അബദ്ധങ്ങള്‍ ഏതു പോലീസുകാരനും പറ്റുമെന്ന് പറയാറുണ്ട്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനു പിണഞ്ഞ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറസ് ആകുന്നത്. കോട്ടയത്തു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ യാത്രക്കിടെ പന്ത്രണ്ടു പവന് സ്വര്‍ണമാണ് കൗലത്ത് ബസില്‍ നിന്ന് വലിച്ച് എറിഞ്ഞത്. വീടുകളില്‍ പണി എടുത്താണ് കൗലത്ത് ജീവിക്കുന്നത്. ഇതിനിടെ കുറച്ച് സ്വര്‍ണം ഇവര്‍ പണയം വെച്ചിരുന്നു. ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം തിരിച്ച് എടുത്ത് വീട്ടിലേക്ക് ബസില്‍ മടങ്ങവേ ആണ് ഇവര്‍ക്ക് അമളി പിണഞ്ഞത്. പണയം എടുത്ത സ്വര്‍ണവുമായി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കൗലത്ത് കോട്ടയത്തു നിന്ന് കെഎസ്ആടിസി ബസില്‍ കയറിയത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെടാതെ ഇരിക്കാന്‍ കവറില്‍ കെട്ടി കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ബസില്‍ ഇരുന്നു കഴിക്കാന്‍ ആയി വടയും വാങ്ങി. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്ക് അടുത്ത്…
Read MoreCategory: Today’S Special
സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ കടിപ്പിച്ചു! ഡെഡ്ബോഡിയിലൂടെ ഇച്ച ഇഴയണം; ഈച്ചയ്ക്കായി കാത്തിരുന്നു, ഈച്ചയെത്തി ഷൂട്ടിംഗ് പൂർത്തിയാക്കി; ഭദ്രൻസിനിമയിലെ അനുഭവങ്ങൾ പങ്കുവച്ച് സേതു
ഭദ്രൻ എന്ന സംവിധായകനെ ഓർത്തിരിക്കാൻ നിരവധി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഉണ്ടെങ്കിലും സ്ഫടികം എന്ന സിനിമ എടുത്തു പറയേണ്ടതു തന്നെയാണ്. മനസിൽ ഉദ്ദേശിക്കുന്ന ഷോട്ട് എന്ത് വില കൊടുത്തും ഫലിപ്പിച്ചെടുക്കുന്ന സംവിധായകന്മാരിൽ ഒരാളു കൂടിയാണ് അദ്ദേഹം. സിനിമകളുടെ പിന്നാന്പുറ കാഴ്ചകളെല്ലാം തന്നെ അറിയാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മുന്പിൽ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ കടിപ്പിച്ച സംഭവത്തക്കുറിച്ച് പ്രൊഡക്ഷൻ കണ്ട്രോളർ സേതു അടൂർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് യുവതുർക്കി എന്ന സിനിമയുടെ പിന്നാന്പുറ വിശേഷങ്ങൾ സേതു പങ്കുവെച്ചത്. ഒരു വർഷത്തോളം ഷൂട്ടിംഗ് നീണ്ട ചിത്രമായിരുന്നു യുവതുർക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. ആർട്ട് ഡയറക്ടറായ മുത്തുരാജായിരുന്നു ഈ ചിത്രത്തിന്റെയും ആർട്ട് ഡയറക്ടർ. ഒരു രംഗത്തിൽ ജയിലിൽ കിടക്കുന്ന സുരേഷ് ഗോപിക്ക് കഞ്ഞി കൊടുക്കും. കീരിക്കാടൻ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്. അങ്ങനെ കീരിക്കാടൻ…
Read Moreസംഗതി കൊള്ളാമല്ലോ ! ചൂടു കൂടിയപ്പോള്‍ ബാത്ത് ടബ്ബില്‍ ഉല്ലസിച്ച് കുളിച്ച് കടുവ; വീഡിയോ വൈറലാകുന്നു…
ഡിസംബര്‍ ആയപ്പോഴേക്കും ചൂട് അസഹ്യമായി ഉയരുകയാണ്. ചൂടു കൂടുമ്പോള്‍ വന്യജീവികള്‍ കാട്ടില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം അന്വേഷിച്ച് വരാറുണ്ട്. അത്തരത്തില്‍ കാടിറങ്ങിയ കടുവ ‘ബാത്ത് ടബ്ബില്‍’ കുളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കടുവ ബാത്ത്ടബ്ബില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വീടിനോട് ചേര്‍ന്ന് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ടബ്ബിലാണ് കടുവ കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം ടബ്ബിന്റെ ചുറ്റും നടന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു. തുടര്‍ന്നാണ് കടുവ ബാത്ത് ടബ്ബിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വെള്ളത്തില്‍ തന്നെ കിടന്ന് കടുവ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ അവസാനം.
