1993ലെ മുംബൈ സ്ഫോടന പരന്പര കേസിൽ ദാവൂദിനെ വിട്ടു തരണമെന്നു പാക്കിസ്ഥാനോട് ഇന്ത്യ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ ആവശ്യത്തോട് ഇതുവരെ പാക്കിസ്ഥാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2003ൽ ഇന്ത്യ- യുഎസ് സർക്കാരുകൾ ദാവൂദ് ഇബ്രാഹിമിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു. അടുത്തിടെ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ കോവിഡ് ബാധിച്ചു ദാവൂദ് ഇബ്രാഹിം മരിച്ചതായി വാർത്തകൾ വന്നിരുന്നു. പക്ഷേ, ഈ വാർത്ത ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാനിൽ ഐഎസ്ഐ ഒരുക്കിയ രഹസ്യ താവളത്തിൽ ദാവൂദ് ഇപ്പോഴും സുരക്ഷിതമായി കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ദാവൂദ് ഇബ്രാഹിം എന്ന കൊടുംക്രിമിനലിനെ എന്നെങ്കിലും ഇന്ത്യൻ നീതിപീഠത്തിനു മുന്പിൽ കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ജനതയും കാത്തിരിക്കുന്നു. സ്വത്ത് കണ്ടുകെട്ടി മോസ്റ്റ് വാണ്ടഡ് ക്രിമിനലായി പ്രഖ്യാപിച്ച ദാവൂദിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള നിരവധി സ്വത്തുവകകൾ മുംബൈ സ്ഫോടന പരന്പരക്കേസിനെത്തുടർന്നു സർക്കാർ കണ്ടുകെട്ടിയിരുന്നു. 2000ൽ ആണ് ആദ്യമായി ദാവൂദിന്റ സ്വത്തുക്കൾ സർക്കാർ…
Read MoreCategory: RD Special
നടിമാർ പിന്നാലെ! സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു നടന്ന ദാവൂദ് ഒടുവിൽ ബോളിവുഡിനെ അമ്മാനമാടി…
ക്രിക്കറ്റിലെ വഴിവിട്ട ഇടപാടുകൾക്കു പുറമേ സിനിമാലോകം ദാവൂദിന്റെ വിഹാരരംഗമായിരുന്നു. ഒരു കാലത്തു സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു നടന്ന ദാവൂദ് ബോളിവുഡിനെ നിയന്ത്രിക്കുന്ന ശക്തിയായി മാറി എന്നത് ഒരു സിനിമാക്കഥ പോലെ തന്നെ അന്പരപ്പിക്കുന്നതാണ്. നിർമാതാക്കളും സംവിധായകരും താരങ്ങളുമൊക്കെ ദാവൂദ് സംഘത്തിന്റെ സ്വാധീന വലയത്തിൽ കിടന്നുകറങ്ങി. അവരെ വെല്ലുവിളിച്ചു ബോളിവുഡിൽ ഒന്നും നടക്കില്ല എന്നതായി സ്ഥിതി. ബോളിവുഡ് നടിമാർ ദാവൂദിന്റെ വീക്ക്നെസ് ആയിരുന്നു. നിരവധി നടിമാരുമായി അയാൾ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ആരൊക്കെ ഏതൊക്കെ സിനിമയിൽ അഭിനയിക്കണം, സിനിമ എങ്ങനെ വേണം എന്നൊക്കെ അദ്ദേഹം തീരുമാനിക്കുമായിരുന്നു. ദാവൂദിനെ പിണക്കി ബോളിവുഡിൽ സിനിമ നിർമിക്കാൻ കഴിയാത്ത ഘട്ടം വരെയുണ്ടായിരുന്നു. ഒരിക്കൽ ദാവൂദ് അയച്ച നടിയെ നായികയാക്കാൻ പറ്റില്ലെന്നു പറഞ്ഞ സംവിധായകനെ ദാവൂദ് തീർത്തു കളഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അക്കാലത്തു നിരവധി ബോളിവുഡ് ചിത്രങ്ങൾ ഡി-കന്പനി നിർമിച്ചിട്ടുണ്ട്. 1993ലെ മുംബൈ…
