ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽത്ത​​ന്നെ

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 12-ാം പ​​തി​​പ്പ് ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ന​​ട​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കും ആ​​ശ​​ങ്ക​​ക​​ൾ​​ക്കും വി​​രാ​​മം. ഈ ​​വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ ന​​ട​​ത്തു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് മാ​​ർ​​ച്ച് 23ന് ​​തു​​ട​​ക്ക​​മാ​​കും. ബി​​സി​​സി​​ഐ​​യു​​ടെ ഭ​​ര​​ണ​​കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി സു​​പ്രീം​കോ​​ട​​തി നി​​യോ​​ഗി​​ച്ച ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ ന​​ട​​ത്തു​​മെ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കി. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സ​​മ​​യ​​ത്ത് ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും വേ​​ദി​​ക​​ൾ​​ക്കും ക​​ളി​​ക്കാ​​ർ​​ക്കും വേ​​ണ്ട​​ത്ര സു​​ര​​ക്ഷ ഒ​​രു​​ക്കാ​​നു​​ള്ള അ​​പ​​ര്യാ​​പ്ത മു​​ന്നി​​ൽ​​ക​​ണ്ടാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ന​​ട​​ത്തു​​ന്ന​​കാ​​ര്യം ആ​​ലോ​​ച​​ന​​യി​​ൽ വ​​ന്ന​​ത്. നേ​​ര​​ത്തെ തീ​​രു​​മാ​​നി​​ച്ച​​തു​​പോ​​ലെ മാ​​ർ​​ച്ച് 23ന് ​​ത​​ന്നെ മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്നും വി​​ശ​​ദ​​മാ​​യ ഷെ​​ഡ്യൂ​​ൾ വേ​​ണ്ട​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും ബി​​ബി​​സി​​സി പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ഐ​​പി​​എ​​ലി​​ന്‍റെ പൂ​​ർ​​ണ​​മാ​​യ ഷെ​​ഡ്യൂ​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കും മു​​ന്പ് ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് ഐ​​പി​​എ​​ൽ ടീം ​​ഉ​​ട​​മ​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തും. ഇ​​ത്ത​​വ​​ണ ഐ​​പി​​എ​​ലും ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ന്‍റെ…

Read More

മു​ഹ​മ്മ​ദ് സ​ല ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ള​ർ; നേ​ട്ടം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ

ഡാ​ക​ർ: ഈ​ജി​പ്ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് സ​ല തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. സെ​ന​ഗ​ലി​ന്‍റെ ലി​വ​ർ​പൂ​ൾ താ​രം സാ​ദി​യോ മാ​നെ, ആ​ഴ്സ​ണ​ലി​ന്‍റെ ഗാ​ബോ​ണ്‍ സ്ട്രൈ​ക്ക​ർ എം​റി​ക് ഒൗ​ബ​മ​യാം​ഗ് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് സ​ല​യു​ടെ പു​ര​സ്കാ​ര​നേ​ട്ടം. സെ​ന​ഗ​ലി​ലെ ഡാ​ക​റി​ൽ ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച പു​ര​സ്കാ​ര ജേ​താ​വി​നു​ള്ള പു​ര​സ്കാ​രം സ​ല ഏ​റ്റു​വാ​ങ്ങി. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ മു​ത​ൽ സ്വ​പ്നം ക​ണ്ടി​രു​ന്ന പു​ര​സ്കാ​രം ര​ണ്ടു​വ​ട്ടം നേ​ടാ​ൻ ക​ഴി​യു​ന്ന​ത് സ​ന്തോ​ഷി​പ്പി​ക്കു​ന്നെ​ന്ന് സ​ല പ​റ​ഞ്ഞു. 2017-18 സീ​സ​ണി​ൽ ലി​വ​ർ​പൂ​ളി​നാ​യി 44 ഗോ​ളു​ക​ൾ സ​ല അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലും സ​ല ഈ​ജി​പ്തി​നാ​യി ല​ക്ഷ്യം ക​ണ്ടു. ഇ​തോ​ടെ, തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം നേ​ടു​ന്ന​തി​ൽ ഐ​വ​റി​കോ​സ്റ്റി​ന്‍റെ യാ​യ ടു​റെ, കാ​മ​റൂ​ണി​ന്‍റെ സാ​മു​വ​ൽ എ​റ്റു, സെ​ന​ഗ​ലി​ന്‍റെ എ​ൽ​ഹാ​ദി ദി​യോ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം സ​ല എ​ത്തി.