Read Moreവെള്ളപ്പൊക്കത്തില്‍ മുങ്ങി ‘വെനീസ്’ ! പാരയായത് വെള്ളപ്പൊക്കം തടയുന്ന ‘മോസെ’ സംവിധാനത്തിന്റെ പരാജയം…
വെള്ളത്താല്‍ ചുറ്റപ്പെട്ട വെനീസ് നഗരം വെള്ളത്തില്‍ മുങ്ങാത്തത് ആളുകള്‍ക്ക് ഒരു അദ്ഭുതമായിരുന്നു. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇപ്പോള്‍ വെനീസ് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതില്‍ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ (massive flood defence system) എന്ന പേരില്‍ പേരില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്സണുകളില്‍ (caissons) വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളില്‍ വെള്ളം നിറയുന്ന രീതിയിലാണ്…
Read Moreകർഷക സമരക്കാരുടെ വിശപ്പകറ്റുന്ന മാജിക്ക് യന്ത്രം; മണിക്കൂറിൽ 2,000 ചപ്പാത്തി; ഡൽഹിയിലെ സമരക്കാരോടൊപ്പം ശ്രദ്ധേയമാകുകയാണ് ഈ താരയന്ത്രം…
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രക്ഷോഭം തുടരുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ ഡല്‍ഹി വിട്ട് പോകില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടില്ല. എത്രമാസം വേണമെങ്കിലും ഡല്‍ഹിയില്‍ താമസിക്കാനുള്ള തയാറെടുപ്പുമായാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. https://www.instagram.com/p/CIf-GrVAbN2/?utm_source=ig_web_copy_link മണിക്കൂറില്‍ 2,000 ചപ്പാത്തി വരെ നിര്‍മിക്കാന്‍ സാധിക്കും ഈ യന്ത്രത്തിന്. സമരക്കാര്‍ക്ക് ഈ യന്ത്രം നല്‍കിയത് ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ്. ഖീര്‍, കുപ്പിവെള്ളം എന്നിവയും സ്ത്രീകള്‍ക്കായി 20 ശൗചാലയങ്ങളും ഈ ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്.
Read Moreഎവറസ്റ്റിന്റെ ഉയരം 86 സെന്റിമീറ്റർ കൂടി! പുതിയ ഉയരം 8,848.86 മീറ്റർ; ഉയരം സംബന്ധിച്ച് ചൈനയും നേപ്പാളും തമ്മിലുള്ള തർക്കത്തിന് ഇതോടെ പരിഹാരമായി
കാഠ്മണ്ഡു/ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 8848.86 മീറ്റർ എന്നു പുനർനിർണയിച്ചു. ചൈനീസ്, നേപ്പാൾ വിദേശകാര്യമന്ത്രിമാർ വെർച്വൽ യോഗത്തിൽ സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1954ൽ ഇന്ത്യ നടത്തിയ സർവേയിൽ കണ്ടെത്തിയ ഉയരത്തേക്കാൾ 86 സെന്റിമീറ്റർ അധികമാണിത്. എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച് ചൈനയും നേപ്പാളും തമ്മിലുള്ള തർക്കത്തിന് ഇതോടെ പരിഹാരമായി. ചൈന-നേപ്പാൾ അതിർത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. പർവതാരോഹകർക്ക് ഇരു രാജ്യങ്ങളിൽനിന്നും എവറസ്റ്റ് കയറാനാകും. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ 2015ലെ അതിശക്തമായ ഭൂകന്പം ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലം എവറസ്റ്റിന്റെ ഉയരം വർധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണു നേപ്പാൾ സർക്കാർ കൃത്യമായ ഉയരം നിർണയിക്കാൻ തീരുമാനിച്ചത്. 2017ലാണ് നേപ്പാൾ എവറസ്റ്റിന്റെ ഉയരം നിർണയം ആരംഭിച്ചത്. കഴിഞ്ഞ വർഷമാണ് ഇതു പൂർത്തിയായത്. ത്രിമാനഗണിത സന്പ്രദായം ഉപയോഗിച്ചായിരുന്നു 1954ൽ ഇന്ത്യ എവറസ്റ്റിന്റെ ഉയരം കണക്കാക്കിയത്. ഇന്ത്യയുടെ മൂന്നാമത്തെ സർവേ ആയിരുന്നു അത്.…
