വിവാഹ ശേഷമുണ്ടായ മാറ്റം എന്താണ് ? വിവാഹിതരാകുന്ന ഒട്ടുമിക്ക നടിമാരും നേരിടാറുള്ള ചോദ്യമാണിത്. ഒരു ചാനല്‍ പരിപാടിയിലെത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നായിക മിയയും സമാനമായ ചോദ്യം നേരിട്ടു. എന്നാല്‍ മിയയുടെ അപ്രതീക്ഷിത മറുപടി ഏവരെയും ഒന്ന് അമ്പരപ്പിച്ചുവെന്നു വേണം പറയാന്‍. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നായിരുന്നു മിയയുടെ മറുപടി. ജീവിതത്തില്‍ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോള്‍ ചെറുതായി അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു. വിവാഹശേഷവും സിനിമയിലും ചാനല്‍ പരിപാടികളിലും മിയ സജീവമാണ്. വിവാഹിതയായെങ്കിലും അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഭര്‍ത്താവ് അശ്വിനും പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാല്‍ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോള്‍ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും…
Read MoreCategory: Today’S Special
പണവും പ്രശസ്തിയും കൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനായില്ല ! കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ശ്വേത ബസു…
ഒരു സമയത്ത് സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് ശ്വേത ബസു പ്രസാദ്. തെലുങ്ക്, തമിഴ്,ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2002 മുതലാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. താരം സമൂഹ മാധ്യമങ്ങളിലും പത്ര പ്രവര്‍ത്തനത്തിലും ആണ് ബിരുദം പൂര്‍ത്തിയാക്കിയത്. ദി ഇന്ത്യന്‍ എക്സ്പ്രസിനായി താരം എഴുതുകയും ചെയ്തിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത പിന്നീട് ബോളിവുഡിലേക്ക് മാറിയിരുന്നു. അമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ 2002ലെ മികച്ച ബാല താരത്തിനുള്ള പുരസ്കാരം താരം നേടി. മക്ഡീയില്‍ ചെയത ഇരട്ട വേഷത്തിനായിരുന്നു അത്. 2002ല്‍ ആണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇഖ്ബാല്‍ എന്ന മികച്ച ചിത്രത്തിന് ശേഷം താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ആ ഇടവേളയിലാണ് താരം ജേണലിസം, മാസ് മീഡിയ എന്നിവയില്‍ ബിരുദത്തിന് പഠിച്ചത്. അതിനു ശേഷം താരം ചെയ്തത് ഇന്ത്യന്‍ ക്ലാസിക്കല്‍…
Read Moreആദ്യത്തെ ശ്രമം പരാജയപ്പെട്ടങ്കിലും..! തിമിംഗലത്തിൽ നിന്ന് രക്ഷപ്പെടാൻ പെൻഗ്വിന്റെ പൂഴിക്കടകൻ; വീഡിയോ വൈറലാകുന്നു
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഏതു മാർഗവും സ്വീകരിക്കുക എന്നതാണ് തത്വം. ശ്രത്രുവിന്റെ ശത്രു മിത്രമെന്നാണ് ചൊല്ല്. അത്തരമൊരു സംഭവമാണ് അന്റാർട്ടിയിൽ നിന്നു വരുന്നത്. അന്റാർട്ടിക്കയിലെ ഗെർലാച്ചെ കടലിടുക്കിലാണ് രസകരമായ സംഭവം അരങ്ങേറിയത് തിമിംഗലത്തിന്റെ വായിൽ നിന്ന് രക്ഷപ്പെടുന്ന പെൻഗ്വിൻ പക്ഷിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രാണരക്ഷാർത്ഥം പെൻഗ്വിൻ കടലിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് ചാടി കയറുകയായിരുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടങ്കിലും പിന്നീട് നടത്തിയ ശ്രമത്തിൽ ബോട്ടിലെ ഒരു സഞ്ചാരിയുടെ സഹായത്തോടെ പെൻഗ്വിൻ ബോട്ടിൽ കയറി. ട്രാവൽ ബ്ലോഗർ മാറ്റ് കാർസ്റ്റണും ഭാര്യ അന്നയുമാണ് വീഡിയോ പങ്കുവച്ചത്. സഞ്ചാരികൾക്ക് നടുവിൽ സുരക്ഷിതനായി നിൽക്കുന്ന പെൻഗ്വിനും വീഡിയോയിലുണ്ട്. ഒരു വർഷം മുന്‍പ് അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Read Moreമണ്ണും ചാരി നിന്നവൻ…! ഓസ്ട്രേലിയായിലെ വിചിത്രമായ തട്ടിക്കൊണ്ടുപോകൽ; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ചൂണ്ടയിടുക എന്നത് ചിലർക്ക് വിനോദമാണ്. ചൂണ്ടയിൽ മീൻ കൊത്തുക എന്നത് ശ്രമകരമാണ്. ചിലപ്പോൾ മണിക്കൂറുകൾ ചെലവഴിച്ചാൽ മാത്രമേ ഒരു മീൻ എങ്കിലും കിട്ടുകയുള്ളൂ. അങ്ങനെ കിട്ടിയ മീൻ വഴിയെ പോയവർ തട്ടിക്കൊണ്ടുപോയാലോ? അതും വലിയ മീനാണെങ്കിലോ? എപ്പോൾ അടിയുണ്ടായെന്ന് ചോദിച്ചാൽ മതി. പക്ഷെ ഇങ്ങനെ തട്ടിക്കൊണ്ടു പോയത് തങ്ങളെക്കാൾ വലിയ ശക്തിശാലിയാണെങ്കിലോ? മിണ്ടാതെ കണ്ടുകൊണ്ടു നിൽക്കേണ്ടി വരും. അത്തരമൊരു അവസ്ഥയിലാണ് ജിയോഫ് ട്രട്വിൻ, നാറ്റ് ബാൺസ് എന്നീ സുഹൃത്തുക്കൾ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് സംഭവം. ചൂണ്ടയിടവെ ഇവരുടെ ചൂണ്ടയിൽ സ്രാവ് കുരുങ്ങുകയായിരുന്നു. അതിനെ ബോട്ടിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കെയാണ് നമ്മുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഏകദേശം രണ്ടര മീറ്റർ നീളമുള്ള ഒരു മുതല! മുതല ചൂണ്ടയിൽ കുരുങ്ങിയ സ്രാവിനെ കടിച്ചെടുത്തു. ഇരുവരും ചേർന്ന് സ്രാവിനെ ബോട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവിനേയും വായിലൊതുക്കി മുതല വെള്ളത്തിനടിയിലേക്ക് പോയി. മണ്ണും ചാരി നിന്നവൻ പെണ്ണുമായി…
Read Moreമിമിക്രിക്കാരേ സൂക്ഷിച്ചോ..! എട്ടു മാസം പ്രായമേയുള്ളു, പക്ഷേ കയ്യിലിരുപ്പു കൊണ്ട് വൈറൽ താരമാണ് വീറ്റസ് എന്ന കടുവക്കുട്ടി
എട്ടു മാസം പ്രായമേയുള്ളു. പക്ഷേ, കയ്യിലിരുപ്പു കൊണ്ട് വൈറൽ താരമാണ്. സൈബീരിയയിലെ ബർണോർ മൃഗശാലയിലെ വീറ്റസ് എന്ന കടുവക്കുട്ടിയാണ് ആൾ. വികൃതിക്കാരനൊന്നുമല്ല കേട്ടോ.കിളികളുടെ ശബ്ദത്തിൽ വളരെ ഭംഗിയായി പാട്ടുപാടും ഇതാണ് വീറ്റസിന്റെ ഹോബി. പിന്നെ ഈ മിമിക്രിക്കാരന് ആരാധരുണ്ടായില്ലങ്കിലല്ലെ അത്ഭുതമുള്ളു. സ്വന്തം ശബ്ദമൊക്കെ മാറ്റി കിളികളുടെ ശബ്ദത്തിലങ്ങനെ പാട്ടുപാടി ആസ്വദിച്ചിരിക്കുന്ന വീറ്റസിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായിക്കഴിഞ്ഞു. ഈ പാട്ടിനു പിന്നിലൊരു കാര്യമുണ്ട്. അമ്മക്കടുവ ബഗീരയുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനുള്ള വിദ്യയാണ് ഈ പാട്ടുപാടൽ. അമ്മക്കടുവ മറ്റു മക്കൾക്കൊപ്പം ഇടപഴകുന്ന സമയത്ത് വീറ്റസ് ഏതെങ്കിലും മൂലയിലേക്ക് മാറിയിരുന്ന് മിമിക്രി തുടങ്ങും. ബഗീര മറ്റു മക്കളുടെ അടുത്തുനിന്ന് മാറി അരികിലേക്കെത്തുന്നതുവരെ ഇത് തുടരും. ജനിച്ച് അധിക നാൾ കഴിയുന്നതിനു മുന്‍പ് കടുവക്കുട്ടിയുടെ ഈ കഴിവ് ശ്രദ്ധയിൽപ്പെട്ടിരുന്നതായി മൃഗശാല അധികൃതരും പറയുന്നു. ഈ സവിശേഷതകൊണ്ടാണ് വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന…
