ബംഗളൂരു: രാഹുൽ ഭേക്കെ എന്ന പ്രതിരോധതാരം സീറോയിൽനിന്നും ഹീറോയിലേക്ക് കുതിച്ചുയർന്ന മത്സരത്തിൽ ബംഗളൂരുവിന് മിന്നും ജയം. പൂന എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരു ജയിച്ചു. ഉദാന്ത സിംഗും രാഹുൽ ഭേക്കെയുമാണ് മത്സരത്തിലെ ഗോളുകൾ നേടിയത്. രാഹുൽ ഭേക്കെയുടെ ഓൺഗോളും അതിസുന്ദര വിജയഗോളുമാണ് മത്സരത്തെ ആവേശപരകോടിയിലെത്തിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ ഉദാന്ത സിംഗിലൂടെ ബംഗളൂരു ലീഡെടുത്തു. ബോക്സിലേക്ക് പ്രതിരോധ മതിൽ വെട്ടിയൊഴിഞ്ഞ് കയറിയ ഉദാന്ത ഇടതുകാലിൽ പന്ത് തൊടുത്തു. ശരംവേഗത്തിൽ പൂനയുടെ വല തുളച്ചു. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ രാഹുൽ ഭേക്കെയുടെ ഓൺഗോളിൽ പൂന സമനിലപിടിച്ചു. റോബിൻസിംഗ് വലതുപാർശ്വത്തിലൂടെ സൃഷ്ടിച്ചെടുത്ത അവസരമാണ് ഗോളിൽ കലാശിച്ചത്. റോബിൻ ബോക്സിലേക്ക് നൽകിയ ക്രോസിനെ പുറത്തേക്ക് അടിച്ചുകളയാൻ ശ്രമിച്ച രാഹുലിനു പിഴച്ചു. പന്ത് സ്വന്തം പോസ്റ്റിൽ. അപ്രതീക്ഷിത സമനിലയിൽ ആവേശം നിറഞ്ഞ പൂന ബംഗളൂരുവിന്റെ മുന്നേറ്റമെല്ലാം തകർത്തു. രണ്ടാം പകുതിയിലും കൈമെയ്…
Read MoreCategory: Sports
അബ്ദല്‍കരീം ഹസന് എഎഫ്സി പ്ലയര്‍ ഓഫ് ദ ഇയര്‍
മസ്കറ്റ്: ഖത്തര്‍ ഫുട്ബോളിലെ പ്രതിരോധതാരം അബ്ദല്‍കരീം ഹസന് എഷ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരം. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജയിച്ച കഷിമ ആന്റലേഴ്സിലെ കെന്രോ മിസോയെയും യുമ സുസുകിയെയും മറികടന്നാണ് ഹസന് എഎഫ്സി പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയത്. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഹസന്. ഈ പുരസ്കാരനേട്ടം തന്നെ യൂറോപ്പിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹസന് പറഞ്ഞു. ഈ നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഖത്തര്‍ ക്ലബ് അല്‍ സാദ് താരം പറഞ്ഞു. ഈ ടീമിലാണ് സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബെല്‍ജിയന്‍ ഫസ്റ്റ് ഡിവിഷന് ക്ലബ് കെഎഎസ് എപനില് വായ്പ അടിസ്ഥാനത്തില്‍ ഹസന് കളിച്ചിരുന്നു. എപനില് ഖത്തര്‍ താരത്തിനു പത്തു മത്സരങ്ങളിലേ അവസരം ലഭിച്ചുള്ളൂ. ഖത്തറിനുവേണ്ടി ഹസന് 69 മത്സരങ്ങളിൽ ഇറങ്ങി. മികച്ച പുരുഷ പരിശീലകനായി കഷിമ ആന്റലേഴ്സിന്റെ ഗോ ഒയിവയെയും…
Read Moreബ്ലാസ്റ്റേഴ്സ് എമണ്ടൻ തോൽവി..! കളി, ഗോൾ രഹിത സമനില
