ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 2018ലെ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്ത്വാന് ഗ്രീസ്മാന്, പാരീ സാന്‍ ഷെര്മയിന്റെ കൈലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോ പുരസ്കാരം നേടിയത്. നാലു തവണ ഗ്ലോബ് സോക്കര്‍ പുരസ്കാരം നേടിയിട്ടുള്ള പോര്‍ച്ചുഗീസ് താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം നേട്ടമാണിത്. ഫാന്‍സിന്റെ അവാര്‍ഡും റൊണാള്‍ഡോയ്ക്കാണ്. ഫ്രാന്‍സിനെ ലോക ചാമ്പ്യന്മാരാക്കിയ ദിദിയെ ദെഷാംപ് മികച്ച പരിശീലകനുള്ള അവാര്‍ഡും ബ്രസീലിന്റെ ഇതിഹാസം റൊണാള്‍ഡോയ്ക്ക് പ്ലയര്‍ കരിയര്‍ അവാര്‍ഡും ലഭിച്ചു. സിനദിന്‍ സിദാന്, ഡിയേഗോ സിമിയോണി, യര്‍ഗന്‍ ക്ലോപ്, മാസിമില്യാനോ അല്ലെഗ്രി എന്നിവരെ പിന്തള്ളിയാണ് ദെഷാംപ് മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടിയത്. അത്ലറ്റിക്കോ മാഡ്രിഡിനാണ് മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ്. മികച്ച ഏജന്റിനുള്ള അവാര്‍ഡ് റൊണാള്‍ഡോയുടെ ഏജന്റ് ഹൊര്‍ഹെ മെന്ഡസിനാണ്.
Read MoreCategory: Sports
റണ്‍ പൂജയ്ക്കു ശേഷം പന്താട്ടം
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനം ചേതേശ്വർ പൂജാരയാണ് സ്വന്തമാക്കിയതെങ്കിൽ രണ്ടാം ദിനത്തിന്റെ അവകാശിയായത് ഋഷഭ് പന്ത് എന്ന ഇരുപത്തൊന്നുകാരൻ. പൂജാരയുടെ (193 റണ്‍സ്) റണ്പൂജയ്ക്കുശേഷം പന്തിന്റെ (159 നോട്ടൗട്ട്) വെടിക്കെട്ട് കൂടി ആയതോടെ ആതിഥേയർ തളർന്നു. രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ (81 റണ്‍സ്) ആക്രമണവും ചേർന്നപ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622ൽ ഡിക്ലയർ ചെയ്തു. പന്താട്ടത്തിലൂടെ ഇന്ത്യ ഉയർത്തിയ റണ്‍മലയ്ക്കു മുന്നിൽ ഒന്നാം ഇന്നിംഗ്സിനെത്തിയ ഓസ്ട്രേലിയ രണ്ടാം ദിനം പരിക്കേൽക്കാതെ അവസാനിപ്പിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സുമായാണ് ആതിഥേയർ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. നാല് വിക്കറ്റ് നഷ്ടത്തിൽ 303 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യ ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 319 റണ്‍സ്കൂടി ചേർത്തു. പന്ത് ചരിതം നേരിട്ട 137-ാം പന്തിൽ തന്റെ രണ്ടാം…
Read Moreഗോകുലം തോറ്റു
ചെന്നൈ: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോല്‍വി. ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി എഫ്സി 3-2ന് ഗോകുലത്തെ തോല്‍പ്പിച്ചു. പെഡ്രോ മാന്‍സിയുടെ ഹാട്രിക്കാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. വിജയത്തോടെ 11 മത്സരങ്ങില്‍ നിന്ന് 24 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഗോകുലം എട്ടാമതും. ഗോകുലത്തിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. മറ്റൊരു മത്സരത്തില്‍ നെറോക്ക 3-2ന് ഷില്ലോംഗ് ലജോംഗിനെ തോല്‍പ്പിച്ചു. 21 പോയിന്റുമായി നെറോക്കയാണ് രണ്ടാംസ്ഥാനത്ത്.
