അപരിചിതരായ ആളുകളെ കണ്ടാല്‍ കൊച്ചു കുട്ടികള്‍ പേടിച്ച് കരയുന്നത് സ്വഭാവികമാണ്. എന്നാല്‍ എന്നും കാണുന്ന സ്വന്തം അച്ഛനെ കണ്ട് കുട്ടികള്‍ പേടിച്ചു കരയണമെങ്കില്‍ അതില്‍ എന്തോ ഉണ്ട് എന്നല്ലേ… മുടിയും താടിയുമൊക്കെ കളഞ്ഞെത്തിയ അച്ഛനാണ് കൊച്ചുകുട്ടികളെ പേടിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരട്ടക്കുട്ടികള്‍ ഒരു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അവരുടെ മുന്നിലായി അച്ഛന് ജോനാഥന് നോര്മോയില് ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ അവര്‍ ആദ്യമായി കാണുകയാണ്. ഇരട്ടക്കുട്ടികളിലൊരാള്‍ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുന്നു. കുറച്ചുകഴിഞ്ഞ് തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന് ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. ഉടനെ മറ്റേ കുട്ടിയും കരയാന്‍ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നു. രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അച്ഛന്റെ…
Read MoreCategory: Today’S Special
നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം ! നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു…
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം. അടുത്തിടെയായി ഒരു പ്രധാന ചര്‍ച്ച ഇതാണ്. എന്നാല്‍ ഈ ബന്ധം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നതാണ് യാഥാര്‍ഥ്യം. 1964ലെ റേഞ്ചര്‍ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ഈ ബന്ധം ചര്‍ച്ചയാകാന്‍ കാരണവും നാസയുടെ ഒരു വിജയ ദൗത്യം തന്നെയാണ്. നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറന്‍സ് രണ്ടാഴ്ച മുന്‍പ് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ എന്‍ജിനീയര്‍മാര്‍ കപ്പലണ്ടിപ്പൊതിയുമായുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ കപ്പലണ്ടിയുടെ ചര്‍ച്ച സജീവമായി. എന്‍ജിനീയര്‍മാര്‍ക്ക് കൊറിയ്ക്കാന് കപ്പലണ്ടി നല്‍കാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവില്‍ യാഥാര്‍ഥ്യമായത് എന്‍ജിനീയര്‍മാര്‍ക്കു കപ്പലണ്ടി കൊടുത്ത…
Read Moreനിന്നുതിരിയാൻ സ്ഥലമില്ല..! സ്വർണമലയിലേക്ക് ആളുകൾ ഒഴുകുന്നു; വാരിയെടുക്കുന്നത് കോടികൾ വിലയുള്ള സ്വർണം
സ്വർണത്തോട് ആളുകൾക്ക് എന്നും ഭ്രമമാണ്. അതുകൊണ്ടാണ് സ്വർണവില പലപ്പോഴും റിക്കാർഡ് ഇടുന്നതും. ഇത്രയും വിലയുള്ള സാധനം ചുമ്മ കിട്ടുമെന്നറിഞ്ഞാൽ ആളുകൾ വെറുതേയിരിക്കുമോ? കൂടും കുടുക്കയുമായി ആളുകൾ അങ്ങോട്ട് പായും. ഇതേ സംഭവം തന്നെയാണ് കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലും സംഭവിച്ചത്. ഇവിടുത്തെ ലുഹീഹി മലനിരകളിലാണ് വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത പരന്നത്. ഇതേ തുടർന്ന് ഗ്രാമവാസികൾ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. മലനിരകളിൽ മുഴുവൻ സ്വർണ നിക്ഷേപമുണ്ടെന്നാണ് ജനങ്ങളുടെ കണ്ടെത്തൽ. ആയുധങ്ങൾ ഉപയോഗിച്ച് കുഴിക്കുന്നവരെയും വെറും