അവതാരകയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി പരിപാടികളില്‍ അവതാരകയായെത്തിയ എത്തിയ താരം അടുത്തിടെ അഭിനയത്തിലേക്കും ചുവടു വെച്ചിരുന്നു. ഫ്ളവേഴ്സിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. അടുത്തിടെയാണ് രണ്ടാമതും അമ്മയാകാന്‍ പോകുന്ന വിവരം അശ്വതി പങ്കുവച്ചത്. ഇതോടെ ചക്കപ്പഴത്തില്‍ അശ്വതി ഇനിയും അഭിനയിക്കുമോ എന്ന സംശയമായി ആരാധകര്‍ക്ക്. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് ഇങ്ങനെ:… അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തിലുള്ള ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്നന്‍സി…
Read MoreCategory: Today’S Special
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം ആരെന്ന് അറിയാം ! അത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ വിരാട് കോഹ് ലിയോ മഹേന്ദ്രസിംഗ് ധോണിയോ അല്ല; മറ്റൊരു താരം…
ക്രിക്കറ്റ് വിനോദത്തിന്റെ മാത്രമല്ല കാശിന്റെയും കൂടി കളിയാണെന്ന് നമുക്കറിയാം. വിരാട് കോഹ്ലി,മഹേന്ദ്രസിംഗ് ധോണി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളെല്ലാം കോടികളാണ് ഓരോ വര്‍ഷവും സമ്പാദിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ എന്ന ചോദ്യമുയരുക സ്വഭാവികം. ഈ ചോദ്യത്തിന് ഒട്ടുമിക്കവരും നല്കുന്ന ഉത്തരം വിരാട് കോഹ്ലിയെന്നോ മഹേന്ദ്രസിംഗ് ധോണിയെന്നോ ഒക്കെയാവും. എന്നാല്‍ അധികം ആളുകള്‍ക്ക് പരിചിതനല്ലാത്ത ഒരു താരമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ എന്നതാണ് യാഥാര്‍ഥ്യം. ആര്യമാന് ബിര്‍ല എന്നാണ് ആ താരത്തിന്റെ പേര്. ഈ പേര് കേട്ട് സംശയിക്കേണ്ട…നിങ്ങളുടെ സംശയം ശരിയാണ് ഇന്ത്യയിലെ ബിസിനസ് ടൈക്കൂണ്‍ കുമാര്‍ മംഗലം ബിര്‍ലയുടെ മകനാണ് കക്ഷി. 70000 കോടി രൂപയാണ് കുമാര്‍ മംഗലം ബിര്‍ലയുടെ ആസ്തി. ബിര്‍ലയുടെ സഹസ്രകോടികള്‍ വരുന്ന സാമ്രാജ്യത്തിന്റെ അടുത്ത അനന്തരാവകാശിയായ ഈ ചെറുപ്പക്കാരന് ക്രിക്കറ്റിലും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നതോടെയാണ് ഏറ്റവും…
Read Moreവയലന്‍സ് സീനുകള്‍ കണ്ട് കയ്യടിക്കുന്നവര്‍ എന്തുകൊണ്ട് ലവ് മേക്കിംഗ് സീന്‍ വരുമ്പോള്‍ കണ്ണടയ്ക്കുന്നു ! കളയിലെ കിടപ്പറ സീന്‍ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് ടൊവിനോ…
ടൊവിനോ തോമസ് നായകനായെത്തിയ കള മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ദിവ്യ പിള്ള, സുമേഷ് മൂര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചിരിക്കുന്നത്.കളയുടെ പ്രൊമോഷന് പ്രെസ്സ് മീറ്റിനിടെ ലിപ് ലോക്ക്/ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ടൊവിനോയ്ക്കു നേരെ ഉയര്‍ന്നിരുന്നു. ആ സമയത്ത് ടോവിനോ ആളുകളുടെ ഈ ചിന്താഗതിയെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. വയലന്‍സ് സീനുകള്‍ കണ്ട് കൈയടിക്കുന്നവര്‍ എന്ത് കൊണ്ടാണ് ഒരു ലവ് മേക്കിങ് സീന്‍ വരുമ്പോള്‍ കണ്ണടക്കുന്നത് എന്നാണ് ടോവിനോ ചോദിച്ചത്. ഏതൊരു സീന്‍ ഷൂട്ട് ചെയുന്നത് പോലെ കൃത്യമായ ഷോട്ട് ഡിവിഷനോടെ ആണ് അത്തരം സീനുകള്‍ ചിത്രീകരിക്കുന്നത് എന്നും ടോവിനോ പറഞ്ഞിരുന്നു. കളയിലെ ബെഡ്റൂം സീനിന്റെ മേക്കിംഗ് വീഡിയോ താന്‍ എടുത്തു വച്ചിട്ടുണ്ട് എന്നും റീലീസിന് ശേഷം പുറത്തു…
Read Moreഈ എലികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ചു തീര്‍ത്തെന്ന് പോലീസുകാര്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റും…
