കടുത്ത പോരാട്ടത്തിനാണ് ഇക്കുറി തവനൂര്‍ നിയോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മന്ത്രി കെ ടി ജലീലും സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നം പറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. സൈബര്‍ ഇടങ്ങളിലും പോരു കടുത്തതാണ്. ഫിറോസിനെ കള്ളനെന്നു വിളിച്ചുള്ള ട്രോളുകള്‍ക്ക് ഫിറോസ് തന്നെ മറുപടി പറഞ്ഞിരുന്നു. താന്‍ കള്ളനെങ്കില്‍ ഇത്രനാളായും അറസ്റ്റ് ചെയ്യാത്തത് എന്തെന്നായിരുന്നു ഫിറോസിന്റെ മറു ചോദ്യം. ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ കെ.ടി ജലീല്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
Read MoreCategory: Today’S Special
പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം; കുറിപ്പ് വൈറലാകുന്നു…
വിവാഹേതര ബന്ധങ്ങള്‍ കൂടിവരുന്ന ഒരു കാലമാണിത്. ദിവസേന ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്. വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും പിഞ്ച് മക്കളെ പോലും ഉപേക്ഷിച്ചാണ് ഇത്തരത്തില്‍ സ്വന്തം സന്തോഷം തേടി പോകുന്നത്. ഇപ്പോള്‍ സംഭവത്തില്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം. പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രമെന്നാണ് ഡോ അനുജ കുറിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… വിവാഹിതര്‍ക്കിടയിലെ (അ)വിശുദ്ധ പ്രണയ നാടകം ശെരിയാണോ? വിവാഹമെന്ന പരി പാവന ബന്ധത്തില്‍ നിന്നു കൊണ്ടു പങ്കാളിയെ ചതിക്കുന്നവരെ പുണ്യ പ്രവൃത്തി ചെയ്യുന്നവരായി രേഖപ്പെടുത്താന്‍ കഴിയുമോ ? അടുത്തിടെ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി, രണ്ടു പേരും വിവാഹിതര്‍, പങ്കാളികളും മക്കളുമൊക്കെ ഉള്ളവര്‍, ആ മക്കള്‍ക്കു അമ്മയെയോ അല്ലെങ്കില്‍ അച്ഛനെയോ ഇല്ലാണ്ടാക്കിയതൊഴിച്ചാല്‍…
Read Moreരണ്ട് ദിവസമെടുക്കും ഈ മോമോ മുഴുവൻ തിന്നു തീർക്കാൻ! വൈറലായി ഭീമൻ മോമോ; ഇന്ത്യയിലെ ഏറ്റവും വലിയ മോമോയുടെ വിശേഷങ്ങള്‍
വ്യത്യസ്തമായ ഭക്ഷണം കഴിക്കുക എന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടകാര്യമാണ്. ഒരു ദിവസം വീട്ടിലെ അടുക്കളയ്ക്ക് അവധികൊടുത്ത് പുതിയ രുചികൾ തേടിയിറങ്ങുന്ന കുടുംബങ്ങൾ ഇന്ന് സാധാരണ കാഴ്ചയാണ്. ഇതിനായി എത്ര ദൂരത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ തയാറുള്ളവരുമുണ്ട്. ഓരോ ദിവസവും പുതിയ റസ്റ്ററന്റുകൾ തുറക്കുന്നതിന്റെ പിന്നിലെ കാരണവും മലയാളികളുടെ ഈ താത്പര്യമാണ്. ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് മോമോ. ആവിയിൽ പുഴുങ്ങി തയാറാക്കുന്ന വിഭവമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ മോമോയുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോ എന്ന് പേരുള്ള കടയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള മോമോ തയാറാക്കുന്നത്. ഇതിന് സാധാരണ മോമോയെക്കാൾ പത്തിരിട്ടി വലിപ്പമുണ്ട്. വെജ്, പനീർ, ചിക്കൻ എന്നിവ നിറച്ച മോമോകൾ ലഭ്യമാണ്. 120 രൂപയാണ് വെജ് മോമോയ്ക്ക്. പനീറിന് 150 ഉം ചിക്കന്‍ 170 രൂപയുമാണ് വില. ഫുഡ്…
