പാരീസ്: പ്രഥമ വനിതാ ബാലൻ ഡി ഓർ പുരസ്കാരത്തിന് ഒളിന്പിക് ലിയോണിന്റെ നോർവീജിയൻ താരം അദ ഹെഗർബർഗ് അർഹയായി. ഡെൻമാർക്കിന്റെ പെർനൈൽ ഹാർഡർ, ജർമനിയുടെ ലിയോണ്‍ താരം സെനിഫർ മരോസൻ, ബ്രസീൽ താരം മാർത, ഓസ്ട്രേലിയയുടെ സാം കെർ എന്നിവരെയാണ് അദ പിന്തള്ളിയത്. നാമനിർദേശം ചെയ്യപ്പെട്ട 15 പേരിൽനിന്നാണ് അദയെ തെരഞ്ഞെടുത്തത്. നിർദേശിക്കപ്പെട്ടവരിൽ ഏഴു പേരും ലിയോണ്‍ താരങ്ങളായിരുന്നു. ഈ വർഷം ചാന്പ്യൻസ് ലീഗ് നേടിയ ലിയോണിനായി 15 ഗോളുകളാണ് അദ അടിച്ചുകൂട്ടിയത്. 1956-ൽ ബാലൻ ഡി ഓർ പുരസ്കാര ആരംഭിച്ചശേഷം പുരുഷ താരങ്ങൾക്കാണ് ഫ്രാൻസ് ഫുട്ബോൾ എല്ലാ വർഷവും അവാർഡ് നൽകിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ ആ പതിവ് തെറ്റിച്ച് വനിതാ താരങ്ങൾക്കും പുരസ്കാരം നൽകാൻ അവാർഡ് സമിതി തീരുമാനിക്കുകയായിരുന്നു.
Read MoreCategory: Sports
മെസി, റൊണാൾഡോ യുഗം അവസാനിച്ചു; മോഡ്രിച്ചിന് ബാലൻ ഡി ഓർ
പാരീസ്: ബാലൻ ഡി ഓർ പുരസ്കാരത്തിന് പുതിയ അവകാശി. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആൻത്വാൻ ഗ്രീസ്മാനെയും പിന്തള്ളി ലൂക്ക മോഡ്രിച്ച് ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ടു. ഒരു പതിറ്റാണ്ടായി നിലനിന്ന ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ തേരോട്ടത്തിന് ഇതോടെ അന്ത്യമായി. 2007-ൽ ബ്രസീലിയൻ താരം കക്ക ബാലൻ ഡി ഓർ നേടിയതിനുശേഷം മെസിയും റൊണാൾഡോയും മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കുകയും ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ലൂക്ക മോഡ്രിച്ചിന് കാര്യങ്ങൾ അനുകൂലമാക്കിയത്. ഫിഫ ബെസ്റ്റ് പ്ലെയറും യുറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും ഇതിനോടകം മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു. ഈ പുരസ്കാരം നേടുന്ന പഴയ യുഗോസ്ലാവിയൻ മേഖലയിൽനിന്നുള്ള ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 1991ൽ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവർ ലോതർ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു. മോഡ്രിച്ചിന്…
Read Moreമിതാലിയെ പുറത്തിരുത്തിയത് കൂട്ടായ തീരുമാനം; ബിസിസിഐക്ക് ഹർമന്റെ കത്ത്
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ രമേഷ് പവാറിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗറും ഉപനായിക സ്മൃതി മന്ഥാനയും ബിസിസിഐക്ക് കത്തെഴുതി. ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ മുതിർന്ന താരം മിതാലി രാജിനെ പുറത്തിരുത്തിയത് കൂട്ടായ തീരുമാനമായിരുന്നെന്ന് കത്തിൽ ഇരുവരും വ്യക്തമാക്കി. 15 മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ്, ന്യൂസിലൻഡ് പര്യടനം എന്നിവ വരുന്നതിനാൽ പവാറിനെ നിലനിർത്തണമെന്നാണ് ഹർമനും സ്മൃതിയും കത്തിൽ ആവശ്യപ്പെടുന്നത്. പവാറിന്റെ കീഴിൽ വനിതാ ടീമിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചതെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖംമാറ്റിയത് പവാറാണെന്നും ഇരുവരും കത്തിൽ പറയുന്നു. മുതിർന്ന താരം മിതാലി രാജുമായി വനിതാ ട്വന്റി-20 ലോകകപ്പിനിടെ ഉണ്ടായ അസ്വാരസ്യവും തുടർന്ന് ഇരുവരും നടത്തിയ പ്രത്യക്ഷ പ്രതികരണങ്ങളും പവാറിന്റെ പുറത്താകലിനു വഴിവച്ചിരുന്നു. വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ…
Read More2032 ഒളിന്പിക്സ് വേദിക്കായി ഇന്ത്യയും ശ്രമം തുടങ്ങി; താത്പര്യമറിയിച്ച് ഐഒഎ
ന്യൂഡൽഹി: 2032 ഒളിന്പിക്സ് വേദിക്കായി ഇന്ത്യ ശ്രമം ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒളിന്പിക്സിനു വേദിയാകാനുള്ള നീക്കമാണ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) നടത്തുന്നത്. വേദിക്കായി ഇന്ത്യ ഒഒസി (ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി) തലവൻ തോമസ് ബാഷിനെ ഈ വർഷമാദ്യം ഐഒഎ പ്രസിഡന്റ് നരീന്ദർ ബത്ര കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഐഒഎ ഒൗദ്യോഗികമായി താത്പര്യമറിയിച്ച് ബിഡ് സമർപ്പിച്ചു. ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളാണ് ഒളിന്പിക്സ് വേദിയാക്കാൻ ഐഒഎ മനസിൽ കാണുന്നത്. മറ്റ് നഗരങ്ങളെയും പരിഗണിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒളിന്പിക് വേദിക്കായി ബിഡ് സമർപ്പിക്കുന്നത്. 2032 ഒളിന്പിക്സിനായുള്ള ബിഡ് പ്രോസസ് 2022-ലാണ് ആരംഭിക്കുക. 2025-ൽ വേദി പ്രഖ്യാപനം നടക്കും. ദക്ഷിണ-ഉത്തര കൊറിയകൾ സംയുക്തമായും ജർമനിയും 2032 ഒളിന്പിക്സ് വേദിക്കായി നീക്കം നടത്തുന്നുണ്ട്.
