മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ 21-ാം എഡിഷനായി ടീമുകള്‍ റഷ്യന്‍ മണ്ണില്‍ എത്തിത്തുടങ്ങി. ഗ്രൂപ്പ് ബിയിലെ ഇറാന് ആണ് ഏറ്റവും ആദ്യം പറന്നിറങ്ങിയത്. ജൂണ്‍ അഞ്ചിന് ഇറാന് റഷ്യയിലെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ 15നാണ് ഇറാന്റെ ആദ്യ മത്സരം. 2010 ചാമ്പ്യന്മാരും ഇത്തവണത്തെ ഫേവറിറ്റുകളില്‍ ഒന്നുമായ സ്പെയിനും ലോകകപ്പിലെ കന്നിക്കാരായ പാനമയും ഇന്നലെ വോള്‍ഗാ നദിയുടെ നാട്ടിലെത്തി. സ്പാനിഷ് സംഘം കരസ്നോഡറില് ഇറങ്ങിയപ്പോള്‍ പാനമ സാരന്സ്കിലായിരുന്നു കാലുകുത്തിയത്. ഏഷ്യന്‍ പ്രതീക്ഷയുമായെത്തുന്ന സൗദി അറേബ്യയും റഷ്യയില്‍ ഇന്നലെ പറന്നിറങ്ങി. റഷ്യന്‍ ലോകകപ്പിന്റെ ഉദ്ഘാടനമത്സരം കളിക്കുന്നവരാണ് സൗദി സംഘം. 14ന് ഇന്ത്യന്‍ സമയം രാത്രി 8.30ന് സൗദിയും റഷ്യയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന പോരാട്ടം. ടീമുകള്‍ എത്തിത്തുടങ്ങിയതോടെ റഷ്യ ഫുട്ബോള്‍ ലഹരിയിലമര്‍ന്നു തുടങ്ങി. ടീമുകളുടെ വരവ് റഷ്യന്‍ ചാനലുകള്‍ ലൈവ് ടെലികാസ്റ്റ് നടത്തി ആവേശംനിറച്ചു. 2016 യൂറോ കപ്പിലെ തിരിച്ചടിക്കുശേഷം സ്പെയിനിന്റെ…
Read MoreCategory: Sports
ജർമനിക്ക് ഓസിലിന്റെ പരിക്കിൽ ആശങ്ക
ബർലിൻ: ജർമനിയുടെ മധ്യനിരതാരം മെസ്യൂട്ട് ഓസിലിന്റെ പരിക്കിൽ ആശങ്ക. മുട്ടിനേറ്റ പരിക്കാണ് ഓസിലിനെ വിഷമിപ്പിക്കുന്നത്. പരിക്കിനെത്തുടർന്ന് ഓസിലിന് ഇറ്റലിയിലെ എപ്പാനിൽ നടന്ന ജർമൻ ടീമിന്റെ പരിശീലന സെഷന്റെ ഭൂരിഭാഗവും നഷ്ടമായിരുന്നു. ഇന്നലെ ടീമിനൊപ്പം വാംഅപ്പ് നടത്തിയെങ്കിലും പരിശീലനം തനിയെയാണ് നടത്തിയത്. ഓസിലിന്റെ പരിക്കിൽ ആശങ്കയുണ്ടെന്ന് പരിശീലകൻ ജോകിം ലോ പറഞ്ഞു. 17ന് മെക്സിക്കോയ്ക്കെതിരേയാണ് ജർമനിയുടെ ആദ്യ മത്സരം. ഓസ്ട്രിയയ്ക്കെതിരേയുള്ള സന്നാഹമത്സരത്തിൽ ഓസിൽ ഇറങ്ങുകയും ഗോൾ നേടുകയും ചെയ്തിരുന്നു. എന്നാൽ, മത്സരം മുഴുവൻ പൂർത്തിയാക്കാതെ 76-ാം മിനിറ്റിൽ പിൻവലിക്കേണ്ടിവന്നു.
