യു ​​സീ​​ദി​​സ് … 12-ാം വ​​യ​​സി​​ല്‍ ലോ​​ക ചാ​​മ്പ്യ​​ന്‍!

സിം​​ഗ​​പ്പു​​ര്‍: ലോ​​ക നീ​​ന്ത​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ചൈ​​ന​​യു​​ടെ 12കാ​​രി യു ​​സീ​​ദി. സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​യാ​​യ യു ​​സീ​​ദി, ലോ​​ക നീ​​ന്ത​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മെ​​ഡ​​ല്‍ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡാ​​ണ് കു​​റി​​ച്ച​​ത്. വ​​നി​​ത​​ക​​ളു​​ടെ 4×200 മീ​​റ്റ​​ര്‍ ഫ്രീ​​സ്റ്റൈ​​ല്‍ റി​​ലേ​​യി​​ല്‍ വെ​​ങ്ക​​ലം നേ​​ടി​​യ ചൈ​​നീ​​സ് ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി യു ​​സീ​​ദി ച​​രി​​ത്ര​​ത്താ​​ളി​​ല്‍ ഇ​​ടം നേ​​ടി. ഹീ​​റ്റ്‌​​സി​​ല്‍ മാ​​ത്ര​​മാ​​ണ് യു ​​സീ​​ദി മ​​ത്സ​​രി​​ച്ച​​ത്. 1986ല്‍ ​​കാ​​ന​​ഡ​​യു​​ടെ ആ​​ലി​​സ​​ണ്‍ ഹിം​​ഗ്‌​​സ​​ണ്‍ 13-ാം വ​​യ​​സി​​ല്‍ വ​​നി​​ത​​ക​​ളു​​ടെ 200 മീ​​റ്റ​​ര്‍ ബ്രെ​​സ്റ്റ് സ്‌​​ട്രോ​​ക്കി​​ല്‍ വെ​​ങ്ക​​ലം നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. ചൈ​​നീ​​സ് ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നി​​ടെ എ ​​സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ് മാ​​ര്‍​ക്ക് മ​​റി​​ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് യു ​​സീ​​ദി 2025 ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 200 മീ​​റ്റ​​ര്‍ ബ​​ട്ട​​ര്‍​ഫ്‌​​ളൈ, 200 മീ​​റ്റ​​ര്‍ വ്യ​​ക്തി​​ഗ​​ത മെ​​ഡ്‌ലെ, 400 ​​മീ​​റ്റ​​ര്‍ വ്യ​​ക്തി​​ഗ​​ത മെ​​ഡ്‌ലെ ​​ഇ​​ന​​ങ്ങ​​ളി​​ലും ഈ 12​​കാ​​രി മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 200…

Read More

ടോ​​ട്ട​​ന്‍​ഹാ​​മി​​ല്‍ സൂ​​ര്യാ​​സ്ത​​മയം

സീ​​യൂ​​ള്‍: തി​​ക​​ച്ചും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നോ​​ടു വി​​ട​​പ​​റ​​ഞ്ഞു. 2025-26 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നോ​​ടു വി​​ട​​പ​​റ​​യു​​ന്ന​​താ​​യി സീ​​യൂ​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ അ​​റി​​യി​​ച്ച​​ത്. താ​​ര​​ത്തി​​ന്‍റെ 10 വ​​ര്‍​ഷം നീ​​ണ്ട ടോ​​ട്ട​​ന്‍​ഹാം ജീ​​വി​​ത​​ത്തി​​ന് ഇ​​തോ​​ടെ വി​​രാ​​മ​​മാ​​യി. ഇം​​ഗ്ലീ​​ഷ് സം​​സാ​​രി​​ക്കാ​​ന്‍​പോ​​ലും അ​​റി​​യാ​​തെ​​യാ​​ണ് ടോ​​ട്ട​​ന്‍​ഹാ​​മി​​ല്‍ 10 വ​​ര്‍​ഷം മു​​മ്പെ​​ത്തി​​യ​​തെ​​ന്നും ക്ല​​ബ്ബി​​നോ​​ടു വി​​ട​​പ​​റ​​യാ​​നു​​ള്ള സ​​മ​​യ​​മാ​​യെ​​ന്നും സ​​ണ്‍ പ​​റ​​ഞ്ഞു. ടോ​​ട്ട​​ന്‍​ഹാം വി​​ടു​​ന്ന​​ത് ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വി​​ഷ​​മ​​ക​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ക​​ണ്ണീ​​രോ​​ടെ വ്യ​​ക്ത​​മാ​​ക്കി. 2015ല്‍ ​​ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യെ​​ര്‍ ലെ​​വ​​ര്‍​കു​​സെ​​ന്നി​​ല്‍​നി​​ന്നാ​​യി​​രു​​ന്നു സ​​ണ്‍ ടോ​​ട്ട​​ന്‍​ഹാ​​മി​​ല്‍ എ​​ത്തി​​യ​​ത്. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നാ​​യി 454 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നിന്ന് 173 ഗോ​​ള്‍ നേ​​ടി, 101 അ​​സി​​സ്റ്റ് ന​​ട​​ത്തി. 2018-10 യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ്, 2020-21 ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് ഫൈ​​ന​​ലു​​ക​​ള്‍ ക​​ളി​​ച്ചു. 2024-25 യൂ​​റോ​​പ്പ ലീ​​ഗാ​​ണ് സ​​ണ്ണി​​ന്‍റെ സീ​​നി​​യ​​ര്‍…

