റോണോ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കിയത് 21 ലക്ഷം രൂപ!

ഗ്രീസിലെ ആഡംബര ഹോട്ടല്‍ ജീവനക്കാര്‍ കണ്ണും തള്ളിയിരിക്കുകയാണ്. ഫുട്‌ബോള്‍ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിപ്പോയപ്പോള്‍ ഹോട്ടലുകാര്‍ക്ക് ടിപ്പായി നല്‍കിയത് 22 ലക്ഷത്തോളം രൂപ. കുടുംബസമേതമാണ് റൊണാള്‍ഡോ ഗ്രീസിലെ നവരീനോയിലെ ആഡംബര ഹോട്ടലില്‍ തങ്ങിയത്. ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം ഹോട്ടലില്‍ അവധിക്കാലം ചെലവഴിച്ചിരുന്നു. 31,500 ഡോളര്‍ ടിപ്പായി നല്‍കിയ ശേഷം എല്ലാവര്‍ക്കും തുക വീതിച്ച് നല്‍കാനും റൊണാള്‍ഡോ നിര്‍ദ്ദേശിച്ചു. റയല്‍ മാഡ്രിഡിനില്‍ നിന്ന് യുവാന്റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോയുടെ നിര്‍ണ്ണായക നീക്കങ്ങളെല്ലാം ഈ ഹോട്ടലിലായിരുന്നു നടന്നിരുന്നത്. 800 കോടിയിലേറെ രൂപയ്ക്കാണ് 33 കാരനായ റൊണാള്‍ഡോ പുതിയ സീസണില്‍ യുവാന്റസിനായി കളിക്കുന്നത്.

Read More

ഷാരുഖിന്റെ മകള്‍ ഇതെന്ത് ഭാവിച്ചാണെന്ന് സോഷ്യല്‍മീഡിയയിലെ അസൂയക്കാര്‍, വസ്ത്രത്തിന്റെ അളവ് എന്തിനാണ് കുറയ്ക്കുന്നത് ചിലര്‍, ലക്ഷണം കണ്ടിട്ട് നായികയായേക്കുമെന്ന് സിനിമലോകം

ഷാരുഖ് ഖാന്റെ മകള്‍ സുഹാനയാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. അച്ഛനെ പോലെ അഭിനയലോകത്തേക്ക് പ്രവേശിക്കാന്‍ സുഹാന ഒരുങ്ങുന്നതായി പപ്പരാസികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗ്ലാമര്‍ വസ്ത്രധാരണത്തിലൂടെ വലിയതോതില്‍ ആരാധകരെ സ്വന്തമാക്കുകയാണ് താരപുത്രി. വിദേശത്ത് പഠിക്കുന്ന സുഹാനയ്ക്ക് ഇപ്പോള്‍ തന്നെ ആരാധകരുടെ വലിയൊരു കൂട്ടമുണ്ട്. ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ സുഹാന മാഗസിന്‍ കവര്‍ മോഡലാകുമെന്ന് ഗൗരി ഖാന്‍ പറഞ്ഞിട്ടുണ്ട്. നടിയാകാനാണ് തനിക്ക് ആഗ്രഹമെന്ന് സുഹാനയും വെളിപ്പെടുത്തിയിട്ടുണ്ട്. സുഹാനയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളേവേഴ്‌സുണ്ട്. സുഹാനയുടെ ചിത്രങ്ങള്‍ വൈറലാകുന്നതിനൊപ്പം തന്നെ ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ഇടയാകാറുണ്ട്. ഇത്തവണ അമ്മ ഗൗരിയ്‌ക്കൊപ്പമുളള ചിത്രമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്. ചിത്രം കണ്ട വിമര്‍ശകര്‍ സുഹാനയുടെ വസ്ത്രധാരണം ശരിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുഹാന ഇന്ത്യന്‍ പെണ്‍കുട്ടിക്ക് അനുയോജ്യമായ വിധത്തിലുളള വസ്ത്രധാരണം ചെയ്യണമെന്നായിരുന്നു ചിലരുടെ കമന്റ്.

Read More

കോടികള്‍ വാരിയെറിഞ്ഞിട്ടും മോഹന്‍ലാല്‍ വന്നിട്ടും കൂപ്പുകുത്തി ബിഗ് ബോസ് ഷോ, ടിവി റേറ്റിംഗില്‍ ഒരിഞ്ചു പോലും മുന്നേറാതെ വന്നതോ ടെ പരസ്യക്കാരും പിന്‍വലിയുന്നു, ബിഗ് ബോസിന് സംഭവിച്ചതെന്ത്?

