എറണാകുളം തമ്മനത്തെ വഴിവക്കില്‍ മീന്‍ വിറ്റ് നടന്ന പത്രവാര്‍ത്തയിലൂടെ താരമായി മാറിയ ഹനന്‍ ഇനി സിനിമനടി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഹനന്‍ അഭിനയിക്കുക. അരുണ്‍ ഗോപി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. പ്രണബ് മോഹന്‍ലാലാണ് നായകന്. കലാഭവന്‍ മണിക്കൊപ്പം ചില സ്റ്റേജ് ഷോകളില്‍ ഹനന്‍ പങ്കെടുത്തിട്ടുണ്ട്. ഒപ്പം നല്ലൊരു അവതാരിക കൂടിയാണ്. തൃശ്ശൂര്‍ സ്വദേശിനിയാണ് ഹനന്‍. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്ക്കുന്ന ഹനാന് ഒരു മണിക്കൂര്‍ പഠിക്കും. പിന്നീട് ഒട്ടും സമയം കളയാതെ എഴുന്നേറ്റ് സൈക്കിളുമെടുത്തിറങ്ങും. കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. മാടവനയിലെ വാടകവീട്ടില്‍ മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളജിലേക്ക്. മൂന്നാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് അവള്.…
Read MoreCategory: RD Special
ഭാര്യയുമായി വേര്‍പിരിഞ്ഞ അഭിഭാഷകന് കോടതിയില്‍ കേസും തോറ്റു, ഭാര്യയ്ക്ക് ജീവനാംശമായി 25,000 രൂപ നല്കാന് വിധി വന്നതോടെ ഭര്‍ത്താവിന്റെ വക സൂത്രപ്പണി, കോടതി പോലും സുല്ലിട്ട കഥ
ദാമ്പത്യത്തില്‍ വേര്പിരിയലുകള് ഇപ്പോള്‍ വലിയ സംഭവമല്ല. എന്നാല്‍ ഇതുപോലൊരു വേര്‍പിരിയല്‍ കഥ വേറൊരിടത്തും കേട്ടിട്ടുണ്ടാകില്ല. ചണ്ഡിഗഡിലാണ് ഒരു ഭര്‍ത്താവ് ഭാര്യയെയും കോടതിയെയും വെള്ളം കുടിപ്പിച്ചത്. ഭാര്യയ്ക്കുള്ള ജീവനാംശ തുക ചില്ലറയാക്കി നല്‍കിയാണ് അഭിഭാഷകനായ ഭര്‍ത്താവ് വാര്‍ത്ത സൃഷ്ടിച്ചത്. കോടതി നിര്‍ദേശപ്രകാരം മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപയാണ് അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിരുന്നു ഈ തുക മുഴുവന്‍. ഇത് എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് കോടതി കേസ് മാറ്റിയത്. രണ്ടുമാസം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞതോടെ മാസം തോറും 25,000 രൂപ ഭാര്യയ്ക്ക് ജീവനാംശമായി നല്കാന് കോടതി ഉത്തരവിട്ടു. എന്നാല്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം കിട്ടാതായതോടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ജീവനാംശം നല്‍കാനുള്ള പണം തന്റെ പക്കലില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ വലിയ കേസുകള്‍ വാദിക്കുന്ന, ഏറെ…
Read Moreഇതാണ് യഥാര്‍ഥ ജനമൈത്രി പോലീസ് ! ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് ചവിട്ടുപടിയായത് പോലീസുകാരുടെ മുതുക്; വീഡിയോ വൈറലാവുന്നു…
ചെന്നൈ: പോലീസുകാരെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്ന ഇക്കാലത്ത് പോലീസിന്റെ വിശ്വസ്തത തന്നെ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പോലീസുകാര്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. സിഗ്നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കിയാണ് പോലീസുകാര്‍ മാതൃകയായത്. തമിഴ്നാട് പോലീസാണ് യാത്രക്കാരിക്കു വേണ്ടി മനുഷ്യഗോവണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്, മണികണ്ഠന് എന്നിവരാണ് യുവതിയെ ഇറങ്ങാന്‍ സഹായം നല്‍കിയത്.അപ്രതീക്ഷിതമായി വന്ന സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു. ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ പറയുകയായിരുന്നു. യാത്രക്കാരായ…
