അന്ധനായ വയോധികനെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ഇന്ത്യക്കാരനെ അഭിനന്ദിച്ച് സിംഗപ്പൂർ. തമിഴ് നാട്ടിലെ ശിവഗംഗ സ്വദേശിയായ ഗുണശേഖരന് മണികണ്ഠന് എന്ന ഇരുപത്തിയാറുകാരനെയാണ് അധികൃതർ ആദരിച്ചത്. സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു ഗുണശേഖരൻ. ഏപ്രില്‍ 18ന് ഒരു റസിഡന്‍ഷ്യല്‍ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അന്ധനായ വയോധികൻ റോഡ് മുറിച്ചുകടക്കുന്നതിനായി കാത്തുനില്‍ക്കുന്നത് കണ്ടത്. ഏറെ നേരമായി വയോധികൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ ഗുണശേഖരന് അദ്ദേഹത്തെ കൈ പിടിച്ച് റോഡ് കടത്തുകയായിരുന്നു. വയോധികൻ ഡോക്റെ കാണാൻ പോയതായിരുന്നു. വയോധികനെ ക്ലിനിക്കിൽ എത്തിച്ച ശേഷമാണ് ഗുണശേഖരൻ മടങ്ങിയത്. സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാലിക്കാര്യം ഗുണശേഖരന് അറിഞ്ഞിരുന്നില്ല. പിന്നീട് വൈറലായ വീഡിയോ സുഹൃത്തുക്കളാണ് ഗുണശേഖരന് അയച്ചുകൊടുത്തത്. ‘വീഡിയോ കണ്ട ശേഷം നാട്ടില്‍ നിന്ന് അമ്മ വിളിച്ചി പറഞ്ഞു ഞാന്‍ മകനായതില്‍ അമ്മ ഒരുപാട്…
Read MoreCategory: Today’S Special
ദുരിതകഥ ഭാര്യ അറിയിച്ചു! ജോലിക്കിടെ ഷോക്കേറ്റ് അപകടം പറ്റി തളര്‍ന്നുപോയ കൊച്ചുകുട്ടനെ തിരിച്ചെടുത്ത് കെഎസ്ഇബി; വിരമിക്കുവോളം പൂർണ്ണ ശമ്പളം
ജോലിക്കിടെ ഷോക്കേറ്റ് അപകടം പറ്റി കിടപ്പിലായ ലൈന്‍മാനെ അഞ്ച് വര്‍ഷത്തിനുശേഷം ജോലിയില്‍ തിരികെ എടുത്ത് കെഎസ്ഇബി. 2010 ഡിസംബര്‍ 15നാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ തോപ്പുവെളി വീട്ടില്‍ കൊച്ചുകുട്ടന് ഷോക്കേറ്റുവീണത്. പാണകുന്നത്ത് വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടയിലായിരുന്നു അപകടം. 10 വര്‍ഷത്തിലേറെയായി ഒരേ കിടപ്പാണ് ഇപ്പോള്‍ 52 വയസായ കൊച്ചുകുട്ടന്. ഇതോടെ ഭാര്യയും മകനും മകളും ഉള്‍പ്പെടുന്ന ഒരു കുടുംബം മുഴുവന്‍ ഇരുട്ടിലായി. അബോധാവസ്ഥയിലായിരുന്ന കൊച്ചുകുട്ടന് 18 ദിവസം വെന്റിലേറ്ററിലും രണ്ട് മാസം ആശുപത്രിചികിത്സയിലും കഴിഞ്ഞശേഷമാണ് വീട്ടിലെത്തിയത്. ട്യൂബിലൂടെയാണ് ആഹാരം നല്‍കുന്നത്. ഇതിനിടയില്‍ രക്താര്‍ബുദവും ബാധിച്ചു. ചികിത്സയും മറ്റുമായി നാലുവര്‍ഷം കഴിഞ്ഞതോടെ ഇനിയൊരിക്കലും കൊച്ചുകുട്ടന് ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചുവരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആദ്യം അവശത അവധി നല്‍കിയെങ്കിലും പിന്നീടത് വേതനമില്ലാത്ത അവധിയായി മാറി. ഇതോടെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് 2015ല്‍ സര്‍വീസില്‍ നിന്ന് ആകസ്മിക വിരമിക്കലായി കണക്കാക്കി…
Read Moreഒന്നുകിൽ 8 വയസ് മുതൽ പറ്റിച്ചു തുടങ്ങി, അല്ലെങ്കിൽ ഒന്നാന്തരം തള്ള്..! ഇനി നമുക്ക് ചില കണക്കുകൾ നോക്കാം….
