വിനയന് സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ട സെന്തില്‍ കൃഷ്ണ സിനിമയുടെ സ്വപ്ന നിമിഷത്തിലാണ്, സ്റ്റേജ് പ്രോഗ്രാമുകളിലും, ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമായ സെന്തിലിനു സിനിമയിലേക്കുള്ള എന്‍ട്രി അപ്രതീക്ഷിതമായിരുന്നു. കലാഭവന്‍ മണിയായി വെള്ളിത്തിരയിലെത്താന്‍ ഭാഗ്യം ലഭിച്ച സെന്തില്‍ ഏറെ വേദനയോടെ മറ്റൊരു സംഭവം വെളിപ്പെടുത്തുകയാണ്. താന്‍ നായകനായതിന്റെ പേരില്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു നിരവധിപ്പേര്‍ പിന്മാറിയതായി സെന്തില്‍ പറയുന്നു. അത് തന്നില്‍ വലിയ വേദനയുണ്ടാക്കിയെന്നും സെന്തില്‍ പങ്കുവെയ്ക്കുന്നു. തറ കോമഡി ചെയ്യുന്ന ഒരാള്‍ നായക നടനാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു എന്നോടൊപ്പം അഭിനയിക്കാന്‍ പലരും വിസമ്മതം പ്രകടിപ്പിച്ചു. മനസ് വല്ലാതെ വേദനിച്ച നിമിഷത്തില്‍ വിനയന് സാര്‍ ആണ് എല്ലാ പിന്തുണയും നല്‍കിയിരുന്നത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ കലാഭവന്‍ മണിയെ നായകനാക്കിയപ്പോഴും ഇതേ അനുഭവം അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നും, അതൊക്കെ ചിന്തിച്ചപ്പോള്‍…
Read MoreCategory: RD Special
ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയുടെ ജീവിതത്തിലെ ഏറ്റവും മോശം സംഭവവും, പ്രമുഖ നടി മണിയെ തള്ളിപ്പറഞ്ഞ രംഗങ്ങള്‍ അതേപടി, മണിയുടെ ജീവിതത്തിലെ അറിയക്കഥകളും സിനിമയില്‍?
കലാഭവന്‍ മണിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മണിയുടെ വളര്‍ച്ച അടുത്തു നിന്ന് കണ്ടയാളാണ് വിനയന്. മണിയുടെ അഭിനയജീവിതത്തിലെ വലിയ വേഷങ്ങളെല്ലാം വിനയന് ചിത്രത്തിലായിരുന്നു. ഇപ്പോള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസ് ചെയ്യുമ്പോള്‍ അകമ്പടിയായി വിവാദവും കടന്നുവരുന്നു. മണിയുടെ നായികയായി അഭിനയിക്കില്ലെന്ന് അടുത്തിടെ വിവാഹമോചിതയായ പിന്നീട് പുനര്‍വിവാഹം ചെയ്ത നടി പണ്ട് പറഞ്ഞിരുന്നു. നടിക്ക് ഏറെ സഹായങ്ങള്‍ ചെയ്തു കൊടുത്ത ആളായിരുന്നു മണി. ഇവരുടെ വാക്കുകള്‍ മരണത്തിനു മുമ്പ് വരെ മണി പലയിടത്തും പറഞ്ഞിരുന്നു. ആ സംഭവങ്ങളാണ് സിനിമയിലും ആവിഷ്കരിച്ചിരിക്കുന്നത്. മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ പ്രമുഖ നടിമാരും നടന്മാരുമുണ്ട്. എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ അവരൊക്കെ മണിയെ ചേര്‍ത്തു പിടിക്കുകയും മണിയുടെ ആളാണെന്നു പറയാന്‍ അവര്‍ തമ്മില്‍ മത്സരം വരെ ഉണ്ടായി. അങ്ങനെ…
Read Moreഗോസിപ്പുകാര്‍ പറഞ്ഞത് സത്യം, അഞ്ചുമാസം മുമ്പ് കഴിച്ച നേഹ ആറുമാസം ഗര്‍ഭിണി!
നടി നേഹ ധൂപിയയുെേട വിവാഹം ആരെയും അറിയിക്കാതെയായിരുന്നു. മേയ് 10ന് ആരാധകരെ ആരെയും അറിയിക്കാതെ നേഹയും കാമുകന് അംഗദും വിവാഹിതരായി. ഗര്‍ഭിണി ആയതിനാലാണ് നേഹ പെട്ടെന്ന് വിവാഹം കഴിച്ചതെന്നായിരുന്നു ഊഹപോഹം. അന്ന് ഇക്കാര്യം കുടുംബം തള്ളി. പക്ഷേയിപ്പോള്‍ ഇത് സത്യമാണെന്ന് തെളിഞ്ഞു. നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാന്‍ കാരണവും നേഹ തുറന്നു റപറഞ്ഞു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അക്കാര്യം തുറന്നു പറഞ്ഞത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു.
