ദുബായ്: ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു കീഴടക്കി ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടീം ഓഫ് ദ ടൂര്‍ണമെന്റിന്റെ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയത്. ഫൈനല്‍ കളിച്ച ആറു താരങ്ങള്‍ ഉള്‍പ്പെടെയുള്ള 11 അംഗ ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്. സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ഐസിസി ടീമിന്റെ നായിക. ടീമിലെ 12-ാമത് താരമായി ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ നാറ്റ്സ്കൈവര് ബ്രണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 വനിതാ ഏകദിന ലോകകപ്പിലെ ടീം…
Read MoreCategory: Sports
അണ്ണാ ഗ്രാന്‍ഡ് സലാം
ബംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസ് കോർട്ടില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നന്പർ താരം എന്നീ റിക്കാർഡുകൾ സ്വന്തമാക്കിയശേഷമാണ് 45 വയസുകാരൻ രോഹൻ ബൊപ്പണ്ണ ടെന്നിസിനോടു വിടപറയുന്നത്. രണ്ട് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വർഷം ആദ്യം പാരീസ് മാസ്റ്റേഴ്സിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമായിരുന്നു. നേട്ടം:കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് ചാന്പ്യനായാണ് ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചു. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം ചേർന്നായിരുന്നു ബൊപ്പണ്ണയുടെ കിരീടനേട്ടം. ഇതോടെ പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ…
Read Moreസെഞ്ചുറിയുമായി കരുൺ നായർ; കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ. ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍…
Read Moreഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്… ഇടറിയ കണ്ഠത്തിൽ നന്ദിയോടെ ജെമീമ റോഡ്രിഗസ്
“ആദ്യമേ യേശുവിനു നന്ദി പറയുന്നു. കാരണം, എനിക്കിതു സ്വയം ചെയ്യാന്‍ സാധ്യമല്ല. ഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്. അതുപോലെ എന്റെ അമ്മയ്ക്കും അച്ഛനും എന്റെ പരിശീലകനും എന്നില്‍ വിശ്വസമര്‍പ്പിച്ച ഓരോ വ്യക്തിക്കും നന്ദി. ഒരു മാസമായി ഞാന്‍ അതിയായ മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു, ആ സ്വപ്നം ഇതുവരെ മുങ്ങിയില്ല”: കണ്ണീര് തുടച്ച്, ഇടറിയ കണ്ഠത്തോടെ, മുറിഞ്ഞ വാക്കുകള്‍ ചേര്‍ത്തുവച്ച് ജെമീമ റോഡ്രിഗസ് ലോകത്തിനു മുന്നില്‍ ആദ്യം പറഞ്ഞ വാക്കുകള്‍. അതാകട്ടെ, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിംഗിലൂടെ ഇന്ത്യയെ ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിച്ചശേഷം. ഏഴു തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇന്ത്യക്കു മുന്നില്‍ 339 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യംവച്ചപ്പോള്‍ ഏവരും അവിശ്വാസികളായി. എത്ര റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടും…
Read Moreനെറ്റിയിലെ മുഴ കളിക്കളത്തിൽ ആത്മബലിയോളം പോന്ന പോരാട്ടവീര്യത്തിന്റെ നിത്യപ്രതീകം: ഇന്ത്യൻ ഹോക്കിയിലെ ടൈഗർ ഒരു ഓർമ
