വൈക്കം: പ്രളയത്തിൽ കൃഷിഫാം മുങ്ങി ലക്ഷങ്ങൾ നഷ്ടമായിട്ടും പാതി തളർന്നു പോയ ശരീരത്തെ വാക്കറിന്റെ സഹായത്താൽ ഉയർത്തി ഫാം പുനരുജ്ജീവിപ്പിച്ച് അതിജീവനത്തിനൊരുങ്ങി ഒരു കർഷകൻ. വൈക്കം തലയാഴത്തെ ഗുരുകൃപ ഹോർട്ടി കൾച്ചറൽ നഴ്സറി ഉടമ പുളിക്കാശ്ശേരി ചെല്ലപ്പനെന്ന മക്കൻസാണ് നഷ്ടങ്ങളെ അവഗണിച്ച് സാമുഹ്യ പ്രതിബദ്ധതയാൽ പൂർവാധികം ശക്തിയോടെ കൃഷി രംഗത്തേക്ക് തിരിച്ചു വന്നത്. നാടിനെ ഒന്നാകെ വിഴുങ്ങിയ പ്രളയം ഒരു കാന്താരി തൈപോലും എങ്ങും അവശേഷിപ്പിച്ചില്ല. നാടിന്റെ ഹരിതാഭ വീണ്ടെടുക്കാൻ കർഷകർ നൊന്പരങ്ങൾ മാറ്റി വച്ച് ഉയിർത്തെഴുനേൽക്കണമെന്ന് ചെല്ലപ്പൻ പറയുന്നു. പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്ക് വീടൊരുക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന തന്റെ 46 സെന്റിൽ 21 സെന്റ് വിട്ടു നൽകാൻ കളക്ടർക്ക് സമ്മതപത്രവും മക്കൻസ് നൽകിക്കഴിഞ്ഞു. സർക്കാർ കൃഷി പ്രോൽസാഹനത്തിനായി പഞ്ചായത്തുകൾ വഴി പച്ചക്കറിതൈ വിതരണം ചെയ്യുന്നതിനു ഒരു കോടി രൂപയുടെ ഓർഡർ തന്നാൽ 50 ലക്ഷം രൂപ…
Read MoreCategory: RD Special
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസിനു ചേര്‍ന്നതല്ല, ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത്, ഫ്ളവേഴ്സ് ചാനലിനെതിരേ ആഞ്ഞടിച്ച് ഹണിറോസ്
ചാനലുകളും സിനിമക്കാരും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം അമ്മയും ചാനലുകളും തമ്മിലൊരു ശീതസമരം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു രൂക്ഷപ്രതികരണവുമായി നടി ഹണിറോസും രംഗത്തെത്തിയിരിക്കുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ടിവി ഷോയാണ് നടിയെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചിത്രീകരിച്ച പരിപാടിയില്‍ താന്‍ ചിത്രത്തെ കുറിച്ച് പറയുന്നത് മുഴുവന്‍ എഡിറ്റ് ചെയ്താണ് സംപ്രേഷണം നടത്തിയതെന്ന ആരോപണവുമായാണ് ഹണി റോസ് ചാനലിനെതിരേ രംഗത്ത് വന്നത്. കഴിഞ്ഞദിവസം നടന് മോഹന്‍ലാലും ഒരു വാര്‍ത്ത ചാനലിനെതിരേ പരാമര്‍ശം ഉന്നയിച്ചിരുന്നു. ഹണിറോസ് പറയുന്നതിങ്ങനെ- മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി…
Read Moreപ്രളയത്തിനുശേഷം അത്ഭുത കാഴ്ചകളും, കൊട്ടാരക്കരയില്‍ കിലോമീറ്ററുകളോളം പാലുപോലെ വെള്ളമൊഴുകി, സന്ദര്‍ശകരുടെ തിരക്കില്‍ കൊട്ടാരക്കര
കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിനുശേഷം പലയിടത്തും അത്ഭുതകരമായ പല സംഭവങ്ങളും നടന്നു. വലിയ ബീച്ചുകള്‍ ചിലയിടത്ത് രൂപപ്പെട്ടപ്പോള്‍ മറ്റു ചിലയിടത്ത് മണ്ണു തന്നെ മുഴുവനും പോയി. ഇപ്പോഴിതാ കൊട്ടാരക്കരയില്‍ നിന്ന് മറ്റൊരു രസകരമായ കാഴ്ച. മഴവെള്ളം റോഡിലൂടെ തൂവെള്ളനിറത്തില്‍ പതഞ്ഞൊഴുകിയതാണ് കാഴ്ച, പാല്ക്കടല് പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തില്‍. അപൂര്‍വകാഴ്ചയുടെ അമ്പരപ്പിലാണ് ഇവിടുത്തുകാര്‍. രാവിലെ പതിനൊന്നോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ രൂപമാറ്റം. 10 മിനിറ്റ് നീണ്ട ചെറിയ മഴയിലാണിത്. വാഹനങ്ങളുടെ ചക്രങ്ങളിലും പത പുരണ്ടു. പ്രളയത്തിനു പിന്നാലെ കണ്ണീര് കാഴ്ചകളായിരുന്നു കൂടുതലും. വെള്ളമിറങ്ങിയതിനു ശേഷം നിറയുന്നത് കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്കളും. പ്രകൃതി ദുരന്തം നല്‍കിയതിനു ശേഷം സമ്മാനിച്ച പുത്തന്‍ കാഴ്ചകള്‍ കാണാന്‍ കാണികളുടെ തിരക്കും ഏറുകയാണ്.
Read Moreഒരു ദിവസം ആർക്കൊപ്പം? കടലിനക്കരെയിരുന്ന് ജോഷ്വ പറഞ്ഞു “കടലിന്റെ മക്കൾക്കൊപ്പം’
പ്രളയത്തിൽ മുങ്ങിയ കേരളത്തെ ഉയർത്തിയെടുക്കുവാൻ ജീവൻ പണയപ്പെടുത്തി നഷ്ടം സഹിച്ച് ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവർത്തനത്തിനിടെ മോശകരമായ ചില അനുഭവങ്ങൾ ഉണ്ടായെങ്കിലും ചെയ്ത ജോലി വൃത്തിയായ് പൂർത്തീകരിച്ചാണ് ഇവർ മടങ്ങിയത്. അന്നുമുതൽ കേരള ജനത ഇവർക്കൊരു പേരും നൽകി. കേരളത്തിന്റെ നാവികസേന. സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് അനുമോദനവും പണവും നൽകിയെങ്കിലും ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മടക്കി നൽകുകയാണ് ഇവർ ചെയ്തത്. ഇപ്പോഴിത ഇത്രയും സ്നേഹ സമ്പന്നരായ ഇവർക്കൊപ്പം ഒരു ദിവസം ചിലവിടുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് ലേഡി ഓഫ് ലൂർദ്സ് കാത്തലിക്ക് സ്കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാർഥിയായ ജോഷ്വാ. സ്കൂളിൽ പരീക്ഷയ്ക്ക് ചോദിച്ച പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങൾ ചെലവഴിക്കണമെങ്കിൽ അത് ആരായിരിക്കുമെന്ന ചോദ്യത്തിന് ഒമ്പതുവയസുകാരനായ ജോഷ്വ എഴുതിയ ഉത്തരമാണിത്. ജോഷ്വാ എഴുതിയതിങ്ങനെ “കേരളത്തിലെ പ്രളയ സമയത്ത് പലരെയും…
Read Moreജാന്‍വിയുടെ ജിമ്മിലെ ചിത്രത്തിനു സംഭവിച്ചത്!!
