ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടിയായിരുന്നു. പിന്നീടു ചെറിയ ചെറിയ ക്വട്ടേഷൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയി. മുംബൈ ഘട്കോപർ, വിക്രോളി മേഖലകളിലായിരുന്നു പ്രധാന താവളം. അലി ബാബ ബുദേഷ് പാതി ഇന്ത്യനും പാതി ബഹ്റൈൻ വംശജനുമായ അധോലോക നായകൻ. 1980കളിൽ മുംബൈ അധോലോക നായകൻമാർക്കെതിരേയുള്ള നടപടികൾ പോലീസും ഭരണകൂടവും ശക്തമാക്കിയപ്പോൾ ബഹ്റൈനിലേക്കു രക്ഷപ്പെട്ട ഡോൺ. പിന്നീട് 1990കളിൽ ബഹ്റൈൻ തലസ്ഥാനമായ മനാമയിലിരുന്നു മുംബൈ അധോലോകം നിയന്ത്രിച്ചയാൾ. 1957ലാണ് അലി ബാബ ബുദേഷിന്റെ ജനനം. ബുദേഷിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും കാര്യമായ വിശദാംശങ്ങൾ ലഭ്യമല്ല. എങ്കിലും പൂനയ്ക്ക് അടുത്തുള്ള ബോർഡിംഗ് സ്കൂളിലായിരുന്നു ഇയാൾ പഠിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പോക്കറ്റടിക്കാരൻചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടിയായിരുന്നു. പിന്നീടു ചെറിയ ചെറിയ ക്വട്ടേഷൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയി. മുംബൈ ഘട്കോപർ, വിക്രോളി മേഖലകളിലായിരുന്നു പ്രധാന…
Read MoreCategory: RD Special
പുറത്ത് ചാരിറ്റി, അകത്ത്…! സെനഗലിൽ പ്രമുഖ സാമൂഹ്യപ്രവർത്തകനായി വിലസുമ്പോഴും അധോലോകം ഉപേക്ഷിക്കാൻ ഇയാൾ തയാറായിരുന്നില്ല…
ബുർക്കിനാ ഫാസോയിലെ 12 വർഷത്തെ ജീവിതത്തിനു ശേഷമാണ് കുറച്ചുകൂടി സുരക്ഷിത താവളം സെനഗൽ ആണെന്നു രവി പൂജാരി തിരിച്ചറിഞ്ഞത്. അങ്ങനെ സെനഗലിലെത്തി. പേരും വിലാസവും എല്ലാം മാറ്റിയായിരുന്നു ഇയാളുടെ സെനഗൽ പ്രവേശം. ഉള്ളിലെ അധോലോക നായകനെ മറച്ചു കാരുണ്യവാനായ ഒരു മുതലാളിയുടെ രൂപമായിരുന്നു രവി പൂജാരിക്ക് സെനഗലിൽ. നമസ്തേ ഇന്ത്യ എന്നപേരിൽ നിരവധി റസ്റ്ററന്റുകൾ തുറന്നു. ഒപ്പം സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തനങ്ങൾ സജീവമായി. ചാരിറ്റിപ്രവർത്തനങ്ങളിലൂടെ ഏറെപ്പേർ ആദരിക്കുന്ന വ്യക്തിത്വമായി പൂജാരി വളർന്നു. ആന്റണി ഫെർണാണ്ടസ് എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ഇതുകൊണ്ടും തീർന്നില്ല, നിരവധി ക്രിക്കറ്റ് ടൂർണമെന്റുകളും കലാസന്ധ്യകളും ഗാനമേളകളുമൊക്കെ പൂജാരി ഇന്ത്യൻ സെലിബ്രിറ്റികളെ കൊണ്ടുവന്നു സെനഗലിൽ നടത്തി. അങ്ങനെ സമൂഹത്തിൽ വിലയും നിലയുമുണ്ടാക്കി വിലസി. പുറത്തു സാമൂഹ്യപ്രവർത്തനം നടത്തുന്പോൾ പോലും തന്റെ ഇഷ്ടതാവളമായ അധോലോകം ഉപേക്ഷിക്കാൻ ഇയാൾ തയാറായിരുന്നില്ല. ബുർക്കിനാ ഫാസോയിലും സെനഗലിലും ഇരുന്നുകൊണ്ടുപോലും ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടകം, കേരളം,…
