ഉ​ഷ​യ്ക്ക് ഐ​എ​എ​എ​ഫ് അം​ഗീ​കാ​രം

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന കാ​​യി​​ക താ​​ര​​മാ​​യ പി.​​ടി. ഉ​​ഷ​​യ്ക്ക് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് അ​​ത്‌​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഐ​​എ​​എ​​എ​​ഫ്) അം​​ഗീ​​കാ​​രം. ഐ​​എ​​എ​​എ​​ഫി​​ന്‍റെ മു​​തി​​ർ​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലേ​​ക്ക് ഉ​​ഷ​​യ്ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ചു. ഐ​​എ​​എ​​എ​​ഫ് ത​​ന്നെ​​യാ​​ണ് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. സെ​​പ്റ്റം​​ബ​​റി​​ൽ ഖ​​ത്ത​​റി​​ൽ ന​​ട​​ക്കു​​ന്ന 52-ാമ​​ത് ഐ​​എ​​എ​​എ​​ഫ് കോ​​ണ്‍​ഗ്ര​​സി​​ൽ ന​​ട​​ക്കു​​ന്ന പു​​ര​​സ്കാ​​ര​​ദാ​​ന ച​​ട​​ങ്ങി​​ൽ ഉ​​ഷ​​യെ ആ​​ദ​​രി​​ക്കും. ലോ​​ക അ​​ത്‌​ല​​റ്റി​​ക് വേ​​ദി​​യി​​ൽ​​നി​​ന്ന് ല​​ഭി​​ച്ച വ​​ലി​​യ അം​​ഗീ​​കാ​​ര​​മാ​​ണിതെന്ന് ഉ​​ഷ പറഞ്ഞു. 1984ലെ ​​ലോ​​സ് ആ​​ഞ്ച​​ല​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ഉ​​ഷ​​യ്ക്ക് വെ​​ങ്ക​​ല മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യ​​ത്. 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ അ​​വ​​ർ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഒ​​ളി​​ന്പി​​ക്സി​​ൽ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യി​​രു​​ന്നു ഉ​​ഷ. 1983ൽ ​​അ​​ർ​​ജു​​ന അ​​വാ​​ർ​​ഡും 1985ൽ ​​പ​​ദ്മ​​ശ്രി​​യും ന​​ൽ​​കി ഉ​​ഷ​​യെ രാ​​ജ്യം ആ​​ദ​​രി​​ച്ചി​​രു​​ന്നു.

Read More

പ​ന്തി​നെ പ​രുവ​പ്പെ​ടു​ത്തുക! ധോ​​ണി​​ക്ക് ബിസിസിഐയുടെ പുതി‍യ ദൗത്യം; ഒ​​രു വാ​​ക്കി​​ൽ പ​​റ​​ഞ്ഞാ​​ൽ ധോ​​ണി​​യു​​ടെ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ഭാ​​വി​​ക്ക് വി​​രാ​​മം

മും​​ബൈ: ഒ​​രു വാ​​ക്കി​​ൽ പ​​റ​​ഞ്ഞാ​​ൽ 2011 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​ക്കു സ​​മ്മാ​​നി​​ച്ച നാ​​യ​​ക​​ൻ എം.​​എ​​സ്. ധോ​​ണി​​യു​​ടെ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ഭാ​​വി​​ക്ക് വി​​രാ​​മം. പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ​​നി​​ന്ന് ധോ​​ണി ഒൗ​​ട്ട്. ഇം​​ഗ്ലീ​ഷ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കാ​​ത്ത ധോ​​ണി വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ടീ​​മി​​ൽ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല. അ​​ഥ​​വാ ഉ​​ണ്ടെ​​ങ്കി​​ൽ​​പോ​​ലും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഇ​​നി സ്ഥി​​രം സാ​​ന്നി​​ധ്യ​​മാ​​കി​​ല്ല. വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ധോ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി ബി​​സി​​സി​​ഐ​​യി​​ലെ മു​​തി​​ർ​​ന്ന അം​​ഗം വ്യ​​ക്ത​​മാ​​ക്കി. ധോ​​ണി​​ക്ക് പ​​ക​​രം യു​​വ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഋ​​ഷ​​ഭ് പ​​ന്ത് ആ​​യി​​രി​​ക്കും വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ണ്ടാ​​കു​​ക. പ​​ന്തി​​നെ പ​​രു​​വ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കു​​ക എ​​ന്ന പു​​തി​​യ ദൗ​​ത്യം ധോ​​ണി​​ക്കു ന​ല്കും. പ​​ന്ത് സെ​​റ്റി​​ൽ ആ​​കു​​ന്ന​​തു​​വ​​രെ ധോ​​ണി​​യു​​ടെ സ​​ഹാ​​യം ഉ​​ണ്ടാ​​കു​​മെ​​ന്നും ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു. പ​​ന്തി​​ന് കൂ​​ടു​​ത​​ൽ അ​​വ​​സ​​രം ന​​ല്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ബി​​സി​​സി​​ഐ​​യു​​ടെ വാ​​ക്ക് എം.​​എ​​സ്. ധോ​​ണി വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നി​​ല്ല. ഇ​​നി…

