ലണ്ടന്‍: കിയ ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങും. ടെസ്റ്റ് ക്രിക്കറ്റിനെ ആവേശക്കൊടുമുടി കയറ്റിയ നാലു പോരാട്ടങ്ങള്‍ക്കുശേഷം, ക്ലൈമാക്സ് ഓവലില്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്, ജയത്തോളം വിലമതിക്കുന്ന സമനില സ്വന്തമാക്കിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീം ഇന്ത്യ ഓവലിലേക്കു വണ്ടികയറിയത്. ലീഡ്സ്, ബിര്‍മിംഗ്ഹാം, ലോഡ്സ്, മാഞ്ചസ്റ്റര്‍ പോരാട്ടങ്ങള്‍ക്കുശേഷം ആന്ഡേഴ്സണ് – തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുടെ ഓളം ഓവലില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ്, ജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങളുടെ ഓവല്‍ പതിപ്പിനു തുടക്കമാകുക. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. സോണി ടെന്‍ ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും മത്സരം തത്സമയം ലഭ്യമാണ്. ബുംറ ഇല്ല; ഇന്ത്യക്ക് ഓപ്ഷന് കുറവ് ഇംഗ്ലണ്ടിനെതിരേ നിര്‍ണായകമായ അഞ്ചാം ടെസ്റ്റിനായി ഇറങ്ങുമ്പോള്‍…
Read MoreCategory: Sports
ഓവലില്‍ കണ്ണും നട്ട്…
മാഞ്ചസ്റ്റർ: ഇന്നിംഗ്സ് തോൽവിയോ പൊരുതി തോൽക്കുമോ?. നാലാം ടെസ്റ്റിൽ അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങുന്പോൾ ഇന്ത്യൻ ടീമിനു മുന്നിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു. എന്നാൽ വീരോചിത ബാറ്റിംഗ് പുറത്തെടുത്ത രവീന്ദ്ര ജഡേജ (107), വാഷിംഗ്ടണ്‍ സുന്ദർ (101) സഖ്യത്തിന്റെ പോരാട്ടത്തിനു മുന്നിൽ സ്റ്റോക്സിനും സംഘത്തിനും മറുപടിയില്ലാരുന്നു. മത്സരം സമനിലയ്ക്ക് കൈകൊടുത്തു പിരിഞ്ഞു. അഞ്ചാം മത്സരത്തിനിറങ്ങുന്പോൾ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. പരന്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഓവലിൽ വ്യാഴാഴ്ചയാണ് അഞ്ചാം മത്സരം. ഇന്ത്യക്ക് പോയിന്റ് നേട്ടം: നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ നേടിയ വീരോചിത സമനില പരന്പരയിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തുക മാത്രമല്ല ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് റാങ്കിംഗിൽ പോയിന്റ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യ 12 പോയിന്റിൽ നിന്ന് 16 പോയിന്റിലേക്ക് മുന്നേറി നാലാം സ്ഥാനം നിലനിർത്തി. നിലവിൽ 26 പോയിന്റുള്ള ഇംഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റിനിടെ നടത്തിയ സ്ലോ ഓവർ റേറ്റ് നിയമലംഘനത്തിന്…
Read Moreകെസിഎല്‍ സീസണ് 2 മത്സരക്രമം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണു നടക്കുക. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21ന് രണ്ടു മത്സരങ്ങള്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് വൈകുന്നേരം 7.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ നാലുവരെ നീളുന്നതാണ് ലീഗ് ഘട്ട മത്സരങ്ങള്‍. ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍…
Read Moreസാത്വിക്- ചിരാഗ് സഖ്യം ഇന്നിറങ്ങും
ന്യൂഡൽഹി: സ്ഥിരതയാർന്ന കുതിപ്പ് തുടരാനും സീസണിലെ തങ്ങളുടെ കന്നി കിരീടം നേടാനും ലക്ഷ്യമിട്ട് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്ന് മക്കാവു ഓപ്പണ്‍ സൂപ്പർ 300 പോരാട്ടത്തിനിറങ്ങും. അടുത്ത മാസം പാരീസിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള തയാ റെടുപ്പിലാണ് താരങ്ങൾ. കഴിഞ്ഞയാഴ്ച നടന്ന ചൈന ഓപ്പണ്‍ സൂപ്പർ 1000ൽ ഏഷ്യൻ ഗയിംസ് ചാന്പ്യൻമാരായ ഇരുവരും സെമിഫൈനലിൽ മത്സരം അവസാനിപ്പിച്ചു. മലേഷ്യയുടെ രണ്ടാം സീഡുകളായ ആരോണ്‍ ചിയ, സോ വൂയി യിക്ക് എന്നിവരോടാണ് പരാജയപ്പെട്ടത്. ലോക മൂന്നാം നന്പർ ജോഡികളുടേത് സ്ഥിരതയുള്ള പ്രകടനമാണ് സീസണാണിൽ. ഇന്ത്യ ഓപ്പണ്‍, സിംഗപ്പുർ ഓപ്പണ്‍, മലേഷ്യ ഓപ്പണ്‍ എന്നിവയിൽ സെമിഫൈനലിലെത്തി. ഇന്തോനേഷ്യ ഓപ്പണിൽ ക്വാർട്ടർ ഫൈനലിലും. അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ജപ്പാൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പുറത്തായി.
