ടോക്കിയോ: ഒളിമ്പിക് സംഘാടക സമിതി ഉദ്ഘാടന ചടങ്ങിന്റെ ഡയറക്ടറെ പുറത്താക്കി. ഉദ്ഘാടന ചടങ്ങ് ഡയറക്ടർ കെന്റാരോ കോബയാഷി 1998ൽ ഒരു കോമഡി ഷോയ്ക്കിടെ നടത്തിയ ഹോളോകോസ്റ്റ് (കൂട്ടക്കൊല) തമാശയാണ് പുറത്താക്കാൻ കാരണം. കോബയാഷിയെ പുറത്താക്കിയതായി സംഘാടക സമിതി പ്രസിഡന്റ് സീകോ ഹാഷിമോട്ടോ അറിയിച്ചു. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് കാലതാമസം നേരിട്ട ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ തലേദിവസമാണ് കെന്റാരോ കോബയാഷിയുടെ പുറത്താക്കൽ. നാസി കാലത്തെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. ഒരു ഷോയിൽ “ലെറ്റ്സ് പ്ലേ ഹോളോകോസ്റ്റ്’ എന്ന പറഞ്ഞതായാണ് ആരോപണം. ഉദ്ഘാടനച്ചടങ്ങിൽ സംഗീതം നൽകേണ്ടിയിരുന്ന ഒരു സംഗീതജ്ഞൻ തന്റെ സഹപാഠികളെ മുമ്പ് കളിയാക്കിയിട്ടുണ്ട് എന്ന കാരണത്താൽ ഈ ആഴ്ച ആദ്യം രാജിവയ്ക്കാൻ നിർബന്ധിതനായിരുന്നു.
Read MoreCategory: Sports
2032ലെ ഒളിമ്പിക്സ് ബ്രിസ്ബേനിൽ
ടോക്കിയോ: 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഓസ്ട്രേലിയൻ പട്ടണത്തെ തെരഞ്ഞെടുത്തത്. 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്. 2000തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഒളിമ്പിക്സ്. 1956ൽ മെൽബണും ഒളിന്പിക്സിന് വേദിയായി. 2024ൽ നടക്കുന്ന അടുത്ത ഒളിന്പിക്സിന് പാരീസാണ് വേദിയാകുന്നത്. 2028ൽ ലോസ് ആഞ്ചലസിലാണ് ഒളിന്പിക്സ് അരങ്ങേറുന്നത്. 11 വർഷം നീണ്ടുനിൽക്കുന്ന ഒരുക്കങ്ങൾക്കുശേഷമാണ് ഓരോ സ്ഥലത്തും ഒളിന്പിക്സ് അരങ്ങേറുന്നത്.
Read Moreസൂപ്പർ ചാഹർ
കൊളംബൊ: ട്വന്റി-20യുടെ ആവേശത്തിരയിളക്കം കണ്ട ഏകദിനപോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം. പരാജയം ഉറ്റുനോക്കിയ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് എട്ടാം നന്പറായി ക്രീസിലെത്തിയ ദീപക് ചാഹർ. 82 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 69 റൺസുമായി പുറത്താകാതെനിന്ന ചാഹറിന്റെ കരുത്തിൽ ഇന്ത്യ രണ്ടാം ഏകദിനത്തിൽ ജയമാഘോഷിച്ചു. 19 റൺസുമായി ഭൂവനേസ്വർ കുമാർ ചാഹറിന് അടിയുറച്ച പിന്തുണ നൽകി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 193 എന്ന നിലയിൽനിന്നാണ് ഇരുവരും ചേർന്ന് ഇന്ത്യയെ ആവേശോജ്വല ജയത്തിലേക്ക് നയിച്ചത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 275/9. ഇന്ത്യ 49.1 ഓവറിൽ 277/7. സൂര്യകുമാർ യാദവ് (44 പന്തിൽ 53), കൃണാൽ പാണ്ഡ്യ (54 പന്തിൽ 35), മനീഷ് പാണ്ഡെ (31 പന്തിൽ 37), ശിഖർ ധവാൻ (38 പന്തിൽ 29) എന്നിവരും ണ് ഇന്ത്യക്കായി പൊരുതി. അസലങ്ക,…
Read Moreപരമ്പര നേടാൻ ധവാൻ സംഘം
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ, ജയം തുടർന്ന് പരന്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക. ശിഖർ ധവാന്റെ ക്യാപ്റ്റൻസിയിലും രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലും ആദ്യ ജയം സ്വന്തമാക്കിയ ത്രില്ലിലാണ് ടീം ഇന്ത്യ. ലങ്ക മുന്നോട്ടുവച്ച 263 റണ്‍സ് എന്ന ലക്ഷ്യം 36.4 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച (24 പന്തിൽ 43) പൃഥ്വി ഷാ ആയിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി. ധവാൻ ക്യാപ്റ്റന്റെ (86 നോട്ടൗട്ട്) ഇന്നിംഗ്സ് കാഴ്ചവച്ചിരുന്നു. ഏകദിനത്തിൽ ലങ്കയുടെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു പ്രേമദാസ സ്റ്റേഡിയത്തിലേത്. തുടർ തോൽവിയിൽനിന്നു മുക്തി നേടുകയാണു ലങ്കയുടെ ലക്ഷ്യം.
