ബര്‍ലിന്‍: ലോകകപ്പിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ ലോക ചാമ്പ്യന്മരായ ജര്‍മനിയെ ഓസ്ട്രിയ അടിയറവു പറയിച്ചു. ലോകചാമ്പ്യന്മാരായ ജര്‍മനി ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഓസ്ട്രിയയ്ക്കു മുന്നില്‍ കീഴടങ്ങിയത്. ഏഴു മാസമായി പരിക്കേറ്റു പുറത്തായിരുന്ന ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയർ തിരിച്ചുവന്ന മത്സരമായിരുന്നു. ടൂര്‍ണമെന്റില്‍ യോഗ്യതപോലും നേടാത്ത ഓസ്ട്രിയയ്ക്കെതിരേയുള്ള തോല്‍വി ജര്‍മന്‍കാരെ ഞെട്ടിച്ചു. പരിക്കില്‍നിന്നു തിരിച്ചെത്തിയ ക്യാപ്റ്റന്‍ നോയര്‍ മുഴുവന്‍ സമയവും കളിച്ചതാണ് ജര്‍മനിയുടെ ആശ്വാസമായത്. കനത്ത മഴയും കാറ്റും കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. ഈ പശ്ചാത്തലത്തില്‍ ലോകകപ്പിനു മുമ്പ് പരുക്കേല്‍ക്കാതെ സൂക്ഷിച്ചു കളിച്ചതും ജര്‍മനിയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. കളി തുടങ്ങും മുമ്പേ ആടിത്തിമിര്‍ത്ത മഴയില്‍ കളിക്കളവും കളിക്കാരും നനഞ്ഞു കുതിര്‍ന്നിരുന്നു. എങ്കിലും ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ കളിയിലും പന്തടക്കത്തിലും മുന്നിട്ടു നിന്നിരുന്ന ലോക ചാമ്പ്യന്മാര് അയല്‍ക്കാരായ ഓസ്ട്രിയയ്ക്കെതിരെ പതിനൊന്നാം…
Read MoreCategory: Sports
ഗോളടിച്ച് നെയ്മര്‍ തിരിച്ചുവന്നു
ലിവര്‍പൂള്‍: ബ്രസീല്‍ പരിശീലകന് ടിറ്റെയ്ക്കും ആരാധകര്‍ക്കും ആശ്വസിക്കാം. ബ്രസീല്‍ ജയിച്ചു. ഇതോടൊപ്പം നെയ്മര്‍ ഗോളടിക്കുകയും ചെയ്തു. ലോകകപ്പിനു മുമ്പുള്ള അന്താരാഷ് ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിനു ക്രൊയേഷ്യയെ തകര്‍ത്തു. പരിക്കിനെത്തുടര്‍ന്നുള്ള മൂന്നു മാസത്തെ വിശ്രമത്തിനുശേഷം നെയ്മര്‍ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായി. 69-ാം മിനിറ്റില്‍ ഫിലപ്പെ കുടിഞ്ഞോയുടെ പാസില്‍നിന്ന് നെയ്മര്‍ വലകുലുക്കി . ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ കസേമറിയുടെ ത്രൂബോളില്‍നിന്ന് റോബര്‍ട്ടോ ഫിര്‍മിനോ വിജയം ഉറപ്പിച്ച ഗോള്‍ നേടി. ലോകകപ്പില്‍ 17ന് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും മുമ്പ് അടുത്ത ഞായറാഴ്ച ഓസ്ട്രിയയുമായി ബ്രസീല്‍ സൗഹൃദ മത്സരത്തിനിറങ്ങും.
Read Moreനിപ്പാ വെെറസ്: അത്ലറ്റിക്സ് മീറ്റുകൾ മാറ്റിവച്ചു
തിരുവനന്തപുരം: നിപ്പാ വെെറസ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന അത്ലറ്റിക് മീറ്റുകൾ മാറ്റിവച്ചു. ജൂൺ അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന 62-ാമത് ഡോ. ടോണി ഡാനിയൽ കേരള സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പും ഒളിന്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ കേരള സ്റ്റേറ്റ് യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പുമാണ് മാറ്റിവച്ചത്. എല്ലാ ജില്ലയിൽ നിന്നും അത്ലറ്റുകൾ പങ്കെടുക്കാൻ എത്തുന്ന പശ്ചാത്തലത്തിലാണ് മീറ്റുകൾ മാറ്റാൻ തീരുമാനമായത്.
Read Moreഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ച് ക്വാർട്ടറിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നു. സ്പെയിനിന്റെ ഫെർണാണ്ടോ വെർഡസ്കോയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-4, 6-2. ഫ്രഞ്ച് ഓപ്പണിൽ ഇത് 12 ാം തവണയാണ് ജോക്കോവിച്ച് അവസാന എട്ടിലെത്തുന്നത്. ഓപ്പൺ എറയിൽ ഇത് റിക്കാർഡ് ആണ്.