Read Moreജീവൻ പോകുന്ന സമയത്തും കാമറ കൈവിടാതെ വിനോദ്! വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ
വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞുവീഴുന്പോഴും കാമറ നിലത്തുവീഴാതിരിക്കാൻ വിനോദ് കാണിച്ച ശ്രമത്തെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്. കുഴഞ്ഞു വീണപ്പോഴും കാമറ കൈയിൽ താങ്ങി അടുത്തുള്ള ആളെ ഏൽപ്പിക്കുന്ന വിനോദിന്റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreഏറ്റവും ചെറിയ സ്വർണക്കടത്തുകാർ, ഏത് വകുപ്പ് അനുസരിച്ച് ഇവരെ ശിക്ഷിക്കും! 15 സെക്കന്റ് മാത്രമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
സ്വർണ ചെയിനുമായി പോകുന്ന ഉറുന്പുകളുടെ വീഡിയോ വൈറലാകുന്നു. ഐപിഎസ് ഓഫിസർ ദിപാൻഷു കബ്രയാണ് ‘ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ’ എന്ന കുറിപ്പോടെ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. 15 സെക്കന്റ് മാത്രമുള്ള വീഡിയോക്ക് രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. ‘സ്വർണക്കടത്തുകാരെ’ ശിക്ഷിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഐപിസിയുടെ ഏത് വകുപ്പ് അനുസരിച്ച് ഇവരെ ശിക്ഷിക്കുമെന്നാണ് ചിലരുടെ സംശയം.
Read Moreകോവിഡ് ബാധിച്ച് മരിച്ചത് ഒരാള്‍ മാത്രം! വാക്സിൻ നൽകിയ ഇന്ത്യക്ക് ശുക്രിയ പറഞ്ഞ് ഖെന്റാബ്; ഹൃദയത്തിൽ സ്വീകരിച്ച് സോഷ്യൽ മീഡിയ
കോവിഡിനെതിരായിട്ടുള്ള പോരാട്ടത്തിലാണ് ലോക രാജ്യങ്ങൾ. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിവിധ രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. കോവിഡിനെ നിയന്ത്രിക്കാന്‍ സാധിച്ച ചുരുങ്ങിയ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഇന്ത്യയില്‍ നിന്നെത്തിച്ച വാക്സിനുപയോഗിച്ച് ഭൂട്ടാനിലെ കോവിഡ് 19 വാക്സിനേഷന് തുടങ്ങിവിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ സർക്കാരിനോട് നന്ദി പറഞ്ഞുള്ള ഭൂട്ടാനിലെ ബാലതാരമായ ഖെൻറാബ് യെഡ്സിൻ സിൽഡനയുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഖെന്റാബ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് തന്റെ നാടിന്റെ നന്ദിയും കടപ്പാടും ഇന്ത്യയോട് അറിയിക്കുന്നു. ശുക്രിയ എന്നു പറഞ്ഞാണ് ഖെന്റാബ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ രുചിര കമ്പോജ് ട്വിറ്ററിൽ പങ്കിട്ട വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. 870 പേര്‍ക്കാണ് ഭൂട്ടാനില്‍ കോവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഭൂട്ടാനിലെ എല്ലാ ജില്ലകളിലും ആദ്യ കോവിഡ് ഡോസ് എടുത്തത് കുരങ്ങന്റെ വര്‍ഷത്തില്‍…