Read Moreഫാബ്രിഗസ് ചെൽസി വിടുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ സ്പാനിഷ് താരം സെസ് ഫാബ്രിഗസ് ഈ മാസത്തെ ട്രാൻസ്ഫർ വിൻഡോയിലൂടെ കൂടുമാറാനൊരുങ്ങുന്നതായി സൂചന. ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലേക്കാണ് ഫാബ്രിഗസ് നീങ്ങുകയെന്നും റിപ്പോർട്ടുണ്ട്. എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടിൽ ശനിയാഴ്ച നോട്ടിങാം ഫോറസ്റ്റിനെതിരേയായിരിക്കും ചെൽസിക്കൊപ്പമുള്ള ഫാബ്രിഗസിന്റെ അവസാന മത്സരം. ബുധനാഴ്ച സതാംപ്ടണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായാണ് ഫാബ്രിഗസ് കളത്തിലെത്തിയത്. ഫാബ്രിഗസിന്റെ 350-ാം പ്രീമിയർ ലീഗ് മത്സരമായിരുന്നു അത്. മത്സരശേഷം എഫ്എകപ്പിൽ നോട്ടിങാമിനെതിരേ ഇറങ്ങുമെന്ന് സമൂഹമാധ്യമത്തിലൂടെ ഫാബ്രിഗസ് അറിയിച്ചിട്ടുണ്ട്. 2014ൽ ബാഴ്സലോണയിൽനിന്നാണ് ഫാബ്രിഗസ് ചെൽസിയിലെത്തിയത്.
Read Moreഅചരേക്കറിനു കണ്ണീർ പ്രണാമം…
മുംബൈ: സച്ചിൻ തെണ്ടുൽക്കറിന്റെ ബാല്യകാല പരിശീലകൻ രമാകാന്ത് അചരേക്കറിന് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ പ്രണാമം. അചരേക്കറിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ മുംബൈയിൽ നടന്നു. ക്രിക്കറ്റ് ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുവിന്റെ ഭൗതിക ശരീരം ചുമലിൽവഹിക്കാൻ സച്ചിൻ മുൻനിരയിലുണ്ടായിരുന്നു. ദാദറിലെ ശിവാജി പാർക്ക് റസിഡൻസിൽ നടന്ന സംസ്്കാര ചടങ്ങിൽ സച്ചിൻ കണ്ണീരോടെയാണ് പങ്കെടുത്തത്. അചരേക്കറിന്റെ ശിഷ്യന്മാരായ വിനോദ് കാംബ്ലി അടക്കമുള്ളവർ കണ്ണീർ പ്രണാമമർപ്പിച്ചു. അചരേക്കർക്ക് ആദരമർപ്പിച്ച് ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഇറങ്ങിയത് കറുത്ത ആം ബാൻഡ് അണിഞ്ഞാണ്. ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധമായി കളിക്കാനും ജീവിക്കാനും പഠിപ്പിച്ചത് അചരേക്കറാണെന്നും ഇനി സ്വർഗത്തിലെ ക്രിക്കറ്റ് സന്പന്നമായിരിക്കുമെന്നുമായിരുന്നു അചരേക്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചുള്ള സച്ചിന്റെ ട്വീറ്റ്.
