ക്വലാംപുര്: ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. ബംഗ്ലാദേശ് ഏഴു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 141 റണ്‍സ് എടുത്തു. മറുപടിയില്‍ ബംഗ്ലാദേശ് 19.4 ഓവറില്‍ മൂന്നു വിക്കറ്റിന് 142 റൺസ് നേടി. വനിത ക്രിക്കറ്റില്‍ ഏതു ഫോര്‍മാറ്റിലും ഇന്ത്യക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ജയമാണ്. ബംഗ്ലാദേശിനായി മികച്ച ഓള് റൗണ്ട് പ്രകടനം നടത്തിയ റുമാന അഹമ്മദാണ് പ്ലയര്‍ ഓഫ് ദ മാച്ച്. ഈ മത്സരത്തിനു മുമ്പുവരെ 2013 ഏപ്രില്‍ മുതല്‍ പത്ത് ട്വന്റി-20യിലും ബംഗ്ലാദേശിന് തോല്‍വിയായിരുന്നു. ആദ്യ മത്സരങ്ങളില്‍ തായ്ലന്ഡിനെയും മലേഷ്യയെയും പരാജയപ്പെടുത്തിയ ഇന്ത്യയുടെ ബാറ്റിംഗ് ബംഗ്ലാദേശിനെതിരേ തീര്‍ത്തും മോശമായി. നായിക ഹര്‍മന്‍പ്രീത് കൗർ (37 പന്തില്‍ 42), ദീപ്തി ശര്‍മ (28 പന്തില്‍ 32) എന്നിവര്‍ക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ.…
Read MoreCategory: Sports
ഫ്രഞ്ച് ഓപ്പൺ: ഹാലപ്പ് സെമിയിൽ
പാരീസ്: ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്നു. ആംഗലിക് കെർബറെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് അവസാന നാലിൽ കടന്നത്. ആദ്യ സെറ്റ് ശക്തമായ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിൽ നഷ്ടമായ ഹാലപ്പ് രണ്ടും മൂന്നും സെറ്റുകൾ അനായാസം ജയിച്ചാണ് തിരിച്ചടിച്ചത്. സ്കോർ: 6-7 (2-7), 6-3, 6-2. ഹാലപ്പ് സെമിയിൽ മുഗുരുസയെ നേരിടും. റഷ്യയുടെ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് മുഗുരുസ സെമിയിൽ കടന്നത്.
Read Moreസൈനയ്ക്കും സിന്ധുവിനും രണ്ടിടത്ത് പരിശീലനം!
ഹൈദരാബാദ്: ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ സൂപ്പർ താരങ്ങളായ സൈന നെഹ്വാളിനും പി.വി. സിന്ധുവിനും രണ്ട് കേന്ദ്രങ്ങളിലായി പരിശീലനം നല്കി ദേശീയ ടീം പരിശീലകൻ പുല്ലേല ഗോപിചന്ദ്. ഒരേ സ്ഥലത്ത് പരിശീലനം നടത്താൻ ഇരുവരും വൈമുഖ്യം കാണിച്ചതാണ് രണ്ട് താരങ്ങൾക്കും രണ്ട് സ്ഥലങ്ങളിലായി ക്രമീകരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. കോമണ്‍വെൽത്ത് ഗെയിംസിൽ ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടിയതിനുശേഷമാണ് ഈ ക്രമീകരണം ഉണ്ടായത്. ഇന്ത്യൻ കോച്ചിംഗ് സംഘത്തിന്റെയും താരങ്ങളുടെയും തീരുമാനപ്രകാരമാണ് പുതിയ ക്രമീകരണം നടത്തിയതെന്നാണ് ഗോപിചന്ദിന്റെ വിശദ്ധീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് സൈന ഗോപീചന്ദ് അക്കാദമിയിലേക്ക് തിരിച്ചെത്തിയത്. സിന്ധുവിനു കൂടുതൽ ശ്രദ്ധ ലഭിക്കുന്നെന്ന കാരണത്താൽ സൈന ഗോപിചന്ദിന്റെ ശിക്ഷണത്തിൽനിന്ന് 2014 സെപ്റ്റംബറിൽ മാറിയിരുന്നു. തുടർന്ന് ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിലായിരുന്നു സൈനയുടെ പരിശീലനം.
