ക​​പി​​ലി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ഷാ​​ന്ത്

ലണ്ടൻ: ഇം​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​രി​​ൽ ഇ​​ഷാ​​ന്ത് ശ​​ർ​​മ മി​​ക​​ച്ച ഫോം ​​തു​​ട​​രു​​ന്നു. അ​​ഞ്ചാം ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ പ​​ര​​ന്പ​​ര​​യി​​ൽ അ​​തു​​വ​​രെ 18 വി​​ക്ക​​റ്റു​​ക​​ൾ ഇ​​ഷാ​​ന്ത് സ്വ​​ന്ത​​മാ​​ക്കി. ഇം​​ഗ്ല​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ റി​​ക്കാ​​ർ​​ഡി​​ൽ മു​​ൻ താ​​രം ക​​പി​​ൽ​​ദേ​​വി​​നൊ​​പ്പ​​മെ​​ത്തി ഇ​​ഷാ​​ന്ത്. 13 മ​​ത്സ​​ര​​ങ്ങ​​ളി​​ലെ 22 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 43 വി​​ക്ക​​റ്റാ​​ണ് ക​​പി​​ൽ വീ​​ഴ്ത്തി​​യ​​ത്. 12-ാമ​​ത്തെ ടെ​​സ്റ്റി​​ൽ 18 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് ഇ​​ഷാ​​ന്ത് 43 വി​​ക്ക​​റ്റ് ഇംഗ്ലണ്ടി​​ൽ വീ​​ഴ്ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇം​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ശേ​​ഷി​​ച്ചി​​രി​​ക്കേ ഇ​​ഷാ​​ന്ത് ക​​പി​​ലി​​നെ മ​​റി​​ക​​ട​​ക്കു​​മെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​ണ്.

Read More

ഇ​​ന്ത്യ മാ​​ന​​സി​​ക ക​​രു​​ത്ത് നേ​​ട​​ണം: ഗി​​ൽ​​ക്രി​​സ്റ്റ്

മാ​​ന​​സി​​ക ക​​രു​​ത്ത് ആ​​ർ​​ജി​​ച്ചാ​​ൽ​​മാ​​ത്ര​​മേ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് വി​​ദേ​​ശ​​ത്ത് പ​​ര​​ന്പ​​ര നേ​​ടാ​​ൻ സാ​​ധി​​ക്കൂ എ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്. ഇ​​ന്ത്യ​​ക്ക് വി​​ദേ​​ശ​​ത്ത് പ​​ര​​ന്പ​​ര നേ​​ടാ​​നു​​ള്ള ക​​ഴി​​വു​​ണ്ട്. എ​​ന്നാ​​ൽ, ശാ​​രീ​​രി​​ക ക​​രു​​ത്ത​​ല്ല മാ​​ന​​സി​​ക ക​​രു​​ത്താ​​ണ് ആ​​വ​​ശ്യം – ഗി​​ൽ​​ക്രി​​സ്റ്റ് പ​​റ​​ഞ്ഞു. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്തു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഓ​​സീ​​സ് താ​​ര​​ത്തി​​ന്‍റെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം. ഇം​​ഗ്ല​​ണ്ടി​​ൽ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബാ​​റ്റ്സ്മാ​​നാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി ​ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഇ​​ന്ത്യ​​ക്ക് ശ​​ക്ത​​മാ​​യ ബൗ​​ളിം​​ഗ് നി​​ര​​യു​​മു​​ണ്ടെ​​ന്നും ഗി​​ൽ​​ക്രി​​സ്റ്റ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ഇ​​ന്ത്യ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും.

