കായംകുളം കൊച്ചുണ്ണിയിലെ ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്ത്? മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമോ?

കായംകുളം കൊച്ചുണ്ണിയുടെ കഥ പുറത്തായോ? ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ച് മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും തമ്മിലുള്ള സംഭാഷണം വാട്സാപ്പിലൂടെ ലീക്കായിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പേരില്‍ അമ്പലമുള്ള കാര്യമാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യം മോഹന്‍ലാല്‍ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിലുള്ളത്. ഇതേ അമ്പലത്തില്‍ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷന്‍ പറയുന്നുണ്ട്. മോഹന്‍ലാല്‍ പറയുന്നത്- പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തില്‍ ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തില്‍ ഈ മുസല്‍മാന്‍ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീര്‍ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കല്‍പ്പമായി കായംകുളം കൊച്ചുണ്ണി. ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങവെയാണ് ഇത് പുറത്തു വന്നിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. കായംകുളം കൊച്ചുണ്ണിയുടെ ആത്മമിത്രമായ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.…

Read More

ഒറ്റ ഷോട്ടില്‍ നൂറിലേറെ കാറുകളും ആയിരത്തിലേറെ അഭിനേതാക്കളും; ലൂസിഫര്‍ ഒരുങ്ങുന്നത് ഇങ്ങനെ

പൃഥ്വിരാജ് സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരാധകര്‍ക്ക് അത്ഭുതമാകുന്നു. നൂറിലേറെ കാറുകളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഒരു രംഗത്തില്‍ അഭിനയിക്കാന്‍ ലാലിനൊപ്പം എത്തിയത്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ രംഗവും മുന്നില്‍ നിന്ന് പകര്‍ത്തുന്നത്. 15 ദിവസമായി ചിത്രീകരണം തുടരുന്ന ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്. പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടന്‍ നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.

Read More

കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ ബസ് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് പിടിച്ചുനിര്‍ത്തി ജെസിബി ഡ്രൈവര്‍! ബസ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കഥ അങ്ങ് രാജകുമാരിയില്‍ നിന്നും

കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ ബസ് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് പിടിച്ചുനിര്‍ത്തി മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ബസ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. തോണ്ടിമലയ്ക്കുസമീപം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസാണ് അപകടത്തില്‍പെട്ടത്. അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ കാര്‍ത്തികേയനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലെത്തിയപ്പോള്‍ റോഡില്‍ ഹൈവേയുടെ ജോലികള്‍ നടക്കുന്നതിനാല്‍ വലതുവശംചേര്‍ത്ത് കടന്നുപോരാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്കു ചെരിയാന്‍ തുടങ്ങി. ഹൈവേയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന എറണാകുളം ഗ്രീന്‍എര്‍ത്ത് മൂവേഴ്‌സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ രതീഷ് അപകടം മനസലാക്കി അതിവേഗം യന്ത്രത്തിന്റെ മുന്നിലെ ബക്കറ്റ് ഉയര്‍ത്തി ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച് ബസ് മറിയാതെ തടഞ്ഞു നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന എണ്‍പതോളം യാത്രക്കാര്‍ ഈസമയം പുറത്തിറങ്ങി രക്ഷപെട്ടു. ഒരുമണിക്കൂറോളം ബസിനെ താങ്ങിനിര്‍ത്തിയ ശേഷം മറ്റു വാഹനങ്ങളുടെകൂടി സഹായത്തോടയാണു അപകടാവസ്ഥയില്‍നിന്നും ബസ് നീക്കിയത്.…

Read More

സം​ശു​ദ്ധി​യു​ടെ വ​ഴി​യി​ൽ ചോ​മ്പാ​ലി​ന്‍റെ പ്രി​യ​പു​ത്ര​ൻ; പി​താ​വി​ന്‍റെ സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം  കണ്ട് വളർന്ന മു​ല്ല​പ്പ​ള്ളി  രാമചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിലൂടെ…..

