കാവുംമന്ദം: വയനാട് കാവുംമന്ദം കല്ലങ്കാരി സ്വദേശിയായ എട്ടാം ക്ലാസുകാരന്റെ ചെറുകുഴിയിൽ വീടിന്റെ മുറ്റത്തേക്കു കയറി വരുന്ന ആരും ചോദിച്ചുപോകും… ഇവനല്ലെങ്കിൽ പിന്നെ ആരാണ് എൻജിനിയർ! വന്പൻ കന്പനികളുടെ മണ്ണുമാന്തി യന്ത്രങ്ങളോടു മത്സരിക്കുന്ന മട്ടിൽ ഇവൻ നിർമിച്ച കുഞ്ഞൻ മണ്ണുമാന്തിയന്ത്രം മണ്ണ് കുത്തിയിളക്കുന്നു, യന്ത്രക്കൈകൊണ്ട് കോരിയെടുക്കുന്നു, മറ്റൊരിടത്തേക്കു നിക്ഷേപിക്കുന്നു… മണ്ണിൽ ചായുകയും ചരിയുകയും മാന്തുകയുമൊക്കെ ചെയ്യുന്ന യന്ത്രക്കൈയുടെ പ്രവർത്തനം ഈ വിദ്യാർഥി ക്രമീകരിച്ചിരിക്കുന്നതു കാണുന്പോഴാണ് കാഴ്ചക്കാർ ശരിക്കും വിസ്മയിച്ചുപോകുന്നത്. ആശുപത്രികളിൽനിന്നു ലഭിക്കുന്ന ഇഞ്ചക്ഷൻ സിറിഞ്ചുകളിലെ മർദം പ്രയോജനപ്പെടുത്തിയാണ് മണ്ണുമാന്തിയന്ത്രം മണ്ണ് ഇളക്കുകയും വാരുകയും ചെയ്യുന്നത്. ഇതു കുഞ്ഞ് എൻജിനിയർ ജെറിൻ ജോസഫ്(13). തരിയോട് ജിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി. പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നപ്പോൾ തനിക്കു ചെയ്ത ഇഞ്ചക്ഷൻ സിറിഞ്ചുകൾ ജെറിൻ ചോദിച്ചുവാങ്ങി. ഒപ്പം പഴയ കാർഡ്ബോർഡ്, ഗ്ലൂക്കോസ് പൈപ്പ്, സ്പ്രേ കുപ്പി തുടങ്ങിയവകൂടി ചേർന്നപ്പോൾ തകർപ്പൻ…
Read MoreCategory: Today’S Special
സ്വരമാധുര്യം കൊണ്ട് തെന്നിന്ത്യയുടെ വാനമ്പാടിയായിത്തീര്‍ന്ന ഈ ഗായികയെ അറിയാമോ ? പ്രശസ്ത ഗായികയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ വൈറലാകുന്നു…
സംഗീതലോകത്തിന് കേരളം സമ്മാനിച്ച അപൂര്‍വ പ്രതിഭകളിലൊരാളാണ് ഗായിക സുജാത മോഹന്‍. പന്ത്രണ്ടു വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സുജാത ഇപ്പോള്‍. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന് രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒമ്പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.’ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ്…
Read Moreവസ്ത്രങ്ങൾക്ക് ആണും പെണ്ണുമില്ല! പിന്നെ എന്തിനാണ് സ്കർട്ടും ടോപ്പും ധരിക്കുന്ന പുരുഷന്മാരെ തുറിച്ചു നോക്കുന്നത്?’ മാർക്ക് ബ്രയാൻ എന്ന ആറുപത്തിയൊന്നുകാരന്റെ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ച് അറിയാം…
“സ്ത്രീകൾ വളരെ മോഡേണായി ജീൻസും ടോപ്പും ധരിക്കുന്നതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ എന്തിനാണ് സ്കർട്ടും ടോപ്പും ധരിക്കുന്ന പുരുഷന്മാരെ തുറിച്ചു നോക്കുന്നത്?’ മാർക്ക് ബ്രയാൻ എന്ന ആറുപത്തിയൊന്നുകാരന്റേതാണ് ചോദ്യം. വസ്ത്രങ്ങൾക്കു ലിംഗവിവേചനം കൽപ്പിക്കുന്നത് ശരിയായ രീതിയല്ല എന്ന അഭിപ്രായക്കാരനാണ് റോബോട്ടിക്സ് എൻജിനിയർ മാനേജർകൂടിയായ മാർക്ക്. സ്ത്രീകൾ പലപ്പോഴും പുരുഷൻമാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ആരും കുറ്റം പറയാറില്ല. എന്നാൽ, പുരുഷൻമാർ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചാൽ പലരും തുറിച്ചുനോക്കും.. ഇതിനെതിരേയാണത്രേ മാർക്കിന്റെ ഒറ്റയാൾ യുദ്ധം. പറയുക മാത്രമല്ല!’