ശാസ്ത്രലോകത്തെ വട്ടംകറക്കുന്ന ലോഹസ്തംഭത്തിനു പിന്നിലെ രഹസ്യം അജ്ഞാതമായി തുടരുന്നു. അമേരിക്കയിലെ യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. കുറച്ചു ദിവസത്തിനു ശേഷം ഇത് അപ്രത്യക്ഷമായി! പിന്നാലെ സമാനമായ തൂൺ റൊമാനിയയിലും കണ്ടെത്തി. വൈകാതെ അതും അപ്രത്യക്തമായി. പിന്നാലെ കലിഫോർണിയയിലും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു. കാലിഫോർണിയയിലെ അടാസ്കഡേറോ മല മുകളിലാണ് ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്. തീർന്നില്ല ഏറ്റവുമൊടുവിൽ പിറ്റ്സ്ബർഗിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്. നേരത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളായ മരുഭൂമിയിലും കുന്നിൻമുകളിലുമാണ് ലോഹത്തൂൺ കണ്ടതെങ്കിൽ പിറ്റ്സ്ബർഗിൽ ജനക്കൂട്ടത്തിന് ഒത്ത നടുവിലാണ് ലോഹത്തൂൺ സ്ഥിതി ചെയ്യുന്നത്. പിറ്റ്സ്ബർഗിലെ ഒരു ബേക്കറിക്ക് മുന്നിലാണ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്.…
Read MoreCategory: Today’S Special
കോട്ടയത്തെ പുട്ടിലുമുണ്ടൊരു രാഷ്ട്രീയം..! വോട്ടുതേടി വിശന്നുവരുന്ന സ്ഥാനാർഥിക്കും പ്രവർത്തകർക്കും കൊടിയുടെ നിറത്തിലുള്ള പുട്ട് നൽകി കോട്ടയത്തെ ഗ്രീൻലീഫ്…
കോട്ടയം: കലാശക്കൊട്ട് കലക്കാൻ വെറൈറ്റി പുട്ട് റെഡി. വോട്ടുപിടിക്കാനുള്ള യാത്രയ്ക്കിടയിൽ സ്ഥാനാർഥിയും കൂടെയുള്ളവരും ഭക്ഷണം കഴിക്കാൻ കോട്ടയത്തെ ഗ്രീൻ ലീഫിന്റെ മണിപ്പുഴയിലേയും ചന്തക്കവലയിലെയും ഹോട്ടലിലെത്തിയാൽ കൊടിയുടെ നിറം നോക്കി ഭക്ഷണം കഴിക്കാം. ഏതു പാർട്ടിക്കാർ വന്നാലും ഇവിടെ രാഷ്ട്രീയം പറയുന്നതോടൊപ്പം അവരുടെ ടേസ്റ്റ് അനുസരിച്ചുള്ള ചൂട് പുട്ടും കഴിക്കാം. ഓരോ പാർട്ടിയുടെയും കൊടിയുടെ നിറത്തിലാണ് ഇവിടെ രൂചിയോടെ പുട്ട് തയാറാക്കിയിരിക്കുന്നത്. ഇടതുപക്ഷക്കാർക്ക് ചുവപ്പ് പുട്ട്, കോണ്‍ഗ്രസുകാർക്ക് ത്രിവർണപുട്ട്, ബിജെപിക്കാർക്ക് കാവി പുട്ട്, കേരള കോണ്‍ഗ്രസുകാരുടെ കേന്ദ്രമായതുകൊണ്ടാകും ചുവപ്പും വെള്ളയും നിറഞ്ഞ പുട്ടിനും ഇവിടെ ഡിമാന്റാണ്. സ്വതന്ത്ര സ്ഥാനാർഥികളെയും ഗ്രീൻലീഫ് ഹോട്ടൽ നിരാശരാക്കുന്നില്ല. വിവിധ രുചികളിലുള്ള സുന്ദരിപുട്ടാണ് ഇവർക്കായി തയാറാക്കിയിരിക്കുന്നത്. അരിപ്പൊടി, ഗോതന്പ്, ചോളം, റാഗി, തിന തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചാണ് പുട്ട് തയാറാക്കിയിരിക്കുന്നത്. പച്ചനിറത്തിന് പച്ച ചീരയും മല്ലിയിലയും പുതിനയിലയും പച്ചക്കറികളും ഉൾപ്പെടെയുള്ള ഇലകളാണ് ഉപയോഗിക്കുന്നത്.…
Read Moreവൈറലാകാൻ കാമുകിയെ വീടിനു പുറത്താക്കി; . അടിവസ്ത്രം മാത്രം ധരിച്ച് കൊടും തണുപ്പിൽ നിന്നത് 15 മിനിറ്റോളം; ഒടുവിൽ സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും…
യൂട്യൂബിൽ എന്തു വീഡിയോയും പോസ്റ്റ് ചെയ്ത് പണം സന്പാദിക്കുക എന്നതാണ് ചിലരുടെ രീതി. ഇതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് റഷ്യയിൽ സംഭവിച്ചത്. റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് വെറൈറ്റിക്ക് ഗർഭിണിയായ കാമുകിയെ കൊടും തണുപ്പിൽ നിർത്തി കൊലയ്ക്ക് കൊടുത്തത്. ക്രൂര സ്വഭാവമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യുമെന്ന് പരസ്യം ചെയ്ത് പണം സ്വീകരിച്ച് യൂട്യൂബ് ലൈവിൽ എത്തുന്നതാണ് ഇയാളുടെ രീതി. കാമുകിയെ വീടിന് പുറത്തുനിർത്തിയാൽ ആയിരം ഡോളർ നൽകാമെന്ന് ഒരു