ആഗോള തലത്തിലും ഇന്ത്യയിലെ മറ്റു ഭാഷകളിലും തരംഗം തീര്‍ത്ത ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തില്‍ പച്ചപിടിച്ചില്ല. മോഹന്‍ലാലിനെ അവതാരകനാക്കി 50 കോടി രൂപ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ ഷോ ബാര്‍ക് റേറ്റിംഗില്‍ ഏറെ പിന്നിലാണ്. ഏഷ്യാനെറ്റിന്റെ പരസ്യ ക്യാംപയ്‌നുകളൊന്നും ഷോയെ രക്ഷിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അവതാരകനായ ലാല്‍ വാങ്ങുന്നത് 12 കോടി രൂപയാണ്. ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 16 പേര്‍ താമസിക്കുന്നതാണ് മത്സരം. ഓരോ ആഴ്ചകളിലും ഇതില്‍ നിന്ന് എലിമിനേഷനും ഉണ്ടാകും. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി,തരികിട സാബു എന്നിവരാണ് മത്സരാര്‍ഥികള്‍. കഴിഞ്ഞമാസം 24ന് തുടങ്ങിയ ഷോയ്ക്ക് ഇതുവരെ…

Read More

മതസൗഹാർദത്തിന്‍റെ മഹനീയ മാതൃക; മഴയത്ത് മൃതദേഹം വയ്ക്കാൻ ഇടമില്ല; ഹൈന്ദവ കുടുംബത്തിന് തുണയായി കത്തോലിക്കാ പള്ളി

ജോൺസൺ പൂവന്തുരുത്ത് കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ വെ​ള്ള​ക്കെ​ട്ടും മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ​യാ​ണ് വാ​ട​കവീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്. പാ​റ​യ്ക്ക​ൽ ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ടു​ങ്ക​ൽ കെ.​ജി.​ രാ​ജു(59)​വി​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​നാ​ണ് ഇ​ടം​കി​ട്ടാ​തി​രു​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും കു​റെ​ക്കാ​ല​മാ​യി മ​റി​യ​പ്പ​ള്ളി, കൊ​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ പ​ലയിട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രി​ട​ത്തും സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​നി മാ​മ​ൻ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ.​ വി​വേ​ക് ക​ള​രി​ത്ത​റ​ എംസിബിഎസിനെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹം കൈ​ക്കാ​രന്മാ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ഈ…

Read More

മുടിഞ്ഞ വരുമാനം! കയ് ലി ജെന്നര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരി; ബിസിനസ് ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന ഇരുപതുകാരിയെക്കുറിച്ച് അറിയാം

ക​യ്‌ലി ജെ​ന്ന​ർ- ബി​സ്ന​സ് ലോ​കം ഇ​ന്ന് ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന ഒ​രു പേ​രാ​ണ​ത്. പ്ര​ശ​സ്ത ബി​സി​ന​സ് മാ​സി​ക​യാ​യ ഫോ​ബ്സി​ന്‍റെ ഈ ​ല​ക്ക​ത്തി​ന്‍റെ മു​ഖ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​ഇ​രു​പ​തു​കാ​രി ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ശ​ത​കോ​ടീ​ശ്വ​രി​യാകാനുള്ള തയാറെ ടുപ്പിലാ​ണ്. ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി സീ​രി​യ​ലാ​യ കീ​പ്പിം​ഗ് അ​പ്പ് വി​ത്ത് ദ ​ക​ർ​ദാ​ഷി​യ​ൻ​സി​ലൂ​ടെ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് സു​പ​രി​ചി​ത​യാ​യി​രു​ന്നു ക​യ്‌ലി ജെ​ന്ന​ർ. 2007 മു​ത​ൽ ക​യ്‌ലി ഈ ​സി​രീയ​ലി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​ഭി​ന​യ​ത്തി​നു പു​റ​മെ മോ​ഡ​ലിം​ഗി​ലും ക​യ്‌ലി തി​ങ്ങ​ളി. ര​ണ്ടു വ​ർ​ഷം മു​ന്പ് ത​ന്‍റെ ഇ​തു​വ​രെ​യു​ള്ള സാ​ന്പാ​ദ്യ​ങ്ങ​ളെ​ല്ലാം നി​ക്ഷേ​പി​ച്ച് ക​യ്‌ലി ഒ​രു കോ​സ്മ​റ്റി​ക്സ് ക​ന്പ​നി തു​ട​ങ്ങി.ക​യ്‌ലി കോ​സ്മ​റ്റി​ക്സ് എ​ന്നാ​യി​രു​ന്നു ക​ന്പ​നി​യു​ടെ പേ​ര്. ലി​പ്സ്റ്റി​ക്കും ലി​പ്ഗ്ലോ​സും മാ​ത്ര​മാ​ണ് ഈ ​ക​ന്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ. വെ​റും ഏ​ഴു പേ​ർ മാ​ത്രം ജോ​ലി​ക്കാ​രാ​യു​ള്ള ക​ന്പ​നി​യു​ടെ മാ​ർ​ക്ക​റ്റിം​ഗി​നാ​യി ക​യ്‌ലി ഉ​പ​യോ​ഗി​ച്ച​ത് ര​ണ്ടു വ​സ്തു​ക്ക​ൾ മാ​ത്രം. ഒ​രു ക​റു​ത്ത ഐ ​ഫോ​ണും മ​നോ​ഹ​ര​മാ​യ ത​ന്‍റെ…

