പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചരിത്രത്തിൽ ഏറ്റവും താമസിച്ച് അവസാനിച്ച മത്സരം എന്ന റിക്കാർഡ് ഇനി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനു സ്വന്തം. മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ ഇരുപത്തിരണ്ടുകാരനായ ലോറെൻസോ മുസെറ്റിയുമായി നാലര മണിക്കൂർ നീണ്ട പോരാട്ടത്തിലായിരുന്നു ജോക്കോവിച്ച് ജയം നേടിയത്. ഈ മത്സരം അവസാനിച്ചത് പുലർച്ചെ മൂന്നിനും. 7-5, 6-7(6-8), 2-6, 6-3, 6-0ന് ജയം സ്വന്തമാക്കിയ ജോക്കോവിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ നോർവെയുടെ കാസ്പർ റൂഡ്, സ്പെയിനിന്റെ കാർലോസ് അൽകരാസ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും പ്രീക്വാർട്ടറിൽ ഇടംനേടി.പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മഹേഷ് ഭൂപതി-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം രണ്ടാം റൗണ്ടിൽ. 369; റിക്കാർഡ് ഓപ്പണ്‍ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് ജയം എന്ന റിക്കാർഡിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററിന് (369) ഒപ്പവും ഇതോടെ ജോക്കോവിച്ച് എത്തി. വനിതാ സിംഗിൾസിൽ നിലവിലെ…
Read MoreCategory: Sports
പ്രജ്ഞാനന്ദയുടെ കരുക്കൾക്ക് മുന്നിൽ കരുവാനയും വീണു
സ്റ്റാവഞ്ചർ (നോർവെ): ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസനെ കീഴടക്കിയതിനു പിന്നാലെ രണ്ടാം നന്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെയും അട്ടിമറിച്ച് ഇന്ത്യയുടെ ചെസ് സൂപ്പർ താരം ആർ. പ്രജ്ഞാനന്ദ. നോർവെ ചെസ് ടൂർണമെന്റിലാണ് പ്രജ്ഞാനന്ദയുടെ ഈ മിന്നും പ്രകടനം. അതേസമയം, പ്രജ്ഞാനന്ദയുടെ സഹോദരി ആർ. വൈശാലി വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Read Moreകിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിൽ; കരാർ 2029 വരെ
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ്. യൂറോകപ്പിന് മുമ്പ് താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമം നടത്തിയിരുന്നു. ജൂണ്‍ 14നാണ് യൂറോകപ്പ് ആരംഭിക്കുന്നത്. റയലിലേക്ക് വരുമെന്ന് എംബാപ്പെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 2029 വരെയുള്ള കരാറിലാണ് എംബാപ്പെ ഒപ്പുവച്ചത്. പിഎസ്ജിയില്‍ നിന്നാണ് താരം റയലിൽ എത്തുന്നത്. വൈകാതെ എംബാപ്പയെ ആരാധകര്‍ക്ക് മുന്നില്‍ ടീം അവതരിപ്പിക്കും.
