നടന് ശ്രീകാന്തിന്റെ പുതിയ ചിത്രം ഉന്‍ കാതല്‍ ഉരുന്താനിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് സംഭവ ബഹുലമായി. നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു. അദ്ധ്യക്ഷനെ നടന് വിമര്‍ശിക്കാനും മറന്നില്ല വലിയ തെറ്റാണ് സംഭവിച്ചതെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ശ്രീകാന്ത് വേദിയില്‍ തുറന്നടിച്ചു. സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം ശ്രീകാന്ത് പറഞ്ഞു.
Read MoreCategory: RD Special
കളി കാര്യമാവുന്നു ! ഇരുട്ടത്തു നിര്‍ത്തിയാല്‍ പല്ലുമാത്രമേ കാണൂ; കറുത്ത സാരിയും മേക്കപ്പും പാടില്ല; കറുപ്പിനെ പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോ വൈറലാവുന്നു
സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്ന ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ തമാശയില്‍ നിന്നു ഗൗരവകരമായ കാര്യങ്ങളിലേക്ക് ടിക് ടോക് മാറുന്നതിന്റെ സൂചന പകരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പുനിറത്തിലുള്ള തൊലിയുള്ളവരെ പരിഹസിക്കുന്നവര്‍ക്കെതിരേ വീഡിയോയിലൂടെ തുറന്നടിക്കുകയാണ് ഒരു പെണ്‍കുട്ടി. ‘കറുപ്പഴകി ഗബ്രിയേല’ എന്നാണ് പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തുന്നത്. കറുത്ത നിറമുള്ളവര്‍ക്ക് ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല, മുഖത്ത് മേക്കപ്പ് ഇടരുത്. ഇവയെല്ലാം കറുത്ത നിറക്കാര്‍ക്ക് നിഷിദ്ധമാണെന്ന് കല്പ്പിക്കുകയാണ് നമ്മുടെ സമൂഹം. ഇരുട്ടത്ത് നിര്‍ത്തിയാല്‍ പല്ല് മാത്രമേ കാണൂ, അമാവാസി തുടങ്ങിയ പ്രയോഗങ്ങളും കറുത്തവര്‍ക്കെതിരെ പറയുന്നതിനെ കുറിച്ചും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നു. ജാതിക്കും മതത്തിനും വേണ്ടി പോരാടുന്ന ഈ നാട്ടില്‍ ഞങ്ങളുടെ മനസ്സ് വേദനിപ്പിച്ച് നിറത്തിനു വേണ്ടി പോരാടാന്‍ പ്രേരിപ്പിക്കുകയാണോ എന്നും പെണ്‍കുട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നിന്നും വര്‍ണവെറി പൂര്‍ണമായും…
Read Moreഅന്ന് ലാലേട്ടനെ കളിയാക്കി ശ്രീനിവാസന് സിനിമ ചെയ്തു, വിളിച്ചു ചോദിച്ചപ്പോള്‍ ശ്രീനിവാസന് ചാനലില്‍ കയറി പറഞ്ഞത് ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന്, അക്കാര്യങ്ങളെപ്പറ്റി ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത്
മോഹന്‍ലാല്‍ എന്ന നടന്റെ നിഴലാണ് ആന്റണി പെരുമ്പാവൂരെന്ന് നിസംശയം പറയാം. ഊണിലും ഉറക്കത്തിലും മോഹന്‍ലാലിനെ കരുതലോടെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ആന്റണി. ഒരു ഡ്രൈവറായി വന്ന ഈ പെരുമ്പാവൂരുകാരന് ഇപ്പോള്‍ ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന് കൂടിയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് അദേഹം വാചാലനായി. ഒപ്പം ശ്രീനിവാസനില്‍ നിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെക്കുറിച്ചും. ആ സംഭവത്തെപ്പറ്റി ആന്റണി പറയുന്നതിങ്ങനെ- ലാല്‍ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസന് എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി. അതില്‍ ശ്രീനിവാസന്‍തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന് എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.…
Read Moreസിനിമ എടുക്കുകയാണെങ്കില്‍ ഒടിയനെ പോലെ ആകണം, റിലീസാകും മുമ്പേ കിട്ടിയത് 100 കോടി രൂപ! ടിക്കറ്റ് കാശു മാത്രമല്ല പരസ്യത്തിലൂടെയും പണംവാരി ശ്രീകുമാര്‍ മേനോന്, കണക്കുകള്‍ ഇങ്ങനെ