Read Moreഹോപ്പിനു ഹാപ്പി ക്രിസ്മസ്! ഈ ക്രിസ്മസിന്റെ ഏറ്റവും വലിയ സന്തോഷം ഹോപ്പിന്റെ കഥയാവട്ടെ…
ഏതാണ്ട് അഞ്ചു വർഷം മുന്‍പ് മാധ്യമങ്ങളിൽ പ്രചരിച്ച തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം ആരും മറന്നുകാണില്ല. നൈജീരിയയിലെ എക്കറ്റ് പട്ടണത്തിന്റെ തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട മൂന്നു വയസുകാരന്റെ ചിത്രങ്ങൾ ഇന്നും മനുഷ്യ മനസിനെ വേട്ടയാടുന്നുണ്ടാകും. പോഷകാഹാരക്കുറവ് മൂലം അനവധി രോഗങ്ങളുടെ പിടിയിലായിരുന്ന അവൻ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് അവനെ കണ്ടവർക്കു തെല്ലും പ്രതീക്ഷയുണ്ടായിരുന്നിരിക്കില്ല. നാളുകളായി പട്ടിണികിടന്ന് എല്ലുംതോലുമായി തീർന്നിരുന്നു ആ കുഞ്ഞു ശരീരം. അന്ധവിശ്വാസത്തിന്റെ പേരിൽ മാതാപിതാക്കൾ ഉപേക്ഷിച്ച അവനെ 2016 ജനുവരിയിൽ അഞ്ജ റിങ്ഗ്രെൻ ലവൻ എന്ന ഡാനിഷ് ജീവകാരുണ്യ പ്രവർത്തകയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അന്ന് ആ തെരുവോരത്തു നഷ്ടപെട്ടുപോകുമായിരുന്ന ആ കുഞ്ഞിന് അവർ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നു… പിന്നീട് ഒരു പേരും നൽകി….ഹോപ്പ് (പ്രതീക്ഷ). മനുഷ്യനിലെ അന്ധതയെയും വെളിച്ചത്തെയും കാണിച്ചുതരുന്നതാണ് ഈ കുഞ്ഞിന്റെ ജീവിതകഥ. ഗുരുതരസ്ഥിതിയിൽഅഞ്ജയും കൂട്ടരും അന്നു ഹോപ്പിനെ ആ തെരുവിൽനിന്നു രക്ഷിക്കുന്പോൾ അവന്റെ…
Read Moreകൊച്ചിയിലെ വെടിയൊച്ച; രവി പൂജാരി ഇത്തരമൊരു നീക്കം നടത്തുമോ?
1993 മുംബൈ സ്ഫോടന പരന്പരയിൽ ദാവൂദ് മുഖ്യപ്രതിയായതോടെ ഛോട്ടാ രാജനോടൊപ്പം രവി പൂജാരിയും ദാവൂദ് സംഘത്തിൽനിന്നു പിന്മാറി. തുടർന്നു ഛോട്ടാ രാജന്റെ വലംകൈ എന്ന നിലയിലേക്ക് അയാൾ വളർന്നു. ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിമും കടുത്ത ശത്രുതയിലേക്കു പോയ സമയത്തും പൂജാരി ഛോട്ടാ രാജനോടൊപ്പം നിന്നു. എന്നാൽ, 2000ൽ ദാവൂദ് സംഘം ഛോട്ടാ രാജനെ കൊലപ്പെടുത്താനായി നടത്തിയ ബാങ്കോക്ക് ഒാപ്പറേഷനു ശേഷം പൂജാരി ഛോട്ടാ രാജൻ സംഘത്തിൽനിന്നു പിന്മാറുന്നതാണു കണ്ടത്. തുടർന്നു സ്വന്തമായി ഒരു ഗ്യാംഗ് ഉണ്ടാക്കാനാണ് അയാൾ ശ്രമിച്ചത്. ഫോണിലൂടെ ഭീഷണികൾ1993 മുംബൈ സ്ഫോടനക്കേസ് പരന്പരയിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു എന്ന പേരിൽ പ്രമുഖ അഭിഭാഷകൻ ഷാഹിദ് ആസ്മിയെ വെടിവെച്ചു കൊലപ്പെടുത്തിയതു രവി പൂജാരിയുടെ ആളുകളാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളെയും ബിസിനസ് കരുത്തൻമാരെയും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുക രവി പൂജാരിയുടെ…
Read Moreകേരളത്തെയും വിറപ്പിച്ചു ! അന്ധേരിയിലെ ആ ചായക്കടയിൽനിന്നാണ് രവി പൂജാരിയെന്ന അധോലോക നായകന്റെ വളർച്ചയുടെ തുടക്കം
