സ​ര്‍ദാ​ര്‍ സിം​ഗ് ഹോ​ക്കി ഇ​ന്ത്യ സെ​ല​ക‌്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍

ന്യൂ​ഡ​ല്‍ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി നാ​യ​ക​ന്‍ സ​ര്‍ദാ​ര്‍ സിം​ഗ് 13 അം​ഗ ഹോ​ക്കി ഇ​ന്ത്യ സെ​ല​‌‌‌ക്‌ഷന്‍ ക​മ്മി​റ്റി​യി​ല്‍. ബി.​പി. ഗോ​വി​ന്ദ​യാ​ണ് സ​മി​തി​യു​ടെ ത​ല​വ​ന്‍. 2020 ഒ​ളി​മ്പി​ക്‌​സ് വ​രെ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം തു​ട​രാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ​ര്‍ദാ​ര്‍ സിം​ഗ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍ന്ന് വി​ര​മി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കു​കയാ​യി​രു​ന്നു. ഹോ​ക്കി ഇ​ന്ത്യ​യു​ടെ സെ​ല​‌‌‌ക്‌ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ അം​ഗ​മാ​യ വി​വ​രം മു​ന്‍ നാ​യ​ക​ന്‍ സ്ഥി​രീ​ക​രി​ച്ചു. ഹോ​ക്കി ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം താ​ന്‍ സ്വീ​ക​രി​ച്ചെ​ന്നും ഇ​ത് ത​നി​ക്കു പു​തി​യ വെ​ല്ലു​വി​ളി​യാ​ണെന്നും ത​നി​ക്കു ക​ഴി​യു​ന്ന​തു​പോ​ലെ ഇ​ന്ത്യ​ന്‍ ഹോ​ക്കി​ക്കാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​ത്പ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

യൂ​ത്ത് ഗെ​യിം​സി​ല്‍ ഏ​ഴു സ്വ​ര്‍ണ​വു​മാ​യി ശ്രീ​ഹ​രി ന​ട​രാ​ജ്

പൂ​ന: ഖേ​ലോ ഇ​ന്ത്യ 2019 യൂ​ത്ത് ഗെ​യിം​സി​ന്‍റെ നീ​ന്ത​ലി​ല്‍ ക​ര്‍ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ​യുടെയും എ​സ്.​പി. ലി​കി​തിന്‍റെയും മെ​ഡ​ല്‍ കൊ​യ്ത്ത്. ഖേ​ലോ ഇ​ന്ത്യ​യി​ലെ ഏ​ഴു നീ​ന്ത​ല്‍ ഇ​ന​ങ്ങ​ളി​ലും ശ്രീ​ഹ​രി സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ശ്രീ​ഹ​രി ആ​റു സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി. ശ്രീ​ഹ​രി​യു​ടെ സു​ഹൃ​ത്തും ക​ര്‍ണാ​ട​ക​യു​ടെ നീ​ന്ത​ല്‍ താ​ര​വു​മാ​യ എ​സ്.​പി. ലി​കി​ത് അ​ഞ്ചു സ്വ​ര്‍ണ​വും വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ ആ​റു മെ​ഡ​ല്‍ നേ​ടി. ഇ​വ​രു​ടെ പ്ര​ക​ട​ന​ത്തോ​ടെ നീന്തലിൽ ക​ര്‍ണാ​ട​ക 21 സ്വ​ര്‍ണവും 13 വെ​ള്ളിയും 13 വെ​ങ്ക​ല​വും നേ​ടി. ഡ​ല്‍ഹി​ക്ക് 19 സ്വ​ര്‍ണം, 13 വെ​ള്ളി, 16 വെ​ങ്ക​ല​വു​മാ​ണ്. 18 സ്വ​ര്‍ണവും 15 വെ​ള്ളിയും 10 വെ​ങ്ക​ല​വു​മു​ള്ള മ​ഹാ​രാ​ഷ്‌ട്ര​യാ​ണ് മൂ​ന്നാ​മ​ത്. നീ​ന്ത​ലി​ല്‍ അ​ണ്ട​ര്‍ 21 വി​ഭാ​ഗ​ത്തി​ലെ​യും അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ലെ​യും ടീം ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ഹാ​രാ​ഷ് ട്ര​യും ഡ​ല്‍ഹി​യു​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ക​ര്‍ണാ​യ​ക മൂ​ന്നാം…

