സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് ജയം. പരന്പര നേരത്തെ നഷ്ടപ്പെട്ട ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ഒന്‍പത് വിക്കറ്റിന്റെ തിളക്കമാര്‍ന്ന ആശ്വാസ ജയം നേടി ടീം ഇന്ത്യ. രോഹിത് ശര്‍മ (121 നോട്ടൗട്ട്) – വിരാട് കോഹ്ലി (74 നോട്ടൗട്ട്) സഖ്യത്തിന്റെ അഭേദ്യമായ 168 റണ്‍സ് കൂട്ടുകെട്ടിന്റെ മികവിലാണ് ഇന്ത്യൻ ജയം. രോഹിത് 50-ാം സെഞ്ചുറി കുറിച്ചപ്പോള്‍ കോഹ്ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനായി. സെഞ്ചുറി നേടുകയും രണ്ടു ക്യാച്ച് സ്വന്തമാക്കുകയും ചെയ്ത രോഹിതാണ് കളിയിലെ താരം. നാല് വിക്കറ്റുമായി ഹര്‍ഷിത് റാണയും തിളങ്ങി. സ്കോര്‍: ഓസ്ട്രേലിയ 46.4 ഓവറില്‍ 236. ഇന്ത്യ 38.3 ഓവറില്‍ 237/1. രോഹിത്താണ് പരന്പരയുടെ താരം. രോഹിത് @ 50രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമ 50 സെഞ്ചുറി (ഏകദിനം 33, ടെസ്റ്റ് 12, ട്വന്റി-20 അഞ്ച്) തികച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന…
Read MoreCategory: Sports
ആരാധകര്‍ക്ക് നിരാശ; മെസി കേരളത്തിലേക്കില്ല
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. മെസിയും കൂട്ടരും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോണ്സര്. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. നവംബര്‍ വിന്‍ഡോയില്‍ അര്‍ജന്റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അംഗോളയിലെ മത്സരത്തിനുശേഷം ടീം അര്‍ജന്റീനയില്‍ തിരിച്ചെത്തുമെന്നും അസോസിയേഷന് അറിയിച്ചു. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 17 ന് അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. അര്‍ജന്റീന ടീമിന്റെ പ്രതിനിധി കൊച്ചി സ്റ്റേഡിയം പരിശോധിക്കുകയും സംതൃപ്തി അറിയിച്ച് മടങ്ങുകയും ചെയ്തതാണ്. വലിയ പ്രതീക്ഷയോടെ…
Read Moreഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്നു നിര്‍ണായക മത്സരത്തിനിറങ്ങുന്നു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍. അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ ഒമ്പത് മുതലാണ് മത്സരം. മഴയില്‍ മുങ്ങിയ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക്, ഇന്നു ജയിച്ചാല്‍ മാത്രമേ പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. 26 ഓവറാക്കി ചുരുക്കിയ പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എടുക്കാന്‍ സാധിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ്. 21.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ജയത്തിലെത്തുകയും ചെയ്തു. ഇന്നു ജയിച്ചില്ലെങ്കില്‍ മൂന്നു മത്സര ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും. രോ-കോ ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ദേശീയ ജഴ്സിയിലേക്കു തിരിച്ചെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഇന്നു രണ്ടാം ഏകദിനത്തില്‍ രോ-കോ…
Read Moreസ്വർണമത്സ്യങ്ങൾ… നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം
തിരുവനന്തപുരം: എതിരാളികളെ കാഴ്ചക്കാരാക്കുന്ന പ്രകടനവുമായി സ്കൂള്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം. പിരപ്പന്‍കോട് ദേശീയ നീന്തല്‍ക്കുളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന ചൊല്ലിനു സമാനമായ പ്രകടനമാണ് തിരുവനന്തപുരത്തിന്റെ താരങ്ങള്‍ കാഴ്ച്ചവച്ചത്. ആദ്യദിനത്തെ 24 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 143 പോയിന്റുമായി തിരുവനന്തപുരം പോയിന്റുപട്ടികയില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് നാലു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റ്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി 24 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. റിക്കാർഡ് അജീത്ത് നീന്തല്‍ക്കുളത്തില്‍ ഇന്നലെ പിറന്ന ഏക റിക്കാര്‍ഡ് തൃശൂര്‍ സായിയുടെ അജീത്ത് യാദവ് സ്വന്തമാക്കി. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ 27.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജീത്ത് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. വ്യക്തിഗത സ്കൂള്‍…
Read Moreപക വീട്ടാൻ നാവാമുകുന്ദ
തിരുവനന്തപുരം: കഠിനപരിശീലനത്തിനുശേഷം മെഡല്‍ സ്വന്തമാക്കി 2024ലെ കൊച്ചി മീറ്റില്‍ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ ഇടം നേടിയ തിരുനാവായ നാവാമുകുന്ദ സ്കൂള്‍; മത്സരം അവസാനിക്കുന്നതുവരെ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍, ചാമ്പ്യന്‍ സ്കൂളിനുള്ള ട്രോഫിവിതരണം ചെയ്യുന്നതിനായി അനൗണ്‍സ്മെന്റ് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വിളിച്ചത് തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂളിനെ. സ്കൂള്‍ കായികമേള മാനദണ്ഡ പ്രകാരം സ്പോര്‍ട് സ്കൂളും ജനറല്‍ സ്കൂളും വെവ്വേറെ എന്ന ക്രമത്തിലായിരുന്നു ചാമ്പ്യന്‍ സ്കൂളിനെ പ്രഖ്യാപിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ചാമ്പ്യന്‍ സ്കൂളിലെ പ്രഖ്യാപിച്ചതോടെ നാവാ മുകുന്ദ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോതമംഗലം മാര്‍ ബേസില്‍ നാലാമതായി. ഇതോടെ നാവാമുകുന്ദ ട്രോഫി വാങ്ങാതെ പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി അന്നു കായികതാരങ്ങളും അധ്യാപകരും പറഞ്ഞിരുന്നു. ദിവസങ്ങളോളം കഷ്ടപ്പെട്ട് മെഡല്‍ നേട്ടം നടത്തിയ അതേ ട്രാക്കില്‍ അധികാരികളുടെ കൃത്യതയില്ലാത്തതിനാല്‍…
Read Moreവമ്പന്മാരുടെ ആറാട്ട്…
ബാഴ്സലോണ/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025 സീസണിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്മാരുടെ ആറാട്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണ ഹോം മത്സരത്തില്‍ 6-1ന് ഗ്രീക്ക് ക്ലബ് ഒളിമ്പ്യാകസിനെ തകര്‍ത്തു. ഫെര്‍മിന്‍ ലോപ്പസിന്റെ ഹാട്രിക്കാണ് ബാഴ്സയ്ക്ക് മിന്നും ജയമൊരുക്കിയത്. ജേതാക്കള്‍ക്കായി മാര്‍ക്കസ് റാഷ്ഫോഡ് രണ്ടും ലാമിന് യമാല്‍ ഒരു ഗോളും സ്വന്തമാക്കി. ഹോം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 4-0ന് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ഗണ്ണേഴ്സിനായി വിക്ടര്‍ ഗ്യോകെരെസ് ഇരട്ടഗോള്‍ നേടി. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് 7-2ന് ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. പിഎസ്ജിക്കായി ഡെസിരെ ഡൗ ഇരട്ടഗോള്‍ സ്വന്തമാക്കി. എര്‍ലിംഗ് ഹാലണ്ട്, ബെര്‍ണാഡോ സില്‍വ എന്നിവരുടെ ഗോളുകളിലൂടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് സ്പെയിനില്‍നിന്നുള്ള വിയ്യാറയലിനെ തോല്‍പ്പിച്ചു. അതേസമയം, ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ ഡച്ച് ക്ലബ്…
Read Moreകായികമേഖല സമ്മാനിക്കുന്നത് ഒരുമയുടെ പാഠം: സഞ്ജു സാംസണ്
