മാധ്യമവേട്ട, കാണാപ്പുറങ്ങള്‍! പച്ചനുണകളും അര്‍ധ സത്യങ്ങളും ആധാരമാക്കിയുള്ള ചില മാധ്യമ-സാമൂഹ്യമാധ്യമ വായാടിത്തങ്ങള്‍ അതിരു കടക്കുകയാണ്; ചില തുറന്നുപറച്ചിലുകള്‍ക്കു സമയമായി

പ​ച്ച​നു​ണ​ക​ളും അ​ർ​ധ സ​ത്യ​ങ്ങ​ളും ആ​ധാ​ര​മാ​ക്കി​യു​ള്ള ചി​ല മാ​ധ്യ​മ-​സാ​മൂ​ഹ്യമാ​ധ്യ​മ വാ​യാ​ടി​ത്ത​ങ്ങ​ൾ അ​തി​രു ക​ട​ക്കു​ക​യാ​ണ്. ഒ​രു ബി​ഷ​പ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ കേ​സി​ന്‍റെ മ​റ​വി​ൽ വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യെ ആ​കെ​ത്ത​ന്നെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ൽ ആ​ന​ന്ദി​ക്കു​ക​യാ​ണ് ത​ത്പ​ര ക​ക്ഷി​ക​ൾ.

മു​ന്പ് സ​ഭ​യു​ടെ നന്മക​ളെ അം​ഗീ​ക​രി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്ത​വ​രൊ​ന്നു​മ​ല്ല ഇ​ത്ത​രം കു​പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലു​ള്ള​തെ​ന്നതും ശ്ര​ദ്ധേ​യ​മാ​ണ്. ചി​ല തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ​ക്കു സ​മ​യ​മാ​യി​രി​ക്കു​ന്നു. ഈ ​തു​റ​ന്നെ​ഴു​ത്ത് തെ​റ്റി​നെ​യോ തെ​റ്റു​കാ​രെ​യോ ന്യാ​യീ​ക​രി​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​യി ആ​രും ദു​ര്‍വ്യാ​ഖ്യാ​നം ചെ​യ്യേ​ണ്ട​തി​ല്ല.

“മ​ഠ​ങ്ങ​ളി​ലെ മൗ​ന​വി​ലാ​പ​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ ര​ണ്ടു ദി​വ​സം മു​ന്പ്, ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യം ന​ട​ത്തു​ന്ന ഒരു മാ​ധ്യ​മം ക​ത്തോ​ലി​ക്കാ​സ​ഭ​യെ അ​വ​ഹേ​ളി​ക്കാ​ൻ, യാ​തൊ​രു ധാ​ർ​മി​ക​ത​യോ സ​ത്യ​സ​ന്ധ​ത​യോ ഇ​ല്ലാ​തെ പ​ര​ന്പ​ര തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത​ല്ലാ​തെ ഇ​ത്തി​രി വ​ർ​ത്ത​മാ​നം പ​റ​യാ​ൻ​പോ​ലും ക​ഴി​യാ​ത്ത ക​ന്യാ​സ്ത്രീ​ക​ളെ​യോ​ർ​ത്തു ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് തു​ട​ക്കം.

ക​ത്തോ​ലി​ക്കാ സ​ഭ​യെ അ​റി​യാ​വു​ന്ന​വ​ർ മൂ​ക്ക​ത്തു വി​ര​ൽ വ​ച്ചു​പോ​യി സ​ന്യാ​സ​ത്തി​ന്‍റെ അ​ന്ത​ഃസ​ത്ത മ​ന​സി​ലാ​ക്കാ​തെ എ​ഴു​തി​പ്പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​ഡ്ഢി​ത്ത​ങ്ങ​ൾ കേ​ട്ട്. ഏ​തെ​ങ്കി​ലും ഒ​രു ക​ന്യാ​മ​ഠ​ത്തി​ൽ ചെ​ന്ന്, എ​ന്തി​ന്, കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​തു​രാ​ല​യ​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലു​മൊ​ക്കെ ജോ​ലി ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലു​മൊ​രു ക​ന്യാ​സ്ത്രീ​യോ​ടു ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​പ​ന്പ​ര​വി​ഡ്ഢി​ത്തം പ​ട​ച്ചു​വി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നോ?