Read Moreദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍: നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി
ബറ്റുമി (ജോർജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടമുയർത്തി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയെ കീഴടക്കിയാണ് ദിവ്യയുടെ നേട്ടം. ടൈബ്രേക്കറിലാണ് കൊനേരു ഹംപിയെ ദിവ്യ കീഴടക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.
Read Moreറാപ്പിഡ് ഫൈനല്‍; ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ രണ്ടാം റൗണ്ടും സമനില
ബറ്റുമി (ജോര്‍ജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലില്‍ അരങ്ങേറുന്ന ‘ഓള് ഇന്ത്യ’ ഫൈനലിന്റെ ടൈ ബ്രേക്ക് ചെയ്യാന്‍ ഇനി റാപ്പിഡ് റൗണ്ട്. ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മില്‍ നടക്കുന്ന 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ രണ്ട് റൗണ്ടും സമനിലയില്‍ കലാശിച്ചതോടെയാണിത്. ഇന്നാണ് ടൈബ്രേക്കര്‍ പോരാട്ടം. അതായത്, ലോകകപ്പ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. ഫൈനലില്‍ ഇന്നലെ നടന്ന രണ്ടാം റൗണ്ട് ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചു. 34 നീക്കങ്ങള്ക്കുശേഷമാണ് 19കാരിയായ ദിവ്യയും 38കാരിയായ ഹംപിയും ഫൈനലിലെ രണ്ടാം ക്ലാസിക്കര്‍ ഗെയിമില്‍ കൈകൊടുത്തു പിരിഞ്ഞത്. ആദ്യ റൗണ്ട് 40 നീക്കംവരെ നീണ്ടിരുന്നു. ആദ്യ ക്ലാസിക്കല്‍ ഗെയിമില്‍ ദിവ്യക്കായിരുന്നു വെള്ള കരുക്കള്‍. ഇന്നലെ കൊനേരു ഹംപിക്കായിരുന്നു വെള്ളക്കരു. ടൈബ്രേക്കര്‍ ഇങ്ങനെ ടൈബ്രേക്കര്‍ 15 മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്. ഓരോ…
Read Moreദുലീപ് ട്രോഫി; സൗത്ത് സോൺ ടീമിൽ 5 മലയാളികള്‍
കോട്ടയം: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റിനുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് മലയാളികള്‍ ഇടംനേടി. 2024-25 സീസണ് രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച കേരളത്തിന് അര്‍ഹിച്ച അംഗീകാരമാണിത്. തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണ്‍ ടീമിന്റെ വൈസ്ക്യാപ്റ്റന്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്. എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, സല്മാന് നിസാര്‍ എന്നിവരാണ് 16 അംഗ ടീമിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍. റിസര്‍വ് ലിസ്റ്റില്‍ കേരളത്തിന്റെ ഏദന്‍ ആപ്പിള്‍ ടോമും ഉള്‍പ്പെട്ടിട്ടുണ്ട്. 2025 ദുലീപ് ട്രോഫി അടത്ത മാസം 28നു ബംഗളൂരുവില്‍ ആരംഭിക്കും. ഋഷഭ് പന്തിന്റെ സ്റ്റാന്‍ഡ് ബൈയായി ഇംഗ്ലണ്ടിലേക്കു തിരിച്ച തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്, ആര്. സായ് കിഷോര്‍, കര്‍ണാടക മലയാളിയായ ദേവ്ദത്ത് പടിക്കല്‍ എന്നിവും സൗത്ത് സോണ്‍ ടീമിലുണ്ട്.
Read Moreകോഹ്ലിയെ മറികടന്ന് ഗില്‍
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റിക്കാര്‍ഡ് മറികടന്ന് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡാണ് കോഹ്ലിയെ മറികടന്ന് ഗില്‍ സ്വന്തമാക്കിയത്. 2016ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ എട്ട് ഇന്നിംഗ്സില്‍നിന്ന് 655 റണ്‍സ് നേടിയതായിരുന്നു കോഹ്ലിയുടെ റിക്കാര്‍ഡ്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍താരം എന്ന റിക്കാര്‍ഡും ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 2006ല്‍ പാക്കിസ്ഥാന്റെ മുഹമ്മദ് യൂസഫ് നേടിയ 631 റണ്‍സാണ് ഗില്‍ പഴങ്കഥയാക്കിയത്.