പുലിമുരുകനുശേഷം മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമാകാനുള്ള ഒരുക്കത്തിലാണ് ഒടിയന്. റിലീസിംഗിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ 100 കോടി രൂപയാണ് ഇതുവരെ ചിത്രം സ്വന്തമാക്കിയത്. സംവിധായകന് ശ്രീകുമാര്‍ മോനോനാണ് കണക്കു പുറത്തുവിട്ടത്. ഒടിയന് പ്രിബിസിനസ്സ് കലക്ഷനില്‍ നൂറുകോടി പിന്നിടുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയനെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ പറയുന്നു. ചിത്രത്തിനു ലഭിച്ച കളക്ഷന്‍ ഇങ്ങനെ- സാറ്റലൈറ്റ് റൈറ്റ്സ്21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക) അല്ലാതെയുള്ള ഓവര്‍സീസ്1.8 കോടി കേരളത്തിനു പുറത്തുള്ള അവകാശം2 കോടി ജിസിസി 2.9 കോടി തമിഴ് റൈറ്റ്സ്(ഡബ്ബ്)4 കോടി ഓഡിയോ വിഡിയോ1.8 കോടി തിയറ്റര്‍ അഡ്വാന്‍സ്17 കോടി തെലുങ്ക് റൈറ്റ്സ്(ഡബ്ബ്)5.2 കോടി ഹിന്ദി തിയറ്റര്‍ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്സ് 4…
Read Moreപുതുവര്‍ഷാഘോഷം വെറൈറ്റിയാക്കാന്‍ ലഹരിമാഫിയ ! റേവ് പാര്‍ട്ടികള്‍ക്കൊപ്പം നിഗൂഢ ഗെയിംസെന്ററും ഒരുക്കും; കൊച്ചിയില്‍ അങ്ങോളമിങ്ങോളം ലഹരിപാര്‍ട്ടി കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയില്‍ വന്‍ ലഹരിപ്പാര്‍ട്ടികള്‍ക്ക് കളമൊരുങ്ങുന്നതായി രഹസ്യറിപ്പോര്‍ട്ട്. ലഹരിപ്പാര്ട്ടികള്ക്കു പുറമേ നിഗൂഢ ഗെയിം സെന്ററുകളുമായി ഓണ്‍ലൈന്‍ മാഫിയയും രംഗത്തുണ്ടെന്ന് വിവരമുണ്ട്. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവുമധികം ലഹരി എത്തുന്ന സ്ഥലങ്ങളാണ് ഗോവയും കൊച്ചിയും. നഗരത്തിലും പരിസരത്തുമായി 30ലധികം ലഹരികേന്ദ്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പരിശോധനകളെത്തുടര്‍ന്ന് ലഹരി മാഫിയയുടെ ന്യൂഇയര്‍ പരിപാടികള്‍ ഹൗസ്ബോട്ടിലേക്കു മാറ്റിയേക്കുമെന്നും സൂചനയുണ്ട്.ഇതിനാല്‍ ആലപ്പുഴയിലും പരിശോധന ശക്തമാക്കാനാണ് എക്സൈസ്-പോലീസ് സേനാ വിഭാഗങ്ങളുടെ തീരുമാനം.ഇതു കൂടാതെ മാരകഗെയിമുകളും ഒരുക്കുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ യുവാവ് മരിച്ചത് ബ്ലൂവെയിലിനു സമാനമായ ഗെയിം കളിച്ചാണെന്നു സംശയമുണ്ട്. യുവാവിന്റെ ഫോണ്‍ ലഭിക്കാഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. യുവാക്കള്‍ക്കു മുന്നില്‍ ഇരട്ടക്കെണി ഒരുക്കി സൈബര്‍ ഗെയിം പോര്‍ട്ടലുകള്‍ വഴി തന്നെ ലഹരി പാര്‍ട്ടികളും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഈയിടെയാണ്. ഭീതി ജനിപ്പിക്കുന്ന പാവയുടെ മുഖചിത്രം ഉപയോഗിക്കുന്ന ഓണ്‍ലൈന്‍…
Read Moreപൂമ്പാറ്റ വീണ്ടും പറക്കുന്നു ! മദ്യവും മയക്കുമരുന്നും ഇല്ലാതെ പറ്റില്ല ! ഇരകളെ വീഴ്ത്താന്‍ മിമിക്രിക്കാരും മാസശമ്പളത്തിന് ഭര്ത്താക്കന്മാരും;തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍; ഇത്തവണത്തെ തട്ടിപ്പ് ഇങ്ങനെ…
തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍. തൃശൂര്‍ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) എന്ന പൂമ്പാറ്റ സിനി തട്ടിപ്പിനിടെ മാള പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മറ്റൊരു പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളക്കടത്തു സ്വര്‍ണം ചുളുവിലയ്ക്ക് തരപ്പെടുത്താം എന്നു പറഞ്ഞ് ജ്യുവല്ലറി ഉടമകളെ പറ്റിച്ച കേസിലായിരുന്നു സിനി പിടിയിലായത്. എന്നിട്ടും തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാല്‍ അഷ്ടമിച്ചിറയിലുള്ള ജൂവലറിയില്‍ നിന്ന് 40 പവന് സ്വര്‍ണം ലഭിക്കുമെന്നും ഇതില്‍ 32…
Read Moreആ ശ്രമം വിജയിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് അതൊരു പ്രതീക്ഷയാവും ! കാന്‍സറിനെ മനശക്തി കൊണ്ട് അതിജീവിച്ച നന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു…
കാന്‍സറിനെതിരേ പടപൊരുതി വിജയിച്ച നന്ദു എന്ന യുവാവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.നന്ദുവിന്റെ അതിജീവനത്തിന്റെ കഥ മുമ്പേതന്നെ വാര്‍ത്തായായിരുന്നു. കീമോയിലൂടെ കൊഴിഞ്ഞ മുടി വീണ്ടും തളിര്‍ക്കുകയാണ് ഒപ്പം പ്രതീക്ഷയും വലിയ വെളിച്ചവും. കാന്‍സറിന് തന്റെ ഒരു കാല് മാത്രമേ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ജീവിതം കൊണ്ട് തെളിയിച്ച നന്ദു ഈ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് . ‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍. ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍..’ നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാണ് പുതിയ ഞാന്‍ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍.സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും…