വ​ട​ക​ര: സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ത്തു​ന്പോ​ൾ അ​ത് സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ തെ​ളി​വാ​ർ​ന്ന ചു​വ​ടു​വെ​പ്പാ​യി. പാ​ർ​ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും ഒ​ട്ടേ​റെ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള മു​ല്ല​പ്പ​ള്ളി​യെ പോ​ലൊ​രു നേ​താ​വ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ണി​ക​ൾ ഏ​റെ​ക്കാ​ല​മാ​യി കൊ​തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പ​ള്ളി​യു​ടെ സ്ഥാ​ന​ല​ബ്ധി​യി​ലൂ​ടെ കോ​ഴി​ക്കോ​ടും വ​ട​ക​ര​യും ചോ​ന്പാ​ല​യും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ലേ കോ​ണ്‍​ഗ്ര​സി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്ന മു​ല്ല​പ്പ​ള്ളി വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റു​ക​യാ​യി​രു​ന്നു. ക​ഐ​സ്യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മു​ല്ല​പ്പ​ള്ളി പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു .1946 ഏ​പ്രി​ൽ 15ന് ​അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചോ​ന്പാ​ല​യി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി മു​ല്ല​പ്പ​ള്ളി ഗോ​പാ​ല​ന്‍റെ​യും പാ​റു അ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. പി​താ​വി​ന്‍റെ സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നേ​യും സ്വാ​ധീ​നി​ച്ചു. ക​റ​ക​ള​ഞ്ഞ രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​വും സൗ​മ്യ​മാ​യ ഇ​ട​പെ​ട​ലു​മാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​ന​കീ​യ​നാ​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ത​വ​ണ​യും വ​ട​ക​ര​യി​ൽ ര​ണ്ട്…

Read More

അമ്മയും മകനും പോലുണ്ട്, എന്തോന്ന് ഡാന്‍സാണ് മാധുരി… വരുണ്‍ ധവാനൊപ്പമുള്ള ഡാന്‍സിനെ ട്രോളി ആരാധകര്‍, പിന്തുണയുമായി മാധുരിയുടെ ആരാധകര്‍

ബോളിവുഡിന്റെ സ്വപ്‌നസുന്ദരിയാണ് മാധുരി ദീക്ഷിത്. തകര്‍പ്പന്‍ നൃത്ത രംഗങ്ങളിലൂടെ തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന മാധുരി ഇപ്പോളും ചെറുപ്പമാണ്. നൃത്ത വേദികളിലൂടെ ഇപ്പോളും തന്റെ ചുറുചുറുക്ക് പ്രകടമാക്കുന്ന മാധുരി പക്ഷെ ഇന്നുവരെ കേള്‍ക്കാത്ത തരത്തില്‍ വിമര്ശിക്കപ്പെട്ടിരിക്കുകയാണ്. ബോളിവുഡിന്റെ യുവനടന്‍ വരുണ്‍ ധവാന്റെ കൂടെ അവാര്‍ഡ് വേദിയില്‍ ന്യത്തം ചെയ്തതിന് വന്‍ അധിക്ഷേപമാണ് മാധുരി ഇപ്പോള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.ടമ്മ ടമ്മ എന്ന ഗാനത്തിനാണ് ഇവര്‍ ചടുലമായി ചുവടുവച്ചത്. മാധുരി തന്നെ അഭിനയിച്ച പഴയകാല സിനിമയിലെ ഹിറ്റ് നമ്പറാണ് ഈ പാട്ട്. പിന്നീട് വരുണിന്റെ ബദരിനാഥ് കി ദുല്‍ഹനിയ എന്ന എന്ന ചിത്രത്തില്‍ ഇതേ പാട്ടിന്റെ റീമിക്സ് ചെയ്തിരുന്നു. തു ബേബി എന്ന ഗാനവുമായി വേദിയിലെത്തിയ മാധുരി തനിക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ മാധുരിയെ ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഡാന്‍സ് കാണികള്‍ ഹര്‍ഷാരവത്തോടുകൂടിയാണ് ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലും ഈ ഗാനരംഗം ഹിറ്റായിരുന്നു. എന്നാല്‍ ഇതിന്…