Read More

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്‍റെ നവോമി ഒസാക്കയ്ക്ക്

ന്യൂ​​യോ​​ർ​​ക്ക്: ഇ​​രു​​പ​​തു​​കാ​​രി​​യാ​​യ ന​​വോ​​മി ഒ​​സാ​​ക്ക ച​​രി​​ത്രം കു​​റി​​ച്ചു, ഗ്രാ​​ൻ​​സ്‌​ലാം കി​​രീ​​ടം ചൂ​​ടു​​ന്ന ആ​​ദ്യ ജാ​​പ്പ​​നീ​​സ് താ​​ര​​മെ​​ന്ന ച​​രി​​ത്രം. 23 ത​​വ​​ണ ഗ്രാ​​ൻ​​സ്‌​ലാം സ്വ​​ന്ത​​മാ​​ക്കി​​യ അ​​മേ​​രി​​ക്ക​​ൻ താ​​രം സെ​​റീ​​ന വി​​ല്യം​​സി​​നെ യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​വോ​​മി ച​​രി​​ത്രം കു​​റി​​ച്ച​​ത്. താ​​ൻ നെ​​ഞ്ചി​​ലേ​​റ്റി ന​​ട​​ക്കു​​ന്ന ഉ​​ത്കൃ​​ഷ്ട മാ​​തൃ​​ക​​യാ​​യ സെ​​റീ​​ന​​യെ​​യാ​​ണ് ക​​ന്നി ഗ്രാ​​ൻ​​സ്‌​ലാം നേ​​ട്ട​​ത്തി​​നാ​​യി കീ​​ഴ​​ട​​ക്കി​​യ​​തെ​​ന്ന​​ത് ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ നേ​​ട്ട​​ത്തി​​നു തി​​ള​​ക്ക​​മേ​​കു​​ന്നു. അ​​തേ​​സ​​മ​​യം, ഒ​​സാ​​ക്ക​​യു​​ടെ ജ​​യ​​ത്തി​​നി​​ടെ​​യും സെ​​റീ​​ന ഉ​​യ​​ർ​​ത്തി​​വി​​ട്ട വി​​വാ​​ദം ലോ​​ക ടെ​​ന്നീ​​സി​​നെ പി​​ടി​​ച്ചു​​ല​​ച്ചു. 6-2, 6-4നാ​​യി​​രു​​ന്നു ഒ​​സാ​​ക്ക​​യു​​ടെ വി​​ജ​​യം. ചെ​​യ​​ർ അ​​ന്പ​​യ​​റെ ക​​ള്ള​​നെ​​ന്നും സ്ത്രീ​​വി​​രോ​​ധി​​യെ​​ന്നും ലിം​​ഗ വേ​​ർ​​തി​​രി​​വു​​കാ​​ണി​​ക്കു​​ന്ന​​വ​​ൻ എ​​ന്നു​​മെ​​ല്ലാം വി​​ളി​​ച്ച സെ​​റീ​​ന പി​​ഴ​​പോ​​യി​​ന്‍റി​​ലൂ​​ടെ​​യാ​​ണ് നി​​ർ​​ണാ​​യ​​ക​​മാ​​യ ര​​ണ്ടാം സെ​​റ്റും കൈ​​വി​​ട്ട​​ത്. മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം അ​​ന്പ​​യ​​ർ കാ​​ർ​​ലോ​​സ് റാ​​മോ​​സു​​മാ​​യി കൈ​​കൊ​​ടു​​ത്തു പി​​രി​​യാ​​നും സെ​​റീ​​ന കൂ​​ട്ടാ​​ക്കി​​യി​​ല്ല. അ​​തേ​​സ​​മ​​യം, മ​​ൽ​​സ​​ര​​ശേ​​ഷം സ​​മ്മാ​​ന​​ദാ​​ന​​ത്തി​​നി​​ടെ കി​​രീ​​ട​​ജേ​​താ​​വാ​​യ ന​​വോ​​മി ഒ​​സാ​​ക്ക​​യെ കൂ​​വി​​യ കാ​​ണി​​ക​​ളെ സെ​​റീ​​ന അ​​തി​​ൽ​​നി​​ന്നു വി​​ല​​ക്കി.…

Read More

കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചു

തിരുവനന്തപുരം: നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകൾ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് ചേർന്ന കെസിഎ ജനറൽ ബോഡി യോഗമാണ് നിരക്കുകൾ നിശ്ചയിച്ചത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

Read More

ഇ​റ്റ​ലി​ക്ക് സ​മ​നി​ല; റ​ഷ്യ​ക്ക് ജ​യം

മ്യൂ​ണി​ക്ക്: പ്ര​ഥ​മ യൂ​റോ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ എ ​ലീ​ഗി​ൽ പോ​ള​ണ്ടി​നെ​തി​രെ മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​ക്ക് സ​മ​നി​ല. ഗ്രൂ​പ്പ് മൂ​ന്നി​ൽ ഇ​രു​ടീ​മും ഒ​രോ ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ചു. മി​ഡ്ഫീ​ൽ​ഡ​ർ ജോ​ർ​ജി​ൻ​ഹോ നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളാ​ണ് ഇ​റ്റ​ലി​യു​ടെ മു​ഖം ര​ക്ഷി​ച്ച​ത്. 40-ാം മി​നി​റ്റി​ൽ സീ​ലി​ൻ​സ്കി​യി​ലൂ​ടെ പോ​ള​ണ്ടാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 78-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ മി​ഡ്ഫീ​ൽ​ഡ​ർ ജോ​ർ​ജി​ൻ​ഹോ ഇ​റ്റ​ലി​യെ ഒ​പ്പ​മെ​ത്തി​ച്ചു. ബി ​ലീ​ഗി​ൽ ഗ്രൂ​പ്പ് മൂ​ന്നി​ലെ മ​ത്സ​ര​ത്തി​ൽ റ​ഷ്യ തു​ർ​ക്കി​യെ തോ​ൽ​പ്പി​ച്ചു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് റ​ഷ്യ​യു​ടെ ജ​യം.