Read More

താ​​യ്‌​ല​​ൻ​​ഡ് പ​​രി​​ശീ​​ല​​ക​​നെ പു​​റ​​ത്താ​​ക്കി

എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ലെ ഗ്രൂ​​പ്പ് എ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യോ​​ട് 4-1 ന്‍റെ ക​​ന​​ത്ത പ​​രാ​​ജ​​യ​​മേ​​റ്റു​​വാ​​ങ്ങി​​യ താ​​യ്‌​ല​​ൻ​​ഡ്, പ​​രി​​ശീ​​ല​​ക​​ൻ മി​​ലോ​​വാ​​ൻ റ​​ജെ​​വാ​​ക്കി​​നെ പു​​റ​​ത്താ​​ക്കി. പ​​രി​​ശീ​​ല​​ക​​നെ പു​​റ​​ത്താ​​ക്കു​​ക​​യാ​​ണെ​​ന്ന് താ​​യ്‌​ല​​ൻ​​ഡ് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​. ടീ​​മി​​ന്‍റെ താ​​ൽ​​ക്കാ​​ലി​​ക പ​​രി​​ശീ​​ല​​ക​​നാ​​യി സി​​റി​​സാ​​ക് യോ​​ദ്യാ​​ർ​​ദ്ധ് തൈ​​യെ നി​​യ​​മി​​ച്ചു. 2010 ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ ഘാ​​ന​​യെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ലെ​​ത്തി​​ച്ച പ​​രി​​ശീ​​ല​​ക​​നാ​​ണ് റ​​ജെ​​വാ​​ക്. ഖ​​ത്ത​​ർ, അ​​ൾ​​ജീ​​രി​​യ ദേ​​ശീ​​യ ടീ​​മു​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. 2017 ലാ​​ണ് താ​​യ്‌ല​​ൻ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്.

Read More

പൂ​ജാ​ര ഡാ​ൻ​സ്!

സി​ഡ്നി ടെ​സ്റ്റ് മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​വ​സാ​ന ദി​നം ന​ട​ക്കാ​തെ​വ​രി​ക​യും പ്രാ​ദേ​ശി​ക സ​മ​യം 2.30ഓ​ടെ മ​ത്സ​രം സ​മ​നി​ല​യി​ലാ​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഹ്ലാ​ദ പ്ര​ക​ട​നം ഡ്ര​സിം​ഗ് റൂ​മി​ൽ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് മൈ​താ​നം വ​ലം​വ​യ്ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ ടീം ​അ​ത്യ​പൂ​ർ​വ​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​ത്. കൈ​ക​ൾ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തു​വ​ച്ച്, അ​ല്പ്പം മു​ന്നോ​ട്ട് ആ​ഞ്ഞ് കോ​ഹ്‌​ലി​യും ഋ​ഷ​ഭ് പ​ന്തു​മെ​ല്ലാം മൈ​താ​ന​ത്ത് പ്ര​ത്യേ​ക​ത​രം സ്റ്റെ​പ്പ് വ​ച്ചു. പി​ന്നീ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് കോ​ഹ്‌​ലി പ​റ​ഞ്ഞ​ത് അ​ത് പൂ​ജാ​ര​യ്ക്കു​വേ​ണ്ടി​യു​ള്ള നൃ​ത്ത​മാ​യി​രു​ന്നു എ​ന്ന്. പൂ​ജാ​ര​യു​ടെ ന​ട​ത്തം അ​നു​ക​രി​ച്ചാ​യി​രു​ന്നു ത​ങ്ങ​ൾ അ​ത്ത​ര​മൊ​രു ഡാ​ൻ​സ് ന​ട​ത്തി​യ​ത്. പൂ​ജാ​ര ന​ട​ക്കു​ന്പോ​ൾ കൈ​ക​ൾ അ​പൂ​ർ​വ​മാ​യേ ച​ലി​ക്കാ​റു​ള്ളൂ – ചി​രി​ച്ചു​കൊ​ണ്ട് കോ​ഹ്‌​ലി പ​റ​ഞ്ഞു.

