കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരേ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. നടപടിക്രമങ്ങള്‍ പാലിച്ചാണു സ്പോണ്‍സര്‍ക്കു സ്റ്റേഡിയം നവീകരണത്തിന് വിട്ടു നല്‍കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യപ്രതിഷേധങ്ങളിലേക്കു കടന്നതോടെയാണ് ജിസിഡിഎയുടെ പ്രതികരണം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണപ്രവൃത്തിയില്‍ വന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം. ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
Read MoreCategory: Sports
കോര്‍ട്ടിനോട് വിടപറഞ്ഞ് നിക്കോളാസ് മഹുത്
പാരീസ്: പാരീസ് മാസ്റ്റേഴ്സിലെ ഡബിൾസ് തോൽവിക്ക് പിന്നാലെ പ്രൊഫഷണൽ ടെന്നീസിനോട് വൈകാരികമായി വിട പറഞ്ഞ് ഫ്രഞ്ച് താരം നിക്കോളാസ് മഹുത്. 25 വർഷത്തെ കരിയറിൽ അഞ്ച് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങൾ 43 കാരനായ മഹുത് നേടിയിട്ടുണ്ട്. 2010ൽ വിംബിൾഡണിൽ അമേരിക്കൻ താരം ജോണ്‍ ഇസ്നറിനെതിരേ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രൊഫഷണൽ ടെന്നീസ് മത്സരം കാഴ്ചവച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു. 11 മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന മത്സരം മൂന്ന് ദിവസങ്ങളിലായി നടന്നു. അവസാന സെസെറ്റിനുമാത്രം എട്ട് മണിക്കൂർ 11 മിനിറ്റ് ദൈർഘ്യം. എന്നാൽ മത്സരത്തിൽ മഹുത് പരാജയപ്പെട്ടു. ചൊവ്വാഴ്ച ഗ്രിഗർ ദിമിത്രോവിനൊപ്പം സ്വന്തം മണ്ണിൽ കരിയറിലെ അവസാന മത്സരത്തിനിറങ്ങി മഹുത് കായികരംഗത്തിനോട് വിട പറഞ്ഞു. ഹ്യൂഗോ നൈസിനോടും എഡ്വാർഡ് റോജർ- സെലിനോടും 6-4, 5-7, 10-4 സ്കോറിന് പരാജയത്തോടെയായിരുന്നു കോർട്ടിനോട് വിടപറഞ്ഞത്.
Read Moreദക്ഷിണാഫ്രിക്ക ഫൈനലില്‍: ഇംഗ്ലണ്ടിനെ തകര്‍ത്തത് 125 റണ്‍സിന്
ഗുവാഹത്തി: ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ക്യാപ്റ്റൻ ലോറ വോൾവാർഡ് (143 പന്തിൽ 169) അവിശ്വസനീയ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിന്റെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ അവർ ഫൈനലിൽ നേരിടും. ദക്ഷിണാഫ്രിക്ക 320 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക: 319/7. ഇംഗ്ലണ്ട്: 42.3 ഓവറില്‍ 194. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോൾവാർഡിനെ കൂടാതെ ടസ്മിൻ ബ്രിട്സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 42.3 ഓവറിൽ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകർത്തത്. നദീന്‍ ഡി ക്ലാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ…
Read Moreചരിത്രമെഴുതുമോ ഹർമന്റെ സംഘം? ഓസ്ട്രേലിയയെ വീഴ്ത്തിയാൽ ഫൈനലിൽ: മത്സരം മുംബൈയിൽ ഇന്ന് മൂന്നിന്
മുംബൈ: ചരിത്ര നിമിഷം പിറക്കുമോ എന്നറിയാൻ ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി. ഐസിസി ഏകദിന ലോകകപ്പ് കിരീടമെന്ന ലക്ഷ്യം ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് നടക്കുന്ന സെമി ഫൈനലിൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും കാലിടറിയില്ലെങ്കിൽ ഫൈനൽ ബർത്തുറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ പോരാടിയപ്പോൾ ഓസീസ് ജയം നേടിയെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ച ഇന്ത്യൻ വനിതകൾ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. ഡിവൈ സ്പോർട്സ് അക്കാഡമി നവി മുംബൈ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നിനാണ് മത്സരം. അവസാനം അകത്ത്സ്വന്തം മണ്ണിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച് ആത്മവിശ്വാസത്തോടെ ഇന്ത്യ തുടങ്ങി. എന്നാൽ, ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയെ പാാജയപ്പെടുത്തി പുറത്താകലിന്റെ വക്കിലെത്തിച്ചു. ഓസ്ട്രേലിയ പൊരുതി ഇന്ത്യയെ മറികടന്നെങ്കിൽ, പ്രോട്ടീസിനും ഇംഗ്ലണ്ടിനും ജയം…
Read Moreഏകദിനത്തിലെ ‘ഒന്നാമൻ’: ചരിത്ര നേട്ടവുമായി രോഹിത് ശർമ
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകന് രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍,…
Read Moreകനത്ത മഴ: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടി20 നിർത്തിവച്ചു
കാൻബെറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ഒന്നാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് നിർത്തിവച്ചത്. ടോസ് നക്ഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിന് ശേഷമാണ് മഴ എത്തിയത്. അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. 16 റൺസുമായി ശുഭ്മാൻ ഗില്ലും എട്ട് റൺസുമായി നായകൻ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. 19 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നതാൻ എല്ലിസാണ് അഭിഷേക് ശർമയുടെ വിക്കറ്റെടുത്തത്.
Read Moreപ്രായത്തെ നീന്തിത്തോൽപ്പിച്ച് പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടിൽ; വാരിക്കൂട്ടിയത് നിരവധി സ്വര്‍ണ മെഡലുകള്‍
പാലാ: 84 വയസ് പ്രായം എന്നത് റിട്ട. പ്രഫസർ സെബാസ്റ്റ്യന്‍ കദളിക്കാട്ടിലിന് വെറും നന്പർ മാത്രം. ഈ മാസം തിരുവല്ലയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം നാല് വ്യക്തിഗത സ്വര്‍ണമെഡലും റിലേയില്‍ രണ്ടു സ്വര്‍ണ മെഡലുകളും കരസ്ഥമാക്കി. 14 വര്‍ഷമായി 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന പ്രഫ. സെബാസ്റ്റ്യൻ 2011 മുതല്‍ മത്സരരംഗത്തുണ്ട്. ഓരോ തവണയും തന്റെതന്നെ റിക്കാര്‍ഡുകള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കുട്ടിയായിരുന്നപ്പോള്‍ വീടിനു സമീപമുള്ള ളാലം തോട്ടില്‍ നീന്തിക്കുളിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം 2011ല്‍ പാലായില്‍ നടന്ന പ്രഥമ മാസ്റ്റേഴ്സ് അക്വാറ്റിക് മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍തന്നെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. തുടര്‍ന്ന് തോപ്പന്‍സ് അക്കാഡമിയില്‍ പരിശീലനം. പിന്നീട് പങ്കെടുത്ത എല്ലാ മാസ്റ്റേഴ്സ് മത്സരത്തിലും അദ്ദേഹം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. പത്തോളം നാഷണല്‍ മത്സരങ്ങളിൽ…
Read Moreബ്രിട്ടനിലെ സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് പാലാ സെന്റ് തോമസ് കോളജിൽ