ലോ​ക​മെ​ങ്ങും ക​ത്തോ​ലി​ക്കാ​സ​ഭ നി​ലനി​ല്ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ​നി​ന്നു ക​ന്യാ​സ്ത്രീ​ക​ളെ​യും അ​ച്ചന്മാ​രെ​യും ക​യ​റ്റി​വി​ടു​ന്ന​തു​കൊ​ണ്ടാ​ണ​ത്രേ. അ​താ​ണ് പ​ര​ന്പ​ര​ക്കാ​ര​ന്‍റെ മ​റ്റൊ​രു വി​ഷ​മം. അ​തി​ന്‍റെ കാ​ര്യം വ​ഴി​യേ പ​റ​യാം. പ​ക്ഷേ ഒ​രു കാ​ര്യം ഉ​റ​പ്പ​ല്ലേ, തീ​വ്ര​വാ​ദ​ത്തി​നോ മ​ത​ഭീ​ക​ര​വാ​ദ​ത്തി​നോ ഒ​ന്നു​മ​ല്ല​ല്ലോ അവർ ട്രെ​യി​ൻ ക​യ​റി​യും വി​മാ​നം ക​യ​റി​യു​മൊ​ക്കെ പോ​കുന്ന​ത്. ഇ​ത​ര​മ​ത​സ്ഥ​രെ​യും നി​സ​ഹാ​യ​രാ​യ സ്ത്രീ-​പു​രു​ഷന്മാ​രെ​യും കു​ഞ്ഞു​ങ്ങ​ളെ​യു​മൊ​ക്കെ വ​ധി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന​ല്ല​ല്ലോ അ​വ​രെ ക​ത്തോ​ലി​ക്കാ​സ​ഭ ക​യ​റ്റി​വി​ടു​ന്ന​ത്.

സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ഒ​ക്കെ ഉ​പേ​ക്ഷി​ച്ച് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന അ​വ​ർ അ​ന്യ​ദേ​ശ​ക്കാ​രും അ​പ​രി​ചി​ത​രു​മാ​യ എ​ത്ര​യോ മ​നു​ഷ്യ​രു​ടെ കാ​വ​ൽ​ക്കാ​രാ​യി​ട്ടാ​ണ് മാ​റു​ന്ന​ത്. ജാ​തി​യോ മ​ത​മോ നോ​ക്കാ​തെ ഇ​ത്ര സേ​വ​നം ചെ​യ്യു​ന്ന മ​നു​ഷ്യ​രെ അ​വ​ഹേ​ളി​ക്കു​ന്പോ​ൾ പാ​ണ്ഡി​ത്യം വേ​ണ​മെ​ന്നു പ​റ​യു​ന്നി​ല്ല, ഇ​ത്തി​രി സാ​മാ​ന്യ​ബോ​ധം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ! ഇ​സ്ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം സേ​വ​ന​ത്തി​നി​ടെ ഭീ​ക​ര​വാ​ദി​ക​ളാ​ൽ കൊ​ല്ല​പ്പെ​ട്ട ക​ന്യാ​സ്ത്രീ​ക​ളു​ടെ ചോ​ര​യോ​ടെ​ങ്കി​ലും ഇ​ത്തി​രി മ​ര്യാ​ദ കാ​ട്ടി​യി​രു​ന്നെ​ങ്കി​ൽ! ക​ന്യാ​സ്ത്രീ​യാ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ പി​ന്നീ​ടു​ള്ള “നാ​ലാ​ഴ്ച’​ത്തെ പ​രി​ശീ​ല​ന കാ​ല​ത്ത് പു​ന​ർ വി​ചി​ന്ത​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട​ത്രേ. ക​ന്യാ​സ്ത്രീ​യാ​കു​ന്ന​തു​വ​രെ​യും അ​തി​നു​ശേ​ഷ​വും അ​വ​ർ​ക്ക് അ​തി​ന് അ​വ​സ​ര​മു​ണ്ടെ​ന്നും അ​ങ്ങ​നെ പ​ല​രും ചെ​യ്യാ​റു​ണ്ടെ​ന്നും അ​വ​രി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ല​ർ മാ​ത്ര​മാ​ണ് സ​ഭ​യ്ക്കെ​തി​രേ പു​സ്ത​ക​മെ​ഴു​തി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ന​ട​ക്കു​ന്നതെന്നും ആ​രു പ​റ​യാ​ൻ?