Read More

മെസി വരും: 14 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം വീണ്ടും ഇന്ത്യയിൽ എത്തുന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡി​​​​സം​​​​ബ​​​​ർ 12 മു​​​​ത​​​​ൽ 15 വ​​​​രെ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി കോ​​​​ൽ​​​​ക്ക​​​​ത്ത, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, മും​​​​ബൈ, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഡി​​​​സം​​​​ബ​​​​ർ 12ന് ​​​​രാ​​​​ത്രി 10നു ​​​​കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന താ​​​​രം ര​​​​ണ്ട് പ​​​​ക​​​​ലും ഒ​​​​രു രാ​​​​ത്രി​​​​യു​​​​മ​​​​ട​​​​ക്കം സ​​​​ന്ദ​​​​ർ​​​​ശ​​​​ന വേ​​​​ള​​​​യി​​​​ലെ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വി​​​​ടെ ചി​​​​ല​​​​വ​​​​ഴി​​​​ക്കും. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ലോ​​​​ക​​​​ക​​​​പ്പ് ജേ​​​​താ​​​​വി​​​​ന്‍റെ 70 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള പ്ര​​​​തി​​​​മ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം, ‘ഗോ​​​​ട്ട് ക​​​​പ്പ്’, കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി മാ​​​​സ്റ്റ​​​​ർ ക്ലാ​​​​സ്, ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന പ​​​​ദ്ധ​​​​തി. 14 വർഷശേഷം 14 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് താ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് വീ​​​​ണ്ടു​​​​മെ​​​​ത്തു​​​​ന്ന​​​​ത്. 2011ൽ ​​കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ന​​ട​​ന്ന ​​വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രാ​​​​യ പ്ര​​​​ദ​​​​ർ​​​​ശ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ ടീ​​മി​​നൊ​​പ്പം മെ​​സി ഉ​​ണ്ടാ​​യി​​രു​​ന്നു. 15ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ…

Read More

ഓവലിൽ ‘തോ​​ര്‍​പ്പി ഡേ’