Read More

തോ​​റ്റ​​ത് ഒ​​ന്നാം ന​​ന്പ​​ർ ടീ​​മി​​നോ​​ട്: ടിം പെ​​യ്ൻ

സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​ൻ ടീം ​​തോ​​ൽ​​വി സ​​മ്മ​​തി​​ച്ച​​ത് ലോ​​ക​​ത്തി​​ലെ ന​​ന്പ​​ർ വ​​ണ്‍ ടീ​​മി​​നോ​​ടാ​​ണെ​​ന്നും, പ​​ര​​ന്പ​​ര​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത് ഇ​​ന്ത്യ​​യാ​​ണെ​​ന്നും ടിം ​​പെ​​യ്ൻ. സി​​ഡ്നി ടെ​​സ്റ്റി​​ന് ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് സം​​സാ​​രി​​ക്കു​​ന്പോ​​ളാ​​യി​​രു​​ന്നു ഓ​​സീ​​സ് നാ​​യ​​ക​​ന്‍റെ ഈ ​​വാ​​ക്കു​​ക​​ൾ. ടീം ​​തോ​​റ്റ​​ത് മി​​ക​​ച്ച ടീ​​മി​​നോ​​ടാ​​ണെ​​ന്ന് അം​​ഗീ​​ക​​രി​​ക്കു​​ന്ന പെ​​യ്ൻ വി​​ദേ​​ശ​​ത്ത് ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ക്കു​​ന്ന​​ത് വ​​ലി​​യ കാ​​ര്യ​​മാ​​ണെ​​ന്നും, ഇ​​ന്ത്യ​​ൻ ടീം ​​മ​​ത്സ​​ര​​ത്തി​​ന്‍റെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ത​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്നെ​​ന്നും പ​​റ​​ഞ്ഞു. വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ ക​​ളി​​ക്കു​​ന്പോ​​ൾ ജ​​യം നേ​​ടു​​ക എ​​ത്ര ബു​​ദ്ധി​​മു​​ട്ടു​​ള്ള കാ​​ര്യ​​മാ​​ണെ​​ന്ന് എ​​നി​​ക്ക​​റി​​യാം. ഇ​​ന്ത്യ അ​​ത് നേ​​ടി. ക്യാ​​പ്റ്റ​​ൻ കോ​​ഹ്‌​ലി​​ക്കും പ​​രി​​ശീ​​ല​​ക​​നും ടീ​​മം​​ഗ​​ങ്ങ​​ൾ​​ക്കും അ​​ഭി​​ന​​ന്ദ​​ങ്ങ​​ൾ. വ​​ലി​​യ അ​​ധ്വാ​​നം ഇ​​ന്ത്യ​​യു​​ടെ ഈ ​​വി​​ജ​​യ​​ത്തി​​ന് പി​​ന്നി​​ലു​​ണ്ട്. ഇ​​ന്ത്യ ത​​ന്നെ​​യാ​​യി​​രു​​ന്നു പ​​ര​​ന്പ​​ര​​യ്ക്ക് അ​​ർ​​ഹ​​ർ- പെ​​യ്ൻ പ​​റ​​ഞ്ഞു.

Read More

മെ​സി​യെ മ​റി​ക​ട​ന്ന് ഛേത്രി; ​മു​ന്നി​ൽ റൊ​ണാ​ൾ​ഡോ മാ​ത്രം

താ​യ്‌​ല​ൻ​ഡി​നെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​തോ​ടെ രാ​ജ്യാ​ന്ത​ര ഗോ​ൾ നേ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീന​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ ഇന്ത്യയുടെ സു​നി​ൽ ഛേത്രി ​മ​റി​ക​ട​ന്നു. ദേ​ശീ​യ ടീ​മി​നു വേ​ണ്ടി നി​ല​വി​ൽ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് മെ​സി​യെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം പി​ന്ത​ള്ളി​യ​ത്. ഛേത്രി​ക്കു മു​ന്നി​ൽ ഇ​നി​യു​ള്ള​ത് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ത്ര​മാ​ണ്. ‌105 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഛേത്രി​ക്ക് 67 ഗോ​ളു​ക​ളാ​യി. 128 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 65 രാ​ജ്യാ​ന്ത​ര ഗോ​ളാ​ണ് മെ​സി​ക്കു​ള്ള​ത്. 154 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 85 ഗോ​ളു​മാ​യാ​ണ് റൊ​ണാ​ൾ​ഡോ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

