ചെറിയ മീൻ ആയിരുന്നില്ല ഛോട്ടാ ഷക്കീൽ. ഒാരോ ദിനവും ഇയാളുടെ സ്വാധീനവും ബിസിനസുകളും രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരുന്നു. ഒടുവിൽ അമേരിക്കയിലും വലിയ മയക്കുമരുന്നു വിപണി ഇയാൾ കണ്ടെത്തി. അമേരിക്കയിലേക്കു വൻ തോതിൽ മയക്കുമരുന്നു കടത്തും തുടങ്ങി. ഇതോടെ ഷക്കീൽ അമേരിക്കയുടെ നോട്ടപ്പുള്ളിയായി. വൈകാതെ ഷക്കീലിനെ അവർ പിടികിട്ടാ കുറ്റവാളിയായി പ്രഖ്യാപിച്ചു. യുഎസിൽ ഇയാൾക്ക് ഉണ്ടായിരുന്ന സ്വത്തുവകകൾ കണ്ടുകെട്ടി. അബു സലിമിന്റെ കൂട്ടാളി ഡി കന്പനിയുടെ മറ്റൊരു പ്രമുഖനായ അബു സലിമുമായി നല്ല ചങ്ങാത്തത്തിലായിരുന്നു ഷക്കീൽ. അബുസലിമിന്റെ ഉപദേഷ്ടാവ് എന്നു വേണമെങ്കിൽ പറയാം. ബോളിവുഡ് സിനിമയിൽ സാമ്പത്തിക മേൽനോട്ടവും വിദേശത്തു ബോളിവുഡ് ചലച്ചിത്ര അവകാശങ്ങളും നേടിയെടുക്കാൻ ദാവൂദ് ഛോട്ടാ ഷക്കീൽ വഴിയാണ് അബു സലിമിനെ ചുമതലപ്പെടുത്തിയിരുന്നത്. 1997ൽ ഡോംഗ്രിയിൽ ബോംബെ ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എം. ഖാലിദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഷക്കീൽ ഏറ്റെടുത്തിരുന്നു. ദാവൂദുമായി കലഹിച്ചു മാറുകയും പിന്നീടു…
Read MoreCategory: RD Special
ഛോട്ടാ ഷക്കീൽ! ദാവൂദിന്റെ ചങ്ക്; തികച്ചും അപകടകാരി; ഒരു പഴയ പടമല്ലാതെ ഒന്നും അന്വേഷകർക്കും കിട്ടിയിട്ടില്ല…
ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സഹായിയാണ് ഛോട്ടാ ഷക്കീൽ. ഡി കന്പനിയുടെ വിശ്വസ്തൻ. ദാവൂദിനെ അധോലോകത്തിന്റെ രാജാവാക്കാൻ പിന്നിൽനിന്നു പ്രവർത്തിച്ചവരിൽ പ്രധാനി. ഡി കന്പനിയെ ഇന്ത്യയുടെ അതിരുകൾക്കപ്പുറം വളർത്തിയതു ഛോട്ടാ ഷക്കീലിന്റെകൂടി നേതൃപാടവത്തിലും ചുവടുവയ്പുകളിലൂടെയുമായിരുന്നു. ഡി കന്പനിയുടെ എതിരാളികളെ ഉന്നം തെറ്റാതെ വെടിവയ്ക്കുന്ന ഷാർപ്പ് ഷൂട്ടർമാരുടെ സംഘത്തെ നിയന്ത്രിക്കുന്നതു ഛോട്ടാ ഷക്കീൽ നേരിട്ടാണ്. എതിരാളിയെ കൈകാര്യം ചെയ്യുന്ന ക്രിമിനൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരിൽ പ്രധാനിയും. സാന്പത്തിക ഇടപാടുകളിലും ഇയാൾ നിർണായക പങ്ക് വഹിച്ചിരുന്നു. സിനിമയ്ക്കു പണം 2001ൽ ഇന്ത്യാ ടുഡേ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ താൻ ബോളിവുഡ് ചിത്രങ്ങൾക്കു സാന്പത്തിക സഹായം നൽകുന്നുണ്ടെന്നു ഛോട്ടാ ഷക്കീൽ വെളിപ്പെടുത്തിയിരുന്നു. 1993ലെ മുംബൈ ബോംബ് സ്ഫോടന പരന്പരയിൽ ഉൾപ്പെട്ടതോടെയാണ് ഷക്കീൽ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായി മാറിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനു യുഎസ് സർക്കാരിന്റെ തെരച്ചിൽ ലിസ്റ്റിലും ഷക്കീൽ ഉണ്ട്.…