Read Moreട്രീസ-ഗായത്രി സെമിയില്‍
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ അട്ടിമറി ജൈത്രയാത്ര തുടരുന്നു. രണ്ടാം സീഡായ ദക്ഷിണകൊറിയയുടെ ബീക് ഹന-ലീ സൊ ഹി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ട്രീസ-ഗായത്രി സഖ്യം മറ്റൊരു അട്ടിമറിയിലൂടെ സെമി ഫൈനലില്‍. ആറാം സീഡായ ദക്ഷിണകൊറിയയുടെ കിം സൊ യോങ്-കോങ് ഹീ യോങ് സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം തകര്‍ത്തത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 18-21, 21-19, 24-22നായിരുന്നു ട്രീസ – ഗായത്രി കൂട്ടുകെട്ടിന്റെ ജയം. കണ്ണൂര്‍ പുളിങ്ങോം സ്വദേശിയാണ് ട്രീസ ജോളി. പുല്ലേല ഗോപിചന്ദിന്റെ മകളാണ് ഗായത്രി. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും യോങ് – കോങ് സഖ്യത്തെ ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍പ്പിച്ചിരുന്നു. സെമിയില്‍ പ്രവേശിച്ചതോടെ ഇരുവരും വെങ്കലം ഉറപ്പാക്കി. സിംഗപ്പുര്‍ ഓപ്പണില്‍ മെഡല്‍…
Read Moreരാജേഷ് നാട്ടകം ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്
കോട്ടയം: ഇന്നു മുതല്‍ 15 വരെ ഗുജറാത്തില്‍ നടക്കുന്ന ലോക ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ആര്‍ബിറ്റര്‍ പാനലിലേക്ക് കേരളത്തില്‍നിന്നുള്ള രാജേഷ് നാട്ടകം തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ഗ്രീസില്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ മഹാബലിപുരത്ത് നടന്ന ചെസ് ഒളിമ്പ്യാഡിലും രാജേഷ് ആര്‍ബിറ്റര്‍ ആയിരുന്നു. 2021 മുതല്‍ ചെസ് അസോസിയേഷന് കേരളയുടെ പ്രസിഡന്റാണ്.
Read Moreഎഡിസൺ കവാനി മതിയാക്കി
മോണ്ടെവീഡിയോ (ഉറുഗ്വെ): ഉറുഗ്വെന്‍ ഫുട്ബോളര് എഡിസണ് കവാനി വിരമിച്ചു. 2011 കോപ്പ അമേരിക്ക നേടിയ ഉറുഗ്വെന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കവാനി. മുപ്പത്തേഴുകാരനായ കവാനി, ഉറുഗ്വെയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളിലും (136) ഗോള്‍ നേട്ടത്തിലും (58) ലൂയിസ് സുവാരസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 2008ല്‍ കൊളംബിയയ്ക്കെതിരായ മത്സരത്തിലൂടെയാണ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.
Read Moreചരിത്രം കുറിച്ച് ഒളിന്പിയാകോസ്
ആഥൻസ്: യൂറോപ്പ കോണ്‍ഫറൻസ് ലീഗ് കിരീടം ഗ്രീക്ക് ടീമായ ഒളിന്പിയാകോസ് സ്വന്തമാക്കി. ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയെയാണ് ഒളിന്പിയാകോസ് കീഴടക്കിയത്, 1-0. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 116-ാം മിനിറ്റിൽ മൊറോക്കൻ സ്ട്രൈക്കർ അയൂബ് എൽ കാബിയുടെ വകയായിരുന്നു ഒളിന്പിയാകോസിന്റെ വിജയഗോൾ. യുവേഫ ട്രോഫി സ്വന്തമാക്കുന്ന ആദ്യ ഗ്രീക്ക് ക്ലബ്ബാണ് ഒളിന്പിയാകോസ്. യുവേഫ ക്ലബ് ചാന്പ്യൻഷിപ്പ് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റിക്കാർഡ് എൽ കാബിയും സ്വന്തമാക്കി (11). ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, റഡമേൽ ഫൽക്കാവോ എന്നിവരുടെ പേരിലുണ്ടായിരുന്ന 10 ഗോൾ എന്ന റിക്കാർഡാണ് എൽ കാബി തിരുത്തിയത്.