കൈകൊണ്ട് മണ്ണ് ശേഖരിക്കുന്നവരെയും ഇവിടെ കാണാം. നിന്നുതിരിയാൻ സ്ഥലമില്ലാത്തതുപോലെ അത്രയും ആളുകളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ജനങ്ങളുടെ തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് കിവുവിലെ ഖനിമന്ത്രി ഖനനം നിരോധിച്ചുകൊണ്ടുളള ഉത്തരവിറക്കി. പക്ഷെ ഫലമുണ്ടായില്ല, ആളുകളാണ് ഇവിടേക്ക് ഇപ്പോഴും ഒഴുകിയെത്തുകയാണ്. ഗ്രാമവാസികൾ മലനിരകളിൽ നിന്ന് മണ്ണ് ശേഖരിക്കുന്നതിന്റെയും അതുകഴുകിയെടുത്ത് തിളങ്ങുന്ന വസ്തു പാത്രത്തിൽ ശേഖരിക്കുന്നതിന്റെയും…
Read Moreമത്സരങ്ങള്‍ സ്വര്‍ഗത്തിലാണ് ! ഷാഹിദ് അഫ്രീദിയുടെ മകള്‍ വിവാഹിതയാകുന്നു ! പയ്യന് പാക് പേസ് ബൗളര്‍ ഷഹീന് അഫ്രീദി…
പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ നായകന് ഷാഹിദ് അഫ്രീദിയുടെ മൂത്ത മകള്‍ വിവാഹിതയാകുന്നു. പാക് ദേശീയ ടീമില്‍ കളിക്കുന്ന പേസ് ബൗളര്‍ ഷഹീന് ഷാ അഫ്രീദിയാണ് വരന്. മകളെ വിവാഹം ആലോചിച്ച് ഷഹീന്റെ കുടുംബം തന്നെ സമീപിച്ചതായി അദ്ദേഹം ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. ‘ഷഹീന്റെ കുടുംബം എന്റെ മകള്‍ക്കായി എന്റെ കുടുംബത്തെ സമീപിച്ചു. രണ്ട് വീട്ടുകാരും തമ്മില്‍ ഒത്തുചേര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണ്. മത്സരങ്ങള്‍ സ്വര്‍ഗത്തിലാണ്, അല്ലാഹു ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മത്സരവും നടത്തപ്പെടും. മൈതാനത്തും പുറത്തും തുടര്‍ച്ചയായ വിജയത്തിനായി ഷഹീന്റെ കൂടെയാണ് എന്റെ പ്രാര്‍ത്ഥനകള്‍’- എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. ഷഹീന്റെ പിതാവ് അയാസ് ഖാനും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മകന്റെ ജീവിത പങ്കാളിയായി അഫ്രീദിയുടെ മകളെ നല്‍കുമോ എന്ന് അന്വേഷിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. വിവാഹ നിശ്ചമടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് അയാസ് ഖാന് വ്യക്തമാക്കി.…
Read Moreപെണ്ണല്ലേ,പുറത്ത് പോകുമ്പോള്‍ ഒരു കൂട്ടൊക്കെ വേണ്ടേ ! ആ വേണം വേണം പെണ്ണായതു കൊണ്ട് മാത്രം ഒരു കൂട്ട് വേണം എന്ന് ഇല്ല; വനിതാ ദിനത്തില്‍ വൈറലായി ഒരു കുറിപ്പ്…
അങ്ങനെ ഒരു വനിതാ ദിനം കൂടി വന്നിരിക്കുകയാണ്. ഇത്രയധികം വനിതാ ദിനങ്ങള്‍ ആഘോഷിച്ചിട്ടും സ്ത്രീകള്‍ക്കെതിരേ സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു മാത്രം ഒരു കുറവുമുണ്ടാകുന്നില്ല. കൗമാരപ്രായം കഴിയുമ്പോഴേ പെണ്ണിനെക്കെട്ടിച്ച് വീട്ടിലെ സ്ഥലം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ എണ്ണം തീരെയില്ലാതെയില്ല. എന്തു തന്നെയായാലും പുരോഗമനവാദികളെന്നു നടിക്കുന്ന മലയാളി സമൂഹം ഇന്നും സ്ത്രീയെ പുരുഷന്റെ ചൊല്‍പ്പടിയ്ക്കു നില്ക്കുന്ന അവന് പരമാധികാരമുള്ള ഒരു ജീവിയായാണ് കാണുന്നതെന്നാണ് വാസ്തവം. 18 കഴിയുമ്പോഴേ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയപ്പിക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഈ സമൂഹത്തില്‍ കുറവല്ല. എന്തു തന്നെയായാലും സ്ത്രീയെ അവളുടെ സ്വപ്നത്തിനു പിറകെ വിടാതെ വിവാഹം എന്ന നൂലില്‍ കൊരുത്തിടാന്‍ ഏറെക്കുറേ എല്ലാ മലയാളികള്‍ക്കും ഒരേ മനസ്സു തന്നെയാണുള്ളതെന്നു പറയേണ്ടി വരും. വലിയ സ്വപ്നങ്ങളുള്ള ഒരു പെണ്ണിന് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം, വീട്ടുകാര്‍ക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദം എന്നിങ്ങനെ എല്ലാം നാട്ടുകാര്‍ തീരുമാനിക്കുന്ന തലത്തിലാണ് കാര്യങ്ങളുടെ…