Read Moreചോരക്കൊതി മാറാതെ..! ഛോട്ടാ രാജനെ തട്ടിയിട്ട് ഇരുചെവി അറിയാതെ രാജ്യം വിടാനാണ് കൊലയാളികൾ ബാങ്കോക്കിലെത്തിയത്; പക്ഷേ…
ഛോട്ടാ രാജനെ തട്ടിയിട്ട് ഇരുചെവി അറിയാതെ രാജ്യം വിടാനാണ് കൊലയാളികൾ ബാങ്കോക്കിലെത്തിയത്. പക്ഷേ, ഒാപ്പറേഷൻ പാളിയതോടെ രാജൻ രക്ഷപ്പെട്ടു. എന്നു മാത്രമല്ല, ഫ്ലാറ്റിൽ രോഹിത്തിനെയും ഭാര്യയെയും വധിച്ച പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് നാടുനീളെ പോസ്റ്ററുകൾ പതിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ കൊലയാളി സംഘത്തിലെ മൂന്നു പാക്കിസ്ഥാനികളെ പിടികൂടി. തൊട്ടടുത്ത ദിവസം തായ് പൗരൻ ശവലിത്തിനെയും. ബാക്കിയുള്ളവർ പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടു. തങ്ങൾ ക്വട്ടേഷൻ സംഘമാണെന്നും കുറ്റകൃത്യത്തിനു നിയോഗിച്ചതു ഛോട്ടാ ഷക്കീൽ ആണെന്നും പിടിയിലായവർ കുറ്റസമ്മതം നടത്തി. തന്നെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട രാജൻ ഒരു മാസത്തെ ചികിത്സ കഴിഞ്ഞതോടെ എഴുന്നേറ്റു നടക്കാം എന്ന അവസ്ഥയിലായി. ഇതിനിടെ, ഛോട്ടാ രാജനെ വിട്ടുകിട്ടണം എന്ന ഇന്ത്യയുടെ അപേക്ഷ തായ് അധികൃതര്‍ നിരസിച്ചു. തായ്ലൻഡിൽ ഛോട്ടാ രാജനെതിരേ ഗുരുതര കുറ്റകൃത്യമൊന്നും ഇല്ലായിരുന്നു. വിടാതെ രാജൻ ബാങ്കോക്കിൽ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ട രാജന് എന്നാൽ പേടിച്ചു…
Read Moreനേർക്കുനേർ! കാവൽക്കാരനെ കീഴ്പ്പെടുത്തി അപ്പാർട്ട്മെന്റിൽ കടന്ന സംഘം അതിവേഗം ഛോട്ടാ രാജന്റെ ഫ്ലാറ്റിനു മുന്നിലെത്തി; പിന്നെ നടന്നത്…
കാവൽക്കാരനെ കീഴ്പ്പെടുത്തി അപ്പാർട്ട്മെന്റിൽ കടന്ന ഷാർപ് ഷൂട്ടർ മുന്നയും സംഘവും അതിവേഗം ഛോട്ടാ രാജന്റെ ഫ്ലാറ്റിനു മുന്നിലെത്തി വാതിലില്‍ മുട്ടി . ഈ സമയം രോഹിത് വർമയും കുടുംബവും ഛോട്ടാ രാജനോടൊപ്പം ടെലിവിഷനില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വാതിലിൽ മുട്ടു കേട്ട രോഹിത് കതകിലെ ദ്വാരത്തിലൂടെ പുറത്തേക്കു നോക്കി. അലങ്കരിച്ച കേക്കുമായി ഒരു തായ് പൗരനും മറ്റൊരാളും. അതേസമയം, എട്ടു പേര് യന്ത്രത്തോക്കിന്റെ കാഞ്ചിയില്‍ ചൂണ്ടു വിരല്‍ ഉറപ്പിച്ചു ചുമരിനു മറഞ്ഞു നില്ക്കുന്നതു രോഹിത് അറിഞ്ഞില്ല. കേക്കുമായി വന്നവരെ കണ്ടിട്ടു രോഹിതിന് അസ്വാഭാവികതയൊന്നും തോന്നിയില്ല. അപ്രതീക്ഷിത നീക്കം എന്നാൽ, എതിരാളികളെ വകവരുത്താൻ അധോലോകം ഏതു തന്ത്രവും സ്വീകരിക്കും എന്നറിയാമായിരുന്ന ഛോട്ടാ രാജൻ വാതിലിൽ മുട്ടു കേട്ട ഉടൻതന്നെ മുൻകരുതലിന്റെ ഭാഗമായി സ്വീകരണ മുറിയിൽനിന്ന് അപ്രത്യക്ഷനായി. ഇതിനിടെ, വജ്ര വ്യാപാരത്തിലെ ഇടപാടുകാര്‍ ആരെങ്കിലും ആയിരിക്കും എന്നു കരുതി രോഹിത് വാതില്‍…