Read Moreചോരയ്ക്കു ചോര! സഹോദരനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി കരിം ലാലയെ വകവരുത്തുക… പക്ഷേ…
കരിം ലാല എന്ന അധോലോക നേതാവിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം അനന്തരവൻ സമദ്ഖാൻ ആയിരുന്നു. തനിക്കു ശേഷം സമദ്ഖാനു തന്റെ സാമ്രാജ്യം കൈമാറുകയായിരുന്നു അയാളുടെ ലക്ഷ്യം. കരിം ലാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് സമദ്ഖാൻ എന്നു ദാവൂദ് മനസിലാക്കിയിരുന്നു. തന്റെ ജ്യേഷ്ഠനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി കരിം ലാലയെ വകവരുത്തുക എത്ര എളുപ്പമല്ലെന്നു ദാവൂദിനു മനസിലായിരുന്നു. എന്നാൽ, അയാളെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിലും അയാൾക്കു ശരിക്കും വേദനിക്കുന്ന ഒരു മറുപടി കൊടുക്കാൻ കാത്തിരുന്ന ദാവൂദിന്റെ കണ്ണുകൾ സമദ്ഖാനിൽ വീണു. അങ്ങനെ ഒരിക്കൽ സമദ് ഖാനെ അവർക്കു സൗകര്യത്തിനു കൈയിൽ കിട്ടി. അവനെ ദാവൂദ് സംഘം വകവരുത്തി. സമദ് ഖാന്റെ അപ്രതീക്ഷിത മരണം കരിം ലാലയെന്ന വൻമരത്തെ പിടിച്ചു കുലുക്കി. തന്റെ ചിറകൊടിഞ്ഞതുപോലെ അദ്ദേഹം നിരാശനായി മാറി. സമദ് കൂടെയില്ലാതെ ദാവൂദുമായുള്ള യുദ്ധം ജയിക്കാൻ തനിക്കു കഴിയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി. അധികം വൈകാതെ…
Read Moreമസ്താനും ദാവൂദും! ഹാജി മസ്താൻ ഗ്രൂപ്പുമായി ദാവൂദിന്റെ ഗ്രൂപ്പ് പോരാടുക പതിവായിരുന്നു; എങ്കിലും…
അക്കാലത്തു മുംബൈ നഗരത്തെ പ്രധാന അധോലോക നായകൻമാരായിരുന്നു ഹാജി മസ്താൻ, കരിം ലാല, വരദരാജ മുതലിയാർ എന്നിവർ. ഇവരെപ്പോലെയുള്ള വന്പൻ അധോലോക നായകൻമാർ അരങ്ങു വാണ സമയത്താണ് ദാവൂദിന്റെ ഡി-കന്പനിയും ബോംബെ നഗരത്തിൽ ചുവടുറപ്പിക്കാൻ വന്നത്. ദാവൂദിന്റെ വളർച്ച ആദ്യമൊക്ക ഹാജി മസ്താനു വലിയൊരു തലവേദനയായി മാറി. ഹാജി മസ്താൻ ഗ്രൂപ്പുമായി ദാവൂദിന്റെ ഗ്രൂപ്പ് പോരാടുക പതിവായിരുന്നു. എങ്കിലും ഹാജി മസ്താന്റെ സാമ്രാജ്യത്തിലേക്ക് അത്ര എളുപ്പം കടന്നുകയറാൻ ദാവൂദിന് ആയില്ല. അങ്ങനെയിരിക്കെ അധോലോക രാജാവായ ഹാജി മസ്താനു വേണ്ടി അനധികൃതമായി ലക്ഷക്കണക്കിനു രൂപയുമായി ഒരു വാഹനം വരുന്നതായി ദാവൂദ് ഗ്രൂപ്പിനു രഹസ്യവിവരം ലഭിച്ചു. ഈ പണം എങ്ങനെയും കൈക്കലാക്കി ഹാജി മസ്താനു കനത്തൊരു തിരിച്ചടി നൽകാൻ ദാവൂദ് തീരുമാനിച്ചു. ഇതിനായി ആയുധങ്ങളുമായി ഒരു സംഘത്തെ ദാവൂദ് നിയോഗിച്ചു. ആ ഒാപ്പറേഷനൊടുവിൽ പണം ദാവൂദിന്റെ സംഘം കൈക്കലാക്കി. എന്നാൽ,…
Read Moreദാവൂദ് ഇബ്രാഹിം! ഇന്നു വലിയ അധോലോക രാജാവ്; പക്ഷേ, അന്ന് വെറും കവലച്ചട്ടമ്പി…
