ഭുവനേശ്വര്‍: ഇന്ത്യയുടെ ദേശീയ കായികവിനോദമായ ഹോക്കിയില്‍ ലോകത്തിനു മുന്നില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്നാണ്. ഇത്തവണ മികച്ച ഒത്തിണക്കവും ആത്മവിശ്വാസവും സ്വന്തം കാണികള്‍ നല്കുന്ന പിന്തുണയും ഇന്ത്യക്കുണ്ട്. ലോകകപ്പില്‍ ഇന്ത്യക്ക് ഇപ്പോഴും 43 വര്‍ഷം മുമ്പ് നേടിയ കിരീടത്തിന്റെ കണക്കു മാത്രമേ പറയാനുള്ളൂ. പിന്നീട് ഒരു കിരീടം സ്വന്തമാക്കാനാവാത്തതിന്റെ വേദനമാറാന്‍ ഇന്ത്യക്ക് കിരീടം കൂടിയേ തീരൂ. അതും സ്വന്തം മൈതാനത്താകുമ്പോള്‍ അതിന്റെ മാധുര്യം കൂടും. പൂൾ സിയില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. കലിംഗ സ്റ്റേഡിയത്തില്‍ ജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പൂൾ സിയിലെതന്നെ ബെല്‍ജിയം-കാനഡ പോരാട്ടമാണ് ഉദ്ഘാടന മത്സരം. എട്ട് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യക്ക് 1975ല്‍ അജിത് പാല് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യമായി ലോക കിരീടം നേടിക്കൊടുത്തത്. അന്ന്…
Read MoreCategory: Sports
ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ; പരമ്പര സമനിലയിൽ
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരെ സമനില ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കു മിന്നും ജയം. നായകൻ വിരാട് കോഹ്ലിയുടെ അർധ സെഞ്ചുറിയും കൃണാൽ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിലാണ് മറികടന്നത്. ആദ്യ ഓവറുകളിൽ കടന്നാക്രമിച്ച ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണായകമായത്. 22 പന്തിൽ 41 റൺസാണ് ധവാൻ അടിച്ചുകൂട്ടിയത്. ധവാനെ സ്റ്റാർക്ക് പവലിയൻ കയറ്റിയതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ക്രിസിൽ ഉറച്ചുനിന്ന കോഹ്ലി 41 പന്തിൽ 61 റൺസ് നേടി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. 16 പന്തിൽ 23 റൺസ് നേടിയ രോഹിത്ത് ശർമ കോഹ്ലിക്കും ധവാനും മികച്ച പിന്തുണയാണ് നൽകിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസിനായി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ജോണ്‍…
Read Moreഹാമിൽട്ടണു ലോക ചാമ്പ്യൻഷിപ്പ്; കരിയറിലെ അഞ്ചാം കിരീടം
അബുദാബി: അബുദാബിയിലെ യാസ് മറീന സർക്യൂട്ടിലും വെന്നിക്കൊടി പാറിച്ച് ഫോർമുല വൺ ചാമ്പ്യൻഷിപ്പ് മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കി. സീസണില്‍ 11 ഗ്രാന്‍പ്രീ വിജയവുമായാണ് ബ്രിട്ടീഷ് ഡ്രൈവറുടെ നേട്ടം. ഇതോടെ ഈ ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിജയംനേടുന്ന താരമെന്ന ബഹുമതിക്കും ഹാമിൽട്ടൺ അർഹനായി. അബുദാബി ഗ്രാന്‍പ്രീയിൽ ഒരു മണിക്കൂർ 39 മിനിറ്റ് 40.382 സെക്കൻഡിൽ 55 ലാപ്പ് തീർത്താണ് ഹാമിൽട്ടൺ ഒന്നാമത്തെത്തിയത്. ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ, റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെൻ, ഡാനിയേൽ റിക്കാഡിയോ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ട്രാക്കിൽ ഹാമിൽട്ടണു ഭീഷണി ഉയർത്തിയ മെഴ്സിഡസിന്റെ വോൾട്ടേരി ബോട്ടസിനെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കരിയറിൽ ഹാമിൽട്ടന്റെ അഞ്ചാം ലോക ചാമ്പ്യൻഷിപ്പാണിത്. മുൻ ബ്രിട്ടീഷ് താരം ജാക്കി സ്റ്റിവർട്ടിന് മൂന്നു ചാമ്പ്യൻഷിപ്പുകളുണ്ട്.
