നീ​ര​ജ് ചോ​പ്ര​യും മീ​രാ​ബാ​യ് ചാ​നു​വും ഖേ​ല്‍ ര​ത്‌​ന പ​ട്ടി​ക​യി​ല്‍

ന്യൂ​ഡ​ല്‍ഹി: ജാ​വ​ലി​ന്‍ ത്രോ ​താ​രം നീ​ര​ജ് ചോ​പ്ര, വെ​യ്റ്റ്‌​ ലി​ഫ്റ്റിം​ഗി​ലെ ലോ​ക ചാ​മ്പ്യ​ന്‍ മീ​രാ​ബാ​യ് ചാ​നു, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും സ്വ​ര്‍ണം നേ​ടി​യ ഗു​സ്തി താ​രം ബ​ജ്‌രം​ഗ് പൂ​നി​യ എ​ന്നി​വ​ര്‍ ഈ ​വ​ര്‍ഷ​ത്തെ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ര​ത്‌​ന പു​ര​സ്‌​ക​ാ​രത്തി​നു​ള്ള പ​ട്ടി​ക​യി​ല്‍. ഖേ​ല്‍ ര​ത്‌​ന, അ​ര്‍ജു​ന അ​വാ​ര്‍ഡു​ക​ള്‍ക്ക് നാ​മ​നി​ര്‍ദേ​ശം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ത്‌​ല​റ്റു​ക​ളി​ല്‍ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​രെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം നി​ര്‍ണ​യി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക സ​മി​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ദ്രോ​ണാ​ചാ​ര്യ, ധ്യാ​ന്‍ച​ന്ദ് അ​വാ​ര്‍ഡു​ക​ളും പ്ര​ത്യേ​ക സ​മി​തി​യാ​യി​രി​ക്കും നി​ര്‍ണ​യി​ക്കു​ക. 25ന് ​രാ​ഷ് ട്ര​പ​തി ഭ​വ​നി​ല്‍ ജേ​താ​ക്ക​ള്‍ക്ക് അ​വാ​ര്‍ഡ് ന​ല്‍കും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും മെ​ഡ​ല്‍ നേ​ടി​യ അ​ത്‌​ല​റ്റു​കളാണ് ഖേ​ല്‍ര​ത്‌​ന, അ​ര്‍ജു​ന അ​വാ​ര്‍ഡു​ക​ള്‍ക്കാ​യി നാ​മ​നി​ര്‍ദേ​ശം ന​ല്‍കാ​ന്‍ അ​ര്‍ഹ​ര്‍.

Read More

കോഹ്‌ലി കളിക്കുന്നുണ്ട്; ടീം തോൽക്കുന്നുമുണ്ട്

അ​ദ്ഭു​ത​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​വ​സാ​ന ടെ​സ്റ്റി​ലും ഇ​ന്ത്യ തോ​റ്റു. ടീ​മി​​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. തോ​ൽ​വി വ​ലി​യ മാ​ർ​ജി​നി​ൽ ത​ന്നെ. 118 റ​ൺ​സി​ന്. ഈ ​പ​ര​ന്പ​ര​യി​ൽ പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്പോ​ൾ വ്യ​ക്ത​മാ​കു​ന്ന കാ​ര്യം ഇ​താ​ണ്. വി​രാ​ട് കോ​ഹ്‌​ലി ലോകോത്തര ബാ​റ്റ്സ്മാ​നാ​ണ്; ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​വും. സ​ഹ​ക​ളി​ക്കാ​രെ പ്ര​ചോ​ദി​പ്പി​ച്ച് മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ൽ എ​ന്തു​കൊ​ണ്ടോ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ന്നു. ക്രി​ക്ക​റ്റ് എ​ല്ലാ​ക്കാ​ല​ത്തും ടീം ​ഗെ​യി​മാ​ണ​ല്ലോ. അ​ത് എ​വി​ടെ​യോ കോ​ഹ്‌​ലി​പ്പ​ട​യ്ക്കു ന​ഷ്ട​മാ​യി​രി​ക്കു​ന്നു. ഒ​റ്റ​യാ​ൾ പ്ര​ക​ട​നം ന​ട​ത്തു​ന്ന ആ​ൾ​ക്കൂ​ട്ട​മാ​യി ടീം ​ഇ​ന്ത്യ മാ​റി​യി​രി​ക്കു​ന്നു. അ​ഞ്ചു ടെ​സ്റ്റ് മ​ത്‌​സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ടു സെ​ഞ്ചു​റി​ക​ളും മൂ​ന്ന് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​യി ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രി​ൽ അ​ദ്ദേ​ഹം മു​ന്നി​ൽ നി​ൽ​ക്കു​ന്നു. 593 റ​ൺ​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പാ​ദ്യം. ഇ​ത് അ​ദ്ദേ​ഹ​ത്തി​മ​ന്‍റെ മി​​ക​ച്ച പ്ര​ക​ട​ന​മൊ​ന്നു​മ​ല്ല. പ​ക്ഷേ, ടീ​മി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന റൺ നേട്ടം 299 റ​ൺ​സാ​ണ്. കെ. ​എ​ൽ . രാ​ഹു​ലി​ന്‍റെ വ​ക. അ​താ​യ​ത്…

