തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ · വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍…
Read MoreCategory: RD Special
ഇങ്ങനെയും കല്യാണം! വിവാഹ ആവശ്യം നിരസിച്ചതോടെ ഫെലിക്സിനു കലികയറി; പിന്നെ ഒട്ടും മടിച്ചില്ല…
മിസ് സിനലോവയായ കാർമെൻ വിവാഹ ആവശ്യം നിരസിച്ചതോടെ അധോലോക നായകനായ ഫെലിക്സിനു കലികയറി. ഒട്ടും മടിച്ചില്ല, അയാളുടെ സംഘം ആയുധങ്ങളുമായി എത്തി കാർമനെ തട്ടിക്കൊണ്ടുപോയി. അവളുടെ എതിർപ്പ് വകവയ്ക്കാതെ ബലമായി വിവാഹം കഴിക്കുകയുംചെയ്തു. തുടർന്ന് അയൽസംസ്ഥാനത്ത് ഒളിവിൽ പാർപ്പിച്ചു. അക്രമസംഘം പിടിച്ചുകൊണ്ടുപോകുന്പോൾ അവൾക്കു 18 വയസായിരുന്നു. ബന്ധുക്കളുടെ പരാതിയനുസരിച്ചു നിരവധി ഇടങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും അവളെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങൾക്കു ശേഷം കാർമെന്റേത് എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന ഒരു മെക്സിക്കൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “”ഞാൻ എന്റെ സ്വന്തം ഇഷ്ടം ഉപേക്ഷിച്ചിട്ടാണോ അതോ ബലപ്രയോഗത്തിലൂടെ എടുത്തതാണോ ഈ തീരുമാനം എന്നു പറയേണ്ടിവരുന്നതു ലജ്ജാകരമാണ്. എന്റെ മക്കളുടെ പിതാവായിത്തീർന്ന ആൾ അയാളുടെ അവസാന നാമം എനിക്കു നൽകുകയും ചെയ്തു. അവനിൽനിന്ന് എനിക്കു മാത്രം ശ്രദ്ധ ലഭിച്ചു. അങ്ങനെ ഒരു വ്യക്തിയെ വിധിക്കാനോ…
Read Moreഇഷ്ടം നിരസിച്ചാൽ! സൗന്ദര്യ റാണിയായ കാര്‍മെനെ അയാള്‍ക്ക് ഇഷ്ടമായി; അവള് നിരസിച്ചു; അതിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു…
2008ൽ മിസ് സിനലോവ കിരീടവും തുടർന്നു മിസ് മെക്സിക്കോ പട്ടവും നേടിയ സുന്ദരിയായിരുന്നു ലോറ സുനിഗ. എന്നാൽ, കൃത്യം രണ്ടു മാസത്തിനു ശേഷം ഡിസംബർ 22ന് ലോറയെ പോലീസ് അറസ്റ്റ് ചെയ്തു. 53,000 യുഎസ് ഡോളർ, രണ്ട് എആർ -15 റൈഫിളുകൾ, മൂന്ന് കൈത്തോക്കുകൾ, വ്യത്യസ്ത കാലിബറുകളുടെ 633 വെടിയുണ്ടകൾ, 16 സെൽഫോണുകൾ എന്നിവ ലോറ അടങ്ങുന്ന ഏഴംഗ സംഘത്തിൽനിന്നു പോലീസ് കണ്ടെടുത്തു. സപ്പോപൻ, മെക്സിക്കൻ ആർമി ഓഫീസർമാർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷോപ്പിംഗിനു പോയതോ? പിടിയിലായപ്പോൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ ലോറ ആദ്യം പറഞ്ഞതു താൻ ഗ്വാഡലജാറയിലെ ഒരു പാർട്ടിക്കു പോകുകയാണെന്നായിരുന്നു. ഇതിന്റെ നിജസ്ഥിതി പോലീസ് പരിശോധിക്കാൻ തുടങ്ങിയപ്പോൾ കാമുകനുമായി കൊളംബിയ, ബൊളീവിയ എന്നിവിടങ്ങളിൽ ഷോപ്പിംഗിനു പോകാനിറങ്ങിയതാണെന്നും പറഞ്ഞു. എന്നാൽ, ഒരു റേഡിയോ അഭിമുഖത്തിൽ കാമുകനായ ഏഞ്ചൽ ഒർലാൻഡോ ഗാർസിയ ഉർക്വിസ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു…
Read Moreചാപ്പോയുടെ അമ്മ! കൊല്ലും കൊലയുമായി മകൻ നാട്ടിൽ അരങ്ങുവാഴുമ്പോൾ അതിൽ ഊറ്റം കൊണ്ടു നടക്കുന്ന അമ്മ; ചാപ്പോയേക്കാൾ വിചിത്ര കഥാപാത്രം….
