സംവിധായകന് അനുരാഗ് കശ്യപ് ഒരുക്കുന്ന സേക്രഡ് ഗെയിംസില്‍ നടി കുബ്ര സെയ്തിന് ഒരു നഗ്നരംഗം അഭിനയിക്കേണ്ടി വന്നത് ഏഴുതവണ. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് കുബ്ര ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തില്‍ ചുക്കോ എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെയാണ് കുബ്ര അവതരിപ്പിച്ചത്. ‘ഓഡിഷനു ചെന്നപ്പോള്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് നഗ്നയായി അഭിനയിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ എത്ര മനോഹരമായാണ് അതു ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു വലിയ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കില്ല. അദ്ദേഹം എന്നെ കൊണ്ട് ആ രംഗം ഏഴു തവണ അഭിനയിപ്പിച്ചു. ക്ഷമിക്കണം, ഞാന്‍ നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്നോടു ദേഷ്യം തോന്നേണ്ട, ഒന്നൂകൂടി ചെയ്യൂ’ എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു’-കുബ്ര അഭിമുഖത്തില്‍ പറഞ്ഞു. 2006ല്‍ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ…
Read MoreCategory: RD Special
എപ്പോഴും പൊട്ടിത്തെറിച്ചേക്കാവുന്ന ബോംബുകള്‍ക്കിടയില്‍ ബാല്യം, പട്ടിണിയും ദുരിതവും മറക്കാന്‍ സഹായിച്ചത് കാല്‍പ്പന്തുകളി, അറിയണം ലൂക്കാ മോഡ്രിച്ചെന്ന ഇതിഹാസ താരത്തെ
ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് ക്രൊയേഷ്യയെന്ന കൊച്ചുരാജ്യം. നമ്മുടെ മലപ്പുറത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത രാജ്യമായ ക്രൊയേഷ്യയുടെ ഹീറോ ലൂക്കാ മോഡ്രിച്ച് എന്ന സൗമ്യനായ മനുഷ്യനാണ്. മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിക്കുന്ന മോഡ്രിച്ചിന്റെ ദുഷ്കരമായ ബാല്യം ഏവരെയും കരയിപ്പിക്കും. അഭയാര്‍ഥി ക്യാംപിലാണ് മോഡ്രിച്ച് കുട്ടിക്കാലം ചെലവഴിച്ചത്. 1991 ഡിസംബറില്‍ മോഡ്രിച്ചിന് ആറ് വയസുള്ള സമയത്തായിരുന്നു, ബാല്‍ക്കന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അന്ന് സെര്‍ബിയന്‍ പട ഡാല്‍ മേഷ്യയിലെ ക്രൊയേഷ്യന്‍ ഗ്രാമങ്ങള്‍ ആക്രമിച്ചു. നാട് വിടാത്ത കുടുംബങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ആ കൂട്ടത്തില്‍ ലൂക്ക മോഡ്രിച്ചിന്റെ കുടുംബവുമുണ്ടായിരുന്നു. മുത്തച്ഛന് ലൂക്ക മോഡ്രിച്ച് സീനിയറിനെയും മറ്റ് അഞ്ചുപേരെയും സെര്‍ബിയന്‍ അക്രമികള്‍ ബന്ധിയാക്കി വെടിവെച്ച് വീഴ്ത്തുന്നതിന് ആ കുഞ്ഞ് ലൂക്ക സാക്ഷിയായി. ലൂക്കയെ സ്നേഹത്തോടെ ഊട്ടി വളര്‍ത്തിയത് മുത്തച്ഛനായിരുന്നു. അന്ന്, ലൂക്കയുടെ അച്ഛനും അമ്മയും ദൂരെ ഒരു തുന്നല്‍ കമ്പനിയില്‍ ജോലി…
Read Moreആ കുരുന്നുകളെ ഗുഹയില്‍ നിന്ന് രക്ഷിക്കാന്‍ മുന്നില്‍ നിന് ഡോക്ടര്‍ റിച്ചാര്‍ഡ്സിനെ കാത്തിരുന്നത് ദുരന്തവാര്‍ത്ത, അവധിക്കാലം ഒഴിവാക്കി രക്ഷയൊരുക്കാന് എത്തിയ ഡോക്ടറുടെ പിതാവ് മരിച്ചത് തൊട്ടുപിന്നാലെ
