ദോഹ: നിർണായക മത്സരത്തിൽ ഖത്തറിനോട് തോറ്റ് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്. ഇന്ത്യ തോൽവി വഴങ്ങിയത് 2-1ന്. ഖത്തറിന്റെ പെനാല്‍റ്റി ബോക്സിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതിയിൽ കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്കിയ പാസ് ലാലിയന്‍സുവാല ചാങ്തെ വലയിലെത്തിക്കുകയായിരുന്നു. 73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിക്കുകയായിരുന്നു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്ത് ഖത്തർ ഗോൾവലയിൽ എത്തിച്ചതോടെ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. എയ്മെന്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഇന്ത്യ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ 85-ാം മിനിറ്റിൽ അല്‍ റാവി എടുത്ത ഷോട്ട് ഗോൾ വല കുലുക്കിയതോടെ ഇന്ത്യയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു.
Read MoreCategory: Sports
ചർച്ചകളിൽ നിറഞ്ഞ് സഞ്ജു, പ്ലേയിംഗ് ഇലവനിൽ ശിവം ദുബെ എന്തിന്?
ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കാണെങ്കിലും ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതും ശ്രദ്ധേയം. അതിൽ പ്രധാനം ശിവം ദുബെയ്ക്ക് നിലവിലെ പ്ലേയിംഗ് ഇലവനിലുള്ള സ്ഥാനത്തെ കുറിച്ചാണ്. പേസ് ഓൾ റൗണ്ടർ എന്ന നിലയിലാണ് ദുബെയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡിനും പാക്കിസ്ഥാനും എതിരേ ബൗളിംഗ് ചെയ്യാൻ ദുബെയ്ക്ക് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരേ രണ്ട് പന്തിൽ പൂജ്യം നോട്ടൗട്ടായിരുന്നു ദുബെ, പാക്കിസ്ഥാനെതിരേ ഒന്‍പത് പന്തിൽ നേടിയത് മൂന്ന് റണ്‍സ് മാത്രം. ദുബെയ്ക്ക് പകരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിക്കൂടേ എന്ന ചോദ്യം ഇതോടെ പ്രസക്തം. കാരണം, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് എന്നിങ്ങനെ മൂന്ന് സ്പെഷലിസ്റ്റ് പേസർമാർ. പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ. 20 ഓവർ…
Read Moreതീപ്പൊരി ആവേശം… പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ചരിത്ര ജയം വന്നതിങ്ങനെ
വിക്കറ്റിനായി ബൗളറും ക്ലേസ് ഫീൽഡേഴ്സും അന്പയറിനു മുന്നിൽ അപ്പീൽ ചെയ്യുന്നതല്ല, അതിനപ്പുറം ക്രിക്കറ്റ് ആരാധകർ പരസ്പരം ചോദിക്കുന്ന ചോദ്യമായി മാറി ഹൗസാറ്റ്… ഇന്ത്യ x പാക്കിസ്ഥാൻ ഐസിസി ട്വന്റി-20 ലോകകപ്പ് പോരാട്ടം കണ്ടു കഴിഞ്ഞ് അതിന്റെ ഓർമയിലാണ് ആരാധകർ ഹൗസാറ്റ് (എത്രമാത്രം മികച്ചതായിരുന്നു) എന്നു ചോദിച്ചുപോയത്. തീപ്പൊരി ആവേശം വിതറിയ യഥാർഥ ത്രില്ലർ എന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞ മത്സരമായിരുന്നു ഇന്ത്യ x പാക്കിസ്ഥാൻ. അതെ, അയൽവാശിയുടെ എരിവും പുളിക്കും ഒപ്പം ബൗളിംഗ് തീവ്രതയുടെ പരകോടികൂടി കണ്ട പോരാട്ടമായിരുന്നു അത്. സലാം ബുംറ◄ 19 ഓവറിൽ 119ന് പുറത്തായ ഇന്ത്യ, പാക്കിസ്ഥാനെ 20 ഓവറിൽ 113/7ന് ഒതുക്കി ആറ് റണ്‍സ് ജയം നേടിയെങ്കിൽ അതിന്റെ ക്രെഡിറ്റ് പേസർ ജസ്പ്രീത് ബുംറയ്ക്കു സ്വന്തം. നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് ബുംറ സ്വന്തമാക്കി. നേടിയ വിക്കറ്റ്…
