ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരെന്ന് ഓഗസ്റ്റ് ഒന്നിനറിയാം. ഇന്ത്യൻ മുൻ താരം ഖാലിദ് ജമീൽ, ഇംഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ, കിർഗിസ്ഥാൻ പരിശീലകൻ സ്റ്റീഫൻ തർക്കോവിച്ച് എന്നീ മൂന്നു പേരാണ് അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്. 170 പേരുടെ അപേക്ഷയിൽനിന്ന് 20 പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. പിന്നീട് ഇന്ത്യൻ മുൻതാരം ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള സംഘം അവസാന മൂന്നു പേരുടെ പട്ടിക തയാറാക്കുകയായിരുന്നു. മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുകയെന്ന ഒറ്റ അജണ്ടയോടെ ഓഗസ്റ്റ് ഒന്നിന് അടിയന്തര യോഗം ചേരും. മനോളോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ജൂലൈ രണ്ടു മുതൽ ഇന്ത്യൻ ടീമിന് പരിശീലകനില്ലായിരുന്നു. സ്റ്റീഫൻ കോണ്സ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതമായ പേരാണ് ലണ്ടൻ സ്വദേശിയും 62കാരനുമായ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ. മുന്‍പ് രണ്ടു തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. ഫിഫ റാങ്കിംഗിൽ 173ൽ നിന്ന്…
Read MoreCategory: Sports
ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സില്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത്
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ, ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് എന്ന റിക്കാര്‍ഡിലേക്കുള്ള വഴിയില്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി (150) നേടിയ റൂട്ട്, റണ്‍ വേട്ടയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ 120 റണ്‍സില്‍ എത്തിയതോടെ രാഹുല്‍ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിംഗ് എന്നിവരെ പിന്തള്ളിയാണ് ജോ റൂട്ട് ഒറ്റയടിച്ച് രണ്ടാം സ്ഥാനത്തെത്തിയത്. സച്ചിനടുത്തേക്കൊരു റൂട്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ (15921) റിക്കാര്‍ഡ് അപ്രാപ്യമല്ലെന്നു സൂചിപ്പിച്ചായിരുന്നു ജോ റൂട്ടിന്റെ സെഞ്ചുറി. 200 ടെസ്റ്റിലെ 329 ഇന്നിംഗ്സിലാണ് സച്ചിന് ഇത്രയും റണ്‍സ് നേടിയത്. 157-ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് ഇതുവരെ 286 ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തു. ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെ കരിയറിലെ 38-ാം…
Read Moreട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും
തിരുവന്തപുരം: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ കൃഷ്ണ പ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പി റിപ്പിള്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍മാരിലൊരാളാണ്. ഗോവിന്ദ് ദേവ് പൈ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ചവച്ചത്. രഞ്ജി മുന്‍ താരം എസ്. മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്. ഫിലിം ഡയറക്ടര്‍ പ്രിയദര്ശന്, ജോസ് തോമസ് പട്ടാറ എന്നിവരുടെ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രിവാന്‍ഡ്രം ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു.
