിന്‍ ജോസ് തട്ടാംപറമ്പില്‍. സ്വന്തം കൃഷിയിടത്തില്‍ സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മാതൃകയാവുകയാണ് അറക്കുളം മൈലാടി സ്വദേശിയായ ഈ യുവാവ്. മത്സ്യം വളര്‍ത്തലില്‍ നൂറു മേനി വിളവിന്റെ ഉടമയാണ് റോബിന്‍. മേലധികാരികളുടെ വിരട്ടലോ ടാര്‍ജറ്റുകളുടെ സമ്മര്‍ദമോ ഇല്ലാതെ കൃഷിയില്‍ ആനന്ദം കണ്ടെത്തുകയാണ് ബിരുദധാരിയായ ഈ 32-കാരന്‍. പഠനം കഴിഞ്ഞ് കുടുംബസ്വത്തായി ലഭിച്ച ഏഴേക്കര്‍ സ്ഥലത്ത് റബര്‍, മരച്ചീനി, കോഴി വളര്‍ത്തല്‍ എന്നിവയ്‌ക്കൊപ്പം മത്സ്യം വളര്‍ത്തലാണ് പ്രധാനമായും നടത്തുന്നത്. 15 സെന്റ് സ്ഥലത്താണ് റോബിന്റെ മത്സ്യക്കുളം. പത്തടി താഴ്ചയിലാണ് കുളം നിര്‍മിച്ചിരിക്കുന്നത്. കടുത്ത വേനലിലും വെള്ളം ലഭിക്കുന്ന വിധത്തിലുള്ള നിരവധി ഉറവുചാലുകള്‍ കുളത്തിനുള്ളിലുണ്ട്. വെള്ളം പുറത്തേക്കൊഴുകുന്നതിന് ക്രമീകരണം ചെയ്തിരിക്കുന്നതിനാല്‍ ശുദ്ധജലം എപ്പോഴും ലഭ്യമാണ്. കുളം മലിനമാകാതിരിക്കാന്‍ ഗ്രീന്‍ നെറ്റ് പാകിയിട്ടുണ്ട്. ഒരു വര്‍ഷമായി മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചിട്ട്.…
Read Moreഅയ്യേ മുംബൈ പോലീസ് ചമ്മിപ്പോയേ, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പോലീസ്, താന്‍ ട്രക്കിന്റെ പുറത്തെ കാറിലാണ് ഇരുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍, സംഭവം ഇങ്ങനെ
കാര്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. അതുകൊണ്ടാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ കണ്ടു മുംബൈ പോലീസ് ഇടപെട്ടത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ ഉപദേശിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ പോലീസ്. ദുല്‍ഖര്‍ ഹിന്ദി ചിത്രം സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലിരിക്കെയാണ് സംഭവം. കഴിഞ്ഞദിവസം ഡ്രൈവിംഗ് സീറ്റിലിരുന്നു മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ദുല്‍ഖര്‍ക്ക് മൊബൈല്‍ ഉപയോഗത്തിനെതിരെ കര്‍ശന ഉപദേശവുമായി മുംബൈ പോലീസ് രംഗത്തെത്തി. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റുള്ള ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മുംബൈ പോലീസ് പറഞ്ഞു. എന്നാല്‍ റോഡ് നിയമം പഠിപ്പിക്കാന്‍ പോയ മുംബൈ പോലീസിന് വമ്പന്‍ തിരിച്ചടിയാണ് ദുല്‍ഖറിന്റെ മറുപടിയിലൂടെ കിട്ടിയത്. ട്രക്കിന് മുകളില്‍ കാര്‍…
Read Moreഎന്തൊക്കെ പറഞ്ഞാലും മേനോന്‍ ചേട്ടന്‍ തള്ളിയ ഒരു കാര്യം സത്യമാണ്, ലാലേട്ടന്റെ സിനിമ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒന്നാകും ഇത്, ഒടിയന്‍ ഇറങ്ങിയതോടെ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെ ട്രോളി ആരാധകര്‍