Read Moreമെസിക്കു വിലക്ക്
ന്യൂയോർക്ക്: മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഓൾ സ്റ്റാർ മത്സരത്തിൽനിന്നു വിട്ടുനിന്ന ഇന്റർ മയാമി താരങ്ങളായ ലയണൽ മെസിക്കും ജോർഡി ആൽബയ്ക്കും ലീഗിലെ ഒരു മത്സരത്തിൽ വിലക്ക്. ഓൾ സ്റ്റാർ ടീമിൽ ഉൾപ്പെടുത്തിയിട്ടും മുൻകൂർ അനുമതി വാങ്ങാതെ ഇരുവരും മത്സരത്തിൽനിന്നു വിട്ടുനിന്നതാണ് വിലക്കിലേക്ക് നയിച്ചത്. ഇതോടെ സിൻസിനാറ്റി എഫ്സിക്കെതിരായ ഇന്റർ മയാമിയുടെ ലീഗ് മത്സരം ഇരുവർക്കും കളിക്കാനാവില്ല. കഴിഞ്ഞ ദിവസം നടന്ന മേജർ ലീഗ് ഓൾ സ്റ്റാർ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തിൽ ഓൾ സ്റ്റാർ ഇലവന് വേണ്ടി ഇരുവരും കളിച്ചിരുന്നില്ല. മത്സരത്തിൽ 3-1ന് ഓൾ സ്റ്റാർ ഇലവൻ വിജയിച്ചു. നിരാശാജനകം തീരുമാനം നിരാശാജനകമെന്ന് ഇന്റർ മയാമി സഹഉടമ ജോർജ് മാസ് പ്രതികരിച്ചു. നടപടിയിൽ മെസി നിരാശനാണ്. ഇരുവരും ശക്തരായി ടീമിനുവേണ്ടി കളിക്കുന്നവരാണ്. സിൻസിനാറ്റിക്കെതിരായ മത്സരത്തിനായി തയാറെടുപ്പ് നടത്തിയിരുന്നു. ഒരു പ്രദർശന മത്സരത്തിൽ പങ്കെടുത്തില്ല…
Read Moreടൈ: ദിവ്യ x ഹംപി ലോകകപ്പ് ചെസ് ആദ്യ റൗണ്ട് സമനിലയില്‍
ബറ്റ്സുമി (ജോര്‍ജിയ): ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മിലുള്ള ഫിഡെ 2025 വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ ആദ്യ പോരാട്ടം സമനിലയില്‍. ആദ്യം സമനില നിഷേധിച്ച ദിവ്യ, ത്രീ-ഫോള്‍ഡ് റെപ്പെറ്റീഷന് ഡ്രോ സമ്മതിക്കുകയായിരുന്നു. 40 നീക്കത്തോടെ ഇരുവരും കൈകൊടുത്തു പിരിഞ്ഞു. മൂന്നു മണിക്കൂറിലധികം നീണ്ട ആദ്യ ക്ലാസിക്കല്‍ മത്സരത്തിന്റെ തുടക്കത്തില്‍ 19കാരിയായ ദിവ്യക്കായിരുന്നു മുന്‍തൂക്കം. സമയത്തിന്റെ സമ്മര്‍ദത്തില്‍ ദിവ്യ വഴങ്ങിയതോടെയാണ് കൊനേരു ഹംപി മത്സരത്തില്‍ പിടിമുറുക്കിയത്. ത്രീ-ഫോള്‍ഡ് റെപ്പെറ്റീഷനിലൂടെ മത്സരത്തിന്റെ പകുതിയില്‍ സമനിലയ്ക്കായി ഹംപി ശ്രമിച്ചെങ്കിലും ദിവ്യ വഴങ്ങിയില്ല. മൂന്നാം സ്ഥാനത്തിനായി ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ ടാന്‍ സോങ് യിയും ലീ ടിംഗ്ജിയും തമ്മിലുള്ള ആദ്യ മത്സരവും സമനിലയില്‍ കലാശിച്ചു. ഇന്നു രണ്ടാം റൗണ്ട് രണ്ട് ക്ലാസിക്കല്‍ ഗെയിമായി നടക്കുന്ന ഫൈനലിന്റെ രണ്ടാം മത്സരം ഇന്നു നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 മുതലാണ് മത്സരം. ചൈനയുടെ…
Read More