ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശകരവും വാശിയേറിയതുമായ പോരാട്ടം നാളെ ന്യൂയോർക്ക് ഈസ്റ്റ് മെഡോയിലെ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഈ ബ്ലോക്ബസ്റ്റർ പോരാട്ടം. പ്രാദേശിക സമയം രാവിലെ 10.30നാണ് (ഇന്ത്യൻ സമയം രാത്രി എട്ടിന്) മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിൽ ആതിഥേയരായ യുഎസ്എയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ പാക്കിസ്ഥാന് ഈ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ ജയം നേടിയ ഇന്ത്യക്ക് സൂപ്പർ എട്ടിലേക്കുള്ള ചവിട്ടുപടിയായ ഈ പോരാട്ടത്തിനു മുൻപ് പിച്ചിനെക്കുറിച്ച് ആശങ്ക ഉയർന്നു. അപ്രതീക്ഷിത ബൗൺസും സ്വീംഗും എല്ലാമായി കളിക്കാരെ കുഴപ്പത്തിലാക്കുന്നതാണ് നസാവു പിച്ച് എന്നതാണ് വാസ്തവം. ഐസിസി കൈകൂപ്പി നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയവും പിച്ചും 2024 ട്വന്റി-20 ലോകകപ്പിനായി പ്രത്യേകം നിർമിച്ചതാണ്. അതുകൊണ്ടുതന്നെ കയ്ച്ചിട്ട് തുപ്പാൻ സാധിക്കാത്ത അവസ്ഥയിലാണ് ഐസിസി. എങ്കിലും പിച്ചിന്റെ സ്വഭാവം…
Read MoreCategory: Sports
ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍; ലക്ഷ്യ സെൻ ക്വാർട്ടറിൽ
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുട ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ സെൻ 21-9, 21-15ന് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ തോൽപ്പിച്ചു. വനിതാ ഡബിൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യവും തനിഷ ക്രാസ്റ്റോ- അശ്വിനി പൊന്നപ്പ സഖ്യവും മിക്സഡ് ഡബിൾസിൽ സുമിത് റെഡ്ഢി-സികി റെഡ്ഢി സഖ്യവും പുറത്തായി.
Read Moreഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോർക്കുന്നു; ആവേശത്തിൽ ആരാധകർ
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ കൊന്പുകോർക്കും. ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡുമായാണ് രോഹിത് ശർമ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇറങ്ങുക. ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ അയർലൻഡിനെ 46 പന്ത് ബാക്കിനിൽക്കേ എട്ട് വിക്കറ്റിനു കീഴടക്കിയതോടെയാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡ് രോഹിത് ശർമയ്ക്ക് സ്വന്തമായത്. =ധോണിയെ മറികടന്നു 2017ലാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റനായി രോഹിത് ശർമ നിയോഗിക്കപ്പെട്ടത്. ഇതുവരെ 55 മത്സരങ്ങളിൽ 42 ജയം ഹിറ്റ്മാന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം ടൈയിൽ അവസാനിച്ചു. 2007 പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച എം.എസ്. ധോണിയുടെ പേരിലുള്ള റിക്കാർഡാണ് രോഹിത് തിരുത്തിയത്.…
Read Moreവികാരനിർഭരമായി… നിറഞ്ഞ ഗാലറിക്കു മുന്നിൽ ഛേത്രി വിരാമമിട്ടു…
കോൽക്കത്ത: ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഇനി ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ… കുവൈറ്റിന് എതിരായ അവസാന രാജ്യാന്തര മത്സരത്തിൽ ഛേത്രിയുടെ ബൂട്ട് നിശബ്ദമായി… 2005ൽ ആരംഭിച്ച രാജ്യാന്തര കരിയറിന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ ഛേത്രി വിരാമമിട്ടു… ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യത ഏഷ്യ മേഖല ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ x കുവൈറ്റ് മത്സരമാണ് ഗോളില്ലാതെ പിരിഞ്ഞത്. ഇന്ത്യയുടെ ഫിനിഷിംഗിലെ പോരായ്മയാണ് ഗോളുകൾ നേടുന്നതിൽനിന്നു തടഞ്ഞത്. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയുടെ വലയിൽ ഗോൾ കയറാതെ കാത്തു. കുവൈറ്റിനെതിരേ ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലെത്താമായിരുന്നു. നിലവിൽ അഞ്ചു കളിയിൽ ഒരു ജയം, രണ്ടു സമനില, രണ്ടു തോൽവി എന്നിങ്ങനെ ഇന്ത്യ…