Read More

നാലു വര്‍ഷം പ്രധാനമന്ത്രിയായിട്ടും സ്വന്തമായി വാഹനം പോലുമില്ലാതെ നരേന്ദ്ര മോദി, ബാങ്ക് അക്കൗണ്ടിലുള്ളത് നാമമാത്രമായ തുക, ആകെയുള്ളത് നാലു സ്വര്‍ണാഭരണങ്ങള്‍ മാത്രം, മോദിയുടെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

മന്ത്രിസഭയിലെ കോടീശ്വരന്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരുടെ രേഖയ്ക്കു കീഴിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയ സ്വത്ത് വിവരക്കണക്കുകള്‍ അനുസരിച്ചു മോദിക്കു സ്വന്തമായി വാഹനങ്ങളില്ല. ഡല്‍ഹിയില്‍ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല. ബാങ്കില്‍ നിക്ഷേപം ഉള്ളത് ഗുജറാത്തില്‍ മാത്രമാണ്. വായ്പകളൊന്നും സ്വന്തം പേരില്‍ എടുത്തിട്ടില്ല. കൈയ്യില്‍ കാശായി ഉള്ളത് വെറും 48,944 രൂപ. ആകെ ആസ്തി 2. 28 കോടി രൂപ. ഗുജറാത്തിലെ ഗാന്ധിനഗര്‍ എസ്ബിഐ ശാഖയില്‍ 11,29,690 രൂപയും മറ്റൊരു ശാഖയില്‍ 1,07,96,288 രൂപയുടെയും നിക്ഷേപമുണ്ട്. എല്‍ ആന്‍ഡ്ടി ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയും ദേശീയ സന്പാദ്യ പദ്ധതിയില്‍ 5,18,235 രൂപയും നിക്ഷേപമുണ്ട്. 1,59,281 രൂപയുടെ ഇന്‍ഷ്വറന്‍സും ഉണ്ട്. ബ്രാന്‍ഡഡ് കുര്‍ത്തകള്‍ മാത്രം ധരിക്കുന്ന മോദിക്ക് നാലു സ്വര്‍ണാഭരണങ്ങള്‍ മാത്രമാണുള്ളത്. 1,38,060 രൂപ വില വരുന്ന നാലു മോതിരങ്ങളാണിവ. ഗാന്ധിനഗറില്‍ 2002ല്‍ വാങ്ങിയ…

Read More

ആര്യനും ചിത്രവും വിജയിച്ചതോടെ പിന്നെ വന്നതെല്ലാം പരാജയ ചിത്രങ്ങള്‍, അപ്പോള്‍ മോഹന്‍ലാല്‍ നല്കിയ ഉപദേശം കരിയറില്‍ വഴിത്തിരിവായി, കിലുക്കത്തിനു മുമ്പുള്ള ആ സംഭവം പ്രിയദര്‍ശന്‍ പറയുന്നു

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഏതാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇവര്‍ ഒരുമിച്ച സിനിമകളെല്ലാം ഹിറ്റുകള്‍. പ്രിയദര്‍ശന്‍ ലാലിനായി ഒരുക്കിയ കഥാപാത്രങ്ങളെല്ലാം ആരാധകരുടെ മനസില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു. പ്രിയന്റെ കുടുംബജീവിതത്തിലും കരിയറിലും താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ലാല്‍ ആയിരുന്നു. അത്തരത്തിലൊരു സംഭവം അദേഹം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തപ്പോള്‍. ലാലുമായി എനിക്ക് വല്ലാത്തൊരു ആത്മബന്ധമാണ്. കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു. പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും…