Read More

ഇന്ത്യ ഫൈനലിൽ

ധാ​ക്ക : സാ​ഫ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ ഫൈ​ന​ലി​ല്‍. സെ​മി ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ 3-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. മ​ന്‍വീ​ര്‍ സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ന്ത്യ​ക്കു ജ​യ​മൊ​രു​ക്കി​യ​ത്. ഫൈ​ന​ലി​ല്‍ മാ​ല​ദീ​പാ​ണ് എ​തി​രാ​ളി​ക​ള്‍ നേ​പ്പാ​ളി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് മാ​ല​ദീ​പ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ 2-0ന് ​മാ​ല​ദീ​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ശനിയാഴ്ചയാണ് ഫൈനൽ. ആ​ദ്യ പ​കു​തി​യിൽ ഇ​രു​ടീ​മും ഗോ​ള​ടി​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ വീ​ര്യ​ത്തോ​ടെ​യെ​ത്തി​യ ഇ​ന്ത്യ ക​ളി തു​ട​ങ്ങി മൂ​ന്നു മി​നി​റ്റാ​യ​പ്പോ​ള്‍ മ​ന്‍വിര്‍ സിം​ഗ് വ​ല കു​ലു​ക്കി. ആ​ഷി​ക് കു​രു​ണി​യ​ന്‍റെ മി​ക​ച്ചൊ​രു ഓ​ട്ട​മാ​ണ് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. 69-ാം മി​നി​റ്റി​ല്‍ മ​ന്‍വി​ര്‍ സിം​ഗ് ര​ണ്ടാം ഗോ​ള്‍ നേ​ടി. വി​നി​ത് റാ​യ് യു​ടെ വേ​ഗ​ത്തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് മ​ന്‍വി​റി​നു ഗോ​ളി​നു കാ​ര​ണ​മാ​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ചു​കൊ​ണ്ടു ചാ​ഗ്‌​തെ പ​ന്ത് വി​നി​തി​നു ന​ല്‍കി. പ​ന്തു​മാ​യി മു​ന്നേ​റി​യ വി​നി​ത് ഒ​പ്പ​മോ​ടി​യ മ​ന്‍വി​റി​നു…

Read More

ഇംഗ്ലണ്ടിലെ പരമ്പര നഷ്ടംകൊണ്ടു മാത്രം ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് കോഹ്‌ലി