Read More

സ്റ്റാ​​ർ​​ക്കി​​നെ പു​​റ​​ത്താ​​ക്ക​​ണം: ജോ​​ണ്‍​സ​​ണ്‍

ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഓ​​സീ​​സ് ടീ​​മി​​ൽ​​നി​​ന്ന് ഇ​​ടം കൈ​​യ​​ൻ പേ​​സ​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​നെ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ പേ​​സ​​ർ മി​​ച്ച​​ൽ ജോ​​ണ്‍​സ​​ണ്‍. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സ്റ്റാ​​ർ​​ക്കി​​നെ ടീ​​മി​​ൽ നി​​ന്നൊ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ജോ​​ണ്‍​സ​​ണ്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. ടീ​​മി​​ലെ മ​​റ്റ് പേ​​സ​​ർ​​മാ​​രാ​​യ ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡും പാ​​റ്റ് ക​​മ്മി​​ൻ​​സും സ്റ്റാ​​ർ​​ക്കി​​നേ​​ക്കാ​​ൾ ന​​ന്നാ​​യി പ​​ന്തെ​​റി​​യു​​ന്നു​​ണ്ടെ​​ന്നും ജോ​​ണ്‍​സ​​ണ്‍ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ 12 ഇ​​ന്നിം​​ഗ്സി​​ൽ ആ​​റ് ത​​വ​​ണ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ എ​​തി​​രാ​​ളി​​ക​​ൾ ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. വി​​ക്ക​​റ്റ് വീ​​ഴ്ത്താ​​ൻ ഓ​​സീ​​സ് പേ​​സ​​ർ​​മാ​​ർ​​ക്കു സാ​​ധി​​ക്കാ​​തെ​​വ​​രു​​ന്ന​​താ​​ണ് ഇ​​തി​​നു കാ​​ര​​ണം. 24 മു​​ത​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ-​​ശ്രീ​​ല​​ങ്ക ടെ​​സ്റ്റ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ക. ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ ശേ​​ഷ​​മാ​​ണി​​ത്.

Read More

ഏ​​റ്റെ​​ടു​​ക്കാ​​നാ​​രു​​മി​​ല്ല; ദേ​​ശീ​​യ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ കേ​​ര​​ളം പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി മു​​ടി​​ചൂ​​ടാ​​മ​​ന്ന​​ന്മാ​​രാ​​ണ്. എ​​ന്നാ​​ൽ ഇ​​ക്കു​​റി ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് മീ​​റ്റ് ന​​ട​​ക്കു​​മോ എ​​ന്ന​​തി​​ൽ അ​​നി​​ശ്ചി​​ത​​ത്വം. ഡി​​സം​​ബ​​റി​​ലോ ജ​​നു​​വ​​രി​​യി​​ലോ ന​​ട​​ത്തേ​​ണ്ട ദേ​​ശീ​​യ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള സം​​ബ​​ന്ധി​​ച്ച് ഇ​​തു​​വ​​രെ അ​​ന്തി​​മതീ​​രു​​മാ​​നം ആ​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ജൂ​​ണി​​ൽ സ്കൂ​​ൾ ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ യോ​​ഗ​​ത്തി​​ൽ സ​​ബ്ജൂ​​ണി​​യ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഹ​​രി​​യാ​​ന​​യും, ജൂ​​ണി​​യ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ബി​​ഹാ​​റും, സീ​​നി​​യ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഡ​​ൽ​​ഹി​​യും ന​​ട​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു സ​​മ്മ​​തം. എ​​ന്നാ​​ൽ മ​​ത്സ​​രം ന​​ട​​ത്തേ​​ണ്ട ക​​ഴി​​ഞ്ഞ മാ​​സം ബീ​​ഹാ​​റും ഹ​​രി​​യാ​​ന​​യും കാ​​ലു​​മാ​​റി. ത​​ങ്ങ​​ൾ​​ക്ക് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന നി​​ല​​പാ​​ട് എ​​സ്ജി​​എ​​ഫ്ഐ​​യെ അ​​റി​​യി​​ച്ചു. ഒ​​ടു​​വി​​ൽ നി​​ർ​​ബ​​ന്ധ​​ത്തി​​നു വ​​ഴ​​ങ്ങി ഡ​​ൽ​​ഹി ജൂ​​ണി​​യ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ സ​​മ്മ​​ത​​മ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ മാ​​സം ജൂ​​ണി​​യ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ത്രം പൂ​​ർ​​ത്തി​​യാ​​ക്കി. സീ​​നി​​യ​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​നി ത​​ങ്ങ​​ൾ​​ക്ക് ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് ഡ​​ൽ​​ഹി എ​​സ്ജി​​എ​​ഫ്ഐ​​യെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ ഇ​​നി​​യു​​ള്ള ര​​ണ്ടു കാ​​റ്റ​​ഗ​​റി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ൾ…

