ഇന്ത്യയുടെ വനിതാ ബോക്സിംഗ് മുഖമായ മേരി കോം രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ (എഐബിഎ) റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ നവംബറിൽ മേരി കോം 48 കിലോഗ്രാം വിഭാഗത്തിൽ ലോക ചാന്പ്യൻഷിപ്പ് സ്വർണം നേടിയിരുന്നു. 1,700 പോയിനന്റോടെയാണ് എഐബിഎ റാങ്കിംഗിൽ മേരി കോം ഒന്നാം സ്ഥാനത്തുള്ളത്. 51 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പിങ്കി ജൻഗ്ര ലോക എട്ടാം സ്ഥാനത്തുണ്ട്. 57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ലാഥർ ലോക രണ്ടാം റാങ്കിംഗിലും. ഏഷ്യൻ വെള്ളി മെഡൽ ജേതാവായ മനിഷ മനു 54 കിലോഗ്രാം വിഭാഗത്തിൽ എട്ടാം സ്ഥാനത്തുണ്ട്. 2020 ഒളിന്പിക്സിൽ 51 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനുള്ള മുന്നൊരുക്കത്തിലാണ് മേരി കോം. ഒളിന്പിക്സിൽ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരമില്ലാത്തതാണ് 51 കിലോഗ്രാമിൽ ഇറങ്ങാൻ കാരണം.
Read MoreCategory: Sports
സുവർണ സാന്ദ്രം
പൂന: 2019 ഖേലൊ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ആദ്യ ദിനം കേരളത്തിന് സ്വർണവും വെള്ളിയും വെങ്കലവും. പെണ്‍കുട്ടികളുടെ അണ്ടർ 21 വിഭാഗം ട്രിപ്പിൾ ജംപിൽ 13.13 മീറ്റർ താണ്ടി സാന്ദ്ര ബാബു കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു. സാന്ദ്രയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ പൂന ബാലേവാഡി ശ്രീ ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ കണ്ടത്. വ്യക്തിഗത ദൂരം മെച്ചപ്പെടുത്തിയ സാന്ദ്രയുടെ വകയായിരുന്നു കേരള അക്കൗണ്ടിലെ ആദ്യ സ്വർണം. എന്നാൽ, കേരള അക്കൗണ്ടിലെ ആദ്യ മെഡൽ ആണ്‍കുട്ടികളുടെ അണ്ടർ 21 വിഭാഗം ലോംഗ്ജംപിൽ നിർമൽ സാബുവിന്റെ വകയായിരുന്നു. 7.59 മീറ്ററുമായാണ് നിർമൽ വെള്ളി കരസ്ഥമാക്കിയത്. 7.58 മീറ്ററുമായി കേരളത്തിന്റെ അഖിൽ ടി.വി. വിജു വെങ്കലത്തിലെത്തി. 7.72 മീറ്റർ ദൂരം ചാടിയ ഉത്തർപ്രദേശിന്റെ റിഷഭ് റിഷിഷ് ഈയിനത്തിൽ സ്വർണം നേടി.
Read Moreകേരള വീരഗാഥ!
ഇന്നലെ കായിക പോരാട്ടത്തിൽ കേരളത്തിന്റെ ദിനമായിരുന്നു. അപ്രതീക്ഷിതമെന്ന് പറയാവുന്ന രണ്ട് ഉജ്വല നേട്ടങ്ങൾ കേരളം കൈക്കലാക്കിയ ദിനം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അവസാന ദിവസത്തെ തകർപ്പൻ ബാറ്റിംഗിലൂടെ ഹിമാചൽപ്രദേശിനെതിരേ കേരളം ജയം പിടിച്ചുവാങ്ങി. അതോടെ തുടർച്ചയായ രണ്ടാം തവണയും കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ ഇടംപിടിച്ചു. കേരള ക്രിക്കറ്റ് ടീമിന്റെ ജയത്തിനു മണിക്കൂറുകൾക്കുശേഷം ചെന്നൈയിൽ വനിതാ വോളി ടീമിന്റെ പകരംവീട്ടൽ അരങ്ങേറി. ദേശീയ സീനിയർ വോളിബോളിൽ കഴിഞ്ഞ 10 വർഷമായി റെയിൽവേസിനോട് ഫൈനലിൽ പരാജയപ്പെട്ട കേരള വനിതകൾ ഉജ്വല പോരാട്ടത്തിലൂടെ ഇന്നലെ കിരീടം സ്വന്തമാക്കി. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു വനിതകളുടെ കിരീട ധാരണം. ഇടിവെട്ട് സ്മാഷ്… ചെന്നൈ: തകർപ്പൻ സ്മാഷും പ്ലേസിംഗും ബ്ലോക്കുമായി കേരള വനിതകൾ കോർട്ടിൽ മിന്നൽപ്പിണർ സൃഷ്ടിച്ചപ്പോൾ റെയിൽവേക്ക് പാളം തെറ്റി. 67-ാമത് ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗം…
Read Moreഇന്ത്യ അടിതെറ്റി വീണു