Read Moreമെസിയുടെ മയാമിക്ക് തോൽവി
ഫ്ളോറിഡ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഗോൾ നേടിയെങ്കിലും അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കു തോൽവി. 2024 സീസണിൽ ഇന്റർ മയാമിയുടെ മൂന്നാം തോൽവിയാണ്. മെസി ഇറങ്ങിയിട്ടും മയാമി തോൽക്കുന്ന ആദ്യ മത്സരമായിരുന്നു. അറ്റ്ലാന്റ യുണൈറ്റഡ് 3-1ന് ഇന്റർ മയാമിയെ കീഴടക്കി. മെസിയുടെ ഗോൾ 62-ാം മിനിറ്റിലായിരുന്നു. ഫിഫ 2022 ലോകകപ്പിൽ അർജന്റീന 1-2ന് സൗദി അറേബ്യക്കു മുന്നിൽ തലകുനിച്ചശേഷം മെസി ഗോൾ നേടിയിട്ടും അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുന്നത് ഇതാദ്യമാണ്. ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ ഇന്റർ മയാമി 17 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 പോയിന്റുള്ള അറ്റ്ലാന്റ 12-ാം സ്ഥാനത്താണ്.
Read Moreസിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍; അട്ടിമറിച്ച് ട്രീസ, ഗായത്രി
സിംഗപ്പുർ: ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം അട്ടിമറി ജയത്തോടെ സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിൾസ് ക്വാർട്ടറിൽ. ലോക രണ്ടാം നന്പർ താരങ്ങളായ ദക്ഷിണകൊറിയയുടെ ബീക് ഹന – ലീ സൊ ഹി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ ജോഡി പ്രീക്വാർട്ടറിൽ കീഴടക്കി. കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസയും പുല്ലേല ഗോപിചന്ദിന്റെ മകളായ ഗായത്രിയും 59 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. സ്കോർ: 21-9, 14-21, 21-15. ആദ്യ ഗെയിമിൽ ട്രീസ-ഗായത്രി സഖ്യം ഏകപക്ഷീയ ജയം സ്വന്തമാക്കി. ആദ്യമായാണ് ട്രീസ-ഗായത്രി സഖ്യം ബീക്-ലീ കൂട്ടുകെട്ടിനെ തോൽപ്പിക്കുന്നത്. സിന്ധു, പ്രണോയ് പുറത്ത് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പുറത്ത്. എട്ടാം റാങ്കുകാരനായ പ്രണോയിയെ 11-ാം റാങ്കുകാരനായ ജാപ്പനീസ് താരം കെന്റ നിഷിമോട്ടൊ മൂന്ന് ഗെയിം നീണ്ട…
Read Moreഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലേക്ക് ഇനി രണ്ട് ദിനം മാത്രം
ഐ സിസി ട്വന്റി-20 ക്രിക്കറ്റിന്റെ ആഗോള ആവേശത്തിനു തുടക്കം കുറിച്ചത് 2007ൽ ദക്ഷിണാഫ്രിക്കയിൽ. പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ അവസാന ഓവർ ത്രില്ലറിൽ ഇന്ത്യ അഞ്ച് റണ്‍സിനു കീഴടക്കിയപ്പോൾ ആവേശത്തിന്റെ പുതിയ അധ്യായത്തിനും തുടക്കമായി. ഒരു ഓവറിൽ ആറ് സിക്സർ അടിച്ച യുവരാജ് സിംഗും കുറച്ച് യുവാക്കളുമായി ദക്ഷിണാഫ്രിക്കയിലെത്തിയ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ ഓർമയിലെ സുഗന്ധമാണ്. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിനുശേഷം 2009, 2010, 2012, 2014, 2016, 2021, 2022 എന്നിങ്ങനെ ഏഴ് എഡിഷൻകൂടി നടന്നു. പുരുഷ ട്വന്റി-20 ലോകകപ്പിന്റെ ഒന്‍പതാം എഡിഷനിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. ജൂണ്‍ രണ്ടിന് 2024 ട്വന്റി-20 ലോകകപ്പ് ആവേശത്തിന് കൊടിയേറ്റ്. ട്വന്റി-20 ലോകപോരാട്ടത്തെ വരവേൽക്കാൻ ആരാധകർ തയാറായിക്കഴിഞ്ഞു. ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രവഴികളിൽ ഇന്ത്യൻ താരങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്.…
Read More