ബോളിവുഡ് സ്വപ്നസുന്ദരി ശ്രീദേവിയുടെ മകളാണ് ജാന്‍വി. സിനിമയിലേക്ക് ചേക്കേറുന്ന ജാന്‍വി ജിമ്മില്‍ നിന്ന് മടങ്ങുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇറക്കം കുറഞ്ഞ വസ്ത്രവുമിട്ടായിരുന്നു ജാന്‍വിയുടെ വരവ്. ജാന്‍വിയുടെ പിന്നാലെ കൂടിയ പാപ്പരാസികള്‍ താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ചിത്രം വൈറലായതോടെ ജാന്‍വിക്ക് നേരെ സൈബര്‍ സദാചാര വാദികള്‍ ആക്രമണവും തുടങ്ങി. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെണ്‍കുട്ടിയാണെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഇന്റര്‍നെറ്റില്‍ വരുന്ന കമന്റുകള്‍. ഇതിനു മുമ്പും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരിലും ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും നടി ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
Read Moreകാമുകിയോട് മാപ്പുപറയാന്‍ യുവാവിന് ചെലവായത് 72,000 രൂപ! ഒപ്പം പോലീസ് കേസും, നാട്ടുകാരും പോലീസും ഇടപ്പെട്ടതോടെ ഒരു പ്രണയത്തിന് നല്‍കേണ്ടി വന്നത് വലിയ വില
പ്രണയത്തിനിടെ പിണക്കം സ്വഭാവികമാണ്. എന്നാല്‍, പിണക്കം മാറ്റാന്‍ ശ്രമിച്ച കാമുകന് കേസും കോടതിയുമായി വെട്ടിലായ സംഭവം അടുത്തിടെയുണ്ടായി. പൂനെയിലാണ് സംഭവം. എംബിഎ വിദ്യാര്‍ത്ഥിയായ ഖേദേക്കര്‍ എന്ന യുവാവാണ് തന്റെ കാമുകിയോട് മാപ്പ് പറഞ്ഞ് പുലിവാല് പിടിച്ചത്. ഇരുവരും തമ്മില്‍ പിണങ്ങിയതോടെ കാമുകന് മാപ്പുപറയാന്‍ തീരുമാനിച്ചു. മാപ്പില്‍ ചെറിയൊരു വ്യത്യസ്തത വേണമെന്ന ചിന്തയില്‍ 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്രി മേഖലയിലാണ് ബോര്‍ഡ് വെച്ചത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്പ്പറേഷന് അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന്…
Read Moreകഥ പറയും ചേക്കുട്ടി
ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി. ‘ചേക്കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. അവളുടെ മേല്‍ ചെളി പുരണ്ടിട്ടുണ്ട്. അവള് പ്രളയദുരിതത്തെ അതിജീവിച്ചവളാണ്. പ്രളയത്തെ അതിജീവിച്ച ഓരോ ജീവന്റേയും പ്രതീകമാണ്.’ ചേറിനെ അതിജീവിച്ച കുട്ടി എന്നതാണ് ചേക്കുട്ടി എന്ന വാക്കിന്റെ അര്‍ഥം. കടയിലെ ചില്ലു കൂട്ടിനുള്ളിലിരിക്കുന്ന പാവകളുടെ ചേലുണ്ടാവില്ല ചേക്കുട്ടിക്ക്. പക്ഷേ അവള് മിടുക്കിയാണ്. അവളെ ഒപ്പം കൂട്ടാന്‍ ഒരുപാടു കാരണങ്ങളുണ്ട്. അവള്‍ക്കു നേരേ മുഖം തിരിക്കാന്‍ കാരണങ്ങള്‍ ഇല്ലതാനും. ചേക്കുട്ടിക്കു നമ്മള് നല്കുന്ന സ്വീകരണം ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്കു നേരേ നമ്മള് നീട്ടുന്ന സഹായഹസ്തം കൂടിയാണ്. കൊച്ചി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകള്‍ എന്ന ആശയത്തിനു പിന്നില്‍. പ്രളയം മുക്കിയ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിലെന്ന് ഗോപിനാഥ് പറയുന്നു. സുന്ദരികളായ…
Read Moreപ്രിയപ്പെട്ട കൊച്ചുണ്ണി! ദൈവമേ നമുക്കൊക്കെ ഒരു രീതിയിൽ മാത്രമേ എത്ര ടേക്ക് എടുത്താലും ചെയ്യാൻ പറ്റൂ; ഇതു പല രീതികളും പല ടൈമിംഗും; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായ് നിവിൻ…
കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കാമോ എന്നു ചോദിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ഫോണ്‍കോൾ വരുന്പോൾ നിവിൻപോളിക്ക് അന്പരപ്പും ടെൻഷനുമായിരുന്നു. വന്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നു കൂടി അറിഞ്ഞപ്പോൾ അതു വർധിച്ചു. എന്നാൽ റോഷൻ ആൻഡ്രൂസിലുള്ള വിശ്വാസമാണ് തന്നെ ഈ പ്രോജക്ടിലേയ്ക്ക് നയിച്ചതെന്ന് നിവിൻ പറയുന്നു. കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായ് നിവിൻ… നിവിന്റെ കരിയറിൽ ആദ്യമായാണല്ലോ ഇത്രയുമൊരു ബിഗ്ബജറ്റ് സിനിമയിൽ അഭിനയിക്കുന്നത്. നിങ്ങളുടേതായ ഒരു ടീമിന്റെ കൂടെ മാത്രമാണ് കൂടുതൽ സിനിമകളും ചെയ്തിട്ടുള്ളത്. കായംകുളം കൊച്ചുണ്ണി ആ ഷെല്ലിൽ നിന്നുള്ള പുറത്തു കടക്കലല്ലേ? റോഷൻ ചേട്ടൻ വിളിച്ച് ഇങ്ങനെയൊരു സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. എഴുതി കഴിഞ്ഞിട്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞു. എഴുതി കഴിഞ്ഞപ്പോഴാണ് ഇതിന്റെ ബഡ്ജറ്റ് ഉദ്ദേശിക്കുന്നതിലും വളരെ കൂടുതലാകുമെന്ന് മനസിലായത്. അങ്ങനെയാണ് ഗോകുലം ഗോപാലൻസാറിനെ സമീപിക്കുന്നത്. അദ്ദേഹം നിർമിക്കാമെന്ന് ഏറ്റതോടെയാണ് ഈ പ്രൊജക്ടിന് ഒരു രൂപമായത്. പിന്നീട് ഒരു…
Read Moreകാർ ഓടിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കാലുകൊണ്ടു വളയംപിടിക്കാനൊരുങ്ങി ജിലുമോൾ
കൊച്ചി: കാർ ഓടിക്കുകയെന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങുകയാണു ജന്മനാ ഇരുകൈകളുമില്ലാത്ത ജിലുമോൾ മരിയറ്റ് തോമസ്. തന്റെ പരിമിതികളെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു തോൽപ്പിച്ചു മുന്നേറുന്ന ജിലുമോൾ ഡ്രൈവിംഗും തനിക്കാവുമെന്നു തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. ഹൈക്കോടതിയുടെ അനുമതിയോടെയാണു ജിലുമോൾ വാഹനം ഓടിക്കാൻ പഠിക്കുന്നത്. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിന്റെ രണ്ടാമത്തെ മകളാണ് ജിലു. ഏതാനും വർഷം മുന്‍പു വാഹനം ഓടിക്കണമെന്ന ആഗ്രഹത്തിൽ ലൈസൻസ് നൽകുമോയെന്ന് അറിയാൻ തൊടുപുഴ ആർടിഒ ഓഫീസിലെത്തിയ ജിലുമോളെ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ച് അയച്ചിരുന്നു. തുടർന്നു കാർ ഓടിക്കാൻ പഠിക്കാനുള്ള അനുവാദത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായതിനെത്തുടർന്നു കഴിഞ്ഞമാസം വീണ്ടും തൊടുപുഴ ആർടിഒയെ സമീപിച്ച് ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷ നൽകി. രൂപമാറ്റം വരുത്തിയ കാറുമായി വരാൻ ആർടിഒ നിർദേശിച്ചതോടെ ലയണ്‍സ് ക്ലബ് ജിലുമോളുടെ സ്വപ്നസാക്ഷാത്കാരത്തിനായി രംഗത്തെത്തി. ഹൈറേഞ്ച് ലയണ്‍സ് ടച്ച് ഓഫ് ലൈഫ് ആൻഡ് റീജിയണ്‍ ഒരു…
Read Moreദിലീപ് ചിത്രത്തില്‍ നിന്നും പിന്മാറിയതല്ല, നാദിര്‍ഷ പറയുന്നു
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി റിപ്പോര്‍ട്ട്. നാദിര്‍ഷയുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു. ‘ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്, അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പക്ഷേ കമ്മാരസംഭവത്തില്‍ ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേ പോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.’ നാദിര്‍ഷ പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ.
Read More