ലണ്ടൻ: ഇംഗ്ലണ്ടിലെ പരമ്പരയിലേറ്റ ദയനീയ പരാജയം കൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് തങ്ങളെക്കാൾ മികച്ച കളിയാണ് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും അടുത്ത പരമ്പരയിൽ ശക്തമായി തിരിച്ചുവരുമെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.അവസാന ടെസ്റ്റിൽ ടീം ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ച ഋഷഭ് പന്തിന്‍റെയും, കെ.എൽ. രാഹുലിന്‍റെയും ബാറ്റിംഗ് പ്രകടനത്തെ പ്രശംസിക്കാനും കോഹ്‌ലി മറന്നില്ല. ഇവരിരുവരെയും പോലെയുള്ള താരങ്ങളിൽ ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

Read More

മോഹങ്ങൾ ബാക്കി

ല​​ണ്ട​​ൻ: ജ​​യ​​മോ സ​​മ​​നി​​ല​​യോ എ​​ന്ന മോ​​ഹം അ​​ഞ്ചാം ടെ​​സ്റ്റി​​ലും പൂ​​വ​​ണി​​ഞ്ഞി​​ല്ല. ഋ​​ഷ​​ഭ് പ​​ന്ത് (114 റ​​ണ്‍​സ്) ക​​ന്നി സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ​​യും കെ.​​എ​​ൽ. രാ​​ഹു​​ൽ (147 റ​​ണ്‍​സ്) കരിയറിലെ അ​​ഞ്ചാം സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ​​യും ഇ​​ന്ത്യ​​ക്ക് പ്ര​തീ​ക്ഷ ന​​ല്കി​​യെ​​ങ്കി​​ലും തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. അ​തോ​ടെ അഞ്ചാം ടെസ്റ്റിൽ 118 റ​​ണ്‍​സ് ജ​​യ​​ത്തോ​​ടെ ഇം​ഗ്ല​​ണ്ട് ത​​ങ്ങ​​ളു​​ടെ മു​​ൻ ക്യാ​​പ്റ്റ​​നാ​​യ അ​​ലി​​സ്റ്റ​​ർ കു​​ക്കി​​ന് സ​​ന്തോ​​ഷ​​ക​​ര​​മാ​​യ വി​​ര​​മി​​ക്ക​​ലി​​ന് വ​​ഴി​​യൊ​​രു​​ക്കി. ഇം​​ഗ്ല​​ണ്ടി​​ൽ പ​​ര​​ന്പ​​ര​​യെ​​ന്ന മോ​​ഹം ബാ​​ക്കി​​വ​​ച്ച് 1-4ന്‍റെ തോ​​ൽ​​വി​​യോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര പൂ​​ർ​​ത്തി​​യാ​​ക്കി ഇ​​ന്ത്യ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും. ത​​ക​​ർ​​ത്ത​​ടി​​ച്ച് പ​​ന്ത് ഐ​​പി​​എ​​ലി​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നാ​​യി ബാ​​റ്റ് വീ​​ശി​​യ ഋ​​ഷ​​ഭ് പ​​ന്തി​​നെ​​യാ​​ണ് ഇ​​ന്ന​​ലെ ല​​ണ്ട​​നി​​ൽ ക​​ണ്ട​​ത്. പ​​ടു​​കൂ​​റ്റ​​ൻ സി​​ക്സ​​റു​​ക​​ളും ഫോ​​റു​​ക​​ളും ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ പ​​ന്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് യ​​ഥേ​​ഷ്ടം പ്ര​​വ​​ഹി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് റ​​ണ്‍​സ് ഒ​​ഴു​​കി​​യെ​​ത്തി. നേ​​രി​​ട്ട 117-ാം പ​​ന്തി​​ൽ പ​​ന്ത് ക​​ന്നി ടെ​​സ്റ്റ് സെ​​ഞ്ചു​​റി തി​​ക​​ച്ചു. അ​​തും സി​​ക്സ​​ർ…

Read More

ദ്രാ​​വി​​ഡി​​നെ മ​​റി​​ക​​ട​​ന്ന് രാ​​ഹു​​ൽ!