Read Moreഓള് ഇന്ത്യ: ഹംപി x ദിവ്യ ലോകകപ്പ് ചെസ് ഫൈനല്‍ ഇന്നു മുതല്‍
ബറ്റുമി (ജോര്‍ജിയ): ലോക ചെസ് ബോര്‍ഡില്‍ വീണ്ടും തലയുയര്‍ത്തി ഇന്ത്യ. 2024 പുരുഷ-വനിതാ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം, 2024 പുരുഷ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷ് ജേതാവായത്, 2023 പുരുഷ ചെസ് ലോകകപ്പില്‍ ആര്. പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചതും ടാറ്റ സ്റ്റീല്‍ ജയിച്ചതുമെല്ലാമായി കരുനീക്കത്തില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലാണ്. ഈ നേട്ടങ്ങള്ക്കൊപ്പമിതാ, 2025 വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ ചരിത്രത്തില്‍ ആദ്യമായി ഓള് ഇന്ത്യ ഫൈനല്‍. ഇന്ത്യയുടെ കൗമാര വിസ്മയും ദിവ്യ ദേശ്മുഖും ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപിയും ചെസ് ലോകകപ്പ് ട്രോഫിക്കായി ഇന്നു മുതല്‍ കൊമ്പുകോര്‍ക്കും. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം എത്തുന്നത്. സെമിയില്‍ ജയം ആദ്യം സ്വന്തമാക്കിയ 19കാരിയായ ദിവ്യ ദേശ്മുഖിന് ഈ ചരിത്രം സ്വന്തം. പിന്നാലെ ടൈബ്രേക്കറിലൂടെ സെമി ജയിച്ച് കൊനേരു ഹംപിയും എത്തിയതോടെ ഫൈനല്‍…
Read Moreഏഷ്യൻ പോര് @ യുഎഇ
ദുബായ്: സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയാകും. സെപ്റ്റംബർ അഞ്ച് മുതൽ 21 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുക്കും. ഏഷ്യ കപ്പ് വേദി നിശ്ചയിക്കാൻ 25 അംഗരാജ്യങ്ങൾ പങ്കെടുത്ത എസിസി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഓണ്‍ലൈനായി മീറ്റിംഗിൽ പങ്കെടുത്തു. ഇന്ത്യ x പാക് പോരാട്ടം നിലവിലെ ജേതാക്കളായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള മത്സരം ദുബായിൽ നടക്കും. ഇരു ടീമിനും പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാൽ ട്വന്റി-20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് സംഘടിപ്പിക്കുക. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ ആതിഥേയത്വം…
Read Moreമാഞ്ചസ്റ്ററിൽ ഇന്ത്യ പൊരുതുന്നു; പന്തിനു പരിക്ക്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ബൗളിംഗിനെതിരേ മാഞ്ചസ്റ്ററില്‍ മല്ലടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗുമായി ഇന്ത്യയുടെ പോരാട്ടം. ഒന്നാംദിനം മൽസരം അവ സാനിക്കുന്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് സ്വന്തമാക്കി. യശസ്വി ജയ്സ്വാൾ (58), കന്നി അർധസെഞ്ചുറി നേടിയ സായ് സുദർശൻ (61), കെ.എൽ. രാഹുൽ (46), റിട്ടയേഡ് ഹർട്ട് ആയ ഋഷഭ് പന്ത് (37) എന്നിവരാണ് ആദ്യദിനം ഇന്ത്യൻ പോരാട്ടം നയിച്ചത്. രവീന്ദ്ര ജഡേജ (19), ഷാർദുൾ ഠാക്കൂർ (19) എന്നിവരാണ് ക്രീസിൽ. 51 വര്‍ഷത്തിനുശേഷം ജയ്സ്വാള്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ചരിത്ര അര്‍ധസെഞ്ചുറിയാണ് ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ ആദ്യ ആകര്‍ഷണം. നേരിട്ട 96-ാം പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ജയ്സ്വാള്‍, 107 പന്തില്‍ 58 റണ്‍സുമായി മടങ്ങി.…
Read Moreദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ
ബാത്തുമി: വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5). രണ്ടാം ഗെയിമിലാണ് ചൈനീസ് താരത്തെ ദിവ്യ കീഴടക്കിയത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമിൽ ദിവ്യ എതിരാളിയെ നേരിട്ടത്. ആദ്യമായാണ് ഇന്ത്യൻതാരം ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ഹംപിയും ടിൻജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു. ഇതോടെ ഇന്നു നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.
Read Moreഎം.എസ്. ശ്രീക്കുട്ടന് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും
കൊച്ചി: മലയാളി താരം എം.എസ്. ശ്രീക്കുട്ടന് കേരള ബ്ലാസ്റ്റേഴ്സുമായി 2027 വരെയുള്ള പുതിയ കരാറില്‍ ഒപ്പുവച്ചു. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടന് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന താരമാണ്. 2022ല്‍ ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹം ഡെവലപ്മെന്റ് ലീഗ്, ഡ്യൂറന്റ് കപ്പ് എന്നിവയുള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. റിസര്‍വ് ടീമിലെ തകര്‍പ്പന്‍ പ്രകടനം 2023-24 സീസണില്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം തുടര്‍ന്ന അദ്ദേഹം ഈ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ ടീമിനുവേണ്ടി രണ്ടു മത്സരങ്ങളില്‍ കളിക്കുകയും മോഹന്‍ ബഗാനെതിരേ ഒരു ഗോള്‍ നേടുകയും ചെയ്തു. പെട്ടെന്നുള്ള മുന്നേറ്റങ്ങളിലൂടെ ഗോള്‍ നേടാന്‍ കഴിവുള്ള താരമാണ് ശ്രീക്കുട്ടന്. എല്ലാ തലങ്ങളിലും വളരാന്‍ ക്ലബ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ശ്രീക്കുട്ടന് പ്രതികരിച്ചു.