Read More25 വര്‍ഷമായി അദ്ദേഹം ഇവിടെ എത്തുന്നു! സൈക്കിളിലെത്തുന്ന പിസ ദോശ; യുവാവിനെ അഭിനന്ദിച്ച് സോഷ്യൽമീഡിയ; വീഡിയോ വൈറല്‍
ആപ്പിലൂടെ ഓർഡർ നൽകിയാൽ ഭക്ഷണം മുന്നിലെത്തുന്ന കാലമാണിത്. വിലയ റസ്റ്ററന്റുകളിൽപോലും മൊബൈൽ ആപ്പിലുടെയാണ് ഓർഡർ സ്വീകരിക്കുകയും അത് അടുക്കളയിലേക്ക് കൈമാറുകയും ചെയ്യുന്നത്. ഇങ്ങനെയുള്ള ഇക്കാലത്ത് സൈക്കിളിൽ ദോശ വിൽക്കാൻ ആരെങ്കിലും തയാറാകുമോ? എന്നാൽ അങ്ങനെ ഒരാളാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം. യൂട്യൂബ് ചാനലായ ആംചി മുബൈയിലാണ് യുവാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. പിസ ദേശയാണ് യുവാവ് സൈക്കിളിൽ കൊണ്ടുനടന്ന് വിൽക്കുന്നത്. ആവശ്യക്കാര്‍ക്ക് അപ്പോള്‍ തന്നെ ദോശയുണ്ടാക്കി നല്‍കാനുള്ള സൗകര്യം ഒരുക്കിയതാണ് സൈക്കിൾ. ദോശ തയാറാക്കാനുള്ള തവ, പലതരം പച്ചക്കറികൾ, സോസ്, ചട്ണി, ചീസ്, ദോശമാവ് എന്നിവയെല്ലാം ഈ ചെറിയ സൈക്കിളില്‍ ഉണ്ട്. പലതരം ദോശകള്‍ 60 മുതല്‍ 100 രൂപവരെ വിലയ്ക്കാണ് അദ്ദേഹം വില്‍ക്കുന്നത്. വീഡിയോയില്‍ ഒരു സ്ഥിരം കസ്റ്റമറായ സ്ത്രീ വരുന്നതും പിസ ദോശ ആവശ്യപ്പെടുന്നതും കാണാം. ഇത്രകാലമായിട്ടും രുചിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. 25…
Read Moreആത്മവിശ്വാസം എന്നതുണ്ട് നിങ്ങൾ എന്താണ് ഉദ്യേശിക്കുന്നത്? പാരഡിസോ ക്ലബിൽ വന്ന ഒരു കുറി വൈറലായി കുറിപ്പ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു
മഞ്ജുവാര്യരുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. മഞ്ജുവാര്യരുടെ ചിത്രത്തെക്കുറിച്ച് പലരും പലതരം കാഴ്ചപ്പാടുകളാണ് പങ്കുവയ്ക്കുന്നത്. സിനിമകളെ കുറിച്ച് ചർച്ച ചെയ്യുന്ന സിനിമാ പാരഡിസോ ക്ലബിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മഞ്ജുവാര്യരുടെ ചിത്രവും ആത്മവിശ്വാസമായി കൂട്ടിക്കുഴക്കുമ്പോൾ പൊതുസൗന്ദര്യബോധപ്രകാരം ആവാൻ പറ്റാത്തവർക്ക് ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാക്കുകയല്ലേ അത് ചെയ്യുന്നതെന്നാണ് ചോദ്യം. മഞ്ജു വാര്യർ പ്രചോദനമാകുന്നത് അവരുടെ തീരുമാനങ്ങളിലൂടെയാണെന്നും പോസ്റ്റിൽ പറയുന്നു. ലാൽ ചന്ദ് എന്നയാളാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം അല്ലെങ്കിൽ തന്നെ ഒന്ന് പുറത്ത് പോവണമെങ്കിൽ അര മണിക്കൂർ മേക്കപ്പ് നിർബന്ധമായ തന്റെ കൂട്ടുകാരി ഇന്ന് പക്ഷേ ഒരു മണിക്കൂർ ആയിട്ടും മേക്കപ്പ് കഴിയാത്തപ്പോ ദേഷ്യം വന്ന റൂംമേറ്റ് അവളോട് കാരണമന്വേഷിച്ചു. “എടി ഇന്ന് മനു വരുന്നുണ്ട്. മേക്കപ്പ് ഇല്ലാതെ അവനെന്നെ കണ്ടാൽ അവനെന്നെ…