ഒ​​രു ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ടു​​ത്ത റി​​ക്കാ​​ർ​​ഡി​​ൽ മു​​ൻ താ​​രം രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ മ​​റി​​ക​​ട​​ന്ന് കെ.​​എ​​ൽ. രാ​​ഹു​​ൽ. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റി​​ൽ ബെ​​ൻ സ്റ്റോ​​ക്സി​​ന്‍റെ ക്യാ​​ച്ച് എ​​ടു​​ത്താ​​ണ് ദ്രാ​​വി​​ഡി​​നെ, രാ​​ഹു​​ൽ മ​​റി​​ക​​ട​​ന്ന​​ത്. പ​​ര​​ന്പ​​ര​​യി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ 14-ാമ​​ത് ക്യാ​​ച്ച് ആ​​യി​​രു​​ന്നു അ​​ത്. 2004-05ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് 13 ക്യാ​​ച്ച് എ​​ടു​​ത്ത​​താ​​യി​​രു​​ന്നു ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച നേ​​ട്ടം. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ 1972-73ൽ 12 ​​ക്യാ​​ച്ച് എ​​ടു​​ത്ത ഏ​​ക്നാ​​ഥ് സോ​​ൾ​​ക്ക​​റാ​​ണ് ദ്രാ​​വി​​ഡി​​നു പി​​ന്നി​​ലു​​ള്ള​​ത്. ഇം​​ഗ്ല​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ടു​​ത്ത ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് സോൾക്കർ. ഒ​​രു പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജാ​​ക്ക് ഗ്രി​​ഗ​​റി​​യു​​ടെ പേ​​രി​​ലാ​​ണ്, 15 ക്യാ​​ച്ച്. 1920-21ലെ ​​ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലാ​​യി​​രു​​ന്നു ഓ​​സീ​​സ് താ​​ര​​ത്തി​​ന്‍റെ ഈ ​​നേ​​ട്ടം.

Read More

ഇ​​റ്റ​​ലി​​യെ വീ​​ഴ്ത്തി പ​​റ​​ങ്കി​​പ്പ​​ട

ലി​​സ്ബ​​ണ്‍: ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തി​​നു പി​​ന്നാ​​ലെ ഇ​​റ്റ​​ലി​​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി. യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ക​​പ്പ് ലീ​​ഗ് എ​​യി​​ലെ ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ ഇ​​റ്റ​​ലി 0-1ന് ​​പോ​​ർ​​ച്ചു​​ഗീ​​സു​​കാ​​ർ​​ക്കു മു​​ന്നി​​ൽ ത​​ല​​കു​​നി​​ച്ചു. ഇ​​തോ​​ടെ ര​​ണ്ട് ക​​ളി​​യി​​ൽ​​നി​​ന്ന് ഒ​​രു പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പി​​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​യി അ​​സൂ​​റി​​ക​​ൾ. റോ​​ബ​​ർ​​ട്ടോ മാ​​ൻ​​സീ​​നി​​യു​​ടെ ശി​​ഷ്യ​ന്മാ​​ർ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പോ​​ള​​ണ്ടു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു. ഗ്രൂ​​പ്പി​​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ത്ത് ആ​​കു​​ന്ന​​വ​​ർ ലീ​​ഗ് എ​​യി​​ൽ​​നി​​ന്ന് ബി​​യി​​ലേ​​ക്ക് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ടും. സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഇ​​ല്ലാ​​തി​​രു​​ന്ന പോ​​ർ​​ച്ചു​​ഗ​​ൽ 48-ാം മി​​നി​​റ്റി​​ൽ ആന്ദ്രേ സി​​ൽ​​വ​​യു​​ടെ ഗോ​​ളി​​ലാ​​ണ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഏ​​ഴാം ന​​ന്പ​​ർ ജ​​ഴ്സി അ​​ണി​​ഞ്ഞ​​ത് ബ്രൂ​​മ​​യാ​​യി​​രു​​ന്നു എ​​ന്ന​​തും കൗ​​തു​​ക​​മാ​​യി. പോ​​ള​​ണ്ടി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ടീ​​മി​​ൽ ഒ​​ന്പ​​ത് മാ​​റ്റ​​വു​​മാ​​യാ​​യി​​രു​​ന്നു മാ​​ൻ​​സി​​നി പോ​​ർ​​ച്ചു​​ഗ​​ലി​​നെ​​തി​​രേ ഇ​​റ്റ​​ലി​​യെ ഇ​​റ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​നം നേ​​രി​​ടേ​​ണ്ടി​​വ​​ന്ന സ്ട്രൈ​​ക്ക​​ർ മാ​​രി​​യോ ബ​​ലോ​​ട്ടെ​​ല്ലി​​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ലീ​​ഗ് ബി​​യി​​ലെ ഗൂ​​പ്പ് ര​​ണ്ടി​​ൽ…