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടടെ പഴയ ട്വീറ്റുകൾ അദേഹത്തെ തിരിഞ്ഞുകൊത്തുന്ന സംഭവം പുതിയതല്ല. എന്നാൽ നേരത്തെ വൈറലായ മോദിയുടെ ഒരു ട്വീറ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ എട്ടാമത്തെ വയസിൽ രണ്ടു രൂപയ്ക്ക് ചായ വിറ്റിരുന്നുവെന്ന മോദിയുടെ ട്വീറ്റാണ് വീണ്ടും വൈറലാകുന്നത്. 1950-ൽ ഒരു ഗ്രാം സ്വർണത്തിന് ആറു രൂപയായിരുന്നെന്നും ഒന്നുകിൽ മോദി എട്ടാമത്തെ വയസുമുതൽ ആളുകളെ പറ്റിച്ചു തുടങ്ങിയെന്നും അല്ലെങ്കിൽ ഒന്നാന്തരം തള്ളാണെന്നുമാണ് കുറിപ്പ്. ദിവസേനയുള്ള ഇന്ധന വില വർദ്ധനവിന്റെയും വാക്സിന്റെ വില നിർണയത്തിന്റെയും പശ്ചാത്തലത്തിലാണ് പഴയ കുറിപ്പ് വീണ്ടും വൈറലാകുന്നത്.പോസ്റ്റിന്റെ പൂർണരൂപം മോഡിജിയുടെ ഒരു ട്വീറ്റ് ആണ് താഴെ… തന്റെ എട്ടാം വയസ്സിൽ ചായ വിറ്റ ചരിത്രമാണ് നമ്മുടെ പ്രധാന മന്ത്രി വെച്ച് കീച്ചിയത്, ഒരു കപ്പ് ചായക്ക് 2 രൂപ എന്ന്. 💢 ഇനി നമുക്ക് ചില കണക്കുകൾ നോക്കാം.👉 മോഡിയുടെ പ്രായം…
Read Moreവിശ്വാസം അതല്ലേ എല്ലാം! കൊറോണ വൈറസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്ളെക്സ്; പിന്നിൽ ഒരു കാരണവുമുണ്ട്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഇപ്പോൾ ഒരു ഫ്ലക്സാണ്. ഒരു ഫ്ലെക്സിലെന്താണ് കാര്യമെന്നാവും നിങ്ങൾ ചിന്തിക്കുന്നത്. കൊറോണ വൈറസിന്റെ പേര് മാറ്റണമെന്നാണ് ഫ്ലെക്സിലെ ആവശ്യം. പേര് മാറ്റണമെന്ന് പറയുന്നതിന് പിന്നിൽ ഒരു കാരണവുമുണ്ട്. പേരുമാറ്റുന്നതോടെ കൊറോണ ഈ ലോകത്തുനിന്ന് പോകുമത്രേ. ആന്ധ്രപ്രദേശിലെ അനന്തപുരം സ്വദേശിയായ ആനന്ദ് റാവുവാണ് ഫ്ലെക്സിന് പിന്നിൽ. സംഖ്യാ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് റാവുവിന്റെ ആവശ്യം. CARONAA, COVVIYD-19 എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് ഇയാൾ പറയുന്നത്. ഇങ്ങനെ എഴുതിയ ബോർഡുകൾ വീടിനു വെളിയിലും പൊതു സ്ഥലത്തും പ്രദർശിപ്പിക്കണം. അതോടെ അനന്തപുരം ജില്ലയിൽ നിന്നു മാത്രമല്ല ലോകത്തു നിന്നു തന്നെ കൊറോണ പോകുമത്രേ. ഇയാളുടെ ചിത്രവും മൊബൈൽ നമ്പറും ഫ്ലെക്സിലുണ്ട്. ജുഡീഷ്യൽ ഡിപ്പാർട്മെന്റിൽ സ്റ്റൈനോഗ്രാഫറായി ജോലി ചെയ്യുകയാണെന്നും കുറിച്ചിട്ടുണ്ട്. ആരോഗ്യം, സാമ്പത്തികം, ദാമ്പത്യം, വിവാഹം തുടങ്ങി ഏതു പ്രശ്നത്തിനും പരിഹാരം കാണുമെന്നും ഫ്ലക്സിലുണ്ട്. ഫ്ലെക്സ് ഏതായാലും…
Read Moreപ്രണയങ്ങൾ ഉറങ്ങുന്ന കളത്തിപ്പറമ്പില്‍ വീട്! ആ ചില്ലിട്ട ചിത്രങ്ങൾ…
ആലപ്പുഴ: ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടില്‍ ഓര്‍മകളുടെ തിരയിളക്കം മാത്രം. കേരളരാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പട്ട രണ്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയ പരിലാളനകള്‍ ഏറ്റുവാങ്ങിയ വീട്-ആദ്യമന്ത്രിസഭയിലെ ദമ്പതികള്‍ മുന്‍ മന്ത്രിമാരായ ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പില്‍ വീട്ടിലെ ആരവം നിലച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ഇവിടുത്തെ താമസത്തിനു തിരശീലയിട്ടു ഗൗരിയമ്മ തലസ്ഥാനത്തേക്കു യാത്രയായതും. ആ ചില്ലിട്ട ചിത്രങ്ങൾ ടി.വി തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്ക് നല്കി ടി.വി. വാടക വീട്ടിലേക്കു മാറുകയായിരുന്നു. ടി.വി. തോമസിന്റെ പിതാവും ഭൂപ്രഭുവുമായിരുന്ന ടി.സി. വര്‍ഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി മകനു നല്‍കുകയായിരുന്നു. പിതാവിന്റെ…
Read Moreകരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി..! ഗൗരിയമ്മയെന്ന രാഷ്ട്രീയ മുത്തശ്ശിയുടെ ജീവിതത്തിലൂടെ…
ആലപ്പുഴ: വനിതകളുടെ രാഷ്ട്രീയ പ്രവേശം സജീവ ചര്‍ച്ചയായിട്ടുള്ള ഈ കാലഘട്ടത്തിനു മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന പേരൊന്നേയുണ്ടായിട്ടുള്ളൂ-കെ.ആർ. ഗൗരിയമ്മ. പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രന് ചുള്ളിക്കാട് ഗൗരിയെന്ന തന്റെ കവിതയില്‍ പറഞ്ഞതു പോലെ ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി… ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു’-ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവർ. സ്വാതന്ത്ര്യാനന്തര കാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍, ആദ്യ ഈഴവ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാമന്ത്രി, ആദ്യ മന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ആൾ(16,832 ദിവസം)-വിശേഷണങ്ങള്‍ ഏറെയായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ പെണ്‍സിംഹത്തിന്. 2016ലെ തെരഞ്ഞെടുപ്പു മുതല്‍ മത്സരരംഗത്തുനിന്നു മാറി നിന്ന, ഗൗരിയമ്മയെ പരാമര്‍ശിക്കാതെ കേരളത്തിലെ ഒരുതെരഞ്ഞെടുപ്പും ഇതുവരെ മുന്നോട്ടുപോയിട്ടില്ലെന്നതും ചരിത്രം. നഷ്ടമായ കസേര മുഖ്യമന്ത്രി…