അബുദാബി: ഇരുപകുതികളുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച രണ്ട് അപ്രതീക്ഷിത അടികളിൽ ഇന്ത്യ അടിതെറ്റി വീണു. എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോൽവി. ആതിഥേയരും റാങ്കിംഗിൽ മുന്നിലുള്ള ടീമുമായ യുഎഇയോട് ഇന്ത്യ പൊരുതിത്തോറ്റു. കളിയുടെ 41 ാം മിനിറ്റിൽ ഖൽഫാൻ മുബൈറക്കും 81 ാം മിനിറ്റിൽ അലി മബ്ഹൂതും നേടിയ ഗോളിനായിരുന്നു ആതിഥേയരുടെ വിജയം.റാങ്കിംഗിൽ 18 സ്ഥാനം മുന്നിലുള്ള എതിരാളികളെ വിറപ്പിക്കാനായെങ്കിലും തായ്ലൻഡിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യക്ക് ഇന്ന് നഷ്ടമായി. ഫുട്ബോൾ ഈശ്വരൻമാർ നീലപ്പടയെ കൈവിടുക കൂടി ചെയ്തതോടെ ദുരന്തം പൂർണമായി. ഉറപ്പായ നാല് ഗോൾ അവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്. അതിൽ രണ്ടെണ്ണം ക്രോസ് ബാറിൽ തട്ടി അവിശ്വസനീയമായ രീതിയിൽ പുറത്തേക്കുപോയി.കളിയുടെ തുടക്കത്തിൽ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ഇന്ത്യ പലവട്ടം ഗോളിനടുത്തെത്തി. ആഷിഖ് കുരുണിയൻറെ ഉൾപ്പെടെ മൂന്നു ഷോട്ടുകൾ യുഎഇ…
Read Moreഒസാക്കോ ഡബിളിൽ ജപ്പാൻ
അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ജയത്തോടെ ജപ്പാൻ ശുഭാരംഭം കുറിച്ചു. ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ ജപ്പാനെ വിറപ്പിച്ചശേഷം 2-3ന് തുർക്ക്മെനിസ്ഥാൻ കീഴടങ്ങി. ആദ്യ പകുതിയിൽ അമനോവിന്റെ (26-ാം മിനിറ്റ്) ഗോളിൽ തുർക്ക്മെനിസ്ഥാൻ മുന്നിലായിരുന്നു. യുയ ഒസാക്കോയുടെ ഇരട്ട ഗോളാണ് ജപ്പാനെ ജയത്തിലേക്ക് കൈപിടിച്ചത്. അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച ഒസാക്കോ ജപ്പാനെ 2-1നു മുന്നിലെത്തിച്ചു. 56, 60 മിനിറ്റുകളിലായിരുന്നു ഒസാക്കോയുടെ ഗോളുകൾ. 71-ാം മിനിറ്റിൽ റിറ്റ്സു ഡോണ്‍ ജപ്പാന്റെ ഗോൾ വ്യത്യാസം 3-1 ആക്കി. എന്നാൽ, 79-ാം മിനിറ്റിൽ ഗോളി സ്യൂചി ഗോണ്ഡയുടെ ഫൗളിനു പെനൽറ്റി വഴങ്ങേണ്ടിവന്ന ജപ്പാൻ ഒരു ഗോൾ തിരികെ വാങ്ങി. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ 2-1ന് ഒമാനെ കീഴടക്കി മൂന്ന് പോയിന്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിൽ ഇറാനു പിന്നാലെ ഇറാക്കും ജയം നേടി. രണ്ട് തവണ പിന്നിട്ടുനിന്നശേഷം ഇറാക്ക്…
Read Moreബുംറയെ അനുകരിച്ച് ഓസീസ് പയ്യന്റെ ബൗളിംഗ്
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യ ചരിത്രവിജയം നേടിയപ്പോള്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഓസീസ് ബാറ്റ്സ്മാന്മാരെ എറിഞ്ഞിട്ട ബുംറയ്ക്ക് ഓസ്ട്രേലിയയിലും ആരാധകരുണ്ടായി. ഇത്തരത്തില്‍ ഒരു കുട്ടി ആരാധകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യത്യസ്ത ആക്ഷനില്‍ പന്തെറിയുന്ന ബുംറയെ ഓസീസ് പയ്യന് അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്. അവന്റെ ഓട്ടവും പന്തെറിയുമ്പോഴുള്ള ആക്ഷനും തലയുടെ പൊസിഷനും ചലനവുമെല്ലാം ബുംറയെ അനുകരിക്കുന്നതാണ്. മൈക്കല്‍ കര്ട്ടിന് എന്ന് പേരുള്ളയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നിങ്ങളുടെ പരമ്പര വിജയത്തിന്റെ ഏക പ്രശ്നം ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പുതുതലമുറയെ നിങ്ങള്‍ക്ക് പ്രചോദിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ്. ബുംറയെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ മൈക്കല്‍ കര്ട്ടിന് കുറിച്ചു. കുട്ടി ആരാധകന് ആശംസയുമായി ബുംറ ട്വീറ്റ് ചെയ്തു.