Read Moreവളരെ സ്നേഹത്തോടെ ശ്രീശാന്തിന്റെ മകളോട് സംസാരിക്കാൻ ചെന്നു; വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു എന്നവൾ; അത് കേട്ട് ഞാൻ തകർന്നുപോയി; ഹർഭജൻ സിംഗ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ തല്ലിയതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനോട് ഇരുനൂറ് തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്ന് ഹർഭജൻ സിംഗ്. എന്നാൽ ശ്രീശാന്തിന്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ താൻ തകർന്നുപോയതായി മുൻ ഇന്ത്യൻ താരം വെളിപ്പെടുത്തി. കരിയറിലെ ഒരു കാര്യം നീക്കം ചെയ്യാൻ അവസരമുണ്ടായിരുന്നെങ്കിൽ ശ്രീശാന്തുമായുള്ള പ്രശ്നം മാറ്റുമായിരുന്നെന്നും ഹർഭജൻ വ്യക്തമാക്കി. 17 വർഷം മുന്‍പുണ്ടായ ആ സംഭവം തന്റെ ഭാഗത്തുനിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണെന്നാണ് ഹർഭജൻ പറയുന്നത്. ശ്രീശാന്തിനോട് ഇക്കാര്യത്തിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയിൽ മാപ്പു പറയാൻ തയാറാണന്നും ഹർഭജൻ പറഞ്ഞു. ആ സംഭവം ശ്രീശാന്തിന്റെ മകളിൽ ഉണ്ടാക്കിയ ആഘാതവും താൻ ഈയടുത്ത് അനുഭവിച്ചതായും ഹർഭജൻ പറയുന്നു. “ഞാൻ വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. എന്നായിരുന്നു അവൾ പറഞ്ഞത്. ഞാൻ തകർന്നുപോയി, കണ്ണൊക്കെ നിറഞ്ഞു. അവൾ വളർന്നു കഴിയുന്പോൾ എന്നെക്കുറിച്ചുള്ള ആ…
Read Moreഅർജുനും പ്രഗ്നാനന്ദയും ആറും ഏഴും സ്ഥാനത്ത്
ലാസ് വേഗസ്: ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ്ലാമിൽ ഇന്ത്യയുടെ അർജുൻ എറിഗൈസിയും ആർ. പ്രഗ്നാനന്ദയും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ ലെവോണ്‍ ആരോണിയനാണ് കിരീടം ചൂടിയത്. അർജുൻ അമേരിക്കയുടെ ഫാബിയാനോ കരുവാനയോട് 0-2ന് പരാജയപ്പെട്ടപ്പോൾ പ്രഗ്നാനന്ദ മറ്റൊരു അമേരിക്കൻ താരമായ വെസ്ലി സോയെ 1.5-0.5ന് പരാജയപ്പെടുത്തി ഏഴാം സ്ഥാനം നേടി. അർജുന്റെ അടുത്ത മത്സരം ഓഗസ്റ്റ് ആദ്യ ആഴ്ച ആരംഭിക്കുന്ന ചെന്നൈ ഗ്രാൻഡ്മാസ്റ്റേഴ്സ് ടൂർണമെന്റിലാണ്. അതേസമയം സെന്റ് ലൂയിസിൽ നടക്കുന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ തുടർച്ചയായ രണ്ട് ഇവന്റുകൾക്കായി പ്രഗ്നാനന്ദ അമേരിക്കയിലേക്ക് മടങ്ങും.
Read More