ചെന്നൈ: തുടർച്ചയായ എട്ടാം മത്സരത്തിലും ജയിക്കാനാവാതെ കേരളം. ജയിച്ചില്ലെങ്കിലും തോറ്റില്ലല്ലോ എന്ന ആശ്വാസത്തിൽ ഡേവിഡ് ജയിംസും ബ്ലാസ്റ്റേഴ്സും. നിർണായക മത്സരത്തിൽ ഗോളടിക്കാൻ മറന്ന ചെന്നൈയ്ൻ എഫ്സി ബ്ലാഴ്സ്റ്റേഴ്സിന് ഒരു പോയിന്റ് ദാനമായി നൽകി. നാല് ഗോളുകൾക്കെങ്കിലും മഞ്ഞപ്പട തോൽക്കേണ്ട മത്സരമായിരുന്നു ചെന്നയ്ൻ ഗോൾ രഹിത സമനിലയിൽ അവസാനിപ്പിച്ചത്. കേരളത്തിന്റെ ഗോൾ കീപ്പർ ധീരജ് സിംഗിന്റെ ധീരമായ സേവും ചെന്നൈയ്ൻ എന്നത്തെയുംപോലെ പോസ്റ്റിനുമുന്നിൽ കളിമറക്കുന്നതും കേരളത്തെ തുണച്ചു. ഗോളെന്നുറച്ച മൂന്നിലേറെ ഷോട്ടുകൾ തടുത്തിട്ട ധീരജ് സിംഗ് മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ടീമിൽ വമ്പൻ അഴിച്ചുപണിയുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നും കളത്തിലിറങ്ങിയത്. നായകൻ സന്ദേശ് ജിങ്കനെ പുറത്തിരുത്തിയാണ് ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയത്. പകരക്കാരനായെത്തിയ മലയാളി താരം അനസ് എടത്തൊടികയും സിറിൾ കാലിയും ജിങ്കന്റെ കുറവ് അറിയിച്ചതുമില്ല. ആദ്യ പകുതിയിൽ തളികയിലെന്നവണ്ണം ലഭിച്ച രണ്ടു അവസരങ്ങളാണ് ചെന്നൈയ്ൻ…
Read Moreകോഹ്ലിയെ ഖവാജ പിന്നിലാക്കും, പരന്പര ഓസീസ് നേടും: റിക്കി പോണ്ടിംഗ്
മെൽബണ്‍: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ വിരാട് കോഹ്ലിയെ ഉസ്മാൻ ഖവാജ പിന്നിലാക്കുമെന്ന് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗ്. പരന്പരയിൽ ഓസ്ട്രേലിയയ്ക്കാണ് സാധ്യതയെന്നു പറഞ്ഞ പോണ്ടിംഗ്, ഖവാജ പരന്പരയുടെ താരമാകുമെന്നും പ്രവചിച്ചു. ഖവാജ മികച്ച ഫോമിലാണ്. ഓസ്ട്രേലിയയിൽ അദ്ദേഹത്തിന്റെ റിക്കാർഡ് മികച്ചതാണ്. ഇന്ത്യ പേസ് ബൗളിംഗിനെ നേരിടാനുള്ള കരുത്ത് ഖവാജയ്ക്കുണ്ട്. ഖവാജ കോഹ്ലിയെ പിന്നിലാക്കും. അദ്ദേഹം പരന്പരയിലെ മികച്ച റണ്‍ സ്കോററും മാൻ ഓഫ് ദി സീരീസുമാകുമെന്നാണു ഞാൻ കരുതുന്നത്- ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു നൽകിയ അഭിമുഖത്തിൽ പോണ്ടിംഗ് പറഞ്ഞു. 2-1 എന്ന സ്കോറിൽ പരന്പര ഓസീസ് സ്വന്തമാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഏതു സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് കോഹ്ലിക്കുണ്ടെങ്കിലും സിഡ്നിയിലെയും അഡ്ലെയ്ഡിലെയും സാഹചര്യങ്ങൾ അദ്ദേഹത്തിന് വിഷമകരമായിരിക്കുമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. ഡിസംബർ ആറിനാണ് ടെസ്റ്റ് പരന്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകൾ അടങ്ങിയതാണു പരന്പര.