Read More

ദീ​​പി​​ക​​യ്ക്കു വെ​​ള്ളി

ടോ​​ക്കി​​യോ: 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ടെ​​സ്റ്റ് ഇ​​വ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ന്പെയ്​​ത്ത് താ​​രം ദീ​​പി​​ക കു​​മാ​​രി​​ക്ക് വെ​​ള്ളി. പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ കൊ​​റി​​യ​​ൻ താ​​രം ആ​​ൻ സാ​​നി​​നാ​​ണ് സ്വ​​ർ​​ണം. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ദീ​​പി​​ക​​യു​​ടെ തോ​​ൽ​​വി. ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​ണ് ദീ​പി​ക.

Read More

പ്ര​തീ​ക്ഷ​യോ​ടെ പാ​​ണ്ഡെ, ഗി​​ൽ, കൃ​​ണാ​​ൽ, അയ്യർ…

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കേ പ്ര​​തീ​​ക്ഷ​​യോ​​ടെ മ​​നീ​​ഷ് പാ​​ണ്ഡെ, ശു​​ഭ്മാ​​ൻ ഗി​​ൽ, കൃ​​ണാ​​ൽ പാ​​ണ്ഡ്യ, ശ്രേ​​യ​​ത് അ​​യ്യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ​​യ്ക്ക് എ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി മി​​ക​​വ് പു​​റ​​ത്തെ​​ടു​​ത്താ​​ണ് സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി​​ക്കാ​​യി ഇ​​വ​​ർ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഓ​​പ്പ​​ണ​​റാ​​യി​​റ​​ങ്ങി​​യ ഗി​​ല്ലി​​ന്‍റെ സ്കോ​​ർ 10, 77, 62 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു. ശ്രേ​​യ​​സ് അ​​യ്യ​​റു​​ടേ​​ത് 77, 2, 47 ഉം ​​മ​​നീ​​ഷ് പാ​​ണ്ഡെ​​യു​​ടേ​​ത് 4, 27, 100 എ​​ന്നി​​ങ്ങ​​നെ​​യു​​മാ​​യി​​രു​​ന്നു. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ 87 പ​​ന്തി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു മ​​നീ​​ഷ് പാ​​ണ്ഡെ സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ത്രം അ​​വ​​സ​​രം ല​​ഭി​​ച്ച കൃ​​ണാ​​ൽ പാ​​ണ്ഡ്യ ഏ​​ഴ് ഓ​​വ​​റി​​ൽ 25 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Read More