Read Moreപിങ്കണിഞ്ഞ് കോഹ്ലി…
സമൂഹ ഉന്നമനത്തിനായി പിന്തുണയേകുക തന്റെ ഉത്തരവാദിത്തങ്ങളിലൊന്നായി കരുതുന്ന ആളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ഇന്ത്യയിലായാലും വിദേശത്തായാലും കോഹ്ലി അത് നിറവേറ്റും. സിഡ്നി ടെസ്റ്റിനിടയിലും കോഹ്ലി അത്തരമൊരു പ്രവൃത്തി ചെയ്തു. പിങ്ക് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന സിഡ്നി ടെസ്റ്റിൽ കോഹ്ലി ബാറ്റിംഗിനായി ക്രീസിലെത്തിയത് പിങ്ക് നിറവുമായി. ബാറ്റിന്റെ പിടിയും സ്റ്റിക്കറും ഗ്ലൗ, പാഡ്, ഷൂ എന്നിവയിൽ പിങ്ക് സ്റ്റിക്കറുകളുമായാണ് കോഹ്ലി എത്തിയത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പുതുവർഷം നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ പിങ്ക് ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. അർബുദ ബാധിതയായി മരിച്ച ഓസീസ് മുൻ താരമായ ഗ്ലെൻ മഗ്രാത്തിന്റെ ഭാര്യ ജെയിൻ മഗ്രാത്തിനോടുള്ള ആദരസൂചകമായും സ്തനാർബുദ ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്ലെൻ മഗ്രാത്ത് ഫൗണ്ടേഷനുള്ള സഹായവുമായാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്. ഈ മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്തനാർബുദ രോഗബാധിതരെ സഹായിക്കുന്ന…
Read Moreക്ലാസിക് മതിൽ
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസിക് സൗന്ദര്യം വെളിപ്പെടുത്തുന്ന സെഞ്ചുറിയോടെ വൻമതിലായി ചേതേശ്വർ പൂജാര ക്രീസിൽ ഉറച്ചപ്പോൾ സിഡ്നിയിൽ ഇന്ത്യൻ ദിനം. നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓപ്പണർ മായങ്ക് അഗർവാളിന്റെ അർധസെഞ്ചുറിയും (77 റണ്‍സ്) പൂജാരയുടെ സെഞ്ചുറിയും (130 നോട്ടൗട്ട്) കരുത്ത് നല്കിയപ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 303 എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. മായങ്ക്, പൂജാര… മെൽബണിലെ മായാജാലം മായങ്ക് അഗർവാൾ സിഡ്നിയിലും തുടർന്നു. ഓസീസ് പേസർമാരുടെ പന്ത് ഹെൽമറ്റിൽ കൊണ്ടെങ്കിലും പതറാതെ മികച്ച ബാറ്റിംഗുമായി ക്രീസിൽ നിന്ന മായങ്ക് നേരിട്ട 96-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. നഥാൻ ലിയോണിനെ രണ്ട് തവണ സിക്സറിനു പറത്തിയ മായങ്ക് ക്ഷമയോടെ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഒരുപക്ഷേ സെഞ്ചുറി നേടാമായിരുന്നു. ലിയോണിനെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ലോംഗ്…
Read Moreമഷ്റഫെ മുർതാസ പാർലമെന്റിൽ
ധാക്ക: ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏകദിന ടീം നായകൻ മഷ്റഫെ മുർതാസയ്ക്ക് തകർപ്പൻ ജയം. നരെയ്ൽ സ്വദേശിയായ മുർതാസ, അവിടെ നിന്നുതന്നെ ജനവിധി നേടി. പോൾ ചെയ്ത വോട്ടിൽ 96 ശതമാനവും സ്വന്തമാക്കിയാണു മുർതാസ പാർലമെന്റിലെത്തുന്നത്. അവാമി ലീഗ് സ്ഥാനാർഥിയായ മുർതാസയ്ക്ക് 274,418 വോട്ട് ലഭിച്ചപ്പോൾ ജാതിയ ഒകിയ ഫ്രണ്ട് സ്ഥാനാർഥി ഫരീദുസ്മാന് 8,006 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ദേശീയ ടീമിൽ കളിക്കുന്ന താരം ഇതാദ്യമായാണ് പാർലമെന്റ് അംഗമാകുന്നത്. നയ്മൂർ റഹ്മാൻ ദുർജോയ്ക്കുശേഷം പാർലമെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് മുർതാസ. പാർലമെന്റിലെത്തുന്ന ആദ്യ ആക്ടീവ് ക്രിക്കറ്ററും മുർതാസയാണ്.