കണ്ണൂർ: ഒളിന്പിക്സ് മെഡൽ പോലെയോ, ഒരുപക്ഷേ അതിലേറെയോ തിളക്കമുണ്ടായിരുന്നു മാനുവൽ ഫ്രെഡറിക്കിന്റെ ജീവിതത്തിൽ ഇടതുനെറ്റിയിലെ ആ മായാത്ത മുദ്രയ്ക്ക്. ഒളിന്പിക് മെഡൽ ഏതൊരു കായികപ്രതിഭയുടെയും സ്വപ്നസാഫല്യമെങ്കിൽ നെറ്റിയിലെ മുഴ കളിക്കളത്തിൽ ആത്മബലിയോളം പോന്ന പോരാട്ടവീര്യത്തിന്റെ നിത്യപ്രതീകം. വർഷങ്ങൾക്കു മുന്‍പൊരിക്കൽ ബർണശേരിയിലെ സഹോദരിയുടെ വീട്ടിൽവച്ച് മാനുവൽ നെറ്റിയിലെ മുഴയിൽ തലോടി പറഞ്ഞു: 1977 ലെ ഡൽഹി നെഹ്റു കപ്പ് ഹോക്കി ടൂർണമെന്റിൽ പഞ്ചാബ് പോലീസ് ടീമംഗത്തിന്റെ ഗോളിലേക്കുള്ള ഷോട്ട് തടുത്തതിന്റെ സമ്മാനം! ഹോക്കി ഇന്ത്യയുടെ ഗോൾമുഖത്ത് മാനുവൽ ഫ്രെഡറിക്കിന്റെ ‘മരണക്കളി’കണ്ട് കൈകൊടുത്തവരിൽ പാക്കിസ്ഥാൻ രാഷ്ട്രത്തലവനായിരുന്ന സിയാ ഉൾ ഹഖുമുണ്ടായിരുന്നു. അതേവർഷം ലാഹോർ ഹോക്കി സ്റ്റേഡിയം. ഇന്ത്യ-പാക്കിസ്ഥാൻ ഹോക്കി പരന്പരയുടെ രണ്ടാമത്തെ മത്സരം. പാക്കിസ്ഥാന്റെ സെന്റർ ഫോർവേഡ് ഹനീഫ് ഖാന്റെ തകർപ്പൻ ഷോട്ട്. ‘ഗോൾ…’ എന്ന് ഗാലറി ആർത്തിരന്പുന്നതിനിടെ ഉയർന്നെത്തിയ പന്ത് മാനുവൽ തലകൊണ്ട് ഇടിച്ചുതെറിപ്പിക്കുന്നു. ഹോക്കിയിലും ഹെഡറോ! ഗോളിയുടെ…
Read Moreഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു
കണ്ണൂർ: ഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായിരുന്ന കണ്ണൂർ ബർണശേരി സ്വദേശി മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ഹെബ്ബാൾ ആംസ്റ്റർ സിഎംഐ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഏഴു വർഷം ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്ത കാവൽഭടനായിരുന്ന മാനുവൽ 1972ലെ മ്യൂണിക്ക് ഒളിന്പിക്സിലാണ് വെങ്കല മെഡൽ നേടിയത്. തൊട്ടടുത്ത വർഷം ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി രാജ്യം ആദരിച്ചു. കായികരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഒളിന്പ്യൻ സുരേഷ്ബാബുവിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡും ലഭിച്ചു. പട്ടാളത്തിൽ ബോക്സർ ആയിരുന്ന ബർണശേരിയിലെ ജോസഫ് ബാവൂർ – സാറ ദദന്പതികളുടെ ആറ് മക്കളിൽ ഇളയവനായിരുന്നു മാനുവൽ ഫ്രെഡറിക്. പതിനൊന്നാം വയസിൽ ഹോക്കി സ്റ്റിക്കേന്തിയ മാനുവൽ ബർണശേരി ബിഇഎം യുപി സ്കൂളിനും സ്പോർട്സ്…
Read Moreക്രിക്കറ്റ് പന്ത് കൊണ്ട് കൗമാരതാരം മരിച്ചു
മെൽബൺ: ഓസ്ട്രേലിയയുടെ ഭാവിതാരമായ കൗമാരക്കാരനു ക്രിക്കറ്റ് പന്ത് കൊണ്ട് ദാരുണാന്ത്യം. ബെന്‍ ഓസ്റ്റിന്‍ എന്ന 17കാരനാണ് നെറ്റ്സ് പരിശീലനത്തിനിടെ ചെവിഭാഗത്തായി പന്ത് കൊണ്ട് മരിച്ചത്. ഓട്ടോമാറ്റിക് ബൗളിംഗ് മെഷീന് ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഓസ്റ്റില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മെല്‍ബണിലെ ഒരു പ്രാദേശിക ട്വന്റി-20 ക്രിക്കറ്റിനു മുമ്പാണ് ഈ ദാരുണസംഭവം. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരമായ ഫിലിപ്പ് ഹ്യൂസ് തലയില്‍ പന്ത് കൊണ്ട് അന്തരിച്ചിരുന്നു. അതിനുശേഷം ലോക ക്രിക്കറ്റില്‍ ഹെല്‍മറ്റ് സംബന്ധിച്ചുള്ള കൂടുതല്‍ സുരക്ഷയ്ക്കു പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി. ബെന്‍ ഓസ്റ്റിന്റെ ദാരുണാന്ത്യത്തെത്തുടര്‍ന്ന്, ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ x ഓസ്ട്രേലിയ മത്സരത്തില്‍ ഇരുടീമംഗങ്ങളും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.