എൽ ചാപ്പോയേക്കാൾ വിചിത്ര കഥാപാത്രമാണ് അയാളുടെ അമ്മ എന്നതാണ് മറ്റൊരു കൗതുകം. ചാപ്പോ ഇത്തരക്കാരനായി മാറിയതിൽ ഈ അമ്മയ്ക്കും നിർണായക പങ്കുണ്ടെന്ന് അവരുടെ പിൽക്കാല ജീവിതം തെളിയിച്ചു. കൊല്ലും കൊലയുമായി മകൻ നാട്ടിൽ അരങ്ങുവാഴുന്പോൾ അതിൽ ഊറ്റം കൊണ്ടു നടക്കുകയായിരുന്നു ചാപ്പോയുടെ അമ്മ മരിയ പെരസ്. മെക്സിക്കോയുടെ ഓപ്പിയം കൃഷി കേന്ദ്രമായ ബദിരഗ്വാട്ടോയിലായിരുന്നു ഇവരുടെ താമസം. സ്വന്തമായി റസ്റ്ററന്റ് നടത്തുന്ന മരിയയ്ക്കു മകന്റെ ഭീകര ചെയ്തികളിൽ അഭിമാനമായിരുന്നു. പ്രദേശത്തെ പ്രസിദ്ധനായ ഒരു മയക്കുമരുന്നു കടത്തുകാരന്റെ കുശിനിക്കാരനായിരുന്നത്രെ മരിയയുടെ അച്ഛൻ. അങ്ങനെയാണ് ചാപ്പോ മയക്കുമരുന്ന് അധോലോകവുമായി പരിചയിക്കുന്നതും ഇടപെടുന്നതും ഒടുവിൽ അതിന്റെ തലപ്പത്ത് എത്തുന്നതും. മാഫിയ-സൗന്ദര്യ ബന്ധംമിസ് സിനലോവ കിരീടവും മയക്കുമരുന്നു കടത്തുകാരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് 1958 മുതലാണ്. അന്നത്തെ മയക്കുമരുന്ന് മാഫിയ തലവനായ സാം ജിയാൻകാനയുടെ അനന്തരവൻ 1958ലെ മിസ് സിനലോവയായിരുന്ന കെനിയ കെമർമാണ്ട്…
Read Moreഇതല്ല ഇതിനപ്പുറം ചാടി കടന്നിട്ടുള്ളവരാണ് ഈ… ഇരിങ്ങാലക്കുടക്കാർ; ഗുരുവായൂരിൽ ഉപ്പും ഒപ്പും പാകത്തിന് വേണം !! ഋഷിയുടെ യാത്ര തുടരുന്നു…
അമരത്തിലെ അച്ചൂട്ടി കൊന്പൻ സ്രാവിനെ നടുക്കടലിൽ വലവീശി പിടിക്കുന്നത് തിയറ്ററിൽ കണ്ട് കൈയടിച്ച ഇരിങ്ങാലക്കുടക്കാർ സ്രാവുകൾക്കൊപ്പം നീന്തിയ ആൾ തങ്ങളുടെ നാട്ടിലെത്തുമെന്ന് അന്ന് കരുതിയിട്ടുണ്ടാവില്ല. എന്തായാലും ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും മുന്നേ തന്നെ സംഗമേശ്വരന്റെ നാട്ടിലെത്തി പണി തുടങ്ങി. അതാണ് ദീർഘവീക്ഷണം ദീർഘവീക്ഷണം എന്നു പറയുന്നത്. അല്ല ഇരിങ്ങാലക്കുടയിൽ ബിജെപിക്ക് ഒരു സ്ഥാനാർഥി പുറത്തു നിന്നു വേണമായിരുന്നോ എന്ന് ചായക്കടകളിലും നാൽക്കവലകളിലും ചോദ്യമുയരുന്നുണ്ട്. ഇവിടെ നിൽക്കാൻ കൊതിച്ച വരെ കുളം തൊടീക്കാതെ അപ്പുറത്തേക്ക് ചാടിച്ചുവിട്ടില്ലേ..അതാണ് കളി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം വരച്ചുണ്ടാക്കാൻ വലിയ പാടാണെന്ന് തെരഞ്ഞെടുപ്പിന് ചുമരെഴുതുന്ന ആർട്ടിസ്റ്റുകൾ പറഞ്ഞു കേട്ടു. ആ ചിഹ്നം കിട്ടിയ ആൾ പക്ഷേ ഉത്സാഹത്തിലാണ്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി ബ്രെയ്ക്കു പൊട്ടി വഴിയിൽ കിടന്നെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്നാണ് ഉണ്ണിയാടന്റെ മനക്കോട്ട. ഭാവഭേദങ്ങളില്ലാതെ സ്വന്തം ഭാര്യയുടെ സ്ഥാനാർഥിത്വം പത്രസമ്മേളനത്തിൽ…
Read Moreജയിൽ ചാട്ടക്കാരൻ ചാപ്പോ ഇനി പുറത്തിറങ്ങരുത്, മെക്സിക്കോ ഭരണകൂടം ചെയ്ത്; 30 വർഷത്തെ ജയിൽ ശിക്ഷയുമായി ചാപ്പോ അഴിക്കുള്ളിൽ….