Read More

ഇ​തുതാൻഡാ പ്ര​സി​ഡ​ന്‍റ്…

ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ലെ സെ​​ലി​​ബ്രി​​റ്റി രാ​​ജ്യം ക്രൊ​​യേ​​ഷ്യ​​യാ​​ണെ​​ങ്കി​​ൽ അ​​വി​​ടു​​ത്തെ പ്ര​​സി​​ഡ​​ന്‍റ് കൊ​​ളി​​ൻ​​ഡ ഗ്രാ​​ബ​​ർ കി​​റ്റ​​റോ​​വി​​ച്ചിന്‍റെ സ്ഥാനം അ​​തു​​ക്കും മേ​​ലെ​​. ക്രൊ​​യേ​​ഷ്യ​​യും റ​​ഷ്യ​​യും ത​​മ്മി​​ലു​​ള്ള ക്വാ​​ർ​​ട്ട​​ർ മ​​ൽ​​സ​​രം നേ​​രി​​ട്ടു കാ​​ണു​​ക മാ​​ത്ര​​മ​​ല്ല ത​​ന്‍റെ രാ​​ജ്യ​​ത്തി​​ന്‍റെ ടീം ​​ആ​​തി​​ഥേ​​യ​​രെ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ത​​ക​​ർ​​ത്ത​​പ്പോ​​ൾ ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം ആ​​ന​​ന്ദ​​നൃ​​ത്തമാടി ആ​​ഘോ​​ഷി​​ക്കു​​ന്ന വീ​​ഡി​​യോ നേ​​ര​​ത്തെ വൈ​​റ​​ലാ​​യി​​രു​​ന്നു. പ്ര​ത്യേ​ക ​വി​മാ​നം ചാ​ർ​ട്ട് ചെ​യ്താ​യി​രു​ന്നി​ല്ല കൊ​ളി​ൻ​ഡ റ​ഷ്യ​യി​ലെ​ത്തി​യ​ത്, ഇ​ക്കോ​ണ​മി ക്ലാ​സി​ൽ സാധാരക്കാർക്കൊപ്പമായിരുന്നു യാത്ര. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ക്രൊ​​യേ​​ഷ്യ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ക​​ളി​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് രാ​​ജ്യ​​ത്തെ 40 ല​​ക്ഷം ജ​​ന​​ങ്ങ​​ളും പ്ര​​സി​​ഡ​​ന്‍റും മ​​ന്ത്രി​​മാ​​രും ഒ​​ക്കെ. സെ​​മി​​യി​​ൽ ഇം​​ഗ്ലണ്ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ക്രൊ​​യേ​​ഷ്യ​​ൻ ടീം ​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. ഓ​​ണ​​ത്തി​​നി​​ട​​യി​​ൽ പുട്ടു​​ക​​ച്ച​​വ​​ടം ​​പോ​​ലെയായിരുന്നു ബ്ര​​സ​​ൽ​​സിലെ നാ​​റ്റോ ഉ​​ച്ച​​കോ​​ടി! അതിലും പ്ര​​സി​​ഡ​​ന്‍റ് കൊ​​ളി​​ൻ​​ഡ​​ പ​​ങ്കെ​​ടു​​ത്തു. ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ ക്രൊ​​യേ​​ഷ്യ​​യു​​ടെ ജ​​ഴ്സി കാ​​ണി​​ച്ചാ​​ണ് കൊ​​ളി​​ൻ​​ഡ ഇ​​വി​​ടെ താ​​ര​​മാ​​യ​​ത്. അ​​തു​​മാ​​ത്ര​​മ​​ല്ല അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡൊ​​ണാ​​ൾ​​ഡ് ട്രം​​പി​​നും ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി…