Read Moreബാലൻ ഡി ഓർ ഇന്ന്
ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ ഒന്നായ ബാലൻ ഡി ഓർ ഇക്കൊല്ലം ആർക്കെന്ന് ഇന്നു രാത്രി അറിയാം. മികച്ച വനിതാ, യുവതാരങ്ങൾക്കും ഇത്തവണ പുരസ്കാരം നൽകുമെന്ന പ്രത്യേകതയുമുണ്ട്. ഒരു പതിറ്റാണ്ടായി നിലനിന്ന ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ തേരോട്ടത്തിന് അന്ത്യം കുറിക്കുന്ന പുരസ്കാര ചടങ്ങാകും ഇന്നത്തേത്. 2007ൽ ബ്രസീലിയൻ താരം കക്ക ബാലൻ ഡി ഓർ നേടിയതിന് ശേഷം മെസിയും റൊണാൾഡോയും മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കുകയും ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ലൂക്ക മോഡ്രിച്ചിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. മോഡ്രിച്ചിനൊപ്പം അവസാന മൂന്നംഗ പട്ടികയിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ ആൻത്വാൻ ഗ്രീസ്മാനുമാണ്. ഫിഫ ബെസ്റ്റ് പ്ലെയറും യുറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും ഇതിനോടകം മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു. മോഡ്രിച്ചിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിരീട…
Read Moreബംഗ്ല ശൗര്യത്തിൽ വിൻഡീസ് ചാന്പൽ
ധാക്ക: ബംഗ്ല കടുവകളുടെ ശൗര്യത്തിനു മുന്നിൽ വെസ്റ്റ് ഇൻഡീസ് കടപുഴകി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്സിനും 184 റണ്‍സിനും കീഴടക്കി ബംഗ്ലാദേശ് രണ്ട് മത്സര പരന്പര 2-0നു സ്വന്തമാക്കി. ഒരു ടീമിനോട് ആദ്യമായി ഫോളോ ഓണിന് ആവശ്യപ്പെട്ടും ബംഗ്ലാദേശ് ചരിത്രമെഴുതി. ചിറ്റഗോംഗിൽ നടന്ന ആദ്യ ടെസ്റ്റിൽ 64 റണ്‍സിന്റെ ജയം ആതിഥേയർ സ്വന്തമാക്കിയിരുന്നു. നാല് വർഷത്തിനുള്ളിൽ ബംഗ്ലാദേശിന്റെ ആദ്യ പരന്പര ജയമാണിത്. ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ജയമാണ് ധാക്കയിൽ കുറിക്കപ്പെട്ടത്. 2005ൽ സിംബാബ്വെയ്ക്കെതിരേ നേടിയ 226 റണ്‍സ് ജയമായിരുന്നു ബംഗ്ല കടുവകളുടെ ഇതുവരെയുള്ള മികച്ച നേട്ടം. ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് ജയം സ്വന്തമാക്കുന്നത്. മെഹ്ദി ഹസൻ മിർസ സ്പിൻ ആക്രമണമാണ് വെസ്റ്റ് ഇൻഡീസിന്റെ പതനത്തിനു കാരണം. ആദ്യ ഇന്നിംഗ്സിൽ 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി രണ്ടാം ഇന്നിംഗ്സിൽ…
Read Moreലോകകപ്പ് ഹോക്കി: ബെൽജിയത്തെ സമനിലയിൽ കുടുക്കി ഇന്ത്യ
ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ശക്തരായ ബെൽജിയത്തെ സമനിലയിൽ കുടുക്കി ഇന്ത്യ. പൂൾ സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു. ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ടെണ്ണമടിച്ച് മുന്നിൽകടന്നെങ്കിലും ഇന്ത്യക്കു ജയിക്കാൻ സാധിച്ചില്ല. രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി ഇന്ത്യ പൂളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും പോയിന്റുള്ള ബെൽജിയം ഗോൾ ശരാശരിയിൽ രണ്ടാമതാണ്. എട്ടാം മിനിറ്റിൽ അലക്സാണ്ടർ റോബി ഹെൻഡ്രിക്സാണ് ബെൽജിയത്തിനെ മുന്നിലെത്തിച്ചത്. 30-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചു. 47-ാം മിനിറ്റിൽ സിമ്രൻജീത് സിംഗിന്റെ ഉജ്വല ഗോളിൽ ഇന്ത്യ 2-1-നു മുന്നിലെത്തി. 56-ാം മിനിറ്റിൽ ബെൽജിയം ഗോളിയെ പിൻവലിച്ച് ഒരു കളിക്കാരനെക്കൂടി ഇറക്കി. സിമണ്‍ ഗഗ്നാർഡിലൂടെ അതേ മിനിറ്റിൽ അവർ ഒപ്പമെത്തുകയും ചെയ്തു. ശനിയാഴ്ച കാനഡയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ ജയം സ്വന്തമാക്കിയാൽ ഇന്ത്യക്ക്…