Read Moreഷിഹാബ് IAS ! പിതാവിന്റെ മരണത്തെത്തുടർന്ന് അഞ്ചാം ക്ലാസിൽ അനാഥശാലയിലെത്തിയ മലപ്പുറംകാരൻ പയ്യൻ; ദുരിതങ്ങളെ ദൂരെയെറിഞ്ഞ പോരാളി; മുഹമ്മദലി ഷിഹാബിന്റെ സ്വപ്നതുല്യമായ ജീവിതകഥ
സെബി മാളിയേക്കൽ മുക്കം മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഹൈസ്കൂളിലെ 6-ാം ക്ലാസ് “എഫ്’ ഡിവിഷൻ. ഒന്നോ രണ്ടോ പഠിപ്പിസ്റ്റുകളൊഴികെ ഉഴപ്പന്മാരും ഉറക്കംതൂങ്ങികളുമുള്ള ക്ലാസ്. ക്ലാസ് ടീച്ചറും ഇംഗ്ലീഷ് അധ്യാപികയുമായ നഫീസ ടീച്ചർ ഒരുദിവസം ഒരു പൊടിക്കൈ പ്രയോഗിച്ചു. അതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. “ക്ലാസിൽ ഉറങ്ങുന്നവരുടെ പേര് ഉറക്കെ വിളിച്ചുപറയണം; അതും ഇംഗ്ലീഷിൽ. ക്ലാസിലെ സാമാന്യം ഉയരക്കൂടുതലുള്ള ഞാൻ അതിൽ സമ്മാനം നേടി. അതോടെ അവസാന ബഞ്ചിൽനിന്നും നടുവിലെ ബഞ്ചിലെ നന്നായി പഠിക്കുന്ന മുഹമ്മദ് നിസാറിന്റെ അരികിലേക്ക് സീറ്റുമാറ്റം. പഠനത്തോട് പൊതുവെ വിമുഖതയുണ്ടായിരുന്ന ഞാൻ അപൂർവമായി ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തുടങ്ങി. അതോടെ എന്റെ പഠനത്തിന്റെ ഗ്രാഫ് ഉയരാൻ തുടങ്ങി; എന്റെ ഇഷ്ടവിഷയമായ സാമൂഹ്യശാസ്ത്രത്തിൽ ഒന്നാം സ്ഥാനത്തേക്കും. നിസാറിനേക്കാൾ 12 മാർക്കു കുറവിൽ 470 മാർക്കോടെ എസ്എസ്എൽസി വിജയം. പിന്നീട് പഠനം ഒരു ലഹരിയാവുകയായിരുന്നു. വികൃതി നിറഞ്ഞ…
Read Moreമോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം നായിക, വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കേ പെട്ടെന്ന് സിനിമയോട് വിടപറഞ്ഞു, വര്‍ഷങ്ങള്‍ക്കുശേഷം മനസുതുറന്ന് നടി ചിത്ര
ചിത്രയെ ഓര്‍മയില്ലേ? അദ്വൈതം അടക്കം ഒരുകാലത്ത് ഹിറ്റായ ചിത്രങ്ങളിലെ സൂപ്പര്‍ നായിക. അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ചിത്ര മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് ഇവര്‍ പുറത്തു പോയി. ഏറെക്കാലത്തിനുശേഷം തിരിച്ചെത്തിയെങ്കിലും സിനിമയില്‍ നിന്ന് പെട്ടെന്ന് മാറിയതിനെക്കുറിച്ച് മനസുതുറന്നിരുന്നില്ല. ഇപ്പോഴിതാ ചിത്ര മനസുതുറക്കുന്നു. വിജയരാഘവന് ആണ് ചിത്രയുടെ ഭര്‍ത്താവ്. ബിസിനസുകാരനാണ്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റേതായിരുന്നു. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭര്‍ത്താവിന്റേത് എന്നും ഭര്‍തൃ വീട്ടുകാര്‍ക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച് അഭിനയം പൂര്‍ണ്ണമായും നിര്‍ത്തിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് വീണ്ടും അഭിനയിച്ചത്. കല്യാണശേഷം ഞാന്‍ മഴവില്ലും സൂത്രധാരനും എന്ന രണ്ടു ചിത്രങ്ങള്‍ ചെയ്തത് എന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര…
Read Moreഅവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നല്കിയ 12 ലക്ഷം രൂപ വില വരുന്ന ആഭരണവുമായി നടി മുങ്ങി, പരാതിയുമായി കടക്കാര്, ഈ തന്ത്രത്തില്‍ താന്‍ വീഴില്ലെന്ന് നടി