Read More

രാജ്യത്തിന് അഭിമാനമായി ഹിമ

ആ​സാ​മി​ലെ നെ​ൽക​ർ​ഷ​ക​ന്‍റെ മ​ക​ൾ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നപു​ത്രി​യാ​യി. ഫി​ൻ​ല​ൻ​ഡി​ലെ ടാം​പെ​ര​യി​ൽ ന​ട​ന്ന ഐ​എ​എ​എ​ഫ് ലോ​ക അ​ണ്ട​ർ 20 അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ ഹി​മ ദാ​സാ​ണ് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ​ത്. ആ​സാ​മി​ൽ ഓ​ട്ട​ക്കാ​ർ ജ​ന്മ​മെ​ടു​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വം. ആ ​അ​പൂ​ർ​വ​ത​യാ​യി ഹി​മ. സ്വ​ർ​ണം നേ​ടി​യ താ​ര​ത്തി​ന് രാ​ജ്യ​ത്തി​ന്‍റെ നാ​ന​ഭാ​ഗ​ത്തു​നി​ന്നും അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചു. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ട്രാ​ക്ക് ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സ്വ​ർ​ണ​മെ​ഡ​ലാ​ണ് യു​വ​താ​രം നേ​ടി​യ​ത്. 51.32 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തായിരുന്നു സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. സെ​മിഫൈ​ന​ലു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​വും ഹി​മ​യു​ടേ​താ​യി​രു​ന്നു. ആ​സാ​മി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ലെ ഒ​രു ക​ർ​ഷക കു​ടും​ബ​ത്തി​ലാ​ണ് ഹി​മ ജ​നി​ച്ച​ത്. അ​ച്ഛ​ൻ നെ​ൽക​ർ​ഷ​ക​നാ​യ റോ​ണ്‍ജി​ത് ദാ​സ്. അ​മ്മ ജോ​മാ​ലി. ഇ​വ​രു​ടെ ആ​റു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് ഹി​മ. ഓ​ട്ട​ത്തി​ലേ​ക്കു തി​രി​യും മു​ന്പ് ഹി​മ ഫു​ട്ബോ​ൾ…

Read More

അന്ന് വിളിക്കാത്ത കല്യാണത്തിന് സദ്യ ഉണ്ണുന്നതിനിടെ പിടിവീണു, പെരുംങ്കള്ളനെ പോലെ ആളുകള്‍ വിചാരണ ആരംഭിച്ചു, ഉടുത്ത മുണ്ടും ആരോ വലിച്ചൂരി, ആരുടെയും കണ്ണുനിറയ്ക്കും ഷോബിന്റെ അനുഭവം

കോളജ് പഠനകാലത്ത് ദാരിദ്രത്തോട് പടവെട്ടി വലിയ ഉയരങ്ങള്‍ കണ്ടെത്തിയവരെ നമ്മുക്ക് പലപ്പോഴും കാണാനാകും. അത്തരത്തില്‍ ഒരിക്കല്‍ അപമാനിക്കപ്പെട്ടു പുറത്തു പോകേണ്ടിവന്ന ഓഡിറ്റോറിയത്തില്‍ സ്വന്തം പുസ്തകത്തിന്റെ പ്രകാശത്തിനെത്തിയ ഷോബിന്‍ കമ്മട്ടത്തിന്റെ അനുഭവം ആരിലും ചെറു നൊമ്പരം തീര്‍ക്കും. ഷോബിന്‍ കമ്മട്ടത്തിന്റെ കുറിപ്പ് വായിക്കാം; വിളിക്കാത്ത കല്യാണത്തിന് പോയി ഒരുപാട് സദ്യകള്‍ ഉണ്ടിരുന്നൊരു കാലം! ഡിഗ്രി ഫസ്റ്റ് ഇയര്‍ ST. Thomas കോളേജില്‍ പഠിക്കുന്ന കാലം, അവിടുന്നു നടന്നുപോകാവുന്ന ദൂരം പാറമേക്കാവ് അഗ്രശാല കല്യാണമണ്ഡപം! എന്നെത്തെയും പോലെ ബസ്സില്‍ കണ്‍സെഷന്‍ കിട്ടാന്‍ വേണ്ടി മാത്രം കൊണ്ടുവന്നിരുന്ന ഒരേ ഒരു പുസ്തകം അരയില്‍ തിരുകി പതിയെ മണ്ഡപത്തിലെക്ക് കടന്നു. അവസാന പന്തിയെ കഴിക്കാറുള്ളു, ചെയുന്ന കാര്യം അത്ര നല്ലതല്ല എന്ന് അറിയാം! കല്യാണത്തിന് വിളിച്ചവര്‍ക്ക് താന്‍ കഴിക്കുന്നത് കാരണം സദ്യ കിട്ടാതെ വരുകയുമരുത്! എത്രയോ ഭക്ഷണം ബാക്കി ആയി പോകുന്നു സദ്യകളില്‍!…