ഓ… അഭിപ്രായം പറയാനൊക്കെ എല്ലാവർക്കും പറ്റും, ചെയ്തുകാണിക്കാനാണ് പാട്’ എന്നു പറയാൻ വരട്ടെ. കഴിഞ്ഞ നാലു വർഷമായി സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് മാർക്ക് ധരിക്കുന്നത്. വസ്ത്രം മാത്രമല്ല കേട്ടോ. മാർക്കിന്റെ ചെരുപ്പും ബാഗും ക്ലച്ചസുമെല്ലാം സ്ത്രീകൾ ഉപയോഗിക്കുന്ന മാതൃകയിലുള്ളതാണ്. ആദ്യമൊക്കെ പലരും ഇയാൾക്കു തലയ്ക്കു നല്ല സുഖമില്ല എന്ന രീതിയിലാണ്…
Read Moreലോണെന്ന് കേട്ട് ലോക്കാവരുത്; ഒരു മെസേജ് വന്നാൽ പലവട്ടം ആലോചിക്കണം ഇല്ലെങ്കിൽ കൈയിലുള്ളത് മുഴുവൻ തട്ടിപ്പുകാർ കൊണ്ടുപോകുന്ന വഴിയിങ്ങനെ..
ആലുവ: ലോണിന്റെ മറവിൽ ഒൺലൈൻ തട്ടിപ്പുകൾ പതിവാകുന്നു. ആധാർകാർഡും, പാൻ കാർഡും, രണ്ടു ഫോട്ടോയുമുണ്ടെങ്കിൽ നിങ്ങൾക്ക് ഇരുപതുലക്ഷം രൂപ വരെ ഒൺലൈൻ വഴി ലോൺ കിട്ടുമെന്ന സന്ദേശമാണ് ഇരയെ തേടി ആദ്യമെത്തുന്നത്. ഇങ്ങനെ ഒരു മെസേജ് വന്നാൽ പലവട്ടം ആലോചിക്കണം ഇല്ലെങ്കിൽ കൈയിലുള്ളത് മുഴുവൻ തട്ടിപ്പുകാർ കൊണ്ടുപോകും. കോവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒൺലൈൻ തട്ടിപ്പുകളിലൊന്നാണ് ലോണിന്റെ രൂപത്തിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതുവരെ നേരിൽ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിചയവുമില്ലാത്തവർക്ക് ലക്ഷങ്ങളുടെ ലോൺ വാഗ്ദാനവുമായ് എത്തുന്നത്. ആദ്യം മെസേജ്ഇത്തരം സംഘങ്ങളുമായി വാട്സാപ്പിലൂടെയോ മെയിൽ വഴിയോ ബന്ധപ്പെട്ടാൽ ലോൺ ലഭിക്കുവാൻ യോഗ്യനാണോ എന്നറിയാൻ ഫോട്ടോയും തിരിച്ചൽ കാർഡുമാണ് ഇവർ ആവശ്യപ്പെടുന്നത്. വിവരങ്ങൾക്ക് മറുപടിയയച്ചു കഴിഞ്ഞാൽ താമസിയാതെ ലോണിന് നിങ്ങൾ അർഹരാണെന്നും പ്രോസസിംഗ് ഫീസായി ഒരു തുക അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുത്ത മെസേജ് ഉടൻ എത്തും. പണം അടച്ചു കഴിഞ്ഞാൽ…
Read Moreമരിച്ചു കഴിഞ്ഞാല്‍ മൃതദേഹം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെക്കും ! രാത്രിയാകുന്നതോടെ അവരുടെ വരവായി; നരഭോജികളുടെ ഞെട്ടിക്കുന്ന കഥ…
നരഭോജികള്‍ പണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നതായി വിവരമുണ്ട്. ഇപ്പോഴും പുറംലോകത്തിന് അജ്ഞാതമായ വനാന്തര്‍ഭാഗങ്ങളില്‍ ഇത്തരം നരഭോജികള്‍ വസിക്കുന്നുണ്ടെന്നാണ് വിവരം. മദ്ധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമായ മൊബാങ്കിയില് ഇത്തരം ആളുകള്‍ ഇപ്പോഴും ഉണ്ടെന്നാണ് വിവരം. ആട്-മാടുകളുടെ ഇറച്ചി പോലെയാണ് മനുഷ്യ മാംസവും ഇവര്‍ കാണുന്നത്. മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടിനുറുക്കി തങ്ങളുടെ കുടുംബത്തിന്റെ ആഹാരമാക്കി മാറ്റും. ഇവിടുത്തെ കുട്ടികള്‍ പോലും മനുഷ്യമാംസം ആഹാരമാക്കാറുണ്ട്. ആഫ്രിക്കയുടെ ഉള്‍ക്കാടുകളില്‍ കഴിയുന്ന ഈ നരഭോജികള്‍ മനുഷ്യ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. കോംഗോയിലെ മറ്റ് ഗോത്രവിഭാഗങ്ങള്‍ നരഭോജികളല്ല. എന്നാല്‍ ഗോത്ര വിഭാഗത്തില്‍ ആരെങ്കിലും മരിച്ച് കഴിഞ്ഞാല്‍ മൃതശരീരം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെയ്ക്കും. രാത്രിയാകുന്നതോടെ സംഘത്തിലെ മുതിര്‍ന്ന ആളുടെ നേതൃത്വത്തില്‍ മൃതശരീരം തൊട്ടടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കും. ഈ സമയം കാട്ടില്‍ നിന്ന് ഓരിയിടുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കും. നരഭോജികള്‍ മാംസം തേടിയെത്തുന്നതിന്റെ…
Read Moreപൊന്നാശാനെ ചതിക്കല്ലേ…കാണേണ്ടതു പോലെ കാണാം ! മാസ്ക്കില്ലാതെ യുവതിക്കൊപ്പം കറങ്ങിയ ഇന്ത്യക്കാരനെ ദുബായ് പോലീസ് പൊക്കി; കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് പറ്റിയത്…
കോവിഡിനെതിരേ ലോകം ഒന്നാകെ പൊരുതുമ്പോള്‍ മാസ്ക് ധരിക്കേണ്ടത് ഏതൊരാളുടെയും മൗലിക കര്‍ത്തവ്യമാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാസ്ക് ധരിക്കാതെ നടന്ന ഇന്ത്യന്‍ യുവാവിനെ ദുബായ് പോലീസ് പൊക്കി. സന്ദര്‍ശക വീസയിലുള്ള ഇയാള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് മൂന്ന് മാസം തടവ് ശിക്ഷയായിരുന്നു. മാത്രമല്ല ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ത്യക്കാരന് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴായിരുന്നു സംഭവം. ജബല്‍ അലി ഏരിയയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസാണ് 24കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്ക് ധരിക്കുകയോ മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരന്…
Read Moreകുയില്‍നാദം പൊഴിച്ച് പറക്കാന്‍ ‘ഒനോണ്‍’ ഇനിയില്ല ! ഭൂമിയുടെ ചുറ്റളവിനു സമമായ ദൂരം സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ച പക്ഷിയുടെ വേര്‍പാടില്‍ ദുഃഖിച്ച് പ്രകൃതിസ്നേഹികള്‍…
കാഴ്ചയില്‍ ഒരു സാധാരണ കുയിലായിരുന്നെങ്കിലും പ്രവൃത്തിയില്‍ ‘ഒനോണ്‍’ ഒരു അസാധാരണനായിരുന്നു. കരയിലുള്ള പക്ഷികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോര്‍ഡാണ് ഒനോണ്‍ നേടിയത്. വെറും ആറു മാസങ്ങള്‍ കൊണ്ട് 17 രാജ്യങ്ങളും 30 രാജ്യാതിര്‍ത്തികളും പിന്നിട്ട് 40,000 കി.മീ ദൂരം പറന്നാണ് ഒനോണ്‍ റെക്കോര്‍ഡുകള്‍ തന്റെ പേരിലെഴുതിയത്. യാത്രയ്ക്കിടയില്‍ മൂന്ന് തവണയാണ് അറേബ്യന്‍ സമുദ്രം കടന്നത്. മടക്കയാത്രയില്‍ രണ്ടര ദിവസം കൊണ്ട് അറേബ്യന്‍ സമുദ്രം പിന്നിട്ട് യെമനില്‍ പറന്നിറങ്ങിയ ഓനോണിന്റെ സിഗ്നല്‍ ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഗവേഷകര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് കുറേദിവസം കൂടി നിരീക്ഷിച്ച ശേഷം പക്ഷി ജീവനോടെയില്ലെന്ന സത്യം ഗവേഷകര്‍ പുറത്തു വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ ഓനോണിന്റെ യാതൊരു വിവരവും ഗവേഷകര്‍ക്ക് ലഭിക്കാതായതോടെയാണ് ഓനോണ്‍ ഇനിയില്ല എന്ന സത്യം ഗവേഷകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തന്റെ വാസസ്ഥലമായ സാംബിയയില്‍ നിന്നു കഴിഞ്ഞ ശൈത്യകാലത്താണ്…