Read Moreഐ ലീഗ്: നെറോകയ്ക്കു ജയം
ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളിൽ നെറോക എഫ്സിക്കു ജയം. എവേ പോരാട്ടത്തിൽ 1-2ന് ഷില്ലോംഗ് ലാജോംഗിനെയാണ് നെറോക കീഴടക്കിയത്. ഫെലിക്സ് ചിഡി (33-ാം മിനിറ്റ്), സുഭാഷ് സിംഗ് (83-ാം മിനിറ്റ്) എന്നിവരാണ് നെറോകയ്ക്കായി ലക്ഷ്യം നേടിയത്. ഫ്രാഗി ബുവാമാണ് (48-ാം മിനിറ്റ്) ലാജോംഗിന്റെ ഗോൾ നേട്ടക്കാരൻ. ഇതോടെ ആറ് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി നെറോക അഞ്ചാം സ്ഥാനത്തെത്തി.
Read Moreഅഭിനവ് ബിന്ദ്രയ്ക്കു ബ്ലൂക്രോസ്
ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രക്ക് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) ബ്ലൂ ക്രോസ് പുരസ്കാരം. ബ്ലൂ ക്രോസ് ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബിന്ദ്ര. ഫെഡറേഷന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ബ്ലൂ ക്രോസ്. ഷൂട്ടിംഗ് ലോകത്ത് നല്കുന്ന മികച്ച സംഭാവനയ്ക്കാണ് ഈ പുരസ്കാരം. മുപ്പത്തിയാറുകാരനായ ബിന്ദ്രയുടെ കരിയറില്‍ 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിൾസിലായിരുന്നു സ്വര്‍ണമെഡല്‍. 2006 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും ഏഴ് കോമണ്‍വെല്‍ത്ത് മെഡലുകളും മൂന്നു ഏഷ്യന്‍ ഗെയിംസ് മെഡലുകളും ഈ താരത്തിന്റെ പേരിലുണ്ട്. ഇന്ത്യ ഇദ്ദേഹത്തെ 2000ല്‍ അര്‍ജുന അവാര്‍ഡ്, 2001ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന, 2009ല്‍ പദ്മഭൂഷണ്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്.
Read Moreപവാർ തെറിച്ചു; വനിതാ ടീം പരിശീലകനെ തേടി ബിസിസിഐ
മുംബൈ: ഏകദിന ക്യാപ്റ്റനായ മിതാലി രാജുമായുള്ള ഉടക്ക് വനിതാ ടീം പരിശീലകൻ രമേഷ് പവാറിന്റെ സ്ഥാനം തെറിപ്പിച്ചു. പവാറിന്റെ കരാർ തുടരേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. പവാറിനു പകരക്കാരനെ തേടി ബോർഡ് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച വരെയായിരുന്നു വനിതാ പരിശീലകനായി പവാറുമായുള്ള കരാർ. ഇത് ദീർഘിപ്പിക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് തുഷാര്‍ അറോറെയുടെ പകരക്കാരനായി രമേഷ് പവാര്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. ട്വന്റി 20 വനിതാ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് മിതാലിയും രമേഷ് പവാറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്നും മിതാലിയെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്കു തുടക്കം. പവാറും കോച്ചിംഗ് സ്റ്റാഫ് ഡയാന എദുൽജിയും തന്നെ അപമാനിക്കുകയും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമായിരുന്നു മിതാലിയുടെ ആരോപണം. ഇക്കാര്യം വിശദീകരിച്ച് മിതാലി ബിസിസിഐക്ക് കത്ത് അയക്കുകയും ചെയ്തു.…
Read More