Read Moreകുട്ടികളെ ചുമട്ടുതൊഴിലാളികളാക്കരുത് !എല്ലാ പുസ്തകങ്ങളിലും ഭാരം രേഖപ്പെടുത്തണം; രണ്ടാംക്ലാസ് വരെ ഹോംവര്‍ക്കിന്റെ ആവശ്യമില്ല;കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
വിദ്യര്‍ഥികളുടെ സ്കൂള്ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നയം തയ്യാറാക്കി. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു. രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് പാടില്ലെന്നും പുതിയ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്. അതിനാല്‍ അവരുടെ സ്കൂള്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ സ്കൂള്‍ ബാഗ് നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്ലസ്ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നയത്തില്‍ പറയുന്നു.…
Read Moreഇവിടെ സർക്കാർ ജോലി ലഭിക്കാൻ പഠിച്ചാൽ മാത്രം പോരാ… പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ട ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ! വെറുതെ പറഞ്ഞാൽ പോരാ…
സർക്കാർ ജോലി എല്ലാവരുടെയും സ്വപ്നമാണ്. ഇതിനായി വർഷങ്ങളോളം കഷ്ടപ്പെടാനും ആരും മടിക്കാറില്ല. എന്നാൽ സർക്കാർ ജോലി ലഭിക്കാൻ പഠനത്തോടൊപ്പം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കേണ്ട ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ. ജാർഖണ്ഡിലാണ് ഈ നിയമം. ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുമായി ജാർഖണ്ഡ് സർക്കാരാണ് ഈ പുതിയ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. അതും വെറുതെ പറഞ്ഞാൽ പോരാ, രേഖാമൂലം എഴുതി നൽകണം. സർക്കാർ ജോലിയ്ക്ക് അപേക്ഷിക്കുന്നവരും, നിലവിലെ സംസ്ഥാന ജോലിക്കാരുമാണ് പുകവലിക്കുകയോ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകേണ്ടത്. ചീഫ് സെക്രട്ടറി സുഖ്ദിയോ സിംഗിന്റെ നേതൃത്വത്തിൽ നടന്ന പുകയില നിയന്ത്രണ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് ഇറക്കിയ പ്രസ്താവന പ്രകാരം, ഈ വ്യവസ്ഥ 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതിനുള്ളിൽ സർക്കാർ ജോലികളിലുള്ളവർ പുകയില ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം…
Read Moreഛോട്ടയെ തീര്‍ക്കാന്‍..! മുന്നയുടെ തോക്കിന് മുനയില്‍നിന്ന് അന്നേവരെ ആരും രക്ഷപ്പെട്ടിടില്ല…