മലയാള സിനിമയ്ക്കു പോലും ചിരപരിചിതമല്ലാത്ത ഊടുവഴികളിലൂടെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ എന്ന ചിത്രവുമായി എത്തിയത്. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ കൈയ്യൊപ്പു ചാര്‍ത്തിയ ചിത്രം തിയറ്ററുകളില്‍ ലാല്‍ ഫാന്‍സിനെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അത്ര പോരന്ന അഭിപ്രായമാണ് പലരും പങ്കുവയ്ക്കുന്നത്. വലിയ പബ്ലിസിറ്റി ചിത്രത്തെ സഹായിക്കില്ലെന്ന് വിമര്‍ശകരും പറയുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ചിത്രം പ്രതീക്ഷിച്ച പോലെ നന്നായില്ലെന്ന് പറയുന്നവര്‍ മോഹന്‍ലാലിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുന്നു. ”ഒടിയന്‍ കണ്ടു, ശ്രീകുമാര്‍ മേനോനോട് ഒരേയൊരു അഭ്യര്‍ത്ഥന മേലില്‍ ഇനി പടം പിടിക്കരുത്.” ” ശ്രീകുമാര്‍ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കള്‍ ഉപേക്ഷിക്കണം”. എന്നിങ്ങനെയാണ് കമന്റുകള്‍. സിനിമ റിലീസാകുംമുമ്പ് 100 കോടി രൂപ നേടിയെന്ന് ശ്രീകുമാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതു സത്യമല്ലെന്നാണ് നിര്‍മാതാവ് മേനക സുരേഷ് കുമാര്‍ ഉള്‍പ്പെടെ പറയുന്നത്.…
Read Moreഇദേഹത്തിന്റെ ഡ്രൈവറായിരുന്ന അഞ്ചുവര്‍ഷമാണ് എന്നെ ഇത്തരത്തില്‍ വലിയ പാഠങ്ങള്‍ പഠിപ്പിച്ചത്, ഫിറോസ് കുന്നംപറമ്പില്‍ എന്ന മനുഷ്യസ്‌നേഹിക്ക് പറയാന്‍ ഏറെയുണ്ട്
സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നിരവധിപേര്‍ക്ക് ജീവിതത്തില്‍ താങ്ങായി മാറിയ ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരമാണ്. ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളില്‍ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂര്‍വരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉള്‍പ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളികള്‍ അറിഞ്ഞത് പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നുംപറമ്പിലിലൂടെയായിരുന്നു. അപൂര്‍വ രോഗം ബാധിച്ചവര്‍, വീടില്ലാത്തവര്‍, സാമ്പത്തിക പ്രയാസമുള്ളവര്‍ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് സുമനസുകളില്‍ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ ഫിറോസ് വെളിപ്പെടുത്തുകയാണ് തന്റെ ജീവിതനിയോഗം ഇതാണെന്ന് തിരിച്ചറിയാന്‍ കാരണക്കാരനായ മനുഷ്യനെപ്പറ്റി. മുന്‍ മണ്ണാര്‍ക്കാട് എംഎല്‍എ കളത്തില്‍ അബ്ദുള്ളയാണ്…
Read Moreഓട്ടോ ഡ്രൈവര്‍മാരുടെ കഴുത്തറുപ്പ് അവസാനിക്കും, ഇനി കുത്തനെയുള്ള ഓട്ടോ ചാര്‍ജ് പേടിക്കേണ്ട; കേരളത്തില്‍ ഇ ഓട്ടോറിക്ഷ എത്തുന്നു; ഒരു കിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസ ചെലവ് മാത്രം