ചു​രു​ക്കി​പ്പ​റ​യാം. കേ​ര​ള​ത്തി​ലെ​ന്ന​ല്ല, ലോ​ക​ത്തെ​വി​ടെ​യാ​ണെ​ങ്കി​ലും സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലും കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും ഏ​റ്റ​വും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന​വ​രി​ലാ​ണ് ക്രൈ​സ്ത​വ സ്ത്രീ​ക​ളു​ള്ള​ത്. ലേഖന ​പ​ര​ന്പ​ര പ​ട​ച്ചി​റ​ക്കി​യ മാ​ന്യ​ദേ​ഹ​ത്തി​നും അ​തൊ​ക്കെ അ​റി​യാ​വു​ന്ന കാ​ര്യ​മാ​കും. വി​ദ്യാ​ഭ്യാ​സ​ത്തി​നായും തൊ​ഴി​ലി​നാ​യും ലോ​ക​ത്തെ​വി​ടെ​യും സ​ഞ്ച​രി​ക്കാ​നും പു​രു​ഷ​നോ​ടൊ​പ്പം ജോ​ലി ചെ​യ്യാ​നും അ​വ​ർ​ക്ക് ആ​രു​ടെ​യും സ​മ്മ​തം ആ​വ​ശ്യ​മി​ല്ല. ആ​രു​ടെ​യും സ​മ്മ​ർ​ദത്തി​നു വ​ഴ​ങ്ങി​യ​ല്ല ഒ​രു സ്ത്രീ​യും ഈ ​ജീ​വി​താ​ന്ത​സ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും അ​റി​യു​ക.

ചി​ല സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളെ​ക്കാ​ൾ സ്വാ​ത​ന്ത്ര്യ​മു​ണ്ട് ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക്. അ​വ​ർ പു​രു​ഷന്മാ​രെ​പ്പോ​ലെ ത​ന്നെ ഡോ​ക്ട​ർ​മാ​രാ​യും ന​ഴ്സു​മാ​രാ​യും അ​ധ്യാ​പ​ക​രാ​യും വ​കു​പ്പു മേ​ധാ​വി​ക​ളാ​യു​മൊ​ക്കെ ജോ​ലി നോ​ക്കി ത​നി​യെ ഡ്രൈ​വ് ചെ​യ്ത് സ്വ​ന്തം മ​ഠ​ത്തി​ലേ​ക്കു പോ​കാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ലം കു​റെ​യാ​യി. വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നും ഡ്രൈ​വ് ചെ​യ്യാ​നും ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്ത വാ​യി​ക്കാ​നു​മൊ​ക്കെ പ​ല രാ​ജ്യ​ങ്ങ​ളും സ്ത്രീ​ക​ൾ​ക്ക് അ​വ​കാ​ശം കൊ​ടു​ത്ത​ത് ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണെ​ന്ന​റി​യാ​മ​ല്ലോ. പോ​ട്ടെ, സ​ന്ദ​ർ​ഭ​വ​ശാ​ൽ പ​റ​ഞ്ഞെ​ന്നേ​യു​ള്ളു. ഇ​നി​യി​പ്പോ​ൾ എ​ന്തെ​ങ്കി​ലും കു​റ​വു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം പ​ര​ന്പ​ര​ക​ൾ വാ​യി​ച്ച് കൂ​ടു​ത​ൽ തി​രു​ത്ത​ലു​ക​ൾ​ക്ക് ക​ത്തോ​ലി​ക്കാ​സ​ഭ​യ്ക്ക് അ​വ​സ​ര​മു​ണ്ട​ല്ലോ!

