ക്വലാലംപുർ: മുൻ ലോക ചാന്പ്യനായ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കി ഇന്ത്യയുടെ സൈന നെഹ്വാൾ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ. 21-18, 23-21നായിരുന്നു സൈനയുടെ ജയം. 48 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം വെന്നിക്കൊടി പാറിച്ചത്. സെമിയിൽ സ്പാനിഷ് താരം കരോളിന മാരിനാണ് സൈനയുടെ എതിരാളി.
Read MoreCategory: Sports
കേരള ബ്ലാസ്റ്റേഴ്സിനു കോച്ചായി ‘പ്രഫസർ’
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി മുൻ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ എഡ്യൂറഡോ മാന്വൽ മർട്ടിനോ ‘നെലോ’ വിൻഗാഡ ചുമതലയേറ്റു. 2019 മേയ് വരെയാണു കാലാവധി. ഐഎസ്എൽ അഞ്ചാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകനായിരുന്ന ഡേവിഡ് ജയിംസിനെ പുറത്താക്കിയ ഒഴിവിലാണു ഫുട്ബോൾ ലോകത്തു പ്രഫസർ എന്നറിയപ്പെടുന്ന നെലോ വിൻഗാഡ എത്തുന്നത്. 1968 മുതൽ 1980 വരെ പോർച്ചുഗലിനുവേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം പത്തു രാജ്യങ്ങളിലായി ഇരുപതോളം ഫുട്ബോൾ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് മലേഷ്യൻ ദേശീയ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു. മലേഷ്യ ഏഷ്യാ കപ്പിന് യോഗ്യത നേടാത്തതിനെത്തുടർന്നു സ്ഥാനം രാജിവച്ചു. 2016-17 സീസണിൽ ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും പരിശീലിപ്പിച്ചു. 1996ൽ എഎഫ്സി ഏഷ്യൻ കപ്പിൽ സൗദി അറേബ്യൻ ദേശീയ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. 2003-2004ൽ ഈജിപ്ഷ്യൻ പ്രീമിയർ…
Read Moreകൊലമാസ് ധോണി!
മഹേന്ദ്ര ജാലക്കാരനാണ് ധോണിയെന്ന് കഴിഞ്ഞ 14 വർഷമായി ഇന്ത്യക്കാരൻ കണ്ടറിഞ്ഞതാണ്. ബാറ്റിംഗിൽ ഇടയ്ക്ക് ഒന്ന് മങ്ങിയപ്പോൾപോലും വിക്കറ്റിനു പിന്നിലും കളിമെനയുന്നതിലും അവസാനവാക്കായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഏകദിന ലോകകപ്പ് കഴിയുന്നതുവരെ ധോണി ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങൾതന്നെ നേരത്തേ സൂചിപ്പിച്ചിട്ടുമുണ്ട്. ഉഴപ്പിനടന്നാൽപോലും സർവരെയും അത്ഭുതപ്പെടുത്തി പരീക്ഷയിൽ മുന്നിലെത്തുന്ന വിദ്യാർഥിക്കു സമാനമാണ് ഓസീസ് പര്യടനത്തിലെ ധോണിയുടെ പ്രകടനം. കാരണം, മുൻ താരമായ സുനിൽ ഗാവസ്കർ അടക്കമുള്ളവർ ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ മാസങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിരുന്നു. അല്ലെങ്കിൽ ലോകകപ്പിൽ കളിക്കാനിറങ്ങുന്പോൾ ടീമിനെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിമർശകരുടെ പക്ഷം. ഓസീസ് പര്യടനത്തിനു മുന്‍പ് ധോണി അവസാനമായി കളിച്ചത് നവംബർ ഒന്നിനു തിരുവനന്തപുരത്തുവച്ച് വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന മത്സരത്തിലാണ്. ഹോംവർക്ക് ചെയ്തില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയുമെന്നുപറയുന്നതുപോലെയായിരുന്നു ധോണിക്കെതിരായ മുൻതാരങ്ങളുടെ വിമർശനം. രണ്ട് മാസത്തിലധികം ക്രിക്കറ്റ് മൈതാനത്തുനിന്ന് വിട്ടുനിന്നശേഷം സിഡ്നി…
Read Moreതെറ്റ് ചെയ്യാത്തവരായി ആരുമില്ല…; ഹാർദിക്കിനും രാഹുലിനും പിന്തുണയുമായി ദാദ
ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വിലക്ക് നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍. രാഹുലിനും പിന്തുണയുമായി മുൻ നായകൻ സൗരവ് ഗാംഗുലി. തെറ്റുകൾ മനുഷ്യസഹജമാണെന്ന് വിലയിരുത്തിയാണ് ഇരുവരേയും ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ പിന്തുണച്ചത്. നമ്മളെല്ലാം മനുഷ്യരാണ്, നമ്മൾ ചെയ്യുന്നതെല്ലാം പരിപൂർണമാവണമെന്നില്ല. ഇവിടെനിന്നും അവർ മുന്നേറണം. ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്നും മുൻ നായകൻ ഉപദേശിച്ചു. ഹര്‍ദിക്കും രാഹുലും ഇക്കാര്യങ്ങൾ മനസിലാക്കുകയും മികച്ച വ്യക്തിത്വങ്ങളായി പുറത്തുവരുകയും ചെയ്യും. നമ്മളെല്ലാം മനുഷ്യരാണ്. നമ്മളാരും യന്ത്രങ്ങളല്ല. എല്ലാ കാര്യങ്ങളും പരിപൂർണതയോടെ സംഭവിക്കണമെന്നില്ല. നിങ്ങൾ ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക- ഗാംഗുലി പറഞ്ഞു. ഇത്തരം കാര്യങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതിൽനിന്നും മുന്നോട്ടുപോകുക. ഇനിയും ആവർത്തിക്കാതിരിക്കുക. ആധുനിക കാലത്ത് ക്രിക്കറ്റ് താരങ്ങൾ ഉത്തരവാദിത്വമുള്ളവരാണ്. വിരാട് കോഹ്ലി ഇത് ഉത്തമ ഉദാഹരണമാണെന്നും ഗാംഗുലി പറഞ്ഞു.
Read Moreഓസ്ട്രേലിയൻ ഓപ്പൺ: ബുച്ചാർഡിനെ വീഴ്ത്തി സെറീന മൂന്നാം റൗണ്ടിൽ
മെൽബൺ: റിക്കാർഡ് ഗ്രാൻഡ് സ്ലാം പ്രതീക്ഷകളുമായി കുതിക്കുന്ന അമേരിക്കയുടെ വെറ്ററൻ ഹീറോ സെറീന വില്യംസിനു ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലും അനായാസ ജയം. കാനഡയുടെ യൂജിൻ ബുച്ചാർഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് സെറീന അനായാസം മറികടന്നു. സ്കോർ: 6-2, 6-2. മത്സരത്തിൽ 22 വിന്നേഴ്സ് പായിച്ച സെറീന തന്നെയാണ് ആധിപത്യം പുലർത്തിയത്. മൂന്നാം റൗണ്ടിൽ യുക്രൈനിന്റെ ഡയാന യാസ്ത്രെസ്കയാണ് സെറീനയുടെ എതിരാളി.
Read Moreഓസീസ് മണ്ണിൽ സച്ചിനൊപ്പം മറ്റൊരു നേട്ടത്തിനരികെ ധോണി
സിഡ്നി: ഏകദിന ക്രിക്കറ്റിൽ സച്ചിൻ, കോഹ്ലി, രോഹിത് എന്നിവർക്കൊപ്പം മറ്റൊരു നേട്ടത്തിനരികെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി. ഓസ്ട്രേലിയിൽ 1000 ഏകദിന റണ്‍സ് എന്ന നേട്ടത്തിനരികെയാണ് ധോണി. 34 റണ്‍സ് കൂടി മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാൻ ധോണിക്ക് ആവശ്യം. മൂന്നാം ഏകദിനത്തിൽ ഇത് കണ്ടെത്താനായാൽ സച്ചിൻ, തെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്കൊപ്പം ധോണിയുടെ പേരും കുറിക്കപ്പെടും. ആദ്യ മത്സരത്തിലെ ഒച്ചിഴയും പ്രകടനത്തിനു രണ്ടാം മത്സരത്തിലെ പ്രകടനംകൊണ്ട് മറുപടി നൽകാൻ ധോണിക്കു കഴിഞ്ഞിരുന്നു. പരന്പര ജേതാക്കളെ നിർണയിക്കുന്ന മൂന്നാം ഏകദിനത്തിൽ ധോണി 1000 റണ്‍സ് നേട്ടം കരസ്ഥമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read Moreചരിത്ര ജയം; കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്ര വിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിഫൈനൽ ബർത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെ 113 റണ്‍സിന് തകർത്താണ് കേരളം അവസാന നാലിൽ സ്ഥാനം പിടിച്ചത്. സെമിയിൽ നിലവിലെ ചാന്പ്യന്മാരായ വിദർഭയായിരിക്കും കേരളത്തിന്റെ എതിരാളികൾ എന്നാണ് കരുതുന്നത്. വിദർഭ-ഉത്തരാഖണ്ഡ് ക്വാർട്ടർ ഫൈനൽ പുരോഗമിക്കുകയാണ്.