Read More

മ​ധു​രം ഈ ​പ​തി​ന്നാ​ല്!

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍​റീ​ന​യു​ടെ ഹ്വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രൊ​യെ കീ​ഴ​ട​ക്കി​യാ​ണ് മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ജോ​ക്കോ​വി​ച്ച് ക​രി​യ​റി​ലെ 14-ാമ​ത് ഗ്രാ​ൻ​സ്‌​ലാം ചു​ണ്ടോ​ട​ടു​പ്പി​ച്ച​ത്. 6-3, 7-6(7-4), 6-3നാ​യി​രു​ന്നു സെ​ർ​ബ് താ​ര​ത്തി​ന്‍​റെ ജ​യം. ഇ​തോ​ടെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട നേ​ട്ട​ത്തി​ൽ ജോ​ക്കോ അ​മേ​രി​ക്ക​യു​ടെ ഇ​തി​ഹാ​സ​താ​രം പീ​റ്റ് സാം​പ്ര​സി​ന്‍​റെ ഒ​പ്പ​മെ​ത്തി. ഗ്രാ​ൻ​സ്‌​ലാം കി​രീ​ട നേ​ട്ട​ത്തി​ൽ ജോ​ക്കോ​വി​ച്ചി​നു മു​ന്നി​ൽ ഉ​ള്ള​ത് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍​റെ റോ​ജ​ർ ഫെ​ഡ​റ​റും (20 എ​ണ്ണം) സ്പെ​യി​നി​ന്‍​റെ റാ​ഫേ​ൽ ന​ദാ​ലും (17 എ​ണ്ണം) മാ​ത്ര​മാ​ണ്. കി​രീ​ട നേ​ട്ട​ത്തോ​ടെ പു​രു​ഷ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ മു​ന്നേ​റാ​നും ജോ​ക്കോ​വി​ച്ചി​നു സാ​ധി​ച്ചു. ആ​റാം റാ​ങ്കി​ലാ​യി​രു​ന്ന ജോ​ക്കോ​വി​ച്ച് മൂ​ന്ന് സ്ഥാ​നം മു​ന്നോ​ട്ട് ക​യ​റി മൂ​ന്നാം റാ​ങ്കി​ൽ എ​ത്തി. ന​ദാ​ലും ഫെ​ഡ​റ​റു​മാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ. 2009ൽ ​യു​എ​സ് ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷം ഡെ​ൽ​പോ​ട്രൊ ഒ​രു ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലി​ൽ ക​ളി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യി​രു​ന്നു. പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ അ​ർ​ജ​ന്‍​റൈ​ൻ…

Read More

അ​ർ​ധ സെ​ഞ്ചു​റി​യും സെ​ഞ്ചു​റി​യു​മാ​യി അ​ര​ങ്ങേ​റ്റം വി​ട​വാ​ങ്ങ​ൽ!

