റെജി ജോസഫ് ആകെയുള്ള അഞ്ചു സെന്റ് ഭൂമിയിൽ കാഞ്ഞങ്ങാട് നെഹ്രു കോളജ് സാഹിത്യവേദി നിർമിച്ചു നൽകിയ വീട്ടിൽ ശിൽപയുണ്ട്. കാഴ്ച പൂർണമായും ചലനശേഷി ഭാഗികമായും നഷ്ടപ്പെട്ട ശില്പ. പനയാൽ നെല്ലിയടുക്കത്തെ കെ.വി.ഗംഗാധരന്റെ മകൾ. പത്താം ക്ലാസ് പാസായശേഷം സാന്പത്തിക്ലേശവും ആരോഗ്യപ്രശ്നങ്ങളുമൂലം പഠനം നിർത്തിയ ശിൽപയ്ക്ക് ഇപ്പോൾ 22 വയസുണ്ട്. എൻഡോസൾഫാൻ ദുരന്തം വിതച്ച ഈ ഗ്രാമത്തിൽ വൈകല്യങ്ങളില്ലാത്തവർ ഏറെ കുറവാണ്. ശിൽപയുടെ ജ്യേഷ്ഠൻ സിജിൽകുമാറിനും ബുദ്ധിപരമായ വൈകല്യമുണ്ട്. വീടിന്റെ ചെറിയ മുറിയിൽ കാഴ്ചയുടെ ലോകം ഒരിക്കൽപോലും കാണാനാവാതെ ശിൽപ കഴിയുന്നു. മംഗലാപുരം, ബംഗളുരു, മണിപ്പാൽ എന്നിവിടങ്ങളിലായി 15 ലക്ഷം രൂപ മുടക്കി ചികിത്സ ചെയ്തിട്ടും ശിൽപയ്ക്കു കാഴ്ച കിട്ടിയില്ല. ഇനിയൊരു ചികിത്സയിലും കാഴ്ചയ്ക്കു നേരിയ സാധ്യത പോലും നൽകുന്നില്ലെന്നു നേത്രവിദഗ്ധർ വിധിച്ചതോടെ ശിൽപ മുറിയിൽതന്നെ കഴിയുന്നു. അച്ഛൻ ഗംഗാധരനും അമ്മ വാസന്തിയും ചേർന്നാണ് പത്താം ക്ലാസ് വരെ…
Read MoreCategory: RD Special
മനക്കരുത്തിൽ പ്രജീഷ്! പ്രജീഷിനും സഹോദരി പ്രജീനയ്ക്കും കാഴ്ചയില്ല; കഠിനാധ്വാനവും ഇച്ഛാശക്തിയും പിൻബലമാക്കി ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ് പ്രജീഷ്
പ്രജീഷിനും സഹോദരി പ്രജീനയ്ക്കും കാഴ്ചയില്ല. എൻഡോസൾഫാൻ ഭയാനകമായ നാശം വിതച്ച പെരിയ ഗ്രാമത്തിന്റെ നൊന്പരക്കാഴ്ചകളിൽ ഇരുവരുമുണ്ട്. കാഴ്ച മങ്ങിപ്പോയെങ്കിലും കഠിനാധ്വാനവും ഇച്ഛാശക്തിയും പിൻബലമാക്കി പ്രജീഷ് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ്. യുജിസി നെറ്റ് പരീക്ഷാ വിജയത്തിനൊപ്പം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വിജയവും പെരിയ കണ്ണോത്ത് പ്രജീഷ് സ്വന്തമാക്കി പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോ. വിപിൻ പാലിനു കീഴിലാണ് പിഎച്ച്ഡി റിസർച്ച്. പെരിയ കേന്ദ്ര സർവകലാശാലയിൽ എംഎ ഇംഗ്ലിഷ് പഠനം പൂർത്തിയാക്കിയശേഷമാണ് ജെആർഎഫ് നേടിയത്. ഇപ്പോൾ ഗവേഷണത്തിനുള്ള പണം ഈ സ്കോളർഷിപ്പിൽ നിന്ന് കണ്ടെത്തുന്നു. കൂലിപ്പണിക്കാരനായ പെരിയ ബലിക്കളം കൃഷ്ണന്റെയും പ്രസന്നയുടെയും മകനായ പ്രജീഷിന്റെ ജീവിതസ്വപ്നമാണ് അധ്യാപനം. അന്ധതയെ തോൽപ്പിച്ച് പിഎച്ച്ഡി നേടി ജോലി സ്വന്തമാക്കി കുടുബം പോറ്റുകയെന്നതാണ് പ്രജീഷിന്റെ പ്രതീക്ഷ. കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാംക്ലാസ് വരെ പഠിച്ച പ്രജീഷ് പ്ലസ്ടുവരെ കാസർകോട് ഗവ. ഹയർ സെക്കൻഡറി…
Read Moreവിഷമഴയുടെ ഇരകളെ കൈയൊഴിഞ്ഞു! വിഷ്ണുപ്രിയ കലോത്സവത്തിലെ വാനമ്പാടി; മുനീസ തളരാത്ത പോരാളി