Read Moreബില്‍ഗേറ്റ്സ് ഒരു പീഡോഫൈല്‍ ആയിരുന്നോ ? വിവാഹബന്ധം തകരാന്‍ കാരണം ബാലപീഡകന് ജഫ്രി എപ്സ്റ്റീനുമായുള്ള ഗേറ്റ്സിന്റെ ബന്ധം;പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരന്, ലോകം ആദരിക്കുന്ന സന്നദ്ധപ്രവര്ത്തകന് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ബില്‍ ഗേറ്റ്സിന്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ബില്‍ഗേറ്റ്സ്- മെലിന്‍ഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019 ഒക്ടോബര്‍ മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്സിന്റെ ബന്ധം പുറത്തുവന്നത്. 2019ല്‍ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുന്നതായി മെലിന്‍ഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാള് സ്ട്രീറ്റ് ജേര്‍ണലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ദമ്പതികള്‍ വിവാഹമോചിതരാകുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടില്‍ നേരത്തേ…
Read Moreപ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് അത് സംഭവിച്ചത് ! അന്ന് അമ്മയ്ക്കും അതേ തീരുമാനമായിരുന്നു; വെളിപ്പെടുത്തലുമായി രശ്മി സോമന്…
ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന താരമായിരുന്നു രശ്മി സോമന്. സീരിയലിലൂടെയാണ് താരം ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെണ്മനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം രശ്മി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇപ്പോഴിതാ താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം എന്ന സീരിയലിലൂടെയാണ് രശ്മി സോമന് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമന് അവതരിപ്പിച്ചത്. രശ്മി സോമന്റെ…
Read Moreസത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിയ്ക്ക് തുല്യമായിരുന്നു ! തന്നെയും തനുജയെയും നേരിട്ട് അറിയാവുന്നവര്‍ താന്‍ ചെയ്തതിനെ തെറ്റായി കാണില്ലെന്ന് ജിനു…
മിമിക്രി കലാകാരന് ജിനു കോട്ടയം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയ വിവരം മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. പിക്കാസോ, രാക്ഷസ രാവണന്, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ജിനുവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ തനുജ ഉന്നയിച്ചത്. മറ്റൊരാളുടെ ഭാര്യയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്. ഇപ്പോളിതാ തനിക്കെതിരെ ഭാര്യ തനുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു കോട്ടയം. താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നുമാണ് താരം പറയുന്നത്. സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യമായിരുന്നെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ജിനു പറയുന്നു. നേരത്തെ ജിനുവിന് എതിരെ തനുജ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു….കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ…
Read Moreഇപ്പോഴും ആ പടം വന്നാല്‍ കണ്ടു തീര്‍ന്നിട്ടേ ടിവിയുടെ മുമ്പില്‍ നിന്നു മാറൂ ! തനിക്ക് ഏറെ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് കുഞ്ഞാലിക്കുട്ടി…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നാണ് താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ്. മോഹന്‍ലാലിന് ഒപ്പം ശോഭനയും സുരേഷ് ഗോപിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ഈ സിനിമ റിലീസ് ചെയ്തിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിത്. മിക്ക ഭാഷകളിലും റീമേക്ക് പതിപ്പുകള്‍ വന്ന ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം നേടിക്കൊടുത്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് നിര്‍മ്മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. അതേസമയം മണിച്ചിത്രത്താഴിനെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞകാര്യം ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്. അപ്പച്ചന് പറയുന്നതിങ്ങനെ…കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈപിടിച്ചു അദ്ദേഹം പറഞ്ഞു.ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ അവിടെ…
Read More