Read Moreകളത്തിൽ കുറവു സമയം ഇംഗ്ലീഷ് താരങ്ങൾ
ലണ്ടൻ: ക്ലബ് പോരാട്ടങ്ങളിലും ലോകകപ്പ് യോഗ്യതയിലുമെല്ലാമായി ഈ സീസണിൽ ഇംഗ്ലീഷ് താരങ്ങൾക്ക് അധ്വാനം കുറവായിരുന്നതായി കണക്കുകൾ. റഷ്യൻ ലോകകപ്പിനുള്ള 23 അംഗ സംഘങ്ങളിൽ ഉൾപ്പെട്ട താരങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇതുവെളിപ്പെട്ടത്. ഏറ്റവും അധികം സമയം കളത്തിൽ ചിലവിട്ടത് സ്പാനിഷ്, ഫ്രഞ്ച്, ബ്രസീൽ താരങ്ങളായിരുന്നു എന്നും കണക്ക് വ്യക്തമാക്കുന്നു. സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററിയാണ് കണക്ക് പുറത്തുവിട്ടത്. 2017 ജൂലൈ ഒന്നു മുതൽ 2018 മേയ് 31 വരെയുള്ള കണക്കാണിത്. ലോകകപ്പിനുള്ള സ്പാനിഷ് സംഘത്തിലെ 23 അംഗങ്ങൾ ഇക്കാലയളവിൽ 85,000ൽ അധികം മിനിറ്റ് കളത്തിൽ ഉണ്ടായിരുന്നു. ഫ്രഞ്ച്, ബ്രസീൽ താരങ്ങൾ 80,000ൽ അധികം മിനിറ്റ് കളത്തിലുണ്ടായിരുന്നപ്പോൾ ഇംഗ്ലീഷ് താരങ്ങൾ 75,000 മിനിറ്റിൽ അധികമേ ഉണ്ടായിരുന്നുള്ളൂ. അർജന്റൈൻ താരങ്ങൾ 70,000 മിനിറ്റ് മാത്രവുമായി പോർച്ചുഗൽ, ഡെന്മാർക്ക്, ഉറുഗ്വെ, സെർബിയ, ജർമനി എന്നിവയ്ക്കു പിന്നിൽ പത്താം സ്ഥാനത്താണ്. പോർച്ചുഗലിന്റെ ഗോളിയായ റൂയി പാറ്റ്റീസ്യോയാണ് ഏറ്റവും…
Read Moreഫ്രഞ്ച് ഓപ്പണ്‍: സ്വെരേവിനെ അട്ടിമറിച്ച് തീം
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ അട്ടിമറിച്ച് ഓസ്ട്രിയയുടെ ഡൊമിനിക് തീം സെമിയിൽ. ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നാലാം സീഡായ തീമിന്റെ ജയം. സ്കോർ: 6-4, 6-2, 6-1. വനിതാ സിംഗിൾസിൽ അമേരിക്കയുടെ മാഡിസണ്‍ കെയ്സ് സെമിയിൽ പ്രവേശിച്ചു. കസാക്കിസ്ഥാന്റെ ജൂലിയ പുടിൻസേവയെയാണ് കെയ്സ് കീഴടക്കിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിൽ 7-6(7-5), 6-4നായിരുന്നു അമേരിക്കൻ താരത്തിന്റെ ജയം. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ – ഫ്രാൻസിന്റെ എഡ്വേർഡ് റോജർ വാസെലിൻ സഖ്യം ക്വാർട്ടറിൽ കടന്നു. ബ്രസീലിന്റെ മാഴ്സെലോ മെലോ – പോളണ്ടിന്റെ ലൂക്കാസ് കുബോട്ട് കൂട്ടുകെട്ടിനെ കീഴടക്കിയായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ: 6-4, 7-6(7-1).