ചാ​ന​ലു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും എ​ല്ലാം ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ക​ത്തോ​ലി​ക്കാ അ​ച്ചന്മാ​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും ന​ന്നാ​ക്കാ​നും അ​വ​രെ സ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​മാ​ണ്. പെ​ണ്ണു കേ​സി​ലൂ​ടെ അ​ര​ങ്ങേ​റ്റം കൊ​ഴു​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് മാ​നം​പോ​യ ചാ​ന​ൽ മു​ത​ൽ ആ​രു മീ​ശ പി​രി​ച്ചാ​ലും മു​ട്ടി​ടി​ക്കു​ന്ന യ​ഥാ​ർ​ഥ മാ​ധ്യ​മ വീ​രന്മാ​ർ വ​രെ ക​ള​ത്തി​ലു​ണ്ട്. ക​ത്തോ​ലി​ക്കാ​സ​ഭ​യെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മി​ച്ചാ​ൽ ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന ധൈ​ര്യ​മാ​ണ് ഈ ​മ​ര്യാ​ദ​കേ​ടി​ന്‍റെ അ​ടി​സ്ഥാ​നം. മ​റ്റൊ​ന്നു​മ​ല്ല.

ദീ​പി​ക​യു​ടെ നി​ല​പാ​ട്

ദീ​പി​ക പീ​ഡ​ന​വാ​ർ​ത്ത​ക​ൾ എ​ന്തു​കൊ​ണ്ട് ഒ​ന്നാം പേ​ജി​ൽ കൊടുക്കുന്നില്ലെ​ന്നാ​ണ് ചി​ല​രു​ടെ പ​രാ​തി. ബി​ഷ​പ്പി​ന്‍റെ കാ​ര്യം അ​വി​ടെ നി​ല്ക്ക​ട്ടെ, ഏ​തെ​ങ്കി​ലും പൂ​ജാ​രി​യു​ടെ​യോ മു​ക്രി​യു​ടെ​യോ ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും പീ​ഡ​ന വാ​ർ​ത്ത​ക​ൾ ആ​ളു​ക​ളെ കോ​രി​ത്ത​രി​പ്പി​ക്കാ​ൻ ദീ​പി​ക ഒ​ന്നാം പേ​ജി​ൽ കൊ​ടു​ക്കാ​റു​ണ്ടോ? അ​റി​യി​ല്ലെ​ങ്കി​ൽ പ​റ​യാം. ഇ​ല്ല. ബി​ഷ​പ്പി​ന്‍റെ വാ​ർ​ത്ത​യ്ക്കു കൊ​ടു​ത്ത പ്രാ​ധാ​ന്യം പോ​ലും അ​വ​യ്ക്കു ന​ല്കി​യി​ട്ടി​ല്ല.

നി​ർ​ഭ​യ, കാ​ഷ്മീ​രി​ലെ പെ​ണ്‍​കു​ട്ടി തു​ട​ങ്ങി രാ​ജ്യ​ത്തെ ഇ​ള​ക്കി​മ​റി​ച്ച വാ​ർ​ത്ത​ക​ൾ പോ​ലും പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണെ​ങ്കി​ലും അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പീ​ഡ​ന​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ​ക്ക​പ്പു​റം പൊ​ടി​പ്പും തൊ​ങ്ങ​ലും വ​ച്ച ക​ഥ​ക​ൾ ഈ ​പ​ത്രം ന​ല്കാ​റി​ല്ല. ദീ​പി​ക വാ​യി​ക്കു​ക​യോ വ​രു​ത്തു​ക​യോ ചെ​യ്യി​ല്ലെ​ങ്കി​ലും ഉ​പ​ദേ​ശി​ച്ചു ന​ന്നാ​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന ചി​ല “വി​ശ്വാ​സി​ക​ൾ​ക്കും’ അ​ത​ത്ര മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല.

131 വ​ർ​ഷം മു​ന്പ് ഒ​രു പൈ​ങ്കി​ളി​മാ​ധ്യ​മ​വും പി​റ​ക്കും​മു​ന്പ് ഈ ​പ​ക്ഷി പ​റ​ന്നു തു​ട​ങ്ങി​യ​താ​ണ്. കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു തി​രു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​മു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ദി​ന​പ​ത്ര​ത്തെ മാ​ധ്യ​മ​ധ​ർ​മം പ​ഠി​പ്പി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന​വ​ർ ഇ​ത്തി​രി ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ന​ല്ല​ത്.