Read Moreത്രികോണാകൃതിയിൽ താടിയെല്ല് മാറ്റി യുവാവ്; ഉപയോഗിച്ചത് സിംപിൾ ടെക്നിക്; ഇപ്പോ ടെക്നിക് പിടികിട്ടി…
ശരീരത്തിൽ രൂപമാറ്റം വരുത്തുന്നത് വിദേശ രാജ്യങ്ങളിൽ ഇന്ന് സാധാരണ കാര്യമാണ്. സർജറി നടത്തിയും ഇൻജക്ഷൻ എടുത്തുമാണ് ശരീരത്തിൽ രൂപമാറ്റം വരുത്തുക. അതിനായിട്ട് ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ശരീരം വിരൂപമാക്കുന്നതിനായിട്ടാണ് ഈ ലക്ഷങ്ങൾ ചെലവഴിക്കുന്നത് എന്നതാണ് ഏറെ രസകരം. അത്തരത്തിൽ താടിയെല്ലിന് മാറ്റം വരുത്തിയ മോഡലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ മോഡൽ ലൂക്കാ മാർഷെസിയാണ് താടിയെല്ലിന് മാറ്റം വരുത്തിയത്. ശസ്ത്രക്രീയ നടത്തിയല്ല ഈ മാറ്റമെന്നതാണ് ഏറെ വിചിത്രം. പ്ലാസ്റ്റിക് രൂപത്തിലുള്ള വസ്തു വായിലിട്ടാണ് ഈ രൂപമാറ്റം വരുത്തിയത്. താടിയെന്ന് വളച്ച് മുഖത്തിന്റെ ഷേപ്പ് മാറ്റിയെടുക്കാൻ ഏകദേശം രണ്ടുമാസത്തോളമെടുത്തു. ഇപ്പോൾ ത്രികോണാകൃതിയിലാണ് താടിയെല്ല്. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും വീഡിയോയാക്കി ലൂക്ക ടിക്ക് ടോക്കിൽ പങ്കുവച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ഇപ്പോൾ ലൂക്കാ മാർഷെസിയെ കണ്ടാൽ കാർട്ടൂൺ കഥാപാത്രത്തെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്.
Read Moreമദ്യപാനം ആരോഗ്യത്തിന് ഹാനികരം; ചിലർക്ക് അത് മനസിലാക്കാൻ കുറച്ചുകാലമെടുക്കും! സാമന്ത എന്ന യുവതിയുടെ ജീവിതാനുഭവം ചര്‍ച്ചയാകുന്നു
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചിലർക്ക് അത് മനസിലാക്കാൻ കുറച്ചുകാലമെടുക്കുമെന്ന് മാത്രം. ആരോഗ്യവും സന്പത്തും നഷ്ടപ്പെട്ട് ആർക്കും വേണ്ടാത്ത കാലത്തായിരിക്കും ആ ബോധം വയ്ക്കുന്നത്. അടുത്തയിടെ ജയസൂര്യ നായകനായി പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയും ചർച്ച ചെയ്യുന്നത് മദ്യപാനത്തെക്കുറിച്ചാണ്. മദ്യപാനിയായ മുരളിയുടെ ജീവിതമാണ് സിനിമയിൽ കാണിക്കുന്നത്. മദ്യപാനിയായ മുരളിയുടെ പുതിയ ജീവിതത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. അത്തരത്തിൽ മദ്യപാനം നിർത്തിയ ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർഷങ്ങളായി മദ്യത്തിന് അടിമയായിരുന്നു നാൽപ്പതുകാരിയായ സാമന്ത എന്ന യുവതി. ലോക്ക് ഡൗൺ കാലത്ത് മദ്യപാനം കൂടി. ദിവസം അഞ്ച് കുപ്പിവരെ അകത്താക്കിയിരുന്നു കക്ഷി. ഇതോടെ സാമന്തയക്ക് ക്ഷീണവും കൂടി. ഒടുവിൽ 2020 ഓഗസ്റ്റിൽ സാമന്ത ഒരു തീരുമാനമെടുത്തു- മദ്യപാനം പൂർണമായും നിർത്തുക. മാസങ്ങൾക്കൊണ്ട് സാമന്തയിൽ മാറ്റം കണ്ടുതുടങ്ങി. ക്ഷീണമെല്ലാം മാറി. സൗന്ദര്യം വർദ്ധിച്ചു. സാമന്തയുടെ ബാങ്ക് ബാലൻസ്…
Read Moreചീത്ത വിളിച്ചവരോടെല്ലാം സ്നേഹം! തപ്സിക്ക് ഒപ്പം ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ച് അനുരാഗ് കശ്യപ്