ഇക്കാലഘട്ടത്തിൽ മലയാളികൾക്ക് ഏറെ പരിചിതമായൊരു പേരാണ് രവി പൂജാരി എന്ന അധോലോക നായകന്റേത്. കൊച്ചിയിൽ അടുത്ത കാലത്ത് അരങ്ങേറിയ ബ്യൂട്ടിപാർലർ ആക്രമണമാണ് രവി പൂജാരിയുടെ പേര് കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇടയായ പ്രധാന സംഭവം. രവി പൂജാരിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘം കൊച്ചിയിലെ ഒരു ബ്യൂട്ടി പാർലറിൽ കയറി വെടിവയ്പ് നടത്തിയതാണ് വലിയ കോളിളക്കം സൃഷ്ടിച്ചത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ക്രിമിനൽ പ്രവർത്തനത്തിന്റെ വേരുകൾ താഴ്ത്തിയിരിക്കുകയാണ് രവി പൂജാരി. ഉഡുപ്പി ടു മുംബൈ കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാൽപെയിലാണ് അധോലോക നായകൻ രവി പൂജാരിയുടെ ജനനം. പഠനം പാതിവഴിയിൽ നിന്നപ്പോൾ ഹാജി മസ്താൻ, വരദരാജ മുതലിയാർ എന്നിവരെപ്പോലെ ജീവിത മാർഗം തേടി മുംബൈയിലേക്കു കുടിയേറിയതാണ് ദക്ഷിണേന്ത്യക്കാരനായ രവി പൂജാരിയും. രവി പൂജാരിയുടെ മുംബൈയിലെ ആദ്യ ജീവിത മാർഗം ചായക്കട ആയിരുന്നു. കൊടുംക്രിമിനലു കളുടെ വിഹാരകേന്ദ്രമായ…
Read Moreചോരയിൽ മുങ്ങി പ്രതികാരം; ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദാവൂദിന്റെ പല സംഘാംഗങ്ങളും പരലോകംപൂണ്ടു. ബുദ്ധിമാനായ ശത്രുവായിരുന്നു ഡാഡി
തന്റെ സഹപ്രവർത്തകരുടെയും സഹോദരന്റെയും കൊലപാതകങ്ങൾക്കു പകരം വീട്ടാൻ അരുൺ ഗാവ്ലി തുനിഞ്ഞിറങ്ങി. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ആരെ കണ്ടാലും വെടിവച്ചു കൊലപ്പെടുത്താനുള്ള നിർദേശമാണ് ഡാഡി അനുയായികൾക്കു നൽകിയത്. ദാവൂദിന്റെ വിശ്വസ്തരായ സതീഷ് രാജയെയും ഹവാല ഡീലറായ മഹേന്ദ്ര ചൗധരിയെയും വധിച്ചുകൊണ്ട് അരുൺ ഗാവ്ലി തുടക്കമിട്ടു. അതുകൊണ്ടും തീർന്നില്ല, ദാവൂദ് ഇബ്രാഹിമിന്റെ പെങ്ങളുടെ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി സഹോദരന്റെ ചോരയ്ക്കും ഡാഡിയും ഗ്യാംഗും പക വീട്ടി. ഇതിനിടെ, ഷാർപ്പ് ഷൂട്ടറായ ശൈലേഷ് ഹലന്ദറെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ശൈലേഷിനെ ബോംബെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ ദാവൂദ് വലിയൊരു ആയുധധാരികളായ സംഘത്തെ ഹോസ്പിറ്റലിലേക്ക് അയച്ചു. അവിടെയെത്തിയ സംഘം ചികിത്സയിൽ കഴിഞ്ഞിരുന്ന ശൈലേഷിനെയും കാവൽനിന്ന മൂന്നു പോലീസുകാരെയും വധിച്ചു ഡാഡിക്കു തിരിച്ചടി നൽകി. അതിബുദ്ധിമാൻഎന്നാൽ, ഇതു തിരിച്ചടിയായിട്ടല്ല അവസരമായിട്ടാണ് ഗാവ്ലി ഉപയോഗിച്ചത്, ബുദ്ധിശാലിയായ ഗാവ്ലി. ദാവൂദ് സംഘം…
Read Moreപത്തു വര്‍ഷം ഒളിച്ചിരുന്ന കൊലയാളി! ആരെയും ഭയപ്പെടാത്ത സ്ത്രീയായിരുന്നു റോസിലി; പക്ഷേ, 2003ലെ ഒരു പ്രഭാതത്തില്‍….