Read Moreഎന്നെ അങ്ങനെയൊന്നും പേടിപ്പിക്കേണ്ട, സിനിമയില്ലേല്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തെങ്കിലും ജീവിക്കും, കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളുവെങ്കില്‍ അതെനിക്ക് വേണ്ടാ, മഡോണ രണ്ടുംകല്പിച്ച് തന്നെ
പാട്ടുകാരിയും അവതാരികയുമായി സിനിമയിലേക്ക് കാലെടുത്തു വച്ച നടിയാണ് മഡോണ സെബാസ്റ്റിയന്. കൈനിറയെ സിനിമയുണ്ടെങ്കിലും സ്വന്തമായ നിലപാടുകളും മഡോണയ്ക്കുണ്ട്. കാസ്റ്റിംഗ് കൗച്ച് വിഷയത്തിലടക്കം ബോള്‍ഡായ നിലപാടെടുത്ത മഡോണ ഇപ്പോള്‍ വീണ്ടും മനസുതുറന്നിരിക്കുകയാണ്. സിനിമയെ മാത്രം പ്രതീക്ഷിച്ചല്ല താന്‍ ജീവിക്കുന്നതെന്ന് അവര്‍ പറയുന്നു. നാളെ ഞാന്‍ കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കില്‍ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല. നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യതകള്‍ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള് കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല- മഡോണ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും ജോലി ഉണ്ടാകും എന്നുറപ്പുണ്ട്. സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക്…
Read Moreമിസ് ഏഷ്യാ മോഡൽ ഫിസിക് മത്സരത്തിനു മലയാളി യുവതി
കൊച്ചി: മിസ് ഏഷ്യാ മോഡൽ ഫിസിക് ജൂണിയർ (ബിക്കിനി ഫിറ്റ്നസ്) മത്സരത്തിൽ യോഗ്യത നേടി മലയാളി യുവതി. കലൂർ സ്വദേശിനിയും എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയുമായ ഓഷോ ജിമ്മി (21) യാണ് ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ പൂനയിൽ നടക്കുന്ന മിസ് ഏഷ്യാ മോഡൽ ഫിസിക് ജൂണിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഓഷോ ഈയിനത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതയുമാണ്. ഇന്ത്യയ്ക്കായി മികച്ചപ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് ഓഷോ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreഞാന്‍ ജിമ്മില്‍ പോകാറില്ല, ശരീരത്തെക്കൊണ്ട് ആവശ്യമില്ലാതെ പണി എടുപ്പിക്കാറുമില്ല, അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്, ദുബായില്‍ പോയി ദിലീപ് നടത്തിയ പ്രസംഗം ഇങ്ങനെ
നടന് ദിലീപിന് വിദേശത്തു പോകാനുള്ള അനുവാദം കോടതി നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതാണ് യാത്രവിലക്കിന് കാരണം. വിലക്ക് മാറ്റിയശേഷം ദിലീപ് ആദ്യം പോയത് ഖത്തറിലേക്ക് ആയിരുന്നു. അവിടെ അല്‍ അമാന്‍ ജിമ്മിന്റെ ഉദ്ഘാടനത്തിന് മുഖ്യ അതിഥി ദിലീപായിരുന്നു. ഉദ്ഘാടനത്തിനിടെ അദേഹം നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. പക്ഷേ മൂന്നു നാല് ദിവസായിട്ട് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങി. അതറിഞ്ഞിട്ടാണ് എന്നെ ഈ പരിപാടിയിലേക്ക് വിളിച്ചത്. രാവിലെ എണീറ്റ് ജിമ്മില്‍ പോവുക, വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക, എന്തിനാ വെറുതെ. അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്- ദിലീപ് പ്രസംഗത്തില്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് രോഗം വരുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റി വയ്ക്കുക. നമ്മുടെ വീട്ടുമുറ്റത്ത്…
Read Moreഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയിക്കുന്നു, എന്നാല്‍ അയാളെ വിവാഹം കഴിക്കാന്‍ താല്പര്യമില്ല, എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്, രഞ്ജിനിയുടെ പ്രണയ വെളിപ്പെടുത്തല്‍ ഇങ്ങനെ
അവതാരകയായ രഞ്ജിനി ഹരിദാസ് വിവാദങ്ങളുടെ തോഴിയാണ്. മലയാള ടിവി ചാനലുകൡ തിളങ്ങി നിന്നപ്പോഴും രഞ്ജിനി പലപ്പോഴും വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തെങ്കിലും പാതിവഴിയില്‍ പുറത്തായി. ഇപ്പോഴിതാ തന്റെ പ്രണയത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. എനിക്കൊരു പ്രണയമുണ്ട്. ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു. ഞാന്‍ ബന്ധങ്ങള്‍ക്ക് വലിയ വില നല്കുന്ന വ്യക്തിയാണ്. എനിക്ക് ഇമോഷനുകളൊക്കെ എക്സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളില്‍ സത്യസന്ധയാവണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ഉള്ള ബന്ധങ്ങളൊക്കെ നന്നായി സൂക്ഷിക്കും. എന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണെന്നും എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണെന്നും രഞ്ജിനി പറയുന്നു. നാം…
