ടോക്കിയോ: ഒളിമ്പിക്സിൽ ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗിൽ ലാവ്ലിന ബോർഗോഹെയ്ൻ സെമിഫൈനൽ ബർത്ത് നേടിയതോടെയാണ് ഇന്ത്യയ്ക്ക് മെഡൽ ഉറപ്പായത്. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ലഭിക്കും. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നീൻ ചിന്നിനെ 4-1 എന്ന സ്കോറിന് തകർത്താണ് മണിപ്പൂർ സ്വദേശിനി ലാവ്ലിന അവസാന നാലിലെ പോരാട്ടത്തിന് അർഹയായത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ. 2018, 2019 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരു മെഡൽ കൂടി ഉറപ്പിച്ചതോടെ റിയോ ഒളിമ്പിക്സിലെ നേട്ടത്തിനൊപ്പം എത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. റിയോയിൽ ഇന്ത്യയ്ക്ക് ഒരു വെള്ളിയും വെങ്കല മെഡലുമാണ് ലഭിച്ചിരുന്നത്.
Read MoreCategory: Sports
വിടവാങ്ങൽ ഒളിംപിക്സിൽ പൊരുതി വീണ് മേരി കോം
ടോക്കിയോ: ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാർട്ടറിൽ വീണു. 51 കിലോ വിഭാഗത്തിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ലണ്ടൻ ഒളിന്പിക്സിൽ വെങ്കലമെഡൽ ജേതാവായിരുന്നു മേരി കോം. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്.
Read Moreകൃണാലിനു കോവിഡ്; ട്വന്റി-20 നടന്നില്ല
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണു പാണ്ഡ്യ പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇതോടെ ഇന്നലെ നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി-20 മാറ്റിവച്ചു. പാണ്ഡ്യക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുടീമിലെയും കളിക്കാരെ ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കി. പാണ്ഡ്യയുമായി നേരിട്ട് ബന്ധം പുലർത്തിയ ആർക്കും കോവിഡ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
Read Moreപി.വി. സിന്ധു പ്രീക്വാർട്ടറിൽ
ടോക്കിയോ: ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു മുന്നോട്ട്. ഗ്രൂപ്പ് ജെ-യിൽ ഹോങ്കോംഗ് താരം ചെയുങ് യെഗാൻ യിയെ പരാജയപ്പെടുത്തി സിന്ധു പ്രീക്വാർട്ടർ ഉറപ്പിച്ചു. 21-9, 21-16 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം. ഹോങ്കോംഗ് താരം രണ്ടാം ഗെയിമിൽ ചെറുത്തുനില്പുയർത്തി, ഒരു ഘട്ടത്തിൽ ലീഡ് നേടി. എന്നാൽ തന്റെ പരിചയസന്പത്ത് മുതലാക്കി സിന്ധു വിജയം കുറിയ്ക്കുകയായിരുന്നു.
Read Moreഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. രുപീന്ദർപാൽ സിംഗ് രണ്ടും സിമറൻജീത് സിംഗ് ഒരു ഗോളും നേടി. മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന്റെ പ്രകടനവും ജയത്തിൽ നിർണായകമായി. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് ഒന്നിനെതിരേ ഏഴ് ഗോളുകൾക്ക് തോറ്റ ഇന്ത്യ ഇന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജയത്തോടെ ആറ് പോയിന്റുമായി പൂൾ എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒൻപത് പോയിന്റുമായി ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. വ്യാഴാഴ്ച അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പൂൾ എ, ബി ഗ്രൂപ്പുകളിൽ ആദ്യ നാല് സ്ഥാനത്ത് എത്തുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.
Read Moreപ്രതീക്ഷകളുമായി മുന്നോട്ട് തന്നെ; ഫെൻസിംഗിൽ ഭവാനി ദേവിക്ക് വിജയത്തുടക്കം
ടോക്കിയോ: ഒളിമ്പിക്സ് ഫെന്‍സിംഗില്‍ ഇന്ത്യയുടെ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ വിജയം. ടുണീഷ്യൻ താരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി തോൽപ്പിച്ചത്. 3-15നാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ ജയം. ഫെന്‍സിംഗിൽ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.