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഇ​ന്ത്യ ഗ്രൂ​പ്പ് ഇ​യി​ൽ

ക്വാലാലംപൂർ: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ര​ണ്ടാം ഘ​ട്ട യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഗ്രൂ​പ്പു​ക​ളാ​യി. ഗ്രൂ​പ്പ് ഇ​യി​ലാ​ണ് ഇ​ന്ത്യ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കൊ​പ്പം ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ, ഒ​മാ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ ടീ​മു​ക​ൾ ആ​ണ് ഗ്രൂ​പ്പി​ലു​ള്ള​ത്. മ​ലേ​ഷ്യ​യി​ലാ​ണ് ഇ​ന്ന് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കൊ​പ്പം അ​ടു​ത്ത ഏ​ഷ്യ​ൻ ക​പ്പി​നാ​യു​ള്ള യോ​ഗ്യ​ത​യും ഈ ​മ​ത്സ​ര​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ക​ണ​ക്കാ​ക്കു​ക. 40 ടീ​മു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട യോ​ഗ്യ​താ റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ച് ടീ​മു​ക​ൾ വീ​ത​മു​ള്ള എ​ട്ട് ഗ്രൂ​പ്പു​ക​ൾ ഉ​ണ്ട്. ഗ്രൂ​പ്പി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ എ​ങ്കി​ലും എ​ത്തി​യാ​ൽ മാ​ത്ര​മേ യോ​ഗ്യ​താ റൗ​ണ്ടി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ഇ​ന്ത്യ​ക്ക് ക​ട​ക്കാ​ൻ ആ​വു​ക​യു​ള്ളു. സെ​പ്റ്റം​ബ​ർ ആ​ദ്യ വാ​രം മു​ത​ലാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക.12 ടീ​മു​ക​ളാ​ണ് അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ക. എ​ട്ടു ഗ്രൂ​പ്പ് വി​ജ​യി​ക​ളും നാ​ല് മി​ക​ച്ച റ​ണ്ണേ​ഴ്സ് അ​പ്പും യോ​ഗ്യ​താ റൗ​ണ്ടി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും.

Read More

കീ​റ​ന്‍ ട്രി​പ്പി​യ​ര്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക്

മാ​ഡ്രി​ഡ്: ടോ​ട്ട​ന്‍​ഹാം താ​രം കീ​റ​ന്‍ ട്രി​പ്പി​യ​ര്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക്. 20 മി​ല്യ​ൺ പൗ​ണ്ടി​നാ​ണ് താ​ര​ത്തെ അ​ത്‌​ല​റ്റി​ക്കോ സ്വ​ന്ത​മാ​ക്കി​യ​ത്. ക്ല​ബി​ന്‍റെ 95 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഇം​ഗ്ലീ​ഷ് താ​ര​മാ​ണ് 28 വ​യ​സു​കാ​ര​നാ​യ ട്രി​പ്പി​യ​ർ. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. 2012ൽ ​ബേ​ൺ​ലി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ട്രി​പ്പി​യ​ർ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ബേ​ൺ​ലി​ക്ക് വേ​ണ്ടി 145 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം നാ​ലു ഗോ​ളും അ​ടി​ച്ചു. 2015ൽ ​ടോ​ട്ട​ൻ​ഹാ​മി​ലേ​ക്ക് ചേ​ക്കേ​റി. ടോ​ട്ട​ൻ​ഹാ​മി​നാ​യി 69 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ താ​രം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 2018 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ന​മ്പ​ർ റൈ​റ്റ് ബാ​ക്കാ​യി​രു​ന്നു. ടീ​മി​ന്‍റെ സെ​മി​യി​ലേ​ക്കു​ള്ള മു​ന്നേ​റ്റ​ത്തി​ൽ ട്രി​പ്പി​യ​ർ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു.