തായ്ലന്ഡില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരിസിന് എല്ലാം ശുഭമായിട്ടും സന്തോഷിക്കാനായില്ല. കുട്ടികളെ പുറത്തെത്തിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് അദേഹത്തിന്റെ പിതാവ് മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. തായ്ലന്ഡിലെ തന്റെ അവധിക്കാല ആഘോഷം നിര്‍ത്തി രക്ഷാദൗത്യത്തില്‍ അദ്ദേഹം ഭാഗമായി. ഗുഹയില്‍ കുട്ടികള്‍ക്കൊപ്പം മൂന്ന് ദിവസം താമസിച്ച് അവര്‍ക്ക് വേണ്ട പരിചരണങ്ങളും നിര്‍ദേശങ്ങളും നല്കി. ഏറെ ശ്വാസം മുട്ടുന്ന ഈ രക്ഷാദൗത്യത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏറെ ദുര്‍ബ്ബലരായ കുട്ടികളെ ആദ്യം ഗുഹയ്ക്ക് പുറത്തെത്തിച്ചത്. ഗുഹയില്‍ നിന്നും പുറത്തിറങ്ങിയവരില്‍ ഒരാള്‍ ഹാരി എന്നറിയപ്പെടുന്ന ഡോ. ഹാരിസ് ആണ്. ദൗത്യത്തില്‍ ഡോക്ടറുടെ പങ്ക് ഏറെ വലുതാണെന്ന് ചിയാങ് റായ് പ്രവിഷ്യാ ഗവര്‍ണര്‍ നരോങ്സാക് ഔസോട്ടാനകോണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് ധൈര്യം നല്കി ഹാരിസ് കൂടെ ഉണ്ടായിരുന്നത് ഏറെ ആശ്വാസകരമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ ബിബിസിയോട് പറഞ്ഞു. രക്ഷാദൗത്യം വിജയിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് നന്ദി…
Read Moreവിനായകന് ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിയത് സംവിധായകനും നിര്‍മാതാവും! സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല മലയാളത്തിന്റെ ജനകീയ നടനും ഇനി ഒരു കോടി ക്ലബില്‍
ചെറിയ റോളുകളിലൂടെ വലിയ നടനായി ഉയര്‍ന്ന താരമാണ് വിനായകന്. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും മാത്രം കെട്ടി ആടിയിരുന്ന വിനായകന് ഇപ്പോള്‍ മികച്ച റോളുകളാണ് ലഭിക്കുന്നത്. വിനായകന് ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ പോത്തില്‍ ആണ് ഇപ്പോള്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. പോത്തിനുവേണ്ടി ചോദിച്ച പ്രതിഫലത്തുക സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്. പോത്തിന് വേണ്ടി വിനായകന് ആവശ്യപ്പെട്ടിരിക്കുന്നത് ഒരുകോടി രൂപയാണ്. മലയാളസിനിമ എന്ന ചെറിയ ഇന്ദുസ്ട്രിയെ സംബന്ധിച്ചും വിനായകന് എന്ന നടനെ സംബന്ധിച്ചും ഈ തുക ഭീമമാണെന്ന് പ്രേക്ഷര്‍ക്കോ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ തോന്നുമെങ്കിലും 40 ദിവസത്തെ തണ്ടര്‍ ജോലിക്ക് ഈ തുക ഡിമാന്റ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് വിനായകന്റെ അഭിപ്രായം. ഷൂട്ടിംഗ് ഡേറ്റ് അടുത്തുവരുന്ന ഈ ചിത്രത്തില്‍ നിന്നും പ്രതിഫലത്തിന്റെ പേരില്‍ വിനായകനെ ഒഴിവാക്കാനുള്ള ഉദ്ദേശം ലിജോ ജോസ് പെല്ലിശ്ശേരിക്കുണ്ടെന്ന് തോന്നുന്നില്ല…
Read Moreജസ്റ്റിന് ബീബര്‍ക്ക് പുതിയ കൂട്ട്, വിവാഹനിശ്ചയം കഴിഞ്ഞു, ഇനി മര്യാദക്കാരനാകുമെന്ന് പോപ്പ് താരം