Read Moreഅപ്രത്യക്ഷമാകുന്ന സന്ദേശങ്ങളുടെ സമയം കുറയ്ക്കാനൊരുങ്ങി വാട്സ് ആപ്പ് ! പുതിയ സമയക്രമം ഇങ്ങനെ…
വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറുകളിലൊന്നാണ് സന്ദേശങ്ങള്‍ സ്വയം അപ്രത്യക്ഷമാകുന്നത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഈ ഫീച്ചറിന്റെ ദൈര്‍ഘ്യം വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഏഴു ദിവസത്തില്‍ നിന്നും 24 മണിക്കൂറായി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. അതേ സമയം 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ ഏഴു ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലാവധിയായി സ്വീകരിക്കാം. ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ…
Read Moreഅഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, കാരണം ബിജെപിക്കാരന്റെ മകളായിപ്പോയില്ലേ…! പൃഥ്വിരാജ് ഈ വിവരം അറിഞ്ഞോ? തുറന്നു പറച്ചിലുമായി നടന് കൃഷ്ണകുമാര്‍…
നടന് കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സിന്ധുകൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത് നാല് പെണ്മക്കളാണ്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകു മാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാ രന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട്, അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ…
Read Moreമരണത്തിന്റെ രുചിയുള്ള ചായ! അവർ മരിച്ചാൽ കിട്ടുന്നത് വലിയ ഇൻഷുറൻസ് തുകകൾ; ഭർത്താ ക്കൻമാരേയും മക്കളേയും സ്വന്തം അമ്മയേയും അടക്കം കൊന്നത് ചായയിൽ വിഷം കലർത്തി; മേരി ആൻ കോട്ടണിന്റെ ക്രൂരകഥയിങ്ങനെ…
സ്നേഹം ഭാവിച്ചു നൽകുന്ന ചായയിൽ കൊടും വിഷം ഉണ്ടെന്നറിയാതെയാണ് അവരൊക്കെ മരണം പുൽകിയത്നല്ല ഭാര്യ അല്ല, നല്ല അമ്മയല്ല, നല്ല കാമുകി അല്ല, നല്ല മകളുമല്ല… മേരി ആൻ കോട്ടൺ എന്ന സ്ത്രീയുടെ സ്വഭാവത്തെ ഏതാനും വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം അവളുടെ ചെയ്തികൾ അത്രത്തോളം ക്രൂരമായിരുന്നു. നാലു ഭർത്താക്കൻമാരിൽ മൂന്നുപേരെ കൊലപ്പെടുത്തി. തന്റെ 13 മക്കളിൽ 10 പേരെയും കൊലപ്പെടുത്തി. അതുകൊണ്ടും അവസാനിച്ചില്ല, കാമുകനെയും സ്വന്തം അമ്മയെയും വകവരുത്തി. എല്ലാത്തിനും പ്രേരണ ഒന്നു മാത്രം, പണത്തിനോടും സന്പത്തിനോടുമുള്ള ആർത്തി. 1832 ഒക്ടോബർ 31ന് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഡർഹാമിലാണ് കോട്ടൺ ജനിച്ചത്. കോട്ടന്റെ പിതാവ് ഖനിത്തൊഴിലാളിയായിരുന്നു.കോട്ടണിന് ഒൻപതു വയസുള്ളപ്പോൾ ഖനിയിലെ വലിയൊരു അപകടത്തിൽ പിതാവ് മരിച്ചു. കഠിനാധ്വാനികളായ, തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചുമാണ് കോട്ടൺ വളർന്നത്. പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ സ്വയം വളർന്നു കയറാൻ…