Read Moreചിലിക്കു മുന്നിൽ സെർബിയ വീണു
ഗ്രാസ് (ഓസ്ട്രിയ): രണ്ടാം നിരക്കാരുമായി എത്തിയ ചിലിക്കു മുന്നിൽ ലോകകപ്പ് സന്നാഹ മത്സരത്തിൽ സെർബിയ വീണു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചിലി ജയം നേടിയത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഗില്ലെർമോ മാരിപാനാണ് ചിലിക്കായി ലക്ഷ്യംനേടിയത്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ട് കടക്കാൻ കോപ്പ അമേരിക്ക ജേതാക്കളായ ചിലിക്ക് സാധിച്ചിരുന്നില്ല. ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്റാറിക്ക എന്നിവയ്ക്കൊപ്പമാണ് സെർബിയ.
Read Moreനൂറാമൻ ഛേത്രി!
മുംബൈ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഇതോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. നൂറാം മത്സരത്തിനിറങ്ങി ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയും(68, 90+1 മിനിറ്റുകൾ) ഒരു ഗോൾ നേടിയ ജെജെയുടെയും (71-ാം മിനിറ്റ്) മികവിലാണ് ഇന്ത്യയുടെ തകർപ്പൻ വിജയം. ആദ്യകളിയിൽ കാണികൾ ഇല്ലാത്തതിനെത്തുടർന്ന് ഛേത്രി ഇന്നത്തെ മത്സരത്തിലേക്ക് കാണികളെ ക്ഷണിച്ചിരുന്നു. ഛേത്രിയുടെ അഭ്യർഥന മാനിച്ച് എത്തിയ ആരാധകർ മുംബൈ ഫുട്ബോൾ അരീനയിൽ തിങ്ങിനിറഞ്ഞു. മത്സരം തുടക്കം മുതൽ മഴയിൽ മുങ്ങിയെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു ഇന്ത്യയുടെ കളി. ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കളം നിറഞ്ഞു. ഇന്ത്യക്കായി നൂറാം മത്സരം കളിച്ച ഛേത്രി ഇരട്ട ഗോൾ നേട്ടത്തോടെ ആകെ ഗോൾ 61 ആക്കി ഉയർത്തി. നിലവിൽ കളിക്കുന്ന താരങ്ങളിൽ…
Read Moreകപ്പ് എത്തീ!
ലോകകപ്പ് ഫുട്ബോൾ ട്രോഫി ലോകപര്യടനത്തിനുശേഷം റഷ്യയിൽ എത്തി. ഇനി കിക്കോഫിലേക്ക് ശേഷിക്കുന്നത് ഒന്‍പത് ദിനങ്ങൾ മാത്രം. വിരലിലെണ്ണാവുന്ന ദിനങ്ങൾക്കപ്പുറം ഭൂഗോളത്തിലെ ഏറ്റവും വലിയ രാജ്യത്തിലേക്ക് മനുഷ്യരാശി കണ്ണും കാതും കൂർപ്പിക്കുന്പോൾ സിരകളിൽ കാൽപ്പന്തിന്റെ വീര്യം നിറയും. കിരീടത്തിനായുള്ള അവസാന ഒരുക്കത്തിലുള്ള 32 ടീമുകളും തങ്ങളുടെ അന്തിമസംഘങ്ങളെ പ്രഖ്യാപിച്ചു. ഫ്രാൻസ്, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ വന്പൻ ടീമുകൾ നേരത്തേ പ്രഖ്യാപിച്ച 23 അംഗ സംഘത്തെത്തന്നെ നിലനിർത്തി. പരിക്കേറ്റ് ചികിത്സയിലുള്ള മുഹമ്മദ് സലയെ ഉൾപ്പെടുത്തിയാണ് ഈജിപ്ത് അന്തിമ സംഘത്തെ പ്രഖ്യാപിച്ചത്. സ്പെയിനിൽ ചികിത്സയിലുള്ള സല ശനിയാഴ്ചവരെ സ്പെയിനിൽ തുടരുമെന്നും തുടർന്ന് ടീമിനൊപ്പം ചേരുമെന്നുമാണ് നിലവിലെ സൂചന. പരിക്കേറ്റ വിൻസെന്റ് കോംപനിയെ ബെൽജിയവും നിലനിർത്തി. അതേസമയം, പരിക്കേറ്റ നികോളാസ് ബെൻഡ്തറെ ഡെന്മാർക്ക് അവസാന 23ൽനിന്ന് ഒഴിവാക്കി. ക്രൊയേഷ്യ 23 അംഗമായി കുറച്ചപ്പോൾ പ്രതിരോധനിരക്കാരനായ മാറ്റെജ് മിതോവിച്ച് പുറത്തായി. നിലവിലെ ലോക…