എത്ര തവണ പിടിച്ചു ജയിലിനകത്ത് ഇട്ടാലും അവിടുന്നെല്ലാം വളരെ വിദഗ്ധമായി എൽ ചാപ്പോ പുറത്തു ചാടും. എത്ര പേർ കാവൽനിന്നിട്ടും കാര്യമില്ല.കാരണം, എൽചാപ്പോയ്ക്ക് അത്രയധികം സ്വാധീനം പോലീസിലും ഉദ്യോഗസ്ഥരിലും പുറത്തും ഉണ്ടായിരുന്നു. ഈ അധോലോക നായകനെ രക്ഷിക്കാനും മോചിപ്പിക്കാനും എത്ര പണവും സംവിധാനങ്ങളും ഒരുക്കാൻ വലിയ സേന തന്നെ പുറത്തുള്ളപ്പോൾ രക്ഷപ്പെടൽ എൽചാപ്പോയ്ക്ക് അത്ര വലിയ കാര്യമായിരുന്നില്ല. എത്ര സന്നാഹം ഒരുക്കിയിട്ടും എൽ ചാപ്പോയുടെ ജയിൽചാട്ടം തടയാൻ കഴിയാത്തതു മെക്സിക്കൻ സർക്കാരിനുതന്നെ നാണക്കേടായി മാറിത്തുടങ്ങി. അതുകൊണ്ടുതന്നെ ഒരു തവണ എൽ ചാപ്പോയെ പിടികൂടിയപ്പോൾ മെക്സിക്കോ ഭരണകൂടം തലപുകച്ചു. രാജ്യത്തിനു തന്നെ തലവേദനയായ എൽ ചാപ്പോയെ ഒതുക്കാൻ അവർ ഒടുവിൽ ഒരു വഴി കണ്ടെത്തി. എൽ ചാപ്പോയ്ക്കെതിരേ ലഹരി കടത്ത് അടക്കം നിരവധി കേസുകൾ അമേരിക്കയിലും രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ അമേരിക്കയ്ക്കു കൈമാറി തലവേദന ഒഴിവാക്കാൻ തീരുമാനിച്ചു.…
Read Moreഏങ്ങനെ ജയിലിലിട്ടാലും പുറത്ത് ചാടുന്ന ചാപ്പോ; 2014 ലെ ജയിൽ ചാട്ടം തുരങ്കം വഴി; ഇത്തവണത്തെ ജയിൽ ചാട്ടത്തെക്കുറിച്ചറിഞ്ഞാൽ നിങ്ങൾ ഞെട്ടും…
മയക്കുമരുന്നായ “കൊക്കെയ്ൻ’ ആയിരുന്നു എൽ ചാപ്പോയുടെ ഇഷ്ടവസ്തു. അതയാൾ മെക്സിക്കോയിലെ തന്റെ സങ്കേതത്തിൽ നിർബാധം നിർമിച്ചു.ടൺകണക്കിന് കൊക്കെയ്ൻ അമേരിക്കയുടെ മണ്ണിലേക്കു കയറ്റുമതി ചെയ്തു സന്പ ത്തു കൊയ്തു. കൊക്കെയ്നു പുറമേ ഹെറോയിൻ, മെത്താംഫിറ്റമിൻ, മരിജുവാന തുടങ്ങിയവയുടെ മൊത്തക്കച്ചവടവും എൽ ചാപ്പോയുടെ കുത്തകയായിരുന്നു. നിരവധി പരിശീലനം സിദ്ധിച്ച ഷൂട്ടർമാർ അടങ്ങുന്ന ചാപ്പോയുടെ കൊലയാളി സംഘം നൂറുക്കണക്കിനു കൊലപാതകങ്ങളും ആക്രമണങ്ങളും നട ത്തി. തട്ടിക്കൊണ്ടുപോകലും പീഡിപ്പിക്കലും മറ്റുമായി മയക്കുമരുന്നു സാമ്രാജ്യത്തെ ഭീതി യിലും വരുതിയിലും നിർത്താൻ ഇയാൾക്കു കഴിഞ്ഞു. ഏതു ജയിലും ചാടും1993ൽ കർദിനാൾ പോസദാസ് ഒകാംപോയെ വധിച്ചതിന്റെ പേരിലാണ് ആദ്യമായി എൽ ചാപ്പോ അറസ്റ്റിലാവുന്നതും ഇരുപതു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് അകത്താകുന്നതും. എട്ടു വർഷം കഴിഞ്ഞപ്പോഴേക്കും എൽ ചാപ്പോ പുറത്തു ചാടി. 2001ൽ മെക്സിക്കോയിലെ പ്ലൂവന്റ ഗ്രാൻഡെ എന്ന അതിസുരക്ഷിത ജയിലിനുള്ളിൽനിന്ന് ഒരു ലോൺഡ്രി കാർട്ടിനുള്ളിൽ ഒളിച്ചിരുന്നാണ് എൽ…