Read More

കംഗാരുനാട്ടിൽ ചരിത്രം രചിച്ച് ടീം ഇന്ത്യ; സിഡ്നി ടെസ്റ്റ് സമനിലയിൽ

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ‌ മത്സരം സമനിലയിൽ കലാശിച്ചു. ഇത് മാത്രമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത്. സി​ഡ്നി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം മ​ഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​രം​ഭി​ച്ച ഇ​ന്ത്യ 72 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷമാണ് അ​വ​രു​ടെ നാ​ട്ടി​ൽ ആ​ദ്യ​മാ​യി പ​ര​മ്പര സ്വ​ന്ത​മാ​ക്കുന്നത്. സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഏ​ഴി​ന് 622 ഡി​ക്ല​യേ​ഡ് എ​ന്ന സ്കോ​റി​നെ​തി​രേ ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 300ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. 31 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ൽ ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങേ​ണ്ടി​വ​ന്ന നാ​ണ​ക്കേ​ടി​ലാ​യിരുന്നു ഓ​സീ​സ് ടീം. ​ ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം.…

Read More

ഒടുവിൽ ലിവർപൂൾ വീണു

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഈ ​സീ​സ​ണി​ല്‍ പ​രാ​ജ​യം നേ​രി​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ലി​വ​ര്‍പൂ​ളും. 20 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി അ​റി​യാ​തെ കു​തി​ച്ച ലി​വ​ര്‍പൂ​ളി​നെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 2-1ന് ​തോ​ല്‍പ്പി​ച്ചു. ലെ​റോ​യ് സേ​നാ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സി​റ്റി ഒ​ന്നാ​മ​തു​ള്ള ലി​വ​ര്‍പൂ​ളു​മാ​യി പോ​യി​ന്‍റ് വ്യ​ത്യാ​സം നാ​ലാ​യി കു​റ​ച്ചു. 21 മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍പൂ​ളി​ന് 54 പോ​യി​ന്‍റും ഇ​ത്ര​ത​ന്നെ മ​ത്സ​ര​ത്തി​ല്‍ സി​റ്റി​ക്ക് 50 പോ​യി​ന്‍റു​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ലെ തോ​ല്‍വി​യാ​ണ് സി​റ്റി​യെ പി​ന്നി​ലാ​ക്കി​യ​ത്. 40-ാം മി​നി​റ്റി​ല്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ, ബ​ര്‍ണാ​ര്‍ഡോ സി​ല്‍വ​യു​ടെ പാ​സി​ല്‍ വ​ല​കു​ലു​ക്കി. 64-ാം മി​നി​റ്റി​ല്‍ ഫി​ര്‍മി​നോ​യു​ടെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ര്‍ ലി​വ​ര്‍പൂ​ളി​നു സ​മ​നി​ല ന​ല്‍കി. ക​ഴി​ഞ്ഞ 12 മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍പൂ​ളി​നെ​തി​രേ സി​റ്റി നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ജ​യ​മാ​ണ്, ഏ​ഴെ​ണ്ണ​ത്തി​ല്‍ തോ​റ്റു.

Read More