12 ലക്ഷം രൂപ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നല്‍കാതെ നടി കബളിപ്പിച്ചെന്ന പരാതിയുമായി ആഭരണ നിര്‍മാതാക്കള്‍. ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അംഗവുമായ ഹിന ഖാനെതിരേയാണ് ഒരു ആഭരണ ബ്രാന്‍ഡ് നിയമനടപടികള്‍ ആരംഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്കിയ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നല്‍കാതെ കബളിപ്പിച്ചെന്നാണ് പരാതി. 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ചടങ്ങളില്‍ പങ്കെടുക്കുന്നതിനായി ഹിന ഖാന് പരാതിക്കാരായ ബ്രാന്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ചടങ്ങിനു ശേഷം ഹിന ഇതു കമ്പനി ക്കു തിരിച്ചുനല്‍കിയില്ല. ആഭരണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികളെ അയച്ചെങ്കിലും നഷ്ടപ്പെട്ടു പോയെന്ന കാരണം പറഞ്ഞ് ഹിന ഇവരെ മടക്കി അയച്ചു. കൂടാതെ, കമ്പനിയുടെ പ്രതിനിധികളെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും ഹിനയ്ക്ക് അയച്ച നോട്ടീസില്‍ ബ്രാന്‍ഡ് ആരോപിക്കുന്നു. ആഭരണം മടക്കി നല്‍കുകയോ ആഭരണത്തിനു തുല്യമായ…
Read Moreഎന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്? എല്ലാവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ആണ് ഞാന്‍, കാന്‍സര്‍ ബാധിച്ച മകനെ കാണാന്‍ വരണമെന്ന് ഭര്‍ത്താവിന് ഭാര്യയുടെ ഹൃദയം നിറഞ്ഞ കുറിപ്പ്
കാന്‍സര്‍ ബാധിച്ച മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഉപേക്ഷിച്ചു പോയ അച്ഛനെ തേടി അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. മോനിഷ എന്ന യുവതിയാണ് ഭര്‍ത്താവ് അനീഷിനോട് മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഭര്‍ത്താവിനെ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പോലും ഇല്ലാത്തതിനാലാണ് മോനിഷ ഫേസ്ബുക്കില്‍ മകന്റെ ആവശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ആണ് ഞാന്‍, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവില്‍ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയില്‍ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകള്‍ക്ക് ശേഷം അവന് ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന്…
Read Moreചലച്ചിത്രോത്സവത്തിന്റെ തിരക്കിലേക്ക് മരം പെയ്യുമ്പോള്‍
സിനിമാ പ്രേമികള്‍ക്കായി രാവും പകലും ഒരുക്കി അനന്തപുരി കാത്തിരിക്കുന്നത് ഏഴു ദിവസമാണ്. ചലച്ചിത്രോത്സവത്തിനു തിരിതെളിയുന്ന ആദ്യ ദിവസം മുതല്‍ മേള കഴിഞ്ഞ് അവസാനത്തെ ആളും നഗരം വിടും വരെ തിരുവനന്തപുരം അവര്‍ക്കായി ഇടമൊരുക്കും. അത്തരം ഒരുത്സവനാളിലേക്കു പോകാം. ചലച്ചിത്രോത്സവത്തിന്റെ ഉത്സവ ലഹരിയില്‍ ആടിത്തിമിര്‍ക്കുകയാണ് തിരുവനന്തപുരം നഗരം. ഈ തിരക്കിലേക്കാണ് ഡോ. സിജു വിജയന്റെ മരം പെയ്തിറങ്ങുന്നത്. സിനിമയെ ജീവനോളം പ്രണയിച്ച, സിനിമയെ മാത്രം സ്വപ്നം കണ്ടു നടന്ന വിജയ് എന്ന ചെറുപ്പക്കാരന്റെയും വിജയ്യെ ജീവനോളം സ്നേഹിച്ച അശ്വതിയുടേയും ജീവിതവും സ്വപ്നവുമെല്ലാമാണ് സിജു തന്റെ മരം പെയ്യുമ്പോള്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനോടകം അയ്യായിരത്തോളം പേരാണ് മരം പെയ്യുമ്പോള്‍ കണ്ടു കഴിഞ്ഞത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കാന്‍വാസാക്കി മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ഷോര്‍ട് ഫിലിം എന്ന പ്രത്യേകതയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. മരം പെയ്യുമ്പോള്‍… കട്ടും സ്റ്റാര്‍ട്ടും ഒന്നുമില്ലാതെ,…