Read Moreഇന്ത്യൻ ജഴ്സിയിൽ സുനിൽ ഛേത്രിക്ക് ഇന്ന് വിടവാങ്ങൽ മത്സരം
കോൽക്കത്ത: ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന വിശേഷണം സ്വന്തമാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർ സുനിൽ ഛേത്രിക്ക് സലാം നമസ്തേ… ഇന്ത്യൻ ജഴ്സിയിൽ ഛേത്രിക്ക് ഇന്ന് അവസാന മത്സരം. 2026 ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ കുവൈറ്റിന് എതിരേയാണ് സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം. രാത്രി ഏഴിന് കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഛേത്രിക്കായി ഇന്ത്യ ഇറങ്ങും… 150 മത്സരങ്ങൾ, 94 ഗോൾ… ഇതിഹാസം ബൂട്ടഴിക്കുന്പോൾ ഇന്ത്യൻ റിക്കാർഡുകളിൽ സുനിൽ ഛേത്രി എന്ന പേര് ബാക്കിയാകും… സജീവ ഫുട്ബോൾ രംഗത്ത് ഉള്ള കളിക്കാരിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (128), അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും (106) മാത്രമാണ് ഛേത്രിയേക്കാൾ കൂടുതൽ ഗോൾ രാജ്യാന്തര വേദിയിൽ സ്വന്തമാക്കിയിട്ടുള്ളത്. A1 ആദ്യ ഗോൾ രാജ്യാന്തര അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ താരമാണ് സുനിൽ ഛേത്രി. 2005 ജൂണ്‍…
Read Moreഅയർലൻഡിനെ തകർത്ത് ഇന്ത്യ
ന്യൂയോർക്ക്: തീതുപ്പുന്ന പന്തുകളുമായി ഇന്ത്യൻ പേസർമാർ നടത്തിയ ആക്രമണത്തിൽ ഐറിഷ് പട ചാന്പൽ. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിൽ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിനു തോൽപ്പിച്ചു. സ്കോർ: അയർലൻഡ് 16 ഓവറിൽ 96ന് എല്ലാവരും പുറത്ത്. ഇന്ത്യ 12.2 ഓവറിൽ രണ്ടു വിക്കറ്റിന് 97. ജ സ്പ്രീത് ബുംറയാണ് കളിയിലെ താരം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അയർലൻഡ് മുന്നോട്ടുവച്ച ചെ റിയ സ്കോറിലേക്ക് ഇന്ത്യക്കായി രോഹിത് ശർമ തകർപ്പൻ തുടക്കമാണ് നല്‍കിയത്. എന്നാൽ മൂന്നാം ഓവറിൽ ഒരു റണ്‍ മാത്രമെടുത്ത വിരാട് കോഹ്ലിയെ നഷ്ടമായി. തുടർന്ന് രോഹിത്തും ഋഷഭ് പന്തും ഒന്നിച്ച് കൂടുതൽ നഷ്ടമൊന്നും വരുത്താതെ ജയത്തിലേക്കു നയിച്ചു. പത്താം ഓവറിന്റെ അഞ്ചാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് രോഹിത് അർധ സെഞ്ചുറിയും തികച്ചു. അടുത്ത…
Read Moreഫ്രഞ്ച് ഓപ്പണ്‍ : ജാനിക് സിന്നർ സെമിയിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ലോക രണ്ടാം നന്പർ ജാനിക് സിന്നർ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. 6-2, 6-4, 7-6(7-3)നാണ് സിന്നറുടെ ജയം. ജയത്തിനു തൊട്ടുപിന്നാലെ സിന്നർ ലോക പുരുഷ സിംഗിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് നിലവിലെ ചാന്പ്യൻ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനൽ കളിക്കാതെ പിന്മാറി. ഇതേത്തുടർന്ന് ജോക്കോവിച്ചിന് ഒന്നാം സ്ഥാനം നഷ്ടമായി. ആദ്യ ഇറ്റലിക്കാരൻ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇറ്റാലിയനാണ് സിന്നർ. എടിപി റാങ്കിംഗ് പ്രാബല്യത്തിൽ വന്നിട്ട് 51 വർഷത്തിനിടെ ആദ്യമായാണ് ഇറ്റലിയിൽനിന്ന് ഒരാൾ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ആരു നേടിയാലും സിന്നർ ഒന്നാം സ്ഥാനം ഉറപ്പിക്കും. രണ്ടാം റാങ്ക് കാർലോസ് അൽകരാസാണ് സെമിയിൽ സിന്നറുടെ എതിരാളി. സ്റ്റെഫാനോസ് സിറ്റ്സിപാസിനെ…