Read Moreവേൾഡ് കിക്ക് ബോക്സിംഗിനു മൂന്ന് മലയാളി താരങ്ങൾ
പൊൻകുന്നം: ഒക്ടോബർ 15 മുതൽ 24 വരെ ഇറ്റലിയിൽ നടക്കുന്ന വാക്കോ സീനിയർ ആൻഡ് മാസ്റ്റേഴ്സ് വേൾഡ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ മൂന്നു മലയാളി താരങ്ങൾ. മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലുമുണ്ട് മലയാളി സാന്നിധ്യം. പൊൻകുന്നം മണ്ണുവയലിൽ റായീസ് എം. സജി, തിരുവനന്തപുരം കരമന വിവേകാന്ദ ലൈനിൽ കെ. കാർത്തിക്, തിരുവനന്തപുരം തലയോർക്കോണം ശിവപ്രഭയിൽ എസ്. ശ്രീഗേഷ് എന്നിവരാണ് ഇന്ത്യൻ ടീമിലുള്ള മലയാളി താരങ്ങൾ. കിക്ക് ബോക്സിംഗ് സംസ്ഥാന സെക്രട്ടറിയും ഇന്റർനാഷണൽ റഫറിയും നാഷണൽ റഫറി കമ്മിറ്റിയംഗവുമായ എ.എസ്. വിവേക് മത്സരം നിയന്ത്രിക്കാൻ രംഗത്തുണ്ട്.
Read Moreഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തി
ടോക്കിയോ: കോവിഡ് ആശങ്കകൾക്കിടെ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ ബാച്ച് ജപ്പാനിലെ ടോക്കിയോയിലെത്തി. 54 അത്ലറ്റുകൾ ഉൾപ്പെടെ 88 അംഗങ്ങളാണ് ടോക്കിയോയിൽ എത്തിയിരിക്കുന്നത്. ജൂലൈ 23നാണ് ഒളിന്പിക്സിന് തിരിതെളിയുന്നത്. ടേബിൾ ടെന്നീസ്, ബാഡ്മിന്റ്ൺ, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്, സ്വിമ്മിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് തുടങ്ങിയ വിഭാഗംങ്ങളിലെ കായികതാരങ്ങളും ഉദ്യോഗസ്ഥരുമാണ് ജപ്പാനിലെത്തിയത്. ഡൽഹിയിൽ നിന്ന് ചാർട്ടേഡ് എയർ ഇന്ത്യ വിമാനത്തിൽ ഞായർ രാവിലെയാണ് ആദ്യ ബാച്ച് എത്തിയത്. 119 അത്ലറ്റുകൾ ഉൾപ്പെടെ 228 അംഗങ്ങളടങ്ങിയ ഇന്ത്യൻ സംഘമാണ് ടോക്കിയോ ഒളിന്പിക്സിന്റെ ഭാഗമാകുന്നത്.