Read Moreതൊണ്ടയിൽ കത്രിക വേണ്ടിവന്നില്ല, പാട്ടിന്റെ ജേതാവിനു ശ്രുതിയായി “പാട്ടച്ചൻ’
സ്വന്തം ലേഖകൻ തൃശൂർ: പാട്ടുംപാടി റിയാലിറ്റി ഷോ സമ്മാനംകൊണ്ടുപോയ യുവതാരത്തിന്റെ ശ്രുതിയും പാട്ടുമെല്ലാം നിലച്ചതായിരുന്നു. തൊണ്ടയിലെ സ്വനപേടകത്തിനു നാലു വർഷമായി പേശീ തകരാർ. സ്പെഷലിസ്റ്റ് ഡോക്ടർമാരെ പലരേയും കണ്ടു, മരുന്നു കഴിച്ചു. ഫലമുണ്ടായില്ല. അതിവിദഗ്ധ ഡോക്ടർ ശസ്ത്രക്രിയാ പരന്പരയും വിധിച്ചെങ്കിലും ചെയ്തില്ല.ആന്ധ്രപ്രദേശിലെ ഹൈദരാബാദ് സ്വദേശി രമേഷ് റെവന്തിന്റെ പാട്ടിന് അപശ്രുതിയായ നാലുവർഷം നീണ്ട വരൾച്ച പോലെയായിരുന്നു. പണ്ടു രമേഷ് സമ്മാനം നേടിയ റിയാലിറ്റി ഷോയിലെ ജഡ്ജിയും സംഗീതജ്ഞനുമായ എസ്.പി. ബാലസുബ്രഹ്മണ്യത്തെ വീണ്ടും യാദൃശ്ചികമായി മൈസൂരിൽ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ’തൃശൂരിൽ ഒരു പാടുംപാതിരിയുണ്ട്. അദ്ദേഹം ശബ്ദം ശരിയാക്കിത്തരും. വോക്കോളജിയിൽ വിദേശ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ വൈദികനാണ്.’ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിർദേശമനുസരിച്ച് തൃശൂരിലേക്കു വണ്ടികയറി, അച്ഛൻ കെവിഎസ് മൂർത്തിക്കും അമ്മ രമണിക്കുമൊപ്പം. തൃശൂർ മൈലിപ്പാടത്തെ ചേതന സംഗീത നാട്യ അക്കാദമി ഡയറക്ടറും സംഗീതജ്ഞനുമായ ഫാ. ഡോ. പോൾ പൂവത്തിങ്കലിനെ…
Read Moreമലവെള്ളം പാഞ്ഞു വന്നപ്പോള്‍ വീടിന്റെ കാവലായി നിന്ന നായയെ കൂട്ടില്‍ പൂട്ടിയിട്ട് വീട്ടുകാര്‍ പോയി, മരണത്തിന്റെ വക്കോളമെത്തിയ നായയ്ക്ക് പുനര്‍ജന്മമേകി ഡോഗ് ലവേഴ്സ്, ആ അതിജീവനത്തിന്റെ കഥയിങ്ങനെ
കോട്ടയം താഴത്തങ്ങാടിയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ തനിച്ചായിപ്പോയ നായയുടെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഴയില്‍ വെള്ളം കയറിയപ്പോള്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓടുന്നതിനിടയില്‍ വര്‍ഷങ്ങളോളം തങ്ങളുടെ കാവലാളായിനിന്ന നായയെ വീട്ടുകാര്‍ മറന്നു. കൂട്ടില്‍ പൂട്ടിയിട്ട നായ അരയ്ക്കൊപ്പം വെള്ളത്തില്‍ രണ്ടു ദിവസമായി മുങ്ങി കിടക്കുകയായിരുന്നു. ഒന്നു തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍ ഉറപ്പായും അതിനെ രക്ഷിക്കാന്‍ അവര്‍ക്ക് തോന്നിയെനെ. തന്നെ തനിച്ചാക്കില്ല അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാകും ഒന്ന് കുരച്ച് ശബ്ദംപോലുമുണ്ടാക്കാതെ അവന് അങ്ങനെ കിടന്നത്. രണ്ടു ദിവസമായി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നായയുടെ ദയനീയ അവസ്ഥ കണ്ട് മൃഗസ്നേഹികളാണ് നായയെ രക്ഷിച്ചത്. ഇക്കാര്യം ഡോഗ് ലവേഴ്സ് കേരള എന്ന പേജില്‍ പങ്കുവച്ചതോടെ ഈ സ്നേഹത്തിന് കേരളം നെഞ്ചോട് ചേര്‍ത്തു. ഏകദേശം ഒന്നര കിലോമീറ്ററോളം അരയൊപ്പം വെള്ളത്തിലൂടെ നടന്നാണ് ഞങ്ങള്‍ അവന്റെ അടുത്ത് എത്തിയത്. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്ക് തീര്‍ത്തും അവശ…
Read More