Read Moreറിക്കാർഡ് ഇടിച്ചിട്ട് മേരി കോം; ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം
ന്യൂഡൽഹി: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രമായി ഇന്ത്യയുടെ ഇതിഹാസതാരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തിൽ മേരി കോം സ്വർണം ഇടിച്ചിട്ടു. ഫൈനലിൽ ഉക്രെയിൻ താരം ഹന്ന ഒഖോട്ടയെ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കാണ് മേരി ഇടിച്ചിട്ടത്. സ്കോർ: 5-0. സ്വർണ നേട്ടത്തോടെ മേരി ഇടിക്കൂട്ടിൽ പുത്തൻ ചരിത്രവും എഴുതിച്ചേർത്തു. ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ സ്വർണം വാരിയ താരമെന്ന റിക്കാർഡാണ് മുപ്പത്തിയഞ്ചുകാരി സ്വന്തമാക്കിയത്. മൂന്നു മക്കളുടെ അമ്മ കൂടിയായ മേരി 48 കിലോഗ്രാം വിഭാഗത്തിൽ തന്റെ ആറാം സ്വർണമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ആറ് ലോക ചാമ്പ്യൻഷിപ്പ് സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്റെ റിക്കോർഡിന് ഒപ്പവും മേരി എത്തി. ഏഴാം തവണയാണ് മേരി ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിച്ചത്.
Read Moreജയിക്കാൻ മനസില്ലാതെ ബ്ലാസ്റ്റേഴ്സ്
ഗോഹട്ടി: ഇഞ്ചുറി ടൈമിലേറ്റ കനത്ത ഇഞ്ചുറിയിൽ കേരള ബ്ലാസ്റ്റേഴ്സ് തകർന്നു തരിപ്പണമായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി. തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം തൊടാനാവാതെ ഗോഹട്ടിയിലെ ഇന്ദരാഗാന്ധി സ്റ്റേഡിയത്തിൽനിന്നും മഞ്ഞപ്പട തലകുനിച്ച് മടങ്ങി. മുഴുവൻ സമയം ഒരു ഗോളിനു മുന്നിൽനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അപ്രതീക്ഷിത പരാജയം. നായകൻ സന്ദേശ് ജിങ്കൻ വരുത്തിയ പിഴവിൽനിന്നായിരുന്നു കേരളത്തിന്റെ പതനം. 73 ാം മിനിറ്റിൽ മറ്റേജ് പൊപ്ലാടിക്കിന്റെ ഗോളിൽ വിജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിതമായി തകർന്നു വീഴുകയായിരുന്നു. ആറു മിനിറ്റ് ഇഞ്ചുറി ടൈമാണ് കേരളത്തിന്റെ ജീവനെടുത്തത്. ഒഗ്ബച്ചെ പെനാൽറ്റിയിലൂടെയും യുവാൻ മാസിയ ക്ലോസ് റേഞ്ചിലൂടെയും കേരളത്തിന്റെ ഹൃദയം തകർത്തു. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ കേരളത്തെ നിർവീര്യമാക്കുന്ന പ്രകടനമാണ് നോർത്ത് ഈസ്റ്റ് സ്വന്തം മൈതാനത്ത് നടത്തിയത്. എന്നാൽ നിരവധി…
Read Moreലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: സോണിയ ചാഹലും ഫൈനലിൽ
ന്യൂഡൽഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലിൽ. ഉത്തരകൊറിയയുടെ ജോ സൺ വായെ സെമിയിൽ ഇടിച്ചിട്ടാണ് സോണിയ ഫൈനലിൽ കടന്നത്. 57 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് ആണ് സോണിയയുടെ വിജയം. നേരത്തെ 48 കിലോഗ്രാം വിഭാഗത്തിൽ മോരി കോം ഫൈനലിൽ കടന്നിരുന്നു.