വി.കെ. രാജു അസി. കമ്മീഷണര്‍ തൃശൂര്‍ സിറ്റി പോലീസ് ഇപ്പോൾ തൃശൂർ സിറ്റി പോലീസ് അസി.കമ്മീഷണർ ആയിരിക്കുന്ന വി.കെ.രാജു എറണാകുളം ക്രൈംബ്രാഞ്ചില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം. പത്തു വര്‍ഷം മുമ്പ് നടന്ന ഒരു മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫയൽ അദ്ദേഹത്തിന്റെ മുന്നിൽ വന്നു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ കേസിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ആ കേസിന്റെ പിറകെ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ഈ കേസിന്റെ തുടക്കം റോസിലി എന്ന സ്ത്രീയിൽനിന്നാണ്. റോസിലിയെ പരിചയപ്പെടാം. കൂസാത്ത റോസിലി ആരെയും ഭയപ്പെടാത്ത സ്ത്രീയായിരുന്നു റോസിലി. 46കാരിയായ അവര്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം തൃശൂര്‍ വെള്ളിക്കുളങ്ങര രണ്ടുകൈയിലായിരുന്നു താമസം. തന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ അവരെ ചീത്ത പറഞ്ഞ് ഓടിക്കാനുള്ള ചങ്കൂറ്റം അവർ പലപ്പോഴും കാണിച്ചിരുന്നു. പക്ഷേ,…
Read Moreഅപകടകാരി ഗാവ്ലി! അങ്കം പ്രഖ്യാപിച്ച ദാവൂദ് ഗാവ്ലിയുടെ സഹോദരനെ വകവരുത്തി; പക്ഷേ, ഗാവ്ലി തോറ്റില്ലെന്നു മാത്രമല്ല…
ദാവൂദിനു വേണ്ടി സമദ്ഖാനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത അരുൺ ഗാവ്ലി അതിനുള്ള പദ്ധതികൾ തയാറാക്കി. ഗാവ്ലിയുടെ കൂട്ടുകാരൻ രാമനായിക്കാണ് സാഹസികമായി സമദ് ഖാനെ വകവരുത്തിയത്. ദാവൂദ് പ്രസ്റ്റീജ് വിഷയമായി കരുതിയിരുന്ന ഈ കൊലപാതകത്തോടെ ദാവൂദിന്റെ ഡി- കന്പനിയും അരുൺ ഗാവ്ലിയുടെ ബൈക്കുള ഗ്യാംഗും സൗഹൃദത്തിലായി. കുറ്റകൃത്യങ്ങളുടെ ലോകത്തു പിന്നീടു പരസ്പരം സഹായിച്ചും സഹകരിച്ചും ഇവർ മുന്നേറി. ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബാബു രേഷിം പിന്നീടു ലോക്കപ്പിൽ കൊല്ലപ്പെട്ടു. തുടർന്നു ഗ്യാംഗിന്റെ നേതൃത്വം രാം നായിക് ഏറ്റെടുത്തു. ദാവൂദുമായി ഉടക്ക് അധോലോക ജീവിതത്തിനിടെ ദാവൂദുമായുള്ള സൗഹൃദത്തിൽ വിള്ളൽ വരാനുണ്ടായ മറ്റൊരു പ്രധാന കാരണത്തെപ്പറ്റി ഒരു അഭിമുഖത്തിൽ ഗാവ്ലി വിശദീകരിച്ചിരുന്നു. താനും ദാവൂദും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു ഗാവ്ലി പറയുന്നു . “ഇടയുന്നത് പ്രധാനമായും ഒരു പ്രശ്നത്തിന്റെ പേരിലാണ്, അതു മയക്കുമരുന്നാണ്. അവനു മുംബൈയിൽ മയക്കുമരുന്ന് വില്‍ക്കണമായിരുന്നു.…
Read Moreഒളിച്ചോടാത്ത ഡോൺ! നാഗ്പൂർ ജയിലിലാണ് അരുൺ ഗാവ്ലി; ഇപ്പോൾ തികഞ്ഞ ഗാന്ധിയൻ ആയി ഇപ്പോൾ ജീവിക്കുന്നു…