​​ല​​ണ്ട​​ന്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ളും ക്രി​​ക്ക​​റ്റ് കൂ​​ട്ടാ​​യ്മ​​യും ‘തോ​​ര്‍​പ്പി ഡേ’ ​​ആ​​ച​​രി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ മു​​ന്‍ താ​​ര​​മാ​​യ, അ​​കാ​​ല​​ത്തി​​ല്‍​പൊ​​ലി​​ഞ്ഞ ഗ്ര​​ഹാം തോ​​ല്‍​പ്പി​​ന്‍റെ 56-ാം ജ​​ന്മ​​ദി​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. തോ​​ര്‍​പ്പി​​ന്‍റെ കു​​ടും​​ബ​​വും സു​​ഹൃ​​ത്തു​​ക്ക​​ളും ദേ​​ശീ​​യ ടീ​​മും ‘തോ​​ര്‍​പ്പി​​നാ​​യി ഒ​​രു ദി​​നം/എ ​​ഡേ ഫോ​​ര്‍ തോ​​ര്‍​പ്പ്’ ആ​​ച​​രി​​ച്ചു. ഓ​​വ​​ല്‍ ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​ന മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഇം​​ഗ്ലീ​​ഷുകാർ‍ തോ​​ര്‍​പ്പി​​നെ അ​​നു​​സ്മ​​രി​​ച്ച് പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ ഹെ​​ഡ്ബാ​​ന്‍​ഡ് അ​​ണി​​ഞ്ഞു. 2024 ഓ​​ഗ​​സ്റ്റ് 4നു ​​ട്രെ​​യി​​നി​​നു മു​​ന്നി​​ല്‍ ജീ​​വ​​ന്‍​ഹോ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു തോ​​ര്‍​പ്പി എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന തോ​​ര്‍​പ്പ്. ഇ​​ടം​​കൈ ബാ​​റ്റ​​റാ​​യ തോ​​ര്‍​പ്പ്, 1993-2005 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നാ​​യി 100 ടെ​​സ്റ്റും 82 ഏ​​ക​​ദി​​ന​​വും ക​​ളി​​ച്ചു. ടെ​​സ്റ്റി​​ല്‍ 6744 റ​​ണ്‍​സും ഏ​​ക​​ദി​​ന​​ത്തി​​ല്‍ 2380 റ​​ണ്‍​സും നേ​​ടി.

Read More

ഖാ​ലി​ദ് ആ​ശാ​ന്‍… ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ഖാ​ലി​ദ് ജ​മീ​ല്‍ നി​യ​മി​ത​നാ​യി

ന്യൂ​​ഡ​​ല്‍​ഹി: കാ​​ത്തി​​രി​​പ്പു​​ക​​ള്‍​ക്ക് അ​​വ​​സാ​​നം, ബ്ലൂ ​​ടൈ​​ഗേ​​ഴ്‌​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​നെ ഖാ​​ലി​​ദ് ജ​​മീ​​ല്‍ പ​​രി​​ശീ​​ലി​​പ്പി​​ക്കും. ക​​ഴി​​ഞ്ഞ മാ​​സം മാ​​നോ​​ലോ മാ​​ര്‍​ക്വേ​​സ് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീ​​മി​​ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഇ​​ല്ലാ​​യി​​രു​​ന്നു. മു​​ന്‍ താ​​രം ഐ.​​എം. വി​​ജ​​യ​​ന്‍ അ​​ട​​ക്ക​​മു​​ള്ള സം​​ഘം തെ​​ര​​ഞ്ഞെ​​ടു​​ത്ത അ​​ന്തി​​മ മൂ​​ന്നം​​ഗ പ​​ട്ടി​​ക​​യി​​ല്‍​നി​​ന്നാ​​ണ് ഖാ​​ലി​​ദ് ജ​​മീ​​ലി​​നെ ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യ​​ത്. അ​​ന്തി​​മ​​പ​​ട്ടി​​ക​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന, ഇ​​ന്ത്യ​​യെ മു​​മ്പ് പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​ട്ടു​​ള്ള ഇം​​ഗ്ലീ​​ഷു​​കാ​​ര​​നാ​​യ സ്റ്റീ​​ഫ​​ന്‍ കോ​​ണ്‍​സ്റ്റ​​ന്‍റൈ​​ന്‍, സ്ലോ​​വാ​​ക്യ​​ക്കാ​​ര​​നാ​​യ സ്റ്റെ​​ഫാ​​ന്‍ ത​​ര്‍​കോ​​വി​​ച്ച് എ​​ന്നി​​വ​​രെ പി​​ന്ത​​ള്ളി​​യാ​​ണ് 48കാ​​ര​​നാ​​യ ഖാ​​ലി​​ദ് ജ​​മീ​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ആ​​ശാ​​നാ​​യ​​ത്. 1998-2006 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ദേ​​ശീ​​യ ടീം ​​ജ​​ഴ്‌​​സി​​യി​​ല്‍ 40 മ​​ത്സ​​ര​​ങ്ങ​​ള്‍ ഖാ​​ലി​​ദ് ക​​ളി​​ച്ചു, നാ​​ലു ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഐ.​​എം. വി​​ജ​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ടെ​​ക്‌​​നി​​ക്ക​​ല്‍ ക​​മ്മി​​റ്റി അ​​ന്തി​​മ​​പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ച്ച​​ത് ജൂ​​ലൈ 22നാ​​യി​​രു​​ന്നു. ടീം ​​ഡ​​യ​​റ​​ക്ട​​റാ​​യ സു​​ബ്ര​​താ പാ​​ലു​​മാ​​യി ച​​ര്‍​ച്ച ചെ​​യ്ത​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ത്. ഇ​​ന്ത്യ​​ന്‍ സാം​​സ്‌​​കാ​​രി​​ക​​ത​​യു​​മാ​​യി…