Read Moreഅർജന്റീനയുടെ ലാൻസിനി പുറത്ത്
ബാഴ്സലോണ: അർജന്റീനയുടെ മധ്യനിരതാരം മാനുവൽ ലാൻസിനി ലോകകപ്പ് ഫുട്ബോൾ ടീമിൽനിന്നു പുറത്ത്. പരിശീലനത്തിനിടെ മുട്ടിനു പരിക്കേറ്റാണ് ലാൻസിനി ടീമിൽനിന്നു പുറത്തായത്. ടീമിന്റെ രാവിലെത്തെ പരിശീലനത്തിനിടെയാണ് ലാൻസിനിയുടെ വലതു മുട്ടിനു പരിക്കേറ്റതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. അടുത്തയാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ ലാൻസിനി അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തിന് ലീഗ് സീസണിന്റെ അവസാനവും മുട്ടിനേറ്റ പരിക്കിന്റെ പിടിയിലായിരുന്നു.
Read Moreഫ്രഞ്ച് ഓപ്പണ്‍: നദാൽxതീം ഫൈനല്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലിൽ നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ സ്പെയിനിന്റെ റാഫേൽ നദാലും ഓസ്ട്രിയയുടെ ഡൊമിനിക് തീമും ഏറ്റുമുട്ടും. 11-ാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനായി ലക്ഷ്യംവയ്ക്കുന്ന നദാൽ സെമിയിൽ അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപൊട്രോയെയാണ് കീഴടക്കിയത്. സ്കോർ: 6-4, 6-1, 6-2. സെമിയില്‍ ഇറ്റലിയുടെ മാര്‍ക്കോ ചെക്കിനാറ്റോയെ കീഴടക്കിയാണ് തീം കലാശപ്പോരാട്ടത്തിനു യോഗ്യത കരസ്ഥമാക്കിയത്. സ്കോര്‍: 7-5, 7-6(12-10), 6-1. ടൈബ്രേക്കറിലൂടെയായിരുന്നു ഓസ്ട്രിയന്‍ താരം രണ്ടാം സെറ്റ് നേടിയത്. ആറ് എയ്സുകള്‍ ഓസ്ട്രിയന്‍ താരത്തിന്റെ റാക്കറ്റില്‍നിന്ന് പാഞ്ഞപ്പോള്‍ ചെക്കിനാറ്റോ മൂന്നെണ്ണം പായിച്ചു. വനിതാ ഫൈനല്‍ ഇന്ന് വനിതാ വിഭാഗം സിംഗിള്‍സ് ജേതാവിനെ ഇന്ന് അറിയാം. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കുന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം റൊമാനിയയുടെ സിമോണ ഹാലെപ്പ് പത്താം സീഡായ അമേരിക്കയുടെ…
Read Moreകോഹ്ലിക്കു ബിസിസിഐ പുരസ്കാരം
ന്യൂഡൽഹി: കഴിഞ്ഞ രണ്ടു സീസണുകളിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. ബിസിസിഐ ആദ്യമായി പ്രഖ്യാപിച്ച മികച്ച വനിതാ താരത്തിനുള്ള അവാർഡ് ലോകകപ്പ് സൂപ്പർ സ്റ്റാറുകളായ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന എന്നിവർ നേടി. 2016-17 സീസണിലെ അവാർഡും ഹർമൻപ്രീത് കൗറിനും 2017-18 സീസണിലെ അവാർഡ് സ്മൃതി മന്ദാനയ്ക്കുമാണ്. 12ന് ബംഗളൂരുവിൽവച്ച് അവാർഡുകൾ വിതരണം ചെയ്യും. 2016-17 സീസണിൽ കോഹ്ലി 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 74 ശരാശരിയിൽ 1,332 റണ്‍സും 27 ഏകദിനങ്ങളിൽനിന്നായി 84.22 ശരാശരിയിൽ 1,516 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 2017-18 സീസണിൽ എട്ടു ടെസ്റ്റുകളിൽ നിന്ന് 89.6 ശരാശരിയിൽ കോഹ്ലിക്ക് 896 റണ്‍സും ഏകദിനത്തിൽ 75.50 ശരാശരിയുമുണ്ട്. 2016-17 സീസണിൽ വനിതാ താരങ്ങളിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡയാന എഡുൾജി നിരസിച്ചു. കമ്മിറ്റി…