പ്രശസ്ത പോപ്പ് ഗായകന് ജസ്റ്റിന് ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന് സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്ലി. വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളിലൂടെയാണ് ഹെയ്ലി പ്രശസ്തയായത്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ വഴി പുറത്തുവന്ന ബീബറിന്റെ വീഡിയോ വൈറലായിരുന്നു. യുഎസിലെ ഹാംപ്ടണ്സിലാണ് സംഭവം. ഹെയ്ലി ബാല്ഡിനൊപ്പം തന്റെ മെഴ്സിഡസ് ഓടിച്ചുപോവുകയായിരുന്നു ജസ്റ്റിന് ബീബര്‍. പെട്ടെന്ന് റോഡിന്റെ നടുവില്‍ വച്ച് കാര്‍ നിന്നു. പൊലീസും ടോ ട്രക്കുമെല്ലാം വരുന്നതിന് മുമ്പ് ബീബര്‍ തന്നെ ഇടപ്പെട്ടു. റോഡ് ബ്ലോക്ക് ഒഴിവാക്കാന്‍ ട്രാഫിക് നിയന്ത്രണം തുടങ്ങി. പിന്നീട് പൊലീസ് എത്തിയാണ് കാര്‍ മാറ്റിയത്. 2014ല്‍ മിയാമിയില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ബീബറിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിരുന്നതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുമാണ് ബീബര്‍…
Read Moreസ്വാദിനൊപ്പം വിലക്കുറവും! ചായ ഏഴ് രൂപ, ലഘുഭക്ഷണങ്ങള്‍ ആറ് രൂപ; സെബാസ്റ്റ്യന്‍ ലാഭം മതി, കൊള്ള ലാഭം വേണ്ട..!
മുക്കം: സ്വാദുള്ള പഴംപൊരി, സമൂസ, ഉള്ളിവട, പരിപ്പുവട തുടങ്ങി 12 തരം ലഘുഭക്ഷണങ്ങൾ. പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പേരു പറഞ്ഞ് ചായക്കും എണ്ണക്കടികൾക്കുമെല്ലാം 10 രൂപയും പോരെന്ന് പറഞ്ഞ് ഇനിയും വില വർധിപ്പിക്കാൻ നീക്കം നടക്കുമ്പോഴാണ് സ്വന്തം കീശ കാലിയാവാതെ തന്നെ ചായ കുടിക്കുവാനായി ഒരു തട്ടുകട. ലഘുഭക്ഷണങ്ങൾക്ക് ആറ് രൂപയും ചായയ്ക്ക് ഏഴ് രൂപയും. സ്വാദിനൊപ്പം വിലക്കുറവ് കൂടി ആളുകൾ തിരിച്ചറിഞ്ഞതോടെ കച്ചവടവും പൊടിപൊടിക്കുന്നു. മുക്കം-കുന്നമംഗലം റോഡിൽ വെസ്റ്റ് മാമ്പറ്റയ്ക്കടുത്താണ് കുടുംബാംഗങ്ങൾ നടത്തുന്ന ചായക്കട പ്രവർത്തിക്കുന്നത്. മാനന്തവാടി സ്വദേശിയായ സെബാസ്റ്റ്യൻ, ഭാര്യ ബീന, മകൾ മേബിൾ, സെബാസ്റ്റ്യന്റെ സഹോദരന്റെ മകൾ ഷേബ എന്നിവർ ചേർന്നാണ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഹോട്ടൽ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള സെബാസ്റ്റ്യൻ ആറ് മാസം മുമ്പാണ് റോഡരികിലെ വീട് വാടകയ്ക്കെടുത്തത്. വീടിന് മുന്നിലെ റോഡരികിൽ കച്ചവട സാധ്യത തിരിച്ചറിഞ്ഞാണ് പരീക്ഷണാടിസ്ഥാനത്തിൽ…
Read Moreഗുരു ചേമഞ്ചേരി 103ന്റെ നിറവിൽ; കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സംഗമവേദിയായി നാളെ ചേലിയ ഗ്രാമം; ഗുരുവിന്റെ പിറന്നാൾ ആഘോഷത്തിരക്കിൽ നാട്ടുകാർ