Read Moreഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി; മീരഭായി ചാനുവിന് ചരിത്ര നേട്ടം
ടോക്കിയോ: ഭാരോദ്വഹനത്തിലൂടെ ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായി ചാനുവാണ് വെള്ളി മെഡൽ നേടി ചരിത്രം നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് ചാനു സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആന്‍ഡ് ജർക്കിൽ 115 കിലോയും ഉയർത്തിയ ചാനു ആകെ 202 കിലോ ഭാരം ഉയർത്തി. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ചാനുവിന് മത്സരം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് വർഷം മുൻപുണ്ടായ കനത്ത തിരിച്ചടിയിൽ നിന്നും പറന്നുയർന്ന ചാനു രാജ്യത്തിന് അഭിമാനനേട്ടമാണ് സമ്മാനിച്ചത്. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി നേടിയ വെങ്കല മെഡലിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ…
Read Moreവെടിവെച്ച് ആദ്യ സ്വർണവുമായി ചൈനയ്ക്ക്
ടോക്കിയോ: ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ചൈനയുടെ നേട്ടം. യാംഗ് ക്വിയാൻ ആണ് ചൈനയ്ക്കായി സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് റിക്കാർഡോടെയാണ് സ്വർണനേട്ടം. സ്കോർ: 251.8. റഷ്യയുടെ അനസ്താസിയ ഗാലാഷിന വെള്ളിയും സ്വിറ്റ്സർലൻഡിന്റെ നിന ക്രിസ്റ്റൻ വെങ്കലവും നേടി. അനസ്താസിയ 251.1 പോയിന്റും നിന ക്രിസ്റ്റൻ 230.6 പോയിന്റുമാണ് വെടിവച്ചിട്ടത്. ഈ ഇനത്തിൽ ഇന്ത്യൻ മെഡല്‍ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവർ യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. 626.5 പോയന്റുമായി എളവേണില്‍ വാളറിവാൻ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തീര്‍ത്തും നിരാശപ്പെടുത്തിയ അപൂര്‍വി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Read Moreകാണികളില്ലാതെ ടോക്കിയോ ഒളിമ്പിക്സ് ഇന്ന് മിഴി തുറക്കും; ഉദ്ഘാടനം ഇന്ത്യൻ സമയം വൈകുന്നേരം 4.30ന്
ടോക്കിയോ: കാഹളമുയരട്ടെ, വിജയഭേരി മുഴങ്ങട്ടെ… കോവിഡ് തീർത്ത കണ്ണീർ ചങ്ങലകൾ ഭേദിച്ച് ലോകം ഒന്നായി ആർത്തുല്ലസിക്കട്ടെ… അതെ ഇന്നു മുതൽ അടുത്ത മാസം എട്ട് വരെ ടോക്കിയോയുടെ മണ്ണിൽ സന്താപത്തിനു സ്ഥാനമില്ല, മരണത്തിന്റെ കെണിപൊട്ടിച്ച് പറന്നുയരുന്ന മനുഷ്യരാശിയുടെ ഒത്തുകൂടലായി ടോക്കിയോ 2020 ഒളിന്പിക്സ് ഇന്നു മിഴിതുറക്കും. മെഡലുകൾക്കപ്പുറം ജീവന്റെ പോരാട്ടമായി ഈ ഒളിന്പിക്സിനെ വിശേഷിപ്പിക്കാം. കോവിഡ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിന്പിക്സിനാണ് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നു തിരിതെളിയുന്നത്. 2016 റിയൊ ഒളിന്പിക്സിന്റെ സമാപനത്തിൽ ടോക്കിയോയിൽ കാണാം എന്ന ആശംസയുമായി മടങ്ങിയ ഭൂഗോളത്തിലെ കായിക പ്രതിനിധികൾ ഇന്നു മുതൽ കളിക്കളങ്ങളിൽ രക്തം വിയർപ്പാക്കി പോരാടും. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കം ചരിത്രത്തിൽ ആദ്യമായി കാണികളില്ലാതെ നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ലോകത്തിന്റെ വിവിധ കോണുകളിൽ ടെലിവിഷനു മുന്നിലിരുന്ന് കോടാനുകോടി ആളുകൾ ഇന്നു മുതൽ ടോക്കിയോയിലേക്ക്…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് ക്യാമ്പ് 30ന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2021-22 സീസണിനു മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് തയാറെടുപ്പുകള്‍ 30ന് കൊച്ചിയില്‍ ആരംഭിക്കും. മുഖ്യപരിശീലകന്‍ ഇവാന് വുകോമനോവിച്ച്, കോച്ചിംഗ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീ സീസണിന്റെ ആദ്യപാദത്തിനായി കൊച്ചിയിലെ ത്തുമെന്നും ക്ലബ് അറിയിച്ചു. വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. പ്രീ സീസണ് ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറു അക്കാദമി താരങ്ങള്‍ക്ക് ആദ്യ ടീമിനൊപ്പം കളി ക്കാനുള്ള അവസരം നല്‍കാനാണു നീക്കം. ഇവരില്‍ നാലുപേര്‍ കേരളത്തില്നിന്നുള്ളവരായിരിക്കും. റിസര്‍വ് ടീം താരങ്ങളായ സച്ചിന് സുരേഷ്, വി.എസ്. ശ്രീകുട്ടന്, ഷഹജാസ് തെക്കന്‍, വി. ബിജോയ്, സുഖാം യോയിഹെന്‍ബ മെയ്തേ, അനില്‍ ഗോയങ്കര്‍ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് സൗഹൃദ മത്സരങ്ങളില്‍ അണിനിരക്കും.
Read More