അന്താരാഷ്ട്ര ബന്ധങ്ങളുള്ള അധോലോക രാജാവാണ് ഇപ്പോൾ ദാവൂദ് ഇബ്രാഹിം എങ്കിലും തുടക്കം ഒരു കവലച്ചട്ടന്പിയുടേതിൽനിന്നു വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ഏതൊരു ലോക്കൽ ഗുണ്ടയുടെയും ജീവിതരീതികളും ചെയ്തികളും തന്നെയായിരുന്നു ഇയാളും ആദ്യകാലഘട്ടങ്ങളിൽ പിന്തുടർന്നിരുന്നത്. വിദേശത്തുനിന്നും മറ്റുമൊക്കെ ബോംബെയിൽ കപ്പൽമാർഗം എത്തുന്ന ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചു മറിച്ചു വിൽക്കുക എന്നതായിരുന്നു ദാവൂദിന്റെയും കൂട്ടരുടെയും പ്രധാന തൊഴിൽ. ഇതോടൊപ്പം സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാനും മുന്നിട്ടിറങ്ങി. അസാന്മാർഗികമായ മാർഗത്തിൽ ദാവൂദിന്റെയും കൂട്ടരുടെയും പോക്ക് പോലീസിനുകാരനായ അച്ഛനു സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം അവനെ നേർ വഴിക്കു നടത്താൻ ശ്രമങ്ങൾ നടത്തി. എന്നാൽ, ഇതിനകം തന്നെ ക്രിമിനൽ സംഘങ്ങളുടെ കൂട്ടുകെട്ടിൽ അകപ്പെട്ടിരുന്ന ദാവൂദിന് ആ ലോകമായിരുന്നു ഇഷ്ടം. പെട്ടെന്നു പണവും സ്വാധീനവും ഉണ്ടാക്കാൻ സാധ്യതകൾ അധോലോകത്താണെന്ന് അവൻ ധരിച്ചുവച്ചിരുന്നു. മാത്രമല്ല, അത്തരം പ്രവൃത്തികളിൽ ഏർപ്പെടുക വഴി അനുയായികൾക്കിടയിൽ ലഭിക്കുന്ന വീരപരിവേഷം അവൻ ശരിക്കും ആസ്വദിച്ചിരുന്നു. പല…
Read Moreഭരണവിരുദ്ധവികാരം ഉണ്ടാകും, അതു പ്രതിഫലിക്കും; സെമിഫൈനലിലും ഫൈനലിലും മികച്ച വിജയം നേടും; ജോസ് പോയതു ക്ഷീണം തന്നെ; തുറന്ന് പറച്ചിലുമായി കെ മുരളീധരൻ
ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന നേതാക്കളിലൊരാളാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. അതു തദ്ദേശ തെരഞ്ഞെടുപ്പായാലും നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പായാലും അങ്ങനെതന്നെ. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും മറയില്ലാതെ തുറന്നുപറയും എന്നതാണ് കെ. മുരളീധരന്റെ പ്രത്യേകത. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ശക്തികേന്ദ്രത്തിൽ തറപറ്റിച്ച് എംപിയായ കെ.മുരളീധരന് യുഡിഎഫിന്റെ എക്കാലത്തെയും തെരഞ്ഞെടുപ്പ് സ്റ്റാറാണ്. എപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന മുരളീധരന് പ്രചാരണ രംഗത്തായാലും സ്ഥാനാര്‍ഥിയായാലും കോണ്‍ഗ്രസില്‍ ആളെകൂട്ടാന്‍ കഴിയുന്ന നേതാവാണ്. രാഷ്ട്രീയ എതിരാളികളും അതു സമ്മതിച്ചു തരും. മുരളീധരൻ പ്രചാരണത്തിനിറങ്ങുന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാകുന്നതു പതിവു കാഴ്ച. പാര്‍ട്ടിക്കുള്ളിലും പുറത്തും ലീഡറുടെ മകന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്, ഗ്രൂപ്പുകള്‍ക്കതീതമായ സ്വീകാര്യതയും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.മുരളീധരൻ രാഷ്ട്രദീപിക ഇലക്ഷൻ ക്യാപ്സൂളിൽ.. യുഡിഎഫിന്റെ സാധ്യതകൾ ?തീര്‍ച്ചയായും യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.…