Read Moreട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; തുലാസിലാടി പാക്കിസ്ഥാൻ, ലങ്ക, ഇംഗ്ലണ്ട്
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളുടെ സൂപ്പർ എട്ട് പ്രവേശം തുലാസിൽ. ഗ്രൂപ്പ് എയിൽ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ടതോടെയാണ് പാക്കിസ്ഥാന്റെ സൂപ്പർ എട്ട് പ്രവേശം വിഷമഘട്ടത്തിലായത്. രണ്ട് ജയം വീതം നേടി ഇന്ത്യയും അമേരിക്കയും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനത്തോടെ സൂപ്പർ എട്ടിലേക്കുള്ള യാത്രയിലാണ്. ഇന്ത്യ, അമേരിക്ക ടീമുകൾക്ക് ശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ. ഇതിൽ ഒരു ടീം രണ്ട് തോൽവി വഴങ്ങുകയും പാക്കിസ്ഥാൻ ശേഷിക്കുന്ന രണ്ട് മത്സരത്തിലും വൻ ജയം നേടുകയും ചെയ്താൽ അവർക്ക് സൂപ്പർ എട്ടിൽ പ്രവേശിക്കാം. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരം കഴിഞ്ഞ ഇംഗ്ലണ്ടിന് മഴയിൽ കളി മുടങ്ങിയപ്പോൾ ലഭിച്ച ഒരു പോയിന്റ് മാത്രമാണുള്ളത്. എന്നാൽ, മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം ഉൾപ്പെടെ അഞ്ച് പോയിന്റുമായി സ്കോട്ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളിൽനിന്ന് നാല്…
Read Moreഡാനിഷ് പ്രധാനമന്ത്രിയെ ആക്രമിച്ചത് പോളിഷ് പൗരൻ
കോപ്പൻഹേഗൻ: ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിനെ ആക്രമിച്ചത് പോളിഷ് പൗരനായ മുപ്പത്തൊന്പതുകാരനാണെന്നു പോലീസ് അറിയിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയെയാണ് ആക്രമിക്കുന്നതെന്ന് ഇയാൾക്കറിയില്ലായിരുന്നു. അക്രമി കുറച്ചുനാളായി ഡെന്മാർക്കിൽ താമസിച്ചുവരികയാണെന്നു പോളിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അക്രമിയെ 20വരെ കസ്റ്റഡിയിൽ വിട്ടു. പബ്ലിക് സെർവന്റിനെ ആക്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കോപ്പൻഹേഗൻ നഗരമധ്യത്തിലെ ചത്വരത്തിലൂടെ നടന്നുപോകുകയായിരുന്ന പ്രധാനമന്ത്രിയെ അക്രമി തോളിൽ തള്ളി താഴെയിടാൻ നോക്കുകയായിരുന്നു. അവർ വീണില്ലെങ്കിലും കഴുത്ത് ഉളുക്കി.
Read Moreയുഎഫ്സിയിൽ ഇന്ത്യൻ താരം പൂജ തോമറിന്റെ ചരിത്ര ഇടി
ന്യൂയോർക്ക്: യുഎഫ്സി (അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാന്പ്യൻഷിപ്) വേദിയിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രനേട്ടം കുറിച്ച് പൂജ തോമർ. യുഎഫ്സി ലൂയിസ് വില്ലെ 2024 പോരാട്ടത്തിലായിരുന്നു പൂജയുടെ ചരിത്ര ജയം. വനിതകളുടെ സ്ട്രോവെയിറ്റ് വിഭാഗത്തിൽ ബ്രസീലിന്റെ റയാൻ ഡോസ് സാന്റോസിനെ സ്പ്ലിറ്റ് ഡിസിഷനിലൂടെ (30-27, 27-30, 29-28) പൂജ കീഴടക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മിക്സഡ് മാർഷൽ ആർട്ട്സ് പ്രമോഷൻ വേദിയായ യുഎഫ്സിയുമായി കരാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം പൂജ 2023ൽ സ്വന്തമാക്കിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ പൂജ വുഷുവിൽ അഞ്ച് തവണ ദേശീയ ചാന്പ്യൻഷിപ് കരസ്ഥമാക്കിയിട്ടുണ്ട്.