റെജി ജോസഫ് മരണം തോരാതെ പെയ്തിറങ്ങുന്ന കാസർഗോഡെ എൻഡോസൾഫാൻ ബാധിതഗ്രാമങ്ങളിൽ കാഴ്ചശക്തി പൂർണമായി നഷ്ടമായവർ 60 പേർ. ഭാഗിക കാഴ്ചശക്തിയുള്ളവർ 150. എൻഡോസൾഫാൻ വിഷപ്പെയ്ത്തിൽ നരകിക്കുന്ന അനേകായിരങ്ങളുടെ മനുഷ്യാവകാശത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന മുനീസ അന്പലത്തറ മുതൽ ആലാപനവേദികളിലെ വാനന്പാടി വിഷ്ണുപ്രിയ വരെ ഇവിടെ കാഴ്ച നഷ്ടപ്പെട്ട ഹതഭാഗ്യരാണ്. കേരളത്തിന്റെ കണ്ണീർഭൂമികയായ കാസർഗോഡെ എൻഡോസൾഫാൻ ബാധിതർക്കു കോവിഡ് മഹാമാരിക്കു പിന്നാലെ ദുരിതങ്ങളും ദുരന്തങ്ങളും മാത്രമേയുള്ളു. ആറായിരം പേർക്ക് വിദഗ്ധ ചികിത്സ മുടങ്ങിയിരിക്കുന്നു. കിടപ്പുരോഗികൾക്ക് മരുന്നില്ല. ചികിത്സാർഥം കർണാടകത്തിലേക്കു പ്രവേശനമില്ല. ഇവർക്കായി തുറന്ന ബഡ്സ് സ്കൂളുകൾ അടച്ചുപൂട്ടി. ആംബുലൻസ് നിലച്ചു. സർക്കാരിന്റെ തുച്ചമായ ആശ്വാസ പെൻഷൻ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയി. ബെള്ളൂർ, കുംബഡാജെ, എൻമഗെജെ, മുളിയാർ, കാറസ്ക, ദേലന്പാടി,അജാനൂർ, പുല്ലൂർ, പെരിയ, കയ്യൂർ-ചീമേനി, പനത്തടി, കള്ളാർ തുടങ്ങി 11 പഞ്ചായത്തുകളിൽ ദുരിതമഴ പെയ്തൊഴിയുന്നില്ല. മലയോരങ്ങളിൽ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലം കടക്കുന്ന…
Read Moreകൊലയും തോക്കും ! ദാവൂദിന്റെ ആളാണ് താനെന്നായിരുന്നു മോന്‍സന്റെ വെളിപ്പെടുത്തല്‍; ഫെമ കഥ പൊളിച്ചത് അജി നെട്ടൂര്‍
പണം വാങ്ങുമ്പോഴെല്ലാം തിരിച്ചുതരാൻ അവധി ചോദിക്കുകയും ഉന്നതരുമായുള്ള ബന്ധം വ്യക്തമാക്കും വിധത്തില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു മോന്‍സന്റെ പ്രധാന തന്ത്രം. പണം നല്‍കിയവര്‍ക്ക് ബിഎംഡബ്ല്യു-7 സീരീസ്, പോര്‍ഷേ അടക്കമുള്ള മൂന്നു വാഹനങ്ങളും 75 കോടി വില മതിക്കുമെന്നു പറഞ്ഞു വ്യാജ കല്ലും മോതിരങ്ങളും വാച്ചും നല്‍കിയിരുന്നു. കോടികള്‍ വായ്പയായി നല്കിയപ്പോഴുള്ള ഉടമ്പടി കരാര്‍ അവസാനിച്ചതോടെ പണത്തിനായി വായ്പ നല്കിയ ആറു പേരും മോന്‍സനെ ബന്ധപ്പെട്ടു. തുടര്‍ന്നായിരുന്നു അതുവരെ പറഞ്ഞ കഥകള്‍ക്കപ്പുറത്തെ അധോലോക ബന്ധംകൂടി വെളിപ്പെടുത്തിയത്. ദാവൂദിന്റെ ആൾ ദാവൂദിന്റെ ആളാണ് താനെന്നായിരുന്നു മോന്‍സന്റെ വെളിപ്പെടുത്തല്‍. കൂടാതെ മുംബൈയില്‍ നിരവധി സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ടെന്നും മോന്സന് തട്ടിവിട്ടു. ഒരാളെ വെടിവച്ചു കൊന്നു മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടെന്നതടക്കമുള്ള കഥകളും മോന്സന് പറഞ്ഞു. ഗുണ്ടാ സംഘട്ടനത്തില്‍ വെടികൊണ്ടതിന്റെ പരിക്കുകളും മോന്സന് വായ്പനല്കിയവര്ക്കു മുന്നില്‍ തുറന്നുകാട്ടി. ഇതിനു പുറമേ കിടക്ക മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു തോക്കുകളും…