തിരുവനന്തപുരം: കായിക മേള സമൂഹത്തിനു സമ്മാനിക്കുന്നത് ഒരുമയുടെ പാഠപുസ്കതമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സ്കൂൾ കായികമേളുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു കായികമേള ഉദ്ഘാടന വേളയിൽ നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. മത്സരത്തിലെ വിജയവും പരാജയവും അതിന്റെ ഭാഗമാണ്. എന്നാൽ ഓരോ മത്സരങ്ങളും ഒരു പുതിയ പാഠം നമുക്ക് സമ്മാനിക്കുണ്ട്. ആ പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ നമ്മൾ ശ്രമിക്കണം. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്താൽ വിജയിച്ചു കയറാൻ കഴിയും. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് ഓരോ കായികതാരത്തിന്റെയും വലിയ ശക്തിയെന്നും സഞ്ജു സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Read Moreപ്രൈം വോളി: ഇനി സെമി
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോളിന്റെ ലീഗ് റൗണ്ടിന് ഇന്നു സമാപനം. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സും ബംഗളൂരു ടോര്‍പിഡോസും ഏറ്റുമുട്ടും. രണ്ടാം മത്സരം കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ്. മുംബൈ, ബംഗളൂരു, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു. ലീഗില്‍ നാലാം സ്ഥാനത്തോടെ സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത കോല്‍ക്കത്തയ്ക്കും ഡല്‍ഹിക്കുമുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ രണ്ടാം മത്സരത്തോടെ മാത്രമേ സെമി ചിത്രം വ്യക്തമാകൂ. കൊച്ചി ജയിച്ചുപ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ് ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ 3-1നാണ് കൊച്ചി തോല്പിച്ചത്. സ്കോര്‍: 15-13, 14-16, 17-15, 15-9. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നെങ്കില്‍ സെമിസാധ്യതയുണ്ടായിരുന്ന ബ്ലൂ സ്പൈക്കേഴ്സ് രണ്ടാം സെറ്റ് വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും സെമിഫൈനല്‍ ഉറപ്പിച്ച അഹമ്മദാബാദിന്റെ പോയിന്റ് പട്ടികയിലെ…
Read Moreരോ-കോ മടങ്ങിവരവ് ബുദ്ധിമുട്ട്: ഗാവസ്കര്‍
മുംബൈ: ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നിരാശാജനകമായ പ്രകടനം നടത്തിയെതിനെക്കുറിച്ച് വിശദ്ദീകരണവുമായി സുനില്‍ ഗാവസ്കര്‍. ഓസ്ട്രേലിയയ്ക്കെതിരേ ഈ മാസം 19നു പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് എട്ട് റണ്‍സിനും കോഹ്ലി പൂജ്യത്തിനും പുറത്തായിരുന്നു. പെര്‍ത്തിലേതു പോലുള്ള പേസ് പിച്ചുകളില്‍ രോഹിത്, കോഹ്ലി എന്നിവര്‍ക്കു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് സുനില്‍ ഗാവസ്കറിന്റെ നിരീക്ഷണം. സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കുപോലും പെര്‍ത്തില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ലെന്നതും ഗാവസ്കര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട മത്സരത്തില്‍, 38 റണ്‍സ് നേടിയ കെ.എല്‍. രാഹുലായിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യ x ഓസ്ട്രേലിയ മൂന്നു മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ അഡ്ലെയ്ഡ് ഓവലില്‍ നടക്കും. ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. ഭാവി സുരക്ഷിതമാക്കാന്‍ രോഹിത്തിനും കോഹ്ലിക്കും…
Read Moreആരംഭം‘ആനന്ദമേള’യ്ക്ക്: സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന് ഇന്ന് തുടക്കം
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണിലെത്തി. ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും. 14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ…
Read More