Read Moreകോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ചു ! പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ്…
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തുകയും വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത ഇമര്‍തി ദേവിയ്ക്കെതിരേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ (ബിജെപി) പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറയുകയും ചെയ്തു. ദാബ്രയില്‍ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം…
Read Moreഡിഡിഎല്‍ജെയില്‍ സംവിധായകന് ആദ്യം നായകനായി തീരുമാനിച്ചത് ഹോളിവുഡ് സൂപ്പര്‍താരത്തെ ! അനശ്വര പ്രണയചിത്രത്തിന് ഇന്ന് 25 വയസ്…
ബോളിവുഡിലെ അനശ്വര പ്രണയചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ (ഡിഡിഎല്‍ജെ)യ്ക്ക് ഇന്ന് 25 വയസ്സ്. ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഇന്നും പുതിയതുപോലെയാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎല്‍ജെയ്ക്ക് സ്വന്തം. നീണ്ട 20 വര്‍ഷമാണ് മുംബൈ മറാത്ത മന്ദിര്‍ തിയറ്ററില്‍ ചിത്രം മുടങ്ങാതെ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പത്ത് ഫിലിംഫെയര്‍ അവാര്‍ഡുകളും സ്വന്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഷാരൂഖ് ഖാന് അവതരിപ്പിച്ച രാജ് മല്‍ഹോത്ര എന്ന കഥാപാത്രത്തിനായി സംവിധായകന് ആദിത്യ ചോപ്ര ആദ്യം ആഗ്രഹിച്ചത് ഹോളിവുഡ് താരമായ ടോം ക്രൂയിസിനെ ആയിരുന്നു. ബോളിവുഡ് താരം സെയ്ഫ് അലി…
Read Moreഇന്നലെ വെറും വീട്ടുജോലിക്കാരി, ഇന്നു രാജ്ഞി! അവിചാരിതമായി കണ്ടു, റൊണാൾഡോയ്ക്ക് ഒരു പ്രണയം തോന്നി, അതോടെ കഥ മാറി…
ഒരു യുവതിയുടെ ഒന്‍പതു വർഷം മുന്‍പത്തെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിക്കാം: തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ ഒരു സാധാരണ പരിചാരികയായിരുന്നു അവൾ. ഒരു കുടുംബത്തോടൊപ്പം താമസിച്ച് അവരുടെ കുട്ടികളെ നോക്കാനും വീട്ടുജോലികളിൽ സഹായിക്കാനും അവൾക്കു കിട്ടിയിരുന്നത് മണിക്കൂറിന് ഒന്‍പതര യൂറോ. ഇന്ത്യൻ കറൻസിയിലേക്കു മാറ്റിയാൽ ഇന്നത്തെ കണക്കിൽ ഏതാണ്ട് 815 രൂപയുണ്ട്. എന്നാൽ അവിടെ അന്നത് വളരെ ചെറിയൊരു തുകയായിരുന്നു. എട്ടു മണിക്കൂർ പണിയെടുത്താൽ കിട്ടുന്നത് ഏതാണ്ട് 76 യൂറോ മാത്രം. അത്രയും തുകകൊണ്ട് അവൾ ഒരുവിധം തെറ്റില്ലാതെ ജീവിച്ചുവന്നു. അവളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇന്നവൾക്ക് പ്രതിമാസം 80,000 യൂറോ അലവൻസുണ്ട്. ഏതാണ്ട് 69 ലക്ഷം രൂപ. യാത്രകൾ സാധാരണയായി നടത്തുന്നത് ഒരു സ്വകാര്യ ജെറ്റ് വിമാനത്തിലാണ്. അവളുടെ കൈവിരലിൽ ആറു ലക്ഷത്തിലേറെ യൂറോ (ഏതാണ്ട് അഞ്ചു കോടി 30 ലക്ഷം രൂപ) വിലവരുന്ന ഒരു മോതിരവുമുണ്ട്. വരട്ടെ,…
Read More