വാ​ർ​ത്ത​യി​ലും പ​ര​സ്യ​ത്തി​ലും എ​ന്തു വി​ട്ടുവീ​ഴ്ച​യും ന​ട​ത്തി ക​ച്ച​വ​ടം കൊഴുപ്പിക്കാ​ൻ ഉ​ദ്ദേ​ശ്യ​വു​മി​ല്ല. ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ ജാ​തി-​മ​ത​ഭേ​ദ​മ​ന്യേ ഏ​തൊ​രു കു​ടും​ബ​ത്തി​ലും ക​യ​റ്റാ​നു​ള്ള നി​ല​വാ​രം ഇ​തി​നു​ണ്ട്. മി​ക​ച്ച​തും ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​വു​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ദീ​പി​ക വാ​ങ്ങി​യ​ത്ര ദേ​ശീ​യ-​ആ​ഗോ​ള പു​ര​സ്കാ​ര​ങ്ങ​ൾ മറ്റൊരു മ​ല​യാ​ള പ​ത്ര​വും വാ​ങ്ങി​യി​ട്ടി​ല്ല. അ​ത​വി​ടെ നി​ല്ക്കട്ടെ.

സ​മീ​പ​കാ​ല സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല​തു പ​റ​യാ​തെ വ​യ്യ. ഇ​ര​യു​ടെ പ​ക്ഷ​ത്താ​ണ് ഞ​ങ്ങ​ൾ. പി​ന്നെ രാ​ജ്യ​ത്തെ നി​യ​മ​വും കോ​ട​തി​യു​മൊ​ന്നു​മ​ല്ല, ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​വ​രെ ഇ​ര​ക​ളാ​യും വേ​ട്ട​ക്കാ​രാ​യും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഏ​തെ​ങ്കി​ലും ചാ​ന​ലോ സോ​ഷ്യ​ൽ മീ​ഡി​യ​യോ പ​റ​ഞ്ഞാ​ൽ അ​നു​സ​രി​ക്കാ​ൻ സൗ​ക​ര്യ​പ്പെ​ട്ടെ​ന്നു വ​രി​ല്ല.

ക​ത്തോ​ലി​ക്കാ​സ​ഭ​യെ ക​രി​വാ​രി​ത്തേ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ തി​രു​ത്താ​ന​ല്ല ഈ ​എ​ഴു​ത്ത്. അ​പ​ഹാ​സ്യ​മാ​യ മാ​ധ്യ​മ​വി​ചാ​ര​ണ​യാ​ൽ വേ​ദ​നി​ക്കു​ക​യും അ​വ​ഹേ​ള​ന​മ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടും ത​ങ്ങ​ളു​ടെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ഴ്ച​യി​ല്ലാ​തെ ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്ന വാ​ക്ചാ​തു​ര്യ​മി​ല്ലാ​ത്ത ക​ർ​മ​യോ​ഗി​കൾ​ക്കാ​യി​ട്ടാ​ണ്. അ​വ​രി​ൽ വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു മ​റ്റു മ​നു​ഷ്യ​രു​മു​ണ്ട്. മൗ​നം വെ​ടി​യു​ക​യെ​ന്നു ഞ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ഇ​ത​ര മ​ത​സ്ഥ​രാ​യ സു​മ​ന​സു​ക​ളു​മു​ണ്ടെ​ന്ന​തും ഈ ​ഉ​ദ്യ​മ​ത്തെ അ​നി​വാ​ര്യ​മാ​ക്കി​യി​രി​ക്കു​ന്നു.

ആ​രാ​ണ് ഇ​ര?