Read More

ഒ​​രു സൂ​​പ്പ​​ർ ഓ​​വ​​ർ​​കൂ​​ടി ആ​​കാ​​മാ​​യി​​രു​​ന്നു: സ​​ച്ചി​​ൻ

മും​​ബൈ: നി​​ശ്ചി​ത 50 ഓ​​വ​​റി​​ലും തു​​ട​​ർ​​ന്നു​​ള്ള സൂ​​പ്പ​​ർ ഓ​​വ​​റി​​ലും പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ജേ​​താ​​ക്ക​​ളെ നി​​ശ്ച​​യി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ​​വ​​ന്ന​​പ്പോ​​ൾ മ​​റ്റൊ​​രു സൂ​​പ്പ​​ർ ഓ​​വ​​ർ കൂ​​ടി ആ​​കാ​​മാ​​യി​​രു​​ന്നു എ​​ന്ന് ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. ഇം​ഗ്ല​ണ്ട് x ന്യൂ​​സി​​ല​​ൻ​​ഡ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ ജേ​​താ​​ക്ക​​ളെ നി​​ശ്ച​​യി​​ക്കാ​​ൻ ടീ​​മു​​ക​​ൾ അ​​ടി​​ച്ച ബൗ​​ണ്ട​​റി​​യു​​ടെ ക​​ണ​​ക്ക് നോ​​ക്കി​​യ​​ത് ശ​​രി​​യാ​​യി​​ല്ലെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു. ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ മാ​​ത്ര​​മ​​ല്ല, എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്. അ​​തി​​നാ​​ൽ ടൈ ​​ആ​​കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഫ​​ലം കാ​​ണാ​​നാ​​യി സൂ​​പ്പ​​ർ ഓ​​വ​​ർ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ലെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു.

Read More

ധോ​​ണി ഏകദിനത്തിൽനിന്നു വി​​ര​​മി​​ക്കു​​മോ ?

മും​​ബൈ: ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന് ഇ​​ന്ത്യ​​ൻ ടീം ​​പു​​റ​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് ത​​ന്നെ ഒ​​രു ചോ​​ദ്യ​​മു​​യ​​ർ​​ന്നി​​രു​​ന്നു. ഇ​​ന്ത്യ​​യെ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ലോ​​ക റാ​​ങ്കി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​ച്ച എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ക്യാ​​പ്റ്റ​​നാ​​യ എം.​​എ​​സ്. ധോ​​ണി ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം വി​​ര​​മി​​ക്കു​​മോ…? 2014 ഡി​സം​ബ​ർ 30ന് ​ടെ​സ്റ്റി​ൽ​നി​ന്ന് വി​ര​മി​ച്ച ധോ​ണി നി​ല​വി​ൽ ഏ​ക​ദി​നം, ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലെ റാ​​ഞ്ചി ഏ​​ക​​ദി​​നം വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത് ധോ​​ണി സ്വ​​ന്തം നാ​​ട്ടി​​ൽ​​ക​​ളി​​ക്കു​​ന്ന അ​​വ​​സാ​​ന മ​​ത്സ​​രം എ​​ന്നാ​​യി​​രു​​ന്നു. ഇ​​തി​​ഹാ​​സ താ​​ര​​മാ​​യ സ​​ച്ചി​​ൻ തെ​​ണ്ടുൽ​​ക്ക​​ർ 2011 ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ വി​​ര​​മി​​ച്ച​​തി​​നു സ​​മാ​​ന​​മാ​​യ വ​​ഴി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഇ​​പ്പോ​​ൾ ധോ​​ണി​​യും സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ട​​യ്ക്കു​​ത​​ന്നെ ധോ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ൽ സം​​ബ​​ന്ധി​​ച്ച ചി​​ല സൂ​​ച​​ന​​ക​​ൾ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, വി​​ര​​മി​​ക്ക​​ൽ സം​​ബ​​ന്ധി​​ച്ച് ധോ​​ണി ഇ​​തു​​വ​​രെ സ​​ഹ​​താ​​ര​​ങ്ങ​​ളു​​മാ​​യോ ടീം ​​മാ​​നേ​​ജ്മെ​​ന്‍റു​​മാ​​യോ സെ​​ല​​ക്ട​​ർ​​മാ​​രു​​മാ​​യോ സം​​സാ​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് സൂ​​ച​​ന. വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം ഓ​​ഗ​​സ്റ്റ്…