Read More

വിജയ് ഹസാരെ: കേരളത്തെ സച്ചിൻ ബേബി നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. 19 മു​​ത​​ൽ ഡ​​ൽ​​ഹി​​യി​​ലാ​​ണ് വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ന​​ട​​ക്കു​​ന്ന​​ത്. 19ന് ​​ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ആ​​ന്ധ്ര​​യെ നേ​​രി​​ടും. 21ന് ​​ഒ​​ഡീ​​ഷ​​യെ​​യും 23ന് ഛ​​ത്തീ​​സ്ഗ​​ഡി​​നെ​​യും 24ന് ​​മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​യും 29ന് ​​ഹൈ​​ദ​​രാബാ​​ദി​​നെ​​യും നേ​​രി​​ടും. ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​ന് ഹൈ​​ദ​​രാ​​ബാ​​ദ്, നാ​​ലി​​ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, എ​​ട്ടി​​ന് സൗ​​രാ​​ഷ്‌​ട്ര എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ. മ​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ൾ: ജ​​ല​​ജ് സ​​ക്സേ​​ന, അ​​രു​​ണ്‍ കാ​​ർ​​ത്തി​​ക്, പി. ​​രാ​​ഹു​​ൽ, വി​​ഷ്ണു വി​​നോ​​ദ്, സ​​ഞ്ജു വി​​ശ്വ​​നാ​​ഥ്, സ​​ൽ​​മാ​​ൻ നി​​സാ​​ർ, വി​​നൂ​​പ് എ​​സ്. മ​​നോ​​ഹ​​ര​​ൻ,അ​​ക്ഷ​​യ് ച​​ന്ദ്ര​​ൻ, എ​​സ്. മി​​ഥു​​ൻ, എം.​​ഡി. നി​​ധീ​​ഷ്, അ​​ഭി​​ഷേ​​ക് മോ​​ഹ​​ൻ, എ​​ഫ്. ഫാ​​നൂ​​സ്, ബേ​​സി​​ൽ ത​​ന്പി, കെ.​​സി. അ​​ക്ഷ​​യ്.

Read More

മാ​​റ​​ഡോ​​ണ മെക്സിക്കൻ ക്ലബ് പ​​രി​​ശീ​​ല​​ക​​ൻ

അ​​ർ​​ജ​​ന്‍റൈ​​ൻ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ൾ താ​​രം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ മെ​​ക്സി​​ക്ക​​ൻ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ഡൊ​​റാ​​ഡോ​​സ് ഡെ ​​സി​​നാ​​ലൊ​​വ​​യെ പ​​രി​​ശീ​​ലി​​പ്പി​​ക്കും. ക്ല​​ബ്ബി​​ന്‍റെ മാ​​നേ​​ജ​​രാ​​യി മാ​​റ​​ഡോ​​ണ നി​​യ​​മി​​ത​​നാ​​യി. മേ​​യി​​ൽ ബെ​​ലാ​​റു​​സി​​യ​​ൻ ക്ല​​ബ്ബാ​​യ ഡൈ​​നാ​​മോ ബ്രെ​​സ്റ്റി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി മാ​​റ​​ഡോ​​ണ ക​​രാ​​ർ ഒ​​പ്പി​​ട്ടി​​രു​​ന്നു. യു​​എ​​ഇ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ അ​​ൽ ഫു​​ജ​​യ്റ​​യു​​ടെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​നം ഏ​​പ്രി​​ലി​​ൽ മാ​​റ​​ഡോ​​ണ രാ​​ജി​​വ​​ച്ചി​​രു​​ന്നു. 2008 മു​​ത​​ൽ 2010വ​​രെ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ മാ​​റ​​ഡോ​​ണ പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​രു​​ന്നു. 2010 ലോ​​ക​​ക​​പ്പി​​ലെ പു​​റ​​ത്താ​​ക​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടു. 1986 ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​ത് മാ​​റ​​ഡോ​​ണ​​യാ​​യി​​രു​​ന്നു. 1977 മു​​ത​​ൽ 1994വ​​രെ 91 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ർ​​ജ​​ന്‍റൈൻ ജ​​ഴ്സി അ​​ണി​​ഞ്ഞു.