Read Moreഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: പ്രതിരോധ താരം ഹര്മന് ജോത് ഖബ്ര ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. 2023 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചിരിക്കുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പു വയ്ക്കുന്ന നാലാമത്തെ താരമാണ് ഹര്‍മന്‍ജോത് ഖബ്ര.
Read Moreഗോകുലത്തിന്റെ പെണ്‍പടയ്ക്ക് ചരിത്ര നേട്ടം
ന്യൂഡൽഹി: ഗോകുലം കേരള എഫ്സിക്ക് ചരിത്ര നേട്ടം. എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഗോകുലം എഫ്സിക്കു യോഗ്യത. 2019-20ൽ ഇന്ത്യൻ വിമൻസ് ലീഗിൽ കിരീടം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലത്തിന്റെ പെണ്‍പട എഎഫ്സി ചാന്പ്യൻഷിപ്പിന് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലീഗ് കോവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇതേത്തുടർന്ന് 2019-20ലെ ചാന്പ്യന്മാരായ ഗോകുലത്തിന്റെ വനിതാ ടീമിന് എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുകയായിരുന്നു. ഏഷ്യയിലെ മികച്ച ടീമുകളെല്ലാം ഏറ്റുമുട്ടുന്ന ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ചാന്പ്യൻഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എഎഫ്സി കപ്പിനു യോഗ്യത നേടുന്നത്. ഐ ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ പുരുഷ ടീം നേരത്തേതന്നെ എഎഫ്സി കപ്പിനു യോഗ്യത നേടിയിട്ടുണ്ട്. വനിതാ ടീം ചാന്പ്യൻഷിപ്പിനു യോഗ്യതനേടിയതിൽ അഭിമാനമുണ്ടെന്നും വനിതാ ഫുട്ബോൾ ടീമിൽ…
Read Moreഒളിമ്പിക് മെഡല്‍ തനിയെ എടുത്ത് അണിയണം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ മത്സര ജേതാക്കളുടെ കഴുത്തിൽ ഒളിമ്പിക് മെഡല്‍ അണിയിക്കാന്‍ വിശിഷ്ട വ്യക്തികളെത്തില്ല. കോവിഡ് ഭീതിക്കിടെ നടക്കുന്ന ഒളിമ്പിക്സില്‍ വിജയികള്‍ തന്നെ മെഡല്‍ അണിയണം. ട്രേയില്‍ മൂന്നു മെഡലുകള്‍ വച്ചിരിക്കും. ഇതെടുത്ത് വിജയികള്‍ക്ക് അണിയാം. സാധാരണയായി വിശിഷ്ട വ്യക്തികള്‍ മെഡല്‍ ധരിപ്പിക്കുകയും അവരുമായി വിജയികള്‍ ഹസ്തദാനം നടത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്യും. എന്നാല്‍, ഇത്തവണ ഇവയൊന്നും ഉണ്ടാകില്ലെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു. പുറത്തുനിന്നുള്ളവരുമായി സന്പർക്കം ഒഴിവാക്കാനാണ് ഈ നടപടി സ്വീക രിക്കുന്നത്. ഐഒസി റെഫ്യൂജി ടീമില്‍ കോവിഡ് ദോഹ: ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ റെഫ്യൂജി ടീമിലെ ഒരു ഉദ്യോഗസ്ഥനു കോവിഡ്-19. ഇതോടെ ടീമിനു യാത്ര വൈകിപ്പിക്കേണ്ടിവന്നു. ദോഹയിലാണു റെഫ്യൂജി ടീം. 29 അത്ലറ്റുകളും 11 ഓഫീഷല്സുമാണ് റെഫ്യൂജി ടീമില്‍. ടോക്കിയോയിലേക്കു യാത്ര തിരിക്കും മുമ്പ് ടീമിലുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നടത്തി. ഇതിലാണ് ഒരു…
Read Moreഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ഇന്ത്യൻ താരത്തിന് കോവിഡ്
ലണ്ടൻ: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ പേര് ടീം മാനേജ്മെന്റ് പുറത്തു വിട്ടിട്ടില്ല. താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. താരവുമായി സമ്പർക്കത്തിലേർപ്പെട്ട സഹതാരങ്ങളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു.
Read More