Read More

രശ്മികയുടെ വിവാഹം മുടക്കിയോ? സിനിമ ലോകത്തെ അഭ്യൂഹത്തിന് തടയിട്ട് പ്രതികരണവുമായി നടി, ഞാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, സംഭവം ഇങ്ങനെ

കന്നഡ സിനിമയില്‍ അടുത്തിടെ ഉദിച്ചുയര്‍ന്ന താരമാണ് രശ്മിക മന്ദന. ഗീതാഗോവിന്ദം എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചതോടെ കൈനിറയെ അവസരങ്ങളാണ് നടിക്ക്. അതിനിടെയാണ് നടന്‍ രക്ഷിത് ഷെട്ടിയുമായി താരം പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ട് വന്നത്. ഇതിനുപിന്നാലെ വിവാഹം മുടങ്ങിയെന്ന വാര്‍ത്തയും വന്നു. വാര്‍ത്തകള്‍ക്ക് മറുപടിയുമായി രശ്മിക രംഗത്തുവന്നു- ഇത്രയും നാള്‍ മൗനമായി ഇരുന്നതിന് മാപ്പ്…പക്ഷേ, എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതില്‍ ഞാന്‍ അസ്വസ്ഥയാണ്. പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്..ഞാന്‍ ആരെയും ഒന്നിനേയും ന്യായീകരിക്കാന്‍ ഇല്ല. പക്ഷെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട്. അവസാനമായി ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. കന്നഡ ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് ഭാഷയാകട്ടെ,…

Read More

മുംബൈ വിമാനത്താവളത്തില്‍ ആരാധകന്‍ നല്‍കിയ സ്‌നേഹസമ്മാനം തട്ടിമാറ്റിയ വിരാട് കോഹ്‌ലി ‘പണി ചോദിച്ചുവാങ്ങി’: വീഡിയോ കാണാം

മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ഭാര്യ അനുഷ്‌കയോടൊപ്പം വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ക്യാമറക്കണ്ണുകള്‍ ഇരുവരുടെയും പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു ആരാധകന്‍ ഇവരുടെ വിവാഹ ചിത്രങ്ങള്‍ ചേര്‍ത്ത കൊളാഷ് സമ്മാനിക്കാനെത്തിയത്. എന്നാല്‍ വിരാട് ഇയാളുടെ കൈ തട്ടിമാറ്റുകയാണുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിഡിയോ വൈറലായി. നിരവധി പേര്‍ കോഹ്‌ലിയെയും അനുഷ്‌കയെയും വിമര്‍ശിച്ച് രംഗത്തെത്തി.   View this post on Instagram   #viratkohli #anushkasharma #airportdiaries A post shared by Viral Bhayani (@viralbhayani) on Sep 16, 2018 at 12:13am PDT

Read More

അയാള്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി, അയാള്‍ എന്നോട് പറഞ്ഞു അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം, സംഭവം വെളിപ്പെടുത്തി നടി രാധിക

വിവാദങ്ങളുടെ തോഴിയാണ് നടി രാധിക ആപ്‌തെ. സെക്‌സിന്റെ അതിപ്രസരമുള്ള രംഗങ്ങളില്‍ പോലും അഭിനയിച്ചാണ് ആദ്യം അവര്‍ വിവാദത്തിലേറിയത്. പിന്നീട് ചില സൂപ്പര്‍ താരങ്ങള്‍ക്കെതിരേ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പ്രമുഖരുടെ ശത്രുത സമ്മാനിച്ചു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലാണ് അവര്‍ നടത്തുന്നത്. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോകുകയായിരുന്നു. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഭാഗ്യം കൊണ്ട് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ഏതായാലും എനിക്കൊപ്പം നിന്നു. എന്നോട് മാപ്പു പറഞ്ഞ ശേഷമാണ് പ്രശ്നം അവസാനിച്ചത്-രാധിക പറയുന്നു. തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തിയിരുന്നു. നേഹ ദൂപിയ…

Read More