Read Moreചാറ്റ് ഷോയിൽ കുടുങ്ങി പാണ്ഡ്യ, രാഹുൽ
ന്യൂഡല്‍ഹി: ചാറ്റ് ഷോയില്‍ പങ്കെടുത്ത് സ്ത്രീകളെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും ബിസിസിഐയുടെ നോട്ടീസ്. വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി. വിവാദപരാമര്‍ശങ്ങള്‍ക്ക് ഏവരോടും നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുന്നതായി പാണ്ഡ്യ ബിസിസിഐയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്കി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടു. ക്രിക്കറ്റുമായി ബന്ധപ്പെടാത്ത ടിവി പരിപാടികളില്‍നിന്ന് കളിക്കാരെ വിലക്കുന്ന കാര്യത്തെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. ഇരുവരോടും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലൈംഗിക ജീവിതത്തെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Read Moreഹോക്കി ഇന്ത്യ പുതിയ പരിശീലകനെ തേടുന്നു
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ സീനിയർ ഹോക്കി ടീം പരിശീലകൻ ഹരേന്ദ്ര സിംഗിനെ സ്ഥാനത്തുനിന്നും മാറ്റി. അദ്ദേഹത്തെ ജൂനിയർ ടീമിന്റെ പരിശീലകനായി പുനർനിയമിക്കുകയും ചെയ്തു. ബുധനാഴ്ച ഹോക്കി ഇന്ത്യ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. 2018 മെയ് മാസത്തിലാണ് ജൂനിയർ ടീമിന്റെ പരിശീലകനായിരുന്ന ഹരേന്ദ്ര സിംഗ് സീനിയർ ടീം പരിശീലകനായി ചുമതലയേറ്റെടുത്തത്. പരിശീലകസ്ഥാനത്തേക്ക് പുതിയ ആളുകളെ ക്ഷണിച്ച് ഹോക്കി ഫെഡറേഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreപൂജാര മൂന്നിൽ; പന്തിനു മുന്നേറ്റം
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ചേതേശ്വർ പൂജാര മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുനിന്നാണ് പുജാരയുടെ കയറ്റം. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയിലെ മികച്ച പ്രകടനമാണ് പൂജാരയുടെ റാങ്കിംഗ് ഉയർത്തിയത്. നാലു ടെസ്റ്റിൽനിന്നായി പുജാര 521 റണ്‍സാണ് നേടിയത്. വിക്കറ്റ്കീപ്പർ ഋഷഭ് പന്ത് 21 സ്ഥാനം മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി. 1973 ജനുവരിയിൽ ഫറൂഖ് എൻജിനിയർ നേടിയ റാങ്കിനൊപ്പം പന്തെത്തി. ഒരു ഇന്ത്യൻ വിക്കറ്റ്കീപ്പറുടെ ഏറ്റവും ഉയർന്ന റാങ്കാണിത്. മഹേന്ദ്ര സിംഗ് ധോണി 19-ാം റാങ്കിലെത്തിയിരുന്നു. ഒന്‍പതാമത്തെ ടെസ്റ്റിൽ പുറത്താകാതെ നേടിയ 159 റണ്‍സാണ് പന്തിനെ ആദ്യ ഇരുപതിലെത്തിച്ചത്. 59-ാം റാങ്കുമായാണ് പന്ത് ഓസ്ട്രേലിയയിലെത്തിയത്. പരന്പരയിൽ ആകെ 350 റണ്‍സും 20 ക്യാച്ചും പന്ത് സ്വന്തമാക്കി.ബൗളർമാരിൽ ജസ്പ്രീത് ബുംറ 16-ാം സ്ഥാനം നിലനിർത്തിയപ്പോൾ മുഹമ്മദ് ഷാമി 23ൽനിന്ന് 22ലെത്തി.
Read More15 ലക്ഷം വീതം സമ്മാനം: ബിസിസിഐ
ന്യൂഡൽഹി: ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേടിയ ടീമിന് ബിസിസിഐയുടെ പാരിതോഷികം. ഓരോ മത്സരത്തിലുമിറങ്ങിയ പതിനൊന്നുപേർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച ബിസിസിഐ എല്ലാ റിസർവ് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കാഷ് അവാർഡ് നല്‍കുമെന്ന് അറിയിച്ചു. കളിച്ചവർക്ക് 15 ലക്ഷം രൂപയും റിസർവ് കളിക്കാർക്ക് 7.5 ലക്ഷം രൂപയും നൽകുമെന്ന് ബിസിസിഐ അറിയിച്ചു. പരിശീലകർക്ക് 25 ലക്ഷം രൂപ വീതവും പരിശീലകരല്ലാത്തവർക്ക് അവരുടെ ശന്പളത്തിനും പ്രഫഷണൽ ഫീസിനും തുല്യമായ ബോണസും നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. നാലു മത്സര പരന്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും (അഡ്ലെയ്ഡ്, മെൽബണ്‍) മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. ഓസ്ട്രേലിയ പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ജയിച്ചു. നാലാം ടെസ്റ്റ് സമനിലയായി.
Read More