Read Moreതേജസ്വിനി ശങ്കർ ഏഷ്യൻ ഗെയിംസിനില്ല
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്കു തിരിച്ചടി നൽകിക്കൊണ്ട് ഹൈജംപിലെ ദേശീയ റിക്കാർഡ് താരം തേജസ്വിനി ശങ്കർ ഗെയിംസിൽനിന്നു പിന്മാറി. കഴുത്തിനേറ്റ പരിക്കാണ് പിന്മാറാൻ കാരണം. കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന താരം ഗെയിംസിൽനിന്നു പിന്മാറുന്ന വിവരം അത്ലറ്റിക് ഫെഡറേഷനെ അറിയിച്ചു. ഗെയിംസിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചുകൊണ്ട് തേജസ്വിനി ശങ്കർ കത്തയയ്ക്കുകയായിരുന്നുവെന്ന് എഎഫ്ഐ സെക്രട്ടറി സി.കെ. വത്സണ്‍ പറഞ്ഞു. മാർച്ചിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ചാന്പ്യൻഷിപ്പിലാണ് 2.28 മീറ്റർ ചാടി തേജസ്വിനി ദേശീയ റിക്കാർഡ് സ്ഥാപിച്ചത്. കഴിഞ്ഞ മാസം ടെക്സാസിൽ നടന്ന ഒരു ഗെയിംസിൽ തേജസ്വിനി 2.29 മീറ്റർ ചാടിയിരുന്നു. 2015 ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ 2.25 മീറ്റർ ചാടി വെങ്കലം നേടിയിരുന്നു.
Read Moreജോക്കോവിച്ച് പ്രീക്വാർട്ടറിൽ, ദിമിത്രോവ് പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മാരത്തണ്‍ പോരാട്ടത്തിനൊടുവിൽ സ്പെയിനിന്റെ ബൗതിസ്ത അഗട്ടിനെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 6-4, 7-6(8-6), 7-6(7-4), 6-2നായിരുന്നു ജോക്കോയുടെ ജയം. 2006 യുഎസ് ഓപ്പണിനുശേഷം ഏറ്റവും മോശം റാങ്കിലുള്ള സെർബിയൻ താരം ഫ്രഞ്ച് ഓപ്പണിൽ 20-ാം സീഡ് ആണ്. നാല് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മുൻ ലോക ഒന്നാം നന്പർ താരത്തിന്റെ ജയം. നാലാം സീഡായിരുന്ന ബർഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് മൂന്നാം റൗണ്ടിൽ പുറത്തായി. സ്പെയിനിന്റെ ഫെർണാണ്ടോ വെർഡസ്കോയാണ് 7-6(7-4), 6-2, 6-4നു ദിമിത്രോവിനെ കീഴടക്കിയത്. വനിതാ സിംഗിൾസിൽ ചെക് റിപ്പബ്ലിക്കിന്റെ ബാർബോറ സ്ട്രികോവ, അമേരിക്കയുടെ മാഡിസണ്‍ കെയ്സ്, റഷ്യയുടെ ഡാരിയ കസാറ്റ്കിന, കസാക്കിസ്ഥാന്റെ യൂലിയ പുറ്റിൻസെവ എന്നിവർ പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
Read Moreസ്വപ്നം ലോകകപ്പ് കിരീടം: മെസി
ബുവേനോസ് ആരീസ്: റഷ്യൻ ലോകകപ്പ് ഉയർത്തുകയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നമെന്ന് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. 2014 ലോകകപ്പ് ഫൈനലിലെ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അർജന്റീന ടീമിന് റഷ്യൻ ലോകകപ്പിനുള്ള യാത്രയയപ്പ് ചടങ്ങിനിടെയുള്ള അഭിമുഖത്തിലായിരുന്നു മെസി മനസ് തുറന്നത്. അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രി ഉൾപ്പെടെയുള്ള പ്രമുഖർ അർജന്റീന ടീമിനെ യാത്രയയ്ക്കാൻ എത്തിയിരുന്നു. ഇന്നലെ സ്പെയിനിലെ ബാഴ്സലോണയിലെത്തിയ അർജന്റൈൻ സംഘം അടുത്ത ദിവസം ഇസ്രയേലിനെ നേരിടാൻ ജറുസലമിലേക്ക് യാത്രതിരിക്കും. ഞായറാഴ്ചയാണ് അർജന്റീന – ഇസ്രയേൽ സന്നാഹ മത്സരം. ലോകകപ്പിനായി റഷ്യയിലേക്കു പുറപ്പെടുന്നതിമുന്പ് അർജന്റീനയുടെ അസാനവട്ട ഒരുക്കം ബാഴ്സലോണയിൽ നടക്കും. 2014 ലോകകപ്പിൽ തങ്ങളുടെ സർവകരുത്തും അർപ്പിച്ചായിരുന്നു ഓരോ മത്സരവും കളിച്ചത്. എന്നിട്ടും ഫലം അവസാന നിമിഷം എതിരായി. ഇത്തവണയും അമിത പ്രതീക്ഷകൾ വച്ചുപുലർത്തുന്നതിൽ കാര്യമില്ല. എങ്കിലും തങ്ങളുടെ ജനറേഷനിലുള്ള കളിക്കാർക്ക്…