Read Moreഎമ്മ കൊറോണൽ ഐസ്പുരോ, അതി സുന്ദരിയായ പെൺകുട്ടി! മിസ് സിനലോവ പട്ടം നേടിയ എമ്മയെ കാണാൻ എൽ ചാപ്പോ എത്തി; വെറുമൊരു വരവായിരുന്നില്ല…
എമ്മ കൊറോണൽ ഐസ്പുരോ അതി സുന്ദരിയായ പെൺകുട്ടി. മെക്സിക്കൻ മയക്കുമരുന്നു ചക്രവർത്തിയായ “എൽ ചാപ്പോ’യുടെ (ജോക്വിൻ ഗുസ്മാൻ ) വിശ്വസ്തനായ സഹായിയുടെ മകളായിരുന്നു അവൾ. ഒരു ഡാൻസ് വേദിയിൽ വച്ചാണ് എൽ ചാപോ അവളെ കണ്ടുമുട്ടുന്നത്. 2007ലെ “മിസ് സിനലോവ’ കിരീടം നേടുകകൂടി ചെയ്തതോടെ എൽ ചാപോയുടെ ശ്രദ്ധ മുഴുവൻ എമ്മയിലായി. സൗന്ദര്യ കിരീടം നേടുന്പോൾ 17 വയസായിരുന്നു എമ്മയുടെ പ്രായം. നായകന്റെ വരവ് മിസ് സിനലോവ പട്ടം നേടിയ എമ്മയെ കാണാനും അഭിനന്ദിക്കാനും എൽ ചാപ്പോ എത്തി. അതു വെറുമൊരു വരവായിരുന്നില്ല. 100 പേരടങ്ങുന്ന തോക്കുധാരികളുടെ ഒരു പടയുമായാണ് എൽ ചാപ്പോ എത്തിയത്. വന്ന് എമ്മയെ കണ്ട ഉടൻ ഒരു പ്രഖ്യാപനവും നടത്തി, എമ്മയെ താൻ വിവാഹം കഴിക്കാൻ പോകുന്നു. മറുത്തു പറഞ്ഞാൽ ജീവൻ പോകുമെന്ന് ഉറപ്പുണ്ടായിരുന്ന എമ്മയോ ബന്ധുക്കളോ ഒരക്ഷരം പോലും ഉരിയാടിയില്ല. വൈകാതെ…
Read Moreട്രക്കിലെ സുന്ദരി! ട്രക്കിൽനിന്നു മഞ്ഞ ബ്ലൗസും ലെഗിംഗ്സും ധരിച്ച ഒരു യുവതി പുറത്തേക്കു ചാടി; പട്ടാളം പിന്നൊന്നും നോക്കിയില്ല…
ജീവിത പ്രതിസന്ധികളെയൊക്കെ തരണം ചെയ്തായിരുന്നു സൂസാനയുടെ മുന്നോട്ടുള്ള പ്രയാണം. റാന്പുകളിൽ ചുവടുവച്ചു കൂടുതൽ ഉയരങ്ങളിലേക്കു നടന്നുകയറുകയെന്നതായിരുന്നു അവളുടെ വലിയ സ്വപ്നം. അതിനായി ഏറെ അധ്വാനിച്ചു, പരിശീലിച്ചു. അങ്ങനെ 2012ലെ മിസ് സിനലോവ കിരീടം അവളുടെ ശിരസിലേറി. തന്റെ കുതിപ്പിന്റെ വലിയൊരു നാഴികക്കല്ലാണ് ഈ സൗന്ദര്യ കിരീടമെന്ന് അവൾ പ്രതീക്ഷിച്ചു. മിസ് സിനലോവ ആയതിനു പിന്നാലെ കൂടുതൽ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലായിരുന്നു