Read Moreഫ്രഞ്ച് മുത്തം ; അൽകരാസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം
പാരീസ്: കാർലോസ് അൽകരാസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ചാന്പ്യൻ. ഫൈനലിൽ ലോക മൂന്നാം നന്പർ സ്പാനിഷ് താരം അൽകരാസ് ലോക നാലാം റാങ്ക് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി. 6-3, 2-6, 5-7, 6-1, 6-2നായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. അൽകരാസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേട്ടമാണ്. ഇതോടെ സ്പാനിഷ് താരത്തിന്റെ ഗ്രാൻസ്ലാം ചാന്പ്യൻഷിപ്പുകളുടെ എണ്ണം മൂന്നായി. സ്വരേവിന് ഇതുവരെ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിടാനായിട്ടില്ല. മത്സരത്തിൽ ആദ്യ സെറ്റ് അനായാസം നേടിയ അൽകരാസിന് അടുത്ത രണ്ടു സെറ്റിലും അടിതെറ്റി. എന്നാൽ നാലും അഞ്ചും സെറ്റുകളിൽ സ്വരേവിനെ നിലംപരിശാക്കി കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി. ഡബിൾസിൽ ഗഫ് കൊക്കോ ഗഫ് – കാതെറിന സിനിയക്കോവ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിൾസ് കിരീടം. സിനിയക്കോവ എട്ടാം തവണയാണ്…
Read Moreജയിക്കാൻ അനുവദിച്ചില്ല, പാക്കിസ്ഥാനെ എറിഞ്ഞിട്ടു ഇന്ത്യ
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. പാക്കിസ്ഥാനെ ആറു റൺസിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എയിൽ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത്. അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാനെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ തകർക്കുകയായിരുന്നു. ജയിക്കാൻ 120 റൺസ് വേണ്ടിയരുന്ന പാക്കിസ്ഥാന് ഏഴു വിക്കറ്റിന് 113 റൺസ് എടുക്കാനേ സാധിച്ചുള്ളു. മൂന്നു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ടു വിക്കറ്റ് നേടിയ ഹാർദിക് പാണ്ധ്യ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. ബുംറയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി. 31 പന്തിൽ 42 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. നസീം ഷാ, ഇമാദ് വസിം എന്നിവർ മൂന്നുവിക്കറ്റ് വീതവും മുഹമ്മദ് അമീർ രണ്ടും വിക്കറ്റ് വീഴ്ത്തി. മഴയെത്തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്.…
Read Moreകരുവാനയെ വീണ്ടും കീഴടക്കി പ്രഗ്നാനന്ദ
സ്റ്റാവഞ്ചർ (നോർവെ): ഇന്ത്യൻ ചെസ് കൗമാര പ്രതിഭാസം ആർ. പ്രഗ്നാനന്ദ തുടർച്ചയായ രണ്ടാം തവണയും ലോക രണ്ടാം നന്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ തോൽപ്പിച്ചു. നോർവെ ചെസ് ടൂർണമെന്റിന്റെ ഒന്‍പതാം റൗണ്ടിലാണ് പ്രഗ്നാനന്ദ കരുവാനയെ കീഴടക്കിയത്.ആദ്യതവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും പ്രഗ്നാനന്ദയ്ക്കായിരുന്നു ജയം. ടൂർണമെന്റിൽ ലോക ഒന്നാം നന്പറായ മാഗ്നസ് കാൾസണ്, ലോക ചാന്പ്യൻ ഡിങ് ലിറെൻ എന്നിവരെയും പ്രഗ്നാനന്ദ കീഴടക്കിയിരുന്നു.
Read Moreഫ്രഞ്ച് ഓപ്പൺ: അൽകരാസ് ഫൈനലിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം കാർലോസ് അൽകരാസ് ഫൈനലിൽ. ഇറ്റലിയുടെ യാനിക് സിന്നറിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അൽകരാസ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 2-6, 6-3, 3-6, 6-4, 6-3. ഫ്രഞ്ച് ഓപ്പണിൽ അൽകരാസിന്റെ കന്നി ഫൈനലാണ്.ആദ്യ സെറ്റ് നഷ്ടപ്പെട്ട അൽകരാസ് ശക്തമായ പോരാട്ടത്തിലൂടെയാണ് തിരിച്ചുവരവ് ജയം സ്വന്തമാക്കിയത്. 2022 യുഎസ് ഓപ്പണ്‍, 2023 വിംബിൾഡൻ ചാന്പ്യനാണ് ഇരുപത്തൊന്നുകാരനായ സ്പാനിഷ് താരം.
Read More