അ​ർ​ധ​സെ​ഞ്ചു​റി​യും സെ​ഞ്ചു​റി​യു​മാ​യി ഇ​ന്ത്യ​ക്കെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ലി​സ്റ്റ​ർ കു​ക്ക് ഇ​ന്ത്യ​ക്കെ​തി​രേ​ത​ന്നെ അ​ർ​ധ​സെ​ഞ്ചു​റി​യും സെ​ഞ്ചു​റി​യും കു​റി​ച്ച് വി​ട​വാ​ങ്ങ​ൽ ടെ​സ്റ്റ് ഗം​ഭീ​ര​മാ​ക്കി. നാ​ഗ്പു​രി​ൽ 2006 മാ​ർ​ച്ച് ഒ​ന്നി​ന് ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ കു​ക്ക് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 60 റ​ൺ​സും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി (104*)യു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​പ്പോ​ൾ ഓ​വ​ൽ ടെ​സ്റ്റി​ന്‍​റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 71 റ​ൺ​സ് നേ​ടി​യ കു​ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 147 നേ​ടി ഇം​ഗ്ല​ണ്ടി​നെ ശ​ക്ത​മാ​യ നി​ല​യി​ലാ​ക്കി. പ​ര​ന്പ​ര​യി​ലെ നാ​ലു ടെ​സ്റ്റു​ക​ളി​ൽ റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച കു​ക്ക്(​ഏ​ഴ് ഇ​ന്നിം​ഗ്സു​ക​ളി​ൽ 109 റ​ൺ​സ്) അ‌​ഞ്ചാം ടെ​സ്റ്റി​ൽ ത​ന്‍​റെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി. ഒ​ടു​വി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ഹ​നു​മ വി​ഹാ​രി​ക്ക് വി​ക്ക​റ്റ് സ​മ്മാ​നി​ച്ച​തോ​ടെ ആ ​ഉ​ജ്വ​ല ക​രി​യ​റി​നു സ​മാ​പ്തി​യാ​യി. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ലും വി​ട​വാ​ങ്ങ​ൽ ടെ​സ്റ്റി​ലും സെ​ഞ്ചു​റി നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​ണ് അ​ലി​സ്റ്റ​ർ കു​ക്ക്. റെ​ഗ്ഗി ഡ​ഫ്(​ഓ​സ്ട്രേ​ലി​യ), വി​ല്യം പോ​ൺ​സ്ഫോ​ർ​ഡ്(​ഓ​സ്ട്രേ​ലി​യ) ഗ്രെ​ഗ് ചാ​പ്പ​ൽ(​ഓ​സ്ട്രേ​ലി​യ),…

Read More

സെ​​റീ​​ന​​യെ പി​​ന്തു​​ണ​​ച്ച് ഡ​​ബ്ല്യു​​ടി​​എ

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സ് ഉ​​യ​​ർ​​ത്തി​​വി​​ട്ട വി​​വാ​​ദ​​ത്തെ പി​​ന്തു​​ണ​​ച്ച് ഡ​​ബ്ല്യു​​ടി​​എ (വി​​മ​​ൻ​​സ് ടെ​​ന്നീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ) ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് സ്റ്റീ​​വ് സൈമ​​ണ്‍. മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ശീ​​ല​​ക​​ൻ പാ​​ട്രി​​ക് മൊ​​ർ​​ട്ടോ​​ഗ്ലോ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ല്കി​​യെ​​ന്നു​​കാ​​ണി​​ച്ച് അ​​ന്പ​​യ​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു പ്ര​​ശ്നം ഉ​​ട​​ലെ​​ടു​​ത്ത​​ത്. പു​​രു​​ഷ-​​വ​​നി​​താ താ​​ര​​ങ്ങ​​ൾ​​ക്ക് ന​​ല്കു​​ന്ന പ​​രി​​ഗ​​ണ​​ന​​യി​​ൽ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് ഡ​​ബ്ല്യു​​ടി​​എ വ്യ​​ക്ത​​മാ​​ക്കി. സെ​റീ​ന​യ്ക്ക് യു​എ​സ് ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ പി​ഴ​ശി​ക്ഷ വി​ധി​ച്ചു. യു​എ​സ് ഓ​പ്പ​ൺ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ 12 ല​ക്ഷം രൂ​പ​യാ​ണ് സെ​റീ​ന പി​ഴ​യൊ​ടു​ക്കേ​ണ്ട​ത്. ബി​ജോ മാ​ത്യു

Read More