Read Moreവനിതാ ട്വന്റി-20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്
ആന്റിഗ്വ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ പടിക്കൽ കലമുടച്ചു. സെമിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ കപ്പുയർത്താനുള്ള മോഹം വീണ്ടും ബാക്കിയാക്കി നീലപ്പട പുറത്തായി. സെമിയിൽ ഇന്ത്യയെ എട്ടു വിക്കറ്റിനു തകർത്ത ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയുർത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 113 റൺസ് 17.1 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഫൈനലിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. സ്കോർ: ഇന്ത്യ – 112 (ഓൾഔട്ട്, 19.3 ഓവർ); ഇംഗ്ലണ്ട് – 116/2 ഇംഗ്ലീഷ് സ്കോർ ബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൽ ഒരു റണ്‍സെടുത്ത ബ്യൂമോണ്ടിനെയും 24ലെത്തിയപ്പോൾ എട്ട് റണ്‍സെടുത്ത വ്യാട്ടിനെയും തിരിച്ചയച്ചപ്പോൾ നീലപ്പടയുടെ ഫൈനൽ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചതാണ്. എന്നാൽ ആ ചിറക് 53 റൺസെടുത്ത ആമി ജോണ്‍സും 52 റൺസെടുത്ത നതാലി ഷെവറും നിഷ്കരുണം അരിഞ്ഞു. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെ ഇന്ത്യൻ ബാറ്റിംഗ് നിര താളം…
Read Moreഇടിച്ചുകയറി മേരി കോം
ന്യൂഡൽഹി: ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തില്‍ മേരി ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ തകര്‍പ്പന്‍ പോരാട്ടത്തില്‍ കീഴ്പ്പെടുത്തി ഫൈനലിലെത്തിയതോടെ ആറാം സ്വർണമെന്ന സ്വപ്നത്തിന് ഒരു പടികൂടി അടുത്തു. യുക്രെയ്ന് താരം ഹന്ന ഒക്ഹോട്ടയയെയാണ് മേരിക്ക് ഫൈനലിൽ നേരിടേണ്ടത്. നാളെയാണ് ഫൈനൽ. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. 2001ലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ്ലര്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ മേരി കോം. ഒരു സ്വര്‍ണം കൂടി നേടിയാല്‍ സ്വര്‍ണ നേട്ടത്തില്‍ ലോക റിക്കാർ്ഡ് മേരിക്ക് സ്വന്തമാക്കാം. ലൗലിന ബോർഗോയെന് വെങ്കലം; സോണിയയും സിമ്രാൻജിത്തും ഇന്നിറങ്ങും 69 കിലോഗ്രാം വിഭാഗത്തില്‍ സെമിയിൽ പരാജയപ്പെട്ട ഇന്ത്യയുടെ ലൗലിന ബോര്ഗോഹെയ്ന്…
Read Moreഒന്നു ജയിക്കുമോ, ബ്ലാസ്റ്റേഴ്സ്
ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2018-19 സീസണിലെ ഉദ്ഘാടന മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിനുശേഷം ജയമെന്തെന്നറിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ജയം തേടി ഇറങ്ങുകയാണ്. ഹോംഗ്രൗണ്ടില്‍ ശോഭിക്കാത്ത കേരളം ഇനി എവേ ഗ്രൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഇറങ്ങുന്നത്. ഫോമിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ആരാധകരുടെ മനസ് മടുപ്പിക്കാതിരിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ഇനി ജയിച്ചേ പറ്റൂ. അവസാന മത്സരങ്ങളില്‍ തോറ്റ ഇരുടീമും വിജയ വഴിയിലെത്താനാണ് ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിലെ ജയത്തിനുശേഷം നാലു സമനിലയും രണ്ടു തോല്‍വിയും വഴങ്ങി. ഇതിലെ രണ്ടു സമനിലയും രണ്ടു തോല്‍വിയും സ്വന്തം ഗ്രൗണ്ടിലായിരുന്നു . ടീമിന്റെ നിരാശാജനകമായ പ്രകടനത്തില്‍ മനംമടുത്ത ആരാധകരുടെ മനസില്‍ വീണ്ടും ഇടംപിടിക്കാന്‍ ബ്ലാസ്റ്റേഴ്സിനു ജയം കൂടിയേ തീരൂ. ബ്ലാസ്റ്റേഴ്സിനെപ്പോലെ സ്വന്തം ഗ്രൗണ്ടില്‍ ശോഭിക്കാത്ത ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തം ഇന്ദിര…
Read Moreജയം; കേരളം ഒന്നാമത്
കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഈഡന് ഗാര്‍ഡന്‍സില്‍ കേരളം എക്കാലവും ഓര്‍മിക്കത്തക്ക വിജയം സ്വന്തമാക്കി. ആതിഥേയരായ ബംഗാളിനെ എറിഞ്ഞൊതുക്കിയാണ് കേരളം രഞ്ജി ട്രോഫിയില്‍ അഭിമാന വിജയം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലുതും വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുമാണ് ഈഡൻ ഗാർഡൻ. ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, മുന്‍ ഇന്ത്യന്‍ താരങ്ങളായ മനോജ് തിവാരി, അശോക് ദിന്‍ഡ തുടങ്ങിയവര്‍ അണിനിരന്ന ബംഗാളിനെ, അവരുടെ തട്ടകത്തില്‍ ഒന്‍പതു വിക്കറ്റിനാണ് കേരളം തകര്‍ത്തത്. രണ്ടാം ഇന്നിംഗ്സില്‍ ബംഗാളിനെ 184 റണ്‍സിന് ഓള്‍ഔട്ടാക്കിയ കേരളം, 41 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ മൂന്നു കളികളില്‍നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളം മുന്നിലെത്തി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ജലജ് സക്സേന (143) രണ്ടാം ഇന്നിംഗ്സില്‍ 21 പന്തില്‍ 26 റണ്‍സെടുത്തു വിജയം…
Read More