മുംബൈ അധോലോകത്തിൽ ദാവൂദ് ഇബ്രാഹിമുമായി ആദ്യം ചേർന്നു നിൽക്കുകയും പിന്നീട് അയാളുമായി പോരാടുകയും ചെയ്ത അധോലോക നായകനാണ് അരുൺ ഗാവ്ലി. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, വരദരാജ മുതലിയാർ, ഛോട്ടാ ഷക്കീൽ തുടങ്ങി പല പ്രമുഖ അധോലോക നായകരും മുംബൈയിലെ ക്രിമിനൽ കാലാവസ്ഥയ്ക്കു മങ്ങലേറ്റപ്പോൾ മുംബൈ വിട്ടു സുരക്ഷിത താവളം തേടിയവരാണ്. എന്നാൽ, മുംബൈയിൽ എന്തു പ്രതിസന്ധിണ്ടായിട്ടും അവിടെനിന്ന് ഒളിച്ചോടിപ്പോകാത്ത ഡോൺ ആണ് അരുൺ ഗാവ്ലി. ശിവസേന നേതാവ് ബാൽ താക്കറെയുടെ അടുപ്പക്കാരനായിരുന്നു ഒരു കാലത്ത്. പാക്കിസ്ഥാനു ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കിൽ ഇന്ത്യക്ക് അരുൺ ഗാവ്ലിയുണ്ടെന്നു ബാൽ താക്കറെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിന്നീടു ശിവസേനയുടെ അടുപ്പക്കാരനെത്തന്നെ വകവരുത്തി ഗാവ്ലി ശിവസേനയുടെ കണ്ണിലെ കരടായി മാറിയെന്നതു മറ്റൊരു ചരിത്രം. ഇന്നു ഗാന്ധിയൻ! നാഗ്പൂർ ജയിലിലാണ് അരുൺ ഗാവ്ലി ഇപ്പോൾ. തികഞ്ഞ ഗാന്ധിയൻ ആയി ഇപ്പോൾ ജീവിക്കുന്നു. സർട്ടിഫൈഡ് ഗാന്ധിയൻ…
Read Moreസോഡിയാക് കില്ലർ വെളിപ്പെടുന്നു! 37 പേരെ കൊലപ്പെടുത്തിയ കില്ലർ എഴുതിവച്ച കോഡുകളുടെ രഹസ്യം അഞ്ചു പതിറ്റാണ്ടിനു ശേഷം കണ്ടെത്തി
കാലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തിയ “സോഡിയാക് കില്ലറിന്റെ’ രഹസ്യ സന്ദേശത്തിന്റെ ചുരുളഴിച്ചു.1969 ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ദിനപത്രത്തിന് സീരിയല്‍ കില്ലര്‍ അയച്ച സന്ദേശമാണ് ഇപ്പോൾ ഡീകോഡ് ചെയ്തത്. നിഗൂഢ ലിപികളിളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഈ സന്ദേശം തയാറാക്കിയിരുന്നത്. “എന്നെ പിടികൂടാനുള്ള ശ്രമം നിങ്ങള്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗ്യാസ് ചേമ്പറിനെ എനിക്ക് ഭയമില്ല. കാരണം ഇത് എന്നെ പറുദീസയിലേക്ക് അയയ്ക്കും. തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുപട് പേരുണ്ട്.’- ഇതാണ് സന്ദേശത്തിന്റെ അർഥം.46 കാരനായ അമേരിക്കന്‍ വെബ് ഡിസൈനറായ ഡേവിഡ് ഓറഞ്ചക്ക് ആണ് നിഗൂഢ ഭാഷ ചുരുളഴിച്ചെടുത്തത്. ഓസ്ട്രേലിയന്‍ ഗണിതശാസ്ത്രജ്ഞനായ സാം ബ്ലെയ്ക്കും ബെല്‍ജിയന്‍ ലോജിസ്റ്റിഷ്യന് ജാര് വാന്‍ ഐക്കെയും ഡേവിഡിനെ സഹായിക്കാനായി ഒപ്പമുണ്ടായിരുന്നു. 1968 ലും 1969 ലും ആയി ഏകദേശം അഞ്ച് കൊലപാതകങ്ങളാണ് ഈ സീരിയല്‍ കില്ലര്‍ ചെയ്തത്. ഇയാളെക്കുറിച്ചുള്ള സൂചനകള്‍ സന്ദേശത്തില്‍ അടങ്ങിയിട്ടുണ്ടെന്നും ഡേവിഡ് പറയുന്നു. 2006ല്‍…
Read More