Read More

മു​ഹ​മ്മ​ദ് അ​ലി ക്വാ​മ​ര്‍ വ​നി​ത ബോ​ക്‌​സിം​ഗ് കോ​ച്ച്

ന്യൂ​ഡ​ല്‍ഹി: കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കാ​യി ബോ​ക്‌​സിം​ഗി​ല്‍ ആ​ദ്യ സ്വ​ര്‍ണം നേ​ടി​യ പു​രു​ഷ​താ​രം മു​ഹ​മ്മ​ദ് അ​ലി ക്വാ​മ​ര്‍ വ​നി​താ ഇ​ന്ത്യ​യു​ടെ ബോ​ക്‌​സിം​ഗ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കും. വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ക്വാ​മ​ര്‍. ര​ണ്ടു മാ​സം മു​മ്പാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ ബോ​ക്‌​സ​ര്‍ക്ക് 38 വ​യ​സ് തി​ക​ഞ്ഞ​ത്. ശി​വ് സിം​ഗി​നു പ​ക​ര​മാ​യാ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വ് പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​മാ​യി ഇ​ദ്ദേ​ഹം ദേ​ശീ​യ ക്യാ​മ്പി​ല്‍ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. 2002ല്‍ ​മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലാ​ണ് ക്വാ​മ​ര്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി ച​രി​ത്ര​മെ​ഴു​തി​യ​ത്.

Read More

ജ​ഡേ​ജ​യു​ടെ വേ​ഗ​ത്തി​ല്‍ പ​ക​ച്ച് ഖവാജ

അ​ഡ്‌​ലെ​യ്ഡ്: ലേ​ാക ക്രി​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴു​ള്ള​തി​ല്‍ മി​ക​ച്ച ഫീ​ല്‍ഡ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഫീ​ല്‍ഡിം​ഗ് മി​ക​വ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​സീ​സ് താ​രം ഉ​സ്മാ​ന്‍ ഖ​വാ​ജ​യെ ജ​ഡേ​ജ നേ​രി​ട്ടു​ള്ള ത്രോ​യി​ല്‍ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. കു​ല്‍ദീ​പ് യാ​ദ​വ് എ​റി​ഞ്ഞ 19-ാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വം. കു​ല്‍ദീ​പി​ന്‍റെ പ​ന്ത് ക​വ​ര്‍ പോ​യി​ന്‍റി​ലേ​ക്ക് ത​ട്ടി​യി​ട്ട് സിം​ഗി​ളി​ന് ശ്ര​മി​ച്ച​താ​യി​രു​ന്നു ഖ​വാ​ജ. ഓ​ടി​യ​ടു​ത്ത ജ​ഡേ​ജ ഒ​രു കൈ​ക്കൊ​ണ്ട് പ​ന്തെ​ടു​ത്ത് വേ​ഗ​ത്തി​ല്‍ പ​ന്ത് നോ​ണ്‍ സ്‌െ്രെ​ട​ക്കി​ലേ​ക്കെ​റി​ഞ്ഞു. പ​ന്തി​ന്‍റെ വ​ഴി​യി​ല്‍ നി​ന്ന് കു​ല്‍ദീ​പ് ഒ​ഴി​ഞ്ഞു മാ​റു​ക​യും ചെ​യ്തു. പ​ന്ത് വി​ക്ക​റ്റി​ല്‍ പ​തി​ക്കു​മ്പോ​ള്‍ ഖ​വാ​ജ​യു​ടെ ബാ​റ്റ് പു​റ​ത്താ​യി​രു​ന്നു.

Read More

അന്താരാഷ്‌ട്ര ഫുട്ബോളിൽനിന്ന് അ​ന​സ് വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂ​ഡ​ല്‍ഹി: അ​ന്താ​രാ​ഷ്‌ട്ര ​ഫു​ട്‌​ബോ​ളി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ന്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക. ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​ന്ന യു​വ​ക​ളി​ക്കാ​ര്‍ക്കു​വേ​ണ്ടി​യാ​ണ് താ​ന്‍ വി​ര​മി​ക്കു​ന്ന​തെ​ന്ന് അ​ന​സ് അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ന​സ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. പ​ല​പ്പോ​ഴും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​താ​ണ് അ​ന​സി​ന് വെ​ല്ലു​വി​ളി​യാ​കുന്നത്. ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ നിർണായക മത്സര ത്തിൽ ബെ​ഹ​റി​നെ​തി​രേ ഇ​റ​ങ്ങി​യെ​ങ്കി​ലും പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ആ​ദ്യ മി​നി​റ്റു​ക​ളി​ല്‍ത​ന്നെ ക​ളം​വി​ടേ​ണ്ടി​ വ​ന്നു. ഇ​ന്ത്യ​ക്കു വേ​ണ്ടി 19 മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ല​പ്പു​റം​കാ​ര​ന്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സെ​ന്‍റ​ര്‍ ബാ​ക് പൊ​സി​ഷ​നി​ലാ​യി​രു​ന്നു ഈ ​മു​പ്പ​ത്തി​യൊ​ന്നു​കാ​ര​ന്‍ ക​ളി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍സി​ല്‍ സ​ന്ദേ​ശ് ജിം​ഗ​നൊ​പ്പം വി​ശ്വ​സി​ക്കാ​വു​ന്ന ആ​ളാ​യി​രു​ന്നു അ​ന​സ്. വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​നും മ​റ്റു സ​ഹ​പ​രി​ശീ​ല​ക​ര്‍ക്കും സ​ഹ​ക​ളി​ക്കാ​ര്‍ക്കും ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യും അ​ന​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം അ​ധി​ക​കാ​ലം ചെ​ല​വ​ഴി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഉ​ള്ള​കാ​ലം മ​നോ​ഹ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ന​സ് കു​റി​ച്ചു.