Read Moreക്രിക്കറ്റ് ഓസ്ട്രേലിയയുടെ നഷ്ടം 62 കോടി
സിഡ്നി: വാര്‍ഷിക വരുമാനത്തില്‍ നഷ്ടമാണു ബാക്കിയുള്ളതെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). വാര്‍ഷിക വരുമാനത്തില്‍ 49.2 മില്യണ്‍ ഡോളറിന്റെ (437 കോടി രൂപ) വര്‍ധനവുണ്ടായിട്ടും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടമാണെന്നാണ് സിഎയുടെ വെളിപ്പെടുത്തല്‍. 62 കോടി രൂപയാണ് സിഎയുടെ നഷ്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സര ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് സിഎയുടെ നഷ്ടക്കണക്ക് ഇത്രയും കുറച്ചത്. ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫിയുടെ സംപ്രേഷണം, പരസ്യം തുടങ്ങിയ കാര്യങ്ങളിലൂടെ വന്‍ സാമ്പത്തിക നേട്ടം ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു ലഭിച്ചിരുന്നു. ചെലവ് 24.1 മില്യണ്‍ ഡോളര്‍ (214 കോടി രൂപ) ആയി വര്‍ധിച്ചതാണ് നഷ്ടത്തിന്റെ പ്രധാന കാരണമെന്നും സിഎ വ്യക്തമാക്കി.
Read Moreസ്മൃതി @ 1000
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ വനിതാ രാജ്യാന്തര ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയ x ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് സെമിയില്‍ 24 പന്തില്‍ 24 റണ്‍സ് നേടിയതിനിടെയാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. മിതാലി രാജിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത് ഇന്ത്യക്കാരിയാണ് സ്മൃതി. 37 ഇന്നിംഗ്സില്‍ മിതാലി 1123 റണ്‍സ് നേടിയിട്ടുണ്ട്. 21-ാം ഇന്നിംഗ്സിലാണ് സ്മൃതി 1000 തികച്ചത്.
Read Moreവണ്ടർ ലേഡീസ്: ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ
മുംബൈ: എഴ് തവണ ലോകചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ തലപ്പൊക്കത്തിനും മുകളിൽ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറി ഉയർന്നപ്പോൾ ഇന്ത്യ ലോകകപ്പ് ഫൈനലിൽ. ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒന്‍പത് പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ലേഡീസിന്റെ വണ്ടർ ജയം. 134 പന്തിൽ 127 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസാണ് ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (88 പന്തിൽ 89), റിച്ച ഘോഷ് (16 പന്തിൽ 26), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ദാന (24 പന്തിൽ 24), അമൻജോത് കൗർ (എട്ട് പന്തിൽ 15 നോട്ടൗട്ട് ) എന്നിവരും ഇന്ത്യക്കായി തിളങ്ങി. സ്കോർ: ഓസ്ട്രേലിയ 49.5 ഓവറിൽ 338. ഇന്ത്യ 48.3 ഓവറിൽ 341/5. ജെമീമയാണ് പ്ലെയർ ഓഫ് ദ…
Read More