കാഴ്ചക്കാരൻ ഇയാൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇയാൾ യുവതിയെ പുറത്തു നിർത്തിയത്. ലൈവ് സ്ട്രീമിങ്ങിനിടയിൽ 28 കാരിയായ വാലന്റീനയെ സ്റ്റാസ് നിർബന്ധിച്ച് പുറത്തു കൊടുംതണുപ്പിൽ കൊണ്ടുപോയി നിർത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാൾ പുറത്ത് ഉപേക്ഷിച്ചത്. കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ കാമുകിയ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് ഇയാൾ വീടിന് പുറത്താക്കിയത്. തണുപ്പ്…
Read Moreമെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ പ്രേതബാധ; പ്രേതം ജീവനക്കാരന് കൊടുത്ത പണിയിൽ ജീവനക്കാരന് കൈയിൽ കിട്ടിയത് സസ്പെൻഷൻ; മാപ്പപേക്ഷ സ്വീകരിക്കാതെ അധികൃതർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അർധരാത്രിയിൽ പ്രേതബാധശല്യം ഉണ്ടെന്നു കാട്ടി പരാതി കൊടുത്തത് പരിഗണിക്കാതിരുന്ന അഡ്മിനിസ്ട്രേറ്ററോട് മോശമായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ജീവനക്കാരൻ എത്തി സസ്പെൻഷൻ ഓർഡർ കൈപ്പറ്റുകയും മാപ്പ് അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ മാപ്പ് അപേക്ഷ പരിഗണിക്കുന്നതിനെക്കുറിച്ച് അധികൃതർ തീരുമാനമെടുത്തില്ല. ക്വാർട്ടേഴ്സിൽ അർധരാത്രിയിൽ പ്രേതബാധ ശല്യമുണ്ടെന്നും അതുകൊണ്ട് മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ജീവനക്കാരൻ കോളജ് അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ നൽകി. താൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ വർഷങ്ങൾക്കു മുന്‍പ് ഒരു ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അർധരാത്രിയിൽ ഇവർ ഇറങ്ങി വരുന്നത് താൻ കണ്ടെന്നും അതിനാൽ തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്നും മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്നുമായിരുന്ന ജീവനക്കാരന്റെ ആവശ്യം. അപേക്ഷ നോക്കിയശേഷം ഇക്കാലത്ത് ആരെങ്കിലും പറയുന്ന കാര്യമാണോ ഇതെന്നും അതിനാൽ, കെട്ടിടത്തിന് ചോർച്ചയോ, മറ്റെന്തെങ്കിലും കാരണമോ…
Read Moreഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിനരികിൽ ഇരുന്ന് ഗെയിം കളിച്ച് യുവാവ്; ഭാര്യയുമായി വഴക്കിടാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് പറഞ്ഞത് കേട്ടാൽ ഞെട്ടും…
ജോധ്പുർ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിനരികില്‍ ഇരുന്ന മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് യുവാവ്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. വിക്രം സിംഗ് ഭാര്യ ശിവ കന്വാറിനെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം ഇയാള്‍ തന്നെയാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ശിവ കന്‍വാറിന്റെ ബന്ധുക്കളെയും അറിയിച്ചു. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ കൊല നടത്തിയത്. പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഇയാള്‍ മൃതദേഹത്തിന് അടുത്തിരുന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു. ദീര്‍ഘനാളായി വിക്രം സിംഗിന് ജോലി ഇല്ലായിരുന്നു. ശിവ കന്‍വാര്‍ ചെറിയ ജോലികള്‍ ചെയ്താണ് വീട്ടിലെ ചിലവുകള്‍ നടത്തിയിരുന്നത്. ഇതിന്റെ പേരില്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശിവ കന്‍വാറിന്റെ ബന്ധുക്കള്‍ക്ക് കൈമാറി.