കേരളത്തിന്റെ നിരത്തുകളില്‍ ഇനി ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) നിര്‍മ്മിക്കുന്ന ഈ ടാക്സി സര്‍വീസ് ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും. പൂനെയിലെ ഓട്ടോമേറ്റീവ് റിസര്‍ച്ച് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പെര്‍മിറ്റ് നല്‍കുകയുള്ളൂ. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടറുകളുമാണുള്ളത്. അഞ്ച് വര്‍ഷമാണ് ബാറ്ററി ആയുസ്സ്. മൂന്ന് മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണ ചാര്‍ജാകും. ഒറ്റതവണത്തെ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗത 55 കിലോമീറ്ററും ഒരു കിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. അന്തിമവില നിശ്ചയിച്ചിട്ടില്ലെങ്കിലും 2.10 ലക്ഷം രൂപയോളമാകും ഓട്ടോറിക്ഷയുടെ…
Read Moreഅടുപ്പില്‍ തീ, മുകളില്‍ തിളച്ച് മറിയുന്ന വെള്ളം; ആളുകളെ ഞെട്ടിച്ച് യുവാവിന്റെ ചൂടു വെള്ളത്തിലെ കുളി വൈറല്‍
നമ്മുടെ പലരുടേയും ശീലമാണ് ചൂട് വെള്ളത്തില്‍ കുളിക്കുന്നത്. എന്നാല്‍ അടുപ്പില്‍ വെച്ച തിളക്കുന്ന ചൂട് വെള്ളത്തില്‍ കുളിച്ചാലോ. ഫിലിപ്പെന്‍സില്‍ അങ്ങനെയൊരു രീതിയുണ്ട്. ഫിലിപ്പൈന്‍സില്‍ ഒരു യുവാവ് കുളിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നന്നായി തീയുള്ള അടുപ്പിന് മുകളില്‍ വലിയൊരു പാത്രത്തിലെ തിളക്കുന്ന വെള്ളത്തിലാണ് യുവാവിന്റെ കുളി. എന്നാല്‍ ചിത്രം കണ്ട് എല്ലാവരും ആദ്യമൊന്നും ഞെട്ടിയെങ്കിലും പിന്നീടത് മറി. എന്നാല്‍ തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന ‘കാവ’യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്. ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തിലിടും.…
Read Moreവിടവാങ്ങിയ ഫാ. ജോര്‍ജ് ഊന്നുകല്ലില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍’ രചിച്ച ഗാനരചയിതാവ്, നൂറുകണക്കിന് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വത്തിലൂടെ
വിടവാങ്ങിയ ഫാ. ജി.ടി. ഊന്നുകല്ലില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍’ രചിച്ച ഗാനരചയിതാവ്, നൂറുകണക്കിന് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വത്തിലൂടെ ‘പാരിജാത മലരേ… പാപത്തിന്‍ പാഴ്മണ്ണില്‍ പൊട്ടിവിടര്‍ന്ന പാരിജാത മലരേ ദൈവമാതാവേ….’ വര്‍ഷങ്ങള്‍ക്കു മുമ്പു രചിക്കപ്പെട്ട ഈ മരിയഭക്തിഗാനം ഇന്നും ഭക്തമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതുള്‍പ്പെടെ നിരവധി വരികള്‍ക്കു ജീവന്‍ പകര്‍ന്ന തൂലിക നിശ്ചലമായി. ഭക്തഗാനരംഗത്തു ശ്രദ്ധേയനായ ഫാ. ജി.ടി. ഊന്നുകല്ലില്‍ എന്ന ഫാ. ജോര്‍ജ് ഊന്നുകല്ലില്‍ വിടപറഞ്ഞു. ദീര്‍ഘകാലമായി ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഈ വൈദികന്‍ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. വിശുദ്ധ കുര്‍ബാനയുടെ പ്രരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍…’ രചിച്ച ത് ഫാ. ഊന്നുകല്ലിലാണ്. സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ നിരവധി ഗീതങ്ങളും യാമപ്രാര്‍ഥനാ ഗീതങ്ങളും ഉള്‍പ്പെടെ മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയി ല്‍നിന്നു പിറന്നത്. എന്‍ ഹൃദയ സ്പന്ദനം…,…
Read More