Read More

ഉ​റ​ങ്ങാ​തെ ലിയോൺ നീ​ന്തി​യെ​ടു​ത്ത സ്വ​ര്‍ണം

സിം​ഗ​പ്പു​ര്‍: 2025 ലോ​ക അ​ക്വാ​ട്ടി​ക് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഫ്രാ​ന്‍സി​ന്‍റെ ലി​യോ​ണ്‍ മ​ര്‍ച്ച​ന്‍ഡ് പു​രു​ഷ വി​ഭാ​ഗം 200 മീ​റ്റ​ര്‍ മെ​ഡ്‌ലെ​യി​ല്‍ സ്വ​ര്‍ണം നീ​ന്തി​യെ​ടു​ത്ത​ത് ത​ലേ​രാ​ത്രി​യി​ല്‍ ഉ​റ​ക്ക​മി​ള​ച്ച​തി​ന്‍റെ ക്ഷീ​ണ​മി​ല്ലാ​തെ. എ​ന്നാ​ല്‍, ഉ​റ​ക്ക​മി​ള​ച്ച​ത് ഫൈ​ന​ലി​ലെ പ്ര​ക​ട​ന​ത്തി​ല്‍ ബാ​ധി​ച്ചു. 1:53.68 സെ​ക്ക​ന്‍ഡി​ലാ​ണ് ഫ്ര​ഞ്ച് താ​രം സ്വ​ര്‍ണ​ത്തി​ലേ​ക്കു നീ​ന്തി​ക്ക​യ​റി​യ​ത്. സെ​മി​യി​ല്‍ 1:52.69 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് ലോ​ക റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ത്രി​ല്ലി​ലാ​യി​രു​ന്നു ലി​യോ​ണ്‍. അ​തു​കൊ​ണ്ട് രാ​ത്രി​യി​ല്‍ സു​ഖ​മാ​യി ഉ​റ​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2011ല്‍ ​റ​യാ​ന്‍ ലോ​ച്ചെ കു​റി​ച്ച 1:54.00 എ​ന്ന റി​ക്കാ​ര്‍ഡാ​ണ് സെ​മി​യി​ല്‍ ലി​യോ​ണ്‍ ത​ക​ര്‍ത്ത​ത്. ര​ണ്ടു വ​ര്‍ഷം മു​മ്പ് ന​ട​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍, മൈ​ക്കി​ള്‍ ഫെ​ല്‍പ്‌​സി​ന്‍റെ പേ​രി​ല്‍ ദീ​ര്‍ഘ​നാ​ളാ​യി തു​ട​ര്‍ന്ന 400 മീ​റ്റ​ര്‍ മെ​ഡ്‌ലെ ​റി​ക്കാ​ര്‍ഡ് ലി​യോ​ണ്‍ തി​രു​ത്തി​യി​രു​ന്നു. 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ നാ​ലു സ്വ​ര്‍ണ​വും ഒ​രു വെ​ങ്ക​ല​വു​മ​ട​ക്കം അ​ഞ്ച് മെ​ഡ​ല്‍ ഈ 23​കാ​ര​ന്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

എ​ന്നേ​ക്കാ​ളും ക​ഠി​ന​മാ​യ ദി​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു, പി​ന്തു​ണ​ച്ച​ത് ബ​ലോ​ഗ്: ദി​വ്യ