Read More

39-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യു​മാ​യി വീറോടെ വിരാട്

അ​ഡ്‌​ലെ​യ്ഡ്: റ​ണ്‍ ചേ​സിം​ഗി​ല്‍ ലോകത്തിലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്‌​സ​്മാ​ന്‍ താ​ന്‍ ത​ന്നെ​യെ​ന്ന് 39-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യു​മാ​യി വി​രാ​ട് കോ​ഹ്‌ലി ​ഒ​രി​ക്ക​ല്‍ക്കൂ​ടി തെ​ളി​യി​ച്ചു. മെ​ല്ലെ​പ്പോ​ക്കി​ന്‍റെ പേ​രി​ല്‍ ക​ളി​യാ​ക്കി​യ​വരു​ടെ വാ​യ​ട​പ്പി​ച്ച് ഫി​നി​ഷ​ര്‍ റോ​ളി​ല്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ തി​രി​ച്ചുവ​ര​വ് ക​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ആ​റു വി​ക്ക​റ്റി​ന് ഓ​സ്‌​ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഓ​സ്‌​ട്രേ​ലി​യ ഉ​യ​ര്‍ത്തി​യ 299 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം നാ​ലു പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കെ നാ​ലു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ മൂ​ന്നു മ​ല്‍സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കൊ​പ്പ​മെ​ത്തി. പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മ​ല്‍സ​രം വെ​ള്ളി​യാ​ഴ്ച മെ​ല്‍ബ​ണി​ല്‍ ന​ട​ക്കും. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ കോ​ഹ്‌​ലി​യു​ടെ​യും അ​ര്‍ധ സെ​ഞ്ചു​റി നേ​ടി​യ ധോ​ണി​യു​ടെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്. കോ​ഹ് ലി​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. ഫി​നി​ഷ​റു​ടെ റോ​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ധോ​ണി അ​വ​സാ​ന ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ നേ​ടി​യ സി​ക്‌​സാ​ണ് ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. 54 പ​ന്തി​ല്‍…

Read More

വീണ്ടും കിംഗ് കോഹ്‌ലി; അഡ്‌ലെയ്ഡിൽ ഇന്ത്യയുടെ തിരിച്ചുവരവ്

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ 1-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ഒ​പ്പ​മെ​ത്തി. 299 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ന്ന ഇ​ന്ത്യ നാ​ല് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും 39-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യും എം.​എ​സ്.​ധോ​ണി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശി​ഖ​ർ ധ​വാ​ൻ-​രോ​ഹി​ത് ശ​ർ​മ സ​ഖ്യം 47 റ​ണ്‍​സെ​ടു​ത്ത മി​ക​ച്ച തു​ട​ക്കം ന​ൽ​കി. 32 റ​ണ്‍​സ് നേ​ടി​യ ധ​വാ​നാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ രോ​ഹി​ത്തി​നെ കൂ​ട്ടു​പി​ടി​ച്ച് കോ​ഹ്‌​ലി 54 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 43 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് മ​ട​ങ്ങി​യ​തോ​ടെ എ​ത്തി​യ അ​ന്പാ​ട്ടി റാ​യി​ഡു​വും നാ​യ​ക​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. റാ​യി​ഡു-​കോ​ഹ്‌​ലി സ​ഖ്യ​വും 59 റ​ണ്‍​സ് നേ​ടി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 24 റ​ണ്‍​സു​മാ​യി റാ​യി​ഡു…