പാലാ: ബ്രിട്ടനിലെ സ്റ്റോര്പോര്ട്ട് ഓണ്‍ സെവേണ്‍ ക്രിക്കറ്റ് ക്ലബ് അവരുടെ വാര്‍ഷിക ഇന്ത്യാ ടൂറിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെത്തുകയും കോളജിലെ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളജിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെട്ട ടീം 23 റണ്‍സിന് വിജയം സ്വന്തമാക്കി. കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങള്‍, സൗഹൃദ മത്സരങ്ങള്‍, സാംസ്കാരിക ഇടപെടലുകള്‍ എന്നിവ ലക്ഷ്യമാക്കി സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ചതാണ് ഈ യാത്ര. സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് ഇംഗ്ലണ്ടില്‍ 1884 മുതല്‍ വിവിധ ലീഗുകളില്‍ കളിച്ചു വരുന്നതാണ്. സന്ദര്‍ശക സംഘാംഗങ്ങള്‍ കോളജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികസൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സന്ദര്‍ശിക്കുകയും ഏറെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും അടുത്ത വര്‍ഷവും സെന്റ് തോമസ് കോളജ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത ഇരു ടീമുകളിലെയും കളിക്കാരെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.…
Read Moreകളരിച്ചുവടില്‍ ഉണ്ണിയാര്‍ച്ചയായി ഗോപിക
തിരുവനന്തപുരം: ഒറ്റയും കൂട്ടവുമായുള്ള ചുവടുകള്‍ കാട്ടി കളരിപ്പയറ്റിലെ ഉണ്ണിയാര്ച്ചായിയ ഗോപിക. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരത്തിലെ സീനിയര്‍ പെണ്‍കുട്ടികളുടെ ചുവടില്‍ തലസ്ഥാന ജില്ലയിലെ കരമന ഗവണ്മെന്റ് ഗോള്‍സ് സ്കൂളിലെ ഗോപിക എസ്. മോഹന്‍ സ്വര്‍ണം നേടി. കഴിഞ്ഞ എട്ടു വര്‍ഷമായി കളരിയഭ്യസിക്കുന്ന ഗോപിക നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ചുവടിനു പുറമേ ഉറുമി, വാള് വിഭാഗങ്ങളിലും സ്വര്‍ണം നേടിയിട്ടുണ്ട്. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നേമം അഗസ്ത്യം കളരിയിലെ ഡോ. എസ്. മഹേഷ് ഗുരുക്കളാണ് ഗോപികയിലെ കളരിവൈഭവം കണ്ടെത്തിയത്. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഗോപിക മികച്ച കളരി അഭ്യാസിയായി മാറി. കഴിഞ്ഞ വര്‍ഷം തലശേരിയില്‍ നടന്ന പൊന്ന്യം തങ്കം കളരി പ്രദര്‍ശനത്തിലെ അഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരള ഫോക്ലോര് അക്കാദമിയുടെ ഉണ്ണിയാര്‍ച്ച പുരസ്കാരവും ഗോപികയ്ക്കു ലഭിച്ചിട്ടുണ്ട്. നേമം പ്രാവച്ചമ്പലം മീനൂട്ടി ഭവനില്‍ മോഹനകുമാറിന്റെയും…
Read Moreഓളപ്പരപ്പിൽ ആതിഥേയർ
തിരുവനന്തപുരം: ആദ്യദിനം തുടങ്ങിയ ഏകപക്ഷീയമായ കുതിപ്പില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തലില്‍ തിരുവനന്തപുരം ചാമ്പ്യൻ. മെഡല്‍ വേട്ടയില്‍ എതിരാളികളെ വളരെ പിന്നിലാക്കിയാണ് തിരുവനന്തപുരം ഏകപക്ഷീയമായി ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിച്ചത്. 73 സ്വര്‍ണവും 63 വെള്ളിയും 46 വെങ്കലവുമായി 649 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം. വാട്ടര്‍പോളോയിലും തിരുവനന്തപുരമാണ് ചാമ്പ്യന്മാര്. 16 സ്വര്‍ണവും 10 വെള്ളിയും 17 വെങ്കലവുമായി 149 പോയിന്റോടെ തൃശൂര്‍ രണ്ടാമതും എട്ടു സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമായി 133 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി. വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസും 118 പോയിന്റുമായി ഒന്നാമതും 64 പോയിന്റോടെ പിരപ്പന്‍കോട് സര്‍ക്കാര്‍ വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 58 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമെത്തി. മീറ്റില്‍ ഇന്നലെ ആറ് റിക്കാര്‍ഡ് ഉള്‍പ്പെടെ 16 റിക്കാര്‍ഡുകള്‍ പിറന്നു.`
Read More