Read Moreസുനിൽ ഛേത്രിയുടെ ഹാട്രിക്കിൽ ഇന്ത്യക്ക് ജയം
മുംബൈ: എഎഫ്സി ഏഷ്യ കപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള ഇന്റർകോണ്ടിനെന്റൽ കപ്പ് ചാന്പ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യക്ക് വിജയത്തുടക്കം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ കരുത്തിൽ ചൈനീസ് തായ്പേയിയെ 5-0ന് ഇന്ത്യ തകർത്തു. 14, 34, 62 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ബൂട്ട് ശബ്ദിച്ചത്. ഇതോടെ ഛേത്രിയുടെ രാജ്യാന്തര ഗോൾ എണ്ണം 59 ആയി. ഇന്ത്യൻ ക്യാപ്റ്റന്റെ 99-ാം മത്സരമായിരുന്നു ഇത്. ഉഡൻത സിംഗ് (48-ാം മിനിറ്റ്), പ്രണോയ് ഹൾഡർ (78-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലെ ശേഷിച്ച രണ്ട് ഗോളുകൾ. ജെജെ ലാൽപെഖ്വലയുടെ പാസിൽനിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ എത്തിയത്. ബോക്സിനു സെന്ററിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ തൊടുത്ത ഷോട്ടിന് ചൈനീസ് തായ്പേയിയുടെ ഗോളിക്ക് മറുപടിയില്ലായിരുന്നു. 34-ാം മിനിറ്റിൽ ജെജെയുടെ പാസിൽ ഛേത്രി രണ്ടാമതും വലകുലുക്കി. വിംഗറായ ഉഡൻത 48-ാം മിനിറ്റിൽ ഇന്ത്യയുടെ ലീഡ് 3-0 ആക്കി. അനിരുദ്ധ ഥാപ്പയുടെ…
Read Moreചാന്പ്യൻസ് ട്രോഫിയിൽ ശ്രീജേഷ് നയിക്കും
ന്യൂഡൽഹി: ചാന്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യയുടെ 18 അംഗ പുരുഷ ടീമിനെ പ്രഖ്യാപിച്ചു. പി.ആർ. ശ്രീജേഷാണ് ടീമിന്റെ നായകൻ. നെതർലൻഡ്സിലെ ബ്രീഡയിൽ 23നാണ് ടൂർണമെന്റിനു തുടക്കമാകുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ശ്രീജേഷിന്റെ നേതൃത്വത്തിനു കീഴിൽ കഴിഞ്ഞ വർഷം ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 34 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ആദ്യ സ്ഥാനങ്ങളിലെത്തിയത്. യുവതാരം കൃഷ്ണ് പഥക്കാണ് രണ്ടാമത്തെ ഗോൾകീപ്പർ. പരിചയസന്പന്നനായ പ്രതിരോധതാരം ബിരേന്ദ്ര ലാക്രയെ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.
Read Moreപെറുവിന് ആശ്വാസം, ഗ്വെറേറോ ലോകകപ്പിനെത്തും
ലിമ: ലോകകപ്പ് ഫുട്ബോളിനു പന്തുരുളാൻ ദിനങ്ങൾമാത്രം ശേഷിക്കേ പെറുവിന് ആശ്വാസമായി ക്യാപ്റ്റൻ പൗളോ ഗ്വെറേറോയുടെ വിലക്ക് നീക്കിയുള്ള കോടതി വിധിയെത്തി. മുപ്പത്തിനാലുകാരനായ ഗ്വെറേറോയുടെ അപ്പീൽ പരിഗണിച്ച രാജ്യാന്തര കായിക കോടതിയാണ് വിലക്ക് താത്കാലികമായി നീക്കിയത്. പെറു ക്യാപ്റ്റന്റെ ശരീരത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കോടതി അദ്ദേഹത്തിന് 14 മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഗ്വെറേറോയുടെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ലോകകപ്പിൽ പെറുവിനൊപ്പം ഗ്രൂപ്പ് സിയിലുള്ള ഫ്രാൻസ്, ഡെന്മാർക്ക്, ഓസ്ട്രേലിയ എന്നിവയുടെ ക്യാപ്റ്റന്മാർ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യാത റൗണ്ടിൽ അർജന്റീനയ്ക്കെതിരായ മത്സശേഷമായിരുന്നു ഗ്വെറേറോയുടെ രക്ത സാന്പിളിൽ നിരോധിക്കപ്പെട്ട കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഫിഫ പെറു ക്യാപ്റ്റന്‍ ഒരു വർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ന്യൂസിലൻഡിനെതിരേ പ്ലേഓഫ് കളിച്ചാണ് പെറു ലോകകപ്പ് യോഗ്യത നേടിയത്. 1982നുശേഷം ആദ്യമായാണ് പെറു ലോകകപ്പിനെത്തുന്നത്.
Read More