വാ​ദി​യോ പ്ര​തി​യോ അ​ല്ലാ​തി​രു​ന്നി​ട്ടും ഇ​ര​ക​ളാ​യ ആ​യി​ര​ങ്ങ​ളെ​ക്കു​റി​ച്ചു​കൂ​ടി ഇ​വി​ടെ പ​റ​യേ​ണ്ട​തു​ണ്ട്. സേ​വ​ന​ത്തി​ന്‍റെ നൂ​റു​നു​റു ക​ർ​മ​രം​ഗ​ങ്ങ​ളി​ൽ ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും. അ​വ​രു​ടെ നെ​ഞ്ചി​ൽ തീ ​കോ​രി​യി​ട്ടു​കൊ​ണ്ടാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ന്തി​ച്ച​ർ​ച്ച​ക​ളും പ​ത്ര​ങ്ങ​ളു​ടെ വി​ഷ​നീ​ലി​മ ക​ല​ർ​ന്ന ക​ഥ​യെ​ഴു​ത്തു​ക​ളും തു​ട​രു​ന്ന​ത്.

ആ​ളും ത​ര​വും നോ​ക്കു​ന്ന വീ​രന്മാ​ർ.

ഇതാണു മാധ്യമസ്വാതന്ത്ര്യമെങ്കിൽ തിരുത്തലുകൾ വേണ്ടിയിരിക്കുന്നു.സ​ഭ​യെ തെ​രു​വി​ലി​ട്ട് വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി​യാ​ലും നി​ർ​ഭ​യം നി​ര​ന്ത​രം മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ചിലർക്കു ന​ല്ല ബോ​ധ്യ​മു​ണ്ട്. പ്ര​തി​ഷേ​ധം അ​റി​യി​ക്കു​മെ​ന്ന​ല്ലാ​തെ ക​ത്തോ​ലി​ക്ക​ർ വാ​ളും വീ​ശി വ​രി​ല്ല. ആ​ളും ത​ര​വും നോ​ക്കി മാ​ത്രം വാ​ർ​ത്ത കൊ​ടു​ക്കു​ക​യും ക​ണ്ണു​രു​ട്ടി കാ​ണി​ച്ചാ​ൽ ക്ഷ​മ പ​റ​ഞ്ഞ് ത​ടി​യൂ​രു​ക​യും ചെ​യ്യുന്നവർക്ക് പക്ഷേ, മീ​ശ​യു​ള്ള അ​പ്പന്മാ​രെ കാ​ണു​ന്പോ​ൾ മു​ട്ടി​ടി​ക്കു​ക​യും ചെ​യ്യും.

ബി​ഷ​പ്പി​നെ​തി​രേ പ​രാ​തി ന​ല്കി​യ​തി​ലോ അ​ന്വേ​ഷ​ണ​ത്തി​ലോ ഒ​രു​ത​ര​ത്തി​ലും സ​ഭ ഇ​ട​പെ​ട്ടി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും അ​തു​വ​രെ കാ​ത്തി​രി​ക്ക​ണം എ​ന്നു​മാ​ണ് ആ​ദ്യം മു​ത​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. തെ​റ്റു​കാ​ര​നെ​ന്നു തെ​ളി​ഞ്ഞാ​ൽ ഒ​രു​വി​ധ​ത്തി​ലു​ള്ള ന്യാ​യീ​ക​ര​ണ​ത്തി​നും ത​യാ​റാ​കി​ല്ല.

വീ​ണ്ടും വീ​ണ്ടും വീ​ണ്ടും അ​ത് ആ​വ​ർ​ത്തി​ക്കു​ന്നു. ഇ​പ്പോ​ഴും അ​തേ നി​ല​പാ​ടു ത​ന്നെ​യാ​ണ്. പ​ക്ഷേ, ഇ​തി​ന്‍റെ മ​റ​വി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വേ​ട്ട​ക്കാ​ര​ൻ വേ​ട്ട​ക്കാ​ര​ൻ എ​ന്ന് ആ​വ​ർ​ത്തി​ച്ചു​പ​റ​ഞ്ഞ് മ​ല​യാ​ളി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ല്ല​നി​ല​യി​ലാ​ണെ​ന്നു കോ​ട​തി പ​റ​ഞ്ഞി​ട്ടും അ​വ​ർ​ക്കു സ​മ്മ​ത​മി​ല്ലായിരുന്നു. പക്ഷേ അറസ്റ്റ് കഴിഞ്ഞതോടെ നിലപാട് മാറ്റി.