Read Moreപ്രേക്ഷകർ അങ്ങനെയൊരു മുൻവിധിയെടുത്താൽ സിനിമയ്ക്ക് ദോഷം ചെയ്യും; മോഹൻലാലിനായി തീരുമാനിച്ചു, ചെയ്തതു ശ്രീനിവാസൻ
മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീം. സൂപ്പർതാരങ്ങളെയെല്ലാം വെച്ചുളള ഇവരുടെ സിനിമകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് വിജയചിത്രങ്ങൾ ഒരുക്കിയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാൻ പ്രകാശാനാണ് ഈ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയത്. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ പരിപാടിയിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.പിന്നീട് തന്നിലേക്ക് ആ കഥാപാത്രം എങ്ങനെയാണ്് എത്തിയതെന്നും നടൻ തുറന്നുപറഞ്ഞു. പൊന്മുട്ടയിലെ താറാവ് കഥ പറയുന്പോൾ അതിൽ നായകനായി അഭിനയിക്കാൻ തിരക്കഥാകൃത്ത് രഘുനാഥ് പലേരി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു. എന്നെ അതിൽ ദുബായിയിൽ നിന്ന് തിരിച്ചുവന്ന പിൽക്കാലത്ത് ജയറാം ചെയ്ത കഥാപാത്രമായിട്ടാണ് തീരുമാനിച്ചത്.…
Read Moreവിവാഹം ഇങ്ങനെയും; 2019 പെണ്ണുകണ്ടു, 2020 കല്ല്യാണം എന്ന മോഹത്തിന് വിലങ്ങായി കോവിഡ്; ഒടുവിൽ ഇരുവരും വിവാഹം കഴിച്ചപ്പോൾ സംഭവം വൈറലും….
കോവിഡ് കാരണം ആളുകൾ പല ചടങ്ങുകളും ഉപേക്ഷിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ ഇന്നോ നാളയോ കഴിയുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇതെല്ലാം. എന്നാല്‍ സംഗതി പ്രതീക്ഷിച്ചപോലെയായിരുന്നില്ല. വൈറസ് ലോകമെന്പാടും വ്യാപിച്ചു. മാത്രമല്ല ഇതുവരെ ഫലപ്രദമായ മരുന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല. ഇതോടെ വൈറസിനൊപ്പം, കരുതലോടെ ജീവിക്കുക എന്ന നിലയിലേക്കെത്തി കാര്യങ്ങൾ. ആളുകളുടെ എണ്ണം കുറച്ചും സാമൂഹ്യ അകലം പാലിച്ചും പല പരിപാടികളും നടത്തിത്തുടങ്ങി. വിവാഹങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ഇപ്പോൾ നടക്കുന്നത്. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയും ആഘോഷങ്ങൾ കുറച്ചുമാണ് ഇപ്പോൾ വിവാഹങ്ങൾ. എന്നാൽ വിവാഹം അടുത്ത സമയത്ത് വധുവിന് കോവിഡ് ബാധിച്ചാലോ? സാധാരണനിലയിൽ ഇത്തരമൊരു സാഹചര്യത്തിൽ ചടങ്ങ് മാറ്റിവയ്ക്കാതെ നിർവാഹമില്ല. എന്നാൽ വ്യത്യസ്തമായ രീതിയിൽ വിവാഹം നടത്തിയിരിക്കുകയാണ് കലിഫോണിയ സ്വദേശികൾ. പാട്രിക് ഡെൽഗാഡോയും ലൗറൻ ജിംനെസുമാണ് ഇതിലെ താരദന്പതികൾ. വിവാഹത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തതിനു ശേഷമാണ് ലൗറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.…
Read Moreരാഷ്ട്രീയത്തില്‍ ഇറങ്ങി നാടു നന്നാക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു; പക്ഷെ പിന്നീട് സംഭവിച്ചത്… വെളിപ്പെടുത്തലുമായി നടി ഷീല…
മലയാള സിനിമയിലെ നിത്യവസന്തമാണ് നടി ഷീല. സത്യന്, നസീര്‍ ഉള്‍പ്പെടെയുള്ള മുന്‍കാല സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങി ഷീല ഇപ്പോഴും അമ്മയായും മുത്തശ്ശിയായും ഒക്കെ സിനിമയില്‍ സജീവമണ്. ഒരുകാലത്ത് കരുത്തുറ്റ നായിക കഥാപാത്രങ്ങളായി മലയാളി മനസുകള്‍ കീഴടക്കിയ ഷീല നായകന് തുല്യാമായ പ്രതിഫലം വാങ്ങുന്ന നടി കൂടിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും വിട്ടുനിന്ന ഷീല ഒരു ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തുകയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമായ ഷീല തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ തെരഞ്ഞെടുപ്പില്‍ ഒന്ന് മത്സരിക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അതിന്റെ അവസാന ലാപ്പിലെത്തി നില്ക്കുമ്പോള് തനിക്ക് ഒരുകാലത്ത് രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ഷീല തുറന്ന് പറഞ്ഞത്. തനിക്ക് രാഷ്ട്രീയത്തില്‍ വരാനും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയായി…
Read Moreകൊതുകില്ലാത്ത ഗ്രാമം, തെരുവുനായകളെ തുരത്തല്‍, പെട്ടിക്കടകളിലും വൈ ഫൈ! വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥികൾ..! ചിരിച്ചും ചിന്തിച്ചും വോട്ടർമാർ
കടുത്തുരുത്തി: വോട്ടര്‍മാരെ നേരില്‍ കണ്ടു വാഗ്ദാന പെരുമഴ ചൊരിഞ്ഞുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും പ്രചാരണം കൊഴുക്കുമ്പോള്‍ ചിരിച്ചും ചിന്തിച്ചും സമ്മതിദായകര്‍. നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ വനിതാ സ്ഥാനാര്‍ഥിയുമായി വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയ നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ ആദ്യം പരിചയപെടുത്തി. ഒന്നും മിണ്ടാതെ വിഷമത്തോടെ നില്ക്കുന്ന സ്ഥാനാര്‍ഥിയെ നോക്കി പലരും സഹതപിച്ചു. ഇതിനിടെ നേതാവ് സ്ഥാനാര്‍ഥിയുടെ മഹിമയും കുടുംബ ചരിത്രവും വിവരിച്ചു. വിജയിച്ചില്ലെങ്കിൽഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥി വനൊടുക്കുമെ ന്നാണ്് അറിയിച്ചിരിക്കുന്നതെന്നും അതിനാല്‍ വോട്ടു ചെയ്യണമെന്നുമായിരുന്നു വീട്ടുകാരോടുള്ള നേതാവിന്റെ അഭ്യര്‍ഥന. പറഞ്ഞതു ശരിയെന്ന തരത്തില്‍ വനിതാ സ്ഥാനാര്‍ഥി കണ്ണ്്് തുടച്ചു. സ്ഥാനാര്‍ഥി ദരിദ്രനാണെന്നും വീടു നിര്‍മിച്ചതില്‍ ലക്ഷങ്ങള്‍ കടമുണ്ടെന്നും അറിയിച്ചാണ് മറ്റൊരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇതു കേട്ട പലരും വാര്‍ഡ് അംഗമായാല്‍ ഇയാള്‍ കടം വീട്ടുന്ന വഴികളെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്. മൂവാറ്റുപുഴയാറിനോട് ചേര്‍ന്ന്…
Read Moreഉപയോഗിക്കാതിരുന്ന മൊബൈല്‍ നമ്പര്‍ ഒരു സുപ്രഭാതത്തില്‍ ആക്ടീവായി ! തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പോയതോടെ മുത്തശ്ശി ഞെട്ടി; അന്വേഷണത്തില്‍ കള്ളനെ കണ്ടെത്തിയപ്പോള്‍ വീണ്ടും ഞെട്ടല്‍…
താനറിയാതെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്ന് മനസ്സിലായപ്പോള്‍ അഹമ്മദാബാദ് ധരംനഗറിലെ നിമിഷ ഷാ എന്ന 57കാരി അമ്പരന്നു പോയി. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നു. ബാലന്‍സ് തീര്‍ന്നതോടെയാണ് നമ്പര്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി നിമിഷ ഷാ തിരിച്ചറിയുകയായിരുന്നു. യുപിഐ, പേടിഎം എന്നിവ വഴിയാണ് ഇടപാടുകള്‍ നടന്നതെന്ന് കണ്ടെത്തിയ നിമിഷ ഷാ തുടര്‍ന്ന് പോലീസിന് പരാതി നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ 20 വരെയുള്ള കാലയളവിലാണ് പണം പിന്‍വലിച്ചത്. മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്താണ് ഇടപാട് നടന്നതെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയത് ചെറുമകനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സൈബര്‍സെല്‍ ഇയാളെ…
Read More