Read Moreആദ്യമായി വാക്സിൻ ലഭിച്ച വ്യക്തി! മാർഗരറ്റ് അമ്മൂമ്മയ്ക്ക് 91-ാം പിറന്നാളിനു മുന്നേ കിട്ടിയ സമ്മാനം; മാർഗരറ്റ് അമ്മൂമ്മയുടെ പ്രതികരണം ഇങ്ങനെ…
ലണ്ടൻ: ഫൈസർ-ബയോൺടെക് വാക്സിൻ ബ്രിട്ടനിലെ ജനങ്ങളിൽ കുത്തിവച്ചു തുടങ്ങി. തൊണ്ണൂറുകാരി മാർഗരറ്റ് കീനാൻ ആണ് ആദ്യമായി വാക്സിൻ സ്വീകരിച്ചത്. സെൻട്രൽ ഇംഗ്ലണ്ടിലെ കോൺവെൻട്രിയിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഫിലിപ്പീൻസ് സ്വദേശിനി നഴ്സ് മേ പാർസൺസ് ആണ് കുത്തിവയ്പു നല്‍കിയത്. തൊണ്ണൂറ്റൊന്നാം പിറന്നാളിന് ഒരാഴ്ച മാത്രം ശേഷിക്കേ ലഭിച്ച കുത്തിവയ്പ് അല്പം നേരത്തേ ലഭിച്ച പിറന്നാൾ സമ്മാനമാണെന്ന് മാർഗരറ്റ് അമ്മൂമ്മ പ്രതികരിച്ചു. ആദ്യമായി വാക്സിൻ ലഭിച്ച വ്യക്തിയെന്നത് ബഹുമതിയായി കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വാർവിക്ഷെയറിൽ വില്യം ഷേക്സ്പിയർ എന്നയാളാണ് രണ്ടാമതു വാക്സിൻ സ്വീകരിച്ച വ്യക്തിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആദ്യഘട്ട വാക്സിനേഷനിൽ വയോധികർക്കാണു മുൻഗണനയെന്നു ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കിയിരുന്നു.
Read Moreസംസാരിച്ചത് ഇംഗ്ലീഷില്‍! കാൺപുർ ഐഐടിയിൽ നിന്നും എഞ്ചിനിയറിംഗ് പഠിച്ചിറങ്ങിയയാൾ തെരുവിൽ ഭിക്ഷ യാചിക്കുന്നു; ഒടുവില്‍…
കാൺപുർ ഐഐടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചിറങ്ങിയ 90കാരൻ ഭിക്ഷ യാചിക്കുന്നു. സുരേന്ദ്ര എന്ന് പേരുള്ള ഇദ്ദേഹത്തെ ഗ്വാളിയാർ തെരുവിൽ നിന്നുമാണ് കണ്ടെത്തിയത്. ആശ്രമ സ്വാർഗ് സദാനിലെ അംഗങ്ങളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇംഗ്ലീഷിലാണ് ഇദ്ദേഹം സംസാരിച്ചത്. തുടർന്ന് ആശ്രമത്തിലെത്തിച്ചതിന് ശേഷം അധികൃതർ ഇയാളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചു. 1969ലാണ് സുരേന്ദ്ര ഐഐടി കാന്‍പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിഗ് പാസായത്. തുടര്‍ന്ന് ലക്നൗവില്‍ നിന്ന് 1972ൽ എല്‍എല്‍എം പാസായി. ദിവസങ്ങള്‍ക്ക് മുന്‍പ് മാനസിക നില തെറ്റി റോഡില്‍ ഭിഷ യാചിച്ച് കഴിഞ്ഞിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥൻ മനീഷ് മിശ്രയും ഈ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. മനീഷ് മിശ്രയുടെ കൂടെ ജോലി ചെയ്തിരുന്ന രണ്ടു പേരാണ് തെരുവിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ ആശ്രമ സ്വാർഗ് സദാന്‍ കൈമാറുകയായിരുന്നു.