Read Moreഅർജുൻ തെണ്ടുൽക്കർ അണ്ടർ 19 ടീമിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ 19 ടീമിൽ. ഇടങ്കയ്യൻ സീമറും ബാറ്റ്സ്മാനുമായ അർജുൻ തെണ്ടുൽക്കർ മുംബൈ അണ്ടർ 14, 16 ടീമുകളിൽ കളിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം സിഡ്നിയിൽ നടന്ന ക്രിക്കറ്റ് ഗ്ലോബൽ ചലഞ്ചിലെ ഒരു മത്സരത്തിൽ 27 പന്തിൽ 48 റണ്‍സ് നേടുകയും നാല് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അടുത്ത മാസമാണ് പര്യടനം. പതിനെട്ടുകാരനായ അർജുൻ തെണ്ടുൽക്കറെ ചതുർദിന ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Moreഹാലെപ്പ് ഫൈനലിൽ; നദാൽ സെമിയിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ സിമോണ ഹാലെപ്പ് ഫൈനലിൽ. മൂന്നാം സീഡായ സ്പെയിനിന്റെ ഗാർബിനെ മുഗുരുസയെയാണ് ഹാലെപ്പ് നേരിട്ടുള്ള സെറ്റുകൾക്ക് സെമിയിൽ കീഴടക്കിയത്. സ്കോർ: 6-1, 6-4. തലേ ദിവസത്തെ മഴയ്ക്കുശേഷം പുരുഷ വിഭാഗം സിംഗിൾസ് പോരാട്ടത്തിനിറങ്ങിയ റാഫേൽ നദാലും യുവാൻ മാർട്ടിൻ ഡെൽ പൊട്രോയും സെമിയിൽ. ആദ്യ സെറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചുവന്നാണ് നിലവിലെ ചാന്പ്യനായ നദാൽ സെമിയിലെത്തിയത്. അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ 4-6, 6-3, 6-2, 6-2നാണ് നദാൽ കീഴടക്കിയത്. സെമിയിൽ നദാൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോയെ നേരിടും. ഡെൽ പൊട്രോ 7-6, 5-7, 6-3, 7-5ന് മരീൻ സിലിച്ചിനെ പരാജയപ്പെടുത്തി.
Read Moreറൊണാൾഡോ റയൽ വിട്ടു!
ബർലിൻ: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചു. പോർച്ചുഗീസ് പത്രമായ റിക്കാർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2009 മുതൽ റൊണാൾഡോ റയലിലായിരുന്നു. റൊണാൾഡോ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ഫ്രഞ്ച് മധ്യനിരതാരമായ പോൾ പോഗ്ബയും 1,108 കോടി രൂപയുമാണ് റൊണാൾഡോയുടെ ട്രാൻസ്ഫർ മൂല്യമെന്നും ലണ്ടനിൽനിന്നുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഫലം വർധിപ്പിക്കണമെന്ന റൊണാൾഡോയുടെ അഭ്യർഥന റയൽ ബോസ് ഫ്ലോറന്റീനോ പെരസ് മാനിച്ചില്ലെന്നതാണ് റൊണാൾഡോ റയൽ വിടാനുള്ള കാരണം എന്നാണ് റിപ്പോർട്ട്. റൊണാൾഡോ പണത്തിന്റെ പിറകെ പോകുന്നില്ല, പക്ഷെ കൂടുതൽ അംഗീകാരം ഇഷ്ടപ്പെടുന്നു, എന്നാൽ പ്രതിഫലം കൂട്ടാതെ വരുന്പോൾ ഒരു കൂടുമാറ്റത്തിനായി പ്രേരിപ്പിക്കപ്പെടുന്നു എന്നും പത്രം പറയുന്നു. സ്പാനിഷ് ക്ലബ്ബായ റയലിന്റെ ഉടമകളും റൊണാൾഡോയുെട കണ്‍സൾട്ടന്റായ ജോർജ് മെൻഡസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിഫലമായ 21…