Read Moreഇത് കരുതലിന്റെ മാലാഖ! ആരും സഹായത്തിനില്ലാത്ത വയോധികന് അന്നമൂട്ടിയ നഴ്സ് സ്റ്റെഫി ഇന്ന് താരം
ആശുപത്രിയിലെത്തുന്ന കിടപ്പുരോഗികൾക്ക് സ്റ്റെഫി സൈമൺ ഒരു മാലാഖ. ജോലി കഴിഞ്ഞും ആശ്രിതരില്ലാത്ത കിടപ്പുരോഗികളെ പരിചരിക്കുന്നതിൽ ഫ്ലോറൻസ് നൈറ്റിംഗേളിന്റെ പാത പിന്തുടരുകയാണ് സ്റ്റെഫി സൈമൺ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആർഎസ്ബിവൈ നഴ്സാണ് സ്റ്റെഫി സൈമൺ. പൂന്തോപ്പ് വലിയ വീട്ടിൽ സൈമണിന്റെ മകൾ സ്റ്റെഫിയുടെ പ്രവർത്തനം കാരുണ്യത്തിന്റെ പര്യായമായി മാറുകയാണ്. കോവിഡ് വാർഡിൽ ജോലി ചെയ്യുമ്പോഴാണ് കൂട്ടിരിപ്പുകാരില്ലാത്ത വയോധികൻ ഭക്ഷണം കഴിക്കാതിരുന്നത് സ്റ്റെഫിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഓർമക്കുറവുള്ള ഇദ്ദേഹത്തിന് നൽകിയ ഭക്ഷണമെല്ലാം പാഴാകുകയായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി കഴിക്കാൻ പറ്റില്ലെന്നറിഞ്ഞ സ്റ്റെഫി ഇദ്ദേഹത്തിന് ഭക്ഷണം എന്നും വാരിക്കൊടുക്കുമായിരുന്നു. സമീപത്ത് കിടന്ന രോഗികളിൽ ഒരാൾ സ്റ്റെഫി ഭക്ഷണം വാരിക്കൊടുക്കുന്നത് മൊബൈലിൽ ചിത്രമെടുത്തു. കാര്യങ്ങൾ അറിഞ്ഞ സഹപ്രവർത്തകർ ഈ ചിത്രം അവരുടെ ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് സ്റ്റെഫിയുടെ കാരുണ്യപ്രവൃത്തി പുറംലോകമറിയുന്നത്. വണ്ടാനം മെഡിക്കൽ കോളജിൽ നിന്നാണ് സ്റ്റെഫി സൈമൺ നഴ്സിംഗ് പാസായത്. പിന്നീട് ഇന്റേൺഷിപ്പിനു ശേഷം…
Read Moreസ്ഥാനാർഥികളും അണികളും പ്രത്യേകം ശ്രദ്ധിക്കുക! ഇവയൊന്നും പാടില്ല…
കണ്ണൂര്‍: കോവിഡ് മഹാമാരിക്കാലത്തെ ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രോഗ വ്യാപന സാധ്യത പൂര്‍ണമായും തടഞ്ഞുനിര്‍ത്താന്‍ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പ്രസ്താവനയിൽ അറിയിച്ചു. നമ്മുടെയും സമൂഹത്തിന്റേയും ആരോഗ്യ സുരക്ഷക്കായിരിക്കണം പ്രഥമ മുന്‍ഗണന. നേരിട്ടുള്ള സമ്പര്‍ക്ക സാധ്യതകള്‍ ഇല്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഓണ്‍ലൈന്‍ സംവിധാനങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഇവയൊന്നും പാടില്ല ആൾക്കൂട്ടമുള്ള പരിപാടികൾ പാടില്ല, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു സമയം അഞ്ചു പേര് മാത്രം വീട്ടിലേക്ക് കയറാൻ പാടില്ല, രണ്ടു മീറ്റർ അകലം പാലിച്ച് വോട്ട് ചോദിക്കാം അണികൾ മാസ്ക് ധരിക്കുകയും പരസ്പരം രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും വേണം. സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കണം. മാസ്ക്…
Read Moreകരിം ലാലയുടെ വടി! ഒരു കെട്ടിടം ഒഴിപ്പിക്കണമെങ്കിൽ ലാലാ നേരിട്ടു വരേണ്ട… പിന്നെയോ..?