ഇന്‍കം ടാക്സ് റെയ്ഡിന് പിന്നാലെ നടി തപ്സി പന്നു കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ദൊബാരയുടെ ഷൂട്ടിംഗ് പുനരാരംഭിച്ച് സംവിധായകന് അനുരാഗ് കശ്യപ്. തപ്സിക്ക് ഒപ്പം ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ച് ചീത്ത വിളിച്ചവരോടെല്ലാമുള്ള സ്നേഹം അറിയിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തുടങ്ങിയ വാര്‍ത്ത അനുരാഗ് കശ്യപ് അറിയിച്ചത്. റെയ്ഡും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെ പരോക്ഷമായി സൂചിപ്പിച്ച് വിത്ത് ഓള് അവര്‍ ലവ് ടു ഓള് ദി ഹേറ്റേഴ്സ്… എന്ന് കുറിച്ചാണ് അനുരാഗ് ചിത്രം പുറത്തുവിട്ടത്. അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളില്‍ ആയിരുന്നു ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ ആദ്യമായാണ് അനുരാഗ് പ്രതികരിക്കുന്നത്. നേരത്തെ വീട്ടില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡിനെക്കുറിച്ച് തപ്സിയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും…
Read Moreവെറുതെ ഒന്നു പരിചയപ്പെട്ടതാണ്, പിന്നെ കൂട്ടുകാരായി; ഒടുവിൽ സത്യമറിഞ്ഞപ്പോൾ ഞെട്ടി…
ഉറ്റസുഹൃത്തുക്കൾ അപ്രതീക്ഷിതമായി ബന്ധുക്കളും സഹോദരരുമാകുന്നതു സിനിമകളിലും സീരിയലുകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതൊക്കെ സിനിമയിലും മറ്റും മാത്രം നടക്കുന്ന നാടകീയതയാണെന്നു നമുക്കു പലപ്പോഴും തോന്നാറുണ്ട്. എന്നാൽ, അമേരിക്കയിൽനിന്നുള്ള ഈ കഥ കേട്ടാൽ ഇതൊക്കെ ജീവിതത്തിലും സംഭവിക്കുമെന്നു വിസ്മയത്തോടെ സമ്മതിക്കേണ്ടി വരും. ബാറിലെ കണ്ടുമുട്ടൽ ഇവിടെ കഥ ആരംഭിക്കുന്നത് ഒരു ബാറിൽ വച്ചാണ്. കണക്റ്റിക്കട്ടിലെ ന്യൂഹവാനിലെ റഷ്യൻ ലേഡി ബാറിൽ ജോലി ചെയ്യുന്നതിനിടയിലാണ് ജൂലിയ ടിനെറ്റിയും (31) കസാന്ദ്ര മാഡിസണും (32) കണ്ടുമുട്ടിയത്. വളരെ പെട്ടെന്നു തന്നെ ഇവർ നല്ല സുഹൃത്തുക്കളായി. വൈകാതെ ഈ സൗഹൃദം ശക്തിപ്പെടുകയും ഇരുവരും സഹോദങ്ങളുടേതിനു തുല്യമായ അടുപ്പം പുലർത്തുകയും ചെയ്തു. എന്നാൽ, കൂട്ടുകാരി തന്റെ യഥാർഥ കൂടെപ്പിറപ്പ് തന്നെയാണ് ഇരുവരും തിരിച്ചറിഞ്ഞതേയില്ല. എട്ടുവർഷങ്ങൾക്കു ശേഷം ആ സത്യം തിരിച്ചറിഞ്ഞതിന്റെ അന്പരപ്പിലും ആഹ്ലാദത്തിലുമാണ് ഇരുവരും. പതാക തെളിവ് ഡൊമിനിക്കൻ പതാകയാണ് ഇരുവരും കൂടെപ്പിറപ്പാണെന്ന സൂചന ആദ്യം…
Read Moreവനിതാ ദിനത്തില്‍ നെഞ്ചില്‍ ടാറ്റു കുത്തി സാധിക വേണുഗോപാല്‍ ! ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു…
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിനായിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകുന്നു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. അക്കര്യത്തില്‍ ആരെയും താരം വകവെക്കാറില്ല. ഇത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ഒരുപാട് ആരാധകര്‍ക്കൊപ്പം ഒരുപാട് വിമര്‍ശകരും താരത്തിനുണ്ട്. ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുമുണ്ട്. ചിത്രങ്ങള്‍ക്ക് അടിയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരം നെഞ്ചില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് ടാറ്റു കുത്തുന്ന വീഡിയോ സാധികയുടെ ആരാധകര്‍…
Read More