Read Moreഇന്ത്യക്കു രണ്ടാം ജയം
ക്വലാലംപുർ: ഏഷ്യ കപ്പ് വനിതാ ട്വന്റി20യിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. 66 റണ്‍സിനു തായ്ലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തി. മിതാലി രാജ് ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്കു ശോഭിക്കാനായില്ല. 20 ഓവറിൽ ഇന്ത്യ നാലു വിക്കറ്റിന് 132 റണ്‍സ് എടുത്തു. തായ്ലൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 66 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. പുറത്താകാതെ 17പന്തിൽ 27 റണ്‍സ് എടുക്കുകയും തായ്ലൻഡിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹർമൻപ്രീത് കൗറാണ് കളിയിലെ താരം. ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിംഗിനുവിടുകയായിരുന്നു. മോണാ മെഷ്റമും സ്മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കം നൽകി. 53 റണ്‍സിലാണ് ഒന്നാം വിക്കറ്റ് സഖ്യം പിരിഞ്ഞത്. ഫോമിലെത്താൻ വിഷമിക്കുന്ന വേദ കൃഷ്ണമൂർത്തിക്കു സ്ഥാനക്കയറ്റം നല്കി. എന്നാൽ, വേദയ്ക്ക് (11 റൺസ്) പ്രതീക്ഷ കാക്കാനായില്ല. നായിക ഹർമൻപ്രീത് കൗറിന്റെ 17 പന്തിൽ…
Read Moreസനെയെ ജർമനി ഒഴിവാക്കി
ബർലിൻ: നിലവിലെ ലോകകപ്പ് ചാന്പ്യന്മാരായ ജർമനി റഷ്യൻ ലോകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി താരമായ ലിറോയ് സനെയുൾപ്പടെ നാലു പേരെ നീക്കിയാണ് 23 പേരടങ്ങിയ അന്തിമ പട്ടിക പുറത്തിറക്കിയത്. ബേണ്‍ഡ് ലിനോ (ഗോൾകീപ്പർ), ജോനാഥൻ ഥാ (പ്രതിരോധം), നീൽസ് പെറ്റേർസണ്‍ (മിഡ്ഫീൽഡ്/ആക്രമണം) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവർ. സൗത്ത് ടിറോളിലെ എപ്പാനിലായിരുന്നു ടീം പ്രഖ്യാപനച്ചടങ്ങ്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഗോളി മാനുവൽ നൊയർ ആണ് ക്യാപ്റ്റൻ. മേയ് 23ന് സൗത്ത് ടിറോളിൽ ജർമൻ താരങ്ങൾ ലോകകപ്പിനായുള്ള പരിശീലനം ആരംഭിച്ചിരുന്നു. ജൂണ്‍ അഞ്ചിന് ജർമൻ ടീം റഷ്യയിലേയ്ക്കു തിരിക്കും. ജർമൻ താരങ്ങളെ കാണാൻ ചാൻസലർ ജർമൻ ടീം അംഗങ്ങളെ ചാൻസലർ ആംഗല മെർക്കൽ സന്ദർശിച്ചു. എപ്പിയാനോയിലെ പരിശീലന ക്യാന്പിലായിരുന്നു ചാൻസലറുടെ സന്ദർശനം. ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെയ്നാർഡ് ഗ്രിൻഡൽ, ടീം മാനെജർ ഒലിവർ ബീയറോഫ്, സമി ഖെദീര തുടങ്ങിയവർ മെർക്കലിനെ…
Read More