ക​ന്യാ​സ്ത്രീ​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ലി​ൽ പി​ന്തു​ണ​യ്ക്ക് എ​ത്തി​യ​വ​രി​ൽ മി​ക്ക​വ​രു​ടെ​യും ഉ​ദ്ദേ​ശ്യം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​പ്പു​റ​മു​ള്ള ചി​ല​തൊ​ക്കെ​യ​ല്ലേ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സ​ന്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​യി​രു​ന്നു ഒ​രു മാ​ന്യ​ന്‍റെ എ​ളി​യ ആ​വ​ശ്യം. മ​റ്റൊ​രാ​ൾ​ക്ക് കു​ന്പ​സാ​രം നി​രോ​ധി​ക്ക​ണം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഇ​വ​രു​ടെ​യൊ​ക്കെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. കാ​ണു​ന്ന​തൊ​ക്കെ അ​പ്പ​ടി വി​ശ്വ​സി​ക്കു​ന്ന പ​ല​രും അ​തൊ​ക്കെ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടി​രു​ന്നു.

ഒരു പത്രത്തിന്‍റെ മുഖ്യ അധികാരിത​ന്നെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പി​ന്തു​ണ അ​റി​യി​ച്ചു. അ​തു​പോ​ലെ ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ പ​ല​രും അ​വി​ടെ​യെ​ത്തി. സ്വ​ന്തം സ​മു​ദാ​യ​ത്തി​ലെ അ​നീ​തി​ക​ൾ​ക്കെ​തി​രേ ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​രെയും ഒ​രു പ​ര​സ്യ​വേ​ദി​ക​ളി​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​രെ​യും അ​വി​ടെ ക​ണ്ടു.

അ​തി​ൽ വ​ലി​യൊ​രു പ​ങ്ക് ഒ​രു പ്രത്യേക സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ത്തി​യവ​രാ​യി​രു​ന്നു. അ​വ​രു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളി​ലെ എ​ട്ടും​പൊ​ട്ടും തി​രി​യാ​ത്ത കു​ട്ടി​ക​ളും അ​ക്കൂ​ട്ട​ത്തി​ൽ പെ​ടു​ന്നു. ഇ​തൊ​ക്കെ യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്നു വി​ശ്വ​സി​ക്കാ​ൻ അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്കു ബു​ദ്ധി​മു​ട്ടാ​ണ്.

ഒ​രു ചോ​ദ്യം ചോ​ദി​ച്ചാ​ൽ പ​രി​ഭ​വി​ക്ക​രു​ത്. ഇ​നി സ്വ​ന്തം സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ​ക്കും വി​വേ​ച​ന​ങ്ങ​ൾ​ക്കു​മെ​തി​രേ രം​ഗ​ത്തു​വ​രാ​ൻ ആ ​വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഈ ​സ​മ​രം പ്ര​ചോ​ദ​ന​മാ​കു​മോ? അ​വ​രെ നി​ങ്ങ​ൾ അ​തി​ന് അ​നു​വ​ദി​ക്കു​മോ? അ​ത​ല്ല, അ​വ​രെ​യൊ​ക്കെ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ പ്ര​ശ്ന​വേ​ദിക​ളി​ൽ മാ​ത്ര​മേ കാ​ണൂ എ​ന്നാ​ണെ​ങ്കി​ൽ ഉ​ദ്ദേ​ശ്യശു​ദ്ധി​യി​ൽ സം​ശ​യം തോ​ന്നും. അ​ത്രേ​യു​ള്ളു.