Read Moreഇത് വെറും മിമിക്രിയല്ല, അത്ഭുതം തന്നെ; അമ്മക്കടുവയെ അരികിലെത്തിക്കാൻ പാട്ടുപാടുന്ന കടുവ; എട്ടുമാസം കൊണ്ട് ആയിരങ്ങളുടെ ആരാധനാപാത്രമായ വീറ്റസിനെയറിയാം…
എട്ടു മാസം പ്രായമേയുള്ളു. പക്ഷേ, കയ്യിലിരുപ്പു കൊണ്ട് വൈറൽ താരമാണ്. സൈബീരിയയിലെ ബർണോർ മൃഗശാലയിലെ വീറ്റസ് എന്ന കടുവക്കുട്ടിയാണ് ആൾ. വികൃതിക്കാരനൊന്നുമല്ല കേട്ടോ.കിളികളുടെ ശബ്ദത്തിൽ വളരെ ഭംഗിയായി പാട്ടുപാടും ഇതാണ് വീറ്റസിന്റെ ഹോബി. പിന്നെ ഈ മിമിക്രിക്കാരന് ആരാധരുണ്ടായില്ലങ്കിലല്ലെ അത്ഭുതമുള്ളു. സ്വന്തം ശബ്ദമൊക്കെ മാറ്റി കിളികളുടെ ശബ്ദത്തിലങ്ങനെ പാട്ടുപാടി ആസ്വദിച്ചിരിക്കുന്ന വീറ്റസിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായിക്കഴിഞ്ഞു. ഈ പാട്ടിനു പിന്നിലൊരു കാര്യമുണ്ട്. അമ്മക്കടുവ ബഗീരയുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനുള്ള വിദ്യയാണ് ഈ പാട്ടുപാടൽ. അമ്മക്കടുവ മറ്റു മക്കൾക്കൊപ്പം ഇടപഴകുന്ന സമയത്ത് വീറ്റസ് ഏതെങ്കിലും മൂലയിലേക്ക് മാറിയിരുന്ന് മിമിക്രി തുടങ്ങും. ബഗീര മറ്റു മക്കളുടെ അടുത്തുനിന്ന് മാറി അരികിലേക്കെത്തുന്നതുവരെ ഇത് തുടരും. ജനിച്ച് അധിക നാൾ കഴിയുന്നതിനു മുന്‍പ് കടുവക്കുട്ടിയുടെ ഈ കഴിവ് ശ്രദ്ധയിൽപ്പെട്ടിരുന്നതായി മൃഗശാല അധികൃതരും പറയുന്നു.ഈ സവിശേഷതകൊണ്ടാണ് വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന…
Read Moreഇളയ മകള്‍ എപ്പോഴും പറയാറുണ്ട് ‘അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാന്‍’ എന്ന് ! വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിഷ സാരംഗ് പറയുന്നതിങ്ങനെ…
സൂപ്പര്‍ഹിറ്റ് പരമ്പര ഉപ്പും മുളകിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് നിഷ സാരംഗ്. ശ്യാമപ്രസാദ് ഒരുക്കിയ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയാണ് നിഷ സാരംഗ് എന്ന നടി അഭിനയരംഗത്തേക്ക് കടക്കുന്നത്. ഏറെ വര്‍ഷങ്ങളായി സഹനടി വേഷങ്ങളില്‍ സിനിമയില്‍ ഉണ്ടെങ്കിലും ഉപ്പും മുളകുമാണ് നിഷയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. ഈ സീരിയലിന് ശേഷം താരത്തെ അറിയാത്ത മലയാളികള്‍ ഉണ്ടോ എന്ന കാര്യത്തിലാണ് സംശയം. ഉപ്പും മുളകിലെ നീലുവിനെ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ സിരീയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരോടു പങ്കുവയ്ക്കുകയാണ് താരം. നടി അനു ജോസഫിന്റെ യുട്യൂബ് ചാലിലാണ് തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിഷ എത്തിയത്. ഉപ്പും മുളകിലെ അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…കിട്ടാവുന്നതില്‍ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാന്‍ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകില്‍ നിന്ന് എനിക്ക് ലഭിച്ചത്. ഉപ്പും മുളകും…
Read More