Read Moreമിതാലി രാജ് വിരമിക്കുമെന്ന് ഭീഷണിപ്പെടുത്തി; മറുപടിയുമായി പൊവാർ
മുംബൈ: വെറ്ററൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പൊവാർ. പരിശീലനത്തിനിടെ മിതാലി വിരമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഒട്ടും താത്പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നതെന്നും ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിയും ജി.എം.സബാ കരീമും വിളിച്ച യോഗത്തിൽ പൊവാർ പറഞ്ഞു. ടീം മീറ്റിംഗിൽ മിതാലി ഒട്ടും പങ്കാളിത്തം കാണിച്ചിരുന്നില്ല. പോയിന്റ് പട്ടികയിൽ ആദ്യമെത്തിയിട്ടും അഭിനന്ദനത്തിന്റെ ഒരു വാക്കുപോലും പറഞ്ഞില്ല. ടീം പ്ലാനിനോടു ചേർന്നു പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. അവർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയാണ് കളിച്ചിരുന്നത്. ഇത് മറ്റു ബാറ്റ്സ്മാൻമാരിൽ സമ്മർദമുണ്ടാക്കി. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലും ബാറ്റിംഗിലും അവർക്ക് എല്ലാ സെഷനിലും പരിശീലനം നൽകേണ്ടിവന്നു. പരിശീലന മത്സരങ്ങളിൽപോലും അവർക്ക് മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ബാറ്റിംഗിൽ ഓപ്പണിംഗിൽനിന്നു മാറ്റിയത് അവരുടെ കൂടി സമ്മതത്തോടെയാണ്- പൊവാർ പറയുന്നു. മിതാലിയുടെ സ്ട്രൈക്ക് റേറ്റ് മോശമായതിനാലാണ് സെമി…
Read Moreവീണ്ടും ചതുരംഗക്കളം വാണ് കാൾസൻ
ലണ്ടൻ: ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ മാഗ്നസ് കാള്സന് നിലനിര്‍ത്തി. ലണ്ടനിൽ നടന്ന ടൈബ്രേക്കററില് അമേരിക്കയുടെ ഫാബിയാനോ കറുവാനയെ തോല്പിച്ചു. റാപ്പിഡ് ഗെയിമിലെ ആദ്യ മൂന്നുമല്‍സരങ്ങളും ജയിച്ച് കാള്സന് കിരീടമുറപ്പിച്ചിരുന്നു. 2013ല്‍ വിശ്വനാഥന് ആനന്ദിനെ കീഴടക്കിയാണ് കാള്സന് ആദ്യ ലോകചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. 2014ലും 2016ലും കാള്സന് കിരീടം നിലനിര്‍ത്തിയിരുന്നു.
Read Moreചാമ്പ്യന്‍സ് ലീഗ്: അത്ലറ്റിക്കോ പ്രീക്വാർട്ടറിൽ
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ അത്ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍. അത്ലറ്റിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മോണാക്കോയെ തോൽപ്പിച്ചു. രണ്ടാം മിനിറ്റിൽ മോണാക്കോയെ ഞെട്ടിച്ച് അത്ലറ്റിക്കോ ഗോൾവേട്ട തുടങ്ങി. ആന്ത്വാന് ഗ്രീസ്മാന്റെ അസിസ്റ്റില്‍ കൊക്കേയാണ് വലകുലുക്കിയത്. 24-ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഗോളിൽ അത്ലറ്റിക്കോ ലീഡുയർത്തി. 82-ാം മിനിറ്റിൽ അത്ലറ്റിക്കോയുടെ സാവിക് ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയെങ്കിലും മുതലാക്കാൻ മോണാക്കോയ്ക്ക് സാധിച്ചില്ല. ഗ്രൂപ്പിൽ അഞ്ചു മത്സരത്തില്‍ 12 പോയിന്റുമായി അത്ലറ്റിക്കോ ഒന്നാമതും 10 പോയിന്റുമായി ഡോട്ടർമുണ്ട് രണ്ടാമതുമാണ്.