ആ​രാ​ണ് യ​ഥാ​ർ​ഥ ഇ​ര എ​ന്ന​തി​ല​പ്പു​റം, വാ​ദി​യോ പ്ര​തി​യോ അ​ല്ലാ​തി​രു​ന്നി​ട്ടും ഇ​ര​ക​ളാ​യ ആ​യി​ര​ങ്ങ​ളെ​ക്കു​റി​ച്ചു​കൂ​ടി ഇ​വി​ടെ പ​റ​യേ​ണ്ട​തു​ണ്ട്. സേ​വ​ന​ത്തി​ന്‍റെ നൂ​റു​നൂറു ക​ർ​മ​രം​ഗ​ങ്ങ​ളി​ൽ ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും. അ​വ​രു​ടെ നെ​ഞ്ചി​ൽ തീ ​കോ​രി​യി​ട്ടു​കൊ​ണ്ടാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ന്തി​ച്ച​ർ​ച്ച​ക​ളും പ​ത്ര​ങ്ങ​ളു​ടെ വി​ഷ​നീ​ലി​മ ക​ല​ർ​ന്ന ക​ഥ​യെ​ഴു​ത്തു​ക​ളും തു​ട​രു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ൾ സ്വ​ന്ത​മാ​യ അ​ജ​ൻഡക​ളോ​ടെ​യും താ​ത്പ​ര്യ​ങ്ങ​ളോ​ടെ​യും ച​മ​ച്ച ക​ഥ​ക​ൾ, വ​ർ​ഗീ​യ വി​ഷം ചീ​റ്റു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ൾ, ക​ത്തോ​ലി​ക്കാ സ​ന്യ​സ്ത​രു​ടെ വേ​ഷ​ങ്ങ​ൾ വ​ര​ച്ച് അ​തി​ന​ടി​യി​ലി​ട്ട അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ, പ​ച്ച​ത്തെ​റി​ക​ൾ….​ഇ​തു​പോ​ലെ അ​വ​ഹേ​ളി​ക്കാ​ൻ വേ​റെ ഏ​തു സ​മു​ദാ​യ​ത്തെ നി​ങ്ങ​ൾ​ക്കു കി​ട്ടും?

ഒരു മതസംഘടന പ്രസിദ്ധീകരിക്കുന്ന ദി​ന​പ​ത്രം ഒ​ന്നാം പേ​ജി​ൽ കൊ​ടു​ത്ത ഒ​രു കാ​ർ​ട്ടൂ​ണ്‍ കു​റെ​പ്പേ​രെ ചി​രി​പ്പി​ച്ചു. പ​ക്ഷേ, ഏ​റെ​പ്പേ​രെ വേ​ദ​നി​പ്പി​ച്ചു. ഒ​രു കോ​ഴി​യു​ടെ ത​ല​യി​ൽ ബി​ഷ​പ്പി​ന്‍റെ ത​ല​പ്പാ​വ് അ​ണി​യി​ച്ചാ​ണ് അവർ ക​ളി​ച്ച​ത്. അ​തു ക​ണ്ട് ക്രൈ​സ്ത​വ​രാ​രും പ്രതിഷേധ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ആ​യു​ധ​മെ​ടു​ത്തും തെ​രു​വി​ലി​റ​ങ്ങി​യി​ല്ല. ഇ​റ​ങ്ങു​ക​യു​മി​ല്ല. അ​തു നി​ങ്ങ​ൾ​ക്കും ഉ​റ​പ്പാ​ണ്.

പ​ക്ഷേ, സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്‍റേതു​ൾ​പ്പെ​ടെ മ​റ്റ് ആ​രു​ടെ​യെ​ങ്കി​ലും മ​ത ചി​ഹ്ന​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കാ​ൻ നി​ങ്ങ​ൾ​ക്കു ധൈ​ര്യ​മു​ണ്ടോ? അ​ങ്ങ​നെ ആ​രെ​ങ്കി​ലും ചെ​യ്താ​ൽ നി​ങ്ങ​ൾ അംഗീകരിക്കു​മോ? വി​ദേ​ശ​ത്തു​പോ​ലും ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്താ​ൽ ദി​വ​സ​ങ്ങ​ളോ​ളം വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളും മു​ഖ​പ്ര​സം​ഗ​ങ്ങ​ളും എ​ഴു​തി മ​ത​സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന, നി​ങ്ങ​ൾ​ക്കു മാ​ത്ര​മു​ള്ള ഒ​രു​ത​രം ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മു​ണ്ട​ല്ലോ. അ​തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല. പ​ക്ഷേ, ജ​നം മു​ഴു​വ​ൻ മ​ണ്ടന്മാ​രാ​ണെ​ന്നു ക​രു​തി​ക്ക​ള​യ​രു​ത്.

സെബാസ്റ്റ്യൻ കല്ലറ

Related posts