Read Moreഹർമൻപ്രീത് കൗർ ട്വന്റി20 ക്യാപ്റ്റൻ ഓഫ് ദ ഇയർ
ദുബായ്: ഇന്ത്യയുടെ ഹർമൻപ്രീത് കൗറിനെ ഐസിസി വനിതാ ട്വന്റി20 ടീം ഓഫ് ദ ഇയർ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. സ്മൃതി മംധനയും പൂനം യാദവും ട്വന്റി 20 ടീമിലുണ്ട്. ന്യൂസിലൻഡിന്റെ സുസി ബേറ്റ്സ് നായികയായുള്ള ഐസിസിയുടെ ഏകദിന ടീമിൽ മംധാനയും ലെഗ് സ്പിന്നർ പൂനം യാദവുമുണ്ട്. 2018ൽ ഏകദിന, ട്വന്റി 20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മുൻതാരങ്ങളായ ലിസ സ്റ്റാലെകർ, ഷാർലെറ്റ് എഡ്വേർഡ്സ്, അൻജും ചോപ്ര എന്നിവർക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടിംഗ് സമിതിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനൽ വരെയെത്തിച്ച പ്രകടനമാണ് ഹർമൻപ്രീതിനു നേട്ടമായത്. ട്വന്റി20 ടീമിൽ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയിൽനിന്ന് അഞ്ചു പേരുണ്ട്. ഇന്ത്യയുടെ മൂന്നു പേരെ കൂടാതെ ന്യൂസിലൻഡിൽനിന്നു രണ്ടും ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളിൽനിന്ന് ഓരോരുത്തരുമുണ്ട്. റുമാന അഹമ്മദാണ് ബംഗ്ലാദേശിൽനിന്ന് ഐസിസി ടീമിലെത്തിയ ആദ്യ…
Read Moreപുതുവർഷം ഗംഭീരമാക്കാൻ
മെൽബണ്‍: 2019ന്റെ തുടക്കം ഗംഭീരമാക്കാൻ ഇന്ത്യ ക്രിക്കറ്റ് ടീം ഒരുങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള നാലു ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയിൽ 2-1ന് മുന്നിലെത്തിയ ഇന്ത്യ വ്യാഴാഴ്ച സിഡ്നിയിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റ് നേടി പരന്പരജയത്തിന് ഒരുങ്ങുകയാണ്. ഇതും നേടിക്കഴിഞ്ഞാൽ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരന്പര നേടിയ ടീമെന്ന പേര് വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കും. ഇന്ത്യയുടെ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അസാമാന്യ ഫോമിലാണ്. പേസർമാർ ഫോമിലാണെന്ന കാര്യം ഇന്ത്യക്കു മുതൽക്കൂട്ടാണ്. 20 വിക്കറ്റുമായി പരന്പരയിൽ വിക്കറ്റ് നേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള പേസ് നിര മികച്ച ഫോമിലാണെന്ന കാര്യം ഈ പര്യടനത്തിൽ ഇന്ത്യക്ക് അപൂർവ നേട്ടമായി. പരന്പരാഗതമായി സ്പിന്നിനെ അനുകൂലിക്കുന്ന സിഡ്നി ഗ്രൗണ്ടിൽ ഇന്ത്യൻ സ്പിന്നർമാർക്കു തിളങ്ങാനാകുമെന്നാണു പ്രതീക്ഷ. കോഹ്ലിയുടെ സംഘത്തിനു മുന്‍പ് ഓസ്ട്രേലിയയിൽ രണ്ടു ടെസ്റ്റ് ജയിച്ചത് 1977-78ൽ ബിഷൻ സിംഗ് ബേദിയുടെ ടീമായിരുന്നു.…
Read More