Read Moreകൃണാല്‍ പാണ്ഡ്യ തെറ്റില്‍നിന്നു പഠിച്ചു: വി.വി.എസ്. ലക്ഷ്മണ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ട്വന്റി 20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പര സമനിലയാക്കിയ ഇന്ത്യന്‍ ടീമിന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മന്റെ പ്രശംസ. ഇന്ത്യക്ക് പരാജമറിയാതെയുള്ള പത്ത് ട്വന്റി20യെന്ന റിക്കാര്‍ഡ് നിലനിര്‍ത്താനായെന്നും ലക്ഷ്മണ് പറഞ്ഞു. സിഡ്നിയില്‍ നടന്ന മൂന്നാം ട്വന്റി 20യില്‍ കൃണാല്‍ പാണ്ഡ്യയുടെ 4/36 പ്രകടനവും മുന്‍താരത്തിന്റെ പ്രശംസയ്ക്ക് ഇടയാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതിനു കൃണാല്‍ പാണ്ഡ്യ പഴികേട്ടിരുന്നു. എന്നാല്‍ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് ഗംഭീരമായിരുന്നുവെന്നും സംഭവിച്ച തെറ്റില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മൂന്നാം മത്സരത്തില്‍ പാണ്ഡ്യ നന്നായി പന്തെറിഞ്ഞുവെന്നും ലക്ഷ്മണ് പറഞ്ഞു. പന്തില്‍ പാണ്ഡ്യക്കു കൂടുതല്‍ സ്പിന്നും നിയന്ത്രണവും നേടാനായെന്നും മുന്‍ ബാറ്റ്സ്മാന് പറഞ്ഞു. പാണ്ഡ്യയുടെ നാലു വിക്കറ്റ് അദ്ദേഹത്തിന്റെ ബുദ്ധിയും തെറ്റ് മനസിലാക്കാനുള്ള കഴിവുമാണ് സൂചിപ്പിക്കുന്നതെന്നും ലക്ഷ്മണ് കൂട്ടിച്ചേര്‍ത്തു.
Read Moreദേശീയ ജൂണിയർ ഫുട്ബോൾ: കേരളത്തെ ശരത് നയിക്കും
കൊച്ചി: ഒഡീഷയില കട്ടക്കിൽ 30ന് ആരംഭിക്കുന്ന ഡോ. ബി.സി. റോയ് ട്രോഫി ജൂണിയർ നാഷണൽ ചാന്പ്യൻഷിപ്പിൽ കേരള ടീമിനെ കെ.പി. ശരത് നയിക്കും. ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണു കേരളം. ഡിസംബർ ഒന്നിനു കേരളം ഛത്തീസ്ഗഡിനെ നേരിടും. ആദിത്യൻ (കോഴിക്കോട്), പി. മുഹമ്മദ് ഫൈസ് (മലപ്പുറം), പി.ആർ. ശ്രീജിത് (കോട്ടയം) എന്നിവരാണു ഗോൾ കീപ്പർമാർ. അബ്ദുൾ വാഹിദ് (കോഴിക്കോട്), ജി. അഭിജിത് (പാലക്കാട്), എം. അതുൽ ഗണേഷ് (കാസർഗോഡ്), രാഹുൽ രഞ്ജിത് (പത്തനംതിട്ട), കെ.പി. ശരത് (തൃശൂർ), പി. വിവേക് (കോഴിക്കോട്) എന്നിവരാണു പ്രതിരോധനിരയിലുള്ളത്. എൻ. ആഷിക്, പി. ജിഷ്ണു (പത്തനംതിട്ട), ടി.ടി. ജോസ് ജീവൻ (എറണാകുളം), നജീബ് (വയനാട്), ടി.എസ്. ഷാഗിൽ (തൃശൂർ) എന്നിവർ മധ്യനിരയിൽ ഉൾപ്പെടുന്നു. പി.എ. അഭിജിത് (തൃശൂർ), എൻ. അനന്തു (കോഴിക്കോട്), ഹാറുണ്‍ ദിൽഷാദ് (മലപ്പുറം),…
Read Moreവാറും എദുൽജിയും പിന്നിൽനിന്നു കുത്തി: മിതാലി രാജ്
മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങള്‍ വ്യക്തമാക്കി ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ബിസിസിഐക്ക് എഴുതിയ കത്തിലാണ് പരിശീലകന് രമേശ് പവാറിനും, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുൽജിക്കും എതിരേ മിതാലി രാജ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ മിതാലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടി ഫോമില്‍ നില്ക്കുന്ന സമയത്താണ് മിതാലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. സെമിയിൽ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതിന് ശേഷം ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുമ്പോഴാണ് കൂടുതല്‍ ആരോപണങ്ങളുമായി മിതാലി തന്നെ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായി അപമാനിക്കപ്പെട്ടതായും പുറകില്‍ നിന്നു കുത്തിയതായി തോന്നിയെന്നുമാണ് ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കുറിച്ച് മിതാലി പറയുന്നത്. “അധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍…
Read More