കരിം ലാല എന്ന പേരിനൊപ്പം കുപ്രസിദ്ധി നേടിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന വടി. കരിം ലാല എന്ന പേരു കേൾക്കുന്പോൾ തന്നെ പലരുടെയും മനസിൽ ഈ വടി തെളിഞ്ഞുവരുമായിരുന്നു. ഇതു വെറും ഒരു വടി മാത്രമായിരുന്നില്ല. കരിംലാല എന്ന അധോലോക നേതാവിന്റെ അടയാളം കൂടിയായിരുന്നു. കരിം ലാലയോളം തന്നെ ശക്തിയും സ്വാധീനവും ഈ വടിക്ക് മുംബൈയിൽ ഉണ്ടായിരുന്നു. കരിം ലാലയെ ഭയപ്പെടുന്നതുപോലെ തന്നെ ഈ വടിയെയും ജനം ഭയപ്പെട്ടു. ഏതെങ്കിലും തെരുവിലെ ഒരു കെട്ടിടം ഒഴിപ്പിക്കണമെങ്കിൽ ലാലാ നേരിട്ടുവരണമെന്നില്ലായിരുന്നു. ഈ വടി ആ കെട്ടിടത്തിനു മുന്നിൽ കുത്തിവച്ചാൽ മാത്രം മതി. ഇതു കാണുന്നതോടെ ഒഴിയേണ്ടവർ ഭയന്നു സ്ഥലം വിടുമായിരുന്നു. ഇന്ദിരാ ഗാന്ധി സന്ദർശിച്ചു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരിംലാലയെ അദ്ദേഹത്തിന്റെ മുംബൈയിലെ ഒാഫീസിലെത്തി സന്ദർശിച്ചിട്ടുണ്ടെന്ന വിവാദം അടുത്തിടെ ഉയർന്നുവന്നിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇത്തരമൊരു വെളിപ്പെടുത്തൽ…
Read Moreപോലീസിനെ വീഴ്ത്തിയ കരിം ലാല! ജനം വിശേഷിപ്പിച്ചിരുന്നത് രാജാവെന്ന്; അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലാൻ പോലും ജനങ്ങൾ ഭയപ്പെട്ടിരുന്നു…
അടിയും സംഘർഷവും ചൂതാട്ടകേന്ദ്രത്തിനു സമീപം പതിവായതോടെ പരാതികളും കൂടി. ഇതോടെയാണ് പോലീസ് മിക്കപ്പോഴും ഇവിടേക്ക് എത്തിയത്. പോലീസിന്റെ വരവും പോക്കും ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പിനെ ബാധിച്ചു. ഇതോടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയിലായി കരിം ലാല. ഒടുവിൽ ഹാജി മസ്താൻ വിജയകരമായി നടപ്പാക്കുന്ന തന്ത്രം പുറത്തെടുക്കാൻ തീരുമാനിച്ചു. ശത്രുവിനെ മിത്രമാക്കുക! അങ്ങനെ ലാല പോലീസിലെ ഉദ്യോഗസ്ഥരുമായി ചങ്ങാത്തം സ്ഥാപിച്ചു. അവർക്കു വേണ്ടതെല്ലാം നൽകി. പണവും പെണ്ണും മദ്യവുമൊക്കെ ഉദ്യോഗസ്ഥർക്ക് ഇഷ്ടം പോലെ കിട്ടി. എന്തിനും ഏതിനും ആശ്രയിക്കാവുന്ന ലാല പോലീസുകാർക്കും പ്രിയപ്പെട്ടവനായി. ഇതോടെ ലാലയുടെ ഇരുണ്ട സാമ്രാജ്യത്തിന്റെ വളർച്ച തുടങ്ങി. പോലീസ് വരുതിയിലായതോടെ ഇയാളെ എതിർക്കാൻ മറ്റുള്ളവരും ഭയപ്പെട്ടു. അതിക്രമങ്ങൾ ഇരയായവർ പോലും പരാതി നൽകാതെയായി. കരിംലാലയ്ക്കെതിരേ പരാതി നൽകിയാലും ഒന്നും സംഭവിക്കില്ലെന്ന് അവർക്കു മനസിലായിത്തുടങ്ങിയിരുന്നു. പതിയെപ്പതിയെ തെക്കൻ മുംബൈയിലെ അധോലോകം കരിം ലാലയുടെ അധീനതയിലായി. കള്ളക്കടത്തിലേക്ക്…
Read More