Read More

കേ​ര​ള ഒ​ളി​മ്പിക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി

കൊ​​​ച്ചി: കേ​​​ര​​​ള ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പു​​​തി​​​യ ഭ​​​ര​​​ണ​​സ​​​മി​​​തി​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​യി. കേ​​​ര​​​ള ഹോ​​​ക്കി​​​യു​​​ടെ വി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ സം​​​ഘ​​​ട​​​ന​​​യു​​​ടെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും അ​​​ക്വാ​​​ട്ടി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ എ​​​സ്. രാ​​​ജീ​​​വ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ഭ​​​ര​​​ണ​​സ​​​മി​​​തി അം​​​ഗം എം.​​​ആ​​​ർ. ര​​​ഞ്ജി​​​ത്താ​​​ണ് ട്ര​​​ഷ​​​റ​​​ർ. രാ​​​ഷ്‌ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് മു​​ന്പ് മാ​​​റ്റി​​​വ​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ഇ​​​ന്ന​​​ലെ റി​​​ട്ട. ജ​​​ഡ്ജി സു​​​ന്ദ​​​രം ഗോ​​​വി​​​ന്ദി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന​​​ത്. ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ർ​​​ക്കാ​​​ർ, രാ​​​ഷ്‌ട്രീ​​​യ ത​​​ല​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ഒ​​​ളി​​​ന്പി​​​ക് ചാ​​​ർ​​​ട്ട​​​റി​​​ന് എ​​​തി​​​രാ​​​ണ്. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 20ന് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്ത്യ​​​ൻ ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​ഒ​​​എ) റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

Read More

കി​ഡം​ബി ശ്രീ​കാ​ന്തി​ന് 35 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​ന് ചൈ​നീ​സ് സ്‌​പോ​ര്‍ട്‌​സ് ബ്രാന്‍ഡ് ലി ​നിം​ഗു​മാ​യി 35 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍. നാ​ലു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഇ​ന്ത്യ​ന്‍ താ​രം ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​റു സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ് ശ്രീ​കാ​ന്ത്. നാ​ലു വ​ര്‍ഷ​ത്തേ​ക്ക് മു​ന്‍ ഒ​ന്നാം ന​മ്പ​ര്‍ താ​ര​ത്തി​ന്‍റെ സ്‌​പോ​ണ്‍സ​ര്‍ഷി​പ്പും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്കു​ന്ന ചു​മ​ത​ല​യും ലി ​നിം​ഗിനാ​കും. ചൈ​ന, ഇ​ന്തോ​നേ​ഷ്യ, സിം​ഗ​പ്പു​ര്‍, ഓ​സ്‌​ട്രേ​ലി​യ ടീ​മു​ക​ളെ സ​ഹാ​യി​ക്കു​ന്ന​വ​രി​ല്‍ ഒ​രു ക​മ്പ​നി​യാ​ണു ലി ​നിം​ഗ്. 2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സ്‌​പോ​ണ്‍സ​ര്‍മാ​രും ഇ​വ​രാ​യി​രു​ന്നു. 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് വ​രെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ്ത്ര​നി​ര്‍മാ​താ​ക്ക​ളും ലി ​നിം​ഗ് ആ​ണ്.

Read More

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​ൻ സ്റ്റീ​ഫ​ൻ കോ​ണ്‍​സ്റ്റ​ന്‍റൈൻ രാ​ജി​വ​ച്ചു

അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​ൻ സ്റ്റീ​ഫ​ൻ കോ​ണ്‍​സ്റ്റ​ന്‍റൈൻ രാ​ജി​വ​ച്ചു. ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ലെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ൽ​സ​ര​ത്തി​ൽ ബ​ഹ്റി​നോ​ടു തോ​റ്റ് ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണു രാ​ജി. ഈ ​മാ​സം അ​വ​സാ​നം വ​രെ​യാ​യി​രു​ന്നു കോ​ണ്‍​സ്റ്റ​ന്‍റൈനു​മാ​യി ക​രാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്. 2015-ലാ​ണ് കോ​ണ്‍​സ്റ്റ​ന്‍റൈൻ ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. അ​ന്ന് 173-ാം റാ​ങ്കി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ 96-ാം റാ​ങ്ക് വ​രെ എ​ത്തി​ക്കാ​ൻ കോ​ണ്‍​സ്റ്റ​ന്‍റൈ​നു ക​ഴി​ഞ്ഞു. ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​യും താ​യ്ല​ന്‍റി​നെ​തി​രാ​യ ച​രി​ത്ര വി​ജ​യ​വും ഒ​ക്കെ കോ​ണ്‍​സ്റ്റ​ന്‍റൈനു കീ​ഴി​ലാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

Read More