Read More‘കാര്യങ്ങൾ മാറിമറിഞ്ഞു, ഒടുവിൽ വിജയം; എല്ലാവർക്കും തീര്‍ത്താല്‍ തീരാത്ത നന്ദി…’ സീമ ജി. നായർ
അർബുദത്തോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് നടി ശരണ്യ. വിഷമഘട്ടത്തിൽ അവർക്ക് താങ്ങും തണലുമായിരുന്നത് നടി സീമ ജി. നായർ ആയിരുന്നു. ഇപ്പോൾ ശരണ്യയുടെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയയ്ക്കു ശേഷം വിവരങ്ങൾ ആരാധകരോടു പങ്കുവയ്ക്കുകയാണ് സീമ ജി. നായർ. ശസ്ത്രക്രിയ വിജയമായിരുന്നുവെന്ന് അറിയിച്ച നടി ക്ഷേമാന്വേഷണങ്ങൾ നടത്തുന്ന എല്ലാവർക്കും നന്ദിയും അറിയിച്ചു. “ശരണ്യക്ക് മാര്‍ച്ച് 29നാണ് സര്‍ജറിക്ക് ഹോസ്പിറ്റല്‍ അഡ്മിഷന് നിശ്ചയിച്ചത്. പക്ഷേ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പെട്ടെന്നാണ് അവള്‍ക്ക് വീണ്ടും സുഖമില്ലാതായത്. അല്പം സീരിയസായതോടെ സര്‍ജറി പെട്ടെന്നു വേണ്ടി വരികയായിരുന്നു. സര്‍ജറി വിജയമാണെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സര്‍ജറി നടന്നത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന് പേരോടു തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.’- സീമ ജി. നായർ കുറിച്ചു.
Read Moreജനിച്ചപ്പോൾ കെട്ടിപ്പിടിച്ചു, ഇപ്പോഴും അങ്ങനെ തന്നെ! പതിനൊന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ പക്ഷേ…
മിഷിഗനിലെ പീറ്റേഴ്സ്ബർഗിലെ സരബെത്തും അമേലിയ ഇർവിനും ‘പരസ്പരം കെട്ടിപ്പിടിച്ച്’ ജനിച്ചവരാണ്.നെഞ്ചു മുതൽ പൊക്കിൾ വരെ ഒട്ടിച്ചേർന്ന് ഒരു ശരീരമായിരുന്നു. ഇപ്പോഴും അവർ കെട്ടിപ്പിടിക്കും, പക്ഷേ, ഒട്ടിച്ചേർന്നിട്ടില്ല. 2020 ഓഗസ്റ്റിൽ, മിഷിഗണ്‍ മെഡിസിൻ സി.എസ്. മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈ ഇരട്ടകൾ 11 മണിക്കൂർ ശസ്ത്രക്രിയയ്ക്കു വിധേയരായി. അങ്ങനെ കെട്ടിപ്പിടിച്ചു വന്നവർ ഒറ്റയ്ക്കൊറ്റയ്ക്കായി. ഇപ്പോൾ അമ്മ അലിസണ് (33), അച്ഛൻ ഫിൽ (32), നാല് വയസുള്ള സഹോദരി കെന്നഡി എന്നിവരോടൊപ്പം സ്വതന്ത്രമായി ജീവിക്കുന്നു. അന്നത്തെ സ്കാനിംഗ് ഇരുപതാമത്തെ ആഴ്ചയിലെ സ്കാനിംഗിന് എത്തിയതായിരുന്നു അലിസണും ഫില്ലും. തന്റെ ഗർഭധാരണത്തിൽ എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്ന അലിസണും കെന്നഡിയും അതൊരു വലിയ ആണ്‍കുട്ടിയാകുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, അലിസണിന്റെ വയറ്റിൽ ഒരു സംയോജിത ഇരട്ടകളാണ് എന്നറിഞ്ഞതോടെ ഇരുവരും ഞെട്ടി. വൈകാതെ അതുമായി പൊരുത്തപ്പെട്ടതോടെ അത്തരത്തിലുള്ള കുട്ടികളെക്കുറിച്ച് ഏറെ പഠിക്കാൻ തുടങ്ങി. ജനിച്ചു പതിന്നാലു മാസത്തിനുശേഷം…
Read More