Read More

ബ്രസീലിനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, മഞ്ഞപ്പടയെ കളിയാക്കിയവരെ ഒറ്റയ്ക്കു നേരിട്ട കുഞ്ഞാരാധകനെ സിനിമയിലെടുക്കാന്‍ സംവിധായകന്‍ അനീഷ് ഉപാസന, നിങ്ങള്‍ക്കറിയുമോ ഈ കുട്ടിയെ?

കാല്‍പ്പന്തിന്റെ ആവേശം വാനോളമുയര്‍ന്ന് പറക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ജയമറഞ്ഞിവരുടെ ആരാധകര്‍ ഈ ലഹരിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പരാജിതരെ സ്‌നേഹിച്ചവരുടെ കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണീരില്‍ അറിയാം, അവരുടെ മനസ് എത്രമാത്രം വിഷമിക്കുന്നു എന്ന്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ടീം ബ്രസീല്‍ പരാജയത്തിന്റെ സ്വാദ് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ തിരഞ്ഞ് യുവ സംവിധായകന്‍ അനീഷ് ഉപാസന. മഞ്ഞപ്പട പരാജയപ്പെട്ടപ്പോള്‍ എല്ലാവരും കളിയാക്കിയതാണ് ഈ കുട്ടി ആരാധകനെ പ്രകോപിപ്പിച്ചത്. ദേഷ്യം അടക്കി വെയ്ക്കാനാവാതെ ബ്രസീലിനെ ഇനി കളിയാക്കരുത് എന്ന് ശക്തമായി പറയുന്ന ആ കുട്ടിയുടെ വാക്കുകളാകാം സംവിധായകന്റെ മനസില്‍ കൊണ്ടത്. പുതിയ ചിത്രമായ മധുരക്കിനാവിലാണ് സംവിധായകന്‍ ഈ കുട്ടിക്ക് അവസരം നല്‍കുന്നത്. സോഷ്യല്‍മീഡിയായില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More

ദുല്‍ഖറിനെ കാണാന്‍ മമ്മൂട്ടിയുടെ വീടു വളഞ്ഞ് ആരാധികമാര്‍, ചോദ്യത്തിന് ഉത്തരമായി ദുല്‍ഖര്‍ കുളിക്കാന്‍ പോയെന്ന് മമ്മൂക്കാ, വൈറലാകുന്ന വീഡിയോ കാണാം

മമ്മൂട്ടിക്കാണോ ദുല്‍ഖര്‍ സല്‍മാനാണോ സ്ത്രീ ആരാധകര്‍ കൂടുതലെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഇത്തിരി പാടായിരിക്കും. എന്നാല്‍ കഴിഞ്ഞദിവസം വൈറലായ വീഡിയോ സാക്ഷ്യപ്പെടുത്തും ദുല്‍ഖര്‍ തന്നെയാണ് പെണ്‍കുട്ടികളുടെ സൂപ്പര്‍ താരമെന്ന്. കൊച്ചി പനമ്പിള്ളി നഗറില്‍ മമ്മുട്ടിയും ദുല്‍ഖറും താമസിക്കുന്ന വീട്ടില്‍ നിന്നുള്ളതാണ് വീഡിയോ. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ ഗേറ്റിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആരാധകര്‍. ആ വരവിനായ് കാത്തു നിന്ന ആരാധകര്‍ക്കു മുന്നിലേക്ക് ആദ്യമെത്തിയത് മെഗാ സ്റ്റാര്‍ മമ്മൂക്കയായിരുന്നു. പുറത്തേക്ക് പോകാനായി കാറിലേക്ക് കയറാനെത്തിയ നടനോട് ആരാധകര്‍ ദൂല്‍ഖര്‍ എവിടെയെന്ന് ചോദിച്ചു. ദുല്‍ഖര്‍ കുളിക്കുക ആണെന്നായിരുന്നു മമ്മൂട്ടി മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാലും വേണ്ടില്ല, കുളിച്ച് കഴിഞ്ഞിട്ട് കാണാം’ എന്നും ആരധകര്‍ പറയുന്നുണ്ട്. സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Read More