Read Moreഅവനെ ഒരിക്കലും ജീവനോടെ കാണാനായേക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, എന്റെ കൈയില്‍ നിന്നാണ് അവര്‍ അവനെ കൊണ്ടുുപോയത്, ഞാന്‍ അലറിക്കരഞ്ഞു, ജീവിതത്തില്‍ കരഞ്ഞു തീര്‍ത്ത ദിനങ്ങളെപ്പറ്റി നടി കനിഹ
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗം. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും കനിഹയ്ക്ക് വലിയ വേദന സമ്മാനിച്ച നാളുകളുണ്ടായിരുന്നു. അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി. കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തയാവാന്‍ കുറച്ചു സമയമെടുത്തു. ഈ കാലത്ത് മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെത്. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. അതുപോലെ അടുത്ത പ്രാവശ്യവും കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. അവന് ഞങ്ങളുടെ അത്ഭുത ബാലനാണ്. മരിക്കും എന്ന്…
Read Moreസിനിമ പരാജയപ്പെട്ടെന്ന് പരസ്യമായി പറഞ്ഞ പൃഥ്വിരാജിനെതിരേ റഹ്മാന് രംഗത്ത്, തള്ളിപ്പറഞ്ഞാല്‍ കുഞ്ഞനുജനാണെങ്കിലും എനിക്ക് നോവുമെന്ന് റഹ്മാന്, താരങ്ങളുടെ ഭിന്നതയ്ക്ക് കാരണം രണം
നടന് പൃഥ്വിരാജും റഹ്മാനും തമ്മില്‍ വാക്പോര്. അടുത്തിടെ പുറത്തിറങ്ങിയ രണം എന്ന ചിത്രം വിജയിച്ചില്ലെന്ന പൃഥ്വിയുടെ തുറന്നു പറച്ചിലാണ് ആ ചിത്രത്തില്‍ അഭിനയിച്ച റഹ്മാനെ ചൊടിപ്പിച്ചത്. അതിനു പരസ്യമായി തന്നെ മറുപടിയും നല്കി റഹ്മാന്. കഴിഞ്ഞദിവസം ‘പൃഥ്വിയുടെ കൂടെ’ എന്നൊരു പരിപാടി നടന്നിരുന്നു. ആരാധകന്റെ ഒരു ചോദ്യത്തിന് ഉത്തരമായി പൃഥ്വി പറഞ്ഞ മറുപടിയാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. പൃഥ്വിയുടെ സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് നല്കിയ മറുപടി ഇങ്ങനെ -കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നും- പൃഥ്വി പറഞ്ഞു. രണം തിയറ്ററുകളില്‍ ഓടുന്നതിനിടെ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞതാണ് റഹ്മാനെ ചൊടിപ്പിച്ചത്. റഹ്മാന് ഫേസ്ബുക്കിലൂടെ നല്കിയ മറുപടി ഇങ്ങനെ- ഒരിക്കല്‍ രാജുമോന് എന്നോടു ചോദിച്ചു, അങ്കിളിന്റെ…
Read Moreഅറിഞ്ഞില്ല ആരും പറഞ്ഞില്ല ! മകന് പോലീസാണെന്ന് അറിയാതെ പിതാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സിഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; നെടുങ്കണ്ടത്ത് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
മകന് പോലീസിലാണെന്ന കാര്യം അറിയാതെ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐ വെട്ടിലായി. നെടുങ്കണ്ടം സ്വദേശിയുടെ പിതാവിന്റെ ആത്മഹത്യ കൊലപാതകമായി ചിത്രീകരിക്കുമെന്നും അതില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് സിഐ കൈക്കൂലി വാങ്ങിയത്. തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറുടെ ആത്മഹത്യയാണ് കൊലപാതകമായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനില്‍ നിന്നും നെടുങ്കണ്ടം സിഐയും എഎസ്ഐയും ചേര്‍ന്ന് ഒരുലക്ഷം രൂപ തട്ടിയത്. സംഭവം കൈക്കൂലി നല്കിയ ആളുടെ മകനും ഹൈറേഞ്ച് മേഖലയിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ പൊലീസുകാരന് അറിഞ്ഞതോടെയാണ് നെടുങ്കണ്ടം സിഐയും എഎസ്ഐയും കുടുങ്ങിയത്. കൈക്കൂലി നല്കിയ ആളുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിഐ ബി. അയൂബ്ഖാന്, എഎസ്ഐ സാബു.എം.മാത്യു എന്നിവരെ സ്ഥലം മാറ്റി. പോലീസ് സ്റ്റേഷനില്‍ വെച്ച് സിഐ കൈക്കൂലി വാങ്ങുകയും അതിന്റെ ഒരു പങ്ക് എഎസ്ഐയ്ക്ക് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പരാതി…
Read More