നാ​ഗ്പു​ര്‍: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു ഇ​ന്ത്യ​ന്‍ വ​നി​ത ഫി​ഡെ ലോ​ക​ക​പ്പ് ചെ​സ് കി​രീ​ടം നേ​ടി​യ​ത് ദി​വ്യ ദേ​ശ്മു​ഖ് എ​ന്ന 19കാ​രി​യി​ലൂ​ടെ. 2025 ഫി​ഡെ വ​നി​താ ലോ​ക​ക​പ്പി​ല്‍ ജേ​താ​വാ​യ​തോ​ടെ നാ​ഗ്പു​ര്‍ സ്വ​ദേ​ശി​യാ​യ ദി​വ്യ ച​രി​ത്ര​ത്താ​ളി​ല്‍ ഇ​ടം​പി​ടി​ച്ചു. സെ​മി​യി​ല്‍ ജ​യി​ച്ച​തോ​ടെ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന ഇ​ന്ത്യ​ന്‍ വ​നി​ത എ​ന്ന നേ​ട്ട​വും ദി​വ്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ടൈ​ബ്രേ​ക്ക​റി​ല്‍ ര​ണ്ടാം റൗ​ണ്ട് വ​രെ നീ​ണ്ട ഫൈ​ന​ലി​ല്‍, ഇ​ന്ത്യ​ക്കാ​രി​യാ​യ കൊ​നേ​രു ഹം​പി​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ദി​വ്യ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ക്കാ​രു​ടെ ഫൈ​ന​ല്‍ അ​ര​ങ്ങേ​റി​യ​തും ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം. നി​ര​വ​ധി റി​ക്കാ​ര്‍ഡു​ക​ള്‍ ത​ക​ര്‍ത്ത്, 2025 ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ള്‍ ദി​വ്യ ദേ​ശ്മു​ഖ് വെ​ളി​പ്പെ​ടു​ത്തി. ഹം​ഗേ​റി​യ​ന്‍ ഗ്രാ​ന്‍ഡ്മാ​സ്റ്റ​റാ​യ സി​സ​ബ ബ​ലോ​ഗാ​ണ് ഫി​ഡെ 2025 ലോ​ക​ക​പ്പി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഹാ​യി​ച്ച​തെ​ന്ന് ദി​വ്യ പ​റ​ഞ്ഞു. ഒ​പ്പം അ​ഭി​മ​ന്യു പു​രാ​ണി​ക്കും ത​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന​താ​യി അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ടീം…

Read More

ത​ക​ര്‍പ്പ​ന്‍ ത​രു​ണ്‍

മ​ക്കാ​വു: ടോ​പ് സീ​ഡാ​യ ഹോ​ങ്കോം​ഗി​ന്‍റെ ലീ ​ച്യൂ​ക്ക് യി​യു​വി​നെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​യു​ടെ ത​രു​ണ്‍ മ​ണ്ണേ​പ്പ​ളി​ ക്വാ​ര്‍ട്ട​റി​ല്‍. മ​ക്കാ​വു ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍സ് പ്രീ​ക്വാ​ര്‍ട്ട​റി​ലാ​ണ് ത​രു​ണി​ന്‍റെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്. ടോ​പ് സീ​ഡും ലോ​ക 15-ാം ന​മ്പ​റു​മാ​യ ലീ ​ച്യൂ​ക്ക് യി​യു​വി​നെ ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ത​രു​ണ്‍ ത​ക​ര്‍ത്ത​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ഉ​ജ്വ​ല​മാ​യ തി​രി​ച്ചു​വ​ര​വെ​ന്ന​തും ശ്ര​ദ്ധേ​യം. സ്‌​കോ​ര്‍: 19-21, 21-14, 22-20. ലോ​ക 47-ാം ന​മ്പ​റാ​യ ത​രു​ണ്‍ ഈ ​സീ​സ​ണി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് സൂ​പ്പ​ര്‍ 300 ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ജ​ര്‍മ​ന്‍ ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ലും പ്ര​വേ​ശി​ച്ചി​രു​ന്നു. മ​ക്കാ​വു ക്വാ​ര്‍ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹു ​ഹെ അ​നാ​ണ് ത​രു​ണി​ന്‍റെ എ​തി​രാ​ളി. ര​ണ്ടാം സീ​ഡാ​യ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നും ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യു​ടെ ചി​ക്കോ ഔ​റ ദ്വി ​വാ​ര്‍ഡോ​യോ​യെ ഒ​രു മ​ണി​ക്കൂ​ര്‍ ഏ​ഴു മി​നി​റ്റ് നീ​ണ്ട…