എലി മദ്യം കുടിക്കുമോ ? കുടിക്കും എന്നാണ് ഉത്തര്‍ പ്രദേശിലെ ഒരു കൂട്ടം പോലീസുകാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതോടെയാണ് എലികളുടെ നിരപരാധിത്വം തെളിഞ്ഞത്. 35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’ എന്നാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ വച്ചു കാച്ചിയത്. എന്നാല്‍ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗ്രയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. 1459 കാര്‍ട്ടണ്‍ മദ്യമാണ് ഒരു സുപ്രഭാതത്തില്‍ കാണാതായത്. പ്ലാസ്റ്റിക് കാന്‍ കരണ്ട് തിന്നും ഗ്ലാസ് കുപ്പികള്‍ തകര്‍ത്തും എലികളാണ് ഇത് നശിപ്പിച്ചതെന്നാണ് സുരക്ഷയ്ക്കായി നിര്‍ത്തിയിരുന്ന പൊലീസുകാര്‍…
Read Moreഫിറോസിക്ക അല്ല മോളെ ജലീലിക്ക…ജലീലിക്ക ! ഫിറോസിക്ക എപ്പോഴാണ് വരികയെന്ന് കെ ടി ജലീലിനോട് ചോദിച്ച് പെണ്‍കുട്ടി;വീഡിയോ വൈറലാകുന്നു…
കടുത്ത പോരാട്ടത്തിനാണ് ഇക്കുറി തവനൂര്‍ നിയോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മന്ത്രി കെ ടി ജലീലും സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നം പറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. സൈബര്‍ ഇടങ്ങളിലും പോരു കടുത്തതാണ്. ഫിറോസിനെ കള്ളനെന്നു വിളിച്ചുള്ള ട്രോളുകള്‍ക്ക് ഫിറോസ് തന്നെ മറുപടി പറഞ്ഞിരുന്നു. താന്‍ കള്ളനെങ്കില്‍ ഇത്രനാളായും അറസ്റ്റ് ചെയ്യാത്തത് എന്തെന്നായിരുന്നു ഫിറോസിന്റെ മറു ചോദ്യം. ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ കെ.ടി ജലീല്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
Read Moreപങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം; കുറിപ്പ് വൈറലാകുന്നു…
വിവാഹേതര ബന്ധങ്ങള്‍ കൂടിവരുന്ന ഒരു കാലമാണിത്. ദിവസേന ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്. വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും പിഞ്ച് മക്കളെ പോലും ഉപേക്ഷിച്ചാണ് ഇത്തരത്തില്‍ സ്വന്തം സന്തോഷം തേടി പോകുന്നത്. ഇപ്പോള്‍ സംഭവത്തില്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം. പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രമെന്നാണ് ഡോ അനുജ കുറിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… വിവാഹിതര്‍ക്കിടയിലെ (അ)വിശുദ്ധ പ്രണയ നാടകം ശെരിയാണോ? വിവാഹമെന്ന പരി പാവന ബന്ധത്തില്‍ നിന്നു കൊണ്ടു പങ്കാളിയെ ചതിക്കുന്നവരെ പുണ്യ പ്രവൃത്തി ചെയ്യുന്നവരായി രേഖപ്പെടുത്താന്‍ കഴിയുമോ ? അടുത്തിടെ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി, രണ്ടു പേരും വിവാഹിതര്‍, പങ്കാളികളും മക്കളുമൊക്കെ ഉള്ളവര്‍, ആ മക്കള്‍ക്കു അമ്മയെയോ അല്ലെങ്കില്‍ അച്ഛനെയോ ഇല്ലാണ്ടാക്കിയതൊഴിച്ചാല്‍…
Read Moreരണ്ട് ദിവസമെടുക്കും ഈ മോമോ മുഴുവൻ തിന്നു തീർക്കാൻ! വൈറലായി ഭീമൻ മോമോ; ഇന്ത്യയിലെ ഏറ്റവും വലിയ മോമോയുടെ വിശേഷങ്ങള്‍