സൂസാന. ഇതിനിടെയാണ് മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്നു മാഫിയ തലവൻ എൽ ചാപ്പോയുടെ (ജോക്വിൻ ഗുസ്മാൻ) ടോപ്പ് ലെഫ്റ്റനന്റുകളിലൊരാളായ ഓർസോ ഇവാൻ ഗാസ്റ്റലവുമായി അവൾ സൗഹൃദത്തിൽ ആയത്. “എൽ ചോലോ ഇവാൻ” എന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്. സിനലോവ കാർട്ടൽ പ്രദേശത്തു കൊലപാതകം, അക്രമം എന്നിവ നടത്തുന്നതിൽ പേരുകേട്ട ആളായിരുന്നു എൽ ചോലോ ഇവാൻ. ഗ്രാമത്തിലെ ഏറ്റുമുട്ടൽ 2012 നവംബറിൽ, മെക്സിക്കൻ പട്ടാളക്കാരെ കൈറ്റിം ഗ്രാമത്തിലേക്കു വിളിപ്പിച്ചു. അവിടെ എൽ…
Read Moreമിസ് സിനലോവ! നിരവധി സുന്ദരിമാർ മിസ് മെക്സിക്കോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; പക്ഷേ, ഇതിന്റെ മറുവശം അറിയുന്പോൾ എല്ലാവരും ഞെട്ടും
അഴകിന്റെ ആഘോഷമാണ് സൗന്ദര്യ മത്സരങ്ങൾ. മത്സരത്തിൽ പങ്കുചേരുക, വിജയിക്കുക എന്നൊക്കെ പറഞ്ഞാൽ അഭിമാനവും ബഹുമതിയുമായൊക്കെയാണ് ലോകമെന്പാടും കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വലിയ മാധ്യമശ്രദ്ധയും നേടും. വിജയിക്കുന്നവർ പലപ്പോഴും പ്രശസ്തിയുടെ കൊടുമുടി കയറും. മിക്കവരുടെയും ജീവിതത്തിന്റെ വഴിത്തിരിവായി ആ മത്സരം മാറിയേക്കാം. സിനിമകളിലേക്കും പരസ്യങ്ങളിലേക്കും മറ്റു പ്രധാന വേദികളിലേക്കുമൊക്കെ അവർ ക്ഷണിക്കപ്പെടാം. ഇതൊക്കെയാണ് സൗന്ദര്യ മത്സരം എന്നു പറയുന്പോൾ പലരുടെയും മുന്നിൽ തെളിയുന്ന ചിത്രങ്ങൾ. എന്നാൽ, മരണത്തിന്റെ ഭീതിയിൽ ഒരു സൗന്ദര്യമത്സരം നടന്നാലോ? ജീവനു യാതൊരു ഉറപ്പുമില്ലാതെ ഒരു സൗന്ദര്യപ്പട്ടം… അങ്ങനെയൊന്നു ലോകത്തിൽ അരങ്ങേറുന്നുണ്ട്. മരണത്തിന്റെ ക്യാറ്റ്വാക്ക് അഴകിന്റെ റാണിമാർ സ്വയം മരണത്തിലേക്കു ക്യാറ്റ് വാക്ക് നടത്തുന്ന സൗന്ദര്യ മത്സരമാണ് “മിസ് സിനലോവ”. മെക്സിക്കോയിലെ സുന്ദരികളെ തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു മിസ് സിനലോവ മത്സരമാണ്. ഇതിൽ ഒന്നാം സ്ഥാനം ലഭിച്ച നിരവധി സുന്ദരിമാർ മിസ് മെക്സിക്കോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.…
Read More