Read Moreട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അയർലൻഡിന് എതിരേ ഇറങ്ങും
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ടീം ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ഗ്രൂപ്പ് എയിൽ അയർലൻഡിനെതിരേ ഇന്ത്യ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഐസിസി ട്രോഫി ദൗർഭാഗ്യത്തിന് വിരാമമിടുക എന്ന ഒറ്റ ലക്ഷ്യവുമായി രോഹിത് ശർമയും വിരാട് കോഹ്ലിയുമെല്ലാം ഇറങ്ങുന്ന ടൂർണമെന്റാണിത്. കാരണം, 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം ടീം ഇന്ത്യക്ക് ഇതുവരെ മറ്റൊരു ഐസിസി ട്രോഫി നേടാൻ സാധിച്ചിട്ടില്ല. 2014 ട്വന്റി-20 ലോകകപ്പ്, 2017 ചാന്പ്യൻസ് ട്രോഫി, 2019-21, 2021-23 ടെസ്റ്റ് ലോക ചാന്പ്യൻഷിപ്, 2023 ഏകദിന ലോകകപ്പ് എന്നിങ്ങനെ അഞ്ച് ഐസിസി ഫൈനലുകളിൽ ഇക്കാലത്തിനിടെ ഇന്ത്യ പരാജയപ്പെട്ടു. 2024 ട്വന്റി-20 ലോകകപ്പ് നേടി ഇന്ത്യൻ പരിശീലക കുപ്പായം അഴിച്ചുവയ്ക്കാൻ രാഹുൽ ദ്രാവിഡിനു സാധിക്കുമോ എന്നറിയാനും ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കില്ലെന്ന് ദ്രാവിഡ്…
Read Moreലോക ചാന്പ്യൻ ഡിങ് ലിറെനെയും വീഴ്ത്തി പ്രഗ്നാനന്ദയുടെ തേരോട്ടം
സ്റ്റാവഞ്ചർ (നോർവെ): ഒന്നിനു പുറകേ മറ്റൊന്നായി അട്ടിമറികളുടെ ഘോഷയാത്രയുമായി ഇന്ത്യൻ ചെസ് കൗമാര സൂപ്പർ താരം ആർ. പ്രഗ്നാനന്ദ. നോർവെ ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നന്പറായ മാഗ്നസ് കാൾസനെയും രണ്ടാം നന്പറായ ഫാബിയാനൊ കരുവാനയെയും അട്ടിമറിച്ച പ്രഗ്നാനന്ദ, നിലവിലെ ലോക ചാന്പ്യനായ ഡിങ് ലിറെനെയും വീഴ്ത്തി. സ്വപ്നതുല്യമായ ജൈത്രയാത്രയാണ് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ നോർവെയിൽ നടത്തുന്നത്. ഡിങ് ലിറെൻ ഈ ടൂർണമെന്റിൽ തീർത്തും മോശം ഫോമിലാണെന്നതും ശ്രദ്ധേയം. പ്രഗ്നാനന്ദയ്ക്കെതിരേ സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഡിങ് ലിറെൻ. തുടർച്ചയായ അഞ്ച് തോൽവിയാണ് ഇതോടെ ലോക ചാന്പ്യന്റെ നോർവെ സന്പാദ്യം. 11 പോയിന്റുമായി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുമായി നോർവെയുടെ കാൾസനും 12.5 പോയിന്റുമായി അമേരിക്കയുടെ ഹികാരു നാകാമുറയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. വനിതാ വിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരിയായ ആർ. വൈശാലി മറ്റൊരു ഇന്ത്യൻ താരമായ കൊനേരു…
Read Moreജോക്കോവിച്ച്, സ്വരേവ് ക്വാർട്ടറിൽ
പാരീസ്: ലോക ഒന്നാം നന്പർ പുരുഷതാരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ക്വാർട്ടർ ഫൈനലിൽ. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-1 5-7, 3-6, 7-5, 6-3നാണ് ജോക്കോവിച്ച് അർജന്റീനയുടെ ഫ്രാൻസിസ്കോ സെറുണ്ടൊലോയെ തോൽപ്പിച്ചത്. മൂന്നാം റൗണ്ട് മത്സരം കഴിഞ്ഞ് വെറും 36 മണിക്കൂറിന്റെ ഇടവേളയിലാണ് ജോക്കോവിച്ച് പ്രീക്വാർട്ടർ മത്സരത്തിനിറങ്ങിയത്. നാലു മണിക്കൂറും 39 മിനിറ്റുമാണ് അർജന്റൈൻതാരത്തിനെതിരേ മത്സരം നീണ്ടത്. ഗ്രാൻസ്ലാം ടൂർണമെന്റിൽ സെർബിയൻ താരത്തിന്റെ 370-ാം ജയമാണ്. ഇതോടെ റോജർ ഫെഡററുടെ 369 ജയമെന്ന റിക്കാർഡും ലോക ഒന്നാം നന്പർ മറികടന്നു. വലതു കാൽമുട്ടിൽ ടേപ്പ് ചുറ്റിയാണ് ജോക്കോവിച്ച് മത്സരത്തിനെത്തിയത്. രണ്ടാം സെറ്റിനു മുന്‍പ് ആ കാലിന് ചികിത്സയും വേണ്ടിവന്നു. കാസ്പർ റൂഡാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി. ടെയ്ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് റൂഡ് ക്വാർട്ടറിലെത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അലക്സാണ്ടർ സ്വരേവ് 4-6,…
Read More