Read Moreസുവാരസും സലയുമുള്ള എ
ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എ രണ്ട് താരങ്ങളാൽ ശ്രദ്ധേയം. ഒന്ന് ഉറുഗ്വെയുടെ ‘കടിയൻ’ എന്നുവിശേഷിപ്പിക്കപ്പെടുന്ന ലൂയിസ് സുവാരസ്. രണ്ട് ഈ സീസണിൽ ഏവരും ചർച്ച ചെയ്ത ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഈ സീസണിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനായി 44 ഗോളടിച്ച സലയുടെ മികവാണ് ഈജിപ്തിന് പ്രതീക്ഷയേകിയിരുന്നത്. എന്നാൽ, ചാന്പ്യൻസ് ലീഗ് ഫൈനലിൽ സലയുടെ തോളിനു പരിക്കേറ്റതോടെ ഈജിപ്ത് ആശങ്കയിലായി. ഗ്രൂപ്പിലെ എല്ലാ കളികളിലും സല ഉണ്ടാകുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈജിപ്തിന്റെ ലോകകപ്പ് മുന്നൊരുക്കത്തിന് കനത്ത പ്രഹരമായിരിക്കുകയാണ് സലയുടെ പരിക്ക്. ലൂയിസ് സുവാരസ്, എഡിസൻ കവാനി തുടങ്ങിയവരുടെ കരുത്താണ് ഉറുഗ്വെയ്ക്ക് ശക്തി പകരുന്നത്. ആതിഥേയരായ റഷ്യക്ക് സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ട്. തങ്ങളുടെ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ഉത്തരവാദിത്തമാണ് റഷ്യക്കുള്ളത്. ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളിൽ ഫിഫ റാങ്കിൽ ഏറ്റവും…
Read Moreബെൽജിയത്തിന്റെ ടെക്ബോൾ ടേബിൾ തന്ത്രം!
ലോകകപ്പ് ഫുട്ബോളിനു സജ്ജമാകാൻ ബെൽജിയൻ ടീമിനു പരിശീലനത്തിനായി പുതിയ സാങ്കേതിക വിദ്യ. 2000 പൗണ്ട് വില വരുന്ന ടെക്ബോൾ ടേബിളാണ് കോച്ച് റോബർട്ടോ മാർട്ടിനസ് അവതരിപ്പിച്ചിരിക്കുന്നത്. ബെൽജിയം ടീമിന്റെ കഴിഞ്ഞ തിങ്കളാഴ്ചത്തെ പരിശീലനത്തിൽ പ്രധാന ഘടകമായിരുന്നു ഈ ടെക്ബോൾ ടേബിൾ. പന്തടക്കം സൂക്ഷമമായി പരിശീലിക്കാൻ ഈ കളി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ടേബിൾ വയർ ചെയ്യപ്പെടുകയും കളിക്കാർ എതിരാളിയുടെ വശത്തുനിന്ന് നിലത്ത് തൊടാതെ പന്ത് അടിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. മറ്റു കളിക്കാർ പന്തിന്റെ നീക്കം ശ്രദ്ധിക്കുകയും തുടർന്നു ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കുകയും ചെയ്യുന്ന ഒരു വിശേഷപ്പെട്ട രീതിയാണ് കോച്ച് അവതരിപ്പിക്കുന്നത്. ലോകകപ്പിന്റെ സമയബന്ധിതമായ ഷെഡ്യൂളിനു മുന്നോടിയായി ബെൽജിയം കളിക്കാർ ഈ രീതി സ്വായത്തമാക്കിയെന്നാണ് കോച്ച് അവകാശപ്പെടുന്നത്. ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ എതിരാളികൾ പാനമ, ടുണീഷ്യ ഇംഗ്ലണ്ട് എന്നിവയാണ്. ജൂണ്‍ 18 നാണ് ബെൽജിയത്തിന്റെ ആദ്യ മൽസരം. പാനമയുമായി സോച്ചിയിലാണ്…
Read More