വ്യത്യസ്തമായ ഭക്ഷണം കഴിക്കുക എന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടകാര്യമാണ്. ഒരു ദിവസം വീട്ടിലെ അടുക്കളയ്ക്ക് അവധികൊടുത്ത് പുതിയ രുചികൾ തേടിയിറങ്ങുന്ന കുടുംബങ്ങൾ ഇന്ന് സാധാരണ കാഴ്ചയാണ്. ഇതിനായി എത്ര ദൂരത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ തയാറുള്ളവരുമുണ്ട്. ഓരോ ദിവസവും പുതിയ റസ്റ്ററന്റുകൾ തുറക്കുന്നതിന്റെ പിന്നിലെ കാരണവും മലയാളികളുടെ ഈ താത്പര്യമാണ്. ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് മോമോ. ആവിയിൽ പുഴുങ്ങി തയാറാക്കുന്ന വിഭവമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ മോമോയുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോ എന്ന് പേരുള്ള കടയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള മോമോ തയാറാക്കുന്നത്. ഇതിന് സാധാരണ മോമോയെക്കാൾ പത്തിരിട്ടി വലിപ്പമുണ്ട്. വെജ്, പനീർ, ചിക്കൻ എന്നിവ നിറച്ച മോമോകൾ ലഭ്യമാണ്. 120 രൂപയാണ് വെജ് മോമോയ്ക്ക്. പനീറിന് 150 ഉം ചിക്കന്‍ 170 രൂപയുമാണ് വില. ഫുഡ്…
Read Moreജീവൻ പോകുന്ന സമയത്തും കാമറ കൈവിടാതെ വിനോദ്! വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ
വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞുവീഴുന്പോഴും കാമറ നിലത്തുവീഴാതിരിക്കാൻ വിനോദ് കാണിച്ച ശ്രമത്തെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്. കുഴഞ്ഞു വീണപ്പോഴും കാമറ കൈയിൽ താങ്ങി അടുത്തുള്ള ആളെ ഏൽപ്പിക്കുന്ന വിനോദിന്റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreഏറ്റവും ചെറിയ സ്വർണക്കടത്തുകാർ, ഏത് വകുപ്പ് അനുസരിച്ച് ഇവരെ ശിക്ഷിക്കും! 15 സെക്കന്റ് മാത്രമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
സ്വർണ ചെയിനുമായി പോകുന്ന ഉറുന്പുകളുടെ വീഡിയോ വൈറലാകുന്നു. ഐപിഎസ് ഓഫിസർ ദിപാൻഷു കബ്രയാണ് ‘ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ’ എന്ന കുറിപ്പോടെ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. 15 സെക്കന്റ് മാത്രമുള്ള വീഡിയോക്ക് രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. ‘സ്വർണക്കടത്തുകാരെ’ ശിക്ഷിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഐപിസിയുടെ ഏത് വകുപ്പ് അനുസരിച്ച് ഇവരെ ശിക്ഷിക്കുമെന്നാണ് ചിലരുടെ സംശയം.
Read Moreകോവിഡ് ബാധിച്ച് മരിച്ചത് ഒരാള്‍ മാത്രം! വാക്സിൻ നൽകിയ ഇന്ത്യക്ക് ശുക്രിയ പറഞ്ഞ് ഖെന്റാബ്; ഹൃദയത്തിൽ സ്വീകരിച്ച് സോഷ്യൽ മീഡിയ
കോവിഡിനെതിരായിട്ടുള്ള പോരാട്ടത്തിലാണ് ലോക രാജ്യങ്ങൾ. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിവിധ രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. കോവിഡിനെ നിയന്ത്രിക്കാന്‍ സാധിച്ച ചുരുങ്ങിയ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഇന്ത്യയില്‍ നിന്നെത്തിച്ച വാക്സിനുപയോഗിച്ച് ഭൂട്ടാനിലെ കോവിഡ് 19 വാക്സിനേഷന് തുടങ്ങിവിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ സർക്കാരിനോട് നന്ദി പറഞ്ഞുള്ള ഭൂട്ടാനിലെ ബാലതാരമായ ഖെൻറാബ് യെഡ്സിൻ സിൽഡനയുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഖെന്റാബ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് തന്റെ നാടിന്റെ നന്ദിയും കടപ്പാടും ഇന്ത്യയോട് അറിയിക്കുന്നു. ശുക്രിയ എന്നു പറഞ്ഞാണ് ഖെന്റാബ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ രുചിര കമ്പോജ് ട്വിറ്ററിൽ പങ്കിട്ട വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. 870 പേര്‍ക്കാണ് ഭൂട്ടാനില്‍ കോവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഭൂട്ടാനിലെ എല്ലാ ജില്ലകളിലും ആദ്യ കോവിഡ് ഡോസ് എടുത്തത് കുരങ്ങന്റെ വര്‍ഷത്തില്‍…
Read More