Read More

സ്റ്റോ​ക്‌​സ്, ആ​ര്‍ച്ച​ര്‍ ഇല്ല ; ഇം​ഗ്ല​ണ്ടി​നെ ഒ​ല്ലി പോ​പ്പ് ന​യി​ക്കും

ല​ണ്ട​ന്‍: ഇ​ന്ത്യ​ക്കെ​തി​രേ ഇ​ന്നാ​രം​ഭി​ക്കു​ന്ന അ​ഞ്ചാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു​ള്ള ടീ​മി​നെ ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ൽസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് (ഇ​സി​ബി) പ്ര​ഖ്യാ​പി​ച്ചു. ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സ്, പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍ച്ച​ര്‍ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​താ​ണ് ശ്ര​ദ്ധേ​യം. വ​ല​തു തോ​ളി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് സ്റ്റോ​ക്‌​സി​നെ അ​ഞ്ചാം ടെ​സ്റ്റി​നു​ള്ള പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ഇ​സി​ബി അ​റി​യി​ച്ചു. സ്റ്റോ​ക്‌​സി​നു പ​ക​രം ഒ​ല്ലി പോ​പ്പാ​ണ് ഇം​ഗ്ല​ണ്ടി​നെ ന​യി​ക്കു​ക. നാ​ലു മ​ത്സ​ര​ങ്ങ​ളി​ലാ​യി 140 ഓ​വ​ര്‍ എ​റി​ഞ്ഞ സ്റ്റോ​ക്‌​സ് 17 വി​ക്ക​റ്റ് നേ​ടി​യി​രു​ന്നു. ആ​ന്‍ഡേ​ഴ്‌​സ​ണ്‍ – തെ​ണ്ടു​ല്‍ക്ക​ര്‍ ട്രോ​ഫി പ​ര​മ്പ​ര​യി​ല്‍ നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് സ്റ്റോ​ക്‌​സി​നാ​ണ്. ര​ണ്ടു മ​ത്സ​രം ക​ളി​ച്ച ആ​ര്‍ച്ച​റി​ന് ഒ​മ്പ​ത് വി​ക്ക​റ്റാ​ണു​ള്ള​ത്. ഒ​രു സെ​ഞ്ചു​റി അ​ട​ക്കം 304 റ​ണ്‍സും സ്റ്റോ​ക്‌​സ് നേ​ടി​യി​രു​ന്നു. നാ​ലു മാ​റ്റ​ങ്ങ​ള്‍; സ്പി​ന്ന​ര്‍ ഇ​ല്ല നാ​ലാം ടെ​സ്റ്റി​ല്‍ ക​ളി​ച്ച പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ നാ​ലു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഓ​വ​ല്‍ മ​ത്സ​ര​ത്തി​നു​ള്ള 11 അം​ഗ സം​ഘ​ത്തെ ഇം​ഗ്ല​ണ്ട് പ്ര​ഖ്യാ​പി​ച്ച​ത്.…

Read More

ലി​യോ​ണി​നു‍ റി​ക്കാ​ര്‍ഡ്

സിം​ഗ​പ്പുര്‍: 2025 ലോ​ക അ​ക്വാ​ട്ടി​ക് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഫ്രാ​ന്‍സി​ന്‍റെ ലി​യോ​ണ്‍ മ​ര്‍ച്ച​ന്‍ഡ് ലോ​ക റി​ക്കാ​ര്‍ഡ് കു​റി​ച്ചു. പു​രു​ഷ വി​ഭാ​ഗം വ്യ​ക്തി​ഗ​ത മെ​ഡ്‌​ലെ​യി​ല്‍ 1:52.69 സെ​ക്ക​ന്‍ഡി​ല്‍ നീ​ന്തി​ക്ക​യ​റി​യാ​ണ് ലി​യോ​ണ്‍ ലോ​ക റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. സെ​മി ഫൈ​ന​ലി​ലാ​യി​രു​ന്നു ഈ 23​കാ​ര​ന്‍റെ റി​ക്കാ​ര്‍ഡ് പ്ര​ക​ട​നം. 2011ല്‍ ​റ​യാ​ന്‍ ലോ​ച്ചെ കു​റി​ച്ച 1:54.00 എ​ന്ന റി​ക്കാ​ര്‍ഡാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​ത്. 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ നാ​ലു സ്വ​ര്‍ണ​വും ഒ​രു വെ​ങ്ക​ല​വും നേ​ടി​യ താ​ര​മാ​ണ് ലി​യോ​ണ്‍. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​തി​നോ​ട​കം അ​ഞ്ച് സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യു​മു​ണ്ട്.

Read More