Read More

ഏ​​ഷ്യ ക​​പ്പ് ക്രിക്കറ്റ് ട്രോ​​ഫി അ​​നാ​​വ​​ര​​ണം ചെ​​യ്തു

ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ട്രോ​​ഫി ദു​​ബാ​​യി​​യി​​ൽ ഇ​​ന്ന​​ലെ അ​​നാ​​വ​​ര​​ണം ചെ​​യ്തു. ഈ ​​മാ​​സം 15 മു​​ത​​ൽ യു​​എ​​ഇ​​യി​​ലാ​​ണ് ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ന​​ട​​ക്കു​​ക. ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ൻ, ഹോ​​ങ്കോം​​ഗ് എ​​ന്നി​​വ​​യാ​​ണ് ഗ്രൂ​​പ്പ് എ​​യി​​ലു​​ള്ള​​ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ ശ്രീ​​ല​​ങ്ക, ബം​​ഗ്ലാ​ദേ​​ശ്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്. വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തി​​നാ​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ആ​​റ് ത​​വ​​ണ കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​യാ​​ണ് ഏ​​ഷ്യ ക​​പ്പ് ഏ​​റ്റ​​വും അ​​ധി​​കം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. 18ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഹോ​​ങ്കോം​​ഗി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. 19നാ​​ണ് ഇ​​ന്ത്യ – പാ​​ക് പോ​​രാ​​ട്ടം.

Read More

ച​രി​ത്രവിജയവുമായി ഒസാക; ഫൈനലിൽ സെറീന എതിരാളി

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ച​രി​ത്ര​ത്തി​ല്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന ആദ്യ ജാ​പ്പ​നീ​സ് വ​നി​താ താ​ര​മെ​ന്ന ബ​ഹു​മ​തി ന​വോ​മി ഒ​സാ​ക സ്വ​ന്ത​മാ​ക്കി. ഒസാക സെമി ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ണ്‍ കീ​സി​നെ കീ​ഴ​ട​ക്കിയത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഒ​സാ​ക്ക​യു​ടെ ജ​യം. സ്കോ​ർ: 6-2,6-4. അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സാണ് ഫൈനലിൽ ഒ​സാ​കയുടെ എതിരാളി. ലാ​ത്‌​വി​യ​ൻ താ​രം അ​നാ​സ്താ​സ്യ സെ​വ​സ്തോ​വ​യെ 6-3, 6-0ന് ​തോ​ല്‍​പ്പി​ച്ചാ​ണ് സെ​റീ​ന ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ഒ​റ്റ ഗെ​യിം​പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​നാ​ണ് ഒ​സാ​ക ഒ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, മു​പ്പ​ത്തി​യൊ​ന്നാം ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലി​നാ​ണ് സെ​റീ​ന ഇ​റ​ങ്ങു​ന്ന​ത്. ജ​യി​ച്ചാ​ൽ മാ​ർ​ഗ​റ​റ്റ് കോ​ർ​ട്ടി​ന്‍റെ 24 ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​ങ്ങ​ളെ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്താ​നാ​വും.

Read More

ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് ജേ​​താ​​ക്ക​​ൾ​​​ക്കു വ​​ര​​വേ​​ൽ​​പ്

നെ​​​ടു​​​ന്പാ​​​ശേ​​​രി: ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ സ്വ​​​ർ​​​ണം, വെ​​​ള്ളി മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ വി.​​​കെ. വി​​​സ്മ​​​യ, ജി​​​ത്തു ബേ​​​ബി എ​​​ന്നി​​​വ​​​ർ​​​ക്കു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. വി​​​സ്​​​മ​​​യ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ വി​​​നോ​​​ദ്, സു​​​ജാ​​​ത, സ​​​ഹോ​​​ദ​​​രി വി​​​ജി​​​ഷ, അ​​​ത്‌​​​ല​​​റ്റി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബേ​​​ബി മാ​​​ത്യു, പി.​​​ഐ. സാ​​​ബു, പി.​​​പി. പോ​​​ൾ, രാ​​​ജു പോ​​​ൾ, വി​​​ന​​​യ​​​ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

Read More