Read Moreചിറകുവിരിച്ച് കണ്ണൂർ; ആദ്യ വിമാനം പറന്നുയർന്നു; ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങൾ വിമാനത്താവളത്തിലുണ്ടാകും
കണ്ണൂർ: ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങൾക്കു സാഫല്യമേകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ യാത്രാവിമാനം പറന്നുയർന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാവിലെ 10.15ന് കണ്ണൂരിൽനിന്ന് പറന്നുയർന്നത്. ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു. ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനിൽ രാവിലെ ആറിനു സ്വീകരിച്ച് എയർപോർട്ടിലെത്തിച്ചതോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. യാത്രക്കാരുടെ ലഗേജ് കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനം ഏർപ്പാടാക്കിയിരുന്നു. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളികൊട്ടോടെയാണ് വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമായത്. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങൾ വിമാനത്താവളത്തിലുണ്ടാകും. അബുദാബിയിലേക്ക് ആദ്യ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിർന്ന ഉദ്യോഗസ്ഥർ, കിയാൽ ഡയറക്ടർമാർ തുടങ്ങിയവർ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും. ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക്…
Read Moreനാടു കാണാൻ ഇറങ്ങിയപ്പോൾ മാവോയിസ്റ്റാണോയെന്ന് സംശയം?; കേരള പോലീസിന്റെ നന്മ നിറഞ്ഞ മനസിനെ കുറിച്ച് കൊച്ചു കുറിപ്പ്
പൊതുജനങ്ങളോട് വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ശീലമാണ് കേരള പോലീസിലെ ന്യൂജനറേഷൻ ഉദ്യോഗസ്ഥരുൾപ്പടെ എല്ലാവർക്കുമുള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരള പോലീസിലെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര പോകുന്ന സഞ്ചാരികൾക്കും പോലീസുദ്യോഗസ്ഥരുടെ ഇടപെടലുകളെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടാകു. തങ്ങളുടെ മുമ്പിലെത്തുന്നത് യാതൊരു പരിചയമില്ലാത്തവരാണെങ്കിലും പ്രസന്നത നിറഞ്ഞ മുഖത്തോടെ അവരോട് ഇടപെടുമ്പോൾ, അത് കേൾക്കുന്നവർക്ക് വളരെ സന്തോഷം തന്നെയാണ് തോന്നുക. ഇതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് കണ്ണൂരിൽ നിന്നും നിലമ്പൂരിലേക്ക് ബൈക്കിൽ കറങ്ങാൻ പോയ ജിതിൻ ജോഷി എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള നിലമ്പൂരിലെ പോത്ത് കല്ല് എന്ന സ്ഥലത്തു വച്ച് പോലീസുദ്യോഗസ്ഥരുമായി ഇടപഴകേണ്ടി വന്ന് അനുഭവമാണ് ജിതിൻ പങ്കുവയ്ക്കുന്നത്. പട്ടാളക്കാരുടെ യൂണിഫോമിനു സമാനമായ വസ്ത്രം ധരിച്ചതിനാൽ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥർക്ക് സംശയം തോന്നിയെന്നും അവരുമായി വളരെ…
Read Moreപലരുടെയും വിചാരം ഞങ്ങള്‍ ലിവിംഗ് ടുഗെദര്‍ ആയിരുന്നുവെന്നാണ്; ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട് ! ആറാംക്ലാസില്‍ തുടങ്ങിയ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തുറന്നുപറഞ്ഞ് ലെന
മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്.തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ താലികെട്ടി സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര് പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു. ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍…
Read More