കൊയിലാണ്ടി: ആട്ടവിളക്കിന് മുമ്പിൽ ആടിത്തളരാത്ത നടന കൗതുകത്തിന്റെ ആൾരൂപമായി കലാകേരളം നെഞ്ചേറ്റിയ നാട്യഗുരുവിന് നാളെ നൂറ്റിമൂന്നാം പിറന്നാൾ. ജന്മനാടായ ചേലിയ ഗ്രാമം ഗരുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണിപ്പോൾ. കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സംഗമവേദിയായി നാളെ ചേലിയ ഗ്രാമത്തിലെ രാഷ്ട്രീയസാംസ്കാരിക കേന്ദ്രങ്ങൾ മാറും. എട്ടരപ്പതിറ്റാണ്ട് കാലത്തെ നടനസപര്യയിലൂടെ കഥകളിയെന്ന കലാരൂപത്തെ ജനകീയവൽക്കരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 15-ാം വയസ്സിലാണ് കഥകളി രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗുരുവായിരുന്ന കരുണാകരമേനോന്റെ ശിക്ഷണത്തിൽ ദുര്യോദനവധം ആട്ടക്കഥയിലെ പാഞ്ചാലിയുടെ വേഷത്തിലായിരുന്നു രംഗപ്രവേശം. 95-ാം പിറന്നാൾ ദിനത്തിൽ ആട്ടവിളക്കിനുമുന്നിൽ ഇഷ്ടവേഷമായ കൃഷ്ണനായി അരങ്ങിലെത്തിയ ഗുരുവിന്റെ നൂറാം പിറന്നാൾ ചേലിയ ഗ്രാമം ആഘോഷിച്ചത് ധന്യം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെയായിരുന്നു. 101-ാം പിറന്നാൾ ആഘോഷത്തോടെ ചേലിയ ഗ്രാമം സമ്പൂർണ കഥകളി സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടു. വടക്കൻ ചിട്ടയിൽ കഥകളിയും…
Read Moreഅമല പോളുമായി വേര്‍പിരിഞ്ഞ വിജയ് വീണ്ടും വിവാഹിതനാകുന്നു, വധു സിനിമ ലോകത്തു നിന്നായിരിക്കില്ലെന്ന് സൂചന
നാലുവര്‍ഷം മുമ്പ് 2014ലായിരുന്നു തമിഴ് സിനിമാ സംവിധായകന് വിജയ്യും നടി അമല പോളും വിവാഹിതരാകുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹ മോചനം നേടി. അമല പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുകയാണ് എന്നതാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്ന പുതിയ വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വധുവിനായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നാണ് വിജയോട് അടുത്തുനില്ക്കുന്നവര് പറയുന്നത്. 2011ല്‍ വിക്രം നായകനായ ദൈവത്തിരുമകളില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമല വിജയുമായി അടുക്കുന്നത്. പിന്നീട് വിജയ് തന്നെ സംവിധാനം ചെയ്ത തലൈവയിലും അമല നായികയായി എത്തിയിരുന്നു. തമിഴിലെ നിരവധി ഹിറ്റു സിനിമകളൊരുക്കിയ സംവിധായകനാണ് വിജയ്. ‘തലൈവ’ ‘കിരീടം’ എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
Read Moreഅമേരിക്കന്‍ യാത്ര കഴിഞ്ഞ് കാനഡയിലും ആഘോഷം നടത്തി മഞ്ജു വാര്യരും ഡബ്ല്യുസിസി അംഗങ്ങളും, അമ്മയില്‍ വിവാദം കത്തുമ്പോഴും ആഘോഷത്തില്‍ നടിമാര്‍ ഒറ്റക്കെട്ട്, അപൂര്‍വ ചിത്രങ്ങള്‍ കാണാം
നാട്ടില്‍ മലയാള സിനിമയിലെ പ്രശ്നങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ആഘോഷത്തിലാണ് മലയാളത്തിലെ മുന്‍നിര നായികമാര്‍. അമേരിക്കന്‍ സ്റ്റേജ് ഷോയ്ക്കുശേഷം ഇപ്പോള്‍ കാനഡയില്‍ കറങ്ങി നടക്കുകയാണ് മഞ്ജു വാര്യരും റിമ കല്ലിംഗലും നവ്യ നായരും അടക്കമുള്ള നടിമാര്‍. അമേരിക്കയിലെ ഹൂസ്റ്റണില്‍ നാഫാ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍. ഇതിനു ശേഷമാണ് കാനഡയിലേക്ക് അവധി ആഘോഷത്തിനായി വിമാനം കയറിയത്. ഡബ്യുസിസി പ്രശ്നങ്ങളും അമ്മയിലെ വിഴുപ്പലക്കലും തുടരുമ്പോഴും തങ്ങള്‍ ഹാപ്പിയാണെന്നാണ് ചിത്രങ്ങള്‍ അടിവരയിടുന്നത്.