Read More

നെ​യ്മ​റി​നാ​യി വ​ല​യെ​റി​ഞ്ഞ് ബാ​ഴ്സ; ഓ​ഫ​ർ 307 കോ​ടി​

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​റി​നെ വീ​ണ്ടും ക്ല​ബ്ബി​ലെ​ത്തി​ക്കാ​ൻ ശ്ര​മ​വു​മാ​യി സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ. ഫ്ര​ഞ്ച് ലീ​ഗ് ക്ല​ബ്ബാ​യ പി​എ​സ്ജി​യു​ടെ താ​ര​മാ​യ നെ​യ്മ​റി​നാ​യി കു​ടീ​ഞ്ഞോ​യെ​യും ഡെം​ബ​ലെ​യെ​യും കൂ​ടാ​തെ 307 കോ​ടി രൂ​പ​യും ന​ൽ​കാ​മെ​ന്നാ​ണ് ബാ​ഴ്സ​യു​ടെ ഓ​ഫ​ർ. അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ​നി​ന്ന് ഫ്ര​ഞ്ച് താ​രം ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​നെ 926 കോ​ടി രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ഴ്സ നെ​യ്മ​റി​നാ​യും വ​ല​യെ​റി​ഞ്ഞ​ത്. ബാ​ഴ്സ​യു​ടെ ഓ​ഫ​ർ നി​രാ​ക​രി​ച്ച പി​എ​സ്ജി, 270 മി​ല്യ​ണ്‍ പൗ​ണ്ടി​ൽ (2300 കോ​ടി രൂ​പ) കു​റ​ഞ്ഞ ഒ​രു ഡീ​ലി​നും ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. 2018 ജ​നു​വ​രി​യി​ൽ 924 കോ​ടി രൂ​പ​യ്ക്കാ​ണ് ബാ​ഴ്സ ബ്ര​സീ​ൽ താ​ര​മാ​യ കു​ടീ​ഞ്ഞോ​യെ സ്വ​ന്ത​മാ​ക്കി​യ​ത്. 808 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഫ്ര​ഞ്ചു​കാ​ര​നാ​യ ഡെം​ബ​ല​യെ ക​റ്റാ​ല​ൻ​സ് ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച​ത്. ഇ​വ​ർ​ക്ക് മു​ട​ക്കി​യ തു​ക​യും ബാ​ഴ്സ പി​എ​സ്ജി​ക്ക് ഇ​പ്പോ​ൾ ന​ൽ​കാ​മെ​ന്നേ​റ്റ 307 കോ​ടി​യും കൂ​ട്ടി​യാ​ൽ 2039 കോ​ടി രൂ​പ വ​രും. 222 മി​ല്യ​ണ്‍ യൂ​റോ…

Read More

ഫ്ര​ഞ്ച് യു​വ​താ​രം അ​ബ്ദോ ദി​യാ​ലോ പി​എ​സ്ജി​യി​ൽ

ബെ​ർ​ലി​ൻ: ഫ്ര​ഞ്ച് യു​വ​താ​രം അ​ബ്ദോ ദി​യാ​ലോ ഫ്ര​ഞ്ച് ലീ​ഗ് ക്ല​ബ് പി​എ​സ്ജി​യി​ലേ​ക്കു കൂ​ടു​മാ​റി. ബെ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട് ഡി​ഫ​ൻ​ഡ​റാ​യി​രു​ന്ന താ​ര​ത്തെ 32 മി​ല്യ​ൺ യൂ​റോ ന​ൽ​കി​യാ​ണ് ടീ​മി​ൽ എ​ത്തി​ച്ച​ത്. ദി​യാ​ലോ​യു​മാ​യി അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​റാ​ണു​ള്ള​തെ​ന്നു പി​എ​സ്ജി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2014ൽ ​മൊ​ണാ​ക്കോ​യി​ലൂ​ടെ​യാ​ണ് ദി​യാ​ലോ സീ​നി​യ​ർ ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ താ​രം ഡോ​ർ​ട്ട്മു​ണ്ടി​ൽ എ​ത്തി. ഫ്രാ​ൻ​സി​ന്‍റെ അ​ണ്ട​ർ-21 അ​ട​ക്കം വി​വി​ധ ജൂ​നി​യ​ർ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി​യും താ​രം ക​ളി​ച്ചി​ട്ടു​ണ്ട്.

Read More