Read Moreരഞ്ജിയിൽ പുതുചരിത്രം; കേരളം സെമിയിൽ
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം പുതുചരിത്രം രചിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഗുജറാത്തിനെ തകർത്ത് കേരളം ആദ്യമായി സെമിഫൈനലിൽ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് കൂടാരം കയറി. കൃഷ്ണഗിരിയിലെ പേസ് പിച്ചിൽ തീതുപ്പുന്ന പന്തുകളുമായി ഗുജറാത്തിനെ വിറപ്പിച്ച പേസർമാരായ ബേസിൽ തന്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ ചരിത്ര ജയത്തിന് ചുക്കാൻ പിടിച്ചത്. ബേസിൽ അഞ്ചും സന്ദീപ് നാലും വിക്കറ്റുകൾ പിഴുതു. മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പി മാൻ ഓഫ് ദ മാച്ചായി. കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ കടന്ന കേരളം വിദർഭയോട് തോറ്റ് പുറത്താവുകയായിരുന്നു. കേരളത്തെ വീഴ്ത്തിയ വിദർഭ സീസണിൽ രഞ്ജി ചാന്പ്യന്മാരാകുകയും ചെയ്തു. എന്നാൽ ഈ സീസണിൽ ഒരുപടി കൂടി കടന്ന് ഇന്ത്യയിലെ മുൻനിര ടീമുകൾക്കൊപ്പം കേരളത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ…
Read Moreഓസ്ട്രേലിയൻ ഓപ്പൺ: പ്രമുഖർ മുന്നോട്ട്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാംറൗണ്ട് മത്സരത്തിനിറങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിജയം കണ്ടു.പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മാരിന് സിലിച്ച് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ കടന്നപ്പോള്‍ അഞ്ചാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ അമേരിക്കയുടെ യുവതാരം ഫ്രാന്‍സെസ് ടിയാഫോ ഒന്നിനെതിരേ മൂന്നു സെറ്റിന് അട്ടിമറിച്ചു. ഓസ്ട്രേലിയയുടെ യുവതാരം അലക്സ് ഡി മിനോര്‍, ഫ്രാന്‍സിന്റെ ഗെയ്ൽ മോണ്‍ഫില്‍സ്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. വനിതാവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാസ്കി, മുന്‍ ചാമ്പ്യന്‍ ആഞ്ചലിക്ക് കെര്‍ബര്‍, പെട്രാ ക്വിറ്റോവ, ബെലിന്‍ഡ ബെന്‍സിച്ച്, മരിയ ഷറപ്പോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി. നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(7-6,7-6,6-3) തകര്‍ത്താണ് മൂന്നാംറൗണ്ടിലെത്തിയത്.അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സാണ് മൂന്നാം റൗണ്ടില്‍ ഫെഡററുടെ എതിരാളി. അമേരിക്കയുടെ മക്കെന്‍സി മക്ഡോണാള്ഡിനെതിരേയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ മാരിന്…
Read Moreധോണിക്കും ടീമിനും ലഭിച്ച ഒരു റണ്‍ നിയമവിരുദ്ധം; വീഡിയോ വൈറലായി
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ അമ്പയര്‍മാരും മാച്ച് ഓഫീഷ്യല്‍സും അടക്കം ആരും ശ്രദ്ധിക്കാതെപോയ ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെയും ഇന്ത്യന്‍ ടീമിന്റെയും അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെട്ടത് ഇല്ലാത്ത ഒരു റണ്ണായിരുന്നുവെന്നാണ് ഈ വീഡിയോ പറയുന്നത്. മത്സരത്തില്‍ ധോണി ഒരു റണ്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് വീഡിയോ കാണിക്കുന്നു. നഥാന്‍ ലിയോണ്‍ എറിഞ്ഞ 45-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ലോംഗ് ഓണിലേക്ക് പന്ത് തട്ടിയിട്ട ധോണി നോണ്‍ സ്െ്രെടക്കിംഗ് എന്‍ഡിലെ ക്രീസില്‍ കയറുകയോ ബാറ്റ് കുത്തുകയോ ചെയ്തില്ല. അമ്പയര്‍മാർ ഇക്കാര്യം ശ്രദ്ധിക്കാതെ ധോണിക്കും ഇന്ത്യക്കും ഒരു റണ്‍ നല്കി. എന്നാല്‍ ധോണിയുടെ ഈ പിഴവ് കാരണം ഇന്ത്യക്ക് മത്സരത്തില്‍ തിരിച്ചടിയേല്ക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ്. ഐസിസിയുടെ നിയമം അനുസരിച്ച് ബാറ്റ്സ്മാന് റണ്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ടീമിനെതിരേ…
Read More