Read Moreഎന്റെ നേട്ടങ്ങള്‍ അവന് എനിക്ക് പകര്‍ന്നു തന്ന സന്തോഷത്തേക്കാള്‍ എത്രയോ ചെറുതാണ്, അവന്റെ കണ്ണീരിലാവരുതെന്റെ ആനന്ദം; ഗോള്‍ ആഘോഷിക്കാതെ തിരിഞ്ഞു നടന്ന ഗ്രീസ്മാന് പറയുന്നത്
ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വെയുടെ വിജയമോഹങ്ങളെ തട്ടിത്തെറിപ്പിച്ച് ഫ്രഞ്ച്പട രണ്ടാം ഗോള്‍ നേടിയപ്പോള്‍ ആര്‍ത്ത് വിളിച്ച ആരാധകര്‍ക്ക് നടുവിലൂടെ ശാന്തനായി അയാള്‍ നടന്നുനീങ്ങി. അത് മാറ്റാരുമായിരുന്നില്ല, ആ ഗോളിനുടമ സാക്ഷാല്‍ അന്റോണിയ ഗ്രീസ്മാന്. ഉറുഗ്വെയന്‍ താരങ്ങളുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ ശരീരഭാഷ. അറുപത്തൊന്നാം മിനിറ്റിലാണ് 12 വര്‍ഷങ്ങള്‍ക്ക്ശേഷം ഫ്രാന്‍സിനെ സെമിയിലെത്തിച്ച ഗ്രീസ്മാന്റെ ഗോള്‍ പിറന്നത്. ബോക്സിനു പുറത്തുവച്ച് ടോലിസോയുടെ പാസ് ബോക്സിനോടു ചേര്‍ന്നുനിന്ന ഗ്രീസ്മാന്റെ കാലിലെത്തി. എന്നാല്‍ ഗ്രീസ്മാന്റെ അടി നേരിട്ട് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ കൈകളിലേക്കായിരുന്നു. എന്നാല്‍, പന്ത് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച മുസ്ലേരയ്ക്ക് പിഴച്ചു. വഴുതി സ്വന്തം വലയില്‍. പ്രെഫഷണല്‍ ഫുട്ബോള്‍ കരിയറിന്റെ തുടക്കകാലത്ത് പിന്തുണ നല്‍കിയത് ഒരു ഉറുഗ്വെയക്കാരനായിരുന്നു. ഫുട്ബോളിലെ നല്ലതും ചീത്തയുമായ വശങ്ങള് അദ്ദേഹം തനിക്ക് കാട്ടിത്തന്നു. ആ ബഹുമാനത്തോടെ, ഗോള്‍നേട്ടം ആഘോഷിക്കുന്നത് ഉചിതമല്ലെന്നു കരുതി. ഉറുഗ്വെയെയും ഉറുഗ്വെയന്‍ സംസ്കാരത്തെയും താന്‍ അതിയായി…
Read More