Read Moreഎങ്ങനെ വീഴാതിരിക്കും ! ആറു കോടിയില്‍ തുടക്കം; പിന്നീടു രണ്ടു കോടി രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ അനൂപിനു നല്കാന് കഴിഞ്ഞില്ല…
കേട്ടുകേള്‍വി പോലുമില്ലാത്ത ‘അദ്ഭുതങ്ങളായിരുന്നു’ കലൂരിലെ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നത്. വാഹന ശേഖരവും ആന്റിക് ശേഖരവും മോന്‍സന്റെ പരിവാരങ്ങളും കണ്ടപ്പോള്‍ ബംഗളൂരുവിലെ കൂടിക്കാഴ്ചയില്‍ മോന്സന് പറഞ്ഞ വസ്തുതകളെല്ലാം ശരിയാണെന്നുറപ്പിച്ചു. ടിപ്പുവിന്റെ പടവാളും കൈപ്പത്തിയും നൈസാമിന്റെ വാള്, പുരാതനവും സ്വര്ണത്തിലടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍, ആയിരം വര്‍ഷം വരെ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട മതഗ്രന്ഥങ്ങള്‍, ഛത്രപതി ശിവജി സ്വകാര്യമായി സൂക്ഷിച്ച ഭഗവത്ഗീത, ഔറംഗസേബിന്റെ മുദ്രമോതിരം തുടങ്ങി ശതകോടി മൂല്യമുള്ള വസ്തുക്കളുടെ വിപുലമായ ശേഖരമായിരുന്നു മോന്‍സന്റെ വീട്ടില്‍ കണ്ടത്. ഇതെല്ലാം നേരില്‍ കണ്ടതോടെ രത്ന വ്യാപാരിയാണെന്നു മോന്സന് പറഞ്ഞതു വിശ്വസിക്കാതെ തരമില്ലായിരുന്നു. വലിയ പുള്ളികൾ രാഷ്ട്രീയ-സിനിമ-സാമൂഹിക-വ്യവസായ രംഗത്തെ പലരും സുഹൃത്തുക്കളാണെന്നു കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും മോന്സന് നിധിപോലെ സൂക്ഷിച്ചിരുന്നു. ഇവ കാട്ടിയായിരുന്നു മോന്സനെന്ന വ്യക്തി ‘ക്ലീനാണെന്ന്’ വരുത്തി തീര്‍ത്തത്. മോഹന്‍ലാല്‍, ശ്രീനിവാസന്, ബാല തുടങ്ങി സിനിമാ മേഖലയിലുള്ള പലരുമായും മോന്സന് അടുപ്പമുണ്ടന്നു മാവുങ്കല്‍ വീട്ടിലെത്തുന്നവർ വിശ്വസിച്ചുപോകും.…
Read Moreവമ്പന്‍ മാർ ആര് ? പ്രവാസികളും വീണു, ശ്രീനിവാസനും പെട്ടു; മോന്സന് മാവുങ്കലിനു പിന്നിലുള്ള വമ്പന്മാരെ കണ്ടെത്താനും അന്വേഷണം
മോന്സന് മാവുങ്കിലിനെ ഉന്നത വ്യക്തികളെ പരിചയപ്പെടുത്തിയത് ചില പ്രവാസികളാണെന്ന ആരോപണവും പിന്നീട് ഉയര്‍ന്നു. ഒരു പ്രവാസി വനിതയുടെ സ്വാധീനത്തിലാണ് മോന്സന് നിരവധി പ്രവാസികളെ തന്റെ വലയ്ക്കുള്ളില്‍ കുരുക്കിയതത്രേ. കേരള പോലീസിലെ ഉന്നതന്മാരും സിനിമാപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായൊക്കെ അടുത്ത ബന്ധമുള്ള പ്രവാസി വനിത വഴിയാണ് മോന്സന് പലരെയും പരിചയപ്പെട്ടത്. കൊച്ചിയില്‍ പോലീസ് നടത്തിയ സൈബര്‍ സുരക്ഷ സമ്മേളനമായ കൊക്കൂണിലും ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിലുമെല്ലാം ഇവരൊക്കെ സംബന്ധിച്ചിരുന്നു. ഇവര്‍ പങ്കെടുത്ത ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ ചിലതില്ലെല്ലാം പ്രധാന പങ്കാളിയായത് മോന്‍സന്റെ കമ്പനിയായിരുന്നുവെന്നും ആരോപണം ഉണ്ട്. മോന്‍സനുമായി തെറ്റിപിരിഞ്ഞതിനു ശേഷമാണ് യുവതി പല വിവരങ്ങളും പുറത്തുവിട്ടതെന്നാണ് അറിയുന്നത്. അതേസമയം, തട്ടിപ്പുകാരനാണെന്ന് അറിയാതെയാണ് മോന്സന് മാവുങ്കലുമായി സൗഹൃദം സ്ഥാപിച്ചതെന്നു യുവതി പറയുന്നു. ശ്രീനിവാസനും പെട്ടു ഡോക്ടര്‍ എന്ന നിലയിലാണ് നടൻ ശ്രീനിവാസൻ മോന്‍സനുമായി പരിചയപ്പെട്ടത്. ഹരിപ്പാടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ…
Read Moreപോഷ് കാണിക്കാൻ പോഷെ! തട്ടിപ്പെല്ലാം ഒറിജിനലാ…
വീട്ടില്‍ വരുന്നവരെ താന്‍ സമ്പന്നനാണെന്നു ധരിപ്പിക്കാനായി ഇയാള്‍ ബോധപൂര്‍വം വാഹനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനം. പോഷെ, മസ്ത, ടൊയോട്ട, ലാന്‍ഡ് ക്രൂയിസര്‍, റേഞ്ച് റോവർ, ബെന്‍സ്, ഡോഡ്ജ് ഫെരാരി തുടങ്ങിയ വാഹനങ്ങളാണ് മുറ്റത്ത് പാർക്ക് ചെയ്തിരുന്നത്. ഇതില്‍ പലതും എൻജിൻ നിലച്ച അവസ്ഥയിലാണെന്നായിരുന്നു മോന്സന് നല്കിയ മൊഴി. വാഹനങ്ങള്‍ എവിടെനിന്ന് ഇയാള്‍ കൊണ്ടുവന്നുവെന്നതിനെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല വാഹനങ്ങളുടെയും താക്കോല്‍ വീട്ടില്‍ ഇല്ല. അതിനാല്‍തന്നെ അതു തുറന്നു പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടില്ല. പരാതിക്കാരായ അനൂബിനും യാക്കോബിനും വാഹനങ്ങള്‍ നല്‍കിയെന്ന മോന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മിത്സുബിഷി പോഷെയായി ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഈട് നല്‍കിയിരുന്നത് ഈ കാറുകളാണെന്നും സംശയമുണ്ട്. ഇവയ്ക്ക് ഇന്‍ഷ്വറന്‍സുമില്ല. ആഡംബര വാഹനങ്ങളെല്ലാം പഴഞ്ചനാണ്. ഡോഡ്ജ് ഗ്രാന്‍ഡ് എന്ന വാഹനം മാത്രമാണ് മോന്‍സണിന്റെ…
Read MoreENGINE OUT കംപ്ലീറ്റ്ലി! എട്ടു വാഹനങ്ങളില്‍ മോന്‍സന്റെ പേരിലുള്ളത് ഒരെണ്ണം മാത്രം
2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവിലാണ് മോന്സന് ആറു പേരില്‍നിന്നായി പത്തു കോടി രൂപ വാങ്ങിയത്. വിദേശത്തുനിന്നു ബാങ്കില്‍ എത്തിയ 2.62 ലക്ഷം കോടി രൂപ ഫെമ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നവെന്നു പറഞ്ഞാണ് പ്രതി പരാതിക്കാരെ കുടുക്കിയത്. ഈ പണം തിരികെ വാങ്ങാനായി എന്നു പറഞ്ഞാണ് പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയത്. 25 വര്‍ഷമായി പുരാവസ്തു, വജ്ര ബിസിനസ് നടത്തുന്ന ആളാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രവാസി മലയാളി ഫെഡറേഷന് രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നുണ്ടെന്നു അവരെ ബോധ്യപ്പെടുത്തി. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് തുടങ്ങിയെങ്കിലും പിന്നീട് അതു പത്തു കോടിയില്‍ വരെയെത്തി. പണം നല്‍കുന്നവരെ വിശ്വസിപ്പിക്കാനായി ഡല്‍ഹി വരെ പ്രതി പോയിരുന്നതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാതായും അവരെ ബോധിപ്പിച്ചു. കിംഗ് ലയര്‍ ഡോ. മാവുങ്കല്‍ എന്ന പേരിലായിരുന്നു ഇയാള്‍…
Read Moreഎന്റെ ജ്യേഷ്ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ് ഒരുപാടു സ്നേഹിച്ച അച്ഛനാണ്; എനിക്ക് വിട പറയാനാവില്ല, ഇടറിയ മനസുമായി ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി…
കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം. പിന്നെ വുഡ്ലാൻഡ്സ് ഹോട്ടലിലേക്ക്. അതിനു ശേഷം വുഡ്ലാൻഡ്സിന്റെ കോട്ടേജിലേക്ക്. എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു. അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽനിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ, ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു…
Read Moreവോക്കിംഗ് സ്റ്റിക് മോശയുടെ വടി ! താനാണ് ഭൂരിഭാഗം പുരാവസ്തുക്കളും നല്‍കിയതെന്നു കിളിമാനൂര്‍ സ്വദേശി സന്തോഷിന്റെ മൊഴി
ന്‍സന്റെ കൈവശമുള്ള 75 ശതമാനം സാധനങ്ങളും തന്റെ കൈയില്‍നിന്നു വാങ്ങിയതാണെന്നു പറഞ്ഞ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സന്തോഷ് ഇതിനിടെ രംഗത്തെത്തി. സാധനങ്ങള്‍ വാങ്ങിയ വകയില്‍ തനിക്കു മൂന്നു കോടി രൂപ കിട്ടാനുണ്ടെന്നും ഇയാള്‍ പറയുന്നു. മോശയുടെ അംശവടിയെന്നു പറയുന്നത് ഊന്നുവടിയാണ്. ഒരു സാധാരണ വീട്ടില്‍ പണ്ടുണ്ടായിരുന്ന ഉറിയാണ് ശ്രീകൃഷ്ണന്റെ കാലത്തേതെന്നു മോന്സന് പറയുന്നത്. ജൂതര്‍ ഉപയോഗിച്ചിരുന്ന 100 വര്‍ഷം പഴക്കമുള്ള വിളക്കാണ് മുഹമ്മദ് നബിയുടെ വിളക്കെന്ന് അവകാശപ്പെട്ടിരുന്നത്. വില്‍ക്കാനല്ല, വീട്ടില്‍ കൗതുകത്തിനു വയ്ക്കാന്‍ എന്നു പറഞ്ഞാണ് ഈ സാധങ്ങളെല്ലാം വാങ്ങിയതെന്നും സന്തോഷ് പറയുന്നത്. ബാങ്കില്‍നിന്നു വന്നാലുടന്‍ പണം നല്‍കാമെന്ന് അറിയിച്ചായിരുന്നു ഇടപാടെന്നും പറയുന്നു. പുതിയ പുരാവസ്തുക്കൾ മോന്‍സന്റെ പുരാവസ്തുശേഖരത്തിലെ പലതും പുതുപുത്തന്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതു നിര്‍മിച്ചു നല്കിയ ശില്പി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുരാവസ്തുശേഖരം പരിശോധിച്ച ആര്‍ക്കിയോളിജക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും…
Read More