Read Moreസ്ക്രീനില്‍ സൂപ്പര്‍ സ്റ്റാറാണ് എന്നാല്‍..! സ്റ്റൈൽ മന്നൻ രജനിയുടെ രാഷ്ട്രീയപാർട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞ് നടി രഞ്ജിനി
സ്റ്റൈൽ മന്നൻ രജനിയുടെ രാഷ്ട്രീയപാർട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് തൻറെ നിലപാട് തുറന്നു പറഞ്ഞ് നടി രഞ്ജിനി. വ്യക്തിജീവിതത്തിൽ രജനികാന്ത് നല്ല മനുഷ്യനാണ്. സ്ക്രീനിൽ സൂപ്പർ സ്റ്റാറുമാണ് എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി ഒരു ടെലിവിഷൻ പരിപാടിയിൽ ചോദിച്ചു. സിനിമയിൽ കാണുന്ന രാഷ്ട്രീയമല്ല യഥാർത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്ക്രീൻ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എംജിആർ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്. എന്നാൽ ഇന്ന് ടെക്നോളജിയുടെ ലോകമാണ്. ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, ഇല്ല വരുന്നില്ല. എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങൾ വെറും കോമഡിയായി . തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഒരാൾ രാഷ്ടീയത്തിൽ വരുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോൾ നാട് നേരിടുന്ന ദുരന്തം…
Read Moreദേഷ്യം വന്നാൽ പലർക്കും പല സ്വഭാവമാ..! കൊറോണയെത്തുടർന്ന് ഇറ്റലിയിൽ രാജ്യവ്യാപകമായി കർഫ്യൂ; ഭാര്യയുമായി വഴക്കിട്ട ഒരാൾ ദേഷ്യം തീര്‍ക്കാന്‍ തെരഞ്ഞെടുത്ത് വ്യത്യസ്ത വഴി…
ദേഷ്യം വന്നാൽ പലർക്കും പല സ്വഭാവമാണ്. ചിലർ അമിതമായി രോക്ഷാകുലരാകും, ചിലർ കുറച്ചു ദിവസത്തേക്ക് സംസാരിക്കില്ല, മറ്റു ചിലർ സാധനങ്ങൾ നശിപ്പിക്കും, ചിലരാകട്ടെ അൽപം ബലപ്രയോഗത്തിന് മുതിരും. എന്നാൽ ഇറ്റലിയിൽ ഭാര്യയുമായി വഴക്കിട്ട ഒരാൾ തെരഞ്ഞെടുത്ത് വ്യത്യസ്ത വഴിയാണ്. വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ നടന്ന് തീർത്തത് 420 കിലോമീറ്ററാണ്. ഒരാഴ്ച മുഴുവൻ അയാൾ ആ നടത്തം തുടർന്നു. 420 കിലോമീറ്ററോളം നടന്ന അദ്ദേഹത്തെ ഒരാഴ്ചയ്ക്ക് ശേഷം, അഡ്രിയാറ്റിക് തീരത്തുള്ള ഗിമാരയിൽ പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. കൊറോണയെത്തുടർന്ന് ഇറ്റലിയിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ആളുകൾ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസുകാർ ഗിമാറയിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുകയായിരുന്നു. അപ്പോഴാണ് രാവിലെ രണ്ട് മണിക്ക് ഒറ്റയ്ക്ക് ഒരു മനുഷ്യൻ നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരാഴ്ച മുമ്പ് താൻ ഭാര്യയുമായി വഴക്കിട്ടുവെന്നും തല ചൂടുപിടിച്ചപ്പോൾ ഒന്ന് നടക്കാൻ ഇറങ്ങിയതാണെന്നും…
Read More