1997നും 1998നും ഇടയ്ക്ക് തനിക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ദാവൂദ് ഇബ്രാഹിമിനെ വകവരുത്താൻ ഛോട്ടാ രാജന്റെ സംഘം കറാച്ചിയിലെത്തിയിരുന്നു. നേപ്പാൾ പാസ്പോർട്ട് സംഘടിപ്പിച്ച രാജന്റെ സംഘം തുണിക്കച്ചവടക്കാർ എന്ന വ്യാജേനയാണ് കറാച്ചിയിലെത്തിയത്. ദാവൂദിന്റെ താമസസ്ഥലത്തുവരെ ഇവർ എത്തിയെങ്കിലും ദാവൂദ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പിന്നീട് ദാവൂദിന്റെ മകളുടെ കബറിടത്തിൽ എത്തിയ രാജൻസംഘത്തിന്റെ കൈയിൽനിന്നും ദാവൂദ് രക്ഷപ്പെട്ടിരുന്നു. കറാച്ചിയിൽ പഴയ പ്രതാപം ദാവൂദിന് ഇപ്പോഴില്ലായെന്നു ഛോട്ടാ രാജന് അറിയാമായിരുന്നു. ഇതു മുതലാക്കി പല ഘട്ടത്തിലും ദാവൂദിനെ ഇല്ലാതാക്കാൻ രാജൻ സംഘം ശ്രമിച്ചെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. പക്ഷേ, ഇതോടെ ഒരു കാര്യം ദാവൂദ് ഉറപ്പിച്ചു. ഛോട്ടാ രാജനെ തീർത്തില്ലെങ്കിൽ അവൻതന്നെ തീർക്കും. ഛോട്ടാ രാജനെ തീർക്കാൻ കൊല്ലും കൊലയുമായി അങ്ങോട്ടുമിങ്ങോട്ടും മുന്നേറിയ ഛോട്ടാ രാജനെ തീർക്കാനുള്ള വഴികൾ ദാവൂദ് തേടി. ദാവൂദിന്റെ സംഘത്തിൽനിന്നു രക്ഷപ്പെടാനായി ഛോട്ടാ രാജൻ താവളങ്ങൾ മാറി മാറി…
Read Moreകൊലയ്ക്കു പ്രതികാരം; ദാവൂദ് ഒന്നടിച്ചാൽ രണ്ടു തിരിച്ചടിക്കുന്ന പ്രതികാരദാഹിയായിരുന്നുഛോട്ടാ രാജൻ
കൊലയ്ക്കു മറുകൊല എന്ന രീതി ദാവൂദിനും ഛോട്ടാ രാജനും ഇടയിൽ തുടർന്നുകൊണ്ടേയിരുന്നു. ദാവൂദുമായി ചേർന്നു പ്രവർത്തിക്കുന്പോഴും ഛോട്ടാ രാജന്റെ മനസിൽ മറ്റൊരു പ്രതികാരം ശക്തമായിരുന്നു. തന്റെ ഗുരു ബഡാരാജനെ കൊന്നവരെ തീർക്കുക എന്നതായിരുന്നു അത്. ബഡാ രാജന്റെ കൊലയാളികളിൽ പ്രധാനിയും കാസർഗോഡുകാരനുമായ അബ്ദുൾ കുഞ്ഞിനെ 1985ൽ ഛോട്ടാ രാജനും സംഘവും വെടിവച്ചു കൊന്നു. ഏറെ കാത്തിരുന്നാണ് ഇയാളെ വകവരുത്തിയത്. അബ്ദുൾ കുഞ്ഞ് ക്രിക്കറ്റ് കളി പ്രേമിയായിരുന്നു. ഇയാൾ ഒരു ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കുന്പോഴാണ് നൂറുകണക്കിനു കാണികൾ നോക്കി നിൽക്കേ ഛോട്ടാരാജനും സംഘവും അയാളെ വെടിവച്ചു കൊലപ്പെടുത്തിയത്. അബ്ദുൾ കുഞ്ഞിനോടൊപ്പം ബഡാ രാജനെ കൊലപ്പെടുത്താൻ പങ്കു വഹിച്ച മറ്റൊരാളാണ് ചന്ദ്രശേഖർ സഫാലി. ഇയാളെയും ഛോട്ടാ രാജന് പിന്നീടു തട്ടിക്കൊണ്ടുപോയി വകവരുത്തി. ദാവൂദുമായി തെറ്റുന്നുമുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദുമായി ഛോട്ടാ രാജൻ പിരിഞ്ഞു. പിന്നീട് ഇവർ വലിയ ശത്രുതയിലേക്കു പോകുന്നതാണു…
Read Moreമോണിക്കയെ പെരുത്തിഷ്ടം! ബോളിവുഡിൽ നിരവധി സുന്ദരികളെ കണ്ടെങ്കിലും അബു സലിമിനു മോണിക്ക ബേദിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു…
1997 ഓഗസ്റ്റ് 12നാണ് ടി-സീരീസ് കാസറ്റ് മേധാവിയും ബോളിവുഡ് നിർമാതാവുമായ ഗുൽഷൻ കുമാറിനെ അബു സലിമിന്റെ ആൾക്കാർ കൊലപ്പെടുത്തുന്നത്. ദുബായിലിരുന്ന് അബു സലിം ഗുൽഷൻ കുമാറിനെ കൊലപ്പെടുത്താൻ സംഘാംഗങ്ങൾക്കു നിർദേശം നൽകുകയായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ കൊലപാതകം. മാത്രമല്ല ദാവൂദിന്റെ അനുമതിയില്ലാതെ സലിം നേരിട്ടാണ് ഈ കൊലപാതകം നടത്തിച്ചത്. ഈ സംഭവത്തോടെ ദാവൂദുമായി അബു സലിം തെറ്റി. അതുപോലെ ദാവൂദിന്റെ സംഘത്തിലെ മറ്റൊരു പ്രധാനിയായ ഛോട്ടാ ഷക്കീലുമായും അബു സലിം നിരന്തരം വഴക്കിടുമായിരുന്നു. ഇതും ദാവൂദ് സംഘത്തിൽനിന്നു പിന്മാറാൻ അബു സലിമിനെ പ്രേരിപ്പിച്ചു. ദാവൂദുമായി പിണങ്ങിയതോടെ തന്നെ ഏതു നിമിഷവും അയാൾ വധിക്കുമെന്ന് അബു സലിം ഭയന്നിരുന്നു. ഇതോടെ ദുബായിൽനിന്ന് അബു സലിം താവളം മാറ്റി. പിന്നെ താവളങ്ങൾ ഇടയ്ക്കിടെ പല രാജ്യങ്ങളിലേക്കും മാറിക്കൊണ്ടേയിരുന്നു. 2000ൽ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു മിൽട്ടൺ പ്ലാസ്റ്റിക്…
Read Moreദാവൂദ് ഇബ്രാഹിമിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന് ! പട്ടാപ്പകല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിച്ച് പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച വിരുതന്; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ടൈഗര്‍ മേമന് ഇന്നും ഒരു ചോദ്യചിഹ്നം…
1993 മുംബൈ സ്ഫോടന പരന്പരയിലെ പ്രധാന പ്രതികളിൽ ഒരാളും ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയുമായിരുന്നു ടൈഗർ മേമൻ. ഇയാൾ എവിടെയാണെന്നതിൽ ആർക്കും വ്യക്തതയില്ല. ഏതോ അജ്ഞാത കേന്ദ്രത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമിനെപ്പോലെ പാക്കിസ്ഥാനിൽ തന്നെ അയാളും ഒളിവിൽ കഴിയുകയാണെന്നാണ് ലഭ്യമായ വിവരം. ഒളിവിൽ കഴിയുന്പോഴും ദുബായ് കേന്ദ്രമായും മറ്റും പല ബിസിനസുകളും ഇയാൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ദുബായിൽ ഇയാൾക്കു ഹോട്ടലുകൾ ഉള്ളതായും കരുതപ്പെടുന്നു. പല രാജ്യങ്ങളിലേക്കും പല ബിസിനസുകളുടെ മറവിൽ മയക്കുമരുന്നു കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം. ആരാണ് ടൈഗർ മേമൻ ഇബ്രാഹിം മുഷ്താഖ് അബ്ദുൽ റസാഖ് മേമൻ എന്നാണ് യഥാർഥ പേര്. 1960 നവംബർ 24ന് മുംബൈയിലാണ് ജനനം. ഷഹാന ഇബ്രാഹിം ഭാര്യ. മൂന്നു മക്കൾ. 1993 മുംബൈ സ്ഫോടന പരന്പരയിലെ തലച്ചോർ ഇയാൾ ആയിരുന്നെന്നാണ് കരുതപ്പെടുന